വിനയാർപ്പണം: ഭാഗം 2

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

''അപ്പൂ..മോളെ., ആദ്യം വിച്ചൂന് കൊടുക്ക്., അവള്‍ നേരെ വിച്ചൂന്‍റെ അടുത്തേക്ക് ചെന്ന് ട്രേ നീട്ടി.., '''ഇവന്‍റെ ഇരുത്തം കണ്ടാല്‍ തോന്നും പെണ്ണുകാണല്‍ ചടങ്ങിന് ഗസ്റ്റായിട്ട് വിളിച്ചതാന്ന്.,ജാഡ തെണ്ടി ഉമ്മച്ചന്‍.,,, അപ്പു പിറുപിറുത്തു '''എന്താഡീ കുരുട്ടെ നിന്ന് പിറു പിറുക്കുന്നെ..,, വിച്ചു അവള്‍ക്ക് നേരെ കണ്ണുരുട്ടി ''ഒന്നുല്ല വിച്ചേട്ടാ.,ഈ ചായ എടുക്കാന്‍ പറഞ്ഞതാ.,അമ്മ ഭാവി മരുമോന് പ്രത്യേക കൂട്ടുകള്‍ ചേര്‍ത്ത് ഉണ്ടാക്കിയ സ്പെഷല്‍ ടീയാണ്.,, അപ്പു വിച്ചു കേള്‍ക്കാന്‍ പാകത്തില്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു '''രണ്ടിനും സംസാരിക്കാന്‍ ഞങ്ങള്‍ സമയം തരാ.,ഇപ്പോ ചായ എല്ലാവര്‍ക്കും കൊടുക്ക്..,, അച്ഛന്‍ ഇളിച്ചോണ്ട് പറഞ്ഞതും അപ്പു അച്ഛനെ നോക്കി ചുണ്ട് കോട്ടി എല്ലാവര്‍ക്കും ചായ കൊടുത്തു ''എന്നാ പിന്നെ അവര് മാറി നിന്ന് സംസാരക്കട്ടെ അല്ലെ ശിവദാസെ..,, വിച്ചൂന്‍റെ അച്ഛന്‍ പറഞ്ഞു '''അതിനെന്താ കൃഷ്ണാ.,വിച്ചൂ മോനെ ചെല്ല്.,അപ്പൂ നിന്‍റെ റൂമിലേക്ക് മോനേയും കൂട്ടി പോ..,, ''ഏ..യ് എനിക്കൊന്നും സംസാരിക്കാനില്ല അങ്കിള്‍., വിച്ചു എടുത്തടിച്ച പോലെ പറഞ്ഞതും എല്ലാവരും പരസ്പരം നോക്കി

'''അവരെപ്പോയും കാണുന്നതല്ലെ., പിന്നെ മെസ്സേജും ഫോണ് വിളിയും ഉണ്ടാവില്ലെന്ന് ആര് കണ്ടു., വിച്ചൂന്‍റെ അമ്മ പറഞ്ഞു '''എന്നാ പിന്നെ പരസ്പരം ഇഷ്ട്ടപ്പെട്ട സ്ഥിതിക്ക് നമ്മുക്കിതങ് ഉറപ്പിക്കാം ഇല്ലേ കൃഷ്ണാ...,, '''എന്നാ അങ്ങനെ ആവട്ടെ ശിവദാസെ..,,നീ നാളെ അത്രേടം വരെ ഒന്ന് വാ.,നമ്മുക്ക് ജോത്സ്യനെ കണ്ട് കല്ല്യാണത്തിനുള്ള നാളങ്ങ് കുറിപ്പിക്കാം..,, വിച്ചൂന്‍റെ അച്ഛന്‍ കല്ല്യാണ ചര്‍ച്ചയിലേക്ക് കടന്നു '''കല്ല്യാണ നാള് കുറിക്കുമ്പോ ഞങ്ങളെ മരണ നാളും കൂടെ കുറിപ്പിച്ചേക്ക് എപ്പോയാ ഞങ്ങള് തല്ലി ചാകാന്ന് പറയാന്‍ പറ്റില്ല...,, അപ്പു പിറുപിറുത്തു '''മോളെന്തേലും പറഞ്ഞായിരുന്നോ..,, വിച്ചൂന്‍റെ അമ്മ അപ്പൂനോടായ് ചോദിച്ചു '''അത് ആന്‍റി കല്ല്യാണ നാള്.........,, അപ്പു പറഞ്ഞ് തുങ്ങിയപ്പോയേക്കും അപ്പൂന്‍റെ ഒരു കൈ അര്‍ജുവും മറ്റേ കൈ അവള്‍ടെ അമ്മയും പിടിച്ചമര്‍ത്തി., അപ്പു നേരെ നോക്കിയപ്പോ അച്ഛന്‍ അവളെ നോക്കി കണ്ണുരുട്ടുന്നു, '''അത് ആന്‍റി അപ്പു പറയാണ്.,''നാള് നോക്കാന്‍ പോകുമ്പോ അടുത്ത മുഹൂര്‍ത്തം നോക്കി തന്നെ കുറിക്കണേന്ന്...,, അല്ലേഡീ അപ്പൂസേ...,, അര്‍ജു അപ്പൂന്‍റെ കൈ ഒന്നൂടെ പിടി മുറുക്കി

