വിനയാർപ്പണം: ഭാഗം 26

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

വിച്ചൂന്‍റെ നമ്പര്‍ എടുത്ത് കുറച്ച് ടൈം അതിലേക്ക് നോക്കിയിരുന്നു പിന്നീട് ഒരു ദീര്‍ഘ നിശ്വാസം വിട്ട് ടയല്‍ ചെയ്യാന്‍ നിന്നതും ഫോണിലേക്കൊരു കോള്‍ വന്നതും ഒരുമിച്ചായിരുന്നു ''എന്താടാ പട്ടി!!! അപ്പു ഫോണെടുത്ത് ദേഷ്യത്തോടെ ചോദിച്ചു ''പട്ടീന്നോ..!!അപ്പൂ..ഞാന്‍ നിന്‍റെ ചേട്ടായിയാണ്..,, അര്‍ജു ഫോണിലൂടെ പറഞ്ഞു ''അയിന്, അപ്പുറത്തെ റൂമിലിരുന്ന് എനിക്ക് വിളിച്ച കാര്യം പറ?..,, അപ്പു താല്‍പര്യം ഇല്ലാതെ ചോദിച്ചു ''അതില്ലെ അപ്പൂ.., എന്‍റെ അഞ്ചൂന്‍റെ മുഖത്തൊരു മറുകില്ലെ അത് ഇടത്തെ കവിളിലാ അതോ വലത്തെ കവിളിലാ..,, ''മറുക് ഒാളെ മൂട്ടില്.,മനുഷ്യനെ മെനക്കെടുത്താനായിട്ട് പാതിരാത്രി കാമുകിന്‍റെ മറുകും തപ്പി ഇറങ്ങിയേക്കുന്നു.,, അപ്പു ദേഷ്യത്തോടെ ഫോണ്‍ വെച്ചു വിച്ചേട്ടനാന്ന് കരുതി എത്ര പ്രതീക്ഷയോടെയാ ഫോണ്‍ എടുത്തെ.,ഒക്കെ ഈ ചേട്ടായി തെണ്ടി നശിപ്പിച്ചു., ഇനി ഇപ്പോ എന്ത് ചെയ്യും.,

വിച്ചേട്ടന് വിളിച്ച് നോക്കണോ.., ഹാ വിനൂന് വിളിക്കാ.,എന്നാ വിച്ചേട്ടന്‍റെ വര്‍ത്താനം അറിയാലോ., പറ്റാണേല് വീഡിയോ കാള്‍ ചെയ്ത് എങ്ങനേലും വിച്ചേട്ടനെ കാണാന്‍ പറ്റോന്ന് നോക്കാം അപ്പു വേഗം വിനൂന്‍റെ ഫോണിലേക്കടിച്ചു ബെല്ലടിച്ച് തീര്‍ന്നു എന്നല്ലാതെ വിനു ഫോണ്‍ എടുത്തില്ല അപ്പു വീണ്ടും അടിച്ചു ''ഹ...ലോ...,, വിനു ഉറക്ക ചടവോടെ ഫോണെടുത്തു ''ഡാ വിനുട്ടാ.,നീ ഉറങ്ങാണോ?..,, അപ്പു ആവേശത്തോടെ ചോദിച്ചു ''അല്ല ഈ പാതിരാക്ക് മാര്‍ക്കറ്റില് മീന്‍ വില്‍ക്കാ..എന്തേ.,, ''വിനൂ...,നല്ല കോമഡി എനിക്കിഷ്ട്ടായി., അപ്പു അവനെ സുഖിപ്പിക്കാന്‍ നോക്കി '''അതെനിക്കറിയാം., ഈ പാതി രാത്രിക്ക് വിളിച്ചത് ന്‍റെ കോമഡിക്ക് മാര്‍ക്കിടാനാണോ..,, വിനു ഗൗരവത്തോടെ ചോദിച്ചു ''അ..അത് വിനൂ..,വിച്ചേട്ടന്‍ ഉറങ്ങിയോടാ..,, അപ്പു താഴ്മയോടെ ചോദിച്ചു '''അവളൊരു വിച്ചേട്ടന്‍., ഇത് ചോദിക്കാനാണോ ഹിപ്പോപൊട്ടോമസെ എന്‍റെ ഉറക്ക് കളഞ്ഞെ., കെട്ട്യോന്‍റെ സുഖവിവരം അറിയണെല് അങ്ങോട്ട് വിളി അല്ലാതെ എനിക്കല്ല.,

