വിനയാർപ്പണം: ഭാഗം 15

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

'''അതില്ലെ ഞാന്‍ നേരെത്തെ പറഞ്ഞതെല്ലാം കള്ളമാണ്..,, വിച്ചു കുസൃതിയോടെ പറഞ്ഞത് കേട്ട് അപ്പൂന്‍റെ മനസ്സില്‍ ആശ്വാസം തോന്നിയെങ്കിലും അവളത് പുറത്ത് കാട്ടിയില്ല '''അതിന് ഞാനെന്ത് വേണം..,, ''നീ എനിക്കൊരു ഉമ്മ തരണം പറ്റോ...,, വിച്ചു പറഞ്ഞത് കേട്ട് അപ്പു ഉമിനീരിറക്കി കണ്ണും തള്ളി അവനെ നോക്കി ''ഇങ്ങനെ നോക്കാതെ താ പെണ്ണേ...,,, '''താനൊന്ന് പോടോ..,, അപ്പു പുച്ഛത്തോടെ പറഞ്ഞു '''ഞാനൊരു ഉമ്മയല്ലെ ചോദിച്ചൊള്ളു,അതിനാണോ നിനക്കിത്ര ജാഡ.,, '''തനിക്ക് ഉമ്മ വേണേല് തന്‍റെ കാമുകിയോട് ചോദിച്ചോ, ഇയാളെ ചാരൂനോട്..,, ''അയ്യോ അത് പറ്റില്ല., ചാരൂന്‍റെ ഹസ്ബന്‍റ് എങ്ങാനും അറിഞ്ഞാല്‍ ഗള്‍ഫില്‍ നിന്ന് ഒാണ്‍ ദ സപോട്ട് ഇങ്ങെത്തും എന്നെ കൊല്ലാന്‍..,, വിച്ചു നിഷ്കളങ്കമായി പറഞ്ഞു '''അവളെ കല്ല്യാണം കഴിഞ്ഞതാണോ., ച്ഛെ..എന്നിട്ടും അവളെ കൂടെ കറങ്ങി നടക്കാന്‍ തനിക്ക് നാണമില്ലല്ലോ., പാവം അവളെ ഹസ്ബന്‍റ് ഇത് വല്ലോം അറിയുന്നുണ്ടോ..,, അപ്പു ഒരു ദീര്‍ഘനിശ്വാത്തോടെ പറഞ്ഞതും വിച്ചു ബെഡില്‍ കിടന്ന് പൊട്ടിചിരിച്ചു ''ഇങ്ങനെ ചിരിക്കാന്‍ മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ..,, അപ്പു ചുണ്ട് പുറത്തേക്കുന്തി അവനെ നോക്കി

''ഡീ പൊട്ടിക്കാളീ..,, അവളെന്‍റെ കാമുകിയൊന്നും അല്ല., ബെസ്റ്റ് ഫ്രണ്ടാ., വേണേല് നിന്‍റെ ചേട്ടായിയോട് ചോദിച്ചോക്ക്..,, വിച്ചു എണീറ്റ് അപ്പൂന്‍റെ അടുത്തിരുന്നു ''എന്നിട്ട് ചേട്ടായി ഇത് വരെ അവളെ കുറിച്ചൊന്നും പറഞ്ഞ് കേട്ടില്ലല്ലോ..,, '''അതിന് ചാരു ഈ വര്‍ഷം അഡ്മിഷന്‍ എടുത്തതാ., അവള് നമ്മുടെ നാട്ടുക്കാരിയല്ല., കോട്ടയത്തുള്ളതാ., അമ്മ അവളെ ചെറുതിലെ മരിച്ചു., അച്ഛന്‍ വേറെ പെണ്ണും കെട്ടി., മൂന്ന് വര്‍ഷം മുമ്പ് അച്ഛനും മരിച്ചു., അതോടെ അച്ഛന്‍റെ രണ്ടാം ഭാര്യയും അവളും തനിച്ചായി., അച്ഛന്‍റെ രണ്ടാം ഭാര്യ ആണേലും അവര് തമ്മില്‍ അമ്മ മകള്‍ ബന്ധായിരുന്നു., എന്നാല് രണ്ടാനമ്മയുടെ വീട്ട്ക്കാര്‍ക്ക് ചാരൂനെ ഇഷ്ട്ടല്ല., അച്ഛന്‍ മരിച്ചതോടെ ചാരു അവര്‍ക്കൊരു ബാധ്യത ആകും എന്ന് കരുതി., അവര് വീട്ടില് പണിക്ക് നില്‍ക്കുന്ന തമിഴന് ഇവളെ കെട്ടിച്ച് കൊടുക്കാന്‍ തീരുമാനിച്ചു., ഇതറിഞ്ഞ് ചാരൂന്‍റെ രണ്ടാനമ്മ തന്നെയാണ് ചാരുവുമായി പ്രണയത്തില്‍ ആയിരുന്ന രതീഷുമായി അമ്പലത്തില്‍ വെച്ച് രഹസ്യമായൊരു താലികെട്ടും രജിസ്റ്റര്‍ മാരേജും നടത്തിയത്.,

