വിനയാർപ്പണം: ഭാഗം 25

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

''എന്നാലും എന്‍റെ ഭാര്യ മാത്രം എനിക്കൊരു ഗിഫ്റ്റും തന്നില്ല. ഞാന്‍ പലതും പ്രതീക്ഷിച്ചു.,, വിച്ചു സങ്കടം അഭിനയിച്ചോണ്ട് പറഞ്ഞതും അപ്പു തിരിഞ്ഞ് നിന്ന് കൈ കെട്ടി അവനെ നോക്കി ''എന്താടീ നോക്കുന്നെ..,, വിച്ചു പുരിഗം പൊക്കി ചോദിച്ചു ''ഗിഫ്റ്റ് കിട്ടിയില്ലെന്ന് പോലും ഇന്ന് ഇട്ട ഡ്രസ്സൊക്കെ പിന്നെ ആരെ ഗിഫ്റ്റാ., രസം ഉണ്ടെന്ന ഒരു വാക്ക് പോലും പറഞ്ഞില്ല ദുഷ്ട്ടന്‍.., അപ്പു ചുണ്ട് ചുളുക്കി ഡ്രസ്സ് പാക്ക് ചെയ്ത ബാഗിന്‍റെ zip തിരിഞ്ഞ് നിന്ന് പൂട്ടി ''ഡ്രസ്സ് അടിപൊളി എനിക്കിഷ്ട്ടായി., പിന്നെ ഇന്നത്തെ പാര്‍ട്ടിയും സൂപ്പര്‍ ., ഭയങ്കര ഹാപ്പിയായി, ഇന്നേ വരെ ഇങ്ങനെ ആഘോഷിച്ചിട്ടില്ല., താങ്ക്സ്..,, വിച്ചു ഇങ്ങനെ പറഞ്ഞതും അപ്പൂന്‍റെ ചുണ്ടിലൊരു പുഞ്ചിരി വിടര്‍ന്നു ''എങ്കില്‍ ഇപ്പോ ഒരു ഗിഫ്റ്റും കൂടെ ഞാന്‍ തരാന്‍ പോകാണ്., വിച്ചേട്ടന്‍റെ ഒരു കുറവാണ് ഞാനിപ്പോ നിഗത്താന്‍ പോകുന്നെ..,, ''എന്താടീ വല്ല അടിയുമാണോ..,, സത്യായിട്ടും എന്നെ തല്ലിയ ഞാന്‍ തിരിച്ച് തല്ലും., ''എന്തിന് ഭര്‍ത്താവിനെ തല്ലി എന്ന് പേര് വരാനോ.., ആ കൈയ്യൊന്ന് നീട്ടിക്കെ..,,

അപ്പു വിച്ചൂന്‍റെ കൈ നീട്ടിപിടിച്ച് ഒരു ബോക്സ് തുറന്ന് അതില്‍ നിന്നൊരു ഇടിവളയെടുത്ത് അവന്‍റെ കൈയ്യില്‍ ഇട്ട് കൊടുത്തു ''ഇപ്പോ എങ്ങനെ ഉണ്ട്..,, അപ്പു പുരിഗം പൊക്കി ചോദിച്ചു ''ഒരു ഗുണ്ടാ ലുക്കൊക്കെ വന്നല്ലെ..,, വിച്ചു മിററില്‍ നോക്കി പറഞ്ഞു ''പോ വിച്ചേട്ടാ..,,ഇപ്പോ ഒരു ഹിറോ ലുക്കൊക്കെ വന്നു.,, അപ്പു അവന്‍റെ മുടി ഒന്നൂടെ ശരിയാക്കി കൊടുത്ത് പറഞ്ഞു ''ഹ്മ്..,,എനിക്കും ഇഷ്ട്ടായി., അല്ല എങ്ങോട്ടാ ബാഗൊക്കെ പാക്ക് ചെയ്ത്., ഇപ്പോ ട്രിപ്പിനൊന്നും പോകാന്‍ പറ്റില്ല നിനക്ക് എക്സാമാണ് വരുന്നെ..,, വിച്ചു ഒന്നും അറിയാത്ത പോലെ പറഞ്ഞു ''അയ്യോ എന്താ അഭിനയം.,അച്ഛന്‍ വിച്ചേട്ടനോട് പറയുന്നതെല്ലാം ഞാന്‍ കേട്ടതാ..,, '''ആണല്ലേ.,അല്ല രണ്ട് ദിവസം കഴിഞ്ഞാല്‍ എക്സാമല്ലെ., രണ്ട് ദിവസം നില്‍ക്കുന്നതിന് എന്തിനാ ഇത്ര ഡ്രസ്സ്..,, വിച്ചു നെറ്റിചുളിച്ചു ''അതിന് ആര് പറഞ്ഞ് രണ്ട് ദിവസത്തിനാന്ന്., ഞാന്‍ എക്സാം കഴിഞ്ഞെ വരൂ. അതായത് പതിനെട്ട് ദിവസം കഴിഞ്ഞെ ഇനി ഞാന്‍ ഇങ്ങോട്ടേക്കൊള്ളു.,,