വെച്ചിട്ട് പോടീ എരണം കെട്ടവളെ.!!! വിനൂന്‍റെ ഉറക്കം പോയതിന്‍റെ ദേഷ്യം എല്ലാം അവന്‍റെ വാക്കില്‍ തന്നെ ഉണ്ടായിരുന്നു അപ്പു ഫോണ്‍ വെച്ച് വിനൂനെ നാല് തെറിപറഞ്ഞു ''എരണം കെട്ടവളെ എന്ന് വിളിക്കാന്‍ അവനെന്താ എന്‍റെ അമ്മായിയമ്മയോ..,, എനിക്കും അവസരം വെരും കിളവന്‍ ..,, അപ്പു പിറുപിറുത്ത് ബെഡില്‍ സീലിങും നോക്കി കിടന്നു •••••••••••••••••••••••••••••••••••••••••• അപ്പു പോയതും വിച്ചു നേരെ പോയത് ക്ലബ്ബിലേക്കാണ് അവിടെ അര്‍ജു അല്ലാത്തവരൊക്കെ ഉണ്ട് ''എന്താണ് മച്ചാനെ മുഖത്തൊരു വൈക്ലബ്യം..,, ഐബി ചോദിച്ചു '''എന്ത് ചോദ്യാണെന്‍റെ എെബി.,നമ്മളെ അപ്പു വീട്ടില്‍ പോയില്ലെ., അതിന്‍റെ സങ്കടാണ്., വിരഹത്തിന്‍ വേദന അറിയാന്‍ ഭാര്യയെ വീട്ടിലയക്കൂ..ഒരു വട്ടം.... അല്ലേടാ,,, റാഷി പറഞ്ഞ് തുടങ്ങി ഒരു പാട്ടില്‍ അവസാനിപ്പിച്ചു '''എന്നാലും കൊച്ച് കള്ളാ..,, അപ്പു അസ്ഥിക്ക് പിടിച്ചല്ലെ..,, ഐബി വിച്ചൂനെ ഇക്കിളിയിട്ടു '''രണ്ടും മിണ്ടാതെ നിന്നോണം.,അല്ലെങ്കിലെ മന്‍ഷ്യന്‍ ദേഷ്യം പിടിച്ച് നില്‍ക്കാണ്..,,

