വിനയാർപ്പണം: ഭാഗം 23

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

വൈകീട്ട് ചായയെല്ലാം കുടിച്ച് അപ്പു റൂമിലേക്ക് ചെന്ന് ഫോണ്‍ സ്വിച്ച് ഒാണ്‍ ചെയ്തതും ഒരു unknown number ല്‍ നിന്ന് കോള്‍ വന്നു അപ്പു അത് അറ്റെന്‍റ് ചെയ്ത് ചെവിയില്‍ വെച്ചു ''ഹലോ..,, അതേ അര്‍പ്പണയാണ്., ''............'' ''ഒാ..ഹ് നീയായിരുന്നോ., എല്ലാം ആദ്യം പറഞ്ഞപോലെ തന്നെ,മാറ്റം ഒന്നുല്ല., ''........'' ''ഞങ്ങള്‍ പുലര്‍ച്ചെ അമ്പലത്തില്‍ പോകും ആ ടൈമില്‍ നിങ്ങള്‍ വന്നാമതി..,, ''.........'' '''ഒാക്കെ.,എന്‍റെ ഹസ്ബന്‍റ് വരുന്നുണ്ട്.,ഞാന്‍ പിന്നെ അങ്ങോട്ട് വിളിക്കാം., ഇങ്ങോട്ട് വിളിക്കരുത്., ഒാക്കെ Bye,,, ഇത് കേട്ട് കൊണ്ടാണ് വിച്ചു അങ്ങോട്ട് കയറി വന്നത് ''ആരാ ഫോണില്‍..,, വിച്ചു നെറ്റിചുളിച്ച് ചോദിച്ചു ''അ..അതെന്‍റെ ഫ്രണ്ടാ.,, പേര് പറഞ്ഞാല്‍ വിച്ചേട്ടന് അറിയില്ല..,, അപ്പു നിന്ന് പരുങ്ങി ''അതിന് ഞാന്‍ പേര് ചോദിച്ചില്ലല്ലോ..,, വിച്ചു റൂമിന്‍റെ ഡോര്‍ ലോക്ക് ചെയ്യാന്‍ തിരിഞ്ഞതും അപ്പു വെപ്രാളത്തോടെ ബാത്ത് റൂമിലേക്ക് കയറി നെഞ്ചില്‍ കൈ വെച്ച് ശ്വാസം വിട്ടു അപ്പു ബാത്ത് റൂമില്‍ കയറിയതും വിച്ചു വേഗം വന്ന് അവളെ ഫോണ്‍ കൈയ്യില്‍ എടുത്തു

അപ്പു ആണെങ്കില്‍ വെപ്രാളം കൊണ്ട് ഫോണ്‍ ലോക്ക് ചെയ്യാനും മറന്നിരുന്നു വിച്ചു ലാസ്റ്റ് വിളിച്ച നമ്പര്‍ നോക്കി അത് സേവ് ചെയ്തിട്ടില്ലായിരുന്നു..,, എന്നാ ആ നമ്പറില്‍ നിന്ന് ആദ്യത്തെ കോളായിരുന്നു അത് അത് താഴോട്ട് നോക്കിയപ്പോ ലിജോ എന്ന നമ്പറില്‍ നിന്ന് ഒരാഴ്ച്ച ആയിട്ട് കുറേ കോള്‍ അങ്ങോട്ടും ഇങ്ങോട്ടും പോയിട്ടുണ്ട് ., വിച്ചു സംശയത്തോടെ നെറ്റി ചുളിച്ചു പിന്നീട് പെട്ടന്ന് അവസാനമായി വന്ന നമ്പറും ലിജോ എന്ന് സേവ് ചെയ്ത നമ്പറും അവന്‍റെ ഫോണിലേക്ക് സെന്‍റ് ചെയ്യാന്‍ നിന്നതും അപ്പു ബാത്ത് റൂമില്‍ നിന്ന് ഇറങ്ങി വന്നു അപ്പു വിച്ചൂനേയും അവന്‍റെ കൈയ്യിലുള്ള ഫോണിലേക്കും മാറി മാറി നോക്കി എന്നിട്ടത് തട്ടി പറിച്ച് വാങ്ങി ''ആരോട് ചോദിച്ചിട്ടാ ഇയാളെന്‍റെ ഫോണ്‍ എടുത്തെ., എന്‍റെ പേര്‍സണല്‍ കാര്യങ്ങളിലേക്ക് ഒളിഞ്ഞ് നോക്കാന്‍ ഇയാള്‍ക്ക് നാണമില്ലെ..,,

