വിനയാർപ്പണം: ഭാഗം 16

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

വിച്ചു അവളെ കൈപിടിച്ച് അടുത്തിരുത്താന്‍ നോക്കിയെങ്കിലും അവള്‍ കൈ വലിച്ച് താഴോട്ട് ഒാടി '''നിന്നെ ഞാന്‍ എടുത്തോളാം കേട്ടോ..,, വിച്ചു ചിരിച്ചോണ്ട് ബെഡിലേക്ക് മറിഞ്ഞതും അപ്പു പോയ അതെ സ്പീഡില്‍ റൂമിലേക്ക് കയറി വാതിലടച്ചു ''നിന്നെ എന്താടീ പട്ടി ഒാടിച്ചോ..,, '''ഹേയ്.,അമ്മ ഒാടിച്ചതാ., സാരി മാറാതെ താഴെത്തോട്ട് കണ്ട് പോകരുതെന്ന്..,, '''ഒാഹ് അതിനാണോ.,എന്നാ മാറിക്കോ..,, ''ഇയാളിവിടെ കിടക്കുമ്പോ ഞാനെങ്ങനെ സാരി മാറാനാ..,, '''അതിനെന്താ ഞാന്‍ നിന്‍റെ ഭര്‍ത്താവല്ലെ ധൈര്യമായി മാറിക്കോ..,,, വിച്ചു അപ്പൂനെ നോക്കി ഇളിച്ചു ''' അവസരം നോക്കിയിരിക്കാണ് പട്ടി..,, അപ്പു പിറുപിറുത്തോണ്ട് ഒരു ടോപും പാന്‍റും എടുത്തോണ്ട് ബാത്ത് റൂമില്‍ കയറി ''ഡീ..അപ്പൂ..,,ഇവിടെന്ന് മാറ്റിക്കോടീ..,, ഞാന്‍ കണ്ണടച്ചിരുന്നോളാം ,നോക്കൂല സത്യം..,, വിച്ചു ബാത്ത് റൂമില്‍ കയറിയ അപ്പൂനെ നോക്കി വിളിച്ച് പറഞ്ഞു '''നിന്‍റെ ചാരൂനോട് പോയി പറ ഉമ്മച്ചാ..,, '''കുരുട്ടെ നിനക്കുള്ളത് ഞാന്‍ തരട്ടോ.., '''കുറേക്കാലമായി തരാ തരാന്ന് പറയുന്നു എന്നാ പിന്നെയങ് തന്നൂടെ..,,

അപ്പു സാരിമാറ്റി കൊണ്ട് മെല്ലെ പിറുപിറുത്തു അപ്പു ഫ്രഷായി ഡ്രസ്സ് മാറി ഇറങ്ങിയതും വിച്ചുവും ഫ്രഷാകാനായി കയറി അപ്പു ഷെല്‍ഫില്‍ നിന്ന് വിക്സെടുത്ത് നെറ്റിയില്‍ പുരട്ടി താഴേക്ക് പോയി കരഞ്ഞ കാരണം നല്ല തലവേദന ഉണ്ടായിരുന്നു '''അമ്മാ...,,എന്താ സ്പെഷല്‍., ഫ്രൈഡ് റൈസുണ്ടോ..,, അപ്പു കിച്ചണില്‍ കയറി ചോദിച്ചു '''വൃത്തിയിലും മെനയിലും ഒന്ന് അടുക്കളയില്‍ കയറിയല്ലോ., സമാധാനം..,, അവിടെന്ന് നീ എന്നതാടീ പെണ്ണേ കാണിക്കാറ്..,, അമ്മ ഗ്യാസ് ഒാഫാക്കി അപ്പൂന് നേരെ തിരിഞ്ഞു '''അവിടെത്തെ അമ്മ സ്നേഹമുള്ള കൂട്ടത്തിലാ എന്നെ പണി എടുക്കാനൊന്നും സമ്മതിക്കില്ല., എന്നാലും പാവല്ലെ എന്ന് കരുതി എനിക്ക് പറ്റുന്ന രീതിയില്‍ ഞാന്‍ സഹായിക്കും...,, അപ്പു ഗമയില്‍ പറഞ്ഞു '''നീ സഹായിച്ചാല്‍ മതി.,സ്വയം ഒന്നും ഉണ്ടാക്കരുത്., അവിടെ ഉള്ളവര്‍ക്ക് കുറേക്കാലം ജീവിക്കാന്‍ ആഗ്രഹം ഉണ്ടാകും..,, അമ്മ അവള്‍ക്കിട്ട് താങ്ങി ''അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട് ഞാനും അച്ഛയും ചേട്ടായിം ഒക്കെ ഇത്രേംക്കാലം ജീവിച്ചില്ലെ., അത് പോലെ അവരും അങ് ജീവിച്ചോളും..,,

