വിനയാർപ്പണം: ഭാഗം 17

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

 ''ഒരു മിനിറ്റ് ഇങ്ങനല്ല., വിച്ചു എണീറ്റ് ടീ ഷര്‍ട്ടൂരി കമിഴ്ന്ന് കിടന്നു വേറെ വഴി ഇല്ലാത്തോണ്ട് അപ്പു വിച്ചൂന് മസ്സാജ് ചെയ്ത് കൊടുക്കാന്‍ തുടങ്ങി അപ്പൂന്‍റെ മുഖഭാവം എല്ലാം വിച്ചു ഫോണിന്‍റെ ഫ്രണ്ട് ക്യാമറയിലൂടെ ഒപ്പി എടുക്കുന്നുണ്ടായിരുന്നു ''എന്നെ കാണാന്‍ അത്രക്ക് ആഗ്രഹണ്ടേല് തല തിരിച്ചങ് നോക്കിയാ പോരെ , ഇങ്ങനെ ക്യാമറ ഒക്കെ ഒാണാക്കി നോക്കണോ..,, അപ്പു മസ്സാജ് ചെയ്യുന്നിടക്കാണ് വിച്ചു ക്യാമറയിലൂടെ തന്നെ നോക്കുന്നത് കണ്ടത് '''നിന്‍റെ ഗ്ലാമറ് ആസ്വദിക്കൊന്നൊല്ല, ജ്യോതി മിസ്സിന്‍റേല് വീഡിയോ കിട്ടിയാലുള്ള നിന്‍റെ അവസ്ഥ ഒന്ന് ആലോചിച്ചതാ..,, ''അയ്യോ..വിച്ചേട്ടാ ചതിക്കല്ലെ.,അപ്പോയത്തെ ദേഷ്യത്തില് ചെയ്തതാ..,, ''ദേഷ്യത്തിന്‍റെ പുറത്ത് നായികൊരന്ന പൊടി ഒക്കെ മിസ്സിന്‍റെ സീറ്റിലും ബാഗിലൊക്ക് ഇടുന്നത് കുറച്ച് കടന്ന കൈയ്യല്ലെ അപ്പൂ., പാവം രണ്ട് ദിവസാണ് ഹോസ്പിറ്റലില്‍ കിടന്നത്., വിച്ചു പറഞ്ഞു '''അത് പിന്നെ സംസാരിച്ചതിനൊക്കെ എണീപ്പിച്ച് ഒറ്റക്കാലില് നിര്‍ത്താ അതും അല്ലാരെ മുന്നില്‍ വെച്ചും അപ്പോ ആര്‍ക്കായാലും ദേഷ്യവും സങ്കടും വരില്ലെ., പിന്നെ മിസ്സിന് അലര്‍ജിയുള്ള കാര്യം സത്യായിട്ടും ഞങ്ങളറിഞ്ഞില്ല,,, അപ്പു സങ്കടത്തോടെ പറഞ്ഞു '''ഹ്മ്...,, വിച്ചു ഒന്ന് മൂളി

