വിനയാർപ്പണം: ഭാഗം 13

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

പിന്നെ ഒട്ടും താമസിക്കാതെ അപ്പു വീണിടത്ത് നിന്ന് കൊട്ടിപിടഞ്ഞെണീറ്റ് മുഖം അടക്കി അയാള്‍ക്കിട്ടൊന്ന് പൊട്ടിച്ചു അടിച്ച ശേഷമാണ് അപ്പു കവിളില്‍ കൈ വെച്ച് നില്‍ക്കുന്ന ആളെ ശ്രദ്ധിച്ചത് '''അയ്യോ പ്രിന്‍സിപ്പള്‍,, അപ്പു എന്ത് പറയണം എന്നറിയാതെ ഉമിനീരിറക്കി പ്രിന്‍സിപ്പളിനെ നോക്കി സാര്‍ ചുറ്റും ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തി അവളെ കടുപ്പിച്ചൊന്ന് നോക്കി തിരിഞ്ഞ് നടന്നു ആ നോട്ടത്തിന്‍റെ അര്‍ത്ഥം മനസ്സിലായതും താഴെ വീണ ബാഗ് നെഞ്ചോട് ചേര്‍ത്ത് പേടിച്ച് വിറച്ച് പ്രിന്‍സിപാളിന്‍റെ ബാക്കില് ചെന്നു ഒാഫിസില്‍ എത്തിയതും ഡോറിന്‍റെ അവിടെന്ന് തലയിട്ട് ഏതെങ്കിലും ടീച്ചേഴ്സ് ഉണ്ടോയെന്ന് നോക്കി ആരും ഇല്ലെന്ന് കണ്ടതും കുറച്ച് ധൈര്യത്തോടെ അകത്തേക്ക് കയറി ചെന്ന് പ്രിന്‍സിയുടെ മുന്നിലുള്ള ടേബിളിന്‍റെ അടുത്ത് പോയി തലകുനിച്ച് നിന്നു സാറിന്‍റെ ഭാഗത്ത് നിന്നും ഒന്നും കേള്‍ക്കാത്തോണ്ട് തല ഉയര്‍ത്താതെ ഇടം കണ്ണിട്ട് നോക്കി പ്രിന്‍സി അപ്പൂനെ തന്നെ ദേഷ്യത്തോടെ നോക്കി നില്‍ക്കാണ് ''സോറി സാര്‍.,ആള് മാറി പോയതാ.,

അപ്പു മുഖം ഉയര്‍ത്തി വളിച്ച ചിരി ചിരിച്ചു ''നിന്‍റെ കെട്ട്യോന് കൊണ്ട് കൊടുക്ക്., അവള്‍ടെ ഒരു കോറി..,, '''അയ്യോ..,,കെട്ട്യോനിപ്പോ ക്ലാസിലാകും., വീട്ടിലെത്തിയിട്ട് കൊടുത്താല്‍ മതിയോ സാര്‍..,, അപ്പു നിഷ്കളങ്കമായി ചോദിച്ചു ''ഒാ..,,ആ വിച്ചൂന്‍റെ ഒരു അവസ്ഥ., എന്നാലും എന്‍റെ അപ്പൂ ഒരു പ്രാന്‍സിപ്പാളിന്‍റെ കരണകുറ്റിക്ക് അടിക്കാന്നൊക്കെ പറഞ്ഞാല്‍ മോശല്ലെ., ഒന്നുല്ലേല് ഞാന്‍ നിന്‍റെ അച്ഛനെല്ലേഡീ.,, കവിളില്‍ തടവി അപ്പൂന്‍റെ അച്ഛന്‍ പറഞ്ഞു '''അയ്യോ അച്ചേ സത്യായിട്ടും ഞാന്‍ അറിയാതെ അടിച്ചതാ., അച്ഛന് ഞാന്‍ എന്തൊക്കെ പണി തന്നിട്ടുണ്ട്., പക്ഷെ ഇത് വരെ മുഖത്ത് അടിച്ചിട്ടുണ്ടോ., അച്ഛന് തന്നെ പറ..,, അപ്പു അതും പറഞ്ഞ് മുന്നിലുള്ള ചെയര്‍ വലിച്ച് അതില്‍ കയറിയിരുന്നു ''ആ..ഹ് അതും കൂടെ നടക്കാതിരിക്കാനാ പിടിച്ച് കെട്ടിച്ചത്., അവിടെയും എനിക്ക് തെറ്റ് പറ്റി., എന്നാലും എനിക്ക് നിന്നെയങ് വിശ്വാസിക്കാന്‍ പറ്റുന്നില്ല., സത്യം പറ അപ്പൂ നീ മനപൂര്‍വ്വം തല്ലിയതല്ലെ., അച്ഛന്‍ അവളെ ചൂഴ്ന്ന് നോക്കി '' മനപൂര്‍വ്വം അല്ലെങ്കിലും പ്രിന്‍സിപള്‍ സാറിപ്പോ ആണെന്ന് കൂട്ടിക്കോ .,

