വിനയാർപ്പണം: ഭാഗം 1

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

''നില്‍ക്കഡീ അവിടെ..,നിന്നോടാരാ പോകാന്‍ പറഞ്ഞെ...?,, വിച്ചു അര്‍പ്പണയെ തടഞ്ഞ് നിര്‍ത്തി ദേഷ്യത്തോടെ ചോദിച്ചു ''അതിന് ഇയാളെന്തിനാ പല്ലിറുമ്പുന്നെ., ഇയാളെ ഫ്രണ്ട് തന്നെയല്ലെ എന്നോട് ക്ലാസില്‍ പോകാന്‍ പറഞ്ഞെ..,, അവള്‍ ഭാവവ്യത്യാസമൊന്നുമില്ലാതെ പറഞ്ഞു '''ഡീ...കുരുട്ടെ..വല്ലാതെ ചിലക്കല്ലെ.,നിനക്കീ കോളേജിലെ സീനിയേര്‍സിനെ കുറിച്ച് അറിയാഞ്ഞിട്ടാ., ഞങ്ങള്‍ പറഞ്ഞ പോലെ ഇവിടെ അടങ്ങി ഒതുങ്ങി നിന്നില്ലെങ്കില്‍ മോള്‍ക്കിവിടെ രണ്ട് കാലില്‍ നില്‍ക്കാന്‍ പറ്റില്ല., കേട്ടോടി ഉണ്ടകണ്ണി., വിച്ചു ഒന്നും കൂടെ അവളെ അടുത്തേക്ക് ചേര്‍ന്ന് നിന്ന് പറഞ്ഞു '''എനിക്ക് തന്നെയൊന്നും ഒരു പേടിയും ഇല്ല., താനൊന്നും എന്നെ ഒന്നും ചെയ്യാനും പോണില്ല., ഈ കോളേജിലെ ചെയര്‍മാന്‍ അര്‍ജുന്‍ ശിവദാസ് എന്‍റെ ചേട്ടായിയാണ്., ചേട്ടായിയോട് നീയൊക്കെ എന്നെ റാഗ് ചെയ്തതെങ്ങാനും പറഞ്ഞാല്‍ തനിക്കൊന്നു ഈ കോളേജിന്‍റെ പടി ചവിട്ടാന്‍ പറ്റില്ല ...,, അവള്‍ ഗമയോടെ പറഞ്ഞു അവളെ സംസാരം കേട്ടതും അവിടൊരു കൂട്ടചിരി മുഴങ്ങി,,

''എന്തിനാ ചിരിക്ക്ണെ?.., അവള്‍ തെല്ലൊരു ചാള്യതയോടെ ചോദിച്ചു '''ആ പൊട്ടന്‍റെ അനിയത്തിയാണോ നീ..,, ഏതായാലും നീ നിന്‍റെ ചേട്ടായിയോട് ഞങ്ങളെ പറഞ്ഞ് കൊടുക്കും., എന്നാ പിന്നെ നിന്നെ ശരിക്കങ് റാഗ് ചെയ്തിട്ട് വിടാം.,എന്തെ., എന്നും പറഞ്ഞ് വിച്ചു കൂട്ടുക്കാരെ നോക്കിയൊന്ന് സൈറ്റഡിച്ച് ഒരു കള്ളചിരിയോടെ അര്‍പ്പണയുടെ അടുത്തേക്ക് നടന്നടുത്തു അവന്‍ വരുന്നതിനനുസരിച്ച് അവള്‍ ഉമിനീരിറക്കി ബാക്കിലേക്ക് പോയി കൊണ്ടിരുന്നു അവള്‍ ഒരു വാകമരത്തില്‍ തട്ടി നിന്നതും അവന്‍ കള്ളചിരിയോടെ മീശ പിരിച്ച് അവളുടെ രണ്ട് സൈഡിയും കൈ വെച്ച് ലോക്ക് ചെയ്തു ആ സമയം അവളെ മനസ്സിലേക്കോടിയെത്തിയത് ചേട്ടായിയുടെ വാക്കുകളാണ് '''അപ്പൂസേ...ഒന്നു കൊണ്ടും നീ പേടിക്കണ്ട.,നിനക്ക് ഒരു റാഗിങും ഉണ്ടാകൂല., ചെയര്‍മാന്‍ അര്‍ജുന്‍ ശിവദാസിന്‍റെ അനിയത്തിയാണെന്ന് പറഞ്ഞാല്‍ ഒറ്റൊരണ്ണവും നിന്‍റെ അടുത്ത് പോലും വരില്ല...,,,,

