വിനയാർപ്പണം: ഭാഗം 20

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

ഡോക്ടര്‍,, അര്‍പ്പണ...,, വിച്ചു മുന്നോട്ട് വന്ന് ചോദിച്ചു '''അര്‍പ്പണയുടെ..,,, ''ഹസ്ബന്‍റാണ്‌,വിനയ് കൃഷ്ണ,, ''congratulation മിസ്റ്റര്‍ വിനയ്., She is pregnant..,, ഡോക്ടര്‍ പുറത്ത് തട്ടി പോയതും വിച്ചു തറച്ച് നിന്നു ''കൃഷ്ണാ നീയെന്‍റെ പ്രാര്‍ത്ഥന കേട്ടു..,, അമ്മയുടെ ശബ്ദമാണ് വിച്ചൂനെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത് അമ്മ അപ്പൂന്‍റെ അടുത്തേക്ക് പോയി., അച്ഛന്‍ വിച്ചൂനെ ഒരു കള്ളച്ചിരിയോടെ നോക്കി അമ്മയുടെ ബാക്കില്‍ പോയി ''congrats bro.,എന്നാലും ഇത്രപെട്ടന്ന് പണി പറ്റിക്കും എന്ന് കരുതിയില്ല..,, വിനു വിച്ചൂനെ ഒന്ന് കെട്ടിപിടിച്ച് അപ്പൂന്‍റെ അടുത്തോട്ട് പോയി പിന്നെ താനായിട്ട് എന്തിനിവിടെ നില്‍ക്കണം എന്ന് കരുതി വിച്ചുവും അവരെ ബാക്കില്‍ കയറി അപ്പൂന്‍റെ മുഖത്ത് നല്ല ക്ഷീണമുണ്ടായിരുന്നു അമ്മ അവളെ അടുത്തിരുന്ന് തലയില്‍ തലോടുന്നുണ്ട്, അച്ഛനും വിനുവും അവളോട് എന്തെക്കെയോ ചിരിച്ച് സംസാരിക്കുന്നുണ്ട്., എന്നാല്‍ വിച്ചൂന് ഇതിലൊന്നും പങ്ക് ചേരാന്‍ പറ്റുന്നുണ്ടായിരുന്നില്ല..,, അപ്പു ആണേല് അറിയാതെ പോലും വിച്ചൂനെ നോക്കിയില്ല..,,

വിച്ചൂന് പതിയെ അപ്പൂനോടുള്ള ഇഷ്‌ട്ടം വഴിമാറി ദേഷ്യം നിറയുന്നത് അവനറിയുന്നാണ്ടായിരുന്നു '''മറ്റൊരുത്തന്‍റെ കുഞ്ഞിനേയും ചുമന്നാണോ ഇവളെന്‍റെ താലിക്ക് തല താഴ്ത്തിയത്., അപ്പു ഇത്ര വൃത്തികെട്ടവളാണെന്ന് മനസ്സില്‍ പോലും കരുതിയില്ല., ഇവളെ ആണല്ലോ ദൈവമേ ഞാന്‍ സ്നേഹിച്ച് പോയത്., ഇഷ്ട്ടം അവളെ അറിയിക്കാത്തതെന്‍റെ ഭാഗ്യം..,, ''വിച്ചു നീയിതെന്ത് ആലോചിക്കാഡാ..,, ഞാന്‍ പറഞ്ഞത് വല്ലോം നീ കേട്ടോ..,, ''ഹേ..എ..എന്താ അച്ഛാ..,,എന്താ പറഞ്ഞെ..,, അച്ഛന്‍ തട്ടി വിളിച്ചപ്പോയാണ് വിച്ചു ചിന്തയില്‍ നിന്നുണര്‍ന്നത് '''നിനക്കെന്താ വിച്ചു ഒരു സന്തോഷം ഇല്ലാത്തെ, പെട്ടന്ന് ആയതിന്‍റെ സങ്കടാണോ., നീയും ഞങ്ങളെ കല്ല്യാണം കഴിഞ്ഞ് പെട്ടന്ന് ഉണ്ടായീണ്‌ ., ഇതിനൊക്കെ സന്തോഷിക്കല്ലെ മോനെ വേണ്ടത്..,, അമ്മ അപ്പൂന്‍റെ അടുത്ത് നിന്നെണീറ്റ് വിച്ചൂന്‍റെ അടുത്തോട്ട് വന്നു ''അയ്യോ അമ്മേ..,,സന്തോഷം നിറഞ്ഞ് തുളുമ്പുന്ന കാരണം മുഖത്ത് നോക്കുമ്പോ അറിയാത്തതാ., എനിക്കിപ്പോ കിടന്ന് തുള്ളാനാ തോന്നുന്നെ.,