മോള് അതികം അമ്മക്കിട്ട് താങ്ങാകെ വിച്ചു മോനെ വിളിച്ചോണ്ട് വാ ഭക്ഷണം കഴിക്കാന്‍ ''ഒാ..ഹ് കല്ല്യാണം കഴിഞ്ഞപ്പോ അല്ലാര്‍ക്കും ആ ഉമ്മച്ചനെ മതി., അപ്പു ഒാരോന്ന് സ്വയം പറഞ്ഞ് വിച്ചൂന്‍റെ വിളിക്കാനായി പോയി ''അതെയ് ഇയാളെ ഫുഡ് കഴിക്കാന്‍ വിളിക്കുന്നു..,, എന്ന് മാത്രം പറഞ്ഞ് അപ്പു അര്‍ജുന്‍റെ റൂമിലേക്ക് പോയി '''ചേട്ടായീ..,,ഫുഡ് റെഡി.,ആരാ ഫസ്റ്റ് ടൈനിംങ് ടേബിളില്‍ എത്താന്ന് നോക്കാം..,, എന്നും പറഞ്ഞ് അപ്പു ഒാടിയതും അര്‍ജു അപ്പൂനെ തള്ളിയിട്ട് താഴേക്ക് ഒറ്റഒാട്ടം അപ്പു വീണിടത്ത് നിന്ന് മൂടും ഉഴിഞ്ഞ് എണീക്കാന്‍ നോക്കുന്നതിനിടക്കാണ് ഒരു പൊട്ടിച്ചിരി അവളെ പാസ്സ് ചെയ്ത് പോകുന്നത് കേട്ടത് നോക്കുമ്പോ വിച്ചു അവളെ കളിയാക്കി ചിരിച്ചോണ്ട് പോണു '''ദുഷ്ട്ടന്‍ ഒന്ന് എണീക്കാന്‍ സഹായിച്ചാലെന്താ..,, അപ്പു എങ്ങനെ ഒക്കെയോ ഊരയും താങ്ങി എണീറ്റ് താഴേക്ക് പോയി അവരോടൊപ്പം ടേബിളിനരികില്‍ ഇരുന്നു ''മോളെ അപ്പൂ..,,തലവേദന ഇപ്പോ എങ്ങനെ ഉണ്ട്..,, അച്ഛന്‍ അവളെ പ്ലേറ്റിലേക്ക് ഫുഡ് വിളംമ്പി കൊണ്ട് ചോദിച്ചു

'''ഒാ..ഹ് അത് തലയില്‍ നിന്ന് ഊരയിലേക്ക് ചേട്ടായി ട്രാന്‍സ്ഫര്‍ ചെയ്ത് തന്നിട്ടുണ്ട്., അപ്പു അതും പറഞ്ഞ് ചുറ്റുള്ളവരെ ഒന്നും നോക്കാതെ കഴിക്കാന്‍ തുടങ്ങി '''എന്തോന്നാഡീ അപ്പൂസേ..,,ഞങ്ങളെ മൈന്‍ഡ് ചെയ്തില്ലേലും നിനക്ക് നിന്‍റെ കെട്ട്യോനെ എങ്കിലും മൈന്‍ഡ് ചെയ്ത് കഴിപ്പിക്കെഡീ..,, അര്‍ജു അവളെ തലക്കിട്ടൊന്ന് കൊട്ടി '''അയ്യോ ചേട്ടായി ഞാനാ കാര്യമങ് വിട്ട് പോയി..,, അതും പറഞ്ഞ് അപ്പു വിച്ചൂന് ഒാരോന്ന് ഇട്ട് തീറ്റിക്കാന്‍ തുടങ്ങി വീട്ടുക്കാര്‍ക്കെല്ലാം മകള് നന്നായ സന്തോഷാണേല് വിച്ചൂന് ഇതെല്ലാം എങ്ങനെ അകത്താക്കും എന്ന ചിന്തയായിരുന്നു അവസാനം വിച്ചൂന്‍റെ അവസ്ഥ മനസ്സിലാക്കി അര്‍ജു അവളെ പിടിച്ച് എണീപ്പിച്ചു കൊണ്ട് പോയി •••••••••••••••••••••••••••••••••• '''അയ്യോ..,,അമ്മേ..എന്‍റെ വയറിപ്പോ പൊട്ടും..,, വിച്ചൂന് വയര്‍ നിറഞ്ഞിട്ട് ഒന്ന് ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ്..,, ഇത് കണ്ട് ബെഡില്‍ ചിരിച്ചോണ്ട് ആസ്വദിക്കാണ് അപ്പു ''ഡീ കുരുട്ടെ ഇപ്പോ നീ നല്ലോണം ചിരിച്ചോ..,, വീട്ടിലൊന്ന് എത്തട്ടെ നിനക്ക് കരയാനുള്ള പണി ഞാന്‍ തരാം..,,

