💔 വിമോചിത 💔: ഭാഗം 90

vimojitha

രചന: AVANIYA

അതിരാവിലെ തന്നെ തന്റെ കാറുമായി ആദി കോട്ടയത്തേക്ക് പുറപെട്ടിരുന്ന്.... വലിയമ്മച്ചി പല വട്ടം അവളോട് കൂടെ വരാം എന്ന് പറഞ്ഞെങ്കിലും അവള് വിലക്കി.... താൻ പോയാൽ ഇവിടെ ഉള്ളവർക്ക് വലിയമ്മച്ചി വേണമെന്ന് അവരോട് ആവശ്യപെട്ടു.... രാവിലെ എഴുന്നേറ്റപ്പോൾ മുതൽ അവളുടെ മനസ്സിൽ വല്ലാത്തൊരു വേദന വന്നു നിറയുന്നത് അവള് അറിയുന്നുണ്ടായിരുന്നു.... പപ്പയുടെ യാത്ര താൻ വിലക്കിയത് ആയിരുന്നു.... അന്നും ഇതേ പോലെ ആയിരുന്നു... അവള് വേദനയോടെ ഓർത്തു.... അത് അല്ലെങ്കിലും അങ്ങനെ ആണല്ലോ... ഹൃദയത്തോട് ചേർത്ത് വെച്ചവർക്ക്‌ ഉണ്ടാകുന്ന ചെറിയൊരു വേദന പോലും നമ്മുടെ ഹൃദയം അതിവേഗം അറിയും... ആധിയുടെ മുഖം കണ്ട് ആനി പല വട്ടം ചോദിച്ച് എങ്കിലും അവള് ഒന്നും പറഞ്ഞില്ല.... എന്റെ ഏട്ടനെ നോക്കികൊള്ളണം എന്ന് മാത്രം പറഞ്ഞു... ഏകദേശം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടയാണ് അവള് അവിടെ എത്തിയത്.... 🍁🍁🍁🍁🍁 രാവിലെ ഓഫീസിൽ എത്തിയതാണ് സായ്.... ഒരു മീറ്റിംഗ് ഉള്ള കൊണ്ട് മാത്രമാണ് അവൻ ഇന്ന് വന്നത്.... എത്രയും വേഗം ഇത് തീർത്തിട്ട് വേണം DIG യെ ചെന്ന്‌ കാണാൻ....

ആ തെളിവുകൾ തന്റെ കൈവശം ഇരിക്കുന്ന വരെ താൻ സുരക്ഷിതൻ അല്ല എന്ന് ആദി പറഞ്ഞ അവനോർത്തു... ഇന്നത്തോടെ ഹെസ്റ്റർ അകത്ത് ആകും.... പക്ഷേ താനാണ് ഇത് ചെയ്തത് എന്ന് അറിഞ്ഞാൽ.... എന്തും ചെയ്യാൻ മടികില്ല ആ മൃഗം... പക്ഷേ ഇനിയും അവൻ പുറത്ത് നിന്നാലും പ്രശ്നം ആണ്.... ഉച്ചയോട്‌ അടുപ്പിച്ച് മീറ്റിംഗ് കഴിഞ്ഞിരുന്നു.... അവൻ തനിക്ക് ഉണ്ടായിരുന്ന വർക്കുകൾ ഒക്കെ ഒന്നൊതുക്കി DIG ഓഫീസിലേക്ക് പോകാൻ ആഞ്ഞു... .... അവിടെ സായിയേ കാത്ത് അവനും ഉണ്ടായിരുന്നു.... 🍁🍁🍁🍁🍁🍁 രാവിലെ മുതൽ അത്യാവശ്യം നല്ല ടെൻഷനിൽ ആണ് അശോകനും മകനും.... ഇന്നാണ് സായിയേ കൊല്ലാൻ ആയി പറഞ്ഞിരിക്കുന്നത്.... " അച്ഛാ... എന്താണ് അവൻ വിളിക്കാതത്.... " " അവസരം കിട്ടിയിട് ഉണ്ടാകില്ല മോനെ... " " ഹൊ.... അത് ഒന്ന് അറിഞ്ഞിരുന്നു എങ്കിൽ സമാധാനം ഉണ്ടാകുമായിരുന്നു.... " " മ്മ്‌.... " " അച്ഛാ അവനെ ഒന്ന് വിളിച്ച് നോക്ക്.... " " അത് വേണ്ട... അത് അപകടമാണ്... അവൻ ഇങ്ങോട്ട് വിളിച്ചോളും.... " " മ്മ്‌.... ശേ... " അവൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി " നീ ഒന്ന് അടങ്ങു ദക്ഷ... അവൻ പറഞ്ഞ പണി തീർത്തോളും.... "

