💔 വിമോചിത 💔: ഭാഗം 93

vimojitha

രചന: AVANIYA

ആനി സായിക്ക്‌ ഒപ്പം ഇരിക്കുക ആയിരുന്നു.... സായിയുടെ അവസ്ഥ കാണുമ്പോൾ ആനിക്ക് സങ്കടം തോന്നുന്നുണ്ട് എങ്കിലും സായിയുടെ നോട്ടം കാണുമ്പോൾ അതൊക്കെ കാറ്റിൽ പറക്കും.... എങ്ങനെ എങ്കിലും ഇവിടുന്ന് പോയ മതി എന്ന അവസ്ഥയിൽ ആയിട്ടുണ്ട് അവള്.... അപ്പോഴാണ് ആദി അവിടേക്ക് വന്നത്.... അവളെ കണ്ടതും ആനി ചാടി എണീറ്റു.... " ആദി... ഞാൻ... ഞാൻ പോകട്ടെ... " അതും പറഞ്ഞു മറുപടിക്ക് പോലും കാത്ത് നിൽക്കാതെ അവള് ഓടി.... അവള് ഓട്ടം കണ്ട് പകച്ച് നിൽക്കുകയാണ് ആദി.... എന്ന സായ് അത് കണ്ട് ചിരി അടക്കാൻ ആകാതെ കിടന്നു.... " അവൾക്ക്‌ എന്ത് പറ്റി ഏട്ടാ.... " " ചുമ്മാ... " അതും പറഞ്ഞു അവൻ കണ്ണിറുക്കി " മ്മ്‌ മ്മ്‌.... " " പോടി... നീ എന്തിനാ ഇപ്പൊ വന്നത്... " അവൻ തെല്ലൊരു നിരാശയോടെ ചോദിച്ചു.... " അഹാ ഞാൻ വന്നത് ഇപ്പൊ ശല്യം ആയോ... " " അങ്ങനെ അല്ല മോളെ... " അതും പറഞ്ഞു അവൻ തപ്പിതടഞ്ഞു " മ്മ്‌ മ്മ്‌ ഉരുളണ്ട... " അതിനു അവനൊരു കള്ള ചിരി ചിരിച്ചു... " എന്തേ നിനക്ക് ഇഷ്ടം അല്ലേ " " എന്ത്... " " അത് ഞങ്ങളുടെ.... " " എനിക് ഒരുപാട് സന്തോഷം ഉള്ള കാര്യമല്ലേ ഏട്ടാ... എന്റെ ഏട്ടത്തി ആയി അവള് വരുന്നത്... "

" എന്ന ഒന്ന് ഹെല്പ് ചെയ്തൂടെ ഡീ... " " ഞാനെന്ത് ചെയ്യാൻ ആണ്.... " " Simple.... നീ നല്ല തിരക്ക് ആണെന്ന് പറഞ്ഞു അവളെ ഇവിടെ വരുത്തണം.... " " ദർശന സുഖം... " " അല്ല അല്ല... അവളുടെ മനസ്സിൽ എന്നോട് സ്നേഹം ഉണ്ട്.... But എന്തൊക്കെയോ അവളെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നു.... " " നോക്കാം ഏട്ടാ... " " മ്മ്‌.... മോളെ... " " എന്തേ... " " എന്തെങ്കിലും അറിവ് കിട്ടിയോ എന്നെ ആക്സിഡന്റ് ആകിയവരെ പറ്റി... " " അത് ഹെസ്റ്ററുടെ ആളുകൾ ആയിരിക്കും.... " " നോ അതിനു സാധ്യത ഇല്ല.... " " പക്ഷേ എന്ത് കൊണ്ട്... " " പോലീസ് സ്റ്റേഷനിലേക് ഞാൻ ഇറങ്ങിയപ്പോൾ മുതൽ ആ ലോറി എന്റെ പിന്നാലെ ഉണ്ടായിരുന്നു..... May be ഞാൻ അവിടെ നിർത്തിയപ്പോൾ എന്റെ കൂടെ അയാളും നിർത്തിയിരിക്കണം.... തെളിവ് കൊടുത്ത് കഴിഞ്ഞു ഇറങ്ങിയപ്പോഴും അയാള് എന്നെ പിന്തുടർന്നു.... " " സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടാകില്ലെ... " " May be... ആദി.... എന്റെ വണ്ടിയുടെ back cam on ആയിരുന്നു... അതിൽ വണ്ടിയുടെ പിന്നിൽ വരുന്ന ദൃശ്യങ്ങൾ പതിയും.... "

