വിനയാർപ്പണം: ഭാഗം 19

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

എനിക്കും വയ്യ താഴേക്ക് പോകാന്‍.. , അപ്പു കണ്ണ് തുറക്കാതെ പറഞ്ഞു '''പ്ഫാ..,,പോയി തുറക്കഡീ..,, വിച്ചു ഒച്ചയിട്ടതും അപ്പു ചാടിയെണീറ്റ് താഴേക്കോടി ''ആ..ഹ അപ്പോ ഇവള്‍ക്കെന്നെ പേടിയൊക്കെ ഉണ്ടല്ലെ.,സമാധാനം..,, എന്നും മനസ്സില്‍ പറഞ്ഞ് വിച്ചു വീണ്ടും ഉറക്കത്തിലേക്ക് വീണു അപ്പു ആണേല്‍ ഉറക്കം കളഞ്ഞ പിരാന്തില്‍ പുറത്ത് നില്‍ക്കുന്നവനെ കൊല്ലാനുള്ള ദേഷ്യത്തില്‍ പെട്ടന്ന് ഡോറിന്‍റെ ലോക്കെല്ലാം മാറ്റി തുറന്നു '''സര്‍പ്രൈസ്..,,,, അപ്പുവിന്‍റെ മുന്നിലേക്കാരോ പെട്ടന്ന് ചാടി പറഞ്ഞതും അപ്പു പേടിച്ച് രണ്ടടി പിറകോട്ട് വെച്ചു '''ഡാ..,,വീഡികുറ്റി തെണ്ടി നീ ആയിരുന്നോ കുരുപ്പെ..,, മുന്നില്‍ ഇളിച്ച് നില്‍ക്കുന്ന വിനൂനെ കണ്ട് അപ്പു നെഞ്ചില്‍ കൈ വെച്ച് പറഞ്ഞു ''യാ യാ..,,എങ്ങനെയുണ്ട് സര്‍പ്രൈസ്..,, വിനു കോളര്‍ പൊക്കി ചോദിച്ചു '''അവന്‍റെ ഒരു ഒണക്ക സര്‍പ്രൈസ്., മനുഷ്യന്‍റെ ഉറക്കവും കളഞ്ഞ് അവന്‍റെ ഒരു ഒാഞ്ഞ മോന്തയും കൊണ്ട് വന്നേക്കുന്നു സര്‍പ്രൈസെന്നും പറഞ്ഞു..,, '''ഇഷ്ട്ടപ്പെട്ടില്ലാ..., എന്നാ വേറെ ഒരു സര്‍പ്രൈസ്..,,വാ ഇവിടെ ഇരി..,, വിനു അപ്പൂനെ പിടിച്ച് സെറ്റില്‍ ഇരുത്തി '''ഒന്ന് വേഗം പറഞ്ഞ് തൊലക്കഡാ പൊട്ടാ..,, അപ്പു കോട്ടു വാ ഇട്ടോണ്ട് പറഞ്ഞു ''അപ്പുട്ടാ..,,ഞാന്‍ മുംബൈയിലെ കോളേജില്‍ നിന്ന് ടീസി വാങ്ങി നിന്‍റെ കോളേജില്‍ ചേര്‍ന്നു..,,

എങ്ങനെ ഉണ്ട് സര്‍പ്രൈസ് ഞെട്ടിയില്ലെ?.,ശരിക്കും ഞെട്ടിയില്ലെ?..,, വിനു ആവേശത്തോടെ ചോദിച്ചു ''പിന്നേ.....ഞൊട്ടി..,,എന്‍റെ വിധി അല്ലാതെന്ത്..,, അപ്പു താടിക്കും കൈ കൊടുത്ത് ഇരുന്നു '''ദുഷ്‌ട്ടെ.,കല്ല്യാണം കഴിഞ്ഞതില്‍ പിന്നെ നിനക്കെന്നെ ഒരു വിലയും ഇല്ല..,,സങ്കടം ഉണ്ട് ഉണ്ണീ..,,സങ്കടോണ്ട്....,, വിനു മൂക്ക് പിഴിഞ്ഞു സങ്കടം അഭിനയിച്ചു '''അതേതാ ഞാനറിയാത്തൊരു ഉണ്ണി., അതല്ല വിനുട്ടാ..,,നീ ഒരു പാര്‍സലിന്‍റെ കാര്യം പറഞ്ഞില്ലായിരുന്നോ., ചൂടോടെ വാങ്ങി വെക്കാന്‍ പറഞ്ഞത്., അത് എത്തിയില്ലഡാ.., അപ്പു സങ്കടത്തോടെ പറഞ്ഞു '''കൊള്ളി മോളെ അത് ഞാന്‍ തന്നെയാഡീ ഞാനന്ന് പറഞ്ഞ പാര്‍സല്., രണ്ട് ദിവസത്തിനുള്ളില്‍ മുംബൈയില്‍ നിന്ന് ഞാന്‍ വന്ന് നിന്‍റെ കോളേജില്‍ ചേര്‍ന്നെന്നു പറയുമ്പോ നീ ശരിക്കും സര്‍പ്രൈസ് ആകുമെന്ന് കരുതി.,, ''അയ്യോ ദാരിദ്രം..,, ഞാ പോവാ ഉറങ്ങാന്‍., ആ ഡോര്‍ ലോക്ക് ചെയ്യാന്‍ മറക്കണ്ട., എട്ടരക്ക് ഒരുങ്ങി നിന്നോ കോളേജില്‍ പോകാന്‍.., നമ്മുക്ക് പൊളിക്കാം വീഡി കുറ്റി..,, വിനൂന്‍റെ പുറത്ത് രണ്ട് ഇടി ഇടിച്ച് അപ്പു റൂമിലോട്ട് പോയി 

