വിനയാർപ്പണം: ഭാഗം 24

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

''അപ്പൂ..,,ഇതെന്താ കുറെ വണ്ടികള്‍..,, ദേ അങ്ങോട്ട് നോക്ക് നമ്മളെ വീടിന് മുറ്റത്ത് നിറയെ ആളുകള്‍..,, ദൈവമേ ആര്‍ക്കേലും എന്തെങ്കിലും സംഭവിച്ചോ..,, വിച്ചു നെഞ്ചില്‍ കൈ വെച്ച് ഹൃദയ മിടിപ്പോടെ വീട്ടിലേക്കോടീ പുറകെ അപ്പുവും., വിച്ചു പേടിയോടെ മുറ്റത്തേക്ക് ഒാടി പുറത്തുള്ള ആളുകളെ വകഞ്ഞ് മാറ്റി സിറ്റ്ഒൗട്ടിലേക്ക് ചാടി കയറി വാതില്‍ തള്ളി തുറന്നതും പഴം തൊലിയില്‍ ചവിട്ടി സ്ലിപ്പായി ഒറ്റ പോക്ക് നേരെ പോയി സ്റ്റോപ്പായി വീണത് ഒരു ചെറിയ ടേബിളിന്‍റെ ചുവട്ടില്‍., വിച്ചൂന്‍റെ വരവിന്‍റെ ശക്തി കൊണ്ട് ആ കുഞ്ഞ് ടേബിള്‍ ഇളകിയതും അഞ്ചാര്‍ മുട്ട വിച്ചൂന്‍റെ തലയില്‍ വീണുടഞ്ഞ് മുഖത്തും മേലിലും എല്ലാം ആയി വിച്ചൂന് എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നതിന് മുന്നെ ആരൊക്കെയോ മൈദ പൊടി വിച്ചൂന്‍റെ മേലേക്ക് ഇട്ടു മുട്ടയിലും മൈദയിലും മുങ്ങിയ വിച്ചു എണീക്കാന്‍ നോക്കിയെങ്കിലും പറ്റിയില്ല ''ആരെങ്കിലും എന്നെ എണീപ്പിക്ക് പട്ടികളെ..,, വിച്ചു അലറിയതും രണ്ട് പേര് വന്ന് വിച്ചൂനെ താങ്ങി എണീപ്പിച്ചു വിച്ചു തന്‍റെ കൈ കൊണ്ട് കണ്ണിലെ പൊടി തുടച്ച് തന്നെ പിടിച്ചതാരാണെന്ന് നോക്കി റാഷിയും എെബിനും രണ്ട് സൈഡില്‍ നിന്നും ക്ലോസപ്പിന്‍റെ പരസ്യം കാണിക്കുന്നു

വിച്ചു മുന്നോട്ട് നോക്കിയതും രണ്ട് മുട്ട കൂടി അവനിന്‍റെ മേലില്‍ വന്ന് പതിച്ചു വിച്ചു ദേഷ്യത്തോടെ എറിഞ്ഞതാരാണെന്ന് നോക്കിയപ്പോ വിനുവും അര്‍ജുവും വിച്ചൂന്‍റെ മുഖം വലിഞ്ഞ് മുറുകി കണ്ണില്‍ ചുവപ്പ് പടര്‍ന്നു ഇനി നില്‍ക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കിയ നാല് പേരും '''ഹാപ്പി ബര്‍ത്ത് ഡേ മച്ചാനേന്നും പറഞ്ഞ് നാലും നാല് ഭാഗത്തേക്കോടി വിച്ചു അവരെ പുറകെ ഒാടാന്‍ നിന്നപ്പോയാണ് ഒരു കൈ തന്‍റെ മുന്നിലേക്ക് നീണ്ട് വന്ന് ''ഹാപ്പി ബര്‍ത്ത് ഡേ വിച്ചേട്ടാ..,,, വിച്ചു അവളേയും കൈയ്യിനേയും മാറി മാറി നോക്കി എന്നിട്ട് അപ്പൂന്‍റെ കൈപിടിച്ച് വലിച്ച് അവളെ കെട്ടിപിടിച്ച് അവന്‍റെ മേലെ ഉള്ളതെല്ലാം അവളെ മേലെ ആക്കി വിട്ട് നിന്നു ''താങ്ക്സ്..,, വിച്ചു അപ്പൂനെ നോക്കി അസ്സലൊരു ചിരി ചിരിച്ചു ''ദുഷ്‌ട്ടാ..,,എന്ത് പണിയാ ഈ കാണിച്ചെ..,, അയ്യേ...എന്നാ നാറ്റാ..,, അപ്പു വിച്ചൂനെ കൂര്‍പ്പിച്ച് നോക്കി വിച്ചു അപ്പോയാണ് ചുറ്റും ഒന്ന് നോക്കിയത് തന്‍റെയും അപ്പുവിന്‍റെയും അച്ഛനമ്മമാരും അറിയാത്ത ഒരു ചെറുപ്പക്കാരനും., വിച്ചു അവര്‍ക്കൊക്കെ വളിച്ച ഇളി ഇളിച്ച് കൊടുത്ത് മറ്റെ നാല് എണ്ണത്തിനെ തിരഞ്ഞ് പോകാന്‍ നിന്നു ''ടാ ചെക്കാ പോയി കുളിച്ചിട്ട് വാടാ എന്നിട്ട് അവര്‍ക്കിട്ട് പ്രതികാരം ചെയ്യാം..,

