വിനയാർപ്പണം: ഭാഗം 21

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

വിച്ചൂന്‍റെ നോട്ടം മുയുവന്‍ അപ്പൂന്‍റെ സ്ഥാനം തെറ്റിയ ടോപ്പിനുള്ളിലൂടെ കാണുന്ന നഗ്നമായ വയറിലേക്കായിരുന്നു പതിയെ വിച്ചൂന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു അവനൊരു അച്ഛന്‍റെ അധികാരത്തോടെ അങ്ങോട്ട് ചുണ്ടടുപ്പിച്ചു എന്തോ ഒാര്‍ത്ത പോലെ തന്‍റെ മുഖം പിന്‍വലിച്ച് കണ്ണിന് മീതെ കൈ വെച്ച് കിടന്നു •••••••••••••••••••••••••••••••••••••••• '''അപ്പൂ...,,ഒന്നിങ്ങോട്ട് വന്നേ..,, രാവിലെ വിച്ചു റൂമില്‍ നിന്ന് താഴത്തോട്ട് നോക്കി വിളിച്ചു ''ന്താ..,,എന്തിനാ വിളിച്ചെ..,, അപ്പു ഒാടി കിതച്ച് വന്നു '''നിനക്കെന്താ കുരുട്ടെ ഒന്ന് പതുക്കെ വന്നാല്‍., ഉള്ളിലൊരു കുഞ്ഞുള്ള കാര്യം മറക്കണ്ട..,, വിച്ചു ഷര്‍ട്ടിന്‍റെ അവസാനത്തെ ബട്ടന്‍സും ഇട്ടോണ്ട് അപ്പൂനെ നോക്കി ഗൗരവത്തോടെ പറഞ്ഞു ''അതൊക്കെ ഞാന്‍ ശ്രദ്ധിച്ചോളാം,വിച്ചേട്ടന്‍ വിളിച്ച കാര്യം പറ..,, ''ഹാ..,,പെട്ടന്ന് റെഡിയാക്., ഇപ്പോ തന്നെ ഡോക്ടറെ കാണിക്കാം..,, ''ഇപ്പോ തന്നെയോ..,,വൈകീട്ടോ അതോ നാളെയോ പോയാ പോരെ..,, അപ്പു മുഷിപ്പോടെ ചോദിച്ചു ''പോര., നീ പെട്ടന്ന് റെഡിയാക് അപ്പൂ..,, ഡോക്ടര്‍ക്ക് ഞാന്‍ ബുക്ക് ചെയ്തിട്ടുണ്ട്., ഇപ്പോ പോയാല്‍ തിരക്ക് കൂടുന്നതിന് മുന്നെ പോയി വരാം..,, ''ഹ്മ്..,, അപ്പു ഒന്ന് മൂളി .,

വിച്ചു താഴേക്ക് പോയതും അപ്പു ഒരു ചുരിദാര്‍ എടുത്തിട്ട് താഴേക്ക് പോയി ''അമ്മാ പോയി വരാം..,, അച്ഛനോടും പറയണെ..,, ''പോയി വാ മോളെ., ഡോക്ടര്‍ പറയുന്നതെല്ലാം ശ്രദ്ധിച്ച് കേള്‍ക്കണം, കേട്ടല്ലോ..,, അമ്മ അവരെ യാത്രയാക്കി •••••••••••••••••••••••••••••••••••••• ''നിങ്ങള്‍ ടെസ്റ്റ് ചെയ്ത റിസള്‍ട്ടെവിടെ..,, ഡോ:രജ്ഞിനി ചോദിച്ചപ്പോ രണ്ടാളും മുഖത്തോട് മുഖം നോക്കി ''അയ്യോ.,ഡോക്ടര്‍ റിസള്‍ട്ടെടുക്കാന്‍ മറന്നു., അപ്പു പറഞ്ഞു ''നോ പ്രോബ്ളം,നിങ്ങള്‍ ഒന്നൂടെ ടെസ്റ്റ് ചെയ്ത് റിസള്‍ട്ടും കൊണ്ട് വരൂ..,, എനിക്കൊന്ന് കണ്‍ഫോം ചെയ്യാനാണ്.. ''ശരി ഡോക്ടര്‍'' അപ്പുവും വിച്ചുവും ലാബില് ചെന്ന് യൂറിന്‍ ടെസ്റ്റിന് കൊടുത്തു റിസള്‍ട്ട് കിട്ടാന്‍ ടൈം എടുത്തെങ്കിലും രണ്ടാളും പരസ്പരം ഒന്ന് മിണ്ടിയത് പോലുമില്ല റിസള്‍ട്ട് കിട്ടി രണ്ട് പേരും ഡോക്ടറെ ക്യാബിനിലേക്ക് ചെന്നു '''ഹ്മ്‌..,,കല്ല്യാണം കഴിഞ്ഞിട്ട് ഇപ്പോ എത്രയായി..,, ''ഒന്നര മാസം കഴിഞ്ഞു ഡോക്ടര്‍..,, ''ഒാക്കെ..,,ഈ ഒന്നര മാസത്തിനിടക്ക് എപ്പോയേലും നിങ്ങള്‍ തമ്മില്‍ ഫിസിക്കലീ ബന്ധം ഉണ്ടായിട്ടുണ്ടോ? ''അത് പിന്നെ ഡോക്ടര്‍...,, വിച്ചു ഒന്ന് അപ്പൂനെ നോക്കി., അവള് ചുമരിലെ ചിത്രങ്ങളിലേകൊക്കെ നോക്കിയിരിക്കാണ് ''അര്‍പ്പണക്ക് ഭയങ്കര പേടിയാണ്‌, അതോണ്ടിത് വരെ ഒന്നും..,,