" ഒകെ I will check it.... Hester ആകില്ല എന്നാണോ ഏട്ടൻ പറഞ്ഞു.... " " യെസ്... കാരണം അതായിരുന്നു എങ്കിൽ ഇതിന് മുന്നേ എന്നെ കൊന്നാനെ.... ഇത് ആരോ എന്നെ കൊല്ലണം എന്ന അത് പുറത്ത് വരാൻ പാടില്ല എന്ന ഉദ്ദേശത്തോടെ ചെയ്തത് ആണ്... ഹെസ്റ്റർ ഒരിക്കലും ഇങ്ങനെ ചെയില്ല.... ചതികുന്നവനേ അവൻ വേദന അറിയിച്ച് കൊല്ലു.... " " മ്മ്‌.... " " Hester പിടിയിൽ ആയോ.... " " നോ അവൻ രക്ഷപെട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്... " " അത് അപകടമാണ് മോളെ... " " മ്മ്‌ അറിയാം... എത്രയും വേഗം അവൻ പിടിയിൽ ആകും... Look out notice ഇട്ടിട്ടുണ്ട്.... " " മ്മ്‌.... പിന്നെ ഏട്ടൻ പറഞ്ഞ കാര്യം... ഞാൻ ആനിയെ ഇവിടെ എത്തിക്കാം.... " അത് കേട്ടപ്പോൾ അവൻ ഒന്ന് ഇളിച്ച്😁 🍁🍁🍁🍁🍁🍁 ധക്ഷനെയും നവീനേയും അന്വേഷിച്ച് ഹെസ്റ്ററും അവന്റെ കൂട്ടാളിയും പാലക്കാട് എത്തിയിരുന്നു.... പക്ഷേ കൃത്യമായി അവരുടെ അഡ്രസ്സ് അവർക്ക് അറിയില്ലായിരുന്നു..... " സർ ഇവിടെ എവിടെ പോയി അന്വേഷിക്കാൻ ആണ്..... "

" അറിയില്ല but ഇന്ന് തന്നെ അവരെ കണ്ടെത്തണം... അവരുടെ കഥ കഴിക്കണം.... " " But sir.. ഇതൊരു വലിയ സ്ഥലമാണ്.... നാടിന്റെ പേര് കൂടി അറിയാതെ.... " " എടോ... അയ്യർ enterprise ന്റെ ഒരു ബ്രാഞ്ച് ഇവിടെ പാലക്കാട് ഇല്ലെ.... " " ആ യെസ് സാർ...." " അതിന്റെ address കണ്ട് പിടിക്കടോ... അവിടുന്ന് അവന്റെ ഒക്കെ address കിട്ടും.... " " Sir one second.... " അതും പറഞ്ഞു അയാള് ഫോണിൽ എന്തൊക്കെയോ നോക്കി.... " സർ place കിട്ടിയിട്ട് ഉണ്ട്.... But ഒരു പ്രശ്നം ഉണ്ട്... " " എന്താടോ.... " " ഇതാ സർ.... " 🍁🍁🍁🍁🍁 സായിയുടെ രക്ഷപ്പെടൽ ഓർത്ത് ഇരിക്കുമ്പോൾ ആണ് നവീൻ ഫോണിൽ ആ news കണ്ടത്.... " ദക്ഷ.... ഇത് നോക്കിയേ നീ.... " " എന്താടാ.... " അതും പറഞ്ഞു അവൻ തിരിഞ്ഞു.... " ദക്ഷ... ഹെസ്റ്ററെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് വന്നിരിക്കുന്നു.... " " എന്തെന്ന്.... " " നീ ഇതൊന്നു നോക്ക്... " അതും പറഞ്ഞു നവീൻ അവന് നേരെ ഫോൺ നീട്ടി.... അതൊരു news ചാനലിന്റെ YouTube page ആയിരുന്നു.... * ഇപ്പൊൾ കിട്ടിയ വാർത്ത....