അപ്പോഴാണ് അശോകന്റെ ഫോൺ റിംഗ് ചെയ്തത്.... " ആ ദ്ദേ അവനാണ് വിളിക്കുന്നത്.... " " എടുക് അച്ഛാ... " " മ്മ്‌ " " ഹലോ... " " ആ സർ ഞാൻ ഇവിടെ ഓഫീസിന് മുന്നിലുണ്ട്... " " നിന്നെ ആർക്കും സംശയം ഒന്നുമില്ല അല്ലോ... " " ഇല്ല സർ... ഞാൻ കുറച്ച് മറഞ്ഞാണ് വണ്ടിയുമായി നിൽക്കുന്നത്.... " " ടിപ്പർ അല്ലേ... " " ടിപ്പർ possible അല്ല സർ... ഞാൻ ലോറി എടുത്തിട്ട് ഉണ്ട്... " " ഒകെ.... " " ജീവൻ പോയെന്ന് ഉറപ്പ് വരുത്തണം... " " ഒകെ സർ... " " ഞാൻ പറഞ്ഞ ആ വഴിയിൽ വെച്ച് വേണം സംഗതി നടക്കാൻ... അവിടം അധികം ആൾ താമസം ഇല്ലാത്തത് ആണ്... " " ശെരി sir.... " " അവിടെ മിസ്സ് ആകരുത്... കാരണം പിന്നെ ഉള്ള റോഡുകളിൽ ഒക്കെ സിസിടിവി യും ഉണ്ട്... അവിടെ അത് ഇല്ല... " " സർ ഫോൺ വെക്കു... അവൻ പുറത്തേയ്ക്ക് വരുന്നുണ്ട്... " " വീട്ടിലേക്ക് പോകാൻ സമയം ആയോ അതിനു... " " കൈയിൽ ബാഗ് ഒക്കെ ഉണ്ട് സർ.... " " മ്മ്‌... അവനെ വിടാതെ ഫോളോ ചെയ്യണം.... ഇൗ അവസരം മിസ്സ് ആകരുത്.... " " ഒകെ സർ.... " അതും പറഞ്ഞു ഫോൺ കട്ട് ആയി.... " എന്ത് പറഞ്ഞു അച്ഛാ.... " " ദക്ഷ... നീ കുറച്ച് നേരം കൂടി വെയിറ്റ് ചെയ്യു... സായ് പുറത്ത് ഇറങ്ങിയിട്ട് ഉണ്ട്... അവന്റെ സമയം നേരത്തെ ആയെന്ന് തോന്നുന്നു.... "

ഒരുതരം ക്രൂരമായ ചിരിയോടെ അയാള് പറഞ്ഞു.... 🍁🍁🍁🍁🍁🍁 വീട് ആഴ്‍ച്ചയിൽ പണിക്കാർ വന്നു തൂത്ത് വാരുന്ന കൊണ്ട് വലിയ പൊടി ഒന്നും ഉണ്ടായില്ല.... വീട്ടിലേക്ക് കയറുമ്പോൾ അവൾക്ക് മനസ്സിലൂടെ പല ചിന്തകളും കടന്നു പോകുന്ന പോലെ തോന്നി.... പലപ്പോഴും ഇവിടേക്ക് വരാൻ അവസരം ഉണ്ടെങ്കിൽ പോലും താൻ അത് ഉപയോഗപെടുത്താറില്ല.... വീട്ടിലേക്ക് കയറുമ്പോൾ പഴയ ചിരിയും കളിയും ഒക്കെ ഓർമ വരും.. സ്വർഗം ആയിരുന്നു ഇവിടം.... ഭൂമിയിലെ സ്വർഗം എന്ന് കുടുംബത്തെ പറയും എങ്കിലും വളരെ ചുരുക്കം ചില വീടുകൾ മാത്രമേ അങ്ങനെ ഉള്ളൂ എന്നതാണ് സത്യം.... അതിലൊന്ന് ആയിരുന്നു ഇത്.... എന്നാല് ഇന്ന് ഇത് വെറും ഒരു ശവപ്പറമ്പ് ആയി മാറിയ പോലെ... കയറുന്ന മുറിയിൽ തന്നെ പപ്പയുടെയും മമ്മയുടെയും വലിയപ്പച്ചന്റെയും ഫോട്ടോ മാലയിട്ട് വെച്ചിരുന്നു.... പപ്പയുടെ മുഖത്തേക്ക്‌ നോക്കുമ്പോൾ തന്നോട് എന്തോ പറയാൻ ആഗ്രഹിക്കും പോലെ... സ്വതവേ ഉള്ള അയാളുടെ പുഞ്ചിരി ആ ഫോട്ടോയിലും തെളിഞ്ഞു കാണാം ആയിരുന്നു... " പപ്പാ.... " അവളുടെ സ്വരം നേർത്തിരുന്നു.... ഒരു തണുത്ത കാറ്റ് അവളെ തഴുകി കൊണ്ട് പോയി...