വിച്ചു ഒന്ന് പറഞ്ഞ് നിര്‍ത്തി ഡോക്ടറെ നോക്കി ഇത് കേട്ട് അപ്പു അവനെ ഞെട്ടി നോക്കി ''അയ്യോ ഡോക്ടര്‍ അതൊന്നും അല്ല., എന്‍റെ ബ്രദറിന്‍റെ ബെസ്റ്റ് ഫ്രണ്ടാണ് വിനയ്., അങ്ങനെ ഉണ്ടായതാ ഞങ്ങളെ മാരേജ്., കല്ല്യാണത്തിന് മുന്നെ തന്നെ കണ്ടാല്‍ ഞങ്ങള്‍ തമ്മില്‍ അടിയാ., അപ്പോ പിന്നെ അതിന് ശേഷം പറയണ്ടല്ലോ..,, മനസ്സ് കൊണ്ട് ഞങ്ങള്‍ ഈ ബന്ധം അംഗീകരിച്ച് വരുന്നെ ഒള്ളു., അപ്പോ അതിന് മുന്നെ ഫിസിക്കലീ ഒരു ബന്ധം ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല.,, അപ്പു പറഞ്ഞു ''നിങ്ങള്‍ തമ്മില്‍ ഒരു ബന്ധവും ഉണ്ടാകാതെ പിന്നെ എങ്ങനെ അര്‍പ്പണ പ്രഗ്നന്‍റ് ആകും., ഭക്ഷണം കഴിച്ച് കുഞ്ഞുണ്ടാകുന്ന വല്ല ഐഡിയയും നിങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ..,, ഡോക്ടര്‍ ഗൗരവത്തോടെ പറഞ്ഞതും രണ്ടാളും പരസ്പരം നോക്കി '''റിസള്‍ട്ട് നെഗറ്റീവാണ്., അതായത് അര്‍പ്പണ പ്രഗ്നന്‍റ് അല്ലെന്ന് അര്‍ത്ഥം., ഒന്ന് തലചുറ്റി വീണെന്ന് കരുതി അത് ഗര്‍ഭാണെന്ന് തെറ്റ് ധരിക്കാന്‍ നിങ്ങള്‍ രണ്ട് പേര്‍ക്കും അത്രക്കും ബുദ്ധിയില്ലെ.,അതും ശരീരീകമായി ഒരു ബന്ധവും നടക്കാതെ., ഇന്നലെ ഇവള്‍ പ്രഗ്നന്‍റ് ആണെന്ന് ഇവളെ ചെക്ക് ചെയ്ത ഡോക്ടര്‍ പറഞ്ഞപ്പോ തന്നെ നിങ്ങളീ കാര്യം തുറന്ന് പറയണമായിരുന്നു.,

