💔 വിമോചിത 💔: ഭാഗം 97

vimojitha

രചന: AVANIYA

ഒരു കയ്യടി കേട്ടാണ് അവൻ തല ഉയർത്തിയത്...... " You are a brilliant player Mr Joy Mathew IPS.... പക്ഷെ മറന്ന് പോയോ ഞാൻ അഥീന ആണെന്ന് ഉള്ള കാര്യം.... " അവൻ ഒരു ഞെട്ടലോടെ അവളെ നോക്കി.... " നിങ്ങളുടെ ഇൗ കാണുന്ന അഭിനയം എന്നോട് വേണ്ട... ദ്ദേ ഇൗ നില്കുന്ന ഇവനോട് ഒക്കെ മതി.... " അതും പറഞ്ഞു അവള് ഹർഷനു നേരെ കൈ ചൂണ്ടി.... " ആദി നീ എന്താ ഉദ്ദേശിക്കുന്നത്.... " ജോയിയുടെ ചോദ്യം പൂർത്തിയാക്കാൻ സമ്മതിക്കാതെ അവള് കൈ ഉയർത്തി അത് തടഞ്ഞു.... എന്നിട്ട് അവള് ജോയ് വന്ന കാറിന്റെ അടുത്തേയ്ക്ക് നടന്നു... അതിന്റെ ഡ്രൈവർ സീറ്റിൽ ഇരുന്നിരുന്ന ആളെ വലിച്ച് അവള് പുറത്തേയ്ക്ക് ഇട്ട് അവന്റെ ചെകിടത്ത് ഒന്ന് കൊടുത്തു.... " ചെയ്തത് ആണുങ്ങളെ പോലെ നേരെ നിന്ന് പറയാൻ ഉള്ള ചങ്കൂറ്റം കാണിക്ക്‌ ഡാ.... കൂടെ നിന്ന് പണി തന്നില്ലേ ഡാ പന്ന മോനെ.... ചങ്കിനെ പോലെ കൂടെ കൊണ്ട് നടന്ന അല്ലെട.... " " ആദി വേണ്ട... " ജോയ് ദുഃഖത്തോടെ പറഞ്ഞു....

" അച്ചാച്ചൻ മിണ്ടരുത്.... എനിക് നിങ്ങളെ അല്ല ഇവനെയാണ് കേൾക്കേണ്ടത്.... ജോസഫ് എബിൻ മാത്യൂ എന്ന ജോയിച്ചനെ.... " " ആദി ഞാൻ.... " " ഒരു വാക്ക് ഒരു വാക്ക് പറഞ്ഞു കൂടായിരുന്നോ നിനക്ക്.... " പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറി.... " മാഡം ഇവിടെ എന്താ നടക്കുന്നത് എന്നൊന്ന് പറഞ്ഞു തരുമോ... " ഹർഷൻ ഒന്നും മനസ്സിലാകാതെ ചോദിച്ചു.... " നിങ്ങള് വെറുമൊരു കോമാളി വേഷം കെട്ടുക ആയിരുന്നു ഹർഷൻ.... ദ്ദേ ഇവർ രചിച്ച നാടകത്തിലെ വെറുമൊരു വിദൂഷകൻ അതായിരുന്നു നിങ്ങൾക്ക് ഇവർ നൽകിയ വേഷം... നീ കരുതും പോലെ നീലുവിന്റെ ജോയിച്ചൻ അത് ഇൗ നില്കുന്ന DIG Joy അല്ല.... അവന്റെ അനിയൻ ജോസഫ് എബിൻ എന്ന രാഷ്ട്രീയക്കാരൻ ആണ്.... " " ആദി please.... " " അഥീന അതാണ് എന്റെ പേര്.... എന്നോട് അടുപ്പം ഉള്ളവരെ എന്നെ അങ്ങനെ വിളിക്കൂ.... ജോയിച്ചനേ എനിക് അറിയില്ല.... " എബിൻ സങ്കടത്തോടെ തല താഴ്ത്തി.... " എടാ മനപൂർവ്വം അല്ല ഞാൻ... എന്റെ അവസ്ഥ.... "