''ആരാ അപ്പൂ പുറത്ത്..,,, അപ്പു വന്നതും വിച്ചു പുതപ്പില്‍ നിന്ന് തല വെളിയിലോട്ട് ഇട്ട് ചോദിച്ചു ''ഒാ..അതൊരു പിച്ചക്കാരനാ..,, എന്നും പറഞ്ഞ് അപ്പു വിച്ചൂന്‍റെ പുതപ്പ് വലിച്ചെടുത്ത് തല വഴി ഇട്ടു വിച്ചു ഇവള്‍ക്കിതെന്താ വട്ടായോ എന്ന രീതിയില്‍ വായിം തുറന്ന് അപ്പൂനെ നോക്കി., പിന്നെ എന്തേലും ആകട്ടേന്ന് കരുതി വിച്ചു വീണ്ടും ഉറങ്ങി കുറച്ച് കഴിഞ്ഞ് അപ്പു എണീറ്റ് കുളിച്ച് കിച്ചണില്‍ കയറി., ഗ്യാസില്‍ ചായക്ക് പാല്‍ തിളപ്പിക്കാന്‍ വെച്ച് ഫ്രിഡ്ജില്‍ വാങ്ങിച്ച് വെച്ച അപ്പത്തിന്‍റെ മാവെടുത്ത് ചുട്ടു., അതിനിടക്ക് പാല്‍ തിളച്ചതും ചായ പൊടിയിട്ട് വീണ്ടും തിളപ്പിച്ച് പഞ്ചസാരയും ഇട്ട് തീ ഒാഫ് ചെയ്തു., തേങ്ങ ചിരകി ചമ്മന്തിയും ഉണ്ടാക്കി ബ്രേക്ക് ഫാസ്റ്റ് റെഡിയായതും ടേബിളില്‍ കൊണ്ട് വെച്ചു ഉച്ചക്കുള്ള ഫുഡ് കോളേജിലെ ക്വാന്‍റീനില്‍ നിന്നായോണ്ട് അതുണ്ടാക്കാതെ അപ്പു രക്ഷപ്പെട്ടു അപ്പു വേഗം മുറ്റം തുത്ത് വാരി., അകവും വൃത്തിയാക്കിയെപ്പോയേക്കും വിച്ചുവും വിനും വന്നു '''വിനു നീ എപ്പോ വന്നഡാ..,, വിനൂനെ കണ്ട് വിച്ചു ചോദിച്ചു ''ഞാന്‍ ഒരു അഞ്ച് മണിക്ക് എത്തി ബ്രോ..,, വിനു ചെയര്‍ വലിച്ച് ടേബിളിനരികില്‍ ഇരുന്നു

