💔 വിമോചിത 💔: ഭാഗം 92

vimojitha

രചന: AVANIYA

ഹെസ്റ്ററെ കുടുക്കാൻ ആയി ഹോട്ടൽ മുഴുവൻ വളഞ്ഞിരികുക ആണ് ജോയിയും കൂട്ടരും.... എന്നാല് മുകളിലെ ജനലിലൂടെ അവന്റെ കൂട്ടാളികൾ അത് കണ്ടിരുന്നു..... " സർ അവർ ഇൗ ഹോട്ടൽ മുഴുവൻ വളഞ്ഞിട്ട് ഉണ്ട്... " " ചെ.... ഇത്ര വേഗം എത്തിയോ..... അവർ എത്ര പോലീസുകാർ ഉണ്ടാകും.... " " Around 40 sir.... " " Ok then നമ്മുടെ ആളുകളോട് ഉടനെ ഇവിടേക്ക് വരാൻ പറയൂ.... അവർ ഒരു 100 പേരെങ്കിലും ഉണ്ടാകട്ടെ.... " " Sir എന്താണ് പ്ലാൻ.... " " എനിക് ഇവിടുന്ന് രക്ഷപെട്ടെ മതിയാകൂ... എന്നെ അകത്താക്കിയ അവന്മാർ ഇവിടെ സുഖിച്ച് വാഴുമ്പോൾ എനിക് അങ്ങ് ജയിലിലേക്ക് പോകാൻ ആകില്ല.... പിന്നെ പിടിക്കപ്പെട്ടാൽ എന്റെ life തീർന്നു.... അതിനു വേണ്ടിയല്ല ഹെസ്റ്റർ ഇത്രയും കഷ്ടപെട്ടത്.... " " ഒകെ sir... അവരെത്തിയാൽ നമുക്ക് ഇവിടുന്ന് escape ആകാം.... നിമിഷങ്ങൾക്ക് ഉള്ളിൽ.... " സമയം പതിയെ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു..... " സർ.... അവർ ഹോട്ടൽ പരിസരത്ത് എത്തിയിട്ട് ഉണ്ട്.... " " ഒകെ.... " അപ്പോഴാണ് അവരുടെ റൂമിന്റെ ബെൽ മുഴങ്ങിയത്..... " Guards police ആണ് അത്.... Never attack them from here.... അവർ പറയുന്നത് കേൾക്കുക.... " " ഒകെ sir.... "

" എടോ ആ വാതിൽ തുറന്നു കൊടുക്ക്.... " ഹെസ്റ്ററിന്റെ Manager വാതിൽ തുറന്നതും ജോയിയുടെ ചവിട്ട് കൊണ്ട് നിലംപതിച്ചു..... " You are under arrest Mr Hester Godwin.... ഇൗ hotel മുഴുവൻ പോലീസ് വളഞ്ഞിട്ട് ഉണ്ട്.... എതിർക്കാൻ ആണ് ഭാവമെങ്കിൽ.... " പറയുന്നത് കേട്ട് അവന്റെ മുഖത്ത് ഒരു പുച്ഛചിരി വിരിഞ്ഞു..... അത് കാൺകെ ജോയിക്ക് വല്ലാത്ത ദേഷ്യം തോന്നി..... " ചുമ്മാ തിളക്കണ്ട സാറേ..... പിന്നെ വെറുതെ കൊറേ ഡയലോഗ് പറഞ്ഞു വായിലെ വെള്ളം പറ്റിക്കണ്ട.... വാ നമുക്ക് പോകാം.... " ജോയ് ചോദ്യഭാവത്തിൽ അവനെ നോക്കി..... " എന്നതാ സാറേ ഇങ്ങനെ നില്കുന്നത്.... വാന്നെ..... ബോയ്സ് നിങ്ങള് എല്ലാവരും സാറുമാരുടെ കൂടെ വാ കേട്ടോ... " അതും പറഞ്ഞു അവനൊന്നു പുച്ഛ ഭാവത്തിൽ ജോയിയെ നോക്കി കൊണ്ട് പുറത്തേയ്ക്ക് നടന്നു..... കൂടെ മറ്റുള്ളവരും..... ഉടനെ ഹെസ്റ്റ്ററിന് അടുത്തേയ്ക്ക് ജോയ് ചെന്നു.... എന്നിട്ട് അവനുമായി പുറത്തേയ്ക്ക് ഇറങ്ങി..... ഹോട്ടലിനു വെളിയിലേക്ക് ഇറങ്ങാൻ ആഞ്ഞപ്പോൾ ഹെസ്റ്റർ ജോയിയുടെ ചെവിയിൽ എന്തോ പറഞ്ഞു..... " ഇൗ ഹെസ്റ്ററെ ഇവിടുന്ന് കൊണ്ട് പോകാൻ മാത്രം ചങ്കൂറ്റം ഉള്ള ഒരുത്തനും തൽകാലം കേരള പോലീസിൽ ഇല്ല...... "