" ന്യായീകരണം എനിക് കേൾക്കണ്ട.... എല്ലാവരുടെയും എബിൻ എങ്ങനെ നീലുവിന്റെ ജോയിച്ചൻ ആയി.... അതാണ് എനിക് അറിയേണ്ടത്.... " " അവള് തന്നെയാണ് അങ്ങനെ വിളിച്ചത്.... " " മനസിലായില്ല... " " Sharechat ലൂടെയാണ് ഞാൻ അവളെ പരിചയപ്പെടുന്നത്.... എന്റെ account name liberator എന്നായിരുന്നു.... എന്നോട് പേര് ചോദിച്ചപ്പോൾ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കാൻ ആകാത്ത കൊണ്ടാണ് joseph എന്ന് പറഞ്ഞത്.... അത് അവളാണ് ഒന്ന് കൂടി ചെറുതാക്കി ജോ എന്നാക്കി... വഴിയെ അത് ജോയിച്ചൻ ആയി.... അവള്... അവള് എന്റെ പ്രാണൻ ആയി.... " " പിന്നീട് പേര് മുഴുവൻ പറഞ്ഞില്ലേ.... " " പറഞ്ഞു പക്ഷേ അവള് അങ്ങനെ തന്നെ വിളിചോളാം എന്ന് പറഞ്ഞപ്പോൾ ഞാൻ എതിർത്തില്ല.... " " നീലുവിന്റെ മരണത്തിന് ഉത്തരവാദി ആരാണെന്ന് നിനക്ക് അറിയോ.... " " അറിയാം.... " അത്ര നേരവും കണ്ണിൽ ഉണ്ടായിരുന്ന സങ്കടം മാറി അവിടെ കോപം നിറഞ്ഞു.... " എന്നിട്ട് എന്ത് കൊണ്ട് അത് പുറത്ത് കൊണ്ടുവന്നില്ല.... " ഒരു നീരസത്തോടെ അവള് ചോദിച്ചു...

" അവളൊരു വാർത്ത ആകാതെ ഇരിക്കാൻ.... " " What you mean.... " " ജീവൻ എന്ന ആ കഴുവേറി മോൻ കാരണം തന്നെ അവളെ ഒരു പറ്റം ജനങ്ങൾ എങ്കിലും മറ്റൊരു കണ്ണിലൂടെ കണ്ടിട്ട് ഉണ്ട്... ഇനി തെളിവുകളും ആയി എതിർ പാർട്ടിയിലെ ഞാൻ രംഗത്ത് വന്നാൽ ഉറപ്പായും ഇതൊരു രാഷ്ട്രീയ കളിയെന്ന് പറഞ്ഞു ജനങ്ങൾ എഴുതി തള്ളും... അവള് വെറുമൊരു newsmaker ആകും.... അവൾക്ക് നീതി ലഭിക്കില്ല.... " ഒന്ന് നിർത്തി കൊണ്ട് അവൻ തുടർന്നു.... " എനിക് നിന്നിൽ വിശ്വാസം ഉണ്ടായി.... നിനക്ക് മാത്രേ തെളിവുകൾ ഓരോന്നായി പുറത്ത് കൊണ്ട് വരാൻ ആകുമായിരുന്നു ഉള്ളൂ.... ജീവൻ മുകുന്ദൻ ജീവിത ഇവർക്ക് ഒക്കെ അർഹമായത് നൽകാൻ നിനക്കെ കഴിയൂ... നിനക്ക് അതിനുള്ള അവകാശവും ഉണ്ട്... അതാണ് സ്പെഷ്യൽ റികമന്റേഷനിൽ നിന്നെ ഇവിടേക്ക് പോസ്റ്റ് ചെയ്തത്.... And as per my expectation you conquered it... എന്റെ നീലുവിന്റെ നിരപരാധിത്വം നീ തെളിയിച്ചു... അവളെ മോശം എന്ന് പറഞ്ഞവരെ കൊണ്ട് തന്നെ നീ നല്ലവൾ എന്ന് പറയിച്ചു....