''അപ്പൂ നീ പറഞ്ഞ പിച്ചക്കാരന്‍ ഇവനാണല്ലെ..,, വിച്ചു ഇളിച്ചോണ്ട് പറഞ്ഞത് കേട്ട് അപ്പു വിനൂന് മുത്തരണ്ട് പല്ലും കാട്ടി ചിരിച്ച് കൊടുത്ത് '''നീ ഇളിക്കണ്ട കൊള്ളി മോളെ., നിന്‍റെ ഈ മുത്തരണ്ട് പല്ലും ഞാന്‍ അടിച്ച് പൊട്ടിക്കും നോക്കിക്കോ..,, വിനു കലിപ്പില്‍ പറഞ്ഞതും അപ്പു ചമന്തിയില്‍ അപ്പം മുക്കി അവന്‍റെ വായിലേക്ക് കുത്തി കയറ്റി ഒരു വിധം വായേലുള്ളതെല്ലാം ഇറക്കി ചായ എടുത്ത് കുടിച്ച് വിനു അപ്പൂനെ നോക്കി പല്ല് കടിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ഡ്രസ്സ് മാറ്റി മൂന്നും കോളേജിലേക്കിറങ്ങി ■■■■■■■■■■■■■■■■■■■ ദിവസങ്ങള്‍ കടന്ന് പോയി അച്ഛനും അമ്മയും തറവാട്ടില്‍ നിന്ന് തിരിച്ച് വന്നു., വിനുവും കൂടെ കോളേജിലേക്ക് വന്നതോടെ ഫുള്‍ അടിച്ച് പൊളിയാണ്.,, അത് കൊണ്ട് തന്നെ അപ്പു മുടങ്ങാതെ കോളേജില്‍ പോകും അപ്പുവിന്‍റെയും വിച്ചുവിന്‍റേയും ഇടയിലുള്ള മഞ്ഞ് മല ഉരുകി തുടങ്ങിയിരുന്നു എന്നാലും പരസ്പരം ഇഷ്ട്ടം മറച്ച് വെച്ച് ഫുള്‍ ടൈം അടിയാണ്..,, ••••••••••••••••••••••••••••••••••••••• ''അപ്പൂ എത്ര ടൈം ആയി ഞാന്‍ വൈറ്റ് ചെയ്യുന്നു., ക്ലാസ് കഴിഞ്ഞാന്‍ നിനക്കെന്താ ഒന്ന് നേരത്തെ ഇറങ്ങിയാല് കുരുട്ടെ..,,

ഞാന്‍ പറഞ്ഞതല്ലെ.,നിന്നോട് എനിക്ക് മീറ്റിംങ് ഉണ്ടെന്ന്., നിന്നെ വീട്ടില് ആക്കീട്ട് വേണം എനിക്ക് പോകാന്‍...,,വേഗം വെന്ന് വണ്ടിയില്‍ കയറാന്‍ നോക്ക് വിച്ചു കോളേജ് വിട്ടതും അപ്പു വരുന്നതും നോക്കി അക്ഷമയോടെ നില്‍ക്കുമ്പോയാണ്., അപ്പു ഒാടി കിതച്ച് വരുന്നത് കണ്ടത്..,, അവളെ കണ്ടതും വിച്ചു അവളോട് ചൂടായി '''എന്‍റെ ഉമ്മച്ചാ കലിപ്പാകണ്ട., ഞാന്‍ വന്നില്ലെ.,അച്ഛനെ കാണേണ്ട ആവിശ്യം ഉണ്ടായിരുന്നു..,,അതോണ്ട് ഒാഫീസ് വരെ ഒന്ന് പോയതാ..,, ആ വിനു ഉണ്ടായിരുന്നെങ്കില്‍ ഇയാള്‍ക്കങ് പോയാല്‍ മതിയായിരുന്നു., അവന്‍റെ ഒരു കള്ള തലവേദന കാണിച്ച് കൊടുക്കുന്നുണ്ട് ഞാന്‍ വീട്ടില്‍ ചെന്നിട്ട്..,, അപ്പു വേഗം ഫ്രണ്ട് ഡോര്‍ തുറന്ന് കാറില്‍ കയറി ''കുരുട്ടെ..,,നിന്നോട് ഉമ്മച്ചാന്ന് വിളിക്കേണ്ടെന്ന് പറഞ്ഞിട്ടില്ലെ., ഞാനാണേല് നിന്നെ അറിയാതെ പോലും ഉമ്മവെച്ചിട്ടില്ല., ശരിക്ക് നിന്നെയാണ് വിളിക്കേണ്ടത് ഉമ്മച്ചീന്ന്., നീ അന്ന് കിസ്സ് ചെയ്തതൊന്നും ഞാന്‍ മറന്നീല്ല..,, വിച്ചു വണ്ടി ഒാടിച്ചോണ്ട് പറഞ്ഞ് അപ്പൂനെ ഇടം കണ്ണിട്ട് നോക്കി അപ്പു ആകെ ചൂളി പോയിരുന്നു പെട്ടന്നാണ് അപ്പൂന് കണ്ണില് ഇരുട്ട് കയറും പോലെ തോന്നിയത്..,, അപ്പു തലക്ക് കൈ കൊടുത്ത് സീറ്റില് ചാരി ഇരുന്നു ''വി...വിച്ചേട്ടാ...,,, അപ്പു വിളിച്ചു വിച്ചു അവളെ ഇരുപ്പ് കണ്ടതും വേഗം വണ്ടി സൈഡാക്കി