മോളെ നീയും റെഡിയായി വാ,, വിച്ചൂന്‍റെ അമ്മ പറഞ്ഞതും അപ്പുവും വിച്ചുവും സ്റ്റയറ് കയറി റൂമിലേക്ക് പോയി അപ്പു വിച്ചു ബാത്ത് റൂമില്‍ കയറുന്നതിന് മുന്നെ കയറാന്‍ നോക്കിയെങ്കിലും വിച്ചു അവളെ വലിച്ചിട്ട് ബാത്ത്റൂമിലേക്ക് ചാടി കയറി അത് കണ്ട് അപ്പു കലിതുള്ളി ഹാളിലെ ബാത്ത് റൂമിലേക്ക് പോയി അപ്പു നീണ്ടൊരു കുളി കഴിഞ്ഞിറങ്ങി റൂമിലേക്ക് ചെന്നു അപ്പോയും വിച്ചൂന്‍റെ കുളി കഴിഞ്ഞില്ലായിരുന്നു അപ്പു പുതിയതായി വാങ്ങിയ റെഡ് ലോങ് അനാര്‍കലി എടുത്തിട്ടു നനഞ്ഞ മുടി ചീകി പരത്തയിട്ടു അപ്പോയേക്കും വിച്ചു കുളി കഴിഞ്ഞിറങ്ങി ''നന്നായി കുളിച്ചില്ലെ.,ആ നാറ്റം സഹിക്കൂല.അതാ.,, അപ്പു അവനെ നോക്കി പറഞ്ഞ് മിററില്‍ നോക്കി കണ്ണിന് ചുറ്റും കണ്‍മഷി എഴുതി ''സത്യം പറഞ്ഞോ അപ്പൂ ഇതിന് പിന്നില്‍ നീയെല്ലെ.., വിച്ചു അവളെ ബാക്കില്‍ വന്ന് നിന്നോണ്ട് പറഞ്ഞു ''സത്യായിട്ടും വിച്ചേട്ടാ ഇതിന്‍റെ പിന്നില്‍ ഞാനല്ല അവരോടൊക്കെ സര്‍പ്രൈസ് തന്ന് ഞെട്ടിക്കണം എന്ന് പറഞ്ഞായിരുന്നു പക്ഷെ ഇങ്ങനെ ഞെട്ടിക്കും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.., അപ്പു മിററിലൂടെ വിച്ചൂനെ നോക്കി കാതില്‍ വലിയൊരു ബ്ലാക്ക് സ്റ്റോണുള്ള കമ്മല്‍ എടുത്തിട്ടു വിച്ചു