എന്‍റെ ഇഷ്ട്ടത്തോടെ കല്ല്യാണമോ നടത്തിയില്ല., എങ്കില്‍ പിന്നെ വിരുന്നിന് വിളിക്കുമ്പോ എങ്കിലും എന്നോട് പറയായിരുന്നു., എല്ലാര്‍ക്കും ആ ഉമ്മച്ചനെ മതി എന്നെ ആര്‍ക്കും വേണ്ട., ഞാന്‍ വെറും പൊട്ടി, കല്ല്യാണം കഴിഞ്ഞിട്ട് എത്ര ദിവസായി ഇത് വരെ അച്ചയോ അമ്മയോ എന്നെ കാണാന്‍ വന്നോ ഇല്ലല്ലോ., അപ്പു കള്ളകണ്ണീര്‍ ഒലിപ്പിക്കാന്‍ തുടങ്ങി ''നീ ഇങ്ങളെ കണ്ണീരൊലിപ്പിക്കാന്‍ മാത്രം ദിവസങ്ങള്‍ ഒന്നും ആയില്ലല്ലോ കല്ല്യാണം കഴിഞ്ഞിട്ട്., ഒരാഴ്ച്ച ആകുന്നല്ലെ ഒള്ളു., പിന്നെ എനിക്കും അമ്മക്കും നിന്‍റെ ശല്യമില്ലാതെ ഇപ്പോയാ സമാധാനത്തോടെ സ്നേഹിക്കാന്‍ പറ്റുന്നത്., ഞങ്ങളതൊക്കെ എന്‍ഞ്ചോയ് ചെയ്യായിരുന്നു., അതിനിടക്ക് നിന്‍റെ കാര്യമങ് വിട്ട് പോയി മോളെ..,, അച്ഛന്‍ കുറച്ച് നാണത്തോടെ മുന്നിലുള്ള പേനകൊണ്ട് വൈറ്റ് ഷീറ്റില്‍ കുത്തിവരയാന്‍ തുടങ്ങി '''ഈ വയസ്സാം കാലത്ത് മകളെ മറന്ന് രണ്ടും കൂടെ റൊമാന്‍സും കളിച്ച് നടക്കാ., നാണമില്ലല്ലോ അച്ഛേ..,, ഇതിന് അച്ഛനിട്ട് ഒരു പണി തന്നിട്ടില്ലേല് ഈ അര്‍പ്പണ ശിവദാസ് നിങ്ങളെ മകളെല്ലന്ന് കൂട്ടിക്കോ..,, അപ്പു ചെയറില്‍ നിന്നണീറ്റ് ടേബിളില്‍ രണ്ട് കൊട്ട് കൊട്ടി ''അയ്യോ അപ്പൂ ശരിക്കും നീയെന്‍റെ മോളാഡീ.,സത്യം. അതിനി നിന്‍റെ അമ്മ വിചാരിച്ചാലും മാറ്റാന്‍ പറ്റില്ല.,