വിച്ചു ദേഷ്യത്തോടെ പറഞ്ഞ് നിര്‍ത്തിയത് കേട്ടാണ് അര്‍ജു അങ്ങോട്ട് കയറി വന്നത് '''നിനക്ക് ദേഷ്യം വരുന്നുണ്ടോടാ പറയെടാ..,,നിനക്ക് തല്ലാന്‍ തോന്നുന്നുണ്ടോ തല്ലടാ..,, ഒന്ന് തല്ലി നോക്കടാ..,, അര്‍ജുന്‍ വിച്ചൂന്‍റെ രണ്ട് തോളിലും ഒാരോ തട്ട് കൊടുത്ത് ചോദിച്ചതും അര്‍ജുന്‍റെ കരണ കുറ്റി നോക്കി ഒന്ന് വിച്ചു പൊട്ടിച്ച് അവനെ രൂക്ഷമായി നോക്കി ടീവിന്‍റെ റിമോട്ടെടുത്ത് ടിവി ഒാണ്‍ ചെയ്ത് അതിന്‍റെ മുന്നില്‍ പോയി ഇരുന്നു ''ഡാ...,,എന്‍റെ അളിയന്‍ തെണ്ടി എന്നെ അടിച്ചെടാ..,, അര്‍ജു കവിളില്‍ കൈ വെച്ച് പറഞ്ഞു ''അത് നിനക്ക് അറിഞ്ഞ് വെച്ച് തന്നതാന്നാ എനിക്ക് തോന്നുന്നത്., അവന്‍റെ ദേഷ്യം അപ്പു വീട്ടില്‍ പോയിട്ടാ..,, റാഷി പറഞ്ഞു ''അതിനാണോ ഈ കാലമാടന്‍ എന്‍റെ കരണം പുകച്ചത്., എന്നോടൊരു വാക്ക് പറഞ്ഞാ അപ്പൂനെ ഞാന്‍ അവന്‍റെ അടുതെത്തിക്കൂലെ..,, അല്ലേലും പെങ്ങളെ പേരും പറഞ്ഞ് ഇവന്‍റേന്ന് തന്നെ എത്രകിട്ടിയതാ., ഹാ എന്‍റെ വിധി., എന്നും പറഞ്ഞ് അര്‍ജു വിച്ചൂന്‍റെ അടുത്തോട്ട് പോയി '' അളിയോ..,,അപ്പൂനെ കാണണോ..,,

അവളിപ്പോ വീട്ടില്‍ എത്തിയെ ഉണ്ടാകൂ..,,വേണേല് ആ വണ്ടീല് തന്നേ നിന്‍റെ വീട്ടിലാക്കാന്‍ പറയാം..,, അര്‍ജു വിച്ചൂന്‍റെ അടുത്തിരുന്നു ''വേണ്ട.,എനിക്ക് കാണണ്ട.., വിച്ചു ജാഡയിട്ട് പറഞ്ഞു ''ഒാക്കെ..,,ഇനി എന്നോട് പറഞ്ഞിട്ട് കാര്യല്ലട്ടോ., അപ്പോയേക്കും ഒാഫര്‍ തീരും., ഇപ്പോ പറഞ്ഞാ വേണേല് നിന്‍റെ വീട്ടിലാക്കാം..,, ''നീ ഒന്ന് മിണ്ടാതെ നിന്നെ അര്‍ജു., വിച്ചു കടുപ്പിച്ചു പറഞ്ഞു ''വേണ്ടേല് വേണ്ട.,ഞാ വീട്ടീ പോണ്., ഇന്നമ്മ നിന്‍റെ കെട്ട്യോള്‍ക്കും വേണ്ടി ഇലയട ഉണ്ടാക്കുന്നുണ്ട്., പോയി കഴിച്ചേച്ചും വരാം., അല്ലേ വേണ്ട നാളെ കാണാം.., അര്‍ജു വീട്ടിലേക്ക് പോയി വിച്ചു രാത്രി വരെ ക്ലബ്ബില്‍ തന്നെ ഇരുന്ന് പത്ത് മണി ആയപ്പോയാണ് അപ്പു അമ്മയെ ബുദ്ധിമുട്ടിക്കാതെ നേരെത്തെ വീട്ടിലേത്താന്‍ പറഞ്ഞ കാര്യം ഒാര്‍മ വെന്നത് വിച്ചു വേഗം ബൈക്കെടുത്ത് വീട്ടില്‍ പോയി ••••••••••••••••••••••••••••••••••••