അതിനൊന്ന് മൂളി ബെഡില്‍ കണ്ട റെഡ് ഷര്‍ട്ടും ബ്ലാക്ക് പാന്‍റും എടുത്തിട്ട് മുടി ശരിയാക്കി അപ്പോയാണ് അപ്പു അവന്‍റെ മുന്നിലേക്ക് കുങ്കുമ ചെപ്പ് നീട്ടിയത് വിച്ചു സംശയത്തോടെ നെറ്റി ചുളിച്ചു ''പിറന്നാളൊക്കെ അല്ലെ., ഭാര്യക്ക് കുങ്കുമം എങ്കിലും തൊട്ട് താ മാഷെ.,, അപ്പു ചിരിയോടെ പറഞ്ഞതും അതേ പുഞ്ചിരി വിച്ചുവിന്‍റെ ചുണ്ടിലും വിരിഞ്ഞു വിച്ചു അതില്‍ നിന്നൊരു നുള്ള് കുങ്കുമം എടുത്ത് അവളെ സീമാന്ത രേഖയില്‍ ഇട്ടു വിച്ചുവിന് അവിടെ ചുണ്ട് പതിപ്പിക്കാന്‍ തോന്നിയെങ്കിലും മനസ്സിനെ പിടിച്ച് നിര്‍ത്തി '''എനിവെ 💘HAPPY BIRTH DAY MY CRAZY BETTER HALF💘..,, '''താങ്ക്സ്..,, അപ്പു ഒരിക്കെ കൂടെ വിഷ് ചെയ്തതും വിച്ചു അവളെ ഒരു കൈ കൊണ്ട് ചേര്‍ത്ത് പിടിച്ചു '''വാ എല്ലാവരും പിറന്നാള്‍ക്കാരനെ കാത്തിരിക്കായിരിക്കും ..,, അപ്പു അതും പറഞ്ഞ് ഷോള് സൈഡിലൂടെ ഇട്ട് റൂമില്‍ നിന്ന് പുറത്തിറങ്ങി പുറകെ വിച്ചുവും ''നീ ഇത് എങ്ങോട്ടാടീ..,, ''വിച്ചേട്ടനെങ്ങോട്ടാ..,,വാ ടെറസിലോട്ട്..,, അപ്പു വിച്ചൂന്‍റെ കൈ പിടിച്ച് വലിച്ചു

'''അവിടെ എന്തോന്നാ.,എനിക്കൊന്നും വയ്യ നീ ഉണക്കാനിട്ട ഡ്രസ്സെടുക്കാന്‍ വേണേല് പോയി എടുത്തോ.,ഞാന്‍ താഴെ ഉണ്ടാകും..,, വിച്ചു സ്റ്റെയര്‍ ഇറങ്ങാന്‍ നിന്നതും അപ്പു വീണ്ടും അവന്‍റെ കൈ പിടിച്ച് വലിച്ചു ''ഇങ്ങോട്ട് വാ മന്‍ഷ്യാ..,, എല്ലാരും ടെറസിലാ..,, ••••••••••••••••••••••••••••••••••••••• ''വൗ...വ്..,, ടെറസിലെത്തിയതും വിച്ചു ശെരിക്കും ഞെട്ടിപ്പോയി അത്രക്കും അടിപൊളിയായി അറേഞ്ച് ചെയ്തിരുന്നു വിച്ചു അവിടെ മുയുവന്‍ നിരീക്ഷിച്ചു അപ്പു അവന്‍റെ മുഖത്തെ സന്തോഷം ചെറുപുഞ്ചിയോടെ ഒപ്പിയെടുത്തു ''ഹെലോ..,,ഹാപ്പി ബര്‍ത്ത് ഡേ വിനയ്.,, ആരുടെയോ വിഷ് കേട്ടാണ് വിച്ചു അവിടെ നിന്ന് കണ്ണ് മാറ്റിയത് ആരാന്ന് മനസ്സിലായില്ലെങ്കിലും വിച്ചു മുന്നിലുള്ള ചെറുപ്പക്കാരന് കൈ കൊടുത്തു '''വിച്ചേട്ടാ..,,ഇതെന്‍റെ ഫ്രണ്ടാണ് ലിജോ., അപ്പു അത് പറഞ്ഞപ്പോയാണ് അപ്പൂന്‍റെ ഫോണില്‍ കണ്ട ലിജോന്‍റെ നമ്പര്‍ ഒാര്‍മ വെന്നത് ''ലിജോ ഒരു ഇവന്‍റ് മേനേജ്മെന്‍റ് കമ്പനിയിലാണ് വര്‍ക്ക് ചെയ്യുന്നെ., ഇന്നലെ എന്നെ വിളിച്ചത് ഇവനായിരുന്നു ഇന്നത്തെ വിച്ചേട്ടന്‍റെ ബര്‍ത്ത് ഡേ സെലിബ്രാഷന്‍റെ ഈ അരേജ്മെന്‍റ്സും കേക്കും ഫുഡും ഒക്കെ ഇവനെയാ ഏല്‍പിച്ചെ..,, '''ആണോ..,,എല്ലാം സൂപ്പര്‍ ശരിക്കും ഞാന്‍ വണ്ടറടിച്ചു.,

