വിനയാർപ്പണം: ഭാഗം 10

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

ചിരിച്ചോണ്ട് കയറിയ അപ്പു മുന്നിലുള്ളവരെ സംശയത്തോടെ നോക്കി പിന്നീടത് ദേഷ്യമായി മാറി അപ്പു ബാക്കിലേക്ക് നോക്കിയതും വിച്ചു ഇളിച്ചോണ്ട് നില്‍ക്കുന്നു അവനെ കണ്ണുരുട്ടി നോക്കി അമ്പലത്തില്‍ നിന്ന് പോകാന്‍ നിന്നതും അപ്പൂന്‍റെ കൈയ്യില്‍ പിടി വീണു ''അപ്പൂസേ...,,, '''ചേട്ടായി.., കൈ വിട് എനിക്ക് പോണം..,, അപ്പു അര്‍ജുന്‍റെ കൈ വിടീക്കാന്‍ നോക്കി ''ഇല്ല.,ഞാന്‍ പറയുന്നതൊന്ന് കേള്‍ക്ക് അപ്പൂ പ്ലീസ്..,, '''എന്താ ഞാന്‍ കേള്‍ക്കേണ്ടത്,, എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച് മോശമായി പെരുമാറിയ വൃത്തികെട്ട ആ തെമ്മാടിയുടെ പുന്നാര അനിയത്തിയെ കെട്ടാന്‍ പോകുന്ന സന്തോഷ വാര്‍ത്തയോ.., ആണോ..ആണോന്ന്??..,, അപ്പു അര്‍ജുന്‍റെ കൈ വിടീപ്പിച്ച് അര്‍ജുന്‍റെ നെഞ്ചില്‍ പിടിച്ച് തള്ളികൊണ്ട് ചോദിച്ചു '''അപ്പൂ..,,മോളെ അതിന് അഞ്ചു ഒന്നും ചെയ്തില്ലല്ലോ.,?? അത്രക്ക് ഇഷ്ട്ടപ്പെട്ട് പോയി, അതാ ആരും അറിയാതെ അമ്പലത്തില്‍ വെച്ചൊരു താലി കെട്ട്., പക്ഷെ നീ ഇല്ലാതെ താലി കെട്ടാന്‍ തോന്നിയില്ല.,അതാ വിച്ചൂനോട് നിന്നെ വിളിച്ച് കൊണ്ട് വരാന്‍ പറഞ്ഞെ..,,

അര്‍ജു അപ്പൂന്‍റെ കൈ കൂട്ടി പിടിച്ചോണ്ട് പറഞ്ഞു '''ഇങ്ങനെ ഒരു ഒളിച്ചോട്ട കല്ല്യാണത്തിന്‍റെ കാര്യം അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇങ്ങോട്ട് വരില്ലായിരുന്നു..,, അപ്പു പുച്ഛത്തോടെ പറഞ്ഞു '''മോളെ അങ്ങനൊന്നും പറയല്ലെ.,നിന്‍റെ സമ്മതമില്ലാതെ ഞാനിവളെ കഴുത്തില്‍ താലി കെട്ടില്ല., അര്‍ജു അഞ്ചലിയെ മുന്നോട്ട് നിര്‍ത്തി കൊണ്ട് പറഞ്ഞു '''എന്നാല്‍ കേട്ടോ എനിക്ക് ഒരിക്കലും സമ്മതമല്ല, അപ്പു കടുപ്പിച്ച് പറഞ്ഞു ''ഡീ..കുരുട്ടെ അതികം തുള്ളല്ലെ., നിന്നോട് ആ അഭിനവ് തെണ്ടി മോശമായി പെരുമാറിയതിന് നീ തന്നെ അവനിട്ട് നന്നായി കൊടുത്തതെല്ലെ., ഞങ്ങളെ വക ഞങ്ങളും കൊടുത്തതാ അതോടെ ആ പ്രശ്നം തീര്‍ന്നു., ഇനി അതിന്‍റെ പേരും പറഞ്ഞ് സ്നേഹിക്കുന്നവരെ പിരിക്കാന്‍ നോക്കല്ലെ...,, വിച്ചൂന് ദേഷ്യം വന്നു '''ഒാക്കെ ഞാന്‍ സമ്മതിക്കാം., പക്ഷെ നിങ്ങളെ കല്ല്യാണം കഴിഞ്ഞാല്‍ അഭിനവിന് എന്നോട് പ്രതികാരം വീട്ടാന്‍ ഒരുപാട് അവസരം കിട്ടും അങ്ങനെ എനിക്കെന്തേലും സംഭവിച്ചാല്‍ നിങ്ങള്‍ക്കൊന്നും ഒരു കുഴപ്പവും ഇല്ലെങ്കില്‍ എനിക്കീ കല്ല്യാണത്തിന് സമ്മതാണ്..,,