എന്നാല്‍ അവര് ഒന്നൂടെ ടെസ്റ്റ് ചെയ്തിരുന്നു പിന്നെ വിനയ് തന്‍റെ ഭാര്യ ഇപ്പോയും കന്യകയാണ്., മനസ്സ് കൊണ്ട് അടുത്തിട്ട് മതി ശരീരിക ബന്ധം എന്ന് കരുതി അതികം വൈറ്റ് ചെയ്യണ്ട., രണ്ടാളും പരസ്പരം മനസ്സിലാക്കി സന്തോഷത്തോടെ നല്ല ദമ്പതികളായി ജീവിക്കാന്‍ ശ്രമിക്കൂ..,, ഈശ്വരന്‍റെ അനുഗ്രഹം നിങ്ങളെ മേല് ഉണ്ടാകും..,, ഗൗരവത്തോടെ പറഞ്ഞ് തുടങ്ങിയ ഡോക്ടര്‍ അവസാനം ഒരു ചിരിയോടെ അവരെ അനുഗ്രഹിച്ചു ''താങ്ക്യൂ ഡോക്ടര്‍.,, രണ്ട് പേരും ഡോക്ടറോടൊരു ചമ്മിയ ചിരി ചിരിച്ചു '''ഒരു കുഞ്ഞൊക്കെ വേണമെന്ന് തോന്നുമ്പോ എന്‍റെ അടുത്തേക്ക് തന്നെ വന്നേക്കണെ..,, ''തീര്‍ച്ചയായും ഡോക്ടര്‍ ,,, വിച്ചു ചിരിയോടെ പറഞ്ഞ് അപ്പൂന്‍റെ കൈപിടിച്ച് ക്യാബിന് പുറത്തേക്കിറങ്ങി •••••••••••••••••••••••••••••••••••• പുറത്തെത്തിയതും വിച്ചു അപ്പൂന്‍റെ കൈവിട്ട് രണ്ട് പേരും പരസ്പരം നോക്കി എന്നിട്ട് മുഖത്തോട് മുഖം നോക്കി പൊട്ടിചിരിച്ചു എല്ലാവരും തങ്ങളെ ശ്രദ്ധിക്കുന്നത് കണ്ട് അവരവിടെന്ന് തടിതപ്പി ••••••••••••••••••••••••••••••••

• '''എന്നാലും എന്തൊക്കെയായിരുന്നു., മധുരം കൊടുക്കലും സ്നേഹം കൊണ്ട് മൂടലും..,, വിച്ചു വീട്ടിലേക്കുള്ള യാത്രയില്‍ അപ്പൂനെ കളിയാക്കി ''വിച്ചേട്ടാ കളിയാക്കണ്ടട്ടോ., അവരോടൊക്കെ എന്ത് പറയും എന്നാ എന്‍റെ പേടി., രണ്ട് വീട്ടുക്കാരും എന്ത് സന്തോഷത്തിലാന്നറിയോ..,, അപ്പു നഖം കടിച്ചോണ്ട് പറഞ്ഞു '''അവര് മാത്രമല്ല., അറിയാതെ ഞാനും ഒരു അച്ഛനാകാന്‍ ആഗ്രഹിച്ച് പോയി..,, വിച്ചു ഒന്ന് നെടുവീര്‍പ്പിട്ടു ''പിന്നേ..,,അച്ഛനാകാന്‍ ആഗ്രഹിച്ച് പോയിപോലും..,, പണിയെടുക്കാതെ അച്ഛനാകാന്‍ ഇയാളാരാ..,, പറഞ്ഞ് തുടങ്ങിയപ്പോയാണ് താനെന്താ പറയുന്നതെന്ന ബോധം അപ്പൂനുണ്ടായത്., അവള്‍ നാവ് കടിച്ച് വിച്ചൂനെ ഇടം കണ്ണിട്ട് നോക്കി '''എന്തോന്നാടീ..,, വന്ന് വന്ന് നിനക്കൊരു ഉളുപ്പും ഇല്ലാണ്ടായിട്ടുണ്ട്., വിച്ചു ഡ്രൈവിംങില്‍ ശ്രദ്ധിച്ചു '''ഞാന്‍ അറിയാണ്ട് പറഞ്ഞതല്ലെ..,, അപ്പു ചുണ്ട് പുറത്തേക്കുന്തി അവനെ നോക്കി ''ആ..ഹ്..,,ഇനിപ്പോ നിനക്ക് കുഴപ്പം ഇല്ലെങ്കില്‍ പണിയെടുക്കാന്‍ ഞാന്‍ തയ്യാറാട്ടോ...,,, വിച്ചു കള്ളച്ചിരിയോടെ പറഞ്ഞു ''ച്ഛീ പോടാ വൃത്തിക്കെട്ടവനെ..,, വിച്ചു മറുപടിയായി പൊട്ടിചിരിച്ചു '''അപ്പൂ...,, വിച്ചു ആര്‍ദ്രമായി വിളിച്ചു ''ഹ്മ്..,, ''സോറി.,നിന്നെ തെറ്റ് ധരിച്ചതിന്., പെട്ടന്ന് നീ പ്രഗ്നന്‍റ് ആണെന്നറിഞ്ഞപ്പോ ആ ദേഷ്യത്തില്‍ ഞാന്‍ എന്തെക്കെയോ പറഞ്ഞു..,, ''അത് സാരല്ല വിച്ചേട്ടാ..,, ആ സമയത്ത് ആരായാലും അങ്ങനെ തന്നെ പറയു..,,