കുപ്രസിദ്ധ ഡ്രഗ് മാഫിയ ഹെസ്റ്റർ Godwin പോലീസിന്റെ കൈയിൽ നിന്നും രക്ഷപെട്ടു.... ഇന്ന് ഉച്ചയോടെ ആണ് പോലീസ് ഹെസ്റ്റർ ഉണ്ടായിരുന്ന hotel വളഞ്ഞത്.... പക്ഷേ അതിസാഹസികമായി അയാള് രക്ഷപ്പെടുക ആയിരുന്നു.... നിരവധി കേസുകളിൽ പ്രതിയും അതോടൊപ്പം മലേഷ്യൻ ഗവൺമെന്റ് ലുക്ക് ഔട്ട് നോട്ടീസും ഇയാൾക്കായി ഇറക്കിയിരുന്നു.... ഇയാള് കേരളം വിട്ട് പോയിട്ടില്ല എന്നാണ് intelligence report.... അത്കൊണ്ട് നമ്മൾ ജാഗരൂകായിരിക്കണം... ആരെങ്കിലും ഇയാളെ കാണുക ആണെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ... അതോ താഴെ കൊടുത്തിട്ടുള്ള നുമ്പറിലോ അറിയിക്കണം.... * അതിനു താഴെ ഒന്ന് രണ്ട് ഫോൺ നമ്പറും ഉണ്ടായി.... " ഹെസ്റ്റർ... അവനെതിരെ തെളിവുകൾ.... " " എന്തായാലും അത് കിട്ടാതെ പോലീസ് ഇൗ പണിക്ക് ഇറങ്ങില്ല.... " " അവൻ പിടിയിൽ ആയാൽ നമ്മൾ എല്ലാവരും കുടുങ്ങും... " ദക്ഷൻ വേവലാതിയോടെ പറഞ്ഞു... " യെസ് അവൻ ഇവിടെ രക്ഷപ്പെടണം... അത് നമ്മുടെ കൂടി ആവശ്യം ആണ്... " 🍁🍁🍁🍁🍁🍁

" ചെ.... എനിക് എതിരെ ലുക്ക് out നോട്ടീസ്.... ഇൗ നേരം കൊണ്ട് വേഷം മാറാനും ആകില്ല.... ഇതിനെ പറ്റി കുറച്ച് നേരത്തെ ഇൻഫർമേഷൻ കിട്ടിയിരുന്നു എങ്കിൽ.... " അയാള് മുഷ്ടി ചുരുട്ടി പറഞ്ഞു... " സർ നമ്മൾ എന്ത് ചെയ്യും... " " നിന്നെ ആളുകൾ അറിയില്ല.... നീ ചെന്നു ആ കമ്പനിയിൽ പോയി അവരുടെ address വാങ്ങി വാ... എന്തായാലും വെച്ച കാൽ പിന്നോട്ട് ഇല്ല... " " ഒകെ സർ.... " 🍁🍁🍁🍁🍁🍁🍁 ആനി വീട്ടിൽ എത്തിയെങ്കിലും അനുവും അമ്മച്ചിയും ഹോസ്പിറ്റലിൽ പോണം എന്ന് വാശി പിടിച്ച് കൊണ്ടിരുന്നു.... ആനി ഒരുപാട് തടയാൻ നോക്കി എങ്കിലും നടന്നില്ല.... " ശെരി സമ്മതിച്ച് വാ... ഞാൻ കൊണ്ട് പോകാം... " അവസാനം അവള് സഹി കെട്ട് പറഞ്ഞു.... അത് കേട്ടതും അനു അമ്മച്ചിയെ നോക്കി സൈറ്റ് അടിച്ചു.... ആധിയുടെ നിർദ്ദേശ പ്രകാരമാണ് ഇപ്പൊ ഇവിടെ ഇങ്ങനെ ഒരു നാടകം അരങ്ങേറിയത്.... ആ സന്തോഷത്തിൽ അവർ 2 പേരും അവളുടെ കൂടെ ഹോസ്പിറ്റലിലേക്ക് പോയി.... അയ്യർ ദമ്പതികൾ തിരിച്ച് എത്തിയിരുന്നു... അത് കൊണ്ട് അവർ മൂവരും വേഗം പോയി.... അവർ ചെല്ലുമ്പോൾ ഹോസ്പിറ്റലിൽ ആദി അവനോപ്പം ഉണ്ടായിരുന്നു....

