വിനയാർപ്പണം: ഭാഗം 22

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

'വിച്ചേട്ടനെന്താ നോക്കി നില്‍ക്കുന്നെ ഇങ്ങോട്ട് വാന്നെ..,, അപ്പു അവന്‍റെ ഷര്‍ട്ട് പിടിച്ച് അവളോടടുപ്പിച്ചു അപ്പു തന്നെ കളിയാക്കുകയാണെന്ന് മനസ്സിലാക്കിയ വിച്ചു അവളെ അരയില്‍ പിടിച്ച് ചേര്‍ത്ത് നിര്‍ത്തി മുഖം അവളോടടുപ്പിച്ച് അവളെ പനിനീര്‍ ധളങ്ങള്‍ കവര്‍ന്നതും അപ്പു ഞെട്ടിതരിച്ച് അവനെ പിടിച്ച് മാറ്റുന്നതിന് മുന്നെ അവന്‍റെ പല്ലുകള്‍ അപ്പൂന്‍റെ ചുണ്ടില്‍ ആഴ്ന്നിറങ്ങിയിരുന്നു ''സ്സ്..,, അപ്പു അവനെ തള്ളിമാറ്റി വിച്ചൂനെ കൂര്‍പ്പിച്ച് നോക്കി അത് കണ്ടതും വിച്ചു പൊട്ടിചിരിച്ചു ''എന്‍റെ ചുണ്ട് കടിച്ച് പൊട്ടിച്ചിട്ട് ഇരുന്ന് ചിരിക്കുന്നോ ഉമ്മച്ചാ..,, അപ്പു കൈ കൊണ്ട് ചുണ്ടിലുള്ള ബ്ലെഡ് ഒപ്പിയെടുത്തു ''വാ..മുത്തെ..,,നമ്മുക്ക് തുടങ്ങാന്നെ..,, വിച്ചു കളിയാക്കി കൊണ്ട് അവളെ കൈ പിടിച്ച് വലിച്ചു '''നിന്‍റെ കെട്ട്യോളെ പോയി വിളിക്കടാ കൊരങ്ങാ..,, അപ്പു തന്‍റെ കൈ വിടീപ്പിച്ചു ''അവളെ തന്നെയല്ലെ വിളിച്ചെ..,, വാ..ന്നെയ്.,നമ്മുക്കും വേണ്ടേ ഒരു കുഞ്ഞൊക്കെ..,, വിച്ചു നഖം കടിച്ച് നാണം അഭിനയിച്ചോണ്ട് പറഞ്ഞു '''അയ്യ എന്താ അഭിനയം., ആരേലും കണ്ടാല്‍ സ്റ്റേറ്റ് അവാര്‍ഡ് വീട്ടില്‍ കൊണ്ട് തരും..,, എന്നും പറഞ്ഞ് അപ്പു മെല്ലെ സ്ക്കൂട്ടാകാന്‍ നോക്കി '''ഹാ..പോവല്ലേന്നെയ്., ഇവിടെ ഇരി.,എന്നിട്ട് പറ കുഞ്ഞ് വേണോ വേണ്ടേ എന്ന്..,,