വിച്ചു വയറും പൊത്തി കമിഴ്ന്ന് കിടന്നു '''ഒരു ഉമ്മ തരട്ടെ സേട്ടാ..,, അപ്പു വിച്ചൂനോട് കളിയാക്കി ചോദിച്ചു '''നിന്‍റെ മറ്റവന് കൊണ്ട് കൊട് അവള്‍ടെ ഒരു കുമ്മ..,, വിച്ചു അവള്‍ക്ക് നേരെ ദേഷ്യപ്പെട്ടതും അപ്പു കിടന്നും ഇരുന്നും ചിരിക്കാന്‍ തുടങ്ങി '''ഹലോ ക്രേസി കപ്പ്ള്‍ എനിക്കങ്ങോട്ട് വരാമോ..,,, അര്‍ജു റൂമിലേക്ക് കയറി ''എന്‍റെ അളിയാ ഇവളെ എവിടേലും കൊണ്ട് കളയാന്‍ പറ്റോ..,, വിച്ചു ബെഡില്‍ എണീറ്റിരുന്നു '''അയ്യോ അത് പറ്റില്ല അപ്പൂനെ കൊണ്ടെനിക്കൊരു അത്യാവിശ്യമുണ്ട്..,, ചേട്ടായീടെ അപ്പൂസെ...,,, അര്‍ജു വിച്ചൂന്‍റെ ചെവിയില്‍ പറഞ്ഞ് അപ്പൂന്‍റെ അടുത്തേക്കിരുന്നു '''എന്താ ഒരു സുഖിപ്പിക്കല്‍..,, അപ്പു ഫോണെടുത്ത് കുത്തി കൊണ്ട് ചോദിച്ചു ''അതില്ലെ അപ്പൂസേ.., അഞ്ചൂന്‍റെ കാര്യം അച്ഛനോട് അവതരിപ്പിക്കണ്ടെ., ''ഏത് അഞ്ചു?., അപ്പു ഫോണില് നിന്ന് മുഖം ഉയര്‍ത്താതെ ചോദിച്ചു ''അപ്പൂ കളിക്കല്ലെ.,ജീവിതം തുടങ്ങാന്‍ നിന്ന ഞങ്ങളെ അപ്പോ കല്ല്യാണം കഴിക്കാന്‍ സമ്മതിക്കാതെ ഇപ്പോ കാല് മാറുന്നോ?..,, അര്‍ജു അപ്പൂന്‍റെ കൈപിടിച്ചോണ്ട് ചോദിച്ചു ''അന്ന് കല്ല്യാണം കഴിച്ചിരുന്നേല് ഈ വിട്ടില് ഈ കാണുന്ന സന്തോഷം ഉണ്ടാകുമായിരുന്നോ., പിന്നെ എന്‍റെ പുന്നാര ചേട്ടായി ഒരു കാര്യം മനസ്സിലാക്കണം., ജോലി ഉണ്ടേലെ പെണ്ണിന്‍റെ അച്ഛന്‍ പെണ്ണിനെ കൈപിടിച്ചേല്‍പിക്കൂ.. ,