അപ്പു ഇങ്ങനെ പറഞ്ഞതും വിച്ചു ഒന്ന് ഞെട്ടി അപ്പു ഇല്ലാതെ രണ്ട് ദിവസം തന്നെ അവന് ഒാര്‍ക്കാന്‍ വയ്യാഴിരുന്നു ''എന്താ വിച്ചേട്ടാ പെട്ടന്ന് മുഖം മാറിയെ ഞാന്‍ പോകുന്നത് ഇഷ്ട്ടായില്ലെ..,, അപ്പു ആവേശത്തോടെ ചോദിച്ചു ''ഹേയ്.,നീ പോയാല്‍ സുഖായിട്ടുറങ്ങാം., തല്ലു കൂടാന്‍ പോലും ആരും ഉണ്ടാകൂല..,, നീ വേണേല്‍ എക്സാം കഴിഞ്ഞിട്ടും കുറച്ച് ദിവസം കൂടെ നിന്നിട്ട് സാവധാനം പോന്നാല്‍ മതി..,, ഇത് കേട്ടതും അപ്പൂന്‍റെ മുഖം മാറി., എന്തോ സങ്കടം വന്ന് മൂടുന്നതറിഞ്ഞു ''എന്നാ ശരി വിച്ചേട്ടാ ഞാന്‍ പോയിട്ട് വരാം..,, അപ്പു ബാഗെടുത്തിറങ്ങി '''അപ്പൂ...,, വിച്ചു ശബ്ദം താഴ്ത്തി ആര്‍ദ്രമായി വിളിച്ചു ''ഹ്മ്‌..,, അപ്പു തിരിഞ്ഞ് നോക്കി ''നിനക്കെന്നോട് എന്തേലും പറയാനുണ്ടോ..,, ''ഹാ..,,അച്ഛനും അമ്മയേയും നോക്കണം., വിനുവുമായി ചുമ്മാ ഒടക്കിന് പോകരുത്., രാത്രി അമ്മയെ മുഷിപ്പിക്കാതെ നേരത്തെ വീട്ടില്‍ എത്തണം..,,

വിച്ചു വിചാരിച്ച ഉത്തരമല്ലായിരുന്നു അപ്പു കൊടുത്തത് അപ്പുവും വിച്ചുവും താഴേക്ക് പോയി അപ്പു എല്ലാവരോടും യാത്ര പറഞ്ഞ് അമ്മയുടെയും അച്ഛന്‍റേയും കൂടെ പോയി അര്‍ജു നേരെത്തെ പോയിരുന്നു അവരെ വണ്ടി അകന്നതും വിച്ചൂന്‍റെ നെഞ്ചിലെ വിങ്ങല്‍ പുറത്ത് വരും എന്ന് പേടിച്ച് അവന്‍ വേഗം വണ്ടിയെടുത്ത് പോയി അപ്പൂന്‍റെ അവസ്ഥയും മറിച്ചെല്ലായിരുന്നു വിച്ചൂനെ വിട്ട് പോരുന്നത് അവള്‍ക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല., ആദ്യായിട്ടാണ് വിച്ചുവില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് അച്ഛന്‍റെ നിര്‍ബന്ധം കൊണ്ടാണ് ഈ പോക്ക് തന്നെ..,, ••••••••••••••••••••••••••••••••••••••••••• അപ്പു വീട്ടിലെത്തിയതും തന്‍റെ ബാഗും എടുത്ത് റൂമിലേക്കോടി ബെഡിലേക്ക് വീണു ''ഹുയ്യോ...,,,എന്‍റെ റൂമ്.,എന്‍റെ മാത്രം റൂമ്..,,എത്ര ആയി മുത്തെ നിന്‍റെ കൂടെ ഞാനൊന്ന് ആര്‍മാദിച്ചിട്ട്..,, അപ്പു ഒാരോന്ന് വിളിച്ച് കൂവി ബെഡില്‍ കിടന്ന് ഉരുണ്ടു അപ്പു എണീറ്റ് റൂമിലെ ആരോ ദിക്കിലേയും തന്‍റെ സാധനങ്ങള്‍ നോക്കി വിച്ചൂന്‍റെ കൂടെ വന്ന അന്ന് കുറച്ച് ഡിസന്‍റ് ആകേണ്ടത് കൊണ്ട് ഒന്നും ശ്രദ്ധിച്ചില്ലായിരുന്നു അപ്പു ഉച്ചത്തില്‍ പാട്ട് വെച്ച് ചാടി കളിക്കാന്‍ തുടങ്ങി

