💔 വിമോചിത 💔: ഭാഗം 95

vimojitha

രചന: AVANIYA

" ഗുഡ്.... കൂടുതൽ അലർച്ച കേട്ട് ആസ്വദിക്കണം എന്ന് ഉണ്ട്... But unfortunately time ഇല്ല.... ഇന്ന് രാത്രി എനിക് ഇവിടുന്ന് പറക്കണം... So good bye man.... " അതും പറഞ്ഞു ഹെസ്റ്റർ അത് അവന്റെ നെഞ്ചിലേക്ക് കുത്താൻ പോയതും നവീൻ കണ്ണും ഇറുക്കി അടച്ചു.... അപ്പോഴാണ് മറ്റൊരു അലർച്ച കേട്ടത്.... കണ്ണുകൾ തുറന്നു നോക്കുമ്പോൾ കൈകളിൽ തോക്കുമായി അവള്..... അഥീന ജോൺ കുരിയാക്കോസ്..... നവീൻ വല്ലാതെ ഭയന്ന് പോയിരുന്നു.... എന്താ സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ അവന് ഒരു നിമിഷം വേണ്ടി വന്നു.... അപ്പോഴാണ് വെടിയേറ്റ കൈകളും ആയി നില്കുന്ന ഹെസ്റ്ററെ നവീൻ കണ്ടത്.... പെട്ടെന്നുള്ള ആക്രമണത്തിൽ അവന്റെ കൈയിൽ നിന്നും blade തെറിച്ച് പോയിരുന്നു..... " Guys make him safe " ( അവനെ സുരക്ഷിതം ആകു ) നവീനേ ചൂണ്ടിയാണ് ആദി അത് പറഞ്ഞത്..... പക്ഷേ കൈയിൽ വെടിയേറ്റ് എങ്കിലും ഹെസ്റ്റർ അപകടകാരി ആയിരുന്നു..... അവൻ തന്റെ ഇടം കൈയാൽ അരയിൽ ഉള്ള തോക്ക് എടുത്ത് ആധിക് നേരെ നിറയൊഴിച്ചു.... അത് കണ്ടതും ജോയ് അലറി..... " ആദി മോളെ.... " അത് കേട്ടതും അപകടം അറിഞ്ഞ പോലെ അവള് നിലത്തേക്ക് കുനിഞ്ഞു കളഞ്ഞു....

സെക്കൻഡുകളുടെ വ്യത്യാസത്തിൽ അത് നവീന്റെ വയറിന്റെ സൈഡിലൂടെ പാഞ്ഞു പോയി... " ആ..... ഹ് " " Take him immediately to the hospital.... " ( അവനെ ഉടനെ ആശുപത്രിയിൽ എത്തിക്കൂ...) അത് കണ്ടപ്പോൾ പെട്ടെന്ന് ഹെസ്റ്ററുടെ ശ്രേധ മാറി.... അപ്പോ തന്നെ ജോയ് അവന്റെ കൈകളിൽ നിന്നും ആ തോക്ക് തട്ടി എറിഞ്ഞിരുന്ന്..... അപ്പോ തന്നെ ദേഷ്യം വന്ന പോലെ ഹെസ്റ്റർ ജോയിയുടെ നെഞ്ചില് ചവിട്ടി അവനെ വീഴ്ത്തിയിരുന്ന്.... എന്നിട്ട് ജോയിയുടെ നെഞ്ചില് അവൻ ആഞ്ഞ് ചവിട്ടാൻ തുനിഞ്ഞതും ആധിയുടെ ചവിട്ട് കൊണ്ട് അവൻ നിലത്തേക്ക് വീണിരുന്നു.... റബർ പന്ത് പോലെ അവൻ ചാടി എണീറ്റു ആദിക് നേരെ ചെന്നു.... ആദി അവന്റെ മുഖത്തിന് നേരെ പഞ്ച് ചെയ്തതും അവൻ അത് തടഞ്ഞു കൊണ്ട് അവളെ വലിച്ച് നെഞ്ചിലേക്ക് ചേർക്കാൻ പോയി.... " ഡിപ്പാർട്ട്മെന്റിലെ പെൺപുലി.... I am very much fascinated by you.... " ( ഞാൻ നിന്നിൽ വല്ലാതെ ആകൃഷ്ടൻ ആയിരിക്കുന്നു.... ) വല്ലാത്തൊരു ഭാവത്തോടെ അവളോട് അവൻ പറഞ്ഞു....