വിച്ചു അവളെ പിടിച്ച് അടുത്തിരുത്തി ''അയ്യേ..,,ഈ വിച്ചേട്ടനിത് എന്താ പറ്റിയെ., എനിക്കിപ്പോ കുഞ്ഞൊന്നും വേണ്ട..,, ''അതിന് ഇപ്പോ കുഞ്ഞിനൊന്നും തരാന്‍ പറ്റൂല.., ഇപ്പോ വിത്ത് ഇട്ടാലെ പത്ത് മാസം കഴിയുമ്പോ കുഞ്ഞിങ് വരൂ..,, വിച്ചു അപ്പൂനെ നോക്കി കണ്ണിറുക്കി ''വൃത്തികേട് പറയാതെ വിച്ചേട്ടന്‍ പോയി ഫ്രഷായി വന്നെ., നമ്മുക്ക് താഴേക്ക് പോകാം..,, ''ഞാനിപ്പോ താഴേക്കില്ല., എനിക്ക് കുറച്ച് വര്‍ക്കുണ്ട്..,, ഊണായിട്ട് നീ വിളിച്ചോ..,, വിച്ചു ബെഡിലിരുന്ന് ലാപെടുത്ത് മടിയില്‍ വെച്ചു ''ശ്ശോ..,,ഞാന്‍ തനിച്ച് പോണംലെ.., ഹാ സാരല്ല.,,വരുന്നിടത്ത് വെച്ച് കാണാം...,, അപ്പു റൂമില്‍ നിന്നിറങ്ങി വിനൂന്‍റെ റൂമിലേക്കൊന്ന് നോക്കി ''ഹാവൂ..,,ഈ കോന്തന്‍ ഇവിടില്ല..,, അപ്പു താഴേക്ക് ഒാടിയിറങ്ങി അച്ഛന്‍റെ റൂമിലേക്ക് തലയിട്ടു., അച്ഛനും അവിടെ ഇല്ലെന്ന സമാധാനത്തില്‍ കിച്ചണിലേക്ക് വിട്ടു അമ്മയെ കിച്ചണില്‍ കണ്ടതും ഒന്ന് ശ്വാസം എടുത്ത് വിട്ട് പുറകിലൂടെ പോയി അമ്മയെ കെട്ടിപ്പിടിച്ചു ''ഹാ..,,കാന്താരി വന്നോ..,, ''ഇന്നെന്താ സ്പെഷ്യലമ്മേ..,, ''

ചിക്കന്‍ കറിയാ..,, കാബേജ് തോരനും ഉണ്ട്..,, അമ്മ പച്ചക്കറി അരിഞ്ഞോണ്ട് പറഞ്ഞു ''അപ്പോ ഈ പച്ചക്കറി ഒക്കെ എന്തിനാ..,, അപ്പു അമ്മ അരിഞ്ഞ് വെച്ച കാരറ്റെടുത്ത് വായിലിട്ടു ''ഇത് മിക്സിഡ് അച്ചാറിടാനാ പെണ്ണേ..,, ''ആണോ..,,എന്നാ അമ്മ മാറി നില്‍ക്ക് ഞാന്‍ അരിയാ..,, അപ്പു അമ്മയെ മാറ്റി നിര്‍ത്തി തിണ്ണയില്‍ ഇരുന്ന് പച്ചമാങ്ങയെടുത്ത് അരിയാന്‍ തുടങ്ങി '''അപ്പൂ..,, അമ്മ അപ്പൂന്‍റെ അടുത്തിരുന്നു ''ന്താ അമ്മേ..,, ''മക്കളോട് അമ്മ ഒരു കാര്യം ചോദിച്ചോട്ടെ..,, അമ്മയും അപ്പൂന്‍റെ കൂടെ അരിയാന്‍ തുടങ്ങി ''ചോദിക്കമ്മെ., എത്ര കാര്യം വേണെമെങ്കിലും ചോദിച്ചോ..,, അപ്പൂന്‍റെ മനസ്സ് പെരുംമ്പറ കൊട്ടുന്നുണ്ടേലും അവള്‍ പരിഭ്രമം മുഖത്ത് കാണിച്ചില്ല '''നീയും വിച്ചുവും ഇത് വരെ ജീവിതം തുടങ്ങിയില്ലെ അപ്പൂ..,, അമ്മയുടെ സങ്കടം കൊണ്ട് ചോദിച്ചതാണേ., ''ഒാ..ഹ്.,ഞങ്ങള്‍ ജനിച്ചപ്പോ തന്നെ ജീവതം തുടങ്ങിയമ്മേ..,, അപ്പു മാങ്ങാ പീസെടുത്ത് വായിലിട്ടു ''പോ കാന്താരീ..,, അതല്ല., നിങ്ങളിപ്പോയും പിള്ളാരെ പോലെ അടിയും കൂടി നടക്കാണോ.., ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെ ജീവിച്ച് തുടങ്ങിയില്ലെ..,, അമ്മ ചോദിച്ചതും അപ്പു അമ്മയെ ഇടംകണ്ണിട്ട് നോക്കി ''എന്ത് പറയും ദൈവമേ..,, എന്തേലും പറഞ്ഞ് ഈ വിഷയം അങ് ക്ലോസ് ചെയ്യാം..,