അതോണ്ട് മൈ സ്വീറ്റ് ബ്രോ ആദ്യം പിജി കംപ്ലീറ്റാക്കി നല്ലൊരു ജോലി വാങ്ങ് എന്നിട്ട് കല്ല്യാണം, അഞ്ചൂനെ തന്നെ നിങ്ങള്‍ക്ക് കിട്ടും., ചേട്ടായീടെ അനിയത്തി അല്ലെ ഈ പറയുന്നെ., ''പിജി കംപ്ലീറ്റ് ചെയ്യാതെ ഇവന്‍ നിന്നെ കെട്ടിയില്ലെ..,, അര്‍ജു വിച്ചൂന് നേരെ ചൂണ്ടി ''അതിന് വിച്ചേട്ടന് ജോലി ഉണ്ടല്ലോ..,, ''ഒൗ ഈ കാര്യത്തിലേലും എന്‍റെ പുന്നാര ഭാര്യ എന്‍റെ ഒപ്പം നിന്നല്ലോ..,, വിച്ചു പറയുന്ന കേട്ട് അപ്പു അവനെ നോക്കി പല്ലിളിച്ചു '''ഒാ..ഹ് വീട്ടിലിരുന്ന് കമ്പ്യൂട്ടറില്‍ കുത്തലല്ലെ വല്ല്യ ജോലി..,, അര്‍ജു പുച്ഛത്തോടെ പറഞ്ഞു '''മോനേ..അര്‍ജൂ കമ്പ്യൂട്ടറില്‍ കുത്തുന്നതിന് ഇങ്ങനെയങ് പുച്ഛിക്കല്ലെ.,എനിക്കെയ് മാസം അഞ്ചക്ക സംഖ്യ ശബളം കിട്ടുന്നുണ്ട്., അതും അല്ല കമ്പനീടെ എംഡിയായ എന്‍റെ പുന്നാര അമ്മാവന്‍ എന്നെ ഒരു പ്രൊജക്ഡ് ഏല്‍പിച്ചിട്ടുണ്ട്., അത് സക്സസ് ആയാല്‍ ശബളത്തില്‍ ഒരു പൂജ്യം കൂടെ കൂടും അതായത് ഞാന്‍ ലക്ഷാതിപനായി എന്നര്‍ത്ഥം..,, നിന്‍റെ പെങ്ങളോട് നോക്കിം കണ്ടും നിന്നാല്‍ ഇൗ വിനയ് പൊന്നിട്ട് മൂടും എന്ന് പറഞ്ഞേക്ക്..,, വിച്ചു കുറച്ച് ജാഡയിട്ട് പറഞ്ഞു '''അയ്യോ..,,എനിക്ക് പൊന്നും വേണ്ട വെള്ളിം വേണ്ട,കുറച്ച് സമാധാനം വേണം രണ്ടാളും അതൊന്ന് തരുമോ.,പ്ലീസ് '''എന്നാ മോള് സമാധാനത്തോടെ കിടന്നോ..,,ഗുഡ് നൈറ്റ്..,,

അപ്പു കൈ കൂപ്പിയതും അര്‍ജു അവളെ നൈറ്റിയില്‍ ചുംബിച്ചു പോകാന്‍ നിന്നതും അപ്പുവും തിരിച്ച് ഗുഡ് നൈറ്റ് ചേട്ടായീന്നും പറഞ്ഞു കവിളില്‍ ചുംബിച്ചു അര്‍ജു പോയതും അപ്പു ബെഡില്‍ കിടന്ന് പുതപ്പെടുത്ത് തലവഴി മൂടി '''നമുക്കൊന്നുല്ലെ...,,, ''എന്തോന്ന്..,, അപ്പു തലയിലെ പുതപ്പെടുത്ത് വിച്ചൂനെ നോക്കി '''അല്ല പുറത്തൊക്കെ മസാജ് ചെയ്ത് കിടന്നാല്‍ പെട്ടന്ന് ഉറക്കം വരും എന്ന് പറഞ്ഞതാ..,, '''അങ്ങനെ സാറിപ്പോ ഉറങ്ങണ്ട..,, അപ്പു തിരിഞ്ഞ് കിടന്നു '''ഉറപ്പാണല്ലോ അല്ലെ...,, ഏതായാലും ഈ വീഡിയോ ഒന്ന് ജ്യോതി മിസ്സിന് കാണിച്ച് കൊടുക്കണം..,, വിച്ചു ജ്യോതി മിസ്സെന്ന് പറഞ്ഞ് കേട്ടതും അപ്പൂന്‍റെ വയറിന്‍റെ ഉള്ളിലൂടെ ഒരു മിന്നല്‍ പിളര്‍പ്പ് പോയി അപ്പു വിച്ചൂന്‍റെ ഫോണിലേക്കെത്തി നോക്കി '''അയ്യോ ഇതെവിടെന്ന് കിട്ടി...,, അപ്പു ചാടി എണീറ്റു '''അതൊക്കെ കിട്ടി., ഇത് മിസ്സിന്‍റെ കൈയ്യില്‍ എത്തേണ്ടേല് വേഗം മസ്സാജ് ഇട്ട് തന്നോ..,, വിച്ചു പറഞ്ഞ് മുയുവന്‍ ആക്കും മുന്നെ അപ്പു ചാടി എണീറ്റ് വിച്ചൂന്‍റെ പുറത്ത് മസ്സാജ് ചെയ്യാന്‍ തുടങ്ങി ''ഒരു മിനിറ്റ് ഇങ്ങനല്ല., വിച്ചു എണീറ്റ് ടീ ഷര്‍ട്ടൂരി കമിഴ്ന്ന് കിടന്നു വേറെ വഴി ഇല്ലാത്തോണ്ട് അപ്പു വിച്ചൂന് മസ്സാജ് ചെയ്ത് കൊടുക്കാന്‍ തുടങ്ങി അപ്പൂന്‍റെ മുഖഭാവം എല്ലാം വിച്ചു ഫോണിന്‍റെ ഫ്രണ്ട് ക്യാമറയിലൂടെ ഒപ്പി എടുക്കുന്നുണ്ടായിരുന്നു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story