''വന്ന് കയറിയില്ല അപ്പോയേക്കും തുടങ്ങിയവള്...,, അപ്പൂ...പാട്ടിന്‍റെ സൗണ്ട് കുറച്ചോ അതാ നിനക്ക് നല്ലത്...,, അമ്മ താഴേ നിന്ന് വിളിച്ച് കൂവിയതും അവള്‍ പാട്ടിന്‍റെ വോളിയം ഒന്നൂടെ കൂട്ടി ''അര്‍പ്പണാ..,,ഞാനങ്ങോട്ട് വന്ന നല്ല പെട കിട്ടും സൗണ്ട് കുറക്കെടി..,, അമ്മ പറഞ്ഞാ പറഞ്ഞതായോണ്ട് അപ്പു വേഗം വോളിയം കുറച്ച് പോയി ഫ്രഷായി വന്ന് കട്ടിലേക്ക് വീണ് പാട്ടും കേട്ട് നല്ലൊരു ഉറക്കം പാസ്സാക്കി •••••••••••••••••••••• ''അപ്പൂ...,,എണീക്ക്.., അച്ഛന്‍ അപ്പൂനെ തട്ടി വിളിച്ചു ''ഫൈവ് മിനിറ്റ് അച്ഛേ...,, അപ്പു തിരിഞ്ഞ് കിടന്നു ''പറ്റില്ല സന്ധ്യ ആയി പോയി വിളക്ക് വെക്ക്‌..,, ''അമ്മോട് പറ ..ഞാനുറങ്ങട്ടെ.. ,, ''നിന്നെ ഉറങ്ങാനാണോ കൊച്ചെ ഇങ്ങോട്ട് കൊണ്ട് വന്നെ.,ഞാന്‍ വിച്ചൂനെ ഒന്ന് വിളിക്കട്ടെ..,, '''അയ്യോ ,,വേണ്ട ഞാനെണീറ്റോളാം..,, അപ്പു ചാടി എണീറ്റ് മുഖവും കൈയ്യൊക്കെ കഴുകി വിളക്ക് വെച്ച് പ്രാര്‍ത്ഥിച്ചു ''അമ്മാ..,,ചായിം കടിം ഒന്നുല്ലേ..,, ''അയ്യോ ഇതാര് അപ്പൂസോ..,, നീ വന്നത് ഞാന്‍ മറന്ന് പോയി., നീ ഇവിടെ ഉണ്ടാകാറില്ലല്ലോ., ആ ഒാര്‍മയില്‍ അമ്മേടെ സ്പെഷ്യല്‍ ഇലയട മുയുവന്‍ കഴിച്ച് തീര്‍ത്തു., അര്‍ജു പ്ലേറ്റിലുള്ള ഇലയട വായില്‍ വെച്ചതും അപ്പു അവന്‍റെ നടുപ്പുറം നോക്കി ഒന്ന് കൊടുത്തു

'''അയ്യോ അമ്മാ...,,എന്താടീ നീ കാണിച്ചെ., അര്‍ജു അവളെ രൂക്ഷമായി നോക്കി ''ചേട്ടായി ആണെന്നൊന്നും നോക്കൂല എന്‍റെ ഇലയടയില്‍ ഒന്ന് തൊട്ടാ ആ കൈ ഞാന്‍ വെട്ടും..,, ''ഹോ..,,വിച്ചൂന്‍റെ വിധി അല്ലാതെന്ത്.., അപ്പു കഴിക്കുന്നത് നോക്കി അര്‍ജു പറഞ്ഞു അതിന് അപ്പു ഒന്ന് ഇളിച്ച് കൊടുത്തു കഴിക്കലൊക്കെ കഴിഞ്ഞതും അച്ഛന്‍ അപ്പൂനെ ഇരുത്തി പഠിപ്പിച്ചു., വേറെ നിവര്‍ത്തി ഇല്ലാത്തോണ്ട് അപ്പു കുത്തിയിരുന്ന് പഠിച്ചു പഠിത്തം കഴിഞ്ഞ് ഫുഡ് കഴിച്ച് കിടക്കാനായി പോയപ്പോ മനസ്സിനെന്തോ വിങ്ങല് വല്ലാതെ ഒറ്റപ്പെട്ട പോലെ തോന്നിയതും ഫോണെടുത്ത് വിച്ചൂന്‍റെ ഫോട്ടോ നോക്കി കിടന്നു അറിയാതെ തന്നെ വിച്ചൂന്‍റെ കൂടെയുള്ള ഒാരോ നിമിഷവും മനസ്സിലേക്ക് ഒാടിയെത്തി ഒാരോന്ന് ആലോചിച്ചപ്പോ അപ്പൂന് വിച്ചൂനെ കാണാന്‍ വല്ലാത്ത ആഗ്രഹം തോന്നി നടക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് ആ ശബ്ദം കേള്‍ക്കാന്‍ കൊതിച്ചു മനസ്സിലെ വിങ്ങല് കണ്ണീരായി പുറത്ത് വെന്നപ്പോയാണ് താന്‍ വിച്ചൂനെ ഇത്രയതികം സ്നേഹിക്കുന്നുണ്ടെന്നും അവന്‍ തന്നില്‍ ആഴത്തില്‍ വേരുറപ്പിച്ചിട്ടുണ്ടെന്നും അവക്ക് മനസ്സിലായത്.,