അപ്പു ദേഷ്യത്തോടെ പറഞ്ഞതും വിച്ചു അവളെ വലിച്ച് തന്‍റെ നെഞ്ചിലേക്കിട്ടു അപ്പു ഒരു പതര്‍ച്ചയോടെ അവന്‍റെ മുഖത്തേക്ക് നോക്കി ''ഞാന്‍ നിന്‍റെ ഭര്‍ത്താവാണ്., നിന്‍റെ അടുത്തുള്ള ഒാരോന്നിനും നിനക്കുള്ള പോലെ എനിക്കും അവകാശമുണ്ട്., എന്തിന് നിന്‍റെ ഈ ശരീരം വരെ നിന്നെ പോലെ എനിക്കും അവകാശപ്പെട്ടതാ..,, വിച്ചു അവളെ കണ്ണില്‍ നോക്കി ഇങ്ങനെ പറഞ്ഞതും അപ്പൂന്‍റെ മുഖം മാറി '''അത് ഇയാളങ് തീരുമാനിച്ചാല്‍ മതിയോ...,, അപ്പു അവനെ പിടിച്ച് തള്ളാന്‍ നോക്കിയതും വിച്ചു അവളെ ചുമരോടടുപ്പിച്ച് അവളെ അരയില്‍ പിടി മുറുക്കി ''ഞാന്‍ മാത്രം തീരുമാനിച്ചാല്‍ മതി., കാരണം ഞാന്‍ നിന്‍റെ കഴുത്തില്‍ താലി ചാര്‍ത്തിയ നിന്‍റെ ഭര്‍ത്താവാണ്..,, ഞാന്‍ നിന്‍റെ ഫോണും എടുക്കും വേണമെങ്കില്‍ നിന്നെയും എടുക്കും എന്നിട്ട് ഇതാ ഇത് പോലെ കിസ്സും ചെയ്യും...,, വിച്ചു അപ്പുവിനെ ഇടുപ്പില്‍ പിടിച്ച് പൊന്തിച്ച് സ്ഥാനം മാറിയ ടോപിനുള്ളിലൂടെ നഗ്നമായ വയറില്‍ അമര്‍ത്തി ചുംബിച്ചതും അപ്പൂന്‍റെ കൈ അവന്‍റെ ഷോള്‍ഡറില്‍ പിടിമുറുകി

''ച്ഛീ..,,എന്‍റെ സമ്മതമില്ലാതെ എന്നെ കിസ്സ് ചെയ്യാന്‍ ഇയാള്‍ക്ക് നാണമില്ലെ..,, '''ഇല്ലെന്ന് തന്നെ കൂട്ടിക്കോ..,, എന്‍റെ ഭാര്യയെ പിടിച്ച് കിസ്സ് ചെയ്യാന്‍ എനിക്ക് കലക്ടറെ സമ്മതപത്രത്തിന്‍റെ ആവിശ്യമൊന്നും ഇല്ല..,, ''നിന്ന് പ്രസംഗിക്കാതെ എന്നെ താഴെ ഇറക്ക് ഉമ്മച്ചാ..,, അപ്പു അവന്‍റെ പുറത്തിടിച്ചതും വിച്ചു അപ്പൂനെ കൊണ്ട് പോയി ബെഡിലിട്ട് അവളെ കൂര്‍പ്പിച്ച് നോക്കി ''എന്തിനാ ഉണ്ടക്കണ്ണാ ഇങ്ങനെ നോക്കുന്നെ., ആ കണ്ണ് ഞാന്‍ കുത്തി പൊട്ടിക്കും.,, അപ്പു ബെഡില്‍ നിന്ന് എണീറ്റിരുന്നു ''എന്നാ കുത്തി പൊട്ടിക്കടീ കുരുട്ടെ,, കുത്തി പൊട്ടിക്കാന്‍..,, വിച്ചു ദേഷ്യത്തോടെ അവളെ അടുത്ത് പോയി അലറിയെങ്കിലും അപ്പു അവനെ മൈന്‍റ് ചെയ്യാതെ എങ്ങോട്ടോ നോക്കി നിന്നു '''എന്താടീ നിനക്കൊരു പുച്ഛം., ധൈര്യമുണ്ടേല് എന്‍റെ കണ്ണ് കുത്തി പൊട്ടിക്കെടീ..,, വിച്ചു വീണ്ടും അവളെ ദേഷ്യം പിടിപ്പിച്ചതും അപ്പു അവന്‍റെ കണ്ണിനിട്ടൊരു കുത്ത് കൊടുത്ത് അവനെ നോക്കി കൊഞ്ഞനം കുത്തി താഴേക്കോടീ..,, '''അമ്മാ..,അയ്യോ എന്‍റെ കണ്ണ് പൊട്ടിയെ.,