കൂടാതെ ജീവന് മറ്റും എതിരെയുള്ള തെളിവുകൾ ഒക്കെ നിന്റെ പപ്പ സൂക്ഷിച്ചിരുന്നു എന്ന് എനിക് അറിയാം.... " " So ഞാൻ വെറുമൊരു കളിപാവ ആയിരുന്നു.... നിന്റെ ഇംഗിതം അനുസരിച്ച് തുള്ളുന്ന ഒരു മരപാവ അല്ലേ.... " " No... ആദി don't think so.... You have the capability to do it.... എനിക് നിന്നിൽ മാത്രേ വിശ്വാസം ഉണ്ടായുള്ളൂ ഡാ.... " " അത് കൊണ്ട് ആകും അല്ലേ ഇൗ അവസാന നിമിഷം ഞാൻ ഇങ്ങനെ നിന്റെ വായിൽ നിന്നും കുറ്റ സമ്മതം കേൾക്കേണ്ടി വരുന്നത്.... " " ആദി എന്റെ നിസ്സഹായത.... " " മതി.... നിങ്ങള് ഒരു ചതിയൻ ആണ്.... നീ അറിയാത്ത എന്തെങ്കിലും രഹസ്യം എനിക് ഉണ്ടായോ.... പക്ഷേ നിനക്ക് ഉണ്ടായി... ഒന്നല്ല ഒരുപാട്.... " " നിനക്ക് എങ്ങനെയാണ് ഇത് ഞാൻ ആണെന്ന് മനസ്സിലായത്.... " " ജോയ് എന്നൊരു കഥാപാത്രത്തെ അറിയും മുമ്പ് തന്നെ നിനക്ക് ഇതിൽ എന്തോ ഒരു പ്രത്യേക interest ഉണ്ടെന്ന് എനിക് തോന്നിയിരുന്നു.... അഞ്ജലി എന്നൊരു പേരിൽ നിന്ന് അവളുടെ complete details നീ എനിക് തന്നപ്പോൾ അത് ഏകദേശം ഉറപ്പായി....

അത് എന്താണ് എന്ന് കണ്ടെത്താൻ ആയിരുന്നു പിന്നീട് എന്റെ ശ്രമം... അങ്ങനെയാണ് നീലുവിന്റെ ബുക്ക് എനിക് ലഭിക്കുന്നത്... അതിൽ നിന്നുമാണ് ജോയിച്ചൻ എന്നൊരു കഥാപാത്രത്തെ ലഭിക്കുന്നത്.... പക്ഷേ അവിടെ എനിക്കൊരു തെറ്റ് പറ്റി.... നിന്റെ പേരിനു മുന്നിലെ ജോസഫ് ഞാൻ ഓർത്തില്ല... " " പിന്നെ എങ്ങനെ.... " അത് ചോദിച്ചതും അവള് ഒരു മോതിരം അവനു നേരെ നീട്ടി.... " ഇത് നിനക്ക് എങ്ങനെ.... " " എന്റെ വീട്ടിൽ നിന്ന് ലഭിച്ചതാണ്.... നീ പപ്പ സൂക്ഷിച്ച തെളിവുകൾ നോക്കാൻ പോയപ്പോൾ വീണത് ആയിരിക്കും .... നീ വിട്ട് പോയത് ആകും... പക്ഷേ ഇത് തന്നത് ഞാൻ ആയ കൊണ്ട് എനിക് മറക്കാൻ പറ്റില്ല അല്ലോ.... " അതിനു ശേഷം അവള് അവനു നേരെ ഒരു Ferrero Rocher ന്റെ ഒരു മിഠായി നീട്ടി.... " ഇത് നീ വെച്ചത് എനിക് ഉള്ള route ആണെന്ന് എനിക് മനസിലായി.... But you forget one thing നിന്റെ hand writting അത് നിന്നേലും നന്നായി എനിക് എഴുതാൻ അറിയാം എന്ന്... പക്ഷേ അച്ചാച്ചൻ... പുള്ളിക്ക് ഇതിന് ഇടയിൽ വന്ന involvement അത് എന്നെ ചെറുതായി ഒന്ന് കുഴപ്പിച്ചു....