സായിയെ കണ്ടതും അനു മോൾ പപ്പേ എന്നും വിളിച്ച് അവനടുത്തേക് പോയി..... " പപ്പേട പൊന്നു വന്നോട.... " " പപ്പാ എന്താ ഇവിടെ കിടക്കുന്നത്... " " ദ്ദേ നിന്റെ അമ്മയോട് ചോദിക്ക് നിന്റെ അമ്മ കാരണമാണ്.... " അവൻ ചെറിയൊരു കുസൃതി ചിരിയോടെ പറഞ്ഞു.... ആനി അവനെ കൂർപ്പിച്ച് നോക്കി.... " ആണോ അമ്മ.... അമ്മ ണോ എന്റെ പപ്പയെ." ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ചുണ്ടുകൾ വിദുംബി.... " അയ്യോ പപ്പയുടെ കൊച്ച് കരയുക ആണോ... ഞാൻ ചുമ്മാ പറഞ്ഞ അല്ലേ... എന്നെ കുത്ത് വെക്കാൻ കൊണ്ട് വന്നതാ... " " കുത്ത് വേചണ്ട... പപ്പക്ക് വേയനിക്കും... " " കുഴപ്പം ഒന്നും ഇല്ല വാവേ " " മ്മ്‌ " വിശ്വാസം വരാത്ത പോലെ അവളൊന്നു മൂളി.... " എന്ന ആനി... നീയും മോളും ഇവിടെ നിൽക്‌... ഞാൻ അമ്മച്ചിയും ആയി ഒന്ന് പോട്ടെ.... എനിക് വീട്ടിൽ പോയൊന്ന് ഫ്രഷ് ആകണം.... മറ്റന്നാൾ ആ മുകുന്ദന്റെ കേസ് വിളിക്കും.... അതിനു ലഭിച്ച തെളിവുകൾ ഒക്കെ ഒന്ന് സോർട് ഔട്ട് ചെയ്യണം... പിന്നെ ജോയിച്ചൻ.... അവനെ അതിനു മുമ്പ് കണ്ടെത്തണം.... "

" അത് DIG സർ അല്ലേ... " " ആയിരിക്കാം... അത് അവന്റെ വായിൽ നിന്ന് തന്നെ കേൾക്കണം.... " " മ്മ്‌... ഞാനും... " " വേണ്ട... പിന്നെ ഇവിടെ ആരാ... നീ ഒന്ന് നില്ക്കു please.... അവസ്ഥ ആയി പോയി മോളെ.... " " മ്മ്‌ നീ പൊയ്ക്കോ.... " അത് കേൾക്കെ സായിയുടെ മുഖം പൂർണ്ണ ചന്ദ്രൻ ഉദിച്ച പോലെ തിളങ്ങി.... അത് കണ്ടതും ആധിക്കും വല്ലാത്ത സന്തോഷം തോന്നി.... 🍁🍁🍁🍁🍁 അമ്മച്ചിയെ വീട്ടിലേയ്ക്ക് ആകി അവള് ജോയ് വിളിച്ചത് പ്രകാരം DIG ഓഫീസിലേക്ക് പോയി.... " ആദി ഞാൻ വിളിപ്പിച്ചത് ഒരു പ്രധാന കാര്യം പറയാൻ ആണ്... " " എന്താ സർ... " " അത് എല്ലായിടത്തും ശക്തമായ അന്വേഷണം വേണം... ഇൗ പ്രാവശ്യം അവനെ മിസ്സ് ചെയ്യരുത്... You must be with me... " " But why sir... " " അവൻ martial arts നന്നായി അറിയാം... അതിലാണ് അവൻ എന്നെ വീഴ്ത്തിയത്... " " മ്മ്‌ ഒകെ.... ഞാൻ വരാം... " " എന്നാലും നിമിഷ നേരം കൊണ്ട് അവൻ എവിടേക്ക് ആയിരിക്കും പോയത്.... " " നിമിഷ നേരം കൊണ്ട് അവന് ഇന്ത്യ തന്നെ കടക്കാം... ബട്ട്... If he is still here... Then he must have a motive.... "