ഈ കുട്ടിപിശ്ശാചിനെ ഞാനിന്ന് കൊല്ലും..,, വിച്ചു ഒറ്റകണ്ണും പൊത്തിപിടിച്ച് അവളെ പിറകെ ഒാടി അപ്പു ഒാടി മുറ്റത്ത് ചെടിക്ക് വെള്ളം നനക്കുന്ന അമ്മയുടെ പുറകെ പോയി ഒളിച്ചു ''ഡീ..,,കുരുട്ടെ.,മര്യാദക്ക് ഇങ്ങോട്ട് വന്നോ..,, ''ഞാനൊന്നും വരൂല..,, ''അമ്മാ..,,ആ കുട്ടിപിശ്ശാഷിനെ ഇങ്ങോട്ട് വിടമ്മാ..,, വിച്ചു അമ്മയെ പിടിച്ച് മാറ്റാന്‍ നോക്കി ''അമ്മാ..,,,പോകല്ലമ്മാ.,,വിച്ചേട്ടന്‍റെ കൈയ്യില്‍ കിട്ടിയാ എന്നെ ഇഞ്ചി ചതക്കുന്ന പോലെ ചതക്കും..,, അപ്പു അമ്മയെ മുറുകെ പിടിച്ചു '''നിങ്ങളെന്താ പിള്ളാരെ ഇത് കൊച്ചുങ്ങളെ പോലെ..,എന്നെ വിട്ടേക്ക്.,രണ്ടും എന്തേലും കാണിച്ചോ..,, അമ്മ അവരെ ഇടയില്‍ നിന്ന് ഒാസ് താഴെ ഇട്ട് മാറിയതും വിച്ചു ആ ഒാസ് കൈകലാക്കി അപ്പൂന്‍റെ മേലേക്ക് വെള്ളം ചീറ്റി '''ഉമ്മച്ചാ എന്ത് പണിയാ ഈ കാണിച്ചെ അപ്പു അവിടെ നിന്നും മാറാന്‍ നോക്കിയതും വിച്ചു അവളെ കൈപിടിച്ച് വലിച്ച് രണ്ട് കൈയ്യും അവന്‍റെ ഒരു കൈ കൊണ്ട് ലോകാക്കി മറ്റെ കൈയ്യിലെ ഒാസ് അവളെ തലയുടെ മുകളിലേക്ക് പിടിച്ചതും അപ്പു കണ്ണ് ഇറുകെ അടച്ച് പിടിച്ചു വെള്ളം അവളിലൂടെ ഒലിച്ചിറങ്ങി

