വിനയാർപ്പണം: ഭാഗം 18

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

പണി പാളി എന്ന് മനസ്സിലായ അപ്പു മെല്ലെ എണീക്കാന്‍ നില്‍ക്കുമ്പോയാണ് ഒരു പൊട്ടിചിരി കേട്ടത് നോക്കുമ്പോ അച്ഛന്‍ ഇരുന്ന് പൊട്ടിചിരിക്കുന്നു പണി വന്ന വഴി മനസ്സിലായ അപ്പു അച്ഛനെ ദയനീയമായി നോക്കി അര്‍ജുനെ നോക്കാതെ മുറ്റത്തേക്ക് ഒറ്റ ഒാട്ടം ''നില്‍ക്കഡീ അവിടെ..., '''അയ്യോ ചേട്ടായീ..,,അറിയാതെ പറ്റിയതാ..,അച്ഛന്‍ പണിതതാ സത്യം...,, അപ്പു വീടിന്‍റെ പുറക് വശത്തോട്ടോടീ പിന്നാലെ അര്‍ജുവും ''നീ മനപൂര്‍വ്വം മുഖത്തേക്ക് തുപ്പീട്ട് അച്ഛനെ പറയുന്നോ..,, നില്‍ക്കഡീ പട്ടികുട്ടി അവിടെ.,, അര്‍ജു മുയുവന്‍ ശക്തിയും ഉപയോഗിച്ച് അവളെ പുറകെ ഒാടി '''ഇല്ലാ..,,ഞാ നില്‍ക്കൂല...,, അപ്പു നിര്‍ത്താതെ വീടിന് ചുറ്റും ഒാടി അവസാനം ഒാടി തളര്‍ന്ന് വീടിന് മുന്‍വശത്ത് എത്തിയപ്പോ അപ്പു കാല് മുട്ടില്‍ കൈ കുത്തി കിതച്ച് നിന്നു പതിയെ ശ്വാസം എടുത്ത് വിട്ട് തിരിഞ്ഞ് നോക്കുമ്പോ അര്‍ജു ഒരു ബക്കറ്റ് വെള്ളവുമായി കൊലചിരി ചിരിക്കുന്നു '''ചേട്ടായീ...നോ..., അപ്പു അവന് നേരെ തിരിഞ്ഞ് ബേക്കിലോട്ട് നടന്നു

'''എന്‍റെ മുഖത്തേക്ക് തുപ്പീട്ട് നിന്നെ വെറുതെ വിടാനോ..,നടക്കൂല മോളെ...,, അര്‍ജു വെള്ളം ഒഴിക്കാന്‍ റെഡിയായി '''ചേട്ടായി.,ഒഴിക്കരുത്..,,പ്ലീസ്..,, ചേട്ടായീടെ ഒരേയൊരു അനിയത്തിയാ പറയുന്നെ..,, അപ്പു ബേക്കിലോട്ട് നടന്നോണ്ടിരുന്നു '''ആ ഒരേയൊരു അനിയത്തി കുളിക്കാന്‍ റെഡിയായിക്കോ..,, '''നോ.....,, അപ്പു തിരിഞ്ഞ് ഒാടിയതും അര്‍ജു ബക്കറ്റിലെ വെള്ളം അവളെ മേലെ ഒഴിച്ചു അപ്പു വെള്ളത്തില്‍ കുളിച്ചതും മുഖം അമര്‍ത്തി തുടച്ച് അര്‍ജുന് നേരെ തിരിഞ്ഞ് കണ്ണുരുട്ടി നനഞ്ഞ കോഴിയെ പോലെ നില്‍ക്കുന്ന അപ്പുനെ കണ്ട് അര്‍ജു വയര്‍ പൊത്തി ചിരിച്ചു അത് കണ്ട് അപ്പു ചുണ്ട് പുറത്തേക്കുന്തി ചവിട്ടി തുള്ളി സിറ്റ് ഒൗട്ടിന്‍റെ സ്റ്റെപ്പില്‍ താടിക്ക് കൈ കൊടുത്തിരുന്നു 🎶മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബള്‍ബുകള്‍.. 🎶 മിന്നി മിന്നി മിന്നി മിന്നി കത്തുമ്പോള്‍ അര്‍ജു പാട്ടും മൂളി അപ്പൂന്‍റെ തലക്കിട്ടൊരു കൊട്ടും കൊടുത്ത് അകത്തേക്ക് കയറി പോയി അപ്പു തല ഉഴിഞ്ഞ് അവന്‍ പോയ വഴിയെ നോക്കി നനഞ്ഞപാടെ നഖം കടിച്ച് അവനിട്ട് എന്ത് പണി കൊടുക്കും എന്ന് ആലോചിക്കാന്‍ തുടങ്ങി ചിന്തയില്‍ മുഴുകിയിരിക്കുമ്പോയാണ് കൊലചിരിയുമായി അച്ഛന്‍ അവളെ അടുത്തിരുന്നത്