വീട്ടിലെ മാതാവിന്റെ മുമ്പിൽ ഒരു തിരി അവള് കത്തിച്ച് വെച്ചു.... എന്നിട്ട് അവള് പപ്പയുടെ മുറിയിലേക്ക് പോയി... അവിടെ അവളെ കാത്ത് ആ പെട്ടി അവിടെ തന്നെ ഇരുന്നിരുന്നു.... അവള് മുകളിൽ നിന്ന് എടുത്ത് മാറ്റിയ മകൾ അല്ലെന്ന സത്യം ഒഴികെ ഉള്ള എല്ലാ രേഖകളും അതിൽ ഉണ്ടായിരുന്നു.... അവയെല്ലാം വർഷങ്ങളായി അവളെ കാത്തിരിക്കും പോലെ ആയിരുന്നു.... 🍁🍁🍁🍁🍁🍁🍁 സായ് പുറത്തേയ്ക്ക് ഇറങ്ങി തന്റെ കാറിൽ കയറി.... ആധിയുടെ നിർദ്ദേശം അനുസരിച്ച് അവൻ മുഖം ഒരു ടവൽ ഉപയോഗിച്ച് കെട്ടി.... ശേഷമാണ് പുറപ്പെട്ടത്.... സായിയൂടെ കാർ റോഡിലേക്ക് ഇറങ്ങിയതും അതിനു തൊട്ടു പിന്നാലെ ആ ലോറിയും തന്റെ യാത്ര പുറപെട്ടിരുന്നു.... വീട്ടിലേക്ക് പോകുന്ന വഴി തിരിയാതെ നേരെ പോയ വണ്ടിയെ അയാള് ഒരു സംശയത്തോടെ നോക്കി.... എങ്കിലും അയാൾക്ക് കിട്ടിയ നിർദ്ദേശം അനുസരിച്ച് ഫോളോ ചെയ്തു കൊണ്ടിരുന്നു.... DIG ഓഫീസിൽ എത്തിയ സായ് അവിടെ ചെന്ന് Joy Mathew നെ കാണണം എന്ന് ആവശ്യപെട്ടു.... " സായ്.... " മുഖം മറച്ചിരുന്ന കൊണ്ട് ഒരു സംശയത്തോടെ ജോയ് ചോദിച്ചു... " അതേ സർ... " " Come to my cabin... "

