വിനയാർപ്പണം: ഭാഗം 11

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

ആ ആമ്പല്‍ എന്‍റെ കൈയ്യിലേക്ക് വെച്ച് തന്ന് എന്നില്‍ നിന്ന് മാറി നിന്ന വിച്ചുവിനെ കണ്ട് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു അപ്പു കൈയ്യിലുള്ള ആമ്പല്‍ അവന് നേരെ ദേഷ്യത്തോടെ എറിഞ്ഞു '''വെള്ളത്തിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ നോക്കുന്നോ പട്ടി..,, '''യ്യോ..,,എന്‍റെ കൊച്ചിനെ ഞാനങ്ങനെ കൊല്ലാന്‍ നോക്കോ.. ഞാനെന്‍റെ മുത്തിനെ രക്ഷിക്കാനെല്ലെ നോക്കിയെ,, വിച്ചു അവള്‍ എറിഞ്ഞ ആമ്പല്‍ കേച്ച് ചെയ്ത് അവളെ അടുത്തേക്ക് വന്നു ''ദേ കള്ളം പറഞ്ഞാലുണ്ടല്ലോ.,താനല്ലെ എന്നെ പടവില്‍ നിന്ന് വെള്ളത്തിലോട്ട് തള്ളിയിട്ടെ..,, അപ്പു ദേഷ്യം കൊണ്ട് വിറച്ചു '''ഹേയ്.,അത് തള്ളിയിട്ടതല്ല.,എന്‍റെ ഭാര്യയെ ഒന്ന് കുളിപ്പിച്ചതെല്ലെ., നന്നായിട്ടൊന്ന് കുളിച്ച് വൃത്തി കെട്ട നാറ്റൊക്കെ പോകട്ടെ എന്ന് വെച്ചു..,, '''അതിന് കുളത്തിലേക്ക് തള്ളിയിടലാണോ തെണ്ടി., '''എനിക്കറിയോ കുരുട്ടെ നിനക്ക് നീന്താന്‍ അറിയാത്തത്., വെള്ളത്തില്‍ നിന്ന് തുള്ളാതെ കേറി പോടീ..,, വിച്ചൂന് അപ്പു തെണ്ടിയെന്ന് വിളിച്ചത് ഇഷ്ട്ടായില്ലെന്ന് അവന്‍റെ വാക്കുകളില്‍ തന്നെ ഉണ്ടായിരുന്നു അപ്പു അവനെ ദേഷ്യത്തോടെ നോക്കി നനഞ്ഞപാട് പടവുകള്‍ ഒാടി കയറി '''നീയാര് ജലദേവതയോ., വെള്ളമെല്ലാം പിഴിഞ്ഞ് കളഞ്ഞ് വായീനോക്കികള്‍ക്ക് ദര്‍ഷനം കൊടുക്കാതെ വേഗം കാറില് പോയി ഇരിക്ക്..,,

വിച്ചു പറഞ്ഞപ്പോയാണ് അപ്പു അവളെ തന്നെ ഒന്ന് നോക്കിയത് ധാവണി ആകെ നനഞ്ഞൊട്ടി ശരീരത്തോട് ഒട്ടിപിടിച്ചിട്ടുണ്ട്..,, അപ്പൂന് വിച്ചൂനോട് അടങ്ങാത്ത ദേഷ്യമായി അവള്‍ വെള്ളമെല്ലാം പിഴിഞ്ഞ് കളഞ്ഞ് വേഗം ഒാടി കാറില്‍ കയറി ഇരുന്നു അപ്പോ തന്നെ വിച്ചുവും വെന്ന് ഡ്രൈവിംങ് സീറ്റിലിരുന്ന് അര്‍ജൂന് ഫോണ്‍ ചെയ്തതും അപ്പോ തന്നെ അവന്‍ കാറിന്‍റെ അടുത്തേക്ക് വന്നു '''എന്താ അളിയാ..,, അര്‍ജു ചോദിച്ചു '''അര്‍ജൂ.,അപ്പു ആമ്പല്‍ പറിക്കാന്‍ നോക്കിയപ്പോ കാല് തെന്നി കുളത്തിലേക്ക് വീണു, ആകെ നനഞ്ഞിട്ടുണ്ട്., ഞങ്ങള്‍ വീട്ടിലേക്ക് പോയാലോ..,, '''അയ്യോ അപ്പോ എന്‍റെ സദ്യ..,, വിച്ചു പറഞ്ഞ് നിര്‍ത്തിയതും അപ്പു ചാടി കയറി ചോദിച്ചു ''ഇങ്ങനെ നനഞ്ഞിട്ടാണോ നീ ഉണ്ണാന്‍ പോകുന്നെ.,ഫുഡൊക്കെ അമ്മ വീട്ടില്‍ ഉണ്ടാക്കിയിട്ടുണ്ട്.,അവിടെന്ന് കഴിക്കാം...,,, വിച്ചു പറഞ്ഞു '''ചേട്ടായീ...,, അപ്പു അര്‍ജുനെ നോക്കി ചിണുങ്ങി '''ആകെ നനഞ്ഞതല്ലെ അപ്പൂസേ..,, നമ്മുക്ക് എല്ലാവര്‍ക്കും ഒരു ദിവസം പുറത്ത് പോയി അടിച്ച് പൊളിച്ച് ഫുഡൊക്കെ കഴിക്കാം..ഒാക്കെ..,, അര്‍ജു അപ്പൂനെ സമാധാനിപ്പിച്ചു ''പക്ഷെ ഞാന് 6 സദ്യക്കുള്ള ഒാഡര്‍ ചെയ്തിരുന്നു., അതിനി എന്ത് ചെയ്യും..,, അപ്പുവിന് സദ്യ മിസ്സായതില്‍ നല്ല സങ്കടമുണ്ട് ''അപ്പൂ അതിന്‍റെ കാര്യം ആലോചിച്ച് നീ വിഷമിക്കണ്ട.,അത് ഞാന്‍ തീര്‍ത്തോളാം..,,

ഐബി അപ്പൂനെ നോക്കി ഇളിച്ചു വിച്ചു കാറെടുത്തെതും അപ്പു മുഖം വീര്‍പ്പിച്ചിരുന്നു '''വീട്ടിലെത്തിയ ഉടനെ അപ്പു റൂമിലേക്കോടി ഫ്രഷായി ഡ്രസ്സ് മാറ്റി കിച്ചണിലേക്ക് ചെന്നു '''വിനു എവിടെ അമ്മേ..,, അപ്പു അടുക്കള വൃത്തിയാക്കുന്ന അമ്മയെ നോക്കി സ്ലാബില്‍ കയറി ഇരുന്ന് ചോദിച്ചു '''അവന്‍ ഷോപ്പിംങെന്നും പറഞ്ഞ് ഇറങ്ങിയതാ., ഇപ്പോ ഏതേലും ടൂഷന്‍ സെന്‍ററിന്‍റെ മുന്നിലുണ്ടാകും..,, '''അമ്മക്ക് വിനൂനെ കുറിച്ച് നല്ല അഭിപ്രായം ആണല്ലോ., അപ്പു ചിരിച്ചു ''ആ..