വിച്ചു മനസ്സില്‍ അപ്പൂനെ തെറി വിളിച്ച് പുറത്ത് ചിരി വരുത്തി പറഞ്ഞു '''നീ വീട്ടില്‍ പോയിട്ട് തുള്ളിക്കോ..,, ഇപ്പോ പോയി കാറെടുക്ക്, രണ്ട് ദിവസം കഴിഞ്ഞ് നല്ലൊരു ഗൈനകോളജിസ്റ്റിനെ വന്ന് കാണിക്കാനാ ഡോക്ടര്‍ പറഞ്ഞത്..,, അച്ഛന്‍ പറഞ്ഞതും വിച്ചു വേഗം പുറത്തോട്ട് പോയി കാര്‍ പാര്‍ക്കിംങ് ഏരിയയില്‍ പോയി എടുത്ത് കൊണ്ട് വന്നതും അല്ലാരും കാറില്‍ കയറി വീട്ടിലേക്ക് പോയി '''വിച്ചൂ..,വണ്ടി നിര്‍ത്ത്..,,,നിര്‍ത്താന്‍..,, വിനു വിളിച്ച് കൂവി ''എന്താടാ പൊട്ടാ..,, വിച്ചു വണ്ടി സൈഡാക്കിയതും വിനു ചാടി ഇറങ്ങി., ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് കുറേ പൊതിയുമായി വിനു കാറില്‍ കയറി ''ഇതൊക്കെ എന്താടാ..,, അച്ഛന്‍ സംശയത്തോടെ ചോദിച്ചു ''ഞാനൊരു ചിറ്റപ്പനാകാന്‍ പോകല്ലെ., കുറച്ച് മധുരം പിന്നെ ഇവള്‍ക്ക് കഴിക്കാന്‍ പച്ചമാങ്ങ ഫ്രൂഡ്സ്,, ''കുഞ്ഞിന്‍റെ അച്ഛന്‍ വാങ്ങുന്നതിന് മുന്നെ നീ വാങ്ങിയോ..,, ഇതൊക്കെ കണ്ടാല്‍ വിച്ചൂനെക്കാളും സന്തോഷം നിനക്കാണല്ലോ..,, അമ്മ പറഞ്ഞു ''ആര് വാങ്ങിയാലും തിന്നാ പോരെ..,, വിച്ചു ഗൗരവത്തോടെ വണ്ടിയെടുത്തു ••••••••••••••••••••••••••••••••

''മോളെ പതുക്കെ..,, അമ്മ അവളെ കൈപിടിച്ച് കാറില്‍ നിന്നിറക്കി അപ്പൂനെ സെറ്റില്‍ കൊണ്ടിരുത്തി അപ്പോയേക്കും വിനു മധുര പലഹാരങ്ങളെല്ലാം പാത്രത്തിലാക്കി കൊണ്ട് വന്ന് മുന്നില്‍ നിരത്തി പിന്നെ വിച്ചു ഒഴികെ എല്ലാവരും അവളെ തീറ്റിക്കലായിരുന്നു പണി..,, '''അയ്യോ..,,എനിക്ക് മതിയായി..,, അമ്മേ..,,എനിക്കിതൊക്കെ പിന്നെ മതി., ഇപ്പോ നല്ല വിശപ്പ് ഉച്ചക്കൊന്നും കഴിച്ചില്ല.,ചോറുണ്ടോ..,, അപ്പു ചുണ്ട് പുറത്തേക്കുന്തി ചോദിച്ചു '''ദൈവമേ..,,ഉച്ചക്കൊന്നും കഴിച്ചില്ലന്നോ..,, ഇനി ഇതൊന്നും നടക്കില്ല., മോളിവിടെ തന്നെ ഇരി., അമ്മ കൊണ്ട് തരാം..,, അമ്മ കിച്ചണിലോട്ട് പോയി ചോറും മോര് കറിയും മാമ്പഴ പുളിശ്ശേരിം അച്ചാറും കൊണ്ട് വന്ന് അവള്‍ക്ക് വാരി കൊടുത്തു ഈ കാഴ്ച്ച കണ്ട് വിച്ചൂന്‍റെ ചുണ്ടില്‍ അറിയാതെ ഒരു ചിരി മൊട്ടിട്ടു ''വിച്ചൂ.., മോളെ വീട്ടില്‍ വിളിച്ചറിയിക്കണ്ടേ..,, '''ഞാന്‍ വിളിച്ച് പറഞ്ഞോളാം അച്ഛാ.,, വിച്ചു പറഞ്ഞു ''അമ്മേ..,,എന്താ സ്വാദ്..,,വയറ് നിറഞ്ഞു..,, അപ്പു അവസാന ഉരുളയും നുണഞ്ഞ് കൊണ്ട് പറഞ്ഞു അതിന് മറുപടിയായി അമ്മ അവളെ നെറുകില്‍ മുത്തി ''ഡാ..,ചെക്കാ..,,എന്‍റെ മോളെ എടുത്ത് റൂമില്‍ കൊണ്ട് കിടത്തിയെ., അവളൊന്ന് മയങ്ങിക്കോട്ടെ..,,