, '''അതില്ലെ അമ്മേ..,, ഈ ജീവിതം എന്ന് പറയുന്നത് മരണം വരെ നീണ്ട് കിടക്കുന്ന ഒരു ഇതാണ്..,, അപ്പോ ആ ഒരു ഇത് എന്താന്ന് വെച്ചാല്‍..,, അപ്പു വാക്കുകള്‍ കിട്ടാതെ അമ്മയെ നോക്കി ഇളിച്ചു ''' നീണ്ട് കിടക്കുന്ന ആ ഒരു ഇത് അവിടെ തന്നെ കിടക്കട്ടെ..,, ഞാന്‍ ചോദിച്ചതിന് സത്യ സന്ധമായി ഉത്തരം പറയ്..,, അമ്മ അപ്പൂന്‍റെ ചെവിക്ക് പിടിച്ചു ''ആ..ഹ്..,,ചെവീന്ന് കൈവിടമ്മേ..,,നോവുന്നു,, അപ്പു പറഞ്ഞതും അമ്മ പിടിവിട്ട് അവളെ നോക്കി അതിന്‍റെ അര്‍ത്ഥം മനസ്സിലായതും അപ്പു സത്യങ്ങള്‍ തുറന്ന് പറയാന്‍ നിന്നതും വിച്ചു മുകളില്‍ നിന്ന് അവളെ വിളിച്ചു ''അമ്മേ..,, എന്‍റെ ജീവിതം വിളിക്കുന്നു., വന്നിട്ട് പറയാവേ..,, അപ്പു കൈയ്യിലുള്ള പാത്രം അമ്മയുടെ മടിയില്‍ വെച്ച് റൂമിലേക്കോടി '''നിന്നെ ഞാന്‍ പിന്നെ എടുത്തോളാം കാന്താരീ..,, അമ്മ അവള് പോയ വഴിയെ നോക്കി വിളിച്ച് പറഞ്ഞു •••••••••••••••••••••••••••••••••••• '''വിച്ചേട്ടാ..,,നിങ്ങള് തങ്കപ്പനല്ല പൊന്നപ്പനാ പൊന്നപ്പന്‍..,, അപ്പു അമ്മയില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷത്തില്‍ അവന്‍റെ കവിള് പിടിച്ച് വലിച്ചോണ്ട് പറഞ്ഞു

''ഞാനോ..,,എന്നിട്ട് എനിക്ക് തോന്നുന്നില്ലല്ലോ..,, വിച്ചു സ്വയം ഒന്ന് അടിമുടി നോക്കി കൊണ്ട് പറഞ്ഞു ''അല്ല എന്തിനാ എന്നെ വിളിച്ചെ..,, '''നീ ഇവിടെ ഇരി..,, വിച്ചു അവളെ കൈ പിടിച്ച് ബെഡിലിരുത്തി ''കാര്യം പറയന്നെ..,, ''നിന്‍റെ ചേട്ടായി വിളിച്ചിരുന്നു..,, വിച്ചു ശ്രദ്ധ ലാപ്പിലേക്ക് മാറ്റി ''യ്യോ..,,ചേട്ടായി എന്ത് പറഞ്ഞു.,, ഇന്ന് ഡോക്ടറെ കാണാന്‍ പോയത് ചേട്ടായിയോട് പറഞ്ഞോ..,, അപ്പു വേവലാതിയോടെ ചോദിച്ചു ''പറഞ്ഞു.,നല്ല പുളിച്ച തെറിയും കിട്ടി..,, അവന്‍റെ മാമനെന്ന സ്വപ്നത്തെയാണ് നമ്മള്‍ തകര്‍ത്തെതെന്ന് പറഞ്ഞ് കണ്ണ് പൊട്ടുന്ന വെറൈറ്റി തെറികളാ ആ തെണ്ടിയെന്നെ വിളിച്ചെ., നിന്‍റെ അമ്മയോടും അച്ഛനോടും ഈ കാര്യം പറഞ്ഞ് നമ്മളോട് വിളിക്കാനാണ് അര്‍ജു പറഞ്ഞെ., ഒരുവിധത്തിലാ അവന്‍ തന്നെ പറയാന്ന് സമ്മതിച്ചെ...,, '''ആണോ..,,എന്നാ അമ്മ ഇപ്പോ വിളിക്കും., ഫോണ്‍ വേഗം സ്വിച്ച് ഒാഫ് ചെയ്യട്ടെ..,, അപ്പു അവരെ റിയാക്ഷന്‍ ഒാര്‍ത്ത് പേടിച്ചിട്ട് ഫോണെടുത്ത് സ്വിച്ച് ഒാഫ് ചെയ്തു ''വിച്ചേട്ടാ..,,നാളെ അമ്പലത്തില്‍ പോണെ..,,

