💔 വിമോചിത 💔: ഭാഗം 98

vimojitha

രചന: AVANIYA

ദിവസങ്ങൾക്ക് ശേഷം..... ഇന്നാണ് ജീവനെയും മുകുന്ദനെയും കോടതിയിൽ ഹാജർ ആകുന്നത്... അവർക്ക് എതിരായി നല്ല സ്ട്രോങ്ങ് തെളിവുകളോട് കൂടിയ fir തന്നെയാണ് ആദി ഉണ്ടാക്കിയത്.... പക്ഷേ അന്നേ ദിനം അവരെ കാത്ത് അവനും ഉണ്ടായിരുന്നു.... ജോയിച്ചൻ എന്ന ജോസഫ് എബിൻ മാത്യൂ 🔥 റിമാൻഡ് കാലാവധി കഴിഞ്ഞു ഇന്നാണ് മുകുന്ദനും ജീവനും പുറം ലോകം കാണുന്നത്.... ആധിയേ കണ്ട മുകുന്ദൻ വല്ലാത്ത ഒരു തരം ശൗര്യതോടെ അവൾക്ക് അടുത്തേയ്ക്ക് ചെന്നു.... " എത്ര കാലം നിനക്ക് ഒക്കെ എന്നെ അകത്ത് ആകാൻ പറ്റും... നീ ചിന്തികുന്നതിലും അപ്പുറമാണ് ഇൗ മുകുന്ദൻ... " " ഇത്ര നാളും അകത്ത് കിടന്നിട്ടും ഇൗ കിളവന്റെ ശൗര്യതിന് ഒരു കുറവും ഇല്ലെ... " ഹർഷൻ ദേഷ്യത്തോടെ പറഞ്ഞു.... " ഇല്ലട അങ്ങനെ ഒന്നും കെട്ട് അടങ്ങില്ല.... ഇന്ന് നിനക്ക് ഹാജർ ആകാൻ തെളിവുകൾ ഒന്നുമില്ല എന്ന് എനിക് അറിയാം..." " ഞാൻ ജോൺ കുരിയാക്കോസിന്റെ മകളാണ് എന്ന കാര്യം മുകുന്ദൻ ഇടക്ക് മറക്കുന്നു.... "

" എന്തൊക്കെ ഇനി നിന്റെ കൈയിൽ ഉണ്ടെങ്കിലും ഇനി എന്നെയോ ഇവനെയോ നിനക്ക് ഇവിടേക്ക് കൊണ്ട് വരാൻ ആകില്ല.... " അതിനു ആദി ചെറിയൊരു പുഞ്ചിരി നൽകി.... " Take them... " അതും പറഞ്ഞു അവള് പുറത്തേയ്ക്ക് നീങ്ങി... വലിയ പോലീസ് സന്നാഹം തന്നെ ആയിരുന്നു അവള് അവരുടെ സുരക്ഷക്ക് ആയി ഒരുക്കിയിരുന്നത്.... " ഹർഷൻ... നിങ്ങള് ഏറ്റവും മുന്നിലെ സ്ക്വാഡിന്റെ ഒപ്പം ഉണ്ടാകണം.... ആനി നീ ഏറ്റവും പിറകിലും.... രൂപേഷ് നിങ്ങള് അവരെ കൊണ്ട് പോകുന്ന വാനിന്റെ തൊട്ട് പുറകിൽ ആകും അതിനു തൊട്ടു മുന്നിൽ ഞാനും ഉണ്ടാകും.... " " അപ്പോ അതിനു അകത്ത് ആരാണ് മാഡം.... " " The commissioned special police officer Mr Jayakand will be inside that... കൂടാതെ നമുക്ക് ഒപ്പം ഒരു സ്പെഷ്യൽ ബറ്റാലിയൻ ടീമും ഉണ്ടാകും.... " " മാഡം ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ.... " " Just obey my oders.... Get back to your seats... " ഹർഷന്റ് ചോദ്യത്തെ പാടെ തള്ളി കൊണ്ട് അവള് പറഞ്ഞു.... അത് അനുസരിച്ച് എന്ന പോലെ എല്ലാവരും കയറി... ആദിയും തനിക്കായി നിയോഗിക്കപ്പെട്ട കാറിൽ കയറി കൊണ്ട് തന്റെ പേഴ്സിൽ ഇരിക്കുന്ന പപ്പയുടെ ഫോട്ടോ നോക്കി ഒന്ന് ദീർഗമായി നിശ്വസിച്ചു....