'''അപ്പൂ...,,എന്ത് പറ്റി.,എന്തേലും വയ്യായ്ക തോന്നുന്നുണ്ടോ..,, വിച്ചു അവളെ കവിളില്‍ കൈ ചേര്‍ത്തു '''എ..എ..നിക്കെന്തോ തലമിന്നുന്ന പോലെ..,, അപ്പു അവന്‍റെ തോളില്‍ തലവെച്ചു വിച്ചു അവളെ തലയില്‍ തലോടി കൊണ്ടിരുന്നു ഒരു വിധം അവള്‍ ഒാക്കെ ആയെന്ന് തോന്നിയതും വിച്ചു അവള്‍ക്ക് കാറിലിരുന്ന വെള്ളത്തിന്‍റെ ബോട്ടില്‍ കൊടുത്തു അപ്പു മടക്ക് മടക്കായി കുടിച്ച് ബോട്ടില് തിരികെ കൊടുത്തു '''അപ്പു ആര്‍ യു ഒാക്കെ..,, ''ഹ്മ്..,, അപ്പു ഡോറിലേക്ക് തലവെച്ച് കണ്ണടച്ചു ••••••••••••••••••••••••••••••••••••••• വീടെത്തിയപ്പോയേക്കും അപ്പു കുറച്ചും കൂടെ ഒാക്കെയായിരുന്നു ''അപ്പൂ..,, സൂക്ഷിച്ച് ഞാന്‍ പിടിക്കണോ..,, ഡോര്‍ തുറന്ന് ഇറങ്ങുന്ന അപ്പൂനെ നോക്കി വിച്ചു ചോദിച്ചു ''ഹേയ്.,വേണ്ട വിച്ചേട്ടാ ഞാന്‍ ഒാക്കെയാ..,, അപ്പു ഇങ്ങനെ പറഞ്ഞെങ്കിലും വിച്ചുവും അവളെ പുറകെ കാറില്‍ നിന്നിറങ്ങി സിറ്റ് ഒൗട്ടില്‍ അമ്മയും അച്ഛനും വിനുവും ഉണ്ടായിരുന്നു '''മോളെ മുഖത്തെന്താ ഒരു ക്ഷീണം..,, എന്ത് പറ്റി വിച്ചു മോള്‍ക്ക്..,, അമ്മ അപ്പൂന്‍റെ തലയില്‍ തലോടിയതും അപ്പു അമ്മയുടെ കൈയ്യിലേക്ക് കുഴഞ്ഞ് വീണു..,,

'''അയ്യോ..,,മോളെ...,, അമ്മ അവളെ മുഖത്ത് തട്ടി വിളിച്ചു '''മോനെ വണ്ടിയെടുക്കഡാ..,, വിച്ചു വീട്ടിലേക്ക് കയറിയ അതേ സ്പീഡില്‍ വണ്ടിയില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു., വിനു അപ്പൂനെ കോരിയെടുത്ത് വണ്ടിയില്‍ കയറ്റി., അമ്മയും അച്ഛനും കൂടെ കയറിയതും വിച്ചു സ്പീഡില്‍ വണ്ടി ഹോസ്പിറ്റലിലേക്ക് വിട്ടു അപ്പൂനെ ഒ.പിയിലേക്ക് കിടത്തി., ഡ്യൂട്ടി ഡോക്ടര്‍ വന്ന് എല്ലാവരിം പുറത്താക്കി അപ്പൂനെ പരിശോധിച്ചു കുറച്ച് ടെസ്റ്റിനെല്ലാം എഴുതി അപ്പൂന് ട്രിപ്പിട്ടു..,, കുറച്ച് കഴിഞ്ഞ് ഡോക്ടര്‍ പുറത്തേക്ക് വന്നു ''ഡോക്ടര്‍,, അര്‍പ്പണ...,, വിച്ചു മുന്നോട്ട് വന്ന് ചോദിച്ചു '''അര്‍പ്പണയുടെ..,,, ''ഹസ്ബന്‍റാണ്‌,വിനയ് കൃഷ്ണ,, ''congratulation മിസ്റ്റര്‍ വിനയ്., She is pregnant..,, ഡോക്ടര്‍ പുറത്ത് തട്ടി പോയതും വിച്ചു തറച്ച് നിന്നു....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story