💔 വിമോചിത 💔: ഭാഗം 91

vimojitha

രചന: AVANIYA

പെട്ടിയിൽ നിന്നും ലഭിച്ച പേപ്പറുകളും ആയി മേശയുടെ അവിടെ ഇരിക്കുക ആയിരുന്നു ആദി... ഒരു ഡയറിയും കുറെ news പേപ്പർ കട്ടിങ്സ്... പിന്നെ എന്തൊക്കെയോ റിപ്പോർട്ടുകൾ അങ്ങനെ എന്തൊക്കെയോ ആയിരുന്നു അതിൽ.... അവള് ശ്രദ്ധാപൂർവം അവയൊക്കെ വായിച്ച് നോക്കി... വായിക്കുമ്പോൾ അവളിൽ ദേഷ്യം വന്നു നിറയുന്നത് അവള് അറിഞ്ഞു... ഒരു വേള മരണം കാത്ത് തന്നെ ആയിരുന്നു പപ്പയുടെ ജീവിതം.... അത് അവള് ആ പേപ്പറുകളിൽ നിന്നും മനസ്സിലാക്കി... ഉടനെ അവള് ആ ഡയറി എടുത്തു.... * എന്റെ മരണ ശേഷം ചിലപ്പോൾ നിരവധി വർഷങ്ങൾക്ക് ശേഷം ആകും നീ ഇത് തേടി എത്തുന്നത്..... ഇതിന്റെ പിന്നിൽ ഉളളവർ തന്നെയാകും എന്റെയും നിന്റെയും മമ്മയുടെടെയും മരണത്തിന് പിന്നിൽ..... അവർക്ക് നീ അർഹമായ ശിക്ഷ നൽകണം... അത് ഞങ്ങൾക്ക് വേണ്ടി മാത്രമല്ല..... നിരപരാധികൾ ആയ.... ഒരുപാട് പിഞ്ച് കുഞ്ഞുങ്ങൾക്ക് വേണ്ടി..... --------------- ( ഇവിടെ അയാള് എന്തോ എഴുതിയിട്ട് ഉണ്ട് അത് എന്താണെന്ന് വരും പാർട്ടിൽ അറിയാം ) * അതിനു ശേഷം ശേഷം എഴുതിയിരിക്കുന്ന വാക്കുകൾ വായിക്കെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....

ഇരയെ കീഴ്‌പെടുത്താൻ വല വിരിച്ച ഒരു വേട്ടക്കാരന്റെ പുഞ്ചിരി.... അവള് തൊട്ടടുത്ത പേജ് എടുത്തു.... അതിൽ ഇതിലേക്ക് എത്തിപെട്ട വഴിയും അതിനൊപ്പം ശേഖരിച്ച തെളിവുകളുടെയും പത്രത്താളിന്റെയും ഒക്കെ വിവരങ്ങൾ ആയിരുന്നു.... അവൾക്ക് തന്റെ പപ്പയോട് വല്ലാത്ത ആരാധന തോന്നി... തന്റെ ജീവൻ നഷ്ടം ആയാലും സത്യം കൃത്യമായി പുറത്ത് വരണം എന്ന് ആഗ്രഹിച്ച മനുഷ്യൻ.... വീണ്ടും പേജുകൾ തിരിച്ചു.... കുറച്ച് അങ്ങോട്ട് മാറിയതും നിരാശ ഭാവത്തോടെ ഉള്ള വാക്കുകൾ ആയിരുന്നു.... * തോറ്റ് പോകുമെന്ന് തോന്നുന്നു... ആരും അവർക്കെതിരെ സംസാരിക്കാൻ പോലും ധൈര്യപെടുന്നില്ല.... എംഎൽഎ മുകുന്ദൻ വളരെ ജന പിന്തുണ ഉള്ള ആളാണ്... അവനെതിരേ തിരിയുമ്പോൾ ശക്തമായ തെളിവുകൾ ലഭിക്കണം.... ഒരു പറ്റം ജനങ്ങൾ അവനെ വിശ്വസിക്കുമ്പോൾ മറു പറ്റം അവനോടും അവന്റെ തലതെറിച്ച മകനോടും ഉള്ള ഭയത്താൽ ഒന്നും പുറത്ത് പറയുന്നില്ല..... * അത് കാൺകെ എന്തോ അവളുടെ ഉള്ളിൽ ഒരു വേദന ഉണ്ടായി.... പപ്പക്കും കണ്ടെത്താൻ ആയിട്ട് ഉണ്ടാകില്ലേ.... അവള് ആലോചിച്ചു..... ശേഷം വീണ്ടും പേജുകൾ മറിച്ചു....

