💔 വിമോചിത 💔: ഭാഗം 99

vimojitha

രചന: AVANIYA

 മുകുന്ദനെയും ജീവനെയും കൊണ്ട് എബിന്റെ കാർ വന്നു അവസാനിച്ചത് അവിടെ തന്നെ ആയിരുന്നു.... മുകുന്ദന്റെ വീട്ടിൽ.... " ഇതെന്താ എബിൻ ഇവിടെ.... " " ഇതാണ് ഏറ്റവും സേഫ്.... ആരും ഇവിടേക്ക് വരുമെന്ന് പ്രതീക്ഷിക്കില്ല.... " " പക്ഷേ പോലീസ്.... " " ഒന്ന് വിശ്വസിക്ക് മുകുന്ദൻ സാറേ.... ഒരു ഒന്ന് രണ്ട് ദിവസം ഇതിൽ കഴിയേണ്ടി വരും.... അത് കഴിയുമ്പോൾ ഞാനായി തന്നെ കയറ്റി അയചേക്കാം.... " " രണ്ട് മൂന്ന് ദിവസം.... " " ഇൗ ചൂട് ഒന്ന് മാറട്ടെ.... എന്നിട്ട് പുറത്ത് കടക്കാം.... പിന്നെ ആരും നിങ്ങളെ അന്വേഷിച്ച് വരില്ല.... Just keep faith in me.... " അതും പറഞ്ഞു കൈയിൽ കരുതിയ കുപ്പിയിൽ നിന്നും അവർക്ക് 2 പേർക്കും ഓരോ പെഗ് ഒഴിച്ച് കൊടുത്തു.... അവരുടെ വിലങ്ങുകൾ ഒക്കെ നേരത്തെ അഴിയപെട്ടിരുന്ന് മറ്റൊരു ഊരാകുടുക്ക്‌ വീഴാൻ എന്ന പോലെ..... കൈകളിൽ ഇരിക്കുന്ന ഗ്ലാസിലെ മദ്യം അവർ ആസ്വദിച്ച് കുടിച്ചു.... ഒരു ചിരിയോടെ എബി അത് നോക്കി.... " സത്യത്തിൽ നീ വന്നപ്പോൾ പോലും എനിക് വിശ്വാസം തോന്നിയില്ല.... " " എന്താ അങ്ങനെ പറഞ്ഞത്.... " " മാത്യു സർ ജനനന്മ മാത്രം നോക്കുന്നവൻ അല്ലേ... അപ്പോ അദ്ദേഹത്തിന്റെ മകനും അങ്ങനെ ആകുമെന്നാണ് കരുതിയത്.... "

" അനുഭവങ്ങൾ അല്ലേ മനുഷ്യനെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്‌.... " " അതേ ശെരിയാണ്.... " ജീവൻ എന്തോ ഓർത്തെന്ന പോലെ പറഞ്ഞു.... " നീലു.... അവള് ശെരിക്കും ഒരു രത്നം ആയിരുന്നു.... ഞാൻ നഷ്ടം ആകിയ രത്നം.... ഒരിക്കൽ കൂടെ ഒരു ജീവിതം കിട്ടിയിരുന്നു എങ്കിൽ ജീവിക്കണം അവൾക്ക് ഒപ്പം നല്ലൊരു.... " പറഞ്ഞു തീരുന്നതിനു മുൻപ് ജീവൻ എബിന്റെ ചവിട്ടേറ്റ് വീണിരുന്നു.... " ഇനിയും നിനക്ക് അവളെ വേണമോ ഡാ നായെ.... " " ഏയ് എന്താ എബി ഇൗ കാട്ടുന്നത്.... " എബിയുടെ പ്രവർത്തി കണ്ട് വല്ലാത്ത ഞെട്ടലോടെ ആയിരുന്നു മുകുന്ദന്റെ ചോദ്യം.... " ശബ്ദികരുത് നിങ്ങള്.... എന്റെ പെണ്ണാണ് അവള് നീലാംബരി..... ഒരിക്കൽ വിട്ട് കൊടുത്തതാണ് ഇൗ പുന്നാര മോന്... പക്ഷേ അവളെ നീയും ഇവനും ഒക്കെ കൂടി കൊല്ലാതെ കൊന്നു.... പൊറുക്കില്ല ഞാനൊന്നും... " വേദനയോഡോപ്പം വല്ലാത്ത പകയോടെ എബിൻ പറഞ്ഞു.... " നീ... നീയാണോ ജോയിച്ചൻ.... " " അപ്പോ നിനക്ക് എന്നെ അറിയാമല്ലെ ഡാ.... " അതും പറഞ്ഞു നിലത്ത് നിന്ന് എണീറ്റ ജീവന്റെ കുത്തിന് പിടിച്ച് അവൻ മതിലിലെക് ചേർത്തു..... " എന്താ എബിൻ ഇത്... ഞങ്ങളെ സഹായിക്കാം എന്ന് പറഞ്ഞിട്ട്.... "