''നാളെന്താ പ്രത്യേകത..,, ''അ..അതൊന്നുല്ല എ..എക്സാം ഒക്കെ ആയതല്ലെ അപ്പോ പോയിട്ടൊന്ന് പ്രാര്‍ത്ഥിച്ചിട്ട് വരാന്ന് കരുതി..,, ''ഒാ..ഹ് അപ്പോ ദൈവത്തിനിട്ട് പണി കൊടുക്കാന്‍ പോകാണല്ലെ..,, പോയി പഠിച്ച് മാര്‍ക്ക് വാങ്ങഡീ കുരുട്ടെ..,, ''ഒാ..ഹ് ഇയാളെന്നെ അതികം പഠിപ്പിക്കാന്‍ വരണ്ട..,, അപ്പു പുച്ഛത്തോടെ പറഞ്ഞു ''പഠിപ്പിക്കും.,നീയെന്താ ചെയ്യാ..,, വിച്ചു ലാപെടുത്ത് വെച്ച് അവളെ നോക്കി ചുണ്ട് കോട്ടി ''ദാ..,,ഇങ്ങനെ ചെയ്യും..,, അപ്പു വിച്ചൂന്‍റെ മുടിപിടിച്ച് വലിച്ച് ഒാടാന്‍ നിന്നതും വിച്ചൂന് അവളെ ടോപില്‍ പിടുത്തം കിട്ടി ടോപ് പിടിച്ച് വലിച്ചതും അപ്പു അവന്‍റെ മടിയില്‍ ചെന്ന് ലാന്‍റായി ''ഇനി എന്‍റെ മുടി പിടിച്ച് വലിക്കോ..,, ഹേ..വലിക്കോന്ന്..,, വിച്ചു അവളെ ഇടുപ്പിലൂടെ കൈയ്യിട്ട് ചേര്‍ത്ത് നിര്‍ത്തി ''ഇ..ഇല്ല..,,വിച്ചേട്ടന്‍ വിട്ടേ..നിക്ക് പോണം..,, അപ്പു അവന്‍റെ പിടി വിടീപ്പിക്കാന്‍ നോക്കി ''പോകുന്നതിന് മുന്നെ ഇതും കൂടെ കൊണ്ട് പൊയ്ക്കോ..,, എന്നും പറഞ്ഞ് വിച്ചു അവന്‍റെ മുഖം അവളെ കഴുത്തില്‍ പൂഴ്ത്തി അവിടെ അമര്‍ത്തി കടിച്ചു ''സ്സ്..,,തെണ്ടി പട്ടി ഉമ്മച്ചാ...,, എന്നാ വേദനയാ..,, ഇതിലുള്ളത് ഞാന്‍ പിന്നെ തരാം കൊരങ്ങാ., അപ്പു അവിടെ കൈ വെച്ച് തടവി അവനെ കൂര്‍പ്പിച്ച് നോക്കി റൂമില്‍ നിന്ന് ഇറങ്ങി പോയി