ചേട്ടായിയുടെ ഈ വാക്കുകള്‍ ഒാര്‍മവെന്നതും ചേട്ടായിയെ മനസ്സില്‍ ധ്യാനിച്ച് അവള്‍ പല്ലിറുമ്പി '''ഡീ..സ്വപ്നം കാണാതെ ഞാന്‍ പറഞ്ഞ പോലെ ചെയ്യടീ..,, വിച്ചു അവള്‍ക്ക് നേരെ ശബ്ദമുയര്‍ത്തി '''അതിന് താനെന്താ പറഞ്ഞെ?..,, അവന്‍റെ കൈകുള്ളില്‍ ആണെങ്കിലും ധൈര്യം കൈവിടാതെ തല ഉയര്‍ത്തി അവള്‍ ചോദിച്ചു '''മോള് ഈ വിച്ചേട്ടത് ദാ ഇവിടെ ഒരു ഉമ്മ തന്നെ...,, വിച്ചു ഒന്നൂടെ അവളോട് ചേര്‍ന്ന് നിന്ന് കവിള് കാണിച്ച് കൊടുത്ത് പറഞ്ഞു ആദ്യം ഒന്ന് അമ്പരന്ന അര്‍പ്പണ സമയം പാഴാക്കാതെ അവന്‍റെ കവിളിന് നേരെ കൈ വീശി ഇത് നേരെത്തെ മാനത്ത് കണ്ട വിച്ചു പെട്ടന്ന് കുനിഞ്ഞു അര്‍പ്പണയുടെ കൈ നേരെ പോയി പതിഞ്ഞത് വിച്ചുവിന്‍റെ ബാക്കില്‍ അര്‍പ്പണക്ക് സര്‍പ്രൈസ് കൊടുക്കാന്‍ നിന്ന അര്‍ജുന്‍റെ കവിളില്‍ അര്‍ജുന്‍ കവിളില്‍ കൈവെച്ച് അര്‍പ്പണയെ വായും പൊളിച്ച് നോക്കി '''അയ്യോ ചേട്ടായി..,, അര്‍പ്പണ ആദ്യത്തെ അന്താളിപ്പ് കഴിഞ്ഞ് അര്‍ജുനെ പോയി കെട്ടിപിടിച്ച് അടി കൊണ്ട കവിളില്‍ തലോടി ''എന്‍റെ അപ്പൂസെ.,വീട്ടിലോ നീയെന്നെ എടുത്ത് അലക്കാണ്.,

കോളേജില്‍ നിന്നെങ്കിലും നിനക്കെന്നെ വെറുതെ വിട്ടൂടെ..,, അര്‍ജു ദയനീയമായി അപ്പൂനെ നോക്കി അതിനൊന്ന് അര്‍ജുനെ നോക്കി വളിച്ച ചിരി ചിരിച്ചപ്പോയാണ് ബാക്കില്‍ നിന്നുള്ള കൂട്ടചിരി അപ്പു ശ്രദ്ധിച്ചത്. അവള്‍ നോക്കുമ്പോ വിച്ചുവും ടീമും നിന്നും ഇരുന്നും തിരിഞ്ഞും മറിഞ്ഞും ചിരിക്കാണ് അത് കണ്ടപ്പോയാണ് അപ്പൂന് തലക്കകത്ത് ബള്‍ബ് കത്തിയത്., പിന്നീടൊരു നിമിഷം പാഴാക്കാതെ കള്ളകരച്ചിലോടെ ചേട്ടായീന്നും പറഞ്ഞ് അര്‍ജുന്‍റെ നെഞ്ചത്തോട്ട് വീണു '''എന്താടീ...,,എന്ത് പറ്റി .,എന്തിനാ അപ്പൂ നീ കരയ്ണെ...,, അര്‍ജു അവളെ തലയില്‍ തലോടി '''ചേ....ചേട്ടായീ..,,ഈ..ചെക്കന്‍ എന്നെ കയറി പിടിച്ചു.,അതും അല്ല അവനെന്നോട് ഉമ്മയും ചോദിച്ചു...,, അപ്പു വീണ്ടും കള്ളകരച്ചിലിന്‍റെ വോളിയം കൂട്ടി ചേട്ടായിടെ ഭാഗത്ത് നിന്ന് അനക്കം ഒന്നും കാണാത്തത് കൊണ്ട് അവന്‍ മെല്ലെ തല ഉയര്‍ത്തി നോക്കിയതും അര്‍ജും വിച്ചും ടീമും വീണ്ടും പൊട്ടിചിരിച്ചു അപ്പു ഒന്നും മനസ്സിലാകാതെ അര്‍ജൂന്‍റെ നെഞ്ചില്‍ നിന്ന് മാറി എല്ലാവരിം മാറി മാറി നോക്കി അപ്പോയേക്കും അപ്പൂന്‍റെ ചെവിയില്‍ അര്‍ജൂന്‍റെ പിടി വീണു.,, '''നിര്‍ത്തെഡീ പെണ്ണെ നിന്‍റെ കള്ള കരച്ചില്‍., ഇവരൊക്കെ എന്‍റെ ചങ്ക്സാ..,,