അപ്പു അര്‍ജുനെ നോക്കി '''അവനില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ വിച്ചൂന് കഴിയും എന്ന് ഉറപ്പുള്ളത് കൊണ്ടല്ലെ നിന്നെ അവന്‍റെ കൈയ്യില്‍ ഞാന്‍ ഏല്‍പിച്ചെ..,, അര്‍ജു പറഞ്ഞു ''ഒാ..ഹോ അപ്പോ നിങ്ങളെ കല്ല്യാണം നടക്കാന്‍ വേണ്ടി മാത്രമാണെല്ലെ എനിക്കിഷ്ട്ടമല്ലാഞ്ഞിട്ടും ഈ ഉമ്മച്ചനെ കൊണ്ട് എന്നെ കെട്ടിച്ച് എന്‍റെ ജീവിതം നശിപ്പിച്ചെ..,, അപ്പൂന്‍റെ വാക്ക് കേട്ടതും വിച്ചൂന്‍റെ മുഖത്തെ ചിരി മാഞ്ഞു ''എനിക്ക് ഏതായാലും ഈ കല്ല്യാണത്തിന് സമ്മതമല്ല സമ്മതമല്ല സമ്മതമല്ല..,, അപ്പു വീണ്ടും കടുപ്പിച്ച് പറഞ്ഞു '''ഒന്ന് പോടീ..,,നിന്‍റെസമ്മതം ആര്‍ക്ക് വേണം നീ കെട്ടടാ അളിയാ താലീ..,, വിച്ചു അപ്പൂനെ നോക്കി പുച്ഛിച്ച് അര്‍ജുനോട് പറഞ്ഞു ''ഹേ..യ് വേണ്ടടാ എന്‍റെ കുഞ്ഞുപെങ്ങള്‍ക്ക് ഇഷ്ട്ടമില്ലേല് വേണ്ട.,അവള്‍ സമ്മതാന്ന് പറയുന്ന അന്നെ ഞാനിനി അഞ്ചൂന്‍റെ കഴുത്തില്‍ താലി കെട്ടൂ..,, അര്‍ജു അഞ്ചൂനെ നോക്കി മങ്ങിയ ചിരി ചിരിച്ച് ആല്‍മരത്തിന്‍റെ താഴെ പോയിരുന്നു പിറകെ അപ്പൂനെ കണ്ണുരുട്ടി വിച്ചുവും അതിന് പുറകെ എബിയും റാഷിയും അര്‍ജുനെ ആശ്വസിപ്പിക്കുന്ന വിച്ചുവും കൂട്ടരും ഒരു പൊട്ടിചിരി കേട്ട് തിരിഞ്ഞ് നോക്കി

അവിടെ അഞ്ചുവും അപ്പുവും കൈയ്യടിച്ച് പൊട്ടിചിരിക്കുന്നു ഒന്നും മനസ്സിലാകാതെ നാലും നോക്കി '''എന്‍റെ ചേട്ടായീ...,, ഉമ്മച്ചാ ഒന്ന് നീങ്ങിയിരുന്നെ..,, അപ്പു വിച്ചൂനെ മാറ്റി അര്‍ജുന്‍റെ അടുത്തിരുന്നു '''ചേട്ടായീ..,,ഈ അഞ്ചലി കുട്ടിയോട് ഞാനാ എന്‍റെ ചേട്ടായിയെ കേറി പ്രേമിക്കാന്‍ പറഞ്ഞെ..,, ആ അഭിനവ് തെണ്ടിയോട് പോകാന്‍ പറ., ഈ ഒളിച്ചോട്ട കല്ല്യാണം പോലും ഞങ്ങളെ പ്ലേനാ..,, ഇങ്ങനെ ഒക്കെ ആണേലും കല്ല്യാണത്തിന് എനിക്ക് സമ്മതല്ല..,, അപ്പു ഗൗരവത്തോടെ പറഞ്ഞു '''ഇനി എന്തോന്ന് ട്വിസ്റ്റ്..,, റാഷി ചോദിച്ചു '''എന്‍റെ റാഷിക്കാ..,, ഇത്രയും വര്‍ഷക്കാലം പോറ്റി വളര്‍ത്തിയ രണ്ട് ജന്മങ്ങളുണ്ട് ഈ രഹസ്യ കല്ല്യാണം കഴിക്കാന്‍ പോകുന്ന രണ്ട് പേരുടെ വീട്ടിലും., അവരെ സമ്മതം കിട്ടീട്ട് മതി കല്ല്യാണൊക്കെ...,, അപ്പു പറഞ്ഞത് കേട്ട് അര്‍ജുന്‍റെ കിളി പോയി '''എന്‍റെ അപ്പൂ..,,ബിരിയാണി തിന്നാന്‍ വന്ന അര്‍ജുന് ഒരു കഞ്ഞി വെള്ളം പോലും നീ കുടിക്കാന്‍ സമ്മതിച്ചില്ലല്ലോ..,, എബി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു '''ഇത് ചേട്ടായിക്കിട്ടൊരു പണിയാ., എന്തിനാന്നോ..,, ഒന്ന് അഞ്ചലിയെ ഒളിച്ചോടാന്‍ വല്ലാതെ അങ് പ്രേരിപ്പിക്കുന്നതിന്.,