എന്തൊക്കെയോ തെളിവുകൾ ലഭിക്കുന്നുണ്ട് എങ്കിലും അയാള് ആഗ്രഹിക്കുന്ന ലഭിക്കാത്ത നിരാശയിൽ തന്നെ ആയിരുന്നു അയാള് എഴുതിയിരുന്നത്.... ഒരുപാട് പേജുകൾക്ക്‌ ശേഷം വീണ്ടും പ്രതീക്ഷയോടെ ഉള്ളൊരു പേജ് കണ്ടപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നി.... * ദൈവം ദുഷ്ടനെ പന പോലെ വളർത്തും..... പക്ഷേ അത് അവനെ കടപുഴകി നശിപ്പിക്കാൻ ആണ്.... അത് വീണ്ടും തെളിയിക്കപെട്ടിരികുന്നു..... ഇനിയൊന്നും പ്രതീക്ഷിക്കേണ്ട എന്ന് കരുതിയിടത് എനിക് ആവശ്യം ആയത് എല്ലാം നൽകപ്പെട്ടിരിക്കുന്നു.... നമ്മൾ പ്രശ്നത്തിൽ ആകുമ്പോൾ ദൈവം പല മനുഷ്യരുടെയും രൂപത്തിൽ നമ്മളെ സഹായിക്കാൻ എത്തുമെന്ന് പറയുന്നത് എത്രയോ വലിയ സത്യമാണ്.... അങ്ങനെ എന്റെ അടുത്തും വന്നിരിക്കുന്നു.... അതും അവന്റെ അതേ ചോരയിലൂടെ.... മുകുന്ദന്റെ രണ്ടാമത്തെ മകൻ ജിതിൻ.... * അപ്പോ അയാളെ പപ്പക്ക്‌ അറിയുമായിരുന്നോ.... അവള് ആശ്ചര്യത്തോടെ അതിലേക്ക് നോക്കി.... അവള് ആവേശത്തോടെ പേജുകൾ മറിച്ചു.... * ജനിപിച്ചവർ എത്ര ദുഷ്ടർ ആണെങ്കിൽ പോലും മക്കൾ അങ്ങനെ ആകണം എന്നൊരു നിർബന്ധവും ഇല്ല എന്ന് ചൂണ്ടി കാണിച്ച് ഒരുവൻ... അതായിരുന്നു ജിതിൻ.... അവന്റെ ദുഷ്‌കർമങ്ങൾ കണ്ട് അവനേതിരെ പ്രവർത്തിക്കാൻ അവന്റെ മകൻ മുന്നിട്ട് ഇറങ്ങി.... അവൻ ഒരു നല്ല മനുഷ്യൻ ആയിരുന്നു....

അച്ഛനും ചേട്ടനും അനിയത്തിയും ചേർന്ന് നടത്തുന്ന കൊള്ളരുതായിമ എല്ലാം അവൻ കണ്ടെത്തി.... അതിനെതിരെ തെളിവുകൾ ശേഖരിച്ചു.... * പിന്നീട് ഉള്ള പേജുകളിൽ അവൻ നൽകിയ തെളിവുകളെ പറ്റി ആയിരുന്നു... അവള് വേഗം അതിന്റെ അവസാന പേജുകളിലേക് നീങ്ങി.... * അങ്ങനെ ഞങ്ങളുടെ കൃത്യം വിജയമാകാൻ പോകുന്നു.... ഏത് നിമിഷവും മുകുന്ദനും മകനും അറസ്റ്റ് ചെയ്യപ്പെടും... അതിനായ് ആണ് എന്റെ കാത്തിരിപ്പ്.... * പിന്നെ എന്ത് കൊണ്ട് പപ്പ അവരെ അറസ്റ്റ് ചെയ്തില്ല... അവളിൽ സംശയം ഉണർന്നു... അവള് വേഗം അടുത്ത പേജ് എടുത്തു.... * ദുഷ്ടനും നീചനുമാണ് അയാള്.... തന്റെ സ്വാർത്ഥ ലാഭങ്ങൾക്ക്‌ വേണ്ടി സ്വന്തം മകനെ പോലും കൊല്ലാൻ മടിക്കാത്ത നീചൻ.... ചെറുപ്പം ആയിരുന്നു.... അലിവുള്ളവൻ ആയിരുന്നു... മനസാക്ഷി ഉള്ളവന് ആയിരുന്നു.... പക്ഷേ സത്യത്തിന് ആയി അവനു ജീവൻ നൽകേണ്ടി വന്നു.... പക്ഷേ തെളിവുകൾ ഇല്ല.... മരിച്ചെന്ന് പോലും ആർക്കും അറിയില്ല.... പാവം അവന്റെ അമ്മ... അവർക്ക് ഇത് അറിയുമ്പോൾ താങ്ങാൻ ഉള്ള ശക്തി നൽകണമേ.... അവന്റെ ഏക പേടിയും ആ സ്ത്രീയെ കുറിച്ച് ഓർത്താണ്..... *