( അവൻ ഇപ്പൊഴും ഇവിടെ ഉണ്ടെങ്കിൽ... അവന് ഒരു ഉദ്ദേശം ഉണ്ടാകും... ) " ബട്ട് അത് എന്തായിരിക്കും.... " " Don't know.... " " സായിക്ക്‌ എങ്ങനെ ഉണ്ട്... " " ഏട്ടന് കുഴപ്പം ഒന്നുമില്ല.... ഏട്ടൻ പറയുന്നത് ആ accident ന് പിന്നിൽ ഹെസ്റ്റർ ആകില്ല എന്നാണ്.. " " Then who... " " അറിയില്ല... ഞാൻ ഏട്ടന്റെ കാറിന്റെ back cam visuals എടുക്കാൻ പറഞ്ഞിട്ട് ഉണ്ട്... Luck ഉണ്ടെങ്കിൽ അവനെ ഉടനെ കിട്ടും... " " ഓ ഒകെ... " അപ്പോഴാണ് അവളുടെ ഫോൺ റിംഗ് ചെയ്തത്.... " എന്തായി ഹർഷൻ... " " Mam വിഷ്വൽ പെൻഡ്രൈവിൽ കിട്ടിയിട്ട് ഉണ്ട്.. " " ഒകെ get it to me... ഞാൻ DIG ഓഫീസിൽ ഉണ്ട്... " " ഒകെ മാഡം... " " സർ... Visuals കിട്ടിയിട്ട് ഉണ്ട്.... ഹർഷൻ ഇപ്പൊ കൊണ്ട് വരും.... " " ഒകെ... " " മോളെ... " " എന്താ അച്ചാച്ച.... " " ഞാൻ മനപൂർവ്വം സായിയെ... " " I know... പെട്ടെന്ന് frustration കൊണ്ട് പറഞ്ഞു പോയതാ... " " മ്മ്‌... " 🍁🍁🍁🍁🍁🍁🍁🍁 " സർ.... അവരുടെ അഡ്രസ്സ് കിട്ടിയിട്ട് ഉണ്ട്... " കമ്പനിയിൽ പോയി അന്വേഷിച്ചിട്ടു വന്നതാണ് ഹെസ്റ്ററുടെ മാനേജർ " ഗുഡ്... " " ഇവിടുന്ന് ഒരു ഇച്ചിരി കൂടി പോകണം... " " ഒകെ then make it fast... " അവരുടെ കാർ വേഗത്തിൽ ചീറി പാഞ്ഞു.... അവിടെ വലിയ പോലീസ് ചെക്കിംഗ് ഒന്നും ഇല്ലാതിരുന്നതിനാൽ അവർ രക്ഷപെട്ടു.... വണ്ടി ചെന്നു നിന്നത് അശോകന്റെ വീടിന് മുന്നിലാണ്..... Hester ചെന്നു കോളിംഗ് ബെല്ലടിച്ചു.... അശോകനാണ് വാതിൽ തുറന്നത്....

പുറത്ത് നില്കുന്ന അപരിചിതൻ ആയ വ്യക്തിയെ അശോകൻ സംശയത്തോടെ നോക്കി.... " ആരാ മനസിലായില്ല.... " " ഞാൻ ദക്ഷന്റെ സുഹൃത്താണ്... Uncle എന്നെ അകത്തേയ്ക്ക് ക്ഷണികുന്നില്ലെ... " " വരു.... " " ദക്ഷൻ ഇല്ലെ uncle.... " " ഉണ്ട് ഞാൻ വിളിക്കാം.... " താഴത്തെ ശബ്ദം കേട്ട് ദക്ഷൻ അപ്പോഴേക്കും എത്തിയിരുന്നു.... അവിടെ സോഫയിൽ ഇരിക്കുന്ന ഹെസ്റ്ററെ കണ്ട് അവൻ ഞെട്ടി.... " നിങ്ങള് എന്താ ഇവിടെ.... " " നിന്നെ ഒക്കെ പരലോകത്തേക് അയക്കാൻ... " പറഞ്ഞു തീർന്നതും ദക്ഷൻ അവന്റെ ചവിട്ട് കൊണ്ട് വീണു.... 🍁🍁🍁🍁 പോലീസ് കൺട്രോൾ റൂമിലേക്ക് പെട്ടെന്നാണ് ഒരു കോൾ വന്നത്.... " Is it... Yes we will get there soon... " അതും പറഞ്ഞു അയാള് ജോയിയുടെ അടുത്തേയ്ക്ക് ഓടി.... " സർ... പാലക്കാട് നിന്നും ഒരാള് വിളിച്ചിരുന്നു ഹെസ്റ്ററെ പോലെ ഒരാളെ അവിടെ വണ്ടിയിൽ കണ്ടെന്നും പറഞ്ഞു.... " " അത് സത്യമാണോ ഡോ... " " ആയിരിക്കും സർ.... " " എന്താ ആദി... " " അത് ശെരിയാണ് we must go fast.... " " വണ്ടിയിൽ ആണോ... " " നോ we must take a flight from trivandrum to Coimbatore... " " Flight for what.... " " അല്ലെങ്കിൽ നമ്മൾ അവിടെ എത്തുമ്പോൾ അവൻ നാട് കടന്നിട്ട്‌ ഉണ്ടാകും.... " ...........( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story