അല്ലാ പുറത്ത് കുറേ പേര് നില്‍ക്കുന്നുണ്ടല്ലോ അതൊക്കെ ആരാ..,, വിച്ചു അപ്പൂനെ നോക്കിയാണ് അത് ചോദിച്ചതെങ്കിലും മറുപടി പറഞ്ഞത് ലിജോ ആണ് ''വിനയ് സത്യം പറഞ്ഞാല്‍ എല്ലാ പ്ലാനും അര്‍പ്പണയുടേതാണ്., ആച്വലി പുറത്തുള്ളതൊക്ക എന്‍റെ ഫേസ്ബുക്ക് ഫ്രണ്ട്സാണ്‌., ഞങ്ങള്‍ ഗോവയിലേക്കൊരു ട്രിപ്പിന് ഇറങ്ങിയതാ., ഇവിടേക്ക് ഫുഡും കേക്കും ഞാന്‍ ആരേലും കൈയ്യില് കൊടുത്ത് വിടാന്നും ഡെക്കറേഷന് ആളെ ഏല്‍പിക്കാന്നും ഞാനിവളോട് പറഞ്ഞതാ., അപ്പോ അവള്‍ക്ക് നിന്നെ സര്‍പ്രൈസ് തന്ന് ഞെട്ടിച്ചെ പറ്റൂ അതിന് വേണ്ടിയാ ട്രിപിനിറങ്ങിയാ എല്ലാത്തിനേയും വിളിച്ച് മുറ്റത്ത് നിര്‍ത്തിയെ തന്നെ പേടിപ്പിക്കാന്‍..,, ലിജോ പറഞ്ഞ് നിര്‍ത്തിയതും വിച്ചു അപ്പൂനെ ഒരു നോട്ടം., അതില്‍ തന്നെ എല്ലാം ഉണ്ടായിരുന്നു ''എന്നാ വിനയ് ഞങ്ങളിറങ്ങാ..,,,അര്‍പ്പി പോയിട്ട് വരാം..,, ''ഫുഡ് കഴിച്ചിട്ട് പോകാടോ.,, ''വേണ്ട വിനയ്., ഞങ്ങളല്ലാരും കൂടെ ഇരുന്നാ ഇവിടെത്തെ ഫുഡ് തികയില്ല., ഞാന്‍ പിന്നെ ഒരിക്കെ വരാം..,, ''ഹാപ്പി ജേര്‍ണി ലിജോ..,, ഗോവയില്‍ പോയി അടിച്ച് പൊളിച്ച് വാ.,, അപ്പു ലിജോക്ക് കൈ കൊടുത്തു ''താങ്ക്സ് ഡീ..,, ലിജോ പോയതും വിച്ചു അവളെ പിടിച്ച് ചുമരോട് ചേര്‍ത്തു

'''നീയെല്ലെഡീ കുരുട്ടെ ഇതിന് പിന്നില്‍ നീയെല്ലെന്ന് പറഞ്ഞെ,, ''അയ്യോ മുട്ട ഏറിന് പിന്നില്‍ ഞാനല്ലെന്നാ പറഞ്ഞെ., ഞാന്‍ ഉദ്ദേശിച്ചത് എന്താന്ന് വെച്ചാല്‍ മുറ്റത്ത് കുറേ ആളുകളെ കാണുമ്പോ വിച്ചേട്ടന്‍ പേടിച്ച് അകത്തേക്ക് കയറുമ്പോ പെട്ടന്ന് രണ്ട് പാര്‍ട്ട് പോപ്പര്‍ പൊട്ടിച്ച് അല്ലാരും കൂടെ ഒരുമിച്ച് വിഷ് ചെയ്യും വിച്ചേട്ടന്‍ ഞെട്ടുന്നു ഇതാ ഞാന്‍ പ്ലാന്‍ ചെയ്തത്., മുട്ട ഏറിനും മൈദ ഏറിലൊന്നും അമ്മയാണെ എനിക്ക് പങ്കില്ല., സത്യം വിച്ചേട്ടാ..,, അപ്പു നിഷ്കു ആയി പറഞ്ഞതും വിച്ചു അവളെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു ''രണ്ട് കൂടെ റൊമാന്‍സിക്കാതെ അങ്ങോട്ട് വന്നെ കേക്ക് കട്ടിംങ് തുടങ്ങാം..,, വിച്ചു തലചെരിച്ച് നോക്കിയപ്പോ നാലെണ്ണം നിരന്ന് നില്‍ക്കുന്നു (വിനു,അര്‍ജു,റാഷി,ഐബി) അവരെ കണ്ടതും വിച്ചു മുണ്ട് മടക്കി കുത്തി നാലെണ്ണത്തിനും ഇടിച്ച് പരത്തി പഞ്ഞികിട്ടു ''ഹാ..,,ഇനി വാ കേക്ക് കട്ട് ചെയ്യാം..,, വിച്ച് മടക്കിയ മുണ്ട് താഴ്ത്തി ഇട്ട് ഒരു ദീര്‍ഘ നിശ്വാസത്തോടെ കേക്ക് സെറ്റ് ചെയ്തിടത്തേക്ക് പോയി ബാക്കില് നാലെണ്ണത്തിനേം നോക്കി ചിരിച്ച് അപ്പുവും വിച്ചു കേക്ക് കട്ട് ചെയ്തതും അവന്‍റെ രണ്ട് സൈഡില്‍ നിന്നും വിനുവും അര്‍ജുവും പാര്‍ട്ടി പോപ്പര്‍ പൊട്ടിക്കാന്‍ നോക്കിയെങ്കിലും രണ്ടാള്‍തും ചീറ്റി പോയി