ഇൗ അച്ചായനാണ് എബിന്‍ എന്ന ഞങ്ങളെ എബി., ഈ മൊഞ്ചന്‍ റാഷിദ് എന്ന റാഷി ഇതാണ് ഞാന്‍ പറയാറുള്ള കോളേജ് ഹീറോ വിനയ് കൃഷ്ണ എന്ന ഞങ്ങളെ വിച്ചു., അര്‍ജു വിച്ചൂന്‍റെ തോളില്‍ കൈയ്യിട്ട് അപ്പൂന്‍റെ അടുത്തേക്ക് കൊണ്ട് വന്നു..,, ''അയ്യേ.. ഈ ഉമ്മച്ചനാണോ ചേട്ടായി പറയാറുള്ള കോളേജ് ഹീറോ., അപ്പു വായ പൊത്തി ചിരിച്ചു '''നീ എന്താടീ കുരുട്ടെ എന്നെ വിളിച്ചെ.,ഉമ്മച്ചന്‍ എന്നോ., നിന്നെ ഒന്ന് പേടിപ്പിക്കാന്‍ വേണ്ടി നിന്‍റെ ഈ ചേട്ടായി തന്നെ ഞങ്ങളോട് പറഞ്ഞെ., അല്ലാതെ നിന്നോടൊക്കെ ആരേലും ഉമ്മ ചോദിക്കോ...,, വിച്ചു അവളെ നോക്കി പുച്ഛിച്ചു '' ഞാനെപ്പോയാ കോപ്പെ നിന്നോട് ഉമ്മ ചോദിക്കാന്‍ പറഞ്ഞെ., നിന്നോടൊന്ന് ഇവളെ പേടിപ്പിച്ച് വിടാനല്ലെ തെണ്ടി പറഞ്ഞൊള്ളു.., അര്‍ജു വിച്ചൂന്‍റെ കോളറില്‍ കയറി പിടിച്ചു '''അത് പിന്നെ അളിയാ.,ഇവളെ ഒക്കെ ഇങ്ങനെ പേടിപ്പിക്കാന്‍ പറ്റൂ., ആ..ഹ് അപ്പോ എല്ലാം കഴിഞ്ഞ സ്ഥിതിക്ക് നീ ക്ലാസില്‍ പോകാന്‍ നോക്ക്., ഇപ്പോ ബെല്ലടിക്കും...,, വിച്ചു കോളറില്‍ നിന്ന് അര്‍ജുന്‍റെ കൈ എടുത്ത് മാറ്റി അപ്പൂനോട് പറഞ്ഞു '''പിന്നേ.. ഇയാളെ സമ്മതം കിട്ടീട്ട് വേണല്ലോ എനിക്ക് പോകാന്‍., എന്നാ ചേട്ടായി ഞാന്‍ ക്ലാസില്‍ പോകാണേ., റാഷിക്കാ എബിച്ചായാ നമ്മുക്ക് പിന്നീട് വിസ്തരിച്ച് പരിചയപ്പെടാവെ..,,