അവള്‍ തന്നെ എന്നോടത് പറഞ്ഞത്. , വീട്ടുക്കാര് സമ്മതിക്കില്ലെന്ന് കരുതി ചേട്ടായിക്ക് എപ്പോയും ഒളിച്ചോടി പോയി കല്ല്യാണം കഴിക്കുന്ന കാര്യം പറയാനെ ഒഴിവൊള്ളന്ന്, രണ്ട് എന്‍റെ കല്ല്യാണം ഈ കൊരങ്ങനെ കൊണ്ട് നടത്തിയതിന്..,, അപ്പു പറഞ്ഞ് നിര്‍ത്തി വിച്ചൂനെ നോക്കി '''കൊരങ്ങന്‍ നിന്‍റെ മറ്റവന്‍..,, വിച്ചു അപ്പൂന്‍റെ ചെവികരുകില്‍ വന്ന് പറഞ്ഞു '''അത് തന്നെ ഞാനും പറഞ്ഞെ..,, അപ്പു വിച്ചൂനെ നോക്കി കണ്ണിറുക്കി വായ പൊത്തി ചിരിച്ചു ''ആ..ഹ് പിന്നെ ആരും ബിരിയാണി കിട്ടിയില്ലെന്ന് വെച്ച് സങ്കടപ്പെടണ്ട., ഹോട്ടലില് ഉഗ്രന്‍ സദ്യ ഒാഡര്‍ കൊടുത്തിട്ടുണ്ട്.,നമ്മുക്കത് കഴിച്ചിട്ടങ് പിരിയാം.എന്തേ.,, കാശ് ഇന്ന് കല്ല്യാണം കഴിക്കാന്‍ വന്ന് പ്ലിംങായ ചേട്ടായി കൊടുക്കും,, അല്ലെ ചേട്ടായി, അപ്പു പറഞ്ഞത് കേട്ട് അര്‍ജു വേറെ വഴി ഇല്ലാത്തോണ്ട് തലകുലുക്കി സമ്മതിച്ചു '''എന്ന എന്‍റെ കള്ള ചേട്ടയി അഞ്ചൂനോട് ഒറ്റക്ക് സൊള്ളിക്കോ., എല്ലാവരും അവര്‍ക്കൊരു പ്രൈവസി കൊടുക്കൂ..,, അപ്പു എല്ലാവരിം അവിടെന്ന് ഒാടിച്ച് വിട്ടു .,

എന്നിട്ട് കാല് കഴുകാനായി അമ്പലകുളത്തിലോട്ട് നടന്ന് പടവുകള്‍ ചാടി ഇറങ്ങി ആ തണുത്ത വെള്ളത്തിലേക്ക് മെല്ലെ കാലിട്ടു തണുപ്പ് ശരീരത്തിലേക്ക് അരിച്ച് കയറിയതും കാല് പെട്ടന്ന് പിന്‍വലിച്ച് പടവില്‍ മെല്ലെ ഇരുന്ന് കൈ കുമ്പിളില്‍ വെള്ളമെടുത്ത് മുഖം കഴുകി കുളത്തില്‍ വിരിഞ്ഞ് നില്‍ക്കുന്ന ആമ്പലിലേക്കൊന്ന് നോക്കി കിട്ടില്ലെന്ന് അറിയാവുന്നത് കൊണ്ട് നിരാശയോടെ എണീക്കാന്‍ നിന്നതും കുളത്തിലേക്കാരോ പെട്ടന്ന് ഒറ്റ തള്ള് നീന്താന്‍ അറിയാതെ വെള്ളത്തിലേക്ക് വീണതും മുങ്ങി പൊങ്ങുന്നതിന് മുന്നെ രണ്ട് കൈകള്‍ അപ്പുവിന്‍റെ അരയില്‍ പിടി മുറുകി അരക്ക് മുകളില്‍ വരെ വെള്ളമുള്ള പടവില്‍ നിര്‍ത്തി മുഖത്തെ വെള്ളം രണ്ട് കൈ കൊണ്ടും അമര്‍ത്തി തുടച്ച് ദീര്‍ഘമായൊരു ശ്വാസം എടുത്ത് വിട്ടു കണ്ണ് തുറന്നതും മുന്നിലേക്കൊരു ആമ്പല്‍ നീണ്ട് വന്നു ആ ആമ്പല്‍ എന്‍റെ കൈയ്യിലേക്ക് വെച്ച് തന്ന് എന്നില്‍ നിന്ന് മാറി നിന്ന വിച്ചുവിനെ കണ്ട് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു അപ്പു കൈയ്യിലുള്ള ആമ്പല്‍ അവന് നേരെ ദേഷ്യത്തോടെ എറിഞ്ഞു '''വെള്ളത്തിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ നോക്കുന്നോ പട്ടി..,,.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story