'''ഒന്ന് പോ അച്ഛേ., ഇന്നത്തെ എന്‍റെ വീട്ടിലോട്ടുള്ള വരവ് എന്‍റെ പുന്നാര പിതാജിക്കുള്ള ഉഗ്രന്‍ പണിയും കൊണ്ടായിരിക്കും..,, കാത്തിരിക്കു മൈ സൂപ്പര്‍ ഡാഡ്,, എന്നും പറഞ്ഞ് അപ്പു അച്ഛന്‍റെ കണ്ണില്‍ നിന്ന് കണ്ണടയെടുത്ത് വെച്ച് തിരിഞ്ഞ് സ്ലോ മോഷനില്‍ നടന്നു ''ആ കണ്ണട താ അപ്പൂസേ., അച്ഛന് കണ്ണ് കാണാന്‍ പാടില്ല,, നീയൊക്കെ ഒരു പുകപോലെ തോന്നുന്നു.,, അച്ഛന്‍ പറഞ്ഞതും അപ്പു വേഗം കണ്ണട വെച്ച് കൊടുത്തു ''ഈ ഒരു വട്ട കണ്ണടിം വെച്ചാണല്ലോ കോളേജ് പിള്ളാരെ മൊത്തം അടക്കി നിര്‍ത്തുന്നത് എന്ന് ആലോചിക്കുമ്പോയാണ് ചിരി വരുന്നത്..,, അപ്പു കളിയാക്കി ചിരിച്ചോണ്ട് ക്ലാസിലേക്ക് തിരിഞ്ഞ് നടന്നു അപ്പു പടര്‍ന്ന് പന്തലിച്ച ഉങ്ങ് മരത്തിന്‍റെ അടുത്തെത്തിയ സമയത്ത് ആരോ കൈപിടിച്ച് വലിച്ചതും അപ്പു അയാളെ നെഞ്ചില്‍ പോയി ഇടിച്ച് നിന്നു '''അപ്പൂ എങ്ങോട്ടാടീ ചിരിച്ചോണ്ട് പോകുന്നെ..,, വിച്ചൂന്‍റെ ശബ്ദം കേട്ടതും അപ്പു തല ഉയര്‍ത്തി നോക്കി '''അതില്ലെ വിച്ചേട്ടാ ഞാനെയ് കോളേജില് ഒരു ഷോപ്പിങിന് വന്നതാ..,, അപ്പു വിച്ചൂന്‍റെ ഷര്‍ട്ടിന്‍റെ ബട്ടണില്‍ പിടിച്ച് തിരിച്ചോണ്ട് നാണത്തോടെ പറഞ്ഞു '''ആക്കിയതാണല്ലെ..,, വിച്ചൂന്‍റെ കൈ അവളെ ഇടുപ്പില്‍ മുറുകി ''അല്ല കാര്യം പറഞ്ഞതാ., തനിക്കറിയില്ലെ ഞാന്‍ ക്ലാസിലേക്കാന്ന്..,,

അപ്പു അവന്‍റെ കൈ പിടിച്ച് മാറ്റാന്‍ നോക്കി ''ഡീ കുരുട്ടെ കുറച്ച് റൊമാന്‍റിക്കാക്., കണ്ടില്ലെ നിന്‍റെ ഫ്രണ്ട്സും എന്‍റെ ഫ്രണ്ട്സും നോക്കി നില്‍ക്കുന്നത്., അവരൊക്കെ പറയുന്നത് നമ്മള് ഫുള്‍ ടൈം അടിയാണെന്നാ., '''അത് സത്യല്ലെ..,, അപ്പൂന്‍റെ ചോദ്യത്തിന് വിച്ചു അവളെ തുറിച്ച് നോക്കി ''അടി മാത്രമല്ല റൊമാന്‍സും ഉണ്ടെന്ന് അവരെ അറിയിക്കണ്ടേ..,, വിച്ചു അവളെ വയറില്‍ നുള്ളി ''എന്തിന്..,, അപ്പു വയറില്‍ തടവി അവനെ തുറിച്ച് നോക്കി ''ഇല്ലേല് അവരെനിക്ക് കഴിവില്ലെന്ന് വിചാരിക്കില്ലെ.,, വിച്ചു അവളെ നോക്കി തലയില്‍ മാന്തി വളിച്ച ചിരിചിരിച്ചു അത് കേട്ടപ്പോ അപ്പൂനും ചിരി പൊട്ടി '''ആ സംശയം എനിക്കും തോന്നിയിട്ടുണ്ട്., കല്ല്യാണം കഴിഞ്ഞ് ഇത്രേം ദിവസായി ഇത് വരെ സ്നേഹത്തോടെ ഒരു കിസ്സ് പോലും തന്നില്ല..,, അപ്പു ചുണ്ട് പിളര്‍ത്തി പരിഭവത്തോടെ അവനെ നോക്കി '''ആ..ഹ ഇങ്ങനെ ഒരു പരാതി എന്‍റെ ഭാര്യക്കുള്ള കാര്യം ഞാനറിഞ്ഞില്ല ., ഏതായാലും ആ പരാതി ഇപ്പോ തന്നെയങ് മാറ്റിയേക്കാം..,, വിച്ചു ഇങ്ങനെ പറഞ്ഞ് അപ്പൂന്‍റെ ഇടുപ്പിലുള്ള പിടിമുറുക്കി മറ്റെ കൈ കൊണ്ട് അവളെ തലയുടെ ബാക്കില്‍ പിടിച്ച് അവളെ മുഖം അവനോടടുപ്പിച്ചു വിച്ചു അപ്പോയേക്കും അവരെ മറഞ്ഞ് നോക്കിയിരിക്കുന്ന ഫ്രണ്ട്സിനെയെല്ലാം മറന്നിരുന്നു