''വിച്ചേട്ടന്‍ വീഡിയോ കൊടുക്കൂലല്ലോ അല്ലെ., അതല്ല വിച്ചേട്ടന് ഈ വീഡിയോ എവിടെന്ന് കിട്ടി., ''ജ്യോതി മിസ്സ് പ്രിന്‍സിപ്പളെന്ന രീതിയില്‍ നിന്‍റെ അച്ഛനാണ് കംപ്ലൈന്‍റ് കൊടുത്തെ., നിന്‍റെ അച്ഛന്‍ സിസിടിവി ചെക്ക് ചെയ്യാന്‍ ഏല്‍പിച്ചത് എന്നെയും., ഇത് പുറത്ത് പോയാല്‍ നിന്‍റെ മാത്രമല്ല എന്‍റേയും നിന്‍റെ അച്ഛന്‍റേയും ചേട്ടായിടേയും വില പോകും., അതോണ്ട് മാത്രം ഇൗ പ്രശ്നം എങ്ങനേലും ഞാന്‍ ക്ലോസ് ചെയ്യ്തോളാം..,,, എന്നും പറഞ്ഞ് വിച്ച് ബെഡില്‍ എണീറ്റിരുന്നു '''താങ്ക്യൂ സോ മച്ച് വിച്ചേട്ടാ..,, ഉമ്മാ..ഹ്..,, അപ്പു ആ ആവേശത്തില്‍ വിച്ചൂന്‍റെ കവിളില്‍ അമര്‍ത്തി ചുംബിച്ചു ഉമ്മ കിട്ടിയ ഷോക്കില്‍ വിച്ചു കവിളില്‍ കൈ വെച്ച് കണ്ണും തള്ളി അപ്പൂനെ നോക്കി ആവേശം കെട്ടടങ്ങി നേരെ നോക്കുമ്പോയാണ് വിച്ചു കവിളില്‍ കൈ വെച്ച് അന്തംവിട്ട് നില്‍ക്കുന്നത് കണ്ടത് കാര്യം കത്തിയതും ചമ്മലും നാണവും കാരണം അപ്പു കണ്ണടച്ച് നാവ് കടിച്ച് സ്വയം തലക്കടിച്ച് ബെഡില്‍ കിടന്ന് പുതപ്പെടുത്ത് തലവഴി ഇട്ടു ''ശ്ശേ...,,ഉമ്മച്ചന്‍ എന്ത് വിചാരിച്ചോ ആവോ..,,അയ്യേ...

എന്നാലും ഞാനെന്ത് പണിയാ ഈ കാണിച്ചെ.., ച്ഛെ..,, അപ്പുവിന് ആകെ ചടച്ചിരുന്നു ഇതേ സമയം വിച്ചൂന്‍റെ ബോധം വന്നതും ചുണ്ടിലൊരു കുഞ്ഞ് പുഞ്ചിരി വിടര്‍ന്നു ആ പുഞ്ചിരിയോട് കൂടെ തന്നെ വിച്ചു കണ്ണിന് മീതെ കൈ വെച്ച് കണ്ണടച്ച് കിടന്നു ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ രാവിലെ വിച്ചു എണീക്കുന്നതിന് മുന്നെ അപ്പു എണീറ്റ് കുളിച്ച് താഴേക്ക് പോയി '''അയ്യോ..,,അപ്പൂ മോളെ നീ തന്നെയാണോ ഇത്...,, അമ്മ അവളെ അതിരാവിലെ കുളിച്ച് അടുക്കളയില്‍ കണ്ട അമ്പരപ്പില്‍ അവളെ തൊട്ട് നോക്കി ''അമ്മ എന്താ കളിയാക്കുവാണോ..,, അപ്പു ചുണ്ട് ചുളുക്കി '''അമ്മയെങ്ങനെ മോളെ കളിയാക്കുവോ., എന്നാലും എന്‍റെ മോള് അതി രാവിലെ എണീച്ച് കുളിക്കാ അടുക്കളയില്‍ കയറാ എന്നൊക്കെ പറഞ്ഞാല്‍ ലോകാല്‍ഭുതങ്ങളില്‍ പെട്ടതല്ലെ..,, '''ഇങ്ങനെ കളിയാക്കുവാണേല് ഞാ പോവാ..,, അപ്പു മുഖം വീര്‍പ്പിച്ച് പോകാന്‍ നിന്നു ''അല്ലേലും ഈ അടുക്കളയില്‍ നീ എന്തോന്ന് ചെയ്യാനാ., ന്നാ ഈ കാപ്പി കൊണ്ട് പോയി വിച്ചു മോന് കൊടുക്ക്..,,