• '''എവിടെ ആയിരുന്നു ചെക്കാ നീ..,, സിറ്റ് ഒൗട്ടിലേക്ക് കയറിയ വിച്ചൂനെ കണ്ട് അമ്മ ചോദിച്ചു ''ക്ലബ്ബില്., എന്ന് മാത്രം പറഞ്ഞ് വിച്ചു സ്റ്റയര്‍ കയറി റൂമിലേക്ക് പോകാന്‍ നിന്നു ''വിച്ചൂ ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട് വന്ന് കഴിക്ക്..,, അമ്മ പിന്നാലെ പോയി കൊണ്ട് പറഞ്ഞു ''വേണ്ടമ്മാ വിശപ്പില്ല..,, വിച്ചു തിരിഞ്ഞ് നോക്കാതെ പറഞ്ഞ് റൂമിലേക്ക് കയറി പോയി ''ഈ ചെക്കനിത് എന്ത് പറ്റി..,, അമ്മ അവന്‍ പോയ വഴിയെ നോക്കി പറഞ്ഞു റൂമിലെത്തിയതും വിച്ചു ബെഡിലേക്ക് വീണു ഒരു പുഞ്ചിരിയോടെ ചുറ്റും നോക്കി അപ്പൂന്‍റെ ഒാര്‍മകള്‍ നിറഞ്ഞ് നില്‍ക്കുന്നു അവളുമായി ഉടക്കുണ്ടാക്കിയതും അണ്‍ എക്സ്പെക്ടടായി നടന്ന് ചീറ്റിപോയ റൊമാന്‍സൊക്കെ ആലോചിച്ചതും അപ്പുവും അവനുമാത്രമായ ലോകതെത്തിയിരുന്നു വിച്ചു '''എന്നാലും എന്‍റെ കുരുട്ട് മണീ..,, നീ എങ്ങനെ എന്‍റെ മനസ്സില്‍ ഇത്ര ആഴത്തില്‍ പതിഞ്ഞു ഒരിക്കലും നിന്നെ എന്‍റെ ഭാര്യ ആയി ഞാന്‍ അസെപ്റ്റ് ചെയ്യും എന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ആ ഞാനാ നീ ഇല്ലാത്ത ഒാരോ നിമിഷത്തെയും ശപിക്കുന്നത് എന്‍റെ ഇഷ്ട്ടം അവളോട് തുറന്ന്,, പറഞ്ഞാലോ..,

, ഏതായാലും ഒന്ന് വിളിച്ച് നോക്കാം..,, വേണ്ട അവള്‍ക്കും ഒന്ന് വിളിക്കാലോ..,, ''ഉമ്മച്ചാ ഫുഡ് കഴിച്ചോ,, എന്ന് ചോദിച്ചെങ്കിലും ആ കുരുട്ടിനൊന്ന് വിളിക്കായിരുന്നു വിച്ചു ഒാരോന്ന് ആലിചിച്ചിരുന്നു., അപ്പോയാണ് ഒാഫീസിലെ ചില വര്‍ക്ക് പെന്‍ഡിങാണെന്ന് ഒാര്‍മ വെന്നത്., വിച്ചു വേഗം വര്‍ക്ക് ചെയ്യാനിരുന്നു വര്‍ക്ക് കഴിഞ്ഞപ്പോയേക്കും പന്ത്രണ്ടര കഴിഞ്ഞു വിച്ചു അപ്പൂന്‍റെ വല്ല വിവരവും കിട്ടോന്ന് നോക്കാന്‍ അര്‍ജുന് വിളിച്ചു '''ഹലോ അര്‍ജു.,, '''ഹാ പറയടാ..,, ഉറക്കം വരുന്നില്ല അല്ലെ..,, അര്‍ജു എടുത്തപാട് ചോദിച്ചു ''ആ ടാ..,,എങ്ങനെ മനസ്സിലായി? വിച്ചു ചോദിച്ചു ''ഇവിടെ ഒരാള് നിലാവത്ത് കോഴിനെ അഴിച്ചിട്ട പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്..,,അത് കണ്ടപ്പോ മനസ്സിലായി രണ്ടിനും ഇന്ന് ഉറക്കുണ്ടാകൂലെന്ന്..,, അര്‍ജു പറഞ്ഞു '''എന്തോന്ന്..,,അതെയ് ഞാ വിളിച്ചത് എന്താന്ന് വെച്ചാ ഒന്ന് വീഡിയോ കോള്‍ ചെയ്യോ., ഒന്ന് അപ്പൂനെ കാണാനാ പ്ലീസ്..,, വിച്ചു അര്‍ജുനോട് കെഞ്ചി ''നോ.,!! ആ ഒാഫര്‍ തീര്‍ന്ന് പോയി., ഞാന്‍ പറഞ്ഞപ്പോ നിനക്ക് വല്ല്യ ജാഡ എല്ലായിരുന്നോ.,