അപ്പൂന്‍റെ ഉള്ളിലൂടെ ഒരു മിന്നല്‍ പിളര്‍പ്പ് പോയതും വിച്ചൂന്‍റെ ഷര്‍ട്ടില്‍ ചുരുട്ടി പിടിച്ച് അവനെ പകപ്പോടെ നോക്കി കണ്ണടച്ച് തന്‍റെ ചുണ്ടിലേക്ക് ചുണ്ട് ചേര്‍ക്കാന്‍ ഒരുങ്ങുന്ന വിച്ചൂനെ കണ്ട് അവള്‍ കണ്ണ് ഇറുകെ അടച്ചു അധരങ്ങള്‍ തമ്മിലമര്‍ന്നതും അവന്‍റെ ഷര്‍ട്ടിലുള്ള അപ്പൂന്‍റെ പിടി ഒന്നൂടെ മുറുകി ''ഹേയ് വിനയ്., എന്താഡോ ഈ കാണിക്കുന്നെ.., ഇതെല്ലാം ബെഡ് റൂമില്‍ വെച്ച്., താനിപ്പോ വന്നേ.. ഒരു അത്യാവിശ്യമുണ്ട്,, അപ്പൂന്‍റെ തലയില്‍ പിടിച്ച വിച്ചൂന്‍റെ കൈ പിടിച്ചാരോ വലിച്ചപ്പോയാണ് രണ്ടും സ്വബോധത്തിലേക്ക് വന്നത് വിച്ചു ചമ്മല് കാരണം അപ്പൂനെ പോലും നോക്കാതെ ആ പെണ്‍കുട്ടിയുടെ കൂടെ പോയി അപ്പുവിനെ നാണമാകെ പൊതിഞ്ഞു., ഒരു ചിരിയോടെ ക്ലാസിലേക്ക് നടന്നപ്പോയാണ് കുറച്ച് ചുമ കേട്ടത്., നോക്കുമ്പോ കുറച്ച് മാറി അവരെ വീക്ഷിച്ചോണ്ടിരുന്ന രണ്ട് പേരുടേയും ഫ്രണ്ട്സിനെ കണ്ടതും അവള്‍ ചമ്മലോണ്ട് മുഖം പൊത്തി ക്ലാസിലേക്കോടി •••••••••••••••••••••••••••••••••••••••••• ലെഞ്ച് ടൈം ആയതും അപ്പു ബാഗെടുത്ത് പാര്‍ക്കിംങ് ഏരിയയിലേക്ക് പോയി അവിടെ വിച്ചു അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു അപ്പു വിച്ചൂന്‍റെ മുഖത്തേക്ക് നോക്കാതെ ബൈക്കില്‍ അവന് പുറകെ കയറിയിരുന്നതും വിച്ചു ബൈക്ക് സ്റ്റാര്‍ട്ടാക്കി

'''ഹലോ വിനയ്..,, നേരത്തെ കണ്ട പെണ്‍കുട്ടി വണ്ടിയുടെ മുന്നിലേക്ക് ചാടി കിതച്ചോണ്ട് നിന്നു '''എന്താ ചാരു,എന്താ പറ്റിയെ..,, വിച്ചു ആശങ്കയോടെ ചോദിച്ചു ''വിനയ് എ.. എനിക്കൊരു ലിഫ്റ്റ് തെരാമോ., പ്ലീസ്.,, അവള്‍ കിതപ്പടക്കാനാകാതെ ചോദിച്ചു ''അതിനെന്താ ചാരൂ,,, അപ്പൂ നീ ഒാട്ടോക്ക് വീട്ടിലേക്ക് പൊക്കോ., ഫുഡ് കഴിച്ച് റെഡിയായി നിന്നോ ഞാന്‍ വന്നിട്ട് ഒരുമിച്ച് നിന്‍റെ വീട്ടിലേക്ക് പോകാം..,, വിച്ചു ഇങ്ങനെ പറഞ്ഞതും അപ്പുവിന്‍റെ ഉള്ളില്‍ എന്തോ കൊളുത്തിവലിച്ചൊരു ഫീല് '''അത് വിച്ചേട്ടാ.,ഞാനെങ്ങനെ ഒറ്റക്ക് ഒാട്ടോയില്‍..... അപ്പു പറഞ്ഞ് നിര്‍ത്തി '''നീ കൊച്ച് കുഞ്ഞൊന്നും അല്ലല്ലോ., വേഗം പോകാന്‍ നോക്ക്..,, വിച്ചുവിന്‍റെ ശബ്ദം കടുത്തതും അവള്‍ വേഗം ബൈക്കില്‍ നിന്നിറങി തിരിഞ്ഞ് നോക്കാതെ മുന്നോട്ട് നടന്നു അവളെ മറികടന്ന് വിച്ചുവിന്‍റെ ബൈക്ക് കടന്ന് പോയി സങ്കടം കാരണം മുന്നിലെ കാഴ്ച്ചകളെ മറച്ച് അപ്പൂന്‍റെ കണ്ണ് നിറഞ്ഞ് തുളുമ്പി  ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story