വിച്ചു ഒാസ് നിലത്തേക്കിട്ടതും അപ്പു തലഉയര്‍ത്തി അവനെ നോക്കി നനഞ്ഞ് കുതിര്‍ന്ന അപ്പൂനെ കണ്ടതും വിച്ചൂന്‍റെ മുഖത്തെ ചിരി മാഞ്ഞ് മറ്റെന്തെക്കെയോ വികാരങ്ങള്‍ വന്ന് മൂടി വിച്ചൂനെ നോക്കി കണ്ണുരുട്ടി പോകാന്‍ നിന്ന അപ്പൂനെ അവന്‍ രണ്ട് കൈകൊണ്ടും ഇറുകെ പുണര്‍ന്നു അപ്പു ഞെട്ടികൊണ്ട് അവനെ നോക്കിയതും വിച്ചു അവളെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു അപ്പുവും അറിയാതെ അവന്‍റെ കണ്ണില്‍ ലയിച്ച് പോയി വിച്ചൂന്‍റെ കണ്ണ് അവളെ മുഖമാകെ ഒാടി നടന്നു മുടിയില്‍ നിന്ന് ഉറ്റി വീഴുന്ന വെള്ളം അവളെ നാസിക തുമ്പിലൂടെ ഒലിച്ചിറങ്ങി അവളെ ചുവന്ന ചുണ്ടില്‍ എത്തി നിന്നതും വിച്ചു തന്‍റെ വിരല് കൊണ്ട് അവളെ അധരത്തിലൊന്ന് ആകാംശയോടെ തൊട്ടതും അപ്പുവിന്‍റെ കൈ അവന്‍റെ ഷര്‍ട്ടില്‍ പിടിമുറുകി വിച്ചു തന്‍റെ മുഖം അവളെ അധരത്തെ പുണരാന്‍ താഴ്ത്തിയതും അപ്പു കണ്ണ് ഇറുകെ അടച്ചു അവന്‍റെ നിശ്വാസം അവളെ മുഖത്ത് പതിഞ്ഞതും അപ്പൂന്‍റെ ഉള്ളിലൂടെ ഒരു മിന്നല്‍ പിളര്‍പ്പ് പാഞ്ഞു

വിച്ചൂന്‍റെ ചുണ്ടിലെ ഇളം ചൂട് അവളെ തണുത്ത വിറച്ച അധരത്തിലെത്തിയതും അപ്പു ഒന്ന് ഉയര്‍ന്ന് പൊങ്ങി വിച്ചു അവളെ ചുണ്ട് തന്‍റെ ചുണ്ടിനാല്‍ ബന്ധിപ്പിച്ചതും പുറകെ നിന്നൊരു ചുമ കേട്ട് രണ്ടാളും പെട്ടന്നകന്ന് മാറി അമ്മയേയും അച്ഛനേയും കണ്ടതും അപ്പു വീടിന്‍റെ പുറക് വശത്തൂടെ ഒാടി അകത്തേക്ക് കയറി വിച്ചു നിന്ന് പരുങ്ങി അപ്പൂനെ തിരിഞ്ഞ് നോക്കിയപ്പോ അവളെ കാണാനില്ല എന്‍റെ കണ്‍ട്രോള് കളഞ്ഞ് നാണകെടുത്തിയിട്ട് ഈ കുരുട്ട് മുങ്ങിയോ. , വിച്ചു മനസ്സില്‍ പറഞ്ഞ് അച്ഛക്കും അമ്മക്കും ചമ്മിയ ചിരി ചിരിച്ച് കൊടുത്തു '''എന്തോന്നാടാ ഈ വീട്ടില്‍ ഞങ്ങളൊക്കെ ഉണ്ടെന്ന ഒരു ബോധവും ഇല്ലെ., ഇതൊക്കെ ബെഡ് റൂമില്‍ നിന്ന് മതി. മനസ്സിലായോ.,,, അച്ഛന്‍ പറഞ്ഞു '''ഇവിടെന്ന് റൊമാന്‍സിക്കാന്‍ തോന്നിയാ ഇവിടെന്ന് റൊമാന്‍സിക്കണം., അത് ബെഡ് റൂമിലേക്ക് മാറ്റി വെക്കുന്നത് എന്തിനാ., പിന്നെ അച്ഛന്‍ എന്നോട് ബെഡ് റൂമില്‍ വെച്ച് മതി എന്ന് പറഞ്ഞ സ്ഥിതിക്ക് അച്ഛനെ ഇനി അമ്മ ഉള്ളപ്പോ കിച്ചണിലും കാണാന്‍ പാടില്ല.,