ജോയിച്ചൻ ഇൗ അച്ചാച്ചൻ ആണ് എന്ന് ഇവരൊക്കെ പറഞ്ഞത് ആയിരുന്നു എന്റെ ഏറ്റവും വലിയ confusion... Because എനിക് അത് നീയാണ് എന്ന് കുറച്ച് നാൾക്ക് മുന്നേ മനസിലായത് ആണ്... " " But ഒരു കാര്യം.... എന്തിനായിരുന്നു അച്ചാചനെ ഇതിന് ഇടയിലേക്ക് പിടിച്ച് ഇട്ടത്.... " " ഞാനായി വന്നതാണ് ആദി.... ഇവന്റെ അവസ്ഥ കാരണം.... " " What you mean... " " നീ ഐപിഎസ് ട്രെയിനിംഗ് പോയ അത്രയും നാൾ ഇവൻ ഡിപ്രഷനിൽ ആയിരുന്നു.... അത് കൊണ്ടാണ് ഞാൻ ഇതിനു പുറപ്പെട്ടത്.... " ആദി ചോദ്യഭാവത്തിൽ എബിനേ നോക്കി.... " സത്യമാണ്.... ഒരു വട്ടം സൂയിസൈഡ് ഒക്കെ ശ്രമിച്ചത് ആണ്.... " അവനൊരു ചിരിയോടെ പറഞ്ഞു.... " എബി.... " " മനസ്സിന് പിടിച്ച് നിൽക്കാൻ ആയില്ല... അവൾക്ക് ഒപ്പം പോകാൻ ആഗ്രഹിച്ചു.... പക്ഷേ സമയം ആയിട്ടില്ല.... അവളെ വേദനിപ്പിച്ച ഓരോരുത്തരെയും നശിപ്പിച്ചിട്ട്‌ വേണം മരണത്തിലേക്ക് പോകാൻ.... " " ആദി മോളെ എനിക് ഇതിനെ പറ്റി അറിയില്ലായിരുന്നു.... ഇവൻ ഞെരമ്പ്‌ മുറിച്ച് കിടന്നപ്പോൾ ആണ് എന്നോട് ഇതിനെ പറ്റി ഒക്കെ പറഞ്ഞത്...

എന്തോ കൂടെ നിൽകാൻ തോന്നി... ഇവൻ അന്നു അവളെ വിളിച്ചത് എന്റെ ഡ്രോയറിൽ കിടന്നിരുന്ന സിം ഉപയോഗിച്ച് ആണ്... Media മുഴുവൻ രാഷ്ട്രീയക്കാർ ആരെ വിളിക്കുന്നു എന്ന് നോക്കി നടകുക അല്ലേ... ഒരു വാർത്ത ആകേണ്ട കരുതിയാണ് അവൻ അങ്ങനെ ചെയ്തത്... " " മ്മ്‌.... ആരാണ് നീലുവിനെ കൊന്നത്.... " " പറയാം അതിനു മുമ്പ് ചെയ്തു തീർക്കേണ്ട ഒന്നുണ്ട്... അതിനു ശേഷം പറയാം.... " എബി എന്തോ മനസ്സിൽ വെച്ച് കൊണ്ട് പറഞ്ഞു.... " ജീവനെയും മുകുന്ദനെയും നിയമം ശിക്ഷിക്കും.... അതിനു മുതിരേണ്ട.... " " നീ ശ്രമിച്ചോ... But incase അവൻ എന്റെ അടുത്ത് എത്തിയ ശിക്ഷ ഞാൻ നൽകും.... എന്തേ സമ്മതം ആണോ.... " അതിനു മറുപടി ഒന്നും പറയാതെ ആദി നടന്നു നീങ്ങി.... അപ്പോഴാണ് അവളെ പുറകിലൂടെ എബിൻ ചുറ്റി പിടിച്ചത്....

" Please എന്നോട് പിണങ്ങല്ലെ ഡാ.... സോറി.... നീ കൂടി പിണങ്ങിയ എനിക് പറ്റില്ലട.... Please.... " " Leave me എബിൻ... " " ഇല്ല.... ഒന്ന് ക്ഷമിക്കട.... " ആദി ഒന്നും മിണ്ടാതെ അവന്റെ കൈകൾ ബലത്തിൽ മാറ്റി കൊണ്ട് നടന്നു പോയി.... 🍁🍁🍁🍁🍁🍁 ദിവസങ്ങൾക്ക് ശേഷം..... ഇന്നാണ് ജീവനെയും മുകുന്ദനെയും കോടതിയിൽ ഹാജർ ആകുന്നത്... അവർക്ക് എതിരായി നല്ല സ്ട്രോങ്ങ് തെളിവുകളോട് കൂടിയ fir തന്നെയാണ് ആദി ഉണ്ടാക്കിയത്.... പക്ഷേ അന്നേ ദിനം അവരെ കാത്ത് അവനും ഉണ്ടായിരുന്നു.... ജോയിച്ചൻ എന്ന ജോസഫ് എബിൻ മാത്യൂ 🔥.............( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story