അതും പറഞ്ഞു അവൻ അകത്തേയ്ക്ക് കയറി കൊണ്ട് മറ്റുള്ളവരെ ഒക്കെ പുറത്തേയ്ക്ക് നിറുത്തി.... " അപ്പോ സായ് കൃഷ്ണ അയ്യർ.... You have done a great job.... ആ ഹെസ്റ്ററിനെ കുടുക്കാൻ ഏറ്റവും വലിയ ആയുധമാണ് ഇത്.... " " സർ സൂക്ഷിക്കണം.... അവൻ " " മ്മ്‌ I know താൻ പേടിക്കണ്ട... You will be safe.." " Thank you sir... " " അവന്റെ അറസ്റ്റ് ഇന്ന് വൈകിട്ട് തന്നെ ഉണ്ടാകും... " " നല്ല കാര്യമാണ് സർ... അവന് അധികം time കൊടുക്കരുത്... " " ഒകെ you may go now... മുഖത്തെ ടവ്വൽ അഴികേണ്ട... " " ഒകെ sir.... " അതും പറഞ്ഞു അവൻ അവിടുന്ന് ഇറങ്ങുമ്പോൾ അവരുടെ രഹസ്യങ്ങൾ ചോർത്തുന്ന ഒരുത്തൻ അവിടെ തന്നെ ഉണ്ടായിരുന്നു.... അയാള് ഉടനെ തന്റെ ഫോണിൽ നിന്നും ഹെസ്റ്ററിന്റെ ഒരു ശിങ്കടിയെ വിളിച്ചു.... " സർ.... ഒരു പ്രശ്നമുണ്ട്... " " എന്താടോ... " " ആരോ... Hester സാറിന് എതിരായുള്ള തെളിവുകൾ ഇവിടെ സമർപ്പിച്ചിട്ടുണ്ട്.... " " What... " " Yes sir... Very strong evidence ആണ്... ഇന്ന് ഉച്ചയോടെ അറസ്റ്റ് ഉണ്ടാകും... " " അതിനു ഹെസ്റ്റർ എവിടെ ഉണ്ടെന്ന് അയാൾക്ക് എങ്ങനെ അറിയാൻ ആണ്... " " അത് സഹിധമാണ് ഇൻഫർമേഷൻ കൊടുത്ത ആൾ പറഞ്ഞത്... " " ആരാണ് അയാള്... " " പേര് മുഴുവൻ കേട്ടില്ല സാർ... അയ്യർ എന്ന് മാത്രേ കേട്ടുള്ളു.... " " അയ്യർ??? " " ഞങ്ങളെ ഒക്കെ പുറത്താക്കി കൊണ്ടാണ് അവർ സംസാരിച്ചത്.... " " ഒകെ താൻ അയാളുടെ മുഖം കണ്ടിരുന്നോ... "

" നോ സർ അയാള് മുഖം മറച്ചിരുന്നു... പേരിന്റെ വാൽ മാത്രമാണ് കേട്ടത്.... " " ഒകെ താൻ വെച്ചോ... " അത് കേട്ടതും അയാള് അത് ഹെസ്റ്ററിനെ അറിയിച്ചു.... " What... ഏത് .....മോനാണ് അതിനുള്ള ധൈര്യം... ആരാണ് ഇൻഫർമേഷൻ കൊടുത്തത്... കൊന്നു തള്ളണം അവനെ... " " സർ... അത്... ഏതോ അയ്യർ ആണ്... അത്രേ അയാൾക്ക് അറിയൂ... " " അയ്യറോ... " " അതേ സർ... പക്ഷേ നമുക്ക് 3 അയ്യർമാരെ അറിയാം.... " Hester അവനെ ചോദ്യഭാവത്തിൽ നോക്കി... അയാള് തുടർന്നു.... " സായ് കൃഷ്ണ അയ്യർ ദക്ഷൻ അയ്യർ നവീൻ കൃഷ്ണ അയ്യർ ഇവരിൽ ആരായിരിക്കും സർ.... " " ആരെയും വിശ്വസിക്കാൻ ആകില്ല.... " " സർ അപ്പോള്.... " " ദക്ഷൻ ആവാൻ സാധ്യത കൂടുതലാണ്... അവന് എന്നോട് നല്ല ദേഷ്യം ഉണ്ടായിരുന്നു.... " " ബട്ട് സർ... സായ് ആയിക്കൂടെ.... അയാളുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ വ്യത്യാസം ഉണ്ടായിരുന്നു.... " അത് കേട്ട് അയാള് സംശയത്തോടെ ആലോചിച്ച് കൊണ്ടിരുന്നു... " ഇൗ ചതി ചെയ്തവൻ ആരാണെങ്കിലും അവന്റെ മരണം അതി ക്രൂരം ആയിരിക്കും... " അയാള് ദേഷ്യത്തോടെ പറഞ്ഞു... 🍁🍁🍁🍁🍁