" അതെടോ സഹായം തന്നെ നിങ്ങളെ 2നെയും അങ്ങ് പരലോകത്ത് അയച്ച് കൊണ്ടുള്ള വലിയ സഹായം.... " " കൂടെ നിന്ന് ചതികുക ആയിരുന്നു അല്ലേട......മോനെ.... " " പ്ഭ ചെറ്റത്തരം കാട്ടിയിട്ട്‌ പുണ്യാളൻ ആകുന്നോട... നീ ഒക്കെ ചതി എന്ന വാക്ക് കേട്ടിട്ട് ഇല്ലല്ലോ അല്ലേ.... നിന്നെ ഒക്കെ വിശ്വസിച്ച് വോട്ട് ചെയ്യുന്ന ജനങ്ങളെ നീ വെറും പോഴന്മാർ ആകിയില്ലെ ഡാ.... അവരെ ഒക്കെ ഒരേപോലെ നീ ചതിച്ചില്ലെ.... " " എന്തായാലും ജയിൽ എനിക് ഉള്ളതാണ്.... അതിനു ഇനി എപ്പോ നിന്നെ കൂടി ഞാൻ കൊന്നാലും അത്രേ ഉണ്ടാകൂ.... ജീവിതകാലം മുഴുവൻ ഞാൻ ജയിലിലാണ് പോലീസ് പിടിച്ചാൽ അതിപ്പോ നിന്നെ കൊന്നാലും അത്രേം ഉള്ളൂ.... " " നിന്നെ പോലെ ഉള്ള ....... മക്കളെ തീറ്റി പോറ്റാൻ ശ്രമിക്കുന്ന ഒരു നിയമം ആയി പോയി നമ്മുടേത്.... നീതി ലഭിക്കേണ്ട പലയിടത്തും ദേവത കണ്ണ് മൂടി തന്നെ നില്കുന്നു.... അത് കൊണ്ടാണ് ഞങ്ങളെ പോലെ ഉള്ളവർക്ക് സ്വയം നീതി കണ്ടെത്തേണ്ടി വരുന്നത്.... എത്ര പിഞ്ചു കുഞ്ഞുങ്ങളെ ആണ് ഡാ നിന്റെ ഒക്കെ സ്വാർഥതക്ക് വേണ്ടി കൊന്നു ഒടുക്കിയത്.... " " പിന്നെ ഇവൻ.... ഇൗ ചെറ്റക് കിളുന്ത് ശരീരത്തിൽ അല്ലേ അവന്റെ അസുഖം തീർക്കാൻ പറ്റു....

