വിനയാർപ്പണം: ഭാഗം 27

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

അവന്‍ ഫോണെടുത്ത് ആകാംശയോടെയും ചെറിയൊരു നെഞ്ചിടിപ്പോടെയും അപ്പൂന്‍റെ നമ്പര്‍ ഡെയല്‍ ചെയ്തു ഒറ്റ റിംങില്‍ അപ്പു ചാടി കയറി ഫോണെടുത്തു '''വിച്ചേട്ടാ...,, വിച്ചു ഹലോ പറയുന്നതിന് മുന്നെ കേട്ടത് അപ്പൂന്‍റെ കരച്ചിലാണ്.., ''എന്താ അപ്പൂ..,,എന്തിനാടാ കരയുന്നെ..,,, വിച്ചു വേവലാതിയോടെ ചോദിച്ചു ''വി..വിച്ചേട്ടാ..,,നിക്കിപ്പോ കാണണം ., വിച്ചേട്ടനില്ലാതെ പറ്റുന്നില്ല., അപ്പൂന്‍റെ തേങ്ങല് നേര്‍ത്ത് വന്നു വിച്ചൂന് കേട്ടത് വിശ്വാസിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല '''അപ്പൂ....നി..നീയിപ്പോ എന്താ പറഞ്ഞെ..,,ഒ...ന്നൂടെ പറഞ്ഞെ..,, വിച്ചൂന്‍റെ ശബ്ദം സന്തോഷം കൊണ്ട് ഇടറി പോയിരുന്നു '''നിക്കിപ്പോ വിച്ചേട്ടനെ കാണണംന്ന്., പ്ലീസ് വിച്ചേട്ടാ ഒന്ന് വായോ..,, ഒന്ന് കണ്ടാല്‍ മാത്രം മതി.,, അപ്പു പറഞ്ഞത് കേട്ടിട്ട് വിച്ചു ഫോണിലേക്കൊന്ന് നോക്കി നിന്ന് അത് അപ്പു ആണെന്ന് സങ്കല്‍പിച്ച് അതില്‍ അമര്‍ത്തി ചുംബിച്ച് ബെഡിലേക്ക് വീണ് ഫോണ്‍ ചെവിയോട് അടുപ്പിച്ചു '''കാണണോ..,ഹ്മ്..,,, വിച്ചു ആര്‍ദ്രമായി ചോദിച്ചു ''ഹ്മ്‌..,,ഇപ്പോ തന്നെ..,, അപ്പു ചിണുങ്ങി കൊണ്ട് പറഞ്ഞു

'''എങ്കില്....,,എന്നോട് പറ ഐ ലൗ യൂ...ന്ന്..,, വിച്ചു പ്രത്യേക താളത്തില്‍ പറഞ്ഞതും അപ്പൂന്‍റെ നെഞ്ചിടിക്കാന്‍ തുടങ്ങി '''കൊച്ച് കള്ളീ...,,നിനക്കെന്നെ ഇഷ്ട്ടാണല്ലെ..,, അപ്പൂന്‍റെ സൗണ്ടൊന്നും കേള്‍ക്കാഞ്ഞിട്ട് വിച്ചു പറഞ്ഞു '''അതിപ്പോയും മനസ്സിലായില്ലെ..,, അപ്പു ചോദിച്ചു '''ഇപ്പോ മനസ്സിലായി,, അപ്പൂ..,,ഒരു ഐ ലൗ യൂ..പറയഡാ..,,കേള്‍ക്കാന്‍ കൊതിയായിട്ടാ..,, '''പോ..വിച്ചേട്ടാ..,, വിച്ചു കൊഞ്ചുന്നത് കേട്ട് അപ്പൂന് ചിരി വന്നു '''അപ്പോ നീ പറയില്ല അല്ലെ., സാരല്ല നിന്നെ കൊണ്ട് ഞാന്‍ തന്നെ പറയിപ്പിച്ചോളാം..,, ഇപ്പോ നിന്‍റെ വിശേഷങ്ങള്‍ പറ., എന്നെ മിസ്സ് ചെയ്തോ.., '''ഹ്മ്.. ഒത്തിരി മിസ്സ് ചെയ്തു വിച്ചേട്ടാ..,, എന്നെ ഒന്ന് വിളിച്ചത് പോലുല്ലല്ലോ..,, അപ്പു പരിഭവത്തോടെ പറഞ്ഞു ''നിനക്കും വിളിക്കാലോ..,,ഞാനും നീ വിളിക്കുന്നത് കാത്തിരുന്നു..,, ''വിച്ചേട്ടന്‍ ഇപ്പോ വരോ..,,ബാല്‍ക്കണീടെ വാതില്‍ തുറന്ന് തരാ..,, പ്ലീസ്..,,കാണാന്‍ കൊതിയായിട്ടാ..,, അപ്പു കെഞ്ചി ''ഹേയ് ഇപ്പോ വരാന്‍ പറ്റില്ല പെണ്ണേ..,,