''യ്യോ അമ്മേ..,,ഞാന്‍ പൊയ്ക്കോളാം..,, അപ്പു പെട്ടന്ന് മറുപടി പറഞ്ഞു ''അതൊന്നും വേണ്ട മോളെ..,, ഡാ നിന്നോടിനി ഒന്നൂടെ പറയണോ.., എടുത്ത് കൊണ്ട് കിടത്തഡാ..,, അമ്മ കലിപ്പായതും വിച്ചു പല്ല് കടിച്ച് അപ്പൂനെ സെറ്റില്‍ നിന്ന് കോരിയെടുത്ത് റൂമിലേക്ക് കൊണ്ട് പോയി •••••••••••••••••••••••••••••••• റൂമിലെത്തിയതും അപ്പൂനെ ബെഡില്‍ കിടത്തി വിച്ചു ഡോറടച്ച് ലോക്ക് ചെയ്ത് അപ്പൂനെ രണ്ട് തെറിവിളിക്കാനായി തിരിഞ്ഞു '''വൃത്തിക്കെട്ടവനെ., താനന്നെ ഉറക്കി കിടത്തി ഗര്‍ഭിണി ആക്കിയല്ലെ..,, അപ്പൂനെ രണ്ട് പറയാന്‍ വന്ന വിച്ചു ഇത് കേട്ട് ഷോക്കായി ''എന്തോന്ന്..,, വിച്ചു അവളെ അടുത്തിരുന്നു ''എന്നെ ഉറക്കി കിടത്തി എന്‍റെ ചാരിത്രം നശിപ്പിച്ച് ഭര്‍ഭം ഉണ്ടാക്കിയില്ലെ തെണ്ടി .,, അപ്പു കൈയ്യില്‍ കിട്ടിയ തലയിണ എടുത്ത് അവനെ അടിക്കാന്‍ തുടങ്ങി ''നിനക്കെന്താഡീ ഭ്രാന്താണോ!!..,, വിച്ചു അവളെ കൈയ്യിലെ തലയണ പിടിച്ച് വാങ്ങി '''ഭ്രാന്ത് നിനക്കാഡാ പട്ടി., ഫസ്റ്റ് നൈറ്റ് എന്താന്ന് പോലും അറിയാന്‍ സമ്മതിക്കാതെ നീ എന്നെ ഈ പരുവത്തിലാക്കിയല്ലോ കാമഭ്രാന്താ..,,