ഹ് അല്ല,നിങ്ങള് ഭക്ഷണം കഴിച്ചിട്ടാണോ വന്നത്., പ്രാതല്‍ പോലും കഴിക്കാതെ ഇറങ്ങിയതല്ലെ രണ്ടാളും, ഇപ്പോ ഉച്ച ഊണിന് കാലായി., നല്ല മാമ്പഴ പുളിശ്ശേരിം തൈര് ചോറും ഉണ്ട്..,,എടുക്കട്ടെ രണ്ടാള്‍ക്കും..,, അമ്മ ഭക്ഷണം വിളമ്പാനായി തിരിഞ്ഞു '''അയ്യോ വേണ്ടമ്മെ..,, ഞങ്ങള് പുറത്ത് നിന്ന് കഴിച്ച് വയറ് ഫുള്ളായിട്ടിരിക്കാണ് അല്ലേഡീ അപ്പൂ..,, പെട്ടന്ന് അടുക്കളയിലേക്ക് കയറി വെന്ന് വിച്ചു പറഞ്ഞത് കേട്ട് വിശന്നിട്ട് കുടല് കരിഞ്ഞിരിക്കുന്ന അപ്പു അറിയാതെ തലയാട്ടി '''ആണോ മോളെ..,, എന്നാ രണ്ടാളും റൂമില് പോയി റെസ്റ്റെടുത്തോളൂ..,, ചെല്ല് മോളെ..,, അമ്മ അപ്പൂനേയും വിച്ചൂനേയും റൂമിലേക്ക് പറഞ്ഞയച്ചു '''ഡോ...,,തന്നോടാരാ നുണ പറയാന്‍ പറഞ്ഞെ..,, മനുഷ്യനിവിടെ വിശന്നിട്ട് കണ്ണ് കാണാന്‍ വെയ്യ..,,

അപ്പു വയര്‍ പൊത്തി ബെഡിലിരുന്നു ''കണ്ണ് കാണുന്നില്ലെ, ഈ കണ്ണട വെച്ചോ., നല്ല പവറുള്ള ലെന്‍സാ...,, '''വിശന്നിരിക്കുമ്പോഴാ ഉമ്മച്ചന്‍റെ ഒരു ചീഞ്ഞ കോമഡി., അപ്പു പിറുപിറുത്തു '''ഇത് തന്നെയാ നിനക്കിട്ട് ഞാന്‍ പണിതത്., ശരിക്ക് നിന്നോട് ഉമ്മച്ചാന്ന് വിളിക്കരുതെന്ന് പറഞ്ഞാല്‍ നീ കേള്‍ക്കൂല., അതോണ്ട് ഈ പണി മനസ്സിലിരിക്കട്ടെ..,, പിന്നെ കെട്ടാന്‍ മുട്ടി കല്ല്യാണം കഴിക്കാന്‍ ഒാടി വന്ന എന്‍റെ ചങ്കിനിട്ടും നീ പണിതല്ലെ., അതിനും കൂടെയാണ് നിനക്ക് ഇന്ന് കിട്ടിയ പണിയെല്ലാം..,, എന്നാ ഞാന്‍ പുറത്ത് പോയി വിശാലമായി ഫുഡ് തട്ടീട്ട് വരാം., നിനക്ക് നാണവും മാനവും ഇല്ലെങ്കില്‍ അമ്മേടെ കൂടെ പോയി ഫുഡ് കഴിച്ചോ..,, വിച്ചു അതും പറഞ്ഞ് അപ്പൂനെ നോക്കി സൈറ്റടിച്ച് റൂമില്‍ നിന്ന് പോയി അപ്പു രണ്ടും കെട്ട അവസ്ഥയില്‍ റൂമില്‍ തന്നെ ഇരുന്നു കുറേ വെള്ളം കുടിച്ചെങ്കിലും വിശപ്പിനൊരു ആശ്വാസമായില്ല..,, അപ്പു തലയിണയില്‍ മുഖം പൂഴ്ത്തി കിടന്ന് വിച്ചൂനെ തെറിവിളിക്കുന്നതിനിടക്കെപ്പയോ ഉറങ്ങി പോയി എണീറ്റപ്പോ വൈകിട്ട് അഞ്ച് മണി ആയിട്ടുണ്ട്..,, വിശന്നിട്ട് എണീറ്റ് നില്‍ക്കാന്‍ പോലും വയ്യെന്ന് തോന്നിയവള്‍ക്ക് വാട്ട്‌സ്ആപ്പ് തുറന്നപ്പോ തന്നെ സ്റ്റാറ്റസില്‍ അവരിന്ന് സദ്യ കഴിക്കാന്‍ പോയതാ കാണുന്നത് കൂട്ടത്തില്‍ വിച്ചൂനെ കൂടെ കണ്ടതും ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും അപ്പൂന്‍റെ കണ്ണ് നിറയാന്‍ തുടങ്ങി '''മോളെ അപ്പൂ..,,എണീറ്റെങ്കില്‍ വാ ചായ കുടിക്കാം..,,

