വിനയാർപ്പണം: ഭാഗം 12

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

 '''സോറി..,, അവളെ അടുത്തായി ചേര്‍ന്ന് കിടന്ന് വിച്ചു അവളെ ചെവികരുകില്‍ വന്ന് മെല്ലെ ശബ്ദം താഴ്ത്തി മാന്ത്രിച്ചു ''ഹ്മ്..,,എന്നാലും എന്നെ പട്ടിണിക്കിട്ടില്ലെ..,, നിക്ക് നല്ല സങ്കടായി., അപ്പു ചുണ്ട് പുറത്തേകുന്തി സങ്കടത്തോടെ പറഞ്ഞു ''അതോണ്ട് രണ്ട് ദിവസത്തേക്കുള്ള ഫുഡ് ഒറ്റയടിക്ക് തട്ടാനായില്ല..,, '''നന്നായി., ഇയാളൊന്ന് കുറച്ച് നീങ്ങികിടന്നെ., നിക്ക് ഉറക്കം വരുണു., കീപ്പ് ടിസ്റ്റന്‍സ്., ടച്ചാന്‍ വരല്ലെ...,, അപ്പു വിച്ചൂന്‍റെ നെഞ്ചില്‍ ചൂണ്ട് വീരലിനാല്‍ തള്ളി '''അല്ലേലും ടച്ചാന്‍ പറ്റിയ സാധനം., കണ്ടേച്ചാലും മതി പാടത്തെ കോലം പോലെ..,, വിച്ചു പിറുപിറുത്ത് തിരിഞ്ഞ് കിടന്നു '''എന്‍റെ ഭര്‍ത്തു എന്തേലും പറഞ്ഞായിരുന്നോ ...,, അപ്പു ചോദിച്ചു ''നിന്‍റെ ഹോട്ട് ബോഡി കണ്ടാല്‍ ആരും ഒന്ന് ടച്ചാന്‍ നോക്കും എന്ന് പറഞ്ഞതാണേ..,, വിച്ചു അവള്‍ക്ക് നേരെ തിരിഞ്ഞ് കിടന്നു '''ച്ഛീ..,,വൃത്തിക്കെട്ടവന്‍..,, അപ്പു അവനെ കൂര്‍പ്പിച്ച് നോക്കി ''പക്ഷെ നാറ്റം കാരണം ആരും അടുത്ത് വരില്ലെന്ന് മാത്രം..,, വിച്ചു അവളെ നോക്കി പല്ലിളിച്ചു ''അയ്യ..,,എന്നാ സൂപ്പര്‍ കോമഡി., നേരം പുലര്‍ന്ന ഉടനെ ഈ ചളിക്കുള്ള ദേശീയ പുരസ്കാരം തരട്ടോ., ഇപ്പോ ടൈം തീരെ ഇല്ല അതോണ്ട..,, അപ്പു വിച്ചൂനെ നോക്കി പുച്ഛിച്ച് പുതപ്പ് തലവഴി ഇട്ടു °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

''അപ്പൂ....,, രാവിലെ അടുക്കളയില്‍ ദോശ ചുട്ടോണ്ടിരുന്ന അപ്പു വിച്ചൂന്‍റെ ശബ്ദം കേട്ട് മുകളിലോട്ട് പോയി '''എന്താ..,, അപ്പു റൂമിന്‍റെ ഡോറിന് മുന്നില്‍ നിന്ന് ഗൗരവത്തോടെ ചോദിച്ചു '''നീയെന്താടീ കുരുട്ടെ ചട്ടുകം ഒക്കെയായി., തല്ലാന്‍ വല്ല ഉദ്ദേശവും ഉണ്ടെങ്കില്‍ വീടിന് വെളിയില്‍ വല്ല ആളൊഴിഞ്ഞ സ്ഥലത്തും വെച്ച് മതി., അല്ലാതെ വീട്ടാരെ മുന്നിലിട്ട് നാറ്റിക്കരുത്..,, വിച്ചു കുറച്ച് പിന്നോട്ട് മാറി നിന്നു '''അയ്യേ.,ഇത് അതൊന്നും അല്ല.,ദോശ ചുട്ടോണ്ട് നിന്നപ്പോയാ ഇയാള്‍ വിളിച്ചെ., ഇങ്ങനെ ഒരു പേടിതൊണ്ടന്‍ ഉമ്മച്ചന്‍.,, അപ്പു വായ പൊത്തി ചിരിച്ചു '''നിന്‍റേല് ചട്ടുകം ഇരിക്കുന്നോണ്ട് ഇതിന് ഞാനൊന്നും പറയുന്നില്ല., ഇന്ന് കോളേജില്‍ പോകണം., ഷാര്‍പ്പ് എട്ടരക്ക് റെഡിയായിരിക്കണം,കേട്ടല്ലോ., വിച്ചു ഷര്‍ട്ടിന്‍റെ കൈ മടക്കി വെച്ചോണ്ട് പറഞ്ഞു ''ഒരാഴ്ച്ച കഴിഞ്ഞ് പോയാ പോരെ..,, അപ്പു നിഷ്കു ആയി ചോദിച്ചു '''പോരാ.,നിന്‍റെ ചേട്ടായി ചെയര്‍മാന്‍ ആണെന്നെ ഒള്ളു.,കാര്യങ്ങളൊക്കെ ഞാനാ നോക്കുന്നെ., പോകാതിരിക്കാന്‍ പറ്റില്ല., പിന്നെ ഇന്ന് ലെന്‍ഞ്ച് ടൈം ആകുമ്പോ ക്ലാസില്‍ നിന്ന് ഇറങ്ങണം., നിന്‍റെ വീട്ടിലോട്ട് വിരുന്നിന് വരാന്‍ പറഞ്ഞിട്ടുണ്ട്..,, വിച്ചു കണ്ണാടിയില്‍ നോക്കി മുടി റെഡിയാക്കി കൊണ്ടിരുന്നു