കുഞ്ഞിനെ നഷ്ടം ആകുന്ന അച്ഛന്റെയും അമ്മയുടെയും സങ്കടം നിനക്ക് ഒക്കെ ഊഹിക്കാൻ പറ്റുമോ.... എങ്ങനെയാണ് അല്ലേ... സ്വാർഥതക്ക് വേണ്ടി സ്വന്തം മകനെ കൊന്നവൻ അല്ലേ നീ.... " ഒരു പുച്ഛത്തോടെ അവൻ പറഞ്ഞു... അപ്പോഴാണ് അവിടെ ഇരിക്കുന്ന ഫ്ളവർ vase മുകുന്ദൻ കണ്ടത് നിമിഷം നേരം കൊണ്ട് അയാള് അത് കൈകൽ ആക്കി എബിയെ ആക്രമിക്കാൻ പോയതും അയാള് ആരുടെയോ അടി കൊണ്ട് നിലം പതിച്ചിരുന്നു.... അടിച്ച ആളെ കണ്ടതും അവരുടെ കണ്ണുകൾ കുറുകി.... " അഭി.... നീയോ.... " ജീവൻ ആശ്ചര്യത്തോടെ ചോദിച്ചു.... " എന്തേ അതിശയം തോന്നുന്നോ.... ഇപ്പോഴേ അതിശയിച്ചാൽ ബാക്കി എങ്ങനെയാണ്.... നീ ഒക്കെ നീലുവിന്റെ സഹോദരങ്ങൾ എന്ന ശത്രുവിനെ മാത്രേ കണ്ടുള്ളൂ അല്ലേ.... പക്ഷേ അവൾക്ക് ഒരു സഹോദരൻ ഉണ്ടായത് നീ മറന്നു.... രക്തം ബന്ധം കൊണ്ട് മാത്രമല്ല സഹോദരങ്ങൾ ആകുന്നത് എന്ന് നീ അറിഞ്ഞില്ല.... സ്വന്തം സഹോദരങ്ങളുടെ മരണം ആസ്വദിച്ച നീ അല്ലെങ്കിലും അത് അറിയില്ല ജീവൻ... " അപ്പോഴേക്കും മുകുന്ദൻ ബോധം മറഞ്ഞു വീണിരുന്നു.... " അയാള് ചത്തൊ ഡാ.... " " സാധ്യത ഇല്ല... അങ്ങനെ പെട്ടെന്ന് ഒന്നും ചാകരുത്‌... ഇവൻ ഒന്നും.... മരണത്തിനു ആയി കേഴണം ഇവർ.... മരണം ഒന്ന് തന്നിലേക്ക് എത്തിയിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കണം.... എന്നിട്ട് വേണം... എല്ലാം.... "

" എന്താ നിന്റെ പ്ലാൻ.... " അഭി കാര്യമായി ചോദിച്ചു.... " ആദ്യം ഇവനെ ശെരിക്കും ഒരു സൽകരിക്കാം.... മുകുന്ദന് ബോധം തെളിയുമ്പോൾ മകന് നൽകിയ സൽക്കാരം കണ്ട് നിർവൃതി അടയാട്ടെ.... " ഒരു ചിരിയോടെ എബിൻ പറഞ്ഞു.... എന്നിട്ട് തിരിഞ്ഞു ജീവനെ നോക്കി.... " നിനക്ക് ഉള്ള സർപ്രൈസ് കഴിഞ്ഞിട്ട് ഇല്ല കേട്ടോ.... ഇനിയും ഉണ്ട്... A big and special one.... " ഒരു വേട്ടക്കാരന്റെ ക്രൗര്യതോടെ അവൻ പറഞ്ഞു 🍁🍁🍁🍁🍁 ഹോസ്പിറ്റലിൽ നിന്നും ചികിത്സക്ക് അടക്കാൻ പണം ഇല്ലാത്ത കൊണ്ട് ആരും കാണാത്ത നേരത്തു അവിടുന്ന് ഇറങ്ങിയത് ആണ് നവീൻ.... ഹോസ്പിറ്റലിൽ കിടന്നിട്ട് ഒരു മനുഷ്യൻ തിരിഞ്ഞു കൂടി നോക്കിയില്ല.... അല്ലെങ്കിലും നോക്കാൻ മാത്രം തനിക്ക് ആരും ഇല്ല അല്ലോ.... പണത്തിൽ അർമാധിച്ചിരുന്ന സമയം ഓർത്തു അവൻ.... ഇനി അങ്ങനെ ഒരു സമയം ഉണ്ടാകുമോ.... ഉണ്ടാകണം.... അതിനു പണം വേണം.... അത് കൂടിയേ മതിയാകൂ.... ആരാണ് ഒരു സഹായിക്കാൻ ഉണ്ടാവുക.... പല മുഖങ്ങളും അവന്റെ മനസ്സിലൂടെ മിന്നി മാഞ്ഞു...