അപ്പു ഇരുന്ന് മോങ്ങാന്‍ തുടങ്ങി '''ച്ഛീ..,,ഏതോ ഒരുത്തന്‍റെ കുഞ്ഞിനേയും ചുമന്നോണ്ട് എന്‍റെ പെടലിക്ക് ഇടുന്നോ വൃത്തികെട്ടവളെ..,, വിച്ചൂന്‍റെ ദേഷ്യം തിളച്ച് മറിഞ്ഞു '''ഏതോ ഒരുത്തറ്റേതോ..,, നിങ്ങളുടെ കുഞ്ഞല്ലാതെ അമിതാബച്ചന്‍റെ കുഞ്ഞ് ഉണ്ടാകോ എന്‍റെ വയറ്റില്..,, '''എന്‍റെ കുഞ്ഞ് ചുമ്മാ നിന്‍റെ വയറ്റിലെത്തോ കുരുട്ടെ.., ഞാന്‍ നിന്നെ ഒന്ന് കിസ്സിയിട്ട് പോലും ഇല്ല., പിന്നെ ആകാശത്ത് നിന്ന് പൊട്ടി മുളക്കോ..,, വിച്ചു പൊട്ടി തെറിച്ചു '''ഗര്‍ഭം ഉണ്ടാക്കിട്ട് കൈ ഒഴിയുന്നോ ഉമ്മച്ചാ..,, അപ്പു ബെഡില്‍ ഇരുന്ന അടുത്ത തലയിണയും അവന്‍റെ മേലേക്കെറിഞ്ഞു ''സത്യം പറഞ്ഞോ.,ആരാ നിന്‍റെ വയറ്റില്‍ കിടക്കുന്നതിന്‍റെ ഉത്തരവാദി., ആരാന്ന് വെച്ചാ അവന്‍റെ കൂടെ പോകാന്‍ നോക്ക്..,, എനിക്കൊന്നും വയ്യ വല്ലവറ്റേയും കുഞ്ഞിനെ വളര്‍ത്താന്‍..,, വിച്ചു ഉള്ളിലെ വിങ്ങല് മറച്ച് വെച്ച് അപ്പൂനെ നോക്കി പുച്ഛിച്ചു '''വിച്ചേട്ടാ..,,കളിക്കല്ലെ., നിങ്ങളെന്നെ പറ്റിക്കല്ലെ., നിങ്ങളുടെ കുഞ്ഞ് തന്നെയല്ലെ എന്‍റെ വയറ്റില്‍..,,

അപ്പൂന്‍റെ ഉള്ളില്‍ ഭയം നിറഞ്ഞു '''ഒരായിരം വട്ടം പറഞ്ഞു എന്‍റെ അല്ലെന്ന്..,, ഈ വിനീഷ് ഇന്നെ വരെ ഒരു പെണ്ണിന്‍റെ ശരീരത്തിലും മോശമായ രീതിയില്‍ തൊട്ടിട്ടില്ല., നിന്നോടൊരു ഇഷ്ട്ടമുണ്ടായിരുന്നു,, അത് നിന്‍റെ ഈ മറ്റേട്ത്തെ പരിപാടി കൊണ്ട് വെറുപ്പായി., ച്ഛീ..,,കെട്ടാനൊരു ആളും ശരീരം പങ്കിടാന്‍ വേറൊരാളും..,, ഇനി വിനു വല്ലോം ആണോ ഇതിന്‍റെ ഉത്തരവാദി, പറയാന്‍ പറ്റില്ല രണ്ടും ക്ലോസ് ഫ്രണ്ടല്ലെ..,, ''ഠേ..,, പറഞ്ഞ് മുയുവന്‍ ആക്കും മുമ്പെ അപ്പു വിച്ചൂന്‍റെ കരണം നോക്കിയൊന്ന് പൊട്ടിച്ചു ''തന്‍റെ മനസ്സിത്ര ചീപ്പാണെന്ന് കരുതിയില്ല., സ്വന്തം ഭാര്യയെ വിശ്വാസം ഇല്ലെങ്കില്‍ പോട്ടെ., സ്വന്തം ചോരയായ അനിയനെ എങ്കിലും വിശ്വസിക്കായിരുന്നു..,, ച്ഛെ..,,തന്നെ ഒാര്‍ത്ത് എനിക്ക് തന്നെ അറപ്പാകുന്നു., തന്‍റെ കൈയ്യിലാണല്ലോ എന്‍റെ അച്ഛനും ചേട്ടായിയും വിശ്വസിച്ച് എന്നെ ഏല്‍പിച്ചത്..,, എന്‍റെ വീട്ടുക്കാര് വന്നാല്‍ ഞാന്‍ എന്‍റെ വീട്ടില് പൊക്കോളാം..,, താന്‍ എന്നെ കൊണ്ട് ബുദ്ധിമുട്ടണ്ട., ഞാന്‍ അറിയാതെ ആണേലും എന്‍റെ ചോരയില്‍ പിറക്കാന്‍ പോകുന്ന എന്‍റെ കുഞ്ഞാ, എനിക്കറിയാം വളര്‍ത്താന്‍ ബോധം വരുമ്പോ അവകാശം പറഞ്ഞ് വന്നേക്കരുത്..,,