''ശരി പെങ്ങളെ..,,, (റാഷിം എബിയും അവള്‍ക്ക് കൈ വീശി കാണിച്ചു '''ഡീ..,,കുരുട്ടെ.,ഇനി ക്ലാസില്‍ ചെന്ന് എന്നോട് കച്ചറ കൂടിയ പോലെ അവിടേം അലമ്പാക്കിയാല്‍ പ്രിന്‍സിപ്പള്‍ വന്ന് നിന്ന് തൂക്കിയെടുത്തെറിയും പറഞ്ഞില്ലെന്ന് വേണ്ട...,, അപ്പു പോകുന്നത് നോക്കി വിച്ചു വിളിച്ച് കൂവി., '''നീ പോടാ ഉമ്മച്ചാ..,, '''ഇവളെ ഇന്ന് ഞാന്‍..,, വിച്ചു ഒരു കല്ലെടുത്ത് അവള്‍ക്ക് നേരെ എറിഞ്ഞു അപ്പു അവന് നേരെ കൊഞ്ഞനം കുത്തി ക്ലാസിലേക്കോടി °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° '''അപ്പൂ...നിന്ന് പകല്‍ സ്വപ്നം കാണാതെ ഈ ചായ എടുത്ത് അവര്‍ക്ക് കൊണ്ടേ കൊടുക്ക്..,, പഴയ കാര്യങ്ങള്‍ ഒാര്‍ത്ത് ചിരിക്കുന്ന അപ്പൂന്‍റെ തലക്കിട്ട് കൊട്ടികൊണ്ട് അര്‍ജു പറഞ്ഞു '''ഒന്ന് പോ ചേട്ടായി., എനിക്കൊന്നും വയ്യ ആ ഉമ്മച്ചനെ കെട്ടാന്‍., ഞങ്ങള്‍ രണ്ടും തമ്മില്‍ കണ്ടാല്‍ കീരിയും പാമ്പുമാണെന്ന് ചേട്ടായിക്ക് തന്നെ അറിയുന്നതല്ലെ...,, അപ്പു മുഖം വീര്‍പ്പിച്ച് അടുത്തു കണ്ട ചെയറില്‍ ഇരുന്നു '''അത് നീയും വിച്ചുവും ഞങ്ങളെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി അടി കൂടുന്നതെല്ലെ., നിങ്ങള്‍ തമ്മില്‍ മുടിഞ്ഞ പ്രേമാണെന്ന് കോളേജില്‍ മുയുവന്‍ പാട്ടാണ്., കണ്ണടച്ച് പാല് കുടിച്ചാല്‍ ഞങ്ങള്‍ അറിയില്ലെന്ന് കരുതിയോ പൊട്ടി.,

അതോണ്ട് രണ്ടിന്‍റേയും ഒളിച്ച് കളി അവസാനിപ്പിച്ച് രണ്ടിനേം പിടിച്ച് കെട്ടിക്കാന്‍ തന്നെ തീര്‍മാനിച്ചു., '''എന്‍റെ ദൈവമേ...,,ഇവരെ ഒക്കെ എന്ത് പറഞ്ഞാ ഞാന്‍ വിശ്വസിപ്പിക്കാ., കോളേജില്‍ ചേര്‍ന്ന അന്ന് മുതല്‍ ഞങ്ങള്‍ അടിയാ., ഇപ്പോ ഞാന്‍ സെക്കന്‍റ് ഇയറായി ഇതിന്‍റെ ഇടക്ക് എപ്പോയെങ്കില്‍ ഞങ്ങള്‍ സ്നേഹത്തോടെ സംസാരിക്കുന്നത് ചേട്ടായി കണ്ടിട്ടുണ്ടോ., അമ്മാ നിങ്ങളെങ്കിലും ഒന്ന് എന്നെ മനസ്സിലാക്കമ്മാ...,, '''അമ്മേടെ കള്ളി പെണ്ണ് നമ്പറൊന്നും ഇറക്കാതെ ഈ ചായ അവര്‍ക്ക് കൊണ്ട് കൊട്., അമ്മ അവള്‍ടെ കൈയ്യില്‍ ട്രേ കൊടുത്തു '''അല്ലേലും ഒന്ന് പെണ്ണ് കണ്ടെന്ന് വെച്ച് കല്ല്യാണൊന്നും നടക്കാന്‍ പോണില്ല...,, ആ ഉമ്മച്ചനെ എന്‍റെ കൈയ്യില്‍ കിട്ടിയാ ഞാനിന്ന് കൊല്ലും...,, അപ്പു പിറുപിറുത്ത് കൊണ്ട് ട്രേയും കൊണ്ട് വിച്ചുവിന്‍റേയും വീട്ടുക്കാരുടേയും അടുത്തേക്ക് നടന്നു പിന്നാലെ പലഹാരങ്ങളും കൊണ്ട് ചിരിയോടെ അര്‍ജുവും അമ്മയും (തുടരും... )

Share this story