ഈ വയസ്സാം കാലത്ത് കണ്ണ് ചിമ്മി പാല് കുടിക്കുന്നത് ആരും കാണുന്നില്ലന്നാ വിചാരം..,, വിച്ചു ചമ്മല് പുറത്ത് കാണിക്കാതെ അകത്തേക്ക് കയറി പോയി ഇത് കണ്ട് അമ്മ ഇതിന്‍റെ വല്ല ആവിശ്യവും ഉണ്ടായിരുന്നോ എന്നും ചോദിച്ച് പോയതും അച്ഛന്‍ തലയും ചൊറിഞ്ഞ് ചമ്മിയ നിര്‍വൃതിയില്‍ അമ്മയുടെ പിന്നാലെ അകത്തോട്ട് കയറി •••••••••••••••••••••••••••••••••••••••••••• രാത്രി വിച്ചു അച്ഛന്‍റേയും അമ്മയുടേയും മുന്നില്‍ തന്നെ ഒറ്റക്കിട്ട് പോയതിന് രണ്ട് പറയണം എന്ന് കരുതിയെങ്കിലും അപ്പു റൂമിലേക്ക് കയറി വന്ന് വിച്ചു എന്ന ഒരാള്‍ ഇല്ലെന്ന് രീതിയില്‍ ബെഡില്‍ വന്ന് ഒറ്റക്കിടത്തം., വിച്ചു കുറച്ച് നിമിഷം അവളെ കിടത്തം നോക്കിയിട്ട് അവനും ലൈറ്റ് ഒാഫ് ചെയ്ത് കിടന്നു ••••••••••••••••••••••••••••• ''വിച്ചേട്ടാ..,,എണീക്ക് അമ്പലത്തില്‍ പോണ്ടെ..,, അപ്പു അവനെ തട്ടി വിളിച്ചു ''എനിക്കൊന്നും വയ്യ,, വിച്ചു തിരിഞ്ഞ് കിടന്നു ''അതൊന്നും പറഞ്ഞാ പറ്റില്ല പോയെ പറ്റൂ..,, ''നിന്നോടല്ലെ കുരുട്ടെ ഞാന്‍ ഇല്ലെന്ന് പറഞ്ഞെ..,, വിച്ചു തല ഉയര്‍ത്താതെ അപ്പൂനോട് ദേഷ്യപ്പെട്ടു

''ഇങ്ങേരെ ഉറക്കം ഉണര്‍ത്തീട്ട് തന്നെ കാര്യം.,, അപ്പു മനസ്സില്‍ പറഞ്ഞ് അവന്‍റെ ചെവിക്കരികില്‍ ചുണ്ട് ചേര്‍ത്ത് ഒറ്റ കൂക്കല്‍ ''കൂ.....!!!,, വിച്ചു ചാടി എണീറ്റ് അവളെ ഒന്ന് പൊട്ടിക്കാന്‍ കൈ ഉയര്‍ത്തിയപ്പോയാണ് വിച്ചു അപ്പൂനെ ശ്രദ്ധിച്ചത് കരി നീല കരയുള്ള സെറ്റ് സാരിയും കരിനീല സ്റ്റോണ്‍ വര്‍ക്കുള്ള ബ്ലൗസും മുടി കുളിപിന്നല്‍ കെട്ടി.,കാതില്‍ ഒരു ചിമിക്കിയും കഴുത്തില്‍ താലിമാലയും നെറ്റിയിലെ കുഞ്ഞ് കരിനീല പൊട്ടും കുങ്കുമവും അവളെ ഒന്നൂടെ സുന്ദരിയാക്കിയിരുന്നു ''ഹ്മ്...ന്താ നോക്ക്ണെ..,, അപ്പു പുരിഗം പൊക്കി ചോദിച്ചു '''കാവിലെ ഭഗവതിയെ ഒന്ന് ശരിക്ക് നോക്കിയതാ..,, വിച്ചു അവളെ മൊത്തത്തില്‍ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു '''സുന്ദരി ആയിട്ടില്ലെ വിച്ചേട്ടാ..,, അപ്പു നാണത്തോടെ ചോദിച്ചു ''ഹ്മ്..,,നീ നമ്മടെ വീടിന്‍റെ മുന്നില്‍ പോയി നിന്നോ വീടിന് കണ്ണേറ് തട്ടില്ല,, വിച്ചു അവളെ പുച്ഛിച്ച് ബാത്ത് റൂമില്‍ കയറി പോയി അപ്പു ചുണ്ട് പുറത്തേക്കുന്തി അവന്‍ പോയ വഴിയെ നോക്കി അവനിടാനുള്ള ഡ്രസ്സ് ബെഡില്‍ വെച്ച് താഴേക്ക് പോയി