ശേഷം വണ്ടി എടുക്കാൻ പറഞ്ഞു.... വലിയൊരു ജനക്കൂട്ടം തന്നെ ആയിരുന്നു കോടതിക്ക് പുറത്ത് ഉണ്ടായിരുന്നത്.... രാഷ്ട്രീയകാർ ഒരുപാട് ഉണ്ടായിരുന്നു.... കൂടാതെ പല പത്ര പ്രവർത്തകരും അവിടെ പ്രത്യക്ഷപ്പെട്ടിരുന്നു.... കാറിൽ നിന്നും ഇറങ്ങിയ ആദിയേ പത്ര പ്രവർത്തകർ വളഞ്ഞു.... " മാഡം ഇൗ കേസ് ശെരിക്കും ഒരു രാഷ്ട്രീയപരമായ ഒന്നാണ് എന്ന് ഞങൾ പറഞ്ഞാല് മാഡത്തിന്റെ പ്രതികരണം എങ്ങനെ ആകും.... " " കോടതിയും നീതി പീഠവും അകത്ത് ഉണ്ടല്ലോ... അവർ തീരുമാനിക്കട്ടെ.... അതിനു ശേഷം ഇതിന് ഉത്തരം നൽകിയാൽ പോരെ.... " അതും പറഞ്ഞു മറ്റ് ചോദ്യങ്ങൾക്ക് മറുപടി നൽകാതെ അവള് കോടതിയിലേക്ക് കയറി.... വണ്ടിയിൽ നിന്നിറങ്ങിയ മുകുന്ദനും ജീവനും നേരെയും ചോദ്യങ്ങൾ ഉയർന്നിരുന്നു.... ജീവൻ നിശ്ശബ്ദത പാലിച്ചപ്പോൾ മുകുന്ദൻ താൻ നിരപരാധി തന്നെയാണ് എന്ന് ആവർത്തിച്ച് പറഞ്ഞു.... കുറച്ച് നേരത്തിനു ശേഷം അവരുടെ കേസ് വിളിച്ചു... തനിക്ക് വേണ്ടി ഒരു വകീൽ പോലും ഹാജർ ആയില്ല എന്നത് മുകുന്ദനെ നന്നായി കുഴപ്പിച്ചു.... കോടതിയിൽ അവരെ പ്രതികൂട്ടിൽ നിറുത്തി കൊണ്ട് സത്യം മാത്രേ പറയുക ഉള്ളൂ എന്ന് സത്യം ചെയിച്ചു....

ശേഷമാണ് മറ്റ് കോടതി കൃത്യങ്ങൾ ആരംഭിച്ചത്.... അവർക്ക് എതിരായി സുപ്രീം കോടതിയിലെ തന്നെ മികച്ച വക്കീൽ ആയിരുന്നു വന്നത്.... അവർക്ക് എതിരായി ഉള്ള തെളിവുകൾ വളരെ strong ആയതിനാൽ കള്ളം പറഞ്ഞ അവരെ വക്കീൽ ശെരിക്കും വെള്ളം കുടിപ്പിച്ചു.... തെളിവുകളുടെയും സാക്ഷി മൊഴികളുഡെയും അടിസ്ഥാനത്തിൽ അവർ നടത്തിയ പല കൊലപാതകങ്ങളും ആധിയുടെ പപ്പയുടെയും മമ്മയുടേയും ജിതിന്റെയും സഹിതം തെളിയപെട്ടു.... കൂടാതെ മക്കൾ നഷ്ടപെട്ട പല അച്ഛനമ്മമാരുടെയും കണ്ണീരിനു ശാപമോക്ഷം കിട്ടും പോലെ കോടതി വിധി വന്നു.... 2 പേരും ജീവപര്യന്തം തടവുശിക്ഷക്ക് അർഹരായി..... ജീവിതകാലം മുഴുവനും പുറം ലോകം കാണാതെ കൂട്ടിൽ അടക്കപെട്ടു.... മുകുന്ദന്റെ നന്മയെ വാഴ്ത്തിയ ആളുകൾ മുഴുവൻ അവനെ കല്ലെറിയാൻ ഒരുങ്ങി.... വല്ലാത്ത ജനരോഷം ആണ് പുറത്ത് നിന്നിരുന്ന ഓരോരുത്തർക്കും ഉണ്ടായത്.... അവരുടെ പാർട്ടിക്കാർ പോലും അയാളെ അവജ്ഞയോടെ നോക്കി.... നന്മ മരമായിരുന്ന മുകുന്ദൻ അങ്ങനെയൊരു തിന്മയായി.... പക്ഷേ അപ്പോഴും അയാളുടെ മുഖത്ത് ഉണ്ടായിരുന്നത് കുറ്റബോധം ആയിരുന്നില്ല....