'''അതെയതെ., അപ്പു അര്‍ജുനെ നോക്കി പല്ല് കടിച്ചു., ''നാറ്റിച്ചു കള്ള പന്നി.,, ''ഇപ്പോയത്തെ കുട്ടികളുടെ ഒരു കാര്യം., ശിവദാസന്‍ അപ്പൂനെ നോക്കി കണ്ണിറുക്കി കൃഷ്ണനോടായ് പറഞ്ഞു '''അതോണ്ടല്ലെ എന്‍ഗേജ്മെന്‍റ് പോലും വേണ്ടെന്ന് വെച്ചത്., ഇവരെ പഠിത്തം കഴിഞ്ഞിട്ടാക്കാം കല്ല്യാണം എന്ന് വിചാരിച്ചതാണെയ്., പിന്നെ ഇപ്പോയത്തെ കുട്ടികളല്ലെ., കല്ല്യാണത്തിന് മുമ്പ് വല്ലതും ഒപ്പിച്ചാല്‍ നാട്ടുക്കാരിം ബന്ധുക്കളിം മുന്നില്‍ നാണക്കേടല്ലെ., ഇവര് ഒരു കോളജില്‍ കൂടെ ആകുമ്പോ നമ്മള്‍ മുതിര്‍ന്നവര്‍ വേണ്ട ശ്രദ്ധിക്കാന്‍...,, വിച്ചൂന്‍റെ അച്ഛന്‍ പറഞ്ഞതും എല്ലാവരും അടക്കി പിടിച്ച് ചിരിച്ചു., വിച്ചുവും അപ്പുവും വായിം തുറന്ന് നിന്നു അപ്പു വിച്ചുവിനെ ഒളികണ്ണിട്ട് നോക്കിയപ്പോ അവന്‍ ദേഷ്യം കൊണ്ട് മുഖം വലിഞ്ഞ് മുറുക്കി അവളെ നോക്കി കണ്ണുരുട്ടുന്നു ''ഈ കിളവന്മാരെ ഇന്ന് ഞാന്‍ ., അപ്പൂനും ആ പറഞ്ഞത് തീരെ ഇഷ്ട്ടപെട്ടിട്ടില്ലായിരുന്നു '''മോള് പിന്നേയും എന്തോ പറഞ്ഞല്ലോ..,, ഈ ആന്‍റിക്ക് ഒടുക്കത്തെ കേള്‍വി ശക്തി ആണല്ലോ ഭഗവാനേ.., അപ്പു മനസ്സിലോര്‍ത്തു ''അതവള് കല്ല്യാണത്തിന് ചില്ലി റെഡ് സാരി തന്നെ വേണമെന്ന് പറഞ്ഞതാ., അര്‍ജു വീണ്ടും അവള്‍ക്കിട്ട് പണിതു '''അതേ ആന്‍റി..,ഡാര്‍ക്ക് ഗ്രീന്‍ കളര്‍ ബ്ലൗസും., അപ്പു അര്‍ജുന് പിന്നാലെ പറഞ്ഞു