വിച്ചു ഫ്രഷായി വന്നപ്പോ ബെഡിലെ ഡ്രസ്സ് കണ്ടു കരിനീല ഷര്‍ട്ടും അതെ കളറിലുള്ള കരയുള്ള മുണ്ടും അതെടുത്തിട്ട് മുടി ശരിയാക്കുമ്പോയാണ് മിറര്‍ ടേബിളില്‍ കോഫി കണ്ടത് , അതെടുത്ത് കുടിച്ച് കപ്പും കൊണ്ട് താഴേക്ക് പോയി കപ്പ് കിച്ചണില്‍ വെച്ച് ഹാളിലേക്ക് പോയപ്പോ അല്ലാരും അവിടിരുന്നു ഭയങ്കര സംസാരാണ്‌., ''ദൈവമേ..ഞാന്‍ എന്താ ഈ കാണുന്നെ.,എന്‍റെ അനിയന്‍ പത്ത് മണിക്ക് മുമ്പ് എണീക്കെ., ഇന്ന് ലോകത്ത് എന്തെങ്കിലും ഒക്കെ നടക്കും..,, വിച്ചു വിനൂനെ കളിയാക്കി ''പോടാ പോടാ..,ഞാന്‍ കോളേജുള്ള ദിവസം എട്ട് മണിക്ക് എണീക്കാറുണ്ട്., വിനു വിച്ചൂനെ പുച്ഛിച്ചു ''അതിന് കോളേജ് ഇന്നില്ലല്ലോ..,, ''അയിന്., എനിക്കെന്താ നേരത്തെ എണീറ്റൂടെ..,, സാര്‍ കെട്ട്യോളിം കൊണ്ട് പോയാട്ടെ., വിനു കോട്ടു വാ ഇട്ട് സെറ്റില്‍ ചുരുണ്ട് കൂടി ''ഇവന്‍ നന്നാവില്ല.,നീ വാടി പോകാം., അമ്മാ അച്ഛോയ് പോയിട്ട് വരാം.., വിച്ചുവും അപ്പുവും അമ്പലത്തിലോട്ട് നടന്നു പോകുന്ന വഴിക്ക് മുയുവന്‍ തല്ല് കൂടിയാണ് അമ്പലത്തിലെത്തിയത് അകത്തേക്ക് കയറി രണ്ട് പേരും പ്രാര്‍ത്ഥിച്ചു വിച്ചു അപ്പൂനെ കുറേ കാത്തിരുന്നെങ്കിലും അവളെ പ്രാര്‍ത്ഥന കഴിഞ്ഞില്ല