പകരം മറ്റെന്തോ ഒരു വികാരം ആയിരുന്നു... ഇനിയും എന്തൊക്കെയോ നേടാൻ ഉള്ളവന്റെ ഭാവം.... 🍁🍁🍁🍁 കോടതിയിൽ നിന്നും ഇറങ്ങാൻ പോയപ്പോൾ ആണ് ആദിക്ക്‌ ഒരു കോൾ വന്നത്.... " എസിപി അഥീന ജോൺ here " " ഹലോ മാഡം.... You do your job very well.... പക്ഷേ ഇനി എന്റെ turn ആണ്.... " " What you mean " " I mean what I said.... " അപ്പോഴേക്കും കോൾ കട്ട് ആയിരുന്നു.... " ഹലോ... ഹലോ.... " ആരും തിരിച്ച് respond ചെയ്യുന്നില്ല എന്ന് കണ്ട അവള് വേഗം പുറത്തേയ്ക്ക് ചെന്നു.... അപ്പോഴാണ് അവൾക്ക് അടുത്തേയ്ക്ക് ഹർഷനും ആനിയും ഓടി വന്നത്.... " മാഡം " കിതച്ച് കൊണ്ട് അവർ വിളിച്ചു.... " ഏയ് what happened " " മാഡം അവർ രക്ഷപെട്ടു.... " " What..... " അവള് തെല്ലൊരു അതിശയത്തോടെ ചോദിച്ചു.... " മാഡം അവിടെ ആരോ പുക പടർത്തി.... ആർക്കും ഒന്നും കാണാത്ത അവസ്ഥ.... " അപ്പോഴാണ് ആദി അവരുടെ കണ്ണുകൾ ശ്രദ്ധിച്ചത്.... പറഞ്ഞത് ശെരിയാണ് വല്ലാതെ ചുമന്നിട്ട്‌ ഉണ്ട്.... " എന്നിട്ട്.... " " കുറച്ച് കഴിഞ്ഞപ്പോൾ ആണ് അതിന്റെ ആഘാതം ഒന്ന് നിന്നത്... അപ്പോഴേക്കും അവർ രക്ഷപ്പെട്ടിരുന്നു.... 2 പേരുടെയും കൈകളിൽ വിലങ്ങ് ഉണ്ടായിരുന്നു എങ്കിലും അവർ രക്ഷപെട്ടു.... "