''യ്യോ.,എന്നിട്ട് വിരുന്നിന് വിളിച്ച കാര്യം ഞാനറിഞ്ഞില്ലല്ലോ., ''അതിന് അവര് നിന്നെ ഒരുവിധത്തിലാ അവിടെന്ന് ഒഴിവാക്കിയെ., അവര്‍ക്ക് നിന്നെ വേണ്ടടീ..,, ഞാന്‍ ഒറ്റക്ക് വിരുന്നിന് പൊക്കോളാം..,, '''അത് ഇയാള്‍ പള്ളീ പോയി പറഞ്ഞാല്‍ മതി..,, '''അപ്പൂ.. മോളെ..,,ചട്ടുകം നിന്‍റേലാണോ., ദോശ ആകെ കരിഞ്ഞു..,, '''അയ്യോ..,,എന്‍റെ ദോശ അമ്മയുടെ ശബ്ദം കേട്ടതും അപ്പു സ്റ്റെയര്‍ ഇറങ്ങി കിച്ചണിലേക്കോടി •••••••••••••••••••••••••••••••• '''അമ്മേ.അച്ഛാ.,,ഞങ്ങളിറങ്ങാണേ..,, അപ്പു യാത്ര പറഞ്ഞ് കോളേജിലേക്കിറങ്ങാന്‍ നിന്നപ്പോയാണ് വിനൂനെ ഒാര്‍മ വന്നത്., അപ്പു സ്റ്റെയര്‍ ഒാടി കയറി വിനൂന്‍റെ റൂമിന്‍റെ ഡോറ് തുരതുരേ മുട്ടി വാതില്‍ തുറന്ന് വിനു പുറത്തേക്ക് വന്നു അപ്പു അവനെ അടിമുടി നോക്കി '''നീ ട്രാവല്‍ ബാഗും ഈ പൊട്ടകണ്ണടയും വെച്ച് എങ്ങോട്ടാടാ.., '''മുംബൈ..,, '''എന്നിട്ട് നീ പോകുന്ന കാര്യം എന്നോട് പറഞ്ഞില്ലല്ലോ..,, അപ്പു ചോദിച്ചു '''അതിന് കെട്ട് കഴിഞ്ഞതില്‍ പിന്നെ നിനക്കെന്നെ മൈന്‍റ് വേണ്ടേ..,, ആ..ഹ് ഏട്ടത്തിയമ്മ ആയതിന്‍റെ ഇല്ലാത്ത പക്വത കാട്ടിയതാകും., ഞാന്‍ ക്ഷമിച്ചിരിക്കുന്നു പിന്നെ രണ്ട് ദിവസം കഴിഞ്ഞാല്‍ നിനക്കൊരു സര്‍പ്രൈസ് പാര്‍സല്‍ വരും., ചൂടോടെ വാങ്ങിച്ചേക്കണെ..,,

വിനു പറഞ്ഞു '''ചൂടുള്ള പാര്‍സലാണോ നീ മുംബൈയില്‍ നിന്ന് അയക്കുന്നെ, അപ്പു സംശയത്തോടെ ചോദിച്ചു '''ന്‍റെ പൊന്നോ..,,ഒരു മാറ്റവും ഇല്ല., നിന്നെ പിടിച്ച് നിന്‍റെ കെട്ട്യോന്‍ അരി വറുക്കണ്ടേല്‍ നീ പോകാന്‍ നോക്ക്., ഹ്മ്.,വേഗം,, അപ്പു വിനൂന് ഇളിച്ച് കൊടുത്ത് താഴേക്ക് പോയി., പിന്നാലെ വിനുവും °°°°°°°°°°°°°°°°°°°°°°°°°°°°°° കൃത്യം ഒമ്പത് മണിക്ക് കോളേജിലെത്തി ബൈക്ക് പാര്‍ക്ക് ചെയ്തതും അപ്പു ചാടിയിറങ്ങി ക്ലാസിലേക്കോടി വഴിയില്‍ വെച്ച് അര്‍ജുനെ കണ്ടേലും വിരുന്ന് അവളോട് പറയാത്ത ദേഷ്യത്തില്‍ അവനെ മൈന്‍റ് ചെയ്യാതെ അപ്പു ഒാടി ക്ലാസിലേക്ക് കയറിയതും പുറത്തോട്ട് വരുന്ന ആരെയോ തട്ടി അപ്പു മലര്‍ന്നടിച്ച് വീണു പിന്നെ ഒട്ടും താമസിക്കാതെ അപ്പു വീണിടത്ത് നിന്ന് കൊട്ടിപിടഞ്ഞെണീറ്റ് മുഖം അടക്കി അയാള്‍ക്കിട്ടൊന്ന് പൊട്ടിച്ചു അടിച്ച ശേഷമാണ് അപ്പു കവിളില്‍ കൈ വെച്ച് നില്‍ക്കുന്ന ആളെ ശ്രദ്ധിച്ചത് '''അയ്യോ പ്രിന്‍സിപ്പള്‍,,.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story