അങ്ങനെ ഇപ്പോ എന്‍റെ ഡാറ്റ കളഞ്ഞ് നീ കെട്ട്യോളെ കാണണ്ട.,, അര്‍ജു ഫോണ്‍ വെച്ചതും വിച്ചു നിരാശയോടെ റൂമില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി അപ്പോയാണ് വിനൂന്‍റെ ഒാര്‍മ., തലയില്‍ ബള്‍ബ് കത്തിയ പോലെ വിച്ചു വിനൂന്‍റെ റൂമിലേക്കോടി ഡോര്‍ തുറന്ന് അകത്ത് കയറിയപ്പോ വിനു വായിം തുറന്ന് നല്ല ഉറക്കത്തിലാണ് ''വിനൂ..,,,ഡാ..എണീക്ക്.., വിച്ചു അവനെ കുലുക്കി വിളിച്ചു ''മ്.ഹ്‌,, വിനു തിരിഞ്ഞ് കിടന്നു '''എണീക്കാനല്ലെ പറഞ്ഞെ.,എണീക്കഡാ തെണ്ടി..,, വിച്ചു അവന്‍റെ നടുപുറം നോക്കി ഒന്ന് കൊടുത്തു ''എന്താടാ .,,ഉറങ്ങാനും സമ്മതിക്കൂലെ..,, വിനു ചാടിയെണീറ്റ് ബെഡില്‍ ഇരുന്ന് ഉറക്കം തൂങ്ങി ''വിനൂ..,,നീ ഒന്ന് അപ്പൂനെ വീഡിയോ കോള്‍ വിളിക്കോ..,,പ്ലീസ് ഒന്ന് കണ്ടാല്‍ മതി., നിനക്ക് ഞാന്‍ മസാല ദോശ വാങ്ങി തരാം..,, വിച്ചു പറഞ്ഞ് നിര്‍ത്തിയതും ഇത് വരെ ഉറക്കം തൂങ്ങിയിരുന്ന വിനു അവനെ ഒന്ന് രൂക്ഷമായി നോക്കി '''എന്താടാ നോക്കുന്നെ., ''മസാല ദോശ വാങ്ങി തരാന്‍ ഞാനെന്താ ഗര്‍ഭിണിയോ.,

നീ ഒന്ന് പോയെ എനിക്ക് ഉറങ്ങണം..,, വിനു വീണ്ടും കിടന്നു ''എന്നാ ഷവര്‍മ.,പ്ലീസ് വീഡിയോ കോള്‍ അല്ലെങ്കില്‍ സാധാ കോള്‍ എങ്കിലും ചെയ്യടാ., അപ്പൂന്‍റെ സൗണ്ട് ഒന്ന് കേട്ടാല്‍ മതി..,, വിച്ചു വീണ്ടും അവനെ എണീപ്പിക്കാന്‍ നോക്കിയതും വിനു ദേഷ്യത്തോടെ എണീറ്റ് അവനെ ചവിട്ടി താഴെ ഇട്ട് റൂമിന് പുറത്താക്കി '''കെട്ട്യോനും കെട്ട്യോളും കൂടെ ഇറങ്ങിയേക്കാണ് മനുഷ്യന്‍റെ ഉറക്കം കളയാന്‍..,, അപ്പു വിച്ചു ഉറങ്ങിയോന്ന് അറിയാന്‍ വിനൂനെ വിളിച്ച് അവളെ രണ്ട് തെറി പറഞ്ഞ് ഉറങ്ങിയ ഉടനെയാണ് വിനൂന്‍റെ റൂമിലേക്ക് വിച്ചൂന്‍റെ എന്‍ട്രി രണ്ട് പേരും ഉറക്കം കളഞ്ഞ ദേഷ്യത്തില്‍ വിനു ഡോര്‍ ശക്തിയില്‍ കൊട്ടി അടച്ച് ലോക്ക് ചെയ്ത് സമാധാനത്തോടെ ഉറങ്ങി വിച്ചു നിരാശയോടെ റൂമില് പോയി ബെഡില് ഒാരോന്ന് ആലോചിച്ച് കിടന്നു •••••••••••••••••••••••••••••••••••••••••••••