അമ്മ തന്ന കാപ്പി കൊണ്ട് ഉള്ളിലെ ചമ്മല് മറച്ച് വെച്ച് അപ്പു മെല്ലെ റൂമിലേക്ക് പോയി ഡോര്‍ തുറന്നപ്പോ തന്നെ വിച്ചു ഷര്‍ട്ടിന്‍റെ ബട്ടന്‍സ് ഇടുന്നതാണ് കണ്ടത് '''വിച്ചേട്ടനെങ്ങോട്ടാ രാവിലെ തന്നെ., കുറച്ച് കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് വീട്ടിലേക്ക് പോയാ പോരെ..,, ''ഞാന്‍ വീട്ടിലേക്കല്ല., അര്‍ജന്‍റായി ഒരു മീറ്റിങ്ങുണ്ട്.,കുറച്ച് ദൂരയാണ്‌., നീ ഇവിടെ നിന്നോ രാത്രിക്ക് മുന്നെ ഞാന്‍ കൂട്ടാന്‍ വരാം..,, '''എന്നാ ഈ കാപ്പി കുടിക്ക്,, അപ്പു കപ്പ് അവന്‍റെ കൈയ്യില്‍ വെച്ച് കൊടുത്തു., വിച്ചു കാപ്പി കുടിച്ച് കപ്പ് തിരിച്ച് കൊടുത്ത് അവളെ ഒന്ന് നോക്കി ചിരിച്ച് വേഗത്തില്‍ റൂമില്‍ നിന്ന് ഇറങ്ങി പോയി അവന്‍റെ ചിരിയെന്തോ അവളെ ഹൃദയത്തിലാണ് ചെന്ന് തറച്ചത് അവളെ അധരങ്ങളിലേക്കും ആ ചിരി പ്രതിഫലിച്ചു വിച്ചൂന്‍റെ കാര്‍ പോകുന്ന ശബ്ദം കേട്ടതും അപ്പു ജനലിലെ കര്‍ട്ടന്‍ മാറ്റി നോക്കി കാറ് കണ്ണില്‍ നിന്നകന്നതും അപ്പു കപ്പും കൊണ്ട് താഴെ കിച്ചണിലേക്ക് പോയി ''വിച്ചു മോന് എന്തോ അര്‍ജന്‍റ് ഉണ്ടെന്ന് പറഞ്ഞ് പോയല്ലെ?.,, ''ഹ്മ്..,,

അമ്മയുടെ ചോദ്യത്തിന് അപ്പു ഒന്ന് മൂളിയതെ ഒള്ളു ''ഞാന്‍ പറമ്പില്‍ പോയി ഉച്ചത്തേക്ക് തോരന് വേണ്ടി പയറ് പൊട്ടിച്ചോണ്ട് വരാം..,, നീ അച്ഛനുള്ള ചായയും ബിസ്ക്കറ്റും ഒന്ന് സിറ്റ് ഒൗട്ടിലേക്ക് കൊണ്ട് കൊടുക്ക്..,, '''ശെരിയമ്മെ..,, അല്ല ചേട്ടായി എണീറ്റില്ലെ..,, '''അവന് മൂട്ടില് വെയിലുദിച്ചാലെ എണീക്കൂ..,, നീ അച്ഛന് ചായ കൊണ്ട് കൊടുക്കാന്‍ നോക്ക്.. , അമ്മ അതും പറഞ്ഞ് പുറത്തേക്കിറങ്ങി അപ്പു അച്ഛനുള്ള ചായ കപ്പിലേക്കൊഴിക്കുമ്പോയാണ് അച്ഛന് പണികൊടുക്കേണ്ട കാര്യം ഒാര്‍മ വെന്നത് ''ചായേല് കുറച്ച് വിമ്മ് കലക്കിയാലോ അല്ലേല് വേണ്ട., ആകെയുള്ള അച്ഛനാ., ഉപ്പിട്ട് കൊടുക്കാം..,, അപ്പു കപ്പിലേക്ക് കുറച്ച് ഉപ്പ് വാരിയിട്ട് ഇളക്കി '''ഏതായാലും പണി കൊടുക്കല്ലെ., കുറച്ച് മുളക് പൊടി കൂടെ ഇട്ടേക്കാം..,, അപ്പു കുറച്ച് മുളക് പൊടി കൂടെ എടുത്തിട്ടു ചായ റെഡിയായതും ബിസ്ക്കറ്റെടുത്തു '''അയ്യ.,വയസ്സാംക്കാലത്ത് അങ്ങേരെ ഒരു ഒാറിയോ ബിസ്ക്കറ്റ്..,, എന്നും പറഞ്ഞ് അപ്പു ബിസ്ക്കറ്റിലെ ക്രീമെടുത്ത് അതിന് പകരം ടൂത്ത് പേസ്റ്റ് തേച്ച് അച്ഛന്‍റെ അടുത്തേക്ക് നടന്നു സിറ്റ് ഒൗട്ടില്‍ പത്രം വായിക്കുന്ന അച്ഛന്‍റെ അടുത്തിരുന്ന് '''അച്ഛേ..,,ദാ ചായിം ബിസക്കറ്റും..,,