'''എന്നാലും എന്‍റെ അച്ഛെ, എന്നോടീ ചതി വേണ്ടായിരുന്നു., അപ്പു അച്ഛനെ ദയനീയമായി നോക്കി '''നിന്‍റെ തന്തയല്ല എന്‍റെ തന്ത''' മനസ്സിലായോ അച്ഛന്‍ ടീഷര്‍ട്ടിന്‍റെ കോളര്‍ പൊക്കി കൊണ്ട് പറഞ്ഞു ''അതെനിക്കിപ്പോ ശരിക്ക് മനസ്സിലായി,, ''എന്ത് മനസ്സിലായീന്ന്.,, അച്ഛന്‍ നെറ്റി ചുളിച്ചു ''അച്ഛേടെ അച്ഛനല്ല എന്‍റെ തന്താന്ന്., അതോണ്ടല്ലെ എനിക്ക് നനഞ്ഞ കോഴിയെ പോലെ നില്‍ക്കേണ്ടി വന്നത്..,, അപ്പു സ്വയം നോക്കി പറഞ്ഞു '''മോളെ അപ്പൂ സ്വന്തം തന്തക്കിട്ട് കൊട്ടല്ലെ...,, അച്ഛന്‍ അപ്പൂന്‍റെ ചെവിക്ക് പിടിച്ചു '''സ്വന്തം മകള്‍ക്കിട്ട് പണിയാമെങ്കില്‍ അച്ഛനിട്ട് കൊട്ടുന്നതില്‍ ഒരു കുഴപ്പവും ഇല്ല.., എന്നും പറഞ്ഞ് അപ്പു അര്‍ജു മുറ്റത്ത് വെച്ച ബക്കറ്റെടുത്ത് അച്ഛന്‍റെ തലയില്‍ കമിഴ്ത്തി അകത്തേക്ക് കയറി അച്ഛന്‍ തലയില്‍ നിന്ന് ബക്കറ്റ് മാറ്റി ''തനിക്കിത് എന്തിന്‍റെ കേടായിരുന്നു,,എന്ന രീതിയില്‍ അപ്പു പോയ വഴിയെ നോക്കി നെടുവീര്‍പ്പിട്ടു ••••••••••••••••••••••••••••••••••••••

അപ്പു റൂമില്‍ ചെന്ന് നനഞ്ഞ ഡ്രസ്സ് മാറ്റി ഫോണെടുത്ത് കുറച്ച് ടൈം വാട്ട്സ്ആപ്പില്‍ തോണ്ടി കൊണ്ടിരുന്നു ബോറടിച്ചപ്പോ ഫോണ്‍ മാറ്റി വെച്ചു '''വിച്ചേട്ടന്‍ ഇപ്പോ എവിടെ ആയിരിക്കും ഒന്ന് വിളിച്ച് നോക്കിയാലോ., അല്ലേല് വേണ്ട ഉമ്മച്ചന് ഇങ്ങോട്ടും വിളിക്കാലോ...,, അപ്പു അങ്ങനെ വിച്ചൂനെ ഒാര്‍ത്തെപ്പോയോ മഴങ്ങി കുറച്ച് കഴിഞ്ഞ് വാതിലില്‍ ആരോ മുട്ടിയതും അപ്പു ഉറക്ക ചടവോടെ എണീറ്റ് കോട്ട് വാ ഇട്ട് വാതില്‍ തുറന്നു മുന്നില്‍ വിച്ചൂനെ കണ്ടതും കണ്ണ് രണ്ടും തിരുമ്പി ഒന്നൂടെ നോക്കി '''ഉമ്മച്ചന്‍ തന്നെയാണോ ഇത് ., ഹേയ് മീറ്റിംങിന് പോയ ഉമ്മച്ചനെങ്ങനെ ഇവിടെ ഉണ്ടാകാ..,, ഏതായാലും ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കാ...,,, അപ്പു ഉറക്കം വിട്ട് മാറാതെ ഒാരോന്ന് ആലോചിച്ച് ''ഇവള്‍ക്കിതെന്താ വട്ടായോ'' എന്ന രീതിയില്‍ നോക്കി നില്‍ക്കുന്ന വിച്ചൂന്‍റെ തോളില്‍ പിടിച്ച് ഉയര്‍ന്ന് കവിളില്‍ അമര്‍ത്തി കടിച്ചു '''ആ..ഹ് അമ്മേ..,, എന്താ കുരുട്ടെ നിനക്ക് വട്ടായോ..,, വിച്ചു അപ്പൂനെ പിടിച്ചുന്തി '''അയ്യോ വിച്ചേട്ടന്‍ തന്നെയാണോ..,,