രതീഷിന്‍റെ വീട്ടിലാണെങ്കില്‍ ചാരൂനെ കയറ്റിയതും ഇല്ല., അവര് രണ്ട് പേരും നേരെ മലപ്പുറത്തോട്ട് വന്നു., രതീഷിന് നാട്ടില് ജോലിയൊന്നും ശരിയാകാഞ്ഞിട്ട് ഇപ്പോ ഗള്‍ഫിലാണ്., ചാരു ഇവിടെ ഹോസ്റ്റലില്‍ നിന്ന് പഠിക്കാണ്., ഇന്ന് നിന്നെ മനപൂര്‍വ്വം ഒാട്ടോയില്‍ പറഞ്ഞയച്ചതല്ല അപ്പൂ..,, ചാരു ലിഫ്റ്റ് ചോദിച്ചപ്പോ അവളെ മുഖത്തെത്തോ പേടി ഉള്ളതായി തോന്നി., കൂടെ ആരും ഇല്ലാതെ ഈ നാട്ടില്‍ തനിച്ച് നില്‍ക്കല്ലെ എന്തേലും പ്രശ്നമുണ്ടെന്ന് കരുതി കയറ്റിയതാ., അല്ലാതെ നിന്നെ ഒറ്റപ്പെടുത്തിയതല്ല..,, വിച്ചു അപ്പൂന്‍റെ ചുമലില്‍ കൈ വെച്ചോണ്ട് പറഞ്ഞു ''അയ്യോ..,,പാവം ചേച്ചി., എന്നിട്ട് എന്തേലും പ്രശ്നം ഉണ്ടായിരുന്നോ..,, '''വല്ല്യ പ്രശ്നം ഒന്നും അല്ലഡാ., ചാരൂന്‍റെ രണ്ടാനമ്മ പെട്ടന്ന് അവള് നില്‍ക്കുന്ന ഹോസ്റ്റലിന്‍റെ മുന്നിലേക്ക് വരാന്‍ പറഞ്ഞപ്പോ അവളൊന്ന് പേടിച്ചു., അവര്‍ക്ക് ഇവളിവിടെ ഒറ്റക്കായിട്ട് സമാധാനം കിട്ടാഞ്ഞിട്ട് കോട്ടയത്തീന്ന് വന്നതാ., ഇനി ആ അമ്മ അവളെ കൂടെയുണ്ടാകും അവര്‍ക്കൊരു വീട് ശെരിയാക്കി കൊടുക്കാതെ നിന്‍റെ അടുത്തേക്ക് വരാന്‍ വയ്യല്ലോ അതാ ഞാന്‍ ലേറ്റായത്.,

സോറി..,, വിച്ചു അപ്പൂന്‍റെ മുഖത്തേക്ക് നോക്കി '''അതൊന്നും സാരല്ല., എന്നാലും പാവല്ലെ ആ ചേച്ചി..,, ''ഹ്മ്..ഹ്മ്...,,അവള് പാവൊക്കെ തന്നെ., പക്ഷെ ഇന്നെനിക്കൊരു കാര്യം മനസ്സിലായി..,, വിച്ചു അപ്പൂനെ നോക്കി കണ്ണിറുക്കി '''എന്ത് മനസ്സിലായി..,, അപ്പു നെറ്റി ചുളിച്ചു '''നിനക്കെന്നെ ഇഷ്ട്ടാന്ന്...,, വിച്ചു അപ്പൂന്‍റെ വലത് കൈ അവന്‍റെ കൈയ്യിലെടുത്ത് അവളെ നോക്കി കണ്ണിറുക്കി '''അയ്യടാ..,, എന്നാരു പറഞ്ഞു..,,, അപ്പു അവളെ കൈ കുടഞ്ഞ് അവനെ കൂര്‍പ്പിച്ച് നോക്കി ''ആരേലും പറയണോ,ഞാന്‍ കണ്ടതല്ലെ ചാരൂന്‍റെ പേരും പറഞ്ഞ് നീ കരഞ്ഞത്..,, '''അ..അത് പിന്നെ അതിനൊന്നും അല്ല ഞാന്‍ കരഞ്ഞത്..,, '''ഹ്മ്..ഹ്മ്...വിക്കണ്ട.,ഇന്ന് കോളേജില്‍ ഞാന്‍ ചാരൂനെ കൊണ്ട് പോയപ്പോ മിററിലൂടെ കണ്ടു ഒരാള്‍ കണ്ണീരൊലിപ്പിച്ച് മുഖം വീര്‍പ്പിച്ച് വെച്ചേക്കുന്നത്..,, എന്നും പറഞ്ഞ് വിച്ച് ചിരിച്ചു ''ഇയാള്‍ കള്ളം പറയൊന്നും വേണ്ട..,, അപ്പു താന്‍ പിടിക്കപ്പെട്ടാലോന്ന് കരുതി തിരിഞ്ഞിരുന്നു '''എന്നാലും ഇഷ്ട്ടാണോന്ന് സത്യം പറയില്ല അല്ലെ..,, '''അയ്യേ...,,ഇഷ്‌ട്ടപ്പെടാന്‍ പറ്റിയ മോന്ത., ഞാന്‍ പോണ്..,, അപ്പു മെല്ലെ മുങ്ങാന്‍ നോക്കി '''ഹാ..,, എന്‍റെ ഭാര്യ അങ്ങനെയങ് പോയാലോ..,, ഇവിടെ ഇരിക്കന്നെ പോകല്ലെ..,,, വിച്ചു അവളെ കൈപിടിച്ച് അടുത്തിരുത്താന്‍ നോക്കിയെങ്കിലും അവള്‍ കൈ വലിച്ച് താഴോട്ട് ഒാടി '''നിന്നെ ഞാന്‍ എടുത്തോളാം കേട്ടോ..,, വിച്ചു ചിരിച്ചോണ്ട് ബെഡിലേക്ക് മറിഞ്ഞതും അപ്പു പോയ അതെ സ്പീഡില്‍ റൂമിലേക്ക് കയറി വാതിലടച്ചു....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story