ഇതേ സമയം പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയ സായിയേ കാത്ത് ആ ലോറി അവിടെ നിന്നിരുന്നു... അവൻ വണ്ടി എടുത്ത് മുന്നോട്ട് കുതിച്ചു... പക്ഷേ ഇടക്ക്‌ വെച്ചാണ് അവൻ പുറകെ വരുന്ന ലോറി ശ്രദ്ധിച്ചത്.... അവൻ വണ്ടി സൈഡ് ആകി കൊടുത്തു എങ്കിലും അത് അവനെ പിന്തുടർന്ന് കൊണ്ടിരുന്നു... എന്തോ സംശയം തോന്നിയതിനാൽ അവൻ തന്റെ വണ്ടിയുടെ back സൈഡിൽ ഉള്ള ക്യാമറ ഓൺ ചെയ്തു... കാർ ഒരു പാലത്തിലേക്ക് കയറിയതും ലോറി അതിനെ ഇടിച്ച് തെറിപ്പിച്ചു.... ഇടിയുടെ ആഘാതത്തിൽ സായ് കാറിൽ നിന്നും തെറിച്ച് അതിനു താഴെ ഉള്ള നദിയിലേക്ക് വീണു... അത് കണ്ടതും ഡ്രൈവർ വേഗം അശോകനെ വിളിച്ച് സന്തോഷ വാർത്ത അറിയിച്ചു.... " സർ... " " എന്തായി ഡാ... " " സർ... ആൾ നദിയിലേക്ക് വീണിട്ട്‌ ഉണ്ട്... നദിക്ക് നല്ല ഒഴുക്ക് ഉണ്ട്... കൂടാതെ മഴ പെയ്തു കിടക്കുന്ന കൊണ്ട്... " " ചെ... What nonsense... " " എന്താ സർ എന്ത് പറ്റി.... " " നിന്നോട് പറഞ്ഞ പണി ചെയ്ത പോരെ ഡാ.... അവൻ swimming champion ആണ്.... " " സർ but രക്ഷപെടാൻ സാധ്യത ഇല്ല... " " നീ കൂടുതൽ മിണ്ടാതെ അവിടുന്ന് വേഗം മാറു... " " ഒകെ സർ... " " അച്ഛാ എന്തായി... "

" അവൻ നദിയിലേക്ക് വീണു മോനെ... " " അപ്പോ.... അപ്പോ അവൻ രക്ഷപ്പെടുമോ... " " അതിനു ചാൻസ് കുറവാണ്... " " ചെ... " ദക്ഷൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി.... 🍁🍁🍁🍁 എന്നാല് ഇതിന് പുറകെ വന്നൊരു വണ്ടി ഇത് കണ്ട് നിറുത്തി... അവർ ഉടനെ ഫോൺ വിളിച്ച് പോലീസിനെ അറിയിച്ചു... നിമിഷങ്ങൾക്ക് ഉള്ളിൽ ഒരുപാട് തിരച്ചിലുകാർ അവിടെ എത്തിച്ചേർന്നു... അവർ അവനുവേണ്ടി വെള്ളത്തിലേക്ക് ചാടി... അതേ സമയം തന്നെ ഒരുപാട് news ചാനലുകാർ അവിടെ എത്തിയിരുന്നു... ടിവിയിലെ പ്രധാന വാർത്തയായി അത് മാറി... 🍁🍁🍁🍁🍁🍁 " സർ... " ഹെസ്റ്ററിന്റെ ഒരു കൂട്ടാളി അവനെ വിളിച്ചു... " എന്താണ്... " അയാള് ഉടനെ തന്റെ ഫോണിൽ വന്ന വാർത്ത അവനെ കാണിച്ചു... " What... സായിക്ക് ആക്സിഡന്റ്... " " എവിടെ വെച്ചാണ്... " അവന്റെ manager ചോദിച്ചു... " എവിടെ ആയാലും ഉറപ്പയില്ലെ it was not him... ഇത് അവന്മാരുടെ പണിയാണ്... കൊല്ലും ഞാൻ അവരെ... ദക്ഷനെയും നവീനെയും.... " അവൻ കലിയോടെ പറഞ്ഞ്.... " പക്ഷേ എന്താ സർ... " " Shut up.... അവർ അന്നു പറഞ്ഞിട്ട് പോയ ഓർക്കുന്നില്ലേ... അവരെ ഒഴിവാക്കി ഞങ്ങളെ ബിസിനെസ്സ് ചെയ്യാൻ സമ്മതിക്കില്ല എന്ന്... അതിന്റെ പ്രതികാരം ആണ്... എന്നെ കുടുക്കി... അവന് ആക്സിഡന്റ്... ഞാൻ പകരം ചോദിക്കും അവന്മാരോട്... എനിക് വേണ്ടിയും... എന്റെ സുഹൃത്തിന്റെ ജീവന് വേണ്ടിയും... " പറഞ്ഞു തീരുമ്പോൾ അവന്റെ കൈകളിൽ ഉണ്ടായിരുന്ന ഗ്ലാസ്സ് ചിന്നം ബിന്നം ആയിരുന്നു...........( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story