''നിങ്ങള്‍ക്കൊന്നും ഇതിനെ പറ്റി അറിയില്ല കാരണം നിങ്ങള്‍ കുഞ്ഞുങ്ങളാണ്..,, എന്നും പറഞ്ഞ് അപ്പൂന്‍റെ അച്ഛനത് വാങ്ങി പൊട്ടിച്ചു അത് കണ്ട് വിച്ചൂന്‍റെ അച്ഛനും പൊട്ടിച്ചു ''വിച്ചു ആദ്യത്തെ പീസെടുത്ത് അമ്മക്ക് നേരെ നീട്ടിയതും അമ്മ അപ്പുവിനെ ചൂണ്ടി കാട്ടി വിച്ചു ഒരു ചിരിയോടെ അവള്‍ക്ക് നേരെ നീട്ടിയതും അപ്പു അതില്‍ നിന്ന് ചെറിയ പീസ് വിച്ചൂന്‍റെ വായില്‍ വെച്ച് കൊടുത്തു അങ്ങോട്ടും ഇങ്ങോട്ടും കേക്ക് കൊടുത്ത് കഴിഞ്ഞതും എല്ലാരും കൂടെ വിച്ചൂനെ കേക്കില്‍ കുളിപ്പിച്ചു അപ്പു അല്ലാത്തവരെല്ലാം അവന് ഗിഫ്റ്റ് കൊടുത്തു അത് കഴിഞ്ഞ് ഫുഡ് കഴിച്ച് ഒാരോരുത്തരും ഒാരോ ഭാഗത്ത് ഒതുങ്ങി കിടന്നു ''വിച്ചു.. മോനെ ഞങ്ങളിറങ്ങാ..,, പിന്നെ അപ്പു ഞങ്ങളെ കൂടെ പോരാണ്., രണ്ട് ദിവസം കഴിഞ്ഞാല്‍ എക്സാം ആയില്ലെ എന്‍റെ അടുത്തായാലെ അവള് പഠിക്കൂ..,,

മോന് കുഴപ്പം ഒന്നുല്ലല്ലോ അല്ലെ?., അപ്പൂന്‍റെ അച്ഛന്‍ ചോദിച്ചു '''ഹേയ് ഇല്ല അച്ഛാ..,,അതാ നല്ലത് അവള് ഇവിടെ നിന്നാ പഠിക്കൂല..,, വിച്ചു ഉള്ളിലെ വിങ്ങല് മറച്ച് പിടിച്ചോണ്ട് പറഞ്ഞു ''അപ്പു റൂമിലാണ് മോനെ., അവളോട് ഞങ്ങള് താഴെ ഉണ്ടെന്ന് പറഞ്ഞേക്കണെ.,, അപ്പൂന്‍റെ അമ്മയും അച്ഛനും സ്റ്റെയര്‍ ഇറങ്ങി താഴെ പോയതും വിച്ചു റൂമില്‍ കയറി ഡോറടച്ചു അപ്പു പോകാനുള്ള ഡ്രസ്സ് പാക്കിംങിലാണ് അവള്‍ തിരിഞ്ഞ് നോക്കാനായിട്ട് വിച്ചു ഒന്ന് മുരടനക്കി '''ഹ്മ്‌...,,എന്താണ് വിച്ചേട്ടാ..,,ഒരു ചുമ ഒക്കെ..,, അപ്പു ഡ്രസ്സെടുത്ത് വെച്ച് കൊണ്ട് തന്നെ ചോദിച്ചു ''എന്നാലും എന്‍റെ ഭാര്യ മാത്രം എനിക്കൊരു ഗിഫ്റ്റും തന്നില്ല. ഞാന്‍ പലതും പ്രതീക്ഷിച്ചു.,, വിച്ചു സങ്കടം അഭിനയിച്ചോണ്ട് പറഞ്ഞതും അപ്പു തിരിഞ്ഞ് നിന്ന് കൈ കെട്ടി അവനെ നോക്കി,..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story