* മരണം കാത്ത് കിടക്കുന്ന ഒരുവൻ ആണ് ഞാൻ... ഏത് നിമിഷവും ഞാൻ കൊല്ലപെടും.... അതിനു മുമ്പ് അവരെ ശിക്ഷിക്കണം.... ഞാൻ അല്ലെങ്കിലും അവൻ ശിക്ഷിക്കപ്പെടണം.... അല്ലെങ്കിൽ നാളത്തെ ഭാവിയുടെ കുഞ്ഞുങ്ങൾ.... അവരുടെ അവസ്ഥ.... * അതോടെ ഡയറി അവസാനിച്ചു.... ആദ്യ പേജുകളിൽ എഴുതിയിരിക്കുന്നത് ആണ് ഏറ്റവും അവസാനം എഴുതിയിരിക്കുന്നത് എന്നവൾ ഊഹിച്ചു.... അവള് തനിക്ക് ലഭിച്ച തെളിവുകൾ sort out ചെയ്തു എടുക്കുന്ന സമയത്താണ് ഫോൺ റിംഗ് ചെയ്തത്..... " ഹലോ... " " മാഡം ഞാൻ രൂപേഷ് ആണ്... " " ആ പറയൂ.... " " അത്.... സായ് സാറിന് ഒരു ആക്സിഡന്റ്... " " What " " Yes madam കുറച്ച് മുമ്പ് ആയിരുന്നു.... " " എന്നിട്ടിപ്പോൾ.... " " അത് മാഡം... ലോറി ഇടിച്ചു കാറിൽ നിന്നും സാർ നദിയിലേക്ക് വീണു....തിരച്ചിൽ ഊർജ്ജിതം ആയി നടക്കുന്നുണ്ട്.... കണ്ട് കിട്ടിയിട്ടില്ല.... " " ഒകെ.... അവിടെ വേണ്ട എല്ലാ സജജീകരണങ്ങളും ചെയ്തു കൊടുക്കണം.... ഞാൻ ഉടനെ എത്താം..... " പെട്ടെന്ന് മനോധൈര്യം വീണ്ട് എടുത്തവളെ പോലെ അവള് പറഞ്ഞു... കോൾ കട്ട് ആയപ്പോൾ അവള് ഫോൺ ടേബിളിൽ വെച്ച് തലക്ക് കൈ കൊടുത്തു.... ഏട്ടൻ...