പിന്നെ ഞാനും വിച്ചേട്ടനോട് ദേഷ്യപ്പെട്ടില്ലെ..,, ''നമ്മുക്ക് ആ അദ്ധ്യായം അങ് ക്ലോസ് ചെയ്യാം..അല്ലെ അപ്പൂ..,, ''അതാ നല്ലത്..,, രണ്ട് പേരും ഒരുമിച്ച് ചിരിച്ചു ••••••••••••••••••••••••••••••••••••••••••••• '''അപ്പൂ നീ ഇറങ്ങുന്നില്ലെ..,, വീടെത്തിയിട്ടും വണ്ടിയില്‍ നിന്നിറങ്ങാത്ത അപ്പുവിനെ നോക്കി വിച്ചു ചോദിച്ചു ''വിച്ചേട്ടാ..,,അവരൊക്കെ പുറത്തുണ്ട്..,, അവരോടൊക്കെ നമ്മള്‍ എന്ത് പറയും..,, ''എന്തേലും ഒക്കെ പറയാന്നെ., നീ ഇറങ്ങ്., എങ്ങനെ ആണേലും പറഞ്ഞല്ലെ പറ്റൂ..,, വിച്ചു ഇറങ്ങിയതിന് പുറകെ അപ്പുവും ഇറങ്ങി '''ഡോക്ടര്‍ എന്ത് പറഞ്ഞു മക്കളെ കുഴപ്പം ഒന്നുല്ലല്ലോ., അമ്മ അവരെ കണ്ട് പെട്ടന്ന് അടുത്തേക്ക് വന്ന് ചോദിച്ചു ''ഹേയ്.,ഒരു കുഴപ്പവും ഇല്ലമ്മേ..,, ഒന്നും ഇല്ല...,, വിച്ചു ചെയറില്‍ കയറി ഇരുന്നു ''നീ ഒന്ന് തെളിയിച്ച് പറ ചെക്കാ...,, മോളെ നീ പറ സ്കാനിംങ് എടുത്തോ..,, ''ഇല്ലമ്മെ., അത് പിന്നെ അമ്മേ ഡോക്ടര്‍ ഒന്നൂടെ ടെസ്റ്റ് ചെയ്തു.,, അപ്പു പറഞ്ഞ് നിര്‍ത്തി ''എന്തിന്..,, അച്ഛന്‍ നെറ്റിചുളിച്ചു ''അമ്മേ അച്ഛാ..,, ഡോക്ടര്‍ പറയാണ് നിങ്ങള് മുത്തശ്ശന്‍ ആകാന്‍ കുറച്ചൂടെ വൈറ്റ് ചെയ്യണം എന്ന്..,, വിച്ചു അവരെ നോക്കി വേണോ വേണ്ടയോ എന്ന രീതിയില്‍ ചിരിച്ചു '''ഇവനിത് എന്ത് തേങ്ങയാ അമ്മേ ഈ പറയുന്നു..,,