'''അല്ല എന്‍റെ പ്രേതം ..,, നീയെന്താഡീ പട്ടീടെ ജന്മം ആണോ., എന്നാ വേദനയാ..,, വിച്ചു കവിള്‍ അമര്‍ത്തി ഉഴിഞ്ഞ് അപ്പൂന്‍റെ റൂമില്‍ കയറി ബെഡില്‍ ഇരുന്നു '''അയ്യോ..,,വിച്ചേട്ടാ ഞാന്‍ സ്വപ്നാന്ന് വിചാരിച്ചാ കടിച്ചെ., ഇത്ര നേരത്തെ വിച്ചേട്ടന്‍ വരുമെന്ന് അറിയില്ലായിരുന്നു..,, അപ്പു ആവിശ്യത്തിലധികം വിനയം മുഖത്ത് വാരി വിതറി പറഞ്ഞു ''നേരത്തെയോ., ടൈം എട്ട് കഴിഞ്ഞു., ഇരുപത്തി നാലു മണിക്കൂറും ഉറങ്ങിയാ മനുഷ്യന്‍റെ ബോധം പോകോ ദൈവമേ..,, കുരുട്ടെ വേഗം ഒരുങ്ങി താഴോട്ട് വാ ഇപ്പോ തന്നെ പോണം..,, വിച്ചു അതും പറഞ്ഞ് താഴേക്ക് പോയി അപ്പു വേഗം ഉരുങ്ങി താഴേക്ക് പോയി അല്ലാവരും കൂടെ ഒരുമിച്ച് ഫുഡ് കഴിച്ച് അപ്പുവും വിച്ചുവും കൂടെ പോകാനിറങ്ങി '''അച്ഛാ..,അമ്മേ,.,അളിയാ പോയിട്ട് വരാം...,, വിച്ചു അല്ലാവരോടും യാത്രപറഞ്ഞ് കാറില്‍ കയറി ഉള്ളിലെ സങ്കടം അടക്കിപിടിച്ച് അപ്പു അവരെ നോക്കി ചിരിച്ചു ''മക്കള് പോയിട്ട് വാ..,, അച്ഛന്‍ അവളെ തലയില്‍ തലോടി '''എന്‍റെ മോള് ഇവിടെ ഉണ്ടായപ്പോ ഒരു ഒാളമായിരുന്നു.,