ഫോണെടുത്ത് വിച്ചുന്‍റെ നമ്പറിലേക്ക് കോള്‍ ചെയ്യാന്‍ നിന്നെങ്കിലും എന്തോ അവളെ അതില്‍ നിന്ന് തടഞ്ഞു അവസാനം ഉറക്കം വരാഞ്ഞിട്ട് അപ്പു റൂമില്‍ നിന്നിറങ്ങി തെക്ക് വടക്ക് നടക്കാന്‍ തുടങ്ങി ''ഈ പാതിരാത്രിക്ക് ഉറക്കുല്ലെ നിനക്ക്‌..,,പോയി കിടന്ന് ഉറങ്ങടീ..,,, അര്‍ജു അവന്‍റെ റൂമിന്‍റെ ഡോര്‍ തുറന്ന് തല പുറത്തേക്കിട്ട് പറഞ്ഞു ''ദേ..ചേട്ടായി.,ചുമ്മാ ഉടക്കിന് വരേണ്ട.,എന്‍റെ മൂഡ് തീരെ ശരിയല്ല..,, ''അതിനാര് നിന്‍റെ മൂഡ് ശരിയാക്കാന്‍ വരുന്നു., ഞാനെന്‍റെ പെണ്ണിനോട് സൊള്ളാന്‍ പോകാ..,, അര്‍ജു ഡോറടച്ചു '''ഹോ...ചേട്ടായീടെ ഒക്കെ ഒരു യോഗം കല്ല്യാണം കഴിഞ്ഞിട്ടു പോലും കെട്ട്യോനോട് ഇത് വരെ പഞ്ചാര അടിച്ചീല്ലാ..,, അപ്പു സമാധാനം കിട്ടാതെ വീണ്ടും അങ്ങോട്ടും ഇങ്ങോട്ടും നടന്നോണ്ടെ ഇരുന്നു.. ''ഈ വിച്ചേട്ടന് ഒന്ന് വിളിച്ചാലെന്താ., ഒന്നുല്ലെങ്കില്‍ ഞാന്‍ വീട്ടില്‍ എത്തിയോ എന്നെങ്കിലും ചോദിച്ച് വിളിച്ചൂടെ..,, ദുഷ്ട്ടന്‍ ഒരു സ്നേഹുല്ല്യാ.., അല്ലെങ്കിലും വിച്ചേട്ടന് എന്നെ സ്നേഹിക്കാനൊന്നും കഴിയൂല..,, ദൈവമേ എന്നാ എന്‍റെ വിച്ചേട്ടനെ എനിക്കായി നല്‍കാ..,, ഇപ്പോ ടൈം പന്ത്രണ്ടേ മുക്കാല്, വിച്ചേട്ടന്‍ ഉറങ്ങിയിട്ടുണ്ടാകോ..,, എന്നെ ഒാര്‍ക്കുന്നുണ്ടോ ആവോ..,, ഒന്ന് വിളിച്ച് നോക്കിയാലോ..,, അപ്പു റൂമിലേക്കോടി ഫോണ്‍ കൈയ്യിലെടുത്തു വിച്ചൂന്‍റെ നമ്പര്‍ എടുത്ത് കുറച്ച് ടൈം അതിലേക്ക് നോക്കിയിരുന്നു പിന്നീട് ഒരു ദീര്‍ഘ നിശ്വാസം വിട്ട് ടയല്‍ ചെയ്യാന്‍ നിന്നതും ഫോണിലേക്കൊരു കോള്‍ വന്നതും ഒരുമിച്ചായിരുന്നു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story