" What....." അതും ചോദിച്ച് ജോയ് തിരിഞ്ഞതും അവന്റെ മുഖത്തേയ്ക്ക് ഹെസ്റ്റർ പഞ്ച് ചെയ്തതും ഒന്നിച്ചായിരുന്നു..... " സർ.... " കൂടെ ഉളളവർ അവനെ വിളിച്ച് തീരുന്നതിനു മുൻപേ ഹെസ്റ്റർ കൈകൾ കൊണ്ട് അവനെ ലോക് ചെയ്തു അവനെ മുട്ട്‌ കുത്തിച്ച്.... മറ്റ് പോലീസുകാർ അവനു നേരെ തോക്ക് ചൂണ്ടി എത്തിയപ്പോഴേക്കും അവിടം ഗുണ്ടകളെ കൊണ്ട് നിറഞ്ഞിരുന്നു..... " താൻ എന്താടോ കരുതിയത്..... കീഴടങ്ങി നിന്റെ കൂടെ അങ്ങ് പോന്നത് ആണെന്നോ..... എന്റെ ജീവൻ പോവാതെ നിനക്ക് ഒന്നും എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല..... " അതും പറഞ്ഞു അവൻ ജോയിയെ നിലത്തേക്ക് തളളി..... എന്നിട്ട് പോക്കറ്റിൽ ഉണ്ടായ കൂളിംഗ് ഗ്ലാസ് വെച്ച് പുറത്തേയ്ക്ക് നടന്നു.... അവന് പുറകെ അവന്റെ manager ഉം ചെന്നിരുന്നു..... അവനെ പിടിക്കാൻ അവിടെ ഉള്ള പോലീസുകാർ ശ്രമിച്ചെങ്കിലും അവൻ നിഷ്പ്രയാസം അവിടുന്ന് പുറത്തേയ്ക്ക് പോന്നു.... അത് നോക്കി നിൽക്കാൻ മാത്രമേ അവർക്കൊക്കെ ആയുള്ളൂ.... " സർ എന്താ ചെയ്യാൻ പോകുന്നത്.... " " Straight to പാലക്കാട്..... അവന്മാർ എവിടെ ഉണ്ടെന്ന് അറിയണം..... എന്റെ കൈ കൊണ്ട് തന്നെ അവന്മാരുടെ ജീവൻ എനിക് എടുക്കണം.. " " ഒകെ സർ.... " 🍁🍁🍁🍁🍁🍁

ഹോസ്പിറ്റലിൽ ഐസിയുവിന്റെ വെളിയിൽ തന്നെയാണ് ആദിയും ആനിയും ഇപ്പോഴും.... അവന് ബോധം തെളിഞ്ഞാൽ മാത്രമേ മുറിയിലേക്ക് മാറ്റുക ഉള്ളൂ എന്നാണ് ഡോക്ടർ പറഞ്ഞത്.... അതിനായി കാത്ത് നിൽക്കുകയാണ് അവർ.... അപ്പോഴാണ് നഴ്സ് പുറത്തേയ്ക്ക് വന്നത്.... " ആൾക് ബോധം തെളിഞ്ഞിട്ടുണ്ട്.... വേണമെങ്കിൽ ഒരാൾക്ക് ഇപ്പൊ കേറി കാണാം.... അല്ലെങ്കിൽ ഇപ്പൊ തന്നെ റൂമിലേക്ക് ഷിഫ്റ്റ് ചെയും.... " " ആദി നീ കേറിക്കോ...." " ആ ഞാൻ കേറാം.... " അവള് ഉടനെ അകത്തേയ്ക്ക് കയറി.... " Patient നേ കൊണ്ട് അധികം സംസാരിപ്പികേണ്ട... " " ഒകെ... " അതും പറഞ്ഞു അവള് സായിയുടെ അടുക്കലേക്ക് ചെന്നു... " ഏട്ടാ.... Are you alright... " " ചെറിയൊരു വേദന അത്രേ ഉള്ളൂ.... " അവന്റെ കൈയിലും കാലിലും കെട്ട് ഉണ്ട്..... " Get well soon... ഇപ്പൊ റൂമിലേക്ക് മാറ്റും എന്നിട്ട് കാണാം " അതും പറഞ്ഞു അവളൊന്നു പുഞ്ചിരിച്ചു.... അതും പറഞ്ഞു അവള് പോകാൻ ആഞ്ഞതും അവൻ അവളുടെ കൈകളിൽ പിടിച്ചു.... " എന്താ ഏട്ടാ... " " അത് വെറുമൊരു ആക്സിഡന്റ് അല്ലായിരുന്നു... It was a planned one.... " " Trust me.... " അവള് ഉടനെ അവിടുന്ന് ഇറങ്ങി... " ആദി സായിക് എങ്ങനെ ഉണ്ട്... " " കുഴപ്പം ഒന്നുമില്ല.... ഇപ്പൊ റൂമിലേക്ക് മാറ്റുമല്ലോ... " " ആ മ്മ്‌... പിന്നെ സായിയുടെ അച്ഛനും അമ്മയും വന്നിട്ടുണ്ട്.... " " റൂമിലേക്ക് മാറ്റുമ്പോൾ കാണാം.... " പിന്നീട് അവളൊന്നും മിണ്ടിയില്ല.... 🍁🍁🍁🍁🍁🍁