വിച്ചൂന്‍റെ അമ്മ ഡോറില്‍ മുട്ടി '''വേണ്ടമ്മേ എനിക്ക് നല്ല തലവേദന ഞാനൊന്ന് കിടക്കട്ടെ..,, അപ്പു കണ്ണീര് തുടച്ച് മാറ്റി ഡോര്‍ തുറക്കാതെ പറഞ്ഞു '''മരുന്ന് എന്തേലും വേണോ മോളെ..,, വിനു വന്നിട്ടുണ്ട് നിന്നെ താഴെ അന്വേഷിക്കുന്നുണ്ട്..,, '''മരുന്നൊന്നും വേണ്ടമ്മേ..,, വിനുനോട് എനിക്ക് തലവേദനാണെന്ന് പറഞ്ഞേക്കി., അപ്പു കിടന്നിടത്ത് നിന്ന് എണീക്കാതെ പറഞ്ഞു ''എന്നാ മോള്‍ കിടന്നോ..,, അമ്മ താഴേക്ക് പോകുന്ന ശബ്ദം കേട്ടതും അപ്പൂന്‍റെ കണ്ണ് വീണ്ടും നിറയാന്‍ തുടങ്ങി രാത്രി ഭക്ഷണം കഴിക്കാന്‍ അമ്മയും വിനുവും മാറി മാറി വിളിച്ചെങ്കിലും വിശന്ന് സഹിക്കാന്‍ പറ്റാഞ്ഞിട്ടും വിച്ചൂനോടുള്ള വാശിക്ക് തലവേദനയാണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി രാത്രി ഒരു പത്തരയോട് അടുത്തതും ഡോറില്‍ മുട്ട് വീണു '''അപ്പൂ....,,വാതില്‍ തുറന്നെ ഇത് ഞാനാണ് വിച്ചു..,, വിച്ചൂന്‍റെ ശബ്ദം കേട്ടതും അപ്പു ഡോര്‍ തുറന്ന് ബെഡില്‍ തന്നെ വന്ന് കിടന്നു '''അപ്പൂ..,,എണീക്ക്..,, വിച്ചു വിളിച്ചെങ്കിലും അപ്പു എണീക്കാന്‍ കൂട്ടാക്കിയില്ലെ..,, '''കുരുട്ടെ നിന്നോടല്ലെ എണീക്കാന്‍ പറഞ്ഞെ..,, വിച്ചു ദേഷ്യത്തോടെ അപ്പൂനെ എണീപ്പിക്കാന്‍ നോക്കിയതും അപ്പു അവന്‍റെ കൈ തട്ടിമാറ്റി എണീറ്റിരുന്ന് വേറെ എങ്ങോട്ടോ നോക്കിയിരുന്നു അവള്‍ പോലും അറിയാതെ അവളെ കണ്ണില്‍ നിന്ന് ചുടു കണ്ണൂനീര്‍ ഒലിച്ചിറങ്ങാന്‍ തുടങ്ങി

