വിനയാർപ്പണം: ഭാഗം 14

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

നീ കൊച്ച് കുഞ്ഞൊന്നും അല്ലല്ലോ., വേഗം പോകാന്‍ നോക്ക്..,, വിച്ചുവിന്‍റെ ശബ്ദം കടുത്തതും അവള്‍ വേഗം ബൈക്കില്‍ നിന്നിറങി തിരിഞ്ഞ് നോക്കാതെ മുന്നോട്ട് നടന്നു അവളെ മറികടന്ന് വിച്ചുവിന്‍റെ ബൈക്ക് കടന്ന് പോയി സങ്കടം കാരണം മുന്നിലെ കാഴ്ച്ചകളെ മറച്ച് അപ്പൂന്‍റെ കണ്ണ് നിറഞ്ഞ് തുളുമ്പി കണ്ണീരിനെ വാശിയോടെ തുടച്ച് മാറ്റി ഫോണെടുത്ത് അര്‍ജുനെ വിളിച്ചെങ്കിലും അര്‍ജുനും അച്ഛനും നേരത്തെ തന്നെ വീട്ടിലെത്തിയിരുന്നു അപ്പു ഒാട്ടോ സ്റ്റാര്‍ന്‍റിലേക്ക് വേഗത്തില്‍ നടന്നു. അപ്പോയും അപ്പൂന്‍റെ കണ്ണിലും മനസ്സിലും നിറഞ്ഞ് നിന്നിരുന്നത് അവര്‍ ഒരുമിച്ച് ബൈക്കില്‍ ചേര്‍ന്നിരിക്കുന്ന ചിത്രങ്ങളാണ് ഒലിച്ച് കൊണ്ടിരിക്കുന്ന ചുടുകണ്ണീരിനെ തുടച്ച് മാറ്റാതെ തന്നെ ഒരു ഒാട്ടോയില്‍ കയറി വീട്ടിലേക്ക് പോയി വിച്ചൂന്‍റെ വീടിന്‍റെ മുന്നില്‍ ഒാട്ടോ നിന്നതും അപ്പു കാശ് കൊടുത്തിറങ്ങി ഗേറ്റ് തുറന്ന് ഉള്ളിലേക്ക് കയറി അച്ഛനും അമ്മയും കൂടെ അച്ഛന്‍റെ തറവാട്ടിലേക്ക് പോയിരുന്നു,വിനു മുംബൈയിലേക്കും, അപ്പു ബാഗില്‍ നിന്ന് ചാവിയെടുത്ത് ഡോര്‍ തുറന്ന് അകത്തോട്ട് കയറി റൂമില്‍ പോയി ബെഡിലേക്ക് വീണ് പൊട്ടിക്കരഞ്ഞു എന്തിനാ വിച്ചുവിനെ ഒാര്‍ത്ത് താന്‍ കരയുന്നതെന്ന് പോലും അപ്പൂന് മനസ്സിലായില്ല.,