. അവസാനം അത് എന്തിലോ ഉടക്കി.... ജീവിത.... അവള് വിചാരിച്ചാൽ ഒരു ജോലി എങ്കിലും സംഘടിപ്പിക്കാൻ ആകും... ( ജീവിതക് അപകടം പറ്റുമ്പോൾ ഇവർ ജയിലിൽ ആയ കൊണ്ടാണ് അറിയാത്തത് കേട്ടോ... ) ദക്ഷനും ആയി പ്രണയത്തിൽ ആയിരുന്നല്ലോ ജീവിത.... അവള് എന്തെങ്കിലും ഒരു വഴി കാണിച്ച് തരും... അത് മാത്രമേ ഉള്ള് തന്റെ മുന്നിൽ ഇനിയൊരു പോം വഴി.... ആകെ കൈയിൽ ഉള്ളത് ഒരു മൊബൈലും കൈയിലെ ഒരു ചരടും മാത്രമാണ്.... അത് ജപിച്ചത്‌ ആണെന്നോക്കെ കേട്ടിട്ടുണ്ട്.... ജീവിതയേ കാണാം ആദ്യം പോയി.... അതിനു ശേഷം എന്താണെന്ന് തീരുമാനിക്കാം.... അതും പറഞ്ഞു അവൻ മുകുന്ദന്റെ വീട്ടിലേയ്ക്ക് പുറപെട്ടു.... 🍁🍁🍁🍁🍁 കണ്ണുകൾ തുറക്കുമ്പോൾ എന്തോ തലയിൽ വല്ലാത്ത ശക്തമായ വേദന.... തലയിൽ മാത്രമല്ല കൈകളും കാലുകളും ഒക്കെ മരവികുന്ന പോലെ.... മുന്നിൽ ഉള്ള കാഴ്ച വ്യക്തമല്ല.... ഒരു മങ്ങൽ പോലെ.... കുറച്ച് സമയം എടുത്തു മുകുന്ദൻ യാഥാർത്ഥ്യത്തിലേക്ക് തിരികെ വരാൻ.... ബോധം വന്ന ഉടനെ അയാള് ചാടി എണീറ്റു എങ്കിലും കൈകൾ 2 ഉം കൂട്ടി കെട്ടിയ നിലയിലാണ് എന്നയാൾ വേദനയോടെ തിരിച്ച് അറിഞ്ഞു...

. ഭയം അയാളെ കീഴപെടുത്തിയിരുന്നു.... എങ്കിലും സമചിത്തത വീണ്ടു എടുത്ത് കൊണ്ട് അയാള് ഒന്ന് ബാലൻസ് ചെയ്തു എണീറ്റു.... കസേരക്ക് കൈ പിടി ഇല്ലാത്തതിനാൽ ആകാം അതിൽ കെട്ടാതെ ഇരുന്നത് എന്നയാൾ ഊഹിച്ചു.... വേച്ച് വേച്ച് അയാള് പതിയെ അപ്പുറത്തെ മുറിയിലേക്ക് ശബ്ദം ഉണ്ടാക്കാതെ ചെന്നു.... അവിടെ കണ്ട കാഴ്ച അയാളുടെ ഉള്ളം കീറി മുറിക്കും തരത്തിൽ ആയിരുന്നു.... തല കീഴായി കെട്ടി തൂകിയിരികുക ആയിരുന്നു ജീവനേ... അടിവസ്ത്രം അല്ലാതെ മറ്റൊന്നും ദേഹത്ത് ഇല്ല.... " മോനെ.... " അതും പറഞ്ഞു അയാള് അവന്റെ അടുത്തേയ്ക്ക് ഓടി... പക്ഷേ അവൻ ഒന്നും മിണ്ടുന്നില്ല എന്നത് അയാളിൽ ഒരു നേരിയ ഭയം സൃഷ്ടിച്ചു.... പക്ഷേ മയക്കിയിരികുക ആണെന്ന് അയാൾക്ക് മനസിലായി.... എങ്ങനെ എങ്കിലും ഇവിടുന്ന് രക്ഷപ്പെടണം അയാള് മനസ്സിൽ വിചാരിച്ചു.... ഓടി പോകാൻ തന്നെ കൊണ്ട് ആകില്ല.... ഞാൻ പോയാലും എന്റെ മകൻ അവനെ അവർ കൊല്ലും... പോലീസ്.... പോലീസിൽ അറിയിക്കാം.... അവർ വന്നു ഞങ്ങളെ പിടിക്കും... ജീവിക്കാം അല്ലോ അവിടെ.... അയാള് അവിടം ഒക്കെ സൂക്ഷമമായി നോക്കി കൊണ്ട് പതിയെ വീട്ടിലെ ടെലഫോൺ ഇരിക്കുന്ന ഇടത്തേക്ക് പോയി....