''മോളെ വിച്ചൂനെയും വിളിച്ചോ ഊണ് കാലായി..,, സ്റ്റെയര്‍ ഇറങ്ങുന്ന അപ്പൂനെ കണ്ട് അമ്മ പറഞ്ഞു ''ദേ..,,ഇയാളോട് അമ്മ ഊണ് കഴിക്കാന്‍ വരാന്‍ പറഞ്ഞു..,, അപ്പു അത് മാത്രം പറഞ്ഞ് താഴേക്ക് പോയി ഭക്ഷണം എല്ലാം ടേബിളില്‍ കൊണ്ട് വെച്ചു '''അമ്മാ...,,ചോറ്...ചോറ്...പെട്ടന്ന് പോരട്ടെ..,, വിനു പുറത്ത് നിന്ന് അകത്തേക്ക് കയറി വിളിച്ച് പറഞ്ഞു ''വിനുട്ടാ..,,നീ കറക്ട് ടൈം ഇത് എവിടുന്നാ കയറി വരുന്നെ.,, ''ഹൈവ വെന്ത ചിക്കന്‍റെ മണം..,, നീ ഉണ്ടാക്കിയതാണോഡീ കൊള്ളി മോളേ..,, വിനു ചെയര്‍ വലിച്ചിട്ടിരുന്നു ''ഹേയ്..,,ഞാന്‍ ഉണ്ടാക്കിയാ ടേസ്റ്റോണ്ട് തികയൂല അതോണ്ട് മാത്രം അമ്മ ഉണ്ടാക്കി..,, ''എന്താ തള്ള്..,, അപ്പൂ..,,ഞാന്‍ അവളെ കണ്ടെടീ..,, ന്‍റെ പാറൂനെ..,, ''എവിടെന്ന്.,നീ സംസാരിച്ചോ..,, ''ടൂഷന്‍ സ്റ്റെന്‍റര്‍ന്ന്..,, അവളെ ആങ്ങളയുടെ കൂടെയാ.,, അതോണ്ട് ദര്‍ശനം നടത്തി ഇങ് പോന്നു..,, വിനു പ്ലേറ്റിലേക്ക് ചോര്‍ വിളംബി കൊണ്ട് പറഞ്ഞു ''ദര്‍ശനം മാത്രം മതി സ്പര്‍ശനം നടത്താനുള്ള പ്രായം നിനക്കായിട്ടില്ല മനസ്സിലായോ..,, അപ്പു അവന് കറി ഒഴിച്ച് കൊടുത്ത്

''ഒാ..മനസ്സിലായി ഏട്ടത്തിയമ്മേ..,, അപ്പോയേക്കും അച്ഛനും വിച്ചുവും അമ്മയും വന്നു അമ്മയും അപ്പുവും എല്ലാര്‍ക്കും വിളംബി കൊടുത്ത് അവരും ഇരുന്നു ഒാരോന്ന് സംസാരിച്ച് കഴിച്ചോണ്ടിരിക്കുന്നതിനിടെ അപ്പുവിന്‍റെ ചുണ്ടില്‍ ചിക്കന്‍ കറിയുടെ എരുവ് തട്ടിയതും അവള്‍ എരിവ് വലിച്ചു ''എന്ത് പറ്റി അപ്പുട്ടാ..,,നിന്‍റെ ചുണ്ട് മുറിഞ്ഞിട്ടുണ്ടല്ലോ.., വിനു ചോദിച്ചതും അച്ഛനും അമ്മയും അപ്പൂന്‍റെ മുഖത്തേക്ക് നോക്കി ''അതൊരു ജന്തു കടിച്ചതാ.. അപ്പു വിനൂനെ ഒളികണ്ണിട്ട് പറഞ്ഞതും വിച്ചൂന് തരിപ്പ് കയറി ചുമക്കാന്‍ തുടങ്ങി '''കടിച്ച ജന്തൂനെ ഇപ്പോ പിടികിട്ടി.,, അച്ഛന്‍ വിച്ചൂനെ കളിയാക്കി ചിരിച്ച് അവന്‍റെ തലയില്‍ കൊട്ടി കൊടുത്തു അത് കണ്ട് അപ്പുവും വിച്ചുവും വേഗം കഴിച്ചെണീറ്റതും ബാക്കി ഉള്ളവര്‍ അവരെ കളിയാക്കി ചിരിച്ചു •••••••••••••••••••••••••••••••••••••• വൈകീട്ട് ചായയെല്ലാം കുടിച്ച് അപ്പു റൂമിലേക്ക് ചെന്ന് ഫോണ്‍ സ്വിച്ച് ഒാണ്‍ ചെയ്തതും ഒരു unknow number ല്‍ നിന്ന് കോള്‍ വന്നു അപ്പു അത് അറ്റെന്‍റ് ചെയ്ത് ചെവിയില്‍ വെച്ചു...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story