കിടത്തത്തിനൊടുവില്‍ എപ്പോയോ അപ്പു മയക്കത്തിലേക്ക് വീണു ••••••••••••••••••••••••••••••••••• ''അപ്പൂ..ഡീ..എണീറ്റെ.,,,അപ്പൂ എണീക്കാന്‍..,, വിച്ചൂന്‍റെ വിളിക്കേട്ട് അപ്പു എണീക്കാന്‍ നോക്കിയെങ്കിലും നല്ലോണം കരഞ്ഞിട്ടാവും തലവേദന കാരണം കണ്ണ് തുറക്കാന്‍ പറ്റിയില്ല..,, '''അപ്പൂ..,,എന്ത് ഉറക്കാണിത്, നിന്നോട് വിരുന്നിന് പോകാന്‍ ഒരുങ്ങി നില്‍ക്കാന്‍ പറഞ്ഞിട്ട് ഇതെന്താ കോളേജിലേക്കിട്ട ഡ്രസ്സ് പോലും മാറ്റാതെ കിടക്കുന്നെ..,,ഹെ., എണീക്ക് പെട്ടന്ന്..,, വിച്ചു അവളെ എണീപ്പിക്കാന്‍ നോക്കി '''താന്‍ എന്നെ എണീപ്പിക്കൊന്നും വേണ്ട., ഇയാള്‍ ഫ്രഷായി ഒരുങ്ങുമ്പോയേക്കും ഞാന്‍ റെഡി ആയി നിന്നോളാം..,, അപ്പു തിരിഞ്ഞ് കിടന്ന് തലയിണയില്‍ മുഖം പൂഴ്ത്തി '''ഡീ കുരുട്ടെ മര്യാദക്ക് എണീക്കാണ് നിനക്ക് നല്ലത്., വിച്ചൂന് അപ്പോയേക്കും ദേഷ്യം വന്നിരുന്നു '''എണീക്കാന്‍ സൗകര്യം ഇല്ല.,ഇയാളൊന്ന് പോയേ..,, അപ്പു മുഖം ഉയര്‍ത്താതെ പറഞ്ഞു '''ഞാന്‍ പറഞ്ഞാല്‍ നിനക്ക് അനുസരിക്കാന്‍ പറ്റില്ല അല്ലെ., എന്നാ നീ അനുസരിക്കോന്ന് നോക്കണല്ലോ., എന്നും പറഞ്ഞ് അപ്പൂനെ ബെഡില്‍ നിന്ന് കോരിയെടുത്ത് വിച്ചു ബാത്ത് റൂമിലേക്ക് നടന്നു

അപ്പു കുറേ എതിര്‍ക്കാന്‍ നോക്കിയെങ്കിലും വിച്ചു അവളെ എതിര്‍പ്പിനെ തടഞ്ഞ് ഷവറിന്‍റെ താഴെ നിര്‍ത്തി ഒാണ്‍ ചെയ്തു വെള്ളത്തിന്‍റെ തണുപ്പ് ശരീരത്തിലേക്ക് അരിച്ചിറങ്ങിയതും അപ്പു ദേഷ്യത്താല്‍ പൊട്ടിത്തെറിച്ചു ''തന്നോടാരാ എന്നെ എടുത്തിങ്ങോട്ട് കൊണ്ട് വരാന്‍ പറഞ്ഞെ., ഞാന്‍ പറഞ്ഞോ ഇല്ലല്ലോ., അല്ലെങ്കിലും എനിക്ക് കുളിക്കാന്‍ അറിയാം.,താനധികം കുളിപ്പിക്കണ്ട., മനസ്സിലായോ..,, അല്ലേലും തനിക്ക് തോന്നുമ്പോ ഒാരോന്ന് ചെയ്യാന്‍ ഞാന്‍ തന്‍റെ ആരാ.,തന്നോടാ ചോദിച്ചെ ആരാന്ന്...,, '''അപ്പൂ..,,നിനക്കെന്താ പറ്റിയെ., നീ കരഞ്ഞോ ആകെ മുഖം ചുവന്ന് കണ്ണ് കലങ്ങി തടിച്ചിരിക്കുന്നല്ലോ., വയ്യാഴ്ക എന്തേലും ഉണ്ടോ., ഹോസ്പിറ്റലില്‍ പോകണോ അപ്പൂ..,, അപ്പു പറഞ്ഞതൊന്നു വിച്ചു ശ്രദ്ധിച്ചില്ലായിരുന്നു., അപ്പൂന്‍റെ മുഖം അവന്‍ ഇപ്പോയാണ് കണ്ടത് വിച്ചു പേടിയോടെ അവളെ കഴുത്തിലും നെറ്റിയിലും തൊട്ട് നോക്കാന്‍ തുടങ്ങി '''താനന്താ കളിയാക്കാണോ., എന്‍റെ എല്ലാ വയ്യാഴ്കക്കും കാരണം ഇയാള്‍ തന്നെയാ, തന്‍റെ കൂടെ ഇന്ന് അഴിഞ്ഞാടി നടന്ന ആ പെണ്ണേതാണ് തന്‍റെ വല്ല അവിഹിതവും ആകും അല്ലെ., അപ്പു പറഞ്ഞ് നിര്‍ത്തിയതും വിച്ചൂന്‍റെ മുഖം വലിഞ്ഞ് മുറുകി ''അപ്പൂ സൂക്ഷിച്ച് സംസാരിക്കണം..,,