. ആകെ ഉള്ളൊരു രക്ത ബന്ധം എന്ന് തന്നെ പറയണം.... സഹോദരൻ ആയി കാണാൻ തുടങ്ങിയിട്ട് കുറച്ച് ആയുള്ളൂ എങ്കിലും ഉള്ളിൽ വല്ലാത്ത ഒരു സ്ഥാനം നേടിയിരുന്നു.... എന്റെ പപ്പയും മമ്മയും ഇൗ വീടും അല്ലാതെ മറ്റൊന്നിനോടും ബന്ധം വേണ്ടെന്ന് തീരുമാനിച്ചിട്ടും.... മനസ്സിലേക്ക് ഇടിച്ച് കേറി വന്നൊരു കൂടാപിറപ്പ്‌..... അവള് വേദനയോടെ ഓർത്തു.... അവള് ഉടനെ തെളിവുകൾ ഒക്കെ കൈയിൽ ബദ്രം ആകി... കൂടെ ഉണ്ടായ പെൻഡ്രൈവ് ഒക്കെ എടുത്ത് വീടിന്റെ വാതിൽ അടച്ച് ഇറങ്ങി.... അവിടുന്ന് അവള് നേരെ പോയത് അവള് വളരെയധികം വിശ്വസിക്കുന്ന നിത്യസഹായ മാതാവിന്റെ തിരുനടയിൽ ആണ്.... ഒരു കൂട് മെഴുക് തിരി അവള് സായിക്കായി അവിടെ കത്തിച്ചു..... എന്നിട്ടാണ് തിരിച്ച് പോന്നത്.... അപ്പോ അവളുടെ മനസ്സിൽ ചെറിയൊരു ആശ്വാസം വരുന്നത് ആയി തോന്നി.... അല്ലെങ്കിലും ഏതൊരു ഈശ്വരനും മനുഷ്യന് നൽകുന്ന ദാനം ഒന്ന് മാത്രമാണ് സമാധാനം.... അത് ഉണ്ടെങ്കിൽ മറ്റെല്ലാം അതിനൊപ്പം എത്തും.... എത്ര പണം ഉണ്ടെങ്കിലും മനസമാധാനം ഇല്ലാത്ത ജീവിതം വെറുതെ ആണ്.... അവള് വേഗം സംഭവം നടന്ന സ്ഥലത്തേയ്ക്ക് തന്റെ കാർ ചലിപ്പിച്ചു.... 🍁🍁🍁🍁🍁🍁🍁

ഇപ്പൊ ഏകദേശം 2 മണിക്കൂർ ആയിരിക്കുന്നു സായിക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയിട്ട്.... ആധിയുടെ കൊട്ടേഴ്സിൽ ഒരു മരണം നടന്ന പ്രതീതി എല്ലാവരും സങ്കടത്തിൽ ആയിരുന്നു..... ആനി ഒന്നും മിണ്ടാതെ ഒരു മുറിയിൽ കയറി വാതിൽ അടച്ച് ഇരിക്കാൻ തുടങ്ങിയിട്ട് ഒരുപാടായി.... അനു മോൾ മാത്രം ഇടക്ക് ഇടക്ക് പപ്പയെയും ആദിയെയും ചോദിക്കുന്നുണ്ട്.... അതിനൊരു ഉത്തരം കൊടുക്കാൻ ആകാതെ വലിയമ്മച്ചി അവൾക്ക് ഒപ്പം ഉണ്ട്.... അയ്യർ ദമ്പതികൾ വീണ്ടും ഒരു ദുരന്തം ആണോ ഉണ്ടാകാൻ പോകുന്നത് എന്നോർത്ത് എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുക ആണ്.... വളരെ വേഗത്തിൽ തന്നെ ആദി സംഭവ സ്ഥലത്ത് എത്തിയിരുന്നു..... " എന്താണ് സംഭവിച്ചത്..... " " അറിയില്ല മാഡം പുറകിൽ വന്നൊരാൾ ആണ് ഇത് കണ്ട് വിളിച്ചത്.... " " മ്മ്‌.... ഇടിച്ച വണ്ടി.... " " അത് കണ്ട് കിട്ടിയിട്ടില്ല.... " " ഏട്ടനെ കുറിച്ച് " " നോ മാഡം.... നല്ല അടിയൊഴുക്ക് ഉണ്ട് ഇവിടം.... വീണവർ രക്ഷപെടാൻ സാധ്യത കുറവാണ് എന്നാണ് പറയുന്നത്.... പിന്നെ വൈകുന്നേരം ആയാൽ തിരച്ചിൽ നടകില്ല.... " " ഇതിന്റെ തീരത്ത് ഒക്കെ അന്വേഷിച്ചോ.... " " പോലീസിനെ ഏർപെടുത്തിയിട്ട്‌ ഉണ്ട്.... "