" എന്റെ സായിയുടെ സിസ്റ്റർ അല്ലേ.... You have a glowing beauty .... a beauty that enchants anyone ... and the bravery that comes with it ... you are the real girl ... " (നിനക്ക് വല്ലാത്ത ജ്വലിക്കുന്ന സൗന്ദര്യം ആണ്.... ആരെയും മയക്കുന്ന സൗന്ദര്യം... അതിനൊപ്പം ഉള്ള ശൗര്യവും... നീയാണ് യഥാർത്ഥ പെണ്ണ്... ) അതും പറഞ്ഞു അവൻ അവളെ തന്നിലേക്ക് അടുപ്പിച്ചതും അവള് അവന്റെ മൂക്കിന്റെ പാലത്തിൽ ഒരു തട്ട് കൊടുത്തു... പെട്ടെന്ന് അവന്റെ കൈകൾ അയഞ്ഞു... അവൻ തന്റെ മൂക്ക് പൊത്തി പിടിച്ചു.... ആ നേരം കൊണ്ട് ആദി അവന്റെ ഇടത്തേ കൈ പിടിച്ച് തിരിച്ചിരുന്നു.... എന്നിട്ട് അവന്റെ രഹസ്യ ഭാഗത്ത് തൊഴിച്ചു..... അവൻ വേദന കൊണ്ട് നിലത്തേക്ക് ഇരുന്നു പോയി.... " അതേട പെണ്ണ് തന്നെയാണ്.... നീ പെണ്ണിന്റെ സൗന്ദര്യവും ബുദ്ധിയും മാത്രമല്ലേ കണ്ടിട്ട് ഉള്ളൂ... ശക്തി കൂടി കാണിച്ച് തരാം ഡാ ഞാൻ.... " അതും പറഞ്ഞു അവള് അവിടെ ഒന്ന് കൂടി തന്റെ ബൂട്ട്‌സ് കൊണ്ട് ആഞ്ഞ് ചവിട്ടി ഞെരിച്ചു.... " നീ ഇതിന്റെ ബലത്തിൽ അല്ലേ ഡാ പെണ്ണിനെ വെറുമൊരു ഭോഗ വസ്തു ആയി കണ്ടത്.... ജീവിത എത്ര ദുഷ്ട ആയിരുന്നു എങ്കിലും അതും ഒരു മനുഷ്യ ജീവി ആയിരുന്നില്ലേ..... അത്രക്കും ക്രൂരമായി വേദനിക്കാൻ അനുവദിച്ച നീയും അറിയണം വേദന.... "

അതും പറഞ്ഞു നേരത്തെ അവന്റെ കൈയിൽ നിന്നും പോയ blade ആദി അവനു നേരെ നീട്ടി.... " നോ.... നോ don't do that.... " അവന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു.... " അത് ചെയ്യാൻ എനിക് ആവില്ല... കാരണം ഹെസ്റ്റർ എന്ന മൃഗം അല്ല ഞാൻ.... പക്ഷേ നീ ഒന്നോർക്കണം നിന്നെ പോലെ ഒരുത്തനെ ഇങ്ങനെ വീഴ്ത്താൻ ഒരു പെണ്ണ് മതി.... നീ ഒക്കെ കൂടി അബല എന്ന് മുദ്രകുത്തിയ ഒരു സ്ത്രീ.... പെണ്ണിന്റെ നിസ്സഹായ അവസ്ഥ മുതലെടുത്ത് പെരുമാറുന്ന നിന്നെ പോലുള്ളവരെ കൈകാര്യം ചെയ്യേണ്ടത് പെണ്ണ് തന്നെയാണ്.... ധൈര്യം ഉള്ള പെണ്ണ്.... " അതും പറഞ്ഞു അവള് ആ blade നിലത്തേക്ക് എറിഞ്ഞു.... അവസരം കിട്ടിയെന്നു തോന്നിയതും അവൻ അതെടുത്ത് അവൾക്ക് എതിരെ പ്രയോഗിക്കാൻ പോയതും ജോയിയുടെ തോക്കിലെ വെടിയുണ്ട അവന്റെ കാലുകളിൽ തറച്ചിരുന്ന്.... ദേഷ്യത്തോടെ ജോയ് അവന്റെ 2 കാലുകളിലും വെടി ഉതിർത്തു.... " Please just kill me.... Don't let it hurt like this " ( എന്നെ ഒന്ന് കൊന്നു തരു... ഇങ്ങനെ വേദനിക്കാൻ വിടല്ലെ... )