രാവിലെ അഞ്ച് മണിക്ക് തന്നെ അപ്പൂന്‍റെ അച്ഛന്‍ അവളെ കുത്തിപൊക്കി പഠിപ്പിച്ചു., അന്ന് മുയുവന്‍ അവളെ പഠിപ്പിക്കലായിരുന്നു അച്ഛന്‍റെ ജോലി വിച്ചൂനെ ഇടക്ക് വിളിക്കാന്‍ ശ്രമിച്ചെങ്കിലും അച്ഛന്‍ ഫോണ്‍ മാറ്റി വെച്ചു വിച്ചുവും അര്‍ജന്‍റായി കമ്പനിയില്‍ പോകേണ്ട ആവിശ്യം ഉള്ളത് കൊണ്ട് അപ്പൂനെ വിളിക്കാനോ അവളെ വീട്ടില്‍ പോയി കാണാനോ പറ്റിയില്ല രാത്രി ഒമ്പത് മണി ആയതും അപ്പു ഫുഡ് കഴിച്ച് റൂമിലേക്ക് വന്നു നാളെ എക്സാം ആയത് കൊണ്ട് ഇന്ന് നേരത്തെ ഉറങ്ങണം എന്ന് അച്ഛന് നിര്‍ബന്ധാണ് അപ്പു റൂമിലെത്തിയതും ആദ്യം കണ്ടത് അപ്പൂന്‍റിം വിച്ചൂന്‍റിം കല്ല്യാണ ഫോട്ടോ ഫ്രയിം ചെയ്ത് വെച്ചതാണ് അപ്പു കുറച്ച് നേരം അതിലേക്ക് തന്നെ നോക്കി നിന്നു •••••••••••••••••••••••••••••••••••••••••••

വിച്ചു ക്ലബ്ബിലൊക്കെ പോയി രാത്രി നേരത്തെ വീട്ടിലെത്തി ഫുഡ് കഴിച്ച് റൂമിലെത്തിയതും അപ്പൂനെ വല്ലാണ്ട് മിസ്സ് ചെയ്യാന്‍ തുടങ്ങി അവളെ ഒാര്‍മകളില്‍ മത്ത്പിടിച്ചതും ഇനി വിളിക്കാതെ ഇരുന്നിട്ട് കാര്യമില്ലെന്ന് വിച്ചൂന് മനസ്സിലായി അവന്‍ ഫോണെടുത്ത് ആകാംശയോടെയും ചെറിയൊരു നെഞ്ചിടിപ്പോടെയും അപ്പൂന്‍റെ നമ്പര്‍ ഡെയല്‍ ചെയ്തു ഒറ്റ റിംങില്‍ അപ്പു ചാടി കയറി ഫോണെടുത്തു '''വിച്ചേട്ടാ...,, വിച്ചു ഹലോ പറയുന്നതിന് മുന്നെ കേട്ടത് അപ്പൂന്‍റെ കരച്ചിലാണ്.., .......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story