അവർ 2 പേരും മുകളിൽ ആയിരിക്കും എന്ന് മുകുന്ദൻ ഊഹിച്ചു.... അയാള് പതിയെ അവിടെ ചെന്ന് എസിപി ഓഫീസിലേക്ക് വിളിച്ചു.... " ഹലോ മാഡം... ഞാൻ മുകുന്ദൻ ആണ്.... ഞങ്ങളെ... ഞങ്ങളെ ഇവർ കൊല്ലും.... ഒന്ന് രക്ഷിക്കണേ... " " ഏയ് who are you.... " " അഥീന മാഡം ഞാൻ മുകുന്ദൻ ആണ്.... Please save us.... " അയാള് അപേക്ഷയോടപ്പം പറഞ്ഞു.... " നിങ്ങള് എവിടെയാണ്.... " " എന്റെ വീട്ടിൽ തന്നെയാണ് മാഡം.... " " ഒകെ ഞങ്ങൾ ഉടനെ എത്താം.... " അതും പറഞ്ഞു അവള് സീറ്റിൽ ഒരു പുഞ്ചിരിയോടെ ചാഞ്ഞു ഇരുന്നു.... " ജോയിച്ച.... Now it is my turn.... " അവള് മനസ്സിൽ ഓർത്തു.... മേശയിൽ ഇരിക്കുന്ന തൊപ്പി തലയിലേക്ക് വെച്ച് കൊണ്ട് അവള് അവിടേക്ക് പുറപെട്ടു.... 🍁🍁🍁🍁🍁🍁 ജീവിതയുടെ വീട്ടിൽ ആരെയും കാണാത്തത് നവീനേ ആശയ കുഴപ്പത്തിൽ ആകി.... അവൻ സംശയത്തോടെ അവിടെ ഒക്കെ നോക്കി കൊണ്ട് ജനലിന്റെ അവിടേക്ക് ചെന്നു.... അപ്പോഴാണ് അതിനു അകത്ത് നിന്നും എന്തൊക്കെയോ ഞെരുക്കം കേട്ടത്....

അവൻ പതിയെ ജനൽ തുറന്നു നോക്കി മുന്നിലെ കാഴ്ച കണ്ട് അവൻ ഒന്ന് ഞെട്ടി.... ജീവൻ... അതും തല കീഴായി കെട്ടി തൂക്കിയ നിലയിൽ.... അപ്പോഴാണ് അവൻ അതിനടുത്ത് ഉള്ള വാതിൽ ശ്രദ്ധിക്കുന്നത്.... Main entrance കൂടാതെ ആ മുറിക്ക് ഒരു seprate entrance ഉണ്ടായിരുന്നു പുറത്തേയ്ക്ക്.... അവൻ അത് തുറക്കാൻ നോക്കി എങ്കിലും കഴിഞ്ഞില്ല.... അവസാനം പണി പെട്ട് ഒരു വിധം അവനത് തുറന്നു ആ മുറിയിലേക്ക് കയറി.... " ആ.... ആ..... " ചെറിയ മുരൾച്ച മാത്രേ ജീവനിൽ നിന്നും കേട്ടിരുന്നു ഉള്ളൂ... " ജീവൻ ഇത് എന്താ പറ്റിയത്.... " അതും പറഞ്ഞു നവീൻ അവനു അടുത്തേയ്ക്ക് ചെന്നു.... പക്ഷേ അപ്പോഴാണ് ആരുടെയോ കാൽ പെരുമാറ്റം കേട്ടത്.... എന്തോ ഭയം തോന്നിയ കൊണ്ട് അവൻ വേഗം അവിടുന്ന് പോകാൻ ആഞ്ഞു.... അപ്പോഴാണ് കൈകളിൽ ജീവൻ മുറുക്കെ പിടിച്ചത് അവൻ അറിഞ്ഞത്.... വിടീക്കാൻ കൊറേ ശ്രമിച്ചു.... കൈകളിൽ ജീവന്റെ നഖം ആഴത്തിൽ മുറിവേൽപ്പിക്കുന്നത് അവൻ അറിഞ്ഞു.... അവൻ എങ്ങനെ ഒക്കെയോ ധൃതിയിൽ കൈകൾ വിടീപ്പിച്ച് അപ്പോൾ കൈകളിൽ കിടന്നിരുന്ന ജപിച്ച ചരട് ജീവന്റെ കൈകളിൽ അകപെട്ടു എന്ന കാര്യം അവൻ മറന്ന് പോയി.... തന്റെ ജീവിതം തന്നെ മാറ്റാൻ അതിനു കഴിയുമെന്ന് ഓർക്കാതെ............( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story