'''അതൊക്കെ മോളെ ഇഷ്ട്ടം., വിച്ചൂന്‍റെ അമ്മ സ്നേഹത്തോടെ ചിരിച്ചു ''എന്നാ പിന്നെ എല്ലാം പറഞ്ഞ പോലെ ., ഞങ്ങളങ്ങോട്ടിറങ്ങിയാലോ...,, അവര്‍ പോകാനായി എണീറ്റു ''പോയിട്ട് വരാം മോളെ...,, വിച്ചൂന്‍റെ അമ്മ അവളെ തലയില്‍ തലോടി '''ശെരിയാന്‍റി.,വിച്ചേട്ടന്‍റെ അനിയന്‍ മുംബൈയില്‍ നിന്ന് വന്നില്ലെ.,, '''ഇല്ല മോളെ അവന്‍ കല്ല്യാണം അടുപ്പിച്ചെ വരു.,അവനിപ്പോ എക്സാമാണ്., '''അര്‍ജു രാത്രി ക്ലബ്ബിലേക്കിറങ്ങ്ട്ടോ?നിനക്കുള്ള പരിപ്പു വടേം ചായിം ഞാന്‍ റെഡിയാക്കീട്ടുണ്ട്...,, വിച്ചു അര്‍ജൂനെ കെട്ടിപിടിച്ച് പറഞ്ഞു '''ശരി അളിയാ..,, അര്‍ജു വിച്ചൂന് നേരെ പല്ലിളിച്ചു അവരെല്ലാം പോയതും അപ്പൂന്‍റെ വീട്ടില്‍ കല്ല്യാണ വട്ടമേശാ സമ്മേളനം കൂടി ''അതല്ല അച്ചേ..,,ഞങ്ങളെ ജാതകം നോക്കിയാര്ന്നോ..,, ''പിന്നെ നോക്കാതെ അപ്പൂസേ..,,നിങ്ങള്‍ക്ക് പത്തില്‍ എട്ട് പൊരുത്തം ഉണ്ട്..,, അമ്മ ആവേശത്തോടെ പറഞ്ഞു ''ദൈവമേ ശരിക്കും ഉള്ളതാണോ., ഇത്‌വരെ ജാതകത്തില്‍ വിശ്വാസമുണ്ടായിരുന്നു അതും പോയി കിട്ടി., അപ്പു താടിക്കും കൈ കൊടുത്തിരുന്നു

'''അച്ഛാ ഇവരെ ജാതകത്തില് കല്ല്യാണം കഴിഞ്ഞ് എട്ടാം നാള്‍ രണ്ടിലൊരാള്‍ തല്ലി മരിക്കും അങ്ങനെന്തേലും ഉണ്ടായിരുന്നോ..,, '''ഏയ് എട്ടാം നാള്‍ വരെ ഒന്നും പോകില്ല ചേട്ടായി., ഏറിപോയാല്‍ കല്ല്യാണത്തിന്‍റെ പിറ്റെ ദിവസം അതിലേറെ നീളില്ല..,, ''രണ്ടാളും തമാശക്കാണേലും ഇങ്ങനൊന്നും പറയാതെ..,, അമ്മ അവരെ നോക്കി ശകാരിച്ചു '''അച്ചേ...,,ഞങ്ങളെ ജാതകം നോക്കിയ ജോത്സ്യന്‍റെ പേരന്താ.,എവിടെ ഉള്ളതാ...,, ''അച്ഛാ അവക്കിതൊന്നും പറഞ്ഞ് കൊടുക്കേണ്ട., അവള് അങ്ങേര്ക്ക് കൈ കൂലി കൊടുത്ത് ഒതുക്കും..,, അര്‍ജു പറഞ്ഞു '''അല്ലെങ്കിലും ഞാന്‍ പറയൂല., ഇവളാണ് ആള്., ക്വട്ടേഷന്‍ കൊടുത്ത് അങ്ങേരെയങ് തട്ടും..,, അച്ഛന്‍ ഇങ്ങനെ പറഞ്ഞതും അപ്പു ചാടി തുള്ളി അവളെ റൂമിലോട്ട് പോയി. പിറ്റേന്ന് രാവിലെ അര്‍ജുനെ പോലും കാത്ത് നില്‍ക്കാതെ അപ്പു സ്ക്കൂട്ടിയെടുത്ത് കോളേജിലേക്ക് വിച്ചുവിനെ കാണുക എന്ന ലക്ഷ്യത്തോടെ പറപ്പിച്ചു അവള്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് കോളേജിലേക്ക് കയറിയതും പി.ജി ബ്ലോക്കിലേക്ക് കയറുന്ന വിച്ചൂനെ കണ്ടു '''ഡാ...ഉമ്മച്ചാ ഒന്ന് നിന്നെ...,, അപ്പു വിച്ചൂനെ നോക്കി വിളിച്ച് കൂവി അവന്‍റെ അടുത്തേക്കോടി അവന്‍റെ അടുത്തെത്തി കിതച്ച് കൊണ്ട് നിന്ന അവളെ ബാക്കില്‍ നിന്നാരോ തള്ളിയതും ബാലന്‍സ് കിട്ടാതെ അവള്‍ വിച്ചൂനെ കൂട്ടി നിലത്തേക്ക് ലാന്‍റായി....,,.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story