വിച്ചു അപ്പൂന് നേരെ വിരല്‍ ചൂണ്ടി ''തന്നെ പോലുള്ളവരോട് ഇങ്ങനെ ഒക്കെ എനിക്ക് സംസാരിക്കാന്‍ പറ്റൂ..,, ''അങ്ങനെ ആണോ.,എന്നാ കേട്ടോ., ചാരു എന്‍റെ കാമുകി തന്നെയാ..,, ഞങ്ങള്‍ തമ്മിലുള്ള ബന്ധം കാരണം തന്നെയാ എനിക്ക് നിന്നെ ഇഷ്ട്ടല്ലാത്തതും., ഇപ്പോ സമാധാനം ആയല്ലോ., പിന്നെ അരമണിക്കൂര്‍ സമയം തരും അതിനുള്ളില്‍ ഫ്രഷായി ഒരുങ്ങി കാറിന്‍റെ അടുത്ത് നിന്നോണം., ഇല്ലേല്‍ നീ ഇത് വരെ കാണാത്ത വിനയ് കൃഷ്ണയെ കാണേണ്ടി വരും.,കേട്ടല്ലോ, വിച്ചു വാണിംങോടെ പറഞ്ഞ് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങി പോയി •••••••••••••••••••••••••••••••••••••• അരമണിക്കൂര്‍ കഴിഞ്ഞതും വീട് പൂട്ടി ചമയങ്ങളൊന്നും ഇല്ലാതെ അപ്പു ഒരു നെറ്റിന്‍റെ ബ്രൗണ്‍ കളര്‍ സാരിയില്‍ കാറില്‍ കയറി ഇരുന്നു അവളെ മുഖം കണ്ടപ്പോ തന്നെ വിച്ചൂന് അവള്‍ ഒരുപാട് കരഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി അതവന്‍റെ മനസ്സില്‍ സൂചി കുത്തിയ പോലൊരു വേദന തോന്നി കാറില്‍ നിശ്ശബ്ദത തങ്ങി നിന്നു ഒരു ടെക്സ്റ്റയില്‍സില്‍ കയറി അപ്പൂന്‍റെ വീട്ടിലുള്ളവര്‍ക്ക് വേണ്ട ഡ്രസ്സെല്ലാം പര്‍ച്ചേഴ്സ് ചെയ്ത് വിരുന്നിന് പോയി