" Damn it.... " " മാഡം ജോയിച്ചൻ ആയിരിക്കുമോ.... " ഹർഷൻ തെല്ലൊരു സംശയത്തോടെ ചോദിച്ചു.... " പക്ഷേ എതിർ പാർട്ടികാരൻ ആയ എബിയെ വിശ്വസിച്ച് അവർ പോയോ.... " " അത് അറിയില്ല മാഡം but അവർ ആയി തന്നെ രക്ഷപ്പെട്ടിരികുക ആണ്.... Because അതേ സമയം ഒരു കാർ ഓൺ ആകുന്ന ശബ്ദം കേട്ടിരുന്നു.... " " എല്ലാ വിധേനയും അന്വേഷണം നടക്കണം..... Check all bus stands railway station airports etc സംശയാസ്പദമായി ആരെ കണ്ടാലും ഉടനെ പൊക്കണം.... " " യെസ് മാഡം.... " അപ്പോഴാണ് അവളുടെ ഫോണിലേക്ക് വീണ്ടും ഒരു കോൾ വന്നത്..... " ആദി.... ഞാൻ പറഞ്ഞ പോലെ അവരായി എന്റെ അടുക്കലേക്ക് വന്നു..... ഇനി അവർക്കുള്ള ശിക്ഷ അത് തീരുമാനിക്കുന്നത് ഞാൻ മാത്രം.... നിനക്ക് ഒരു കാഴ്ചകാരി ആകാം.... പക്ഷേ രക്ഷിക്കാൻ ശ്രമിക്കരുത്.... ജീവിതം മുഴുവൻ സർകാർ ചിലവിൽ ഉണ്ടുറങ്ങാൻ ഇവന് ഒന്നും അവകാശം ഇല്ല.... ആലോചിക്കൂ..... " അതും പറഞ്ഞു തിരിച്ച് എന്തെങ്കിലും പറയും മുൻപ് ആ കോൾ അവസാനിച്ചു..... പക്ഷേ കോൾ അവസാനിക്കുമ്പോൾ ആധിയുടെ ചുണ്ടിൽ എന്തോ ഒരു പുഞ്ചിരിയാണ് ഉണ്ടായിരുന്നത്..... 🍁🍁🍁🍁🍁🍁

ജീവിതം മുഴുവൻ അഴിക്ക്‌ ഉള്ളിൽ തീർക്കേണ്ടി വരും എന്ന് കരുതി ഇരുന്നപ്പോൾ ആണ് രക്ഷകനെ പോലെ അവൻ വന്നത്.... ജോസഫ് എബിൻ മാത്യൂ.... അവന്റെ ആവശ്യം തന്റെ പാർട്ടി കൂടി അവനായി നിൽക്കണം എന്നത് മാത്രം ആയിരുന്നു.... അത് സമ്മതിച്ചപ്പോൾ അവൻ സഹായിക്കാം എന്ന് പറഞ്ഞു.... എതിർ പാർട്ടി ആണെങ്കിലും അവനെ വിശ്വസിക്കുക മാത്രേ മാർഗം ഉണ്ടായി ഉള്ളൂ.... ആദ്യം ഒരു സംശയം തോന്നി എങ്കിലും പിന്നീട് അവൻ രക്ഷിക്കും എന്നത് ഉറപ്പായി.... കഴിഞ്ഞു പോയ കാര്യങ്ങള് മുകുന്ദൻ വെറുതെ ഓർത്തു.... മുകുന്ദനെയും ജീവനെയും കൊണ്ട് എബിന്റെ കാർ വന്നു അവസാനിച്ചത് അവിടെ തന്നെ ആയിരുന്നു.... മുകുന്ദന്റെ വീട്ടിൽ.... " ഇതെന്താ എബിൻ ഇവിടെ.... " " ഇതാണ് ഏറ്റവും സേഫ്.... ആരും ഇവിടേക്ക് വരുമെന്ന് പ്രതീക്ഷിക്കില്ല.... "

" പക്ഷേ പോലീസ്.... " " ഒന്ന് വിശ്വസിക്ക് മുകുന്ദൻ സാറേ.... ഒരു ഒന്ന് രണ്ട് ദിവസം ഇതിൽ കഴിയേണ്ടി വരും.... അത് കഴിയുമ്പോൾ ഞാനായി തന്നെ കയറ്റി അയചേക്കാം.... " " രണ്ട് മൂന്ന് ദിവസം.... " " ഇൗ ചൂട് ഒന്ന് മാറട്ടെ.... എന്നിട്ട് പുറത്ത് കടക്കാം.... പിന്നെ ആരും നിങ്ങളെ അന്വേഷിച്ച് വരില്ല.... Just keep faith in me.... " അതും പറഞ്ഞു കൈയിൽ കരുതിയ കുപ്പിയിൽ നിന്നും അവർക്ക് 2 പേർക്കും ഓരോ പെഗ് ഒഴിച്ച് കൊടുത്തു.... അവരുടെ വിലങ്ങുകൾ ഒക്കെ നേരത്തെ അഴിയപെട്ടിരുന്ന് മറ്റൊരു ഊരാകുടുക്ക്‌ വീഴാൻ എന്ന പോലെ.............( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story