" മരണം നിനക്കുള്ള ചെറിയ ശിക്ഷ ആയി പോവും.... നിന്നെ ജീവനോടെ പിടിക്കാൻ ചങ്കൂറ്റം ഉള്ള ഒരുത്തനും തൽകാലം കേരള പോലീസിൽ ഇല്ല എന്നല്ലേ നീ അന്നു പറഞ്ഞത്.... ഒരുത്തൻ ഇല്ലായിരിക്കാം പക്ഷേ അതിന് ചങ്കൂറ്റം ഉള്ളൊരു പെണ്ണ് ഉണ്ട്.... ഒരു പെണ്ണ് സിംഹം... " ജോയ് അവനെ പുച്ഛിച്ച് കൊണ്ട് പറഞ്ഞു.... " Guys arrest him.... " ജോയ് തന്റെ കൂട്ടാളികൾക് നിർദ്ദേശം നൽകി.... ഇതേ സമയം ആദി അകത്തെ മുറിയിലേക്ക് ചെന്നു.... അവിടെ ചോരയിൽ കുളിച്ച് കിടക്കുന്ന 2 ജഡങ്ങളെ കണ്ടതും എന്തോ അവൾക്ക് ഒരു തരിമ്പ് പോലും വേദന തോന്നിയില്ല.... ഒരു തരം പുച്ഛം മാത്രം.... *താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നെ വരു * - എഴുത്തച്ഛൻ 🍁🍁🍁🍁🍁🍁 സായ് ഇന്ന് വല്ലാത്ത തൃപ്തിയോടെ ആണ് ഭക്ഷണം കഴിച്ച് തീർത്തത്.... ആനിക്ക്‌ ഉള്ളിൽ എന്തോ സന്തോഷം തോന്നുന്നുണ്ട് എങ്കിലും അവള് അത് പുറത്ത് കാട്ടിയില്ല.... " മോളെ പോയി വാ കഴുകു... " " ശെരി അമ്മേ.. " അനു മോൾ പോയതും ആനി അവിടുന്ന് എണീറ്റു....

" Thanks.... " പതിഞ്ഞ സ്വരത്തിൽ സായ് പറഞ്ഞു.... അത് കേട്ട് ഒരു പുഞ്ചിരി നൽകി കൊണ്ട് ആനി കൈ കഴുകാൻ പോകാൻ എഴുനേറ്റു.... പക്ഷേ അപ്പോഴാണ് സായ് അവളുടെ കൈകളിൽ പിടിച്ചത്.... അവള് ചോദ്യഭാവത്തിൽ അവനെ നോക്കി.... " ഇത് ഒരു ജീവിതം വേണമെന്ന് തോന്നിയിട്ടില്ല.... പക്ഷേ ഇപ്പൊ ആഗ്രഹം തോന്നുന്നു.... അനുവിനെ പോലൊരു മകളെ വേണമെന്ന്... അല്ല.... അവളെ എന്റെ മകളായി വേണം എന്ന്.... തന്നുടെ ഡോ.... " " സായ്.... " അവള് വല്ലാത്തൊരു ശബ്ദത്തിൽ അവനെ വിളിച്ചു.... " തന്റെ ആദ്യ ഭർത്താവിനെ താൻ മറക്കണ്ട.... ജീവിതത്തിൽ നല്ലൊരു സുഹൃത്ത് ആയി എനിക് അവളുടെ അച്ഛൻ എന്ന അവകാശം തന്നുടെ.... "

" സായ് എനിക് അതിനു.... " " സോറി... ആഗ്രഹം ഒരാൾക്ക് മാത്രം തോന്നിയാൽ പോരല്ലോ... താൻ പൊയിക്കൊ.... " അവൻ നിരാശയോടെ പറഞ്ഞു.... " എന്റെ മകൾക്ക് ഇത് വരെ ഒരു അച്ഛന്റെ സ്നേഹം ലഭിച്ചിട്ടില്ല.... അത് വേണ്ട എന്ന് തന്നെ ആണ് എന്റെ തീരുമാനം.... " അത് കേട്ടതും സായ് ബാക്കി കേൾക്കാൻ താൽപര്യം ഇല്ലാത്ത പോലെ തല തിരിച്ചു... അവന് വല്ലാത്ത വേദന തോന്നി... കണ്ണുനീർ പൊടിഞ്ഞു.... " പക്ഷേ അത് എന്റെ സ്വാർത്ഥത ആണെന്ന് ഞാൻ തിരിച്ച് അറിയുന്നു.... അവൾക്ക് ഒരു അച്ഛന്റെ സ്നേഹം ലഭിക്കണം... സായിലൂടെ തന്നെ " അത് കേട്ട് സായ് ഞെട്ടലോടെ അവളെ നോക്കി.... അവളുടെ ചുണ്ടിൽ ഒരു കള്ള ചിരി ഉണ്ടായി.... അത് കണ്ട് അവനും ചിരിച്ചു.... ഉള്ള് തുറന്നു.... ❤️...........( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story