വിനു ചോദിച്ചു ''ഡാ പൊട്ടാ അപ്പു പ്രഗ്നന്‍റ് അല്ലെന്ന്., അവളിന്നലെ ഉച്ചക്ക് ഫുഡ് കഴിക്കാത്തോണ്ടോ., അതോ ബിപി കുറഞ്ഞതോ എന്തോ ആണ് തലകറങ്ങി വീഴാന്‍ കാരണം., അവരിന്നലെ ടെസ്റ്റ് ചെയ്തില്‍ എന്തോ മിസ്റ്റേക്ക് പറ്റിയതാ..,, വിച്ച് പറഞ്ഞത് കേട്ട് അച്ഛന്‍ അവനെ തുറിച്ച് നോക്കി അകത്തേക്ക് പോയി ''വിച്ചൂ..,,നിന്‍റെ മുഖത്ത് ഇന്നലെ ഇതായിരുന്നല്ലെ ഒരു സന്തോഷം ഇല്ലാതിരുന്നെ., എനിക്കെല്ലാം മനസ്സിലായി., ഈ അടുത്തക്കാലത്ത് ഒന്നും എനിക്കെന്‍റെ മകന്‍റെ കുഞ്ഞിനെ കാണാന്‍ പറ്റില്ലെന്ന്..,, അമ്മ ഗൗരവത്തോടെ പറഞ്ഞു ''നിങ്ങള് സങ്കടപ്പെടണ്ട അമ്മേ..,, എന്നെ പിടിച്ച് കെട്ടിക്ക്., വിത്തിന്‍ വണ്‍ മന്ത് ഞാന്‍ അമ്മയെ അമ്മൂമയാക്കിയിരിക്കും..,, വിനു കോളറ് പൊക്കി '''ച്ഛീ...,,നിന്‍റെ വായയും വെച്ച് മിണ്ടാതിരി ചെക്കാ..,, വിച്ചൂ..,,ഞാനൊരു കാര്യം പറഞ്ഞേക്കാം എത്രയും പെട്ടന്ന് അപ്പു ഒരു അമ്മയാണെന്ന വാര്‍ത്ത ഈ വീട്ടില് അറിഞ്ഞിരിക്കണം., അതിന് എന്താ വേണ്ടതെന്ന് ഞാന്‍ പറഞ്ഞ് തരേണ്ടല്ലോ..,, അമ്മ അവനെ കത്തുന്ന ഒരു നോട്ടം നോക്കി അകത്തേക്ക് കയറി '''അമ്മ ഇങ്ങനൊക്കെ പറഞ്ഞാ ഞാന്‍ എന്തോന്ന് ചെയ്യാനാ..,, വിച്ചു ഇതും പറഞ്ഞ് അപ്പൂനെ നോക്കി ''അതിന് വിച്ചേട്ടനെന്താ എന്നെ നോക്കുന്നെ.,

ഞാ പോണ്..,, അപ്പു റൂമിലേക്ക് സ്ക്കൂട്ടായി പുറകെ വിനൂന്‍റെ തലക്കിട്ടൊരു മേട്ടം കൊടുത്ത് വിച്ചുവും ••••••••••••••••••••••••••••••••••••••• അപ്പു ഫ്രഷായി ഡ്രസ്സെല്ലാം മാറ്റി ഇറങ്ങിയപ്പോ വിച്ചുണ്ട് ബെഡില്‍ നീണ്ട് നിവര്‍ന്ന് കിടന്ന് എന്തോ ആലോചിക്കുന്നു ''അല്ല അപ്പൂ..,,ഞാന്‍ ആലോചിക്കാണ് അമ്മേടെ ആഗ്രഹം നമ്മുക്കങ് സാധിച്ച് കൊടുത്താലോ?..,, വിച്ചു അപ്പൂനെ കണ്ട് ബെഡില്‍ എണീറ്റിരുന്ന് കള്ളച്ചിരിയോടെ ചോദിച്ചു ''അതിനെന്താ വിച്ചേട്ടാ..,ഞാന്‍ റെഡി..,,, അപ്പു വിച്ചൂനെ നോക്കി നാണത്തോടെ ചിരിച്ച് അവന്‍റെ അടുത്തിരുന്നു ഇത് കണ്ട് വിച്ചു വായിം തുറന്ന് അവളെ നോക്കി അവന്‍ അപ്പുവില്‍ നിന്ന് ഈയൊരു മറുപടി അല്ലായിരുന്നു പ്രതീക്ഷിച്ചത് ''വിച്ചേട്ടനെന്താ നോക്കി നില്‍ക്കുന്നെ ഇങ്ങോട്ട് വാന്നെ..,, അപ്പു അവന്‍റെ ഷര്‍ട്ട് പിടിച്ച് അവളോടടുപ്പിച്ചു അപ്പു തന്നെ കളിയാക്കുകയാണെന്ന് മനസ്സിലാക്കിയ വിച്ചു അവളെ അരയില്‍ പിടിച്ച് ചേര്‍ത്ത് നിര്‍ത്തി മുഖം അവളോടടുപ്പിച്ച് അവളെ പനിനീര്‍ ധളങ്ങള്‍ കവര്‍ന്നതും അപ്പു ഞെട്ടിതരിച്ച് അവനെ പിടിച്ച് മാറ്റുന്നതിന് മുന്നെ അവന്‍റെ പല്ലുകള്‍ അപ്പൂന്‍റെ ചുണ്ടില്‍ ആഴ്ന്നിറങ്ങിയിരുന്നു ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story