അപ്പൂന്‍റെ വീടെത്തിയതും അവര്‍ക്കിടയിലുള്ള പ്രശ്നം മറ്റുള്ളവര്‍ അറിയേണ്ടന്ന് കരുതി അപ്പുവും വിച്ചുവും ഒരുമിച്ച് വീട്ടിലേക്ക് കയറി '''ആ..ഹ എത്തിയോ..വിച്ചൂ വാ കയറിയിരിക്ക്....,, അര്‍ജു അവരെ അകത്തോട്ട് കയറ്റി '''അച്ഛോ..,അമ്മോ..,,അവരിങെത്തി,,, അര്‍ജു വിളിച്ച് പറഞ്ഞു '''മക്കളെത്തിയോ..,,ഞാന്‍ അടുക്കളയില്‍ കുറച്ച് പണിയിലായിരുന്നു...,, മോന്‍ ഇരിക്ക്ട്ടോ.., അപ്പൂന്‍റെ അമ്മ സാരിയില്‍ കൈ തുടച്ച് അവര്‍ക്കരികിലേക്ക് വന്നു ''''അച്ഛന്‍റെ കാന്താരി അച്ഛന് പണിയുമായി വരാം എന്നൊക്കെ പറഞ്ഞ് പോയിട്ട് ഇതാകെ വാടി തളര്‍ന്നിട്ടാണല്ലോ വരവ്., എന്താ അച്ഛന്‍റെ കുഞ്ഞിന് അസുഖം വല്ലതും ഉണ്ടോ..,, അപ്പൂന്‍റെ അച്ഛന്‍ വേവലാതിയോടെ ചോദിച്ചു '''അച്ഛാ അപ്പൂന് കോളേജില്‍ നിന്ന് വീട്ടിലെത്തിയപ്പോ തുടങ്ങിയ തലവേദനയാ., കോളേജില്‍ നിന്ന് വന്ന അപ്പടി കിടന്നിട്ട് ഇപ്പോയാ ഒന്ന് എണീറ്റെ..,, വിച്ചു ഇടക്ക് കയറി പറഞ്ഞു '''ആണോ..,എന്നാ എന്‍റെ കുഞ്ഞ് പോയി കിടന്നോ., മോനെ നീയും പോയി ഫ്രഷായിക്കോ., അപ്പൂന്‍റെ അമ്മ പറഞ്ഞു '''മോനേ ശിവദാസ് അച്ഛോ..,,പണി ഞാന്‍ മറന്നിട്ടൊന്നും ഇല്ല., തലവേദന കാരണം തല്‍കാലം മാറ്റിവെച്ചന്നെ ഒള്ളു., ഉടനെ കിട്ടും,കേട്ടോ വട്ടകണ്ണട പ്രിന്‍സിപാളേ...,,

അപ്പു അച്ഛന്‍റെ ചെവില്‍ പറഞ്ഞ് റൂമിലേക്ക് സ്റ്റയര്‍കയറിയതും അച്ഛന്‍റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു ''മോനേ അവളെ ഷെല്‍ഫില്‍ വിക്സുണ്ടാകും അതൊന്ന് പുരട്ടി കൊടുത്തേക്കണേ..,, ''ശരിയമ്മേ.., വിച്ചു അവളെ പുറകെ റൂമിലോട്ട് പോയി •••••••••••••••••••••••••••••••••••••••••• 🎶പിണക്കമാണോ എന്നോടിണക്കമാണോ..,,അടുത്ത് വന്നാലും പൊന്നേ മടിച്ച് നില്‍ക്കാതെ ..🎶 ബെഡില്‍ കിമിഴ്ന്ന് കിടക്കുന്ന അപ്പൂന്‍റെ അടുത്ത് കിടന്നോണ്ട് വിച്ചു പാടിയതും അപ്പു അവനെ കൂര്‍പ്പിച്ച് നോക്കി തിരിഞ്ഞ് കിടന്നു വിച്ചു മെല്ലെ അവളെ കഴുത്തില്‍ ഊതിയതും അപ്പു ദേഷ്യത്തോടെ എണീറ്റു ''''ഹാ..,,എന്‍റെ കുരുട്ട് മണി പോകല്ലെ., ഇവിടെ ഇരിക്കന്നെയ്., വിച്ചു അപ്പൂന്‍റെ കൈപിടിച്ച് അവന്‍റെ അടുത്തിരുത്തി ''അപ്പൂ..,, വിച്ചു ആര്‍ദ്രമായി വിളിച്ചു ''ഹ്മ്‌..,, '''അതില്ലെ ഞാന്‍ നേരെത്തെ പറഞ്ഞതെല്ലാം കള്ളമാണ്..,, വിച്ചു കുസൃതിയോടെ പറഞ്ഞത് കേട്ട് അപ്പൂന്‍റെ മനസ്സില്‍ ആശ്വാസം തോന്നിയെങ്കിലും അവളത് പുറത്ത് കാട്ടിയില്ല '''അതിന് ഞാനെന്ത് വേണം..,, ''നീ എനിക്കൊരു ഉമ്മ തരണം പറ്റോ...,, വിച്ചു പറഞ്ഞത് കേട്ട് അപ്പു ഉമിനീരിറക്കി കണ്ണും തള്ളി അവനെ നോക്കി....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story