'''അയ്യേ..,,അപ്പൂ കരയാണോ..,, ഞാന്‍ ചുമ്മാ തമാശക്ക് ചെയ്തതെല്ലെ., നീ അപ്പോ തന്നെ എന്നോടുള്ള വാശിക്ക് താഴെ ചെന്ന് ഫുഡ് കഴിച്ചിട്ടുണ്ടാകും എന്നാ ഞാന്‍ കരുതിയെ., വിനു വിളിച്ച് പറഞ്ഞപ്പോയാ നീ തലവേദനാന്നും പറഞ്ഞ് റൂമില് ഇരിക്കാന്ന് അറിഞ്ഞെ..,, അവന് മനസ്സിലായി നിനക്ക് തലവേദന ഒന്നും ഇല്ലെന്ന്..,, '''അയ്ന്..,, അപ്പു വിച്ചൂനെ നോക്കി പുച്ഛിച്ചു '''അതിനൊന്നുല്ല., വാശിയും ദേഷ്യവും ഒക്കെ വിട്ട് ദാ ഇത് കഴിക്കാന്‍ നോക്ക്., നിന്‍റെ ഫേവറേറ്റ് ഫുഡാ എന്താ നോക്ക്..,, വിച്ചു അപ്പൂനോട് ചേര്‍ന്നിരുന്ന് അവളെ മുന്നിലേക്ക് ഫുഡിന്‍റെ പാക്ക് വെച്ച് അത് തുറന്നതും ഫ്രൈഡ് റൈസിന്‍റേയും ചിക്കന്‍ ചില്ലിയുടേയും സ്മെല്ല് മൂക്കിലേക്ക് തുളച്ച് കയറി ''കഴിക്ക്..,, വിച്ചു ഒന്നൂടെ അവളെ മുന്നിലേക്ക് നീക്കി വെച്ചു '''എനിക്കൊന്നും വേണ്ട തന്‍റെ ഫുഡ്..,, അപ്പു വീണ്ടും അവനെ നോക്കി പുച്ഛിച്ചു '''ഉറപ്പല്ലെ.,എന്നാ ഞാന്‍ കഴിച്ചോളാം..,,

വിച്ചു അതെടുത്ത് കഴിക്കാന്‍ നിന്നതും അപ്പു അത് തട്ടിപറിച്ചു '''ഇത്തിരി എങ്കിലും കണ്ണില്‍ ചോരയുണ്ടേല് താന്‍ വിശന്ന് കുടല്‍ കരിയുന്ന എന്നെ കഴിക്കാന്‍ നിര്‍ബന്ധിക്കണ്ടെ., ദുഷ്ട്ടന്‍ ഒരു സ്നേഹവും ഇല്ലാത്ത കാലമാടന്‍., അപ്പു വിച്ചൂനെ തെറി പറഞ്ഞോണ്ട് ഫുഡ് വാരി വലിച്ച് കഴിക്കാന്‍ തുടങ്ങി വിച്ചു ആ കാഴ്ച്ച ഒരു പുഞ്ചിരിയോടെ നോക്കി നിന്നു, അപ്പോയും അവന്‍റെ മനസ്സില്‍ അവളെ പട്ടിണിക്കിട്ടതില്‍ കുറ്റബോധം ഉണ്ടായിരുന്നു അപ്പൂന്‍റെ ഫുഡടി കഴിഞ്ഞതും വിച്ചു വെള്ളമെടുത്ത് അവള്‍ക്ക് നീട്ടി അവളത് വാങ്ങി മടക്ക് മടക്കായി കുടിച്ച് വെള്ളത്തിന്‍റെ ബോട്ടില്‍ വിച്ചൂന്‍റേല് തിരിച്ച് കൊടുത്ത് വയറ് നിറഞ്ഞ സംതൃപ്തിയില്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ ബെഡിലേക്ക് വീണു '''സോറി..,, അവളെ അടുത്തായി ചേര്‍ന്ന് കിടന്ന് വിച്ചു അവളെ ചെവികരുകില്‍ വന്ന് മെല്ലെ ശബ്ദം താഴ്ത്തി മാന്ത്രിച്ചു.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story