" ചെ അച്ഛാ അവൻ... അവൻ വീണ്ടും രക്ഷപെട്ടു.... " ദക്ഷൻ അമർഷത്തോടെ പറഞ്ഞു.... " പ്ലാൻ എല്ലാം പക്ക ആയിരുന്നില്ലേ.... അവന്റെ ആയുസ്സിന്റെ ബലം അതാണ് അവനെ സഹായിച്ചത്.... " " അച്ഛൻ ഇവിടെ അവന്റെ ആയുസ്സും പറഞ്ഞു ഇരുന്നോ.... നമ്മളാണ് ഇതിന് പിന്നിലെന്ന് അവൻ അറിഞ്ഞാൽ.... നമ്മുടെ ആയുസ്സ് അതോടെ തീരും... " " അതിനു അവൻ നമ്മളെ എന്ത് ചെയ്യാൻ ആണ്.... " " അവനല്ല അവള്.... ആ അഥീന... അവള് മണത്തറിയും എല്ലാം... അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അവളുടെ കൈയിൽ പെടുന്നതിലും ബേധം ആത്മഹത്യ ആണ്.... " അവൻ ഭയത്തോടെ പുലമ്പി.... " മോനെ.... നമ്മൾ ഇങ്ങനെ ഒക്കെ ആകുമെന്ന് കരുതിയോ... അവർ ഒന്നും അറിയില്ല.... അവൻ ആ ഡ്രൈവറെ തിരിച്ച് അറിയില്ല ദക്ഷ... നീ സമാധാനിക്കു.... " " മ്മ്‌.... " " ദക്ഷ... " " എന്താ നവി.... നിനക്ക് ഇനി എന്താണ് വേണ്ടത്.... " " നമുക്ക് ഇവിടുന്ന് കുറച്ച് ദിവസം മാറി നിന്നാലോ... " " പേടിച്ചോടാൻ ഇൗ ധക്ഷനേ കിട്ടില്ല.... " " മ്മ്‌.... " " ദക്ഷ അവൻ പറയുന്നതിലും കാര്യം ഉണ്ട്... " " അച്ഛൻ മിണ്ടരുത്... നിങ്ങള് ഒറ്റ ഒരാള് ആണ് ഇത് ഇത്രക്ക് വഷളാക്കിയത്.... " 🍁🍁🍁🍁🍁

സായിയെ റൂമിലേക്ക് മാറ്റിയിരുന്നു.... ആദി അവന്റെ അടുത്ത് ചെന്ന് പോകുന്നു എന്ന് പറഞ്ഞു പുറത്തേയ്ക്ക് പോയി.... ആനിയും വാസുകിയും സുബ്രഹ്മണ്യനും അവനൊപ്പം റൂമിൽ നിന്നു.... " കുട്ടി നീ വീട്ടിലേയ്ക്ക് പോയികൊള്ളു... ഞങൾ ഉണ്ടല്ലോ.... " " അച്ഛനും അമ്മയും ഇവിടെ നിന്നിട്ട് എന്തിനാ നിങ്ങള് പൊയിക്കൊ.... " അത് കേട്ട് ആനി അവനെ കൂർപ്പിച്ച് നോക്കി... എന്ന അവൻ അവളെ നോക്കുക പോലും ചെയ്തില്ല.... " നീ എന്താ സായ് ഇൗ പറയുന്നത്.... " " കാര്യമാണ്.... കുറച്ച് കഴിയുമ്പോൾ ആദി വന്നു കൊള്ളും..... ഇപ്പൊ തൽകാലം നിങ്ങള് ചെല്ല്.... " " എന്ന വാ വാസുകി നമ്മുടെ മോന് നമ്മുടെ ആവശ്യം ഇല്ല.... വാ പോകാം.... " അതും പറഞ്ഞു വാസുകിയേയും കൊണ്ട് അയാള് അവിടുന്ന് പോയി.... " അവരോട് എന്തിനാ അങ്ങനെ പറഞ്ഞെ..... " " പറയാൻ തോന്നി അത്ര തന്നെ... എന്തേ തനിക്ക് പറ്റില്ലേ.... എങ്കിൽ പൊക്കോ.... ഇവിടേ നഴ്സ് ഒക്കെ ഉണ്ടല്ലോ.... " " അ... അത് വേണ്ട... ഞാനിവിടെ നിന്നൊളാം... " അത് കേൾക്കെ സായിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.... അവൾക്ക് മാത്രമായുള്ള ഒരു ചിരി.... 🍁🍁🍁🍁🍁🍁🍁 മണിക്കൂറുകൾക്ക് ശേഷമാണ് ഹെസ്റ്റർ പാലക്കാട് എത്തിയത്.... അതേ അവൻ എത്തിയിരിക്കുന്നു.... പലതിനും ആയി............( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story