അവന്‍ മെല്ലെ ആല്‍മര ചുവട്ടിലേക്ക് നടന്ന് മരത്തിന് ചുറ്റുമുള്ള സിമന്‍റ് പടവില്‍ കയറി ഇരുന്നു അമ്പലത്തിലേക്ക് വരുന്ന തരുണീമണികളെ വായീനോക്കാന്‍ കുറെയെണ്ണം അവിടെ ഇരിക്കുന്നുണ്ട് അമ്പലത്തില്‍ നിന്ന് അപ്പു ഇറങ്ങി വരുന്നത് കണ്ടതും വിച്ചു അവിടെ നിന്നെണീറ്റ് ഒരു പുഞ്ചിരിയോടെ അവള്‍ വരുന്നത് നോക്കി നിന്നു അവള്‍ അടുത്ത് വന്ന് എന്‍റെ നെറ്റിയില്‍ പ്രസാദം തൊട്ട് തന്നു ''എന്ത് പ്രാര്‍ത്ഥനയാടീ ഇത്., ദൈവം എണീറ്റോടാത്തത് തന്ന ഭാഗ്യം..,, ''ഞാനയ് എന്‍റെ പ്രായപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതാണ്., അതെയ് വിച്ചേട്ടാ നിക്കൊരു ആമ്പല് പറിച്ച് തെരോ..,, അപ്പു വിച്ചൂന്‍റെ കൈ പിടിച്ച് ചിണുങ്ങി ''പിന്നെ ഒരിക്കല്‍ പറിച്ച് തെരാം..,, ഇപ്പോ എനിക്കൊരു വഴിക്ക് പോകാനുണ്ട്..,, എന്നും പറഞ്ഞ് വിച്ചു മുന്നോട്ട് നടന്നു., അപ്പൂന്‍റെ ശബ്ദം കേള്‍ക്കാഞ്ഞിട്ട് തിരിഞ്ഞ് നോക്കുമ്പോ അപ്പു ഉണ്ട് നിന്നിടത്ത് അനങ്ങാതെ അവനെ ചുണ്ടും കൂര്‍പ്പിച്ച് നോക്കുന്നു വിച്ചു ഒരു ചിരിയോടെ അവളെ അടുത്തേക്ക് നടന്ന് അപ്പൂന്‍റെ കൈ പിടിച്ച് വലിച്ചു

എന്നാ അവള് ഒരു തരി അനങ്ങിയില്ല ''എന്താഡീ.. നിന്ന് ചിണുങ്ങുന്നെ..,, വിച്ചു അവളെ നോക്കി കണ്ണുരുട്ടി ''പ്ലീസ് വിച്ചേട്ടാ..,,ഒരെണ്ണം മതി.,, '''ഇൗ പെണ്ണിത് വിച്ചു അവളെ കൈ പിടിച്ച് അമ്പല കുളത്തിലേക്ക് നടന്നു വിച്ചു പടവുകള്‍ ഇറങ്ങി മുണ്ട് മടക്കികുത്തി അടുത്തുള്ള രണ്ട് ആമ്പല്‍ പൊട്ടിച്ചു ''ന്നാ..,,ഇനി ഇതില്ലാതെ നിന്ന് മോങ്ങണ്ട..,, വിച്ചു അപ്പുവിന്‍റെ കൈയ്യില്‍ വെച്ച് കൊടുത്തു ''താങ്ക്സ്..,, അപ്പു ആമ്പല്‍ കൈയ്യിലാക്കി വിച്ചൂനോട് പറഞ്ഞു ''താങ്ക്സ് മാത്രമെ ഒള്ളോ..,, വിച്ചു മീശപിരിച്ച് അപ്പൂനെ നോക്കി കണ്ണിറുക്കി ''പിന്നെ നാളെ കോളേജിലെ കാന്‍റീനില്‍ നിന്ന് പരിപ്പ് വടിം ചായിം വാങ്ങി തരാലോ..,, അപ്പു അതും പറഞ്ഞ് ആമ്പലിലും നോക്കി കൊണ്ട് മുന്നോട്ട് നടന്നു ''അണ്‍ റൊമാന്‍റിക് മൂരാച്ചി..,, വിച്ചു അവളെ നോക്കി പല്ല് കടിച്ച് അവളെ ബാക്കില്‍ പോയി വീടെത്താനായതും കുറെ വണ്ടികള്‍ നിര്‍ത്തിയിട്ടത് കണ്ട് രണ്ടാളും പരസ്പരം നോക്കി നെറ്റി ചുളിച്ചു ''അപ്പൂ..,,ഇതെന്താ കുറെ വണ്ടികള്‍..,, ദേ അങ്ങോട്ട് നോക്ക് നമ്മളെ വീടിന് മുറ്റത്ത് നിറയെ ആളുകള്‍..,, ദൈവമേ ആര്‍ക്കേലും എന്തെങ്കിലും സംഭവിച്ചോ..,, വിച്ചു നെഞ്ചില്‍ കൈ വെച്ച് ഹൃദയ മിടിപ്പോടെ വീട്ടിലേക്കോടീ പുറകെ അപ്പുവും.,..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story