" ഒകെ.... " " DIG സാർ നേരത്തെ വന്നിരുന്നു.... " " മ്മ്‌.... ഞാൻ ഒന്ന് പോയി വരാം.... " അവള് നേരെ പോയത് DIG ഓഫീസിലേക്ക് ആണ്.... " DIG സർ ഉണ്ടോ.... " " അകത്ത് ഉണ്ട് മാഡം.... " " ഒകെ " അവള് അതും പറഞ്ഞു അകത്തേയ്ക്ക് കയറി.... അവിടെ ആരോടോ ഫോണിൽ സംസാരിക്കുക ആയിരുന്നു ജോയ്.... " മോളെ.... എന്തെങ്കിലും വിവരം കിട്ടിയോ.... " " ഞാൻ പറഞ്ഞത് അല്ലേ നിങ്ങളോട് ഹെസ്റ്ററിന്റെ കാര്യം ഏട്ടനെ ഏൽപിക്കേണ്ട എന്ന്.... അതൊരു പാവം ആണെന്ന്.... അവൻ ആയിരിക്കും എന്റെ ഏട്ടനെ.... " " മോളെ... അങ്ങനെ അല്ല.... സായ് ആണ് ഇത് ചെയ്തതെന്ന് അയാള് അറിയാൻ ഒരു വഴിയും ഇല്ല.... " അതും പറഞ്ഞു ജോയ് നടന്നു ആധിക്ക്‌ അരികിലേക്ക് എത്തി.... " എവിടെ വെച്ചായിരുന്നു നിങ്ങളുടെ മീറ്റിംഗ് " " അത് ഇവിടെ വെച്ച് തന്നെ ആയിരുന്നു.... " " ഇവിടേ വേണ്ട എന്ന് ഞാൻ പറഞ്ഞ അല്ലേ.... ചതിക്കാൻ കൊറേ പേര് ഉണ്ടാകും എന്ന് ഞാൻ നേരത്തെ പറഞ്ഞില്ലേ.... എന്നിട്ടും നിങ്ങള്..... " " മോളെ.... സായിക് ഒന്നും പറ്റില്ല...... " അത് പറഞ്ഞതും ആദി അവന്റെ കോളറിൽ പിടിച്ചിരുന്നു.... " എന്റെ ഏട്ടന് എന്തെങ്കിലും പറ്റിയാൽ.... ബാകി ഞാൻ പറയുന്നില്ല.....

എന്ത് ചെയ്യുമെന്ന് എനിക് തന്നെ ഒരു പിടിയും ഇല്ല.... " " ആദി നീ പിടി വിട്.... ഞാൻ നിന്റെ അച്ചാച്ചൻ ആണ്... സായിക് ദോഷം വരുന്ന ഞാൻ ചെയോ.... " ഉടനെ അവള് അവന്റെ കെട്ടിപിടിച്ചിരുന്നു.... " അച്ചാച എന്റെ ഏട്ടൻ..... അവനും എന്നെ വിട്ട് " അതും പറഞ്ഞു അവള് തേങ്ങി.... " ആദി റിലാക്സ് അവനു ഒന്നും പറ്റില്ല..... " " ആ പന്ന മോനെ കിട്ടിയോ എന്നിട്ട്.... " " ഇല്ല ഹെസ്റ്റർ ഇപ്പൊ diamond ഹോട്ടലിൽ ഉണ്ടെന്നാണ് അറിഞ്ഞത്..... " " ഉടനെ അവനെ അകത്ത് ആകണം.... എനിക് കാണണം അവനെ... അവനാണ് എന്റെ ഏട്ടനെ ഇങ്ങനെ ആകിയത്‌ എങ്കിൽ.... " അതും പറഞ്ഞു അവള് മുഷ്ടി ചുരുട്ടി.... " നീ ആ പാലത്തിന്റെ അവിടേക്ക് ചെല്ല്... അല്ലെങ്കിൽ വീട്ടിലേയ്ക്ക് ചെല്ല്..... " " മ്മ്‌.... " അവിടുന്ന് ഇറങ്ങിയപ്പോൾ ആണ് അവളുടെ ഫോൺ വീണ്ടും ശബ്ദിച്ചത്.... " ഹലോ..... " " എവിടെയാണ്.... ഞാൻ ഇപ്പൊ എത്താം.... " അതും പറഞ്ഞു അവളുടെ വണ്ടി ഹോസ്പിറ്റലിലേക്ക് ചലിച്ചു..... 🍁🍁🍁🍁🍁🍁 ബെഡിൽ ഇരിക്കുക ആയിരുന്നു ആനി.... അവളുടെ മനസ്സിലേക്ക് കൃഷ്ണയുടെ ആക്സിഡന്റ് ഓർമ വന്നു..... എന്നിലേയ്ക്ക് അടുക്കാൻ ശ്രമിച്ച കൊണ്ടാണോ.... സായിക്കും.....