അപ്പു വിച്ചൂനെ നോക്കി പുച്ഛിച്ച് ചുമരോട് ചേര്‍ന്ന് ബെഡില്‍ കിടന്ന് തേങ്ങി കരഞ്ഞു '''അപ്പൂ..,,ഞാന്‍..,, ''മിണ്ടരുത്..,,ഇയാളെന്നോട് മിണ്ടി പോകരുത്..,, നമ്മള്‍ തമ്മിലുള്ള ബന്ധം ഇതോടെ തീര്‍ന്നു..,, അപ്പു അവനെ നോക്കി അലറി തലയിണയില്‍ മുഖം അമര്‍ത്തി കിടന്നു ••••••••••••••••••••••••••••••••••••• ''ച്ഛെ..,,വേണ്ടായിരുന്നു., അപ്പോയത്തെ ദേഷ്യത്തില്‍ ഞാന്‍ അവളോട് എന്തെക്കെയോ പറഞ്ഞു., അതവളെ ഇത്രത്തോളം ഹേര്‍ട്ടെയ്യും എന്ന് ചിന്തിച്ചില്ല., ഇനി എന്‍റെ കുഞ്ഞ് തന്നെയാകോ അവളെ വയറ്റില്‍., ഇനി എന്തായാലും ആ കുഞ്ഞിന്‍റെ അച്ഛന്‍ ഞാന്‍ ആയിരിക്കട്ടെ., അവള്‍ തെറ്റ് ചെയ്യും എന്ന് തോന്നുന്നില്ല..,, എന്‍റേന്ന് ഞാന്‍ അറിയാതെ എപ്പോയേലും സംഭവിച്ചതാന്ന് വിശ്വസിക്കാം അതാ നല്ലത്..,, വിച്ചു മനസ്സില്‍ വിചാരിച്ച് അപ്പൂനെ ഒന്ന് നോക്കി ഡോര്‍ തുറന്ന് പോയി •••••••••••••••••••••••••••••••••••••••••• '''അപ്പൂ...,,, ആരെക്കെയോ ശബ്ദം കേട്ട് അപ്പു കണ്ണ് വലിച്ച് തുറന്നു '''അച്ചേ..,,,അമ്മാ...,,,ചേട്ടായീ...,,, എപ്പോ വന്നു..,, അപ്പു ഉത്സാഹത്തോടെ എണീറ്റിരുന്നു ''ഞങ്ങളിപ്പോ വന്നൊള്ളു., എന്തേലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ മോളെ..,, അച്ഛനും അമ്മയും അവളെ രണ്ട് ഭാഗത്തും ഇരുന്നു

''ഒന്ന് മാറി നിന്നേ., അര്‍ജു അച്ഛനെ തള്ളിമാറ്റി അവിടെ ഇരുന്നു ''മാമന്‍റെ വാവേ..,, '''കുരുത്ത കേട് കാട്ടാതെ മാറി നില്‍ക് ചെക്കാ..,, അപ്പൂന്‍റെ വയറില്‍ തൊട്ട് സംസാരിക്കാന്‍ നിന്ന അര്‍ജുന്‍റെ ചെവിയില്‍ അപ്പൂന്‍റെ അമ്മ കേറി പിടിച്ചു അല്ലാരും കൂടെ അപ്പൂനെ സ്നേഹം കൊണ്ട് മൂടുന്നതിനിടയില്‍ അപ്പൂന്‍റെയും വിച്ചൂന്‍റെയും സങ്കടമെല്ലാം അലിഞ്ഞ് തീര്‍ന്നിരുന്നു, രാത്രി പന്ത്രണ്ടോട് അടുത്തിരുന്നു അപ്പൂന്‍റെ വീട്ടുക്കാരെല്ലാം പോയപ്പോ അപ്പു അവരെ കൂടെ പോകാന്‍ നിന്നെങ്കിലും വിച്ചൂന്‍റെ അമ്മ ഡോക്ടറെ കാണിച്ചിട്ട് പോകാന്ന് പറഞ്ഞ് പിടിച്ച് വെച്ചു അവര് പോയതും അപ്പു വിച്ചൂനെ പുച്ഛിച്ച് കണ്ണടച്ച് കിടന്നു വിച്ചൂന്‍റെ നോട്ടം മുയുവന്‍ അപ്പൂന്‍റെ സ്ഥാനം തെറ്റിയ ടോപ്പിനുള്ളിലൂടെ കാണുന്ന നഗ്നമായ വയറിലേക്കായിരുന്നു പതിയെ വിച്ചൂന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു അവനൊരു അച്ഛന്‍റെ അധികാരത്തോടെ അങ്ങോട്ട് ചുണ്ടടുപ്പിച്ചു ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story