ഇനിപ്പോ ഒരു രസവും ഉണ്ടാകൂല.,, അമ്മ കരച്ചില് പുറത്ത് വരാതിരിക്കാന്‍ ശ്രമിച്ചു '''അപ്പൂസേ..,,ഞങ്ങള്‍ക്കിട്ട് പണിയുന്ന പോലെ അവര്‍ക്കിട്ട് പണിതേക്കല്ലെ., ഞങ്ങള്‍ക്ക് നിന്നെ സെന്‍റര്‍ ജയിലില്‍ വന്ന് കാണേണ്ടി വരും...,, '''നീ പോടാ ചേട്ടായീ..,, അര്‍ജു അവളെ കളിയാക്കിയതും അവള്‍ അവനെ നോക്കി കൊഞ്ഞനം കുത്തി കാറില്‍ കയറി ••••••••••••••••••••••••••••• ''ന്നാ കീ., അച്ഛനും അമ്മയും തറവാട്ടില്‍ നിന്ന് വന്നിട്ടില്ല., നീ പോയി ഡോര്‍ തുറക്ക്., ഞാന്‍ കാറൊന്ന് പാര്‍ക്ക് ചെയ്യട്ടെ..,, കാര്‍ വിച്ചൂന്‍റെ വീടിന്‍റെ മുറ്റത്തേക്ക് കയറ്റി നിര്‍ത്തി കൊണ്ട് വിച്ചു പറഞ്ഞു കീ വാങ്ങി അപ്പു കാറില്‍ നിന്നിറങ്ങി ഡോര്‍ തുറന്നു അപ്പോയേക്കും വിച്ചുവും വന്ന് ഡോര്‍ ലോക്ക് ചെയ്ത് റൂമിലേക്ക് പോയി ഫ്രഷായി വന്ന് രണ്ടാളും രണ്ട് ഭാഗത്ത് നിന്ന് ഫോണില്‍ കളിക്കാന്‍ തുടങ്ങി ''നാളെ കോളേജില്‍ പോകണം., ഇന്ന് തന്നെ ക്ലാസ് മിസ്സാക്കിയതാ.., വിച്ചു പറഞ്ഞു '''ഹ്മ്..,,, അപ്പു ഒന്ന് മൂളിയതെ ഒള്ളു ''ഞാന്‍ പോയ തക്കം നോക്കി നീ വീട് മറിച്ചിട്ടെന്ന് അര്‍ജു പറഞ്ഞല്ലോ..,,

'''എന്‍റെ വീടല്ലെ.,അതിന് ഇയാള്‍ക്കെന്താ..,, അപ്പു വിച്ചൂനെ നോക്കി പുച്ഛിച്ചു '''എന്‍റമ്മോ ഞാനൊന്നും പറഞ്ഞില്ലേ.,,, വിച്ചു കൈ കൂപ്പി ബെഡില്‍ പോയി ഉറങ്ങാന്‍ കിടന്നു അപ്പുവും ഫോണ്‍ മാറ്റിവെച്ചു ബെഡില്‍ കയറി ചുമരോട് ചേര്‍ന്ന് കിടന്നു കുറച്ച് കഴിഞ്ഞപ്പോ അപ്പു തിരിഞ്ഞ് കിടന്ന് കണ്ണടച്ച് സുഖായിട്ടുറങ്ങുന്ന വിച്ചൂനെ തന്നെ കണ്ണിമവെട്ടാതെ നോക്കി നിന്നു പെട്ടന്ന് വിച്ചു കണ്ണ് തുറന്നതും അപ്പു ഒന്ന് പതറി വിച്ചു കണ്ണ് കൊണ്ട് എന്താന്ന് ചോദിച്ചതും അപ്പു തോള് പൊക്കി ഒന്നുല്ലെന്ന് പറഞ്ഞ് തിരിഞ്ഞ് കിടന്നു ••••••••••••••••••••••••••••••••••••••••• സമയം പുലര്‍ച്ചെ അഞ്ച് മണി '''അപ്പൂ...,,അപ്പൂ...,,എണീക്ക് ആരോ ബെല്ലടിക്കുന്നു പോയി ഡോര്‍ തുറക്ക്...,, വിച്ചു അപ്പൂനെ തട്ടി വിളിച്ചു '''വിച്ചേട്ടന്‍ തുറക്ക്...,, അപ്പു പുതപ്പ് തലവഴി ഇട്ടു '''എനിക്ക് വയ്യ നീ തുറക്ക് പ്ലീസ്..,, '''എനിക്കും വയ്യ താഴേക്ക് പോകാന്‍.. , അപ്പു കണ്ണ് തുറക്കാതെ പറഞ്ഞു '''പ്ഫാ..,,പോയി തുറക്കഡീ..,, വിച്ചു ഒച്ചയിട്ടതും അപ്പു ചാടിയെണീറ്റ് താഴേക്കോടി .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story