'''ആ..ഹ...,,ഇന്ന് അച്ഛേടെ മോള് നേരത്തെ ഭൂമി കണ്ടോ.., ശിവദാസ് പത്രം മാറ്റി വെച്ചു '''അച്ഛനും എന്നെ കളിയാക്കുവാണോ..,, അപ്പു ചുണ്ട് ചുളുക്കി '''ചുമ്മാ പറഞ്ഞതാ അപ്പൂസേ..,, വിച്ചു മോന്‍ പ്രാഥല് പോലും കഴിക്കാന്‍ നിന്നില്ല അല്ലെ..,, '''ആ..ഹ് രാത്രി എന്നെ കൊണ്ട് പോകാന്‍ വരുമ്പോ ഇവിടെന്ന് കഴിച്ചോളും.,അച്ഛേടെ പരാതി മാറട്ടെ. , അച്ഛേ..,, ഇതെന്താ ചായ കുടിക്കാത്തെ., ചൂടാറുന്ന മുന്നെ കുടിക്കന്നേ..,, അപ്പു ഒന്നൂടെ ചായ അച്ഛന്‍റെ അടുത്തോട്ട് നീക്കി അച്ഛന്‍ ചായ വായിലേക്ക് വെച്ചതും അപ്പു ഒറ്റ ഒാട്ടം ''അപ്പൂ....,,നില്‍ക്കഡീ അവിടെ..,, ഒാടി കിതച്ച് റൂമിലെത്തിയതും കേട്ടു അച്ഛന്‍റെ ശബ്ദം '''എന്നെ കിട്ടയത് തന്നെ..,, ഞാ ഉറങ്ങാന്‍ പോകാ..,, അപ്പു മൂടിപുതച്ച് സുഖായിട്ടുറങ്ങി ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ അമ്മ വിളിച്ചെങ്കിലും അവള് ഉറക്കായോണ്ട് എണീറ്റ് പോയില്ല..,,

ഉച്ചക്ക് ഊണിന് വിളിച്ചതും അപ്പു കോട്ടുവാ ഇട്ട് എണീറ്റ് മൂരി നിവര്‍ത്തി ജെസ്റ്റ് കൈയ്യും മുഖവും വായും കഴുകി താഴേക്ക് പോയി താഴെ എല്ലാരും ഭക്ഷണം കഴിച്ച് തുടങ്ങിയിരുന്നു അപ്പു അച്ഛനോട് വളിച്ചൊരു ചിരി ചിരിച്ച് അവളെ സീറ്റില്‍ പോയിരുന്നു ചോര്‍ വിളംമ്പി കറി ഒഴിച്ച് തോരനും കൂട്ടി ഒരു ഉറുള വായയിലേക്ക് വെച്ച് കഴിച്ചു ഇടക്ക് വെള്ളം കുടിക്കാന്‍ തോന്നിയതും ഗ്ലാസെടുത്ത് കുടിച്ചതും അടുത്ത നിമിഷം ഒറ്റ തുപ്പ് നേരെ നോക്കുമ്പോ കാണുന്നത് അപ്പൂന്‍റെ ഒാപ്പോസിറ്റായി ഇരുന്ന അര്‍ജുന്‍റെ മുഖമാകെ വെള്ളവും ചോറിന്‍റെ അവശിഷ്ടങ്ങളുമായി തുറിച്ച് നോക്കുന്ന കാഴ്ച്ചയാണ് പണി പാളി എന്ന് മനസ്സിലായ അപ്പു മെല്ലെ എണീക്കാന്‍ നില്‍ക്കുമ്പോയാണ് ഒരു പൊട്ടിചിരി കേട്ടത് നോക്കുമ്പോ അച്ഛന്‍ ഇരുന്ന് പൊട്ടിചിരിക്കുന്നു പണി വന്ന വഴി മനസ്സിലായ അപ്പു അച്ഛനെ ദയനീയമായി നോക്കി അര്‍ജുനെ നോക്കാതെ മുറ്റത്തേക്ക് ഒറ്റ ഒാട്ടം......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story