അവളുടെ ഉള്ളിൽ വല്ലാത്ത ആത്മ സംഘർഷം ഉണ്ടായി.... അപ്പോഴാണ് അവളുടെ ഫോണിൽ ആധിയുടെ കോൾ വന്നത്.... " ആദി.... " " നീ വേഗം st Mary's hospital ലിലേക് വാ.... " " ഒകെ " ഹോസ്പിറ്റലിൽ എത്തുമ്പോൾ അവിടെ ആദിയും മറ്റ് പോലീസുകാരും ഉണ്ടായിരുന്നു.... " ആദി സായ്.... " " ഒബ്സർവേഷനിൽ ആണ്.... " " ആദി.... എനിക്.... എന്നോട് നീ നോക്കാൻ പറഞ്ഞിട്ട്.... " അവള് വിതുമ്പി " ആനി ഇവിടെ ഒരു സീൻ create ചെയ്യല്ലേ..... നിർത്ത്.... ഡോക്ടർ ഇപ്പൊ വരും... ഏട്ടന് കുഴപ്പം ഒന്നും ഉണ്ടാകില്ല.... " " മ്മ്‌.... " അപ്പോഴാണ് ഡോക്ടർ പുറത്തേയ്ക്ക് വന്നത്.... " ഡോക്ടർ ഏട്ടന്.... " " ഏയ് പ്രശ്നം ഒന്നുമില്ല.... He will be alright.... ആക്സിഡന്റിന്റെ ഷോക്കിലും പിന്നെ body വീക് ആയത് കൊണ്ടുമാണ് ബോധം തെളിയാൻ വൈകുന്നത്..... " " ഒകെ thank you doctor.... " അത് കേട്ടപ്പോൾ ആണ് അവർക്ക് 2 പേർക്കും ആശ്വാസം ആയത്.... " രൂപേഷ് ഏട്ടനെ എവിടുന്നാണ് കിട്ടിയത് " " അത് മാഡം സാറിന് swimming അറിയാമെന്ന് തോന്നുന്നു....

വീണപ്പോൾ കുറച്ചൊക്കെ നീന്തി പക്ഷേ അടിയൊഴുക്ക് ഉള്ള കൊണ്ട് ആയിരിക്കണം പറ്റാതെ പോയത്.... അത് വഴി പോയ വഞ്ചിയിലെ ആളുകളാണ് കണ്ടത്.... ആൾ നീന്താൻ ശ്രമിച്ചിരുന്നു എന്ന് അവർ പറഞ്ഞു.... " " മ്മ്‌ പിന്നെന്താ ഇത്ര വൈകിയത്.... " " അത് മാഡം അവർ നേരത്തെ ഇവിടെ എത്തിച്ചിരുന്നു..... പക്ഷേ അവർക്കെതിരെ കേസ് ഉണ്ടാകുമോ എന്ന ഭയം കൊണ്ട് ഹോസ്പിറ്റലിൽ അവരുടെ ബന്ധുവാണ് എന്നാണ് പറഞ്ഞത്..... " " മ്മ്‌.... അവർ ഇവിടെ ഉണ്ടോ.... " " ദാ അവിടെ നില്കുന്നു മാഡം.... " അവള് വേഗം അവരുടെ അടുത്തേക്ക് ചെന്നു.... " ഒരുപാട് നന്ദി ഉണ്ട്.... നിങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല.... " അവള് കൈ കൂപ്പി കൊണ്ട് അവരോട് പറഞ്ഞു അപ്പോള് അവരുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി ഉണ്ടായി.... 🍁🍁🍁🍁🍁🍁 ഇതേ സമയം ജോയിയും കൂട്ടരും ഹെസ്റ്ററേ ലക്ഷ്യമാക്കി ഹോട്ടലിലേക്ക് നീങ്ങിയിരുന്നു............( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story