നിന്‍റെ ചേട്ടായി പറഞ്ഞത് നിന്‍റെ വീടിന്‍റെ പരിസരത്ത് എന്നെ രാത്രി കണ്ട് പോകരുതെന്നാ..,, വിച്ചു പറഞ്ഞു ''ചേട്ടായിക്ക് വട്ടാ..,,വിച്ചേട്ടന്‍ വാ..,, നല്ല ഏട്ടനെല്ലെ..,,ഒന്ന് കണ്ടിട്ട് പൊക്കോ.., ''വന്നാല്‍ വേഗം പോകാനൊന്നും പറ്റത്തില്ല., വിശദമായി കണ്ടിട്ടെ ഞാന്‍ പോകൂ..,, വിച്ചു കള്ളച്ചിരിയോടെ പറഞ്ഞു '''ച്ഛീ..,,പോ വിച്ചേട്ടാ..,, അപ്പൂന്‍റെ നാണത്തോടെ ഉള്ള സംസാരം വിച്ചൂന്‍റെ ഉള്ളില്‍ സന്തോഷം നിറച്ചു ''വെരോ..,, അപ്പു വീണ്ടും ചോദിച്ചു ''മതില്‍ ചാടി ബാല്‍ക്കണി വഴി വരലൊന്നും നടക്കില്ല പെണ്ണേ., അതൊക്കെ സിനിമയിലെ നടക്കൂ..,, എങ്ങാനും മതില് ചാടി വരുന്നത് കണ്ടാല്‍ നിന്‍റെ നാട്ടുക്കാര് എന്നെ മുഖം പോലും നോക്കാതെ കള്ളനെന്നും പറഞ്ഞ് എടുത്തിട്ടടിക്കുന്നത് നീ കൈയ്യും കെട്ടി നോക്കി നില്‍ക്കേണ്ടി വരും അത് കൊണ്ട് എന്‍റെ കുരുട്ട് മണി നാളെ രാവിലെ വരെ ഒന്ന് ക്ഷമിക്ക് ., രാവിലെ നീ കോളേജില്‍ എത്തുമ്പോ മുന്നില്‍ തന്നെ ഞാനുണ്ടാകും..,, ''ഉറപ്പായും വരണേ...,, വിച്ചേട്ടന് നാളെ എക്സാമുണ്ടോ..,,.

''ഇല്ലടി പെണ്ണേ..,,ഞങ്ങള്‍ക്ക് നെക്സ്റ്റ് മന്താ., അല്ല പറ എന്‍റെ വാവേടെ വിശേഷങ്ങള്‍ കേള്‍ക്കട്ടെ..,, ''വാവയോ...., അപ്പൂന്‍റെ പൊട്ടിചിരി വിച്ചൂന്‍റെ ചെവിയില്‍ മുഴങ്ങി ''അതേ..,,നീയെന്‍റെ തക്കുടു വാവയാ..,, എന്‍റെ മാത്രം..,, വിച്ചു ഒരു കൈ കൊണ്ട് തലയിണ കെട്ടിപിടിച്ച് അതില്‍ മുഖം ചേര്‍ത്ത് അപ്പൂനോട് ഫോണിലൂടെ പറഞ്ഞു ''ഇത്ര സ്നേഹം ഉണ്ടായിട്ടാണോ വിച്ചേട്ടന്‍ എന്നോട് തല്ല് കൂടി നടന്നിരുന്നെ., ഒരിക്കലെങ്കിലും പറയായിരുന്നു..,, അപ്പൂന്‍റെ പരിഭവം കേട്ട് വിച്ചു ഒന്ന് ചിരിച്ചു '''നിനക്ക് ഇഷ്ട്ടം ഇല്ലെങ്കിലോ എന്ന് കരുതി പറയാതിരുന്നതാ.., ഞാന്‍ വീഡിയോ കോള്‍ ചെയ്യട്ടെ അപ്പൂ..,,നമ്മുക്ക് കണ്ട് സംസാരിക്കാലോ..,, ''ഹേയ് വേണ്ട.,നിക്ക് നാണവാ..,, '''എങ്ങനെ ഉണ്ടായിരുന്ന പെണ്ണാ., ഇപ്പോ കണ്ടില്ലെ.,നാണം പോലും വിച്ചുവും അപ്പുവും പുലരുവോളം സംസാരിച്ചിരുന്നു.,

ഇടക്കെപ്പോയോ രണ്ട് പേരും അറിയാതെ ഉറങ്ങി പോയിരുന്നു •••••••••••••••••••••••••••••••••••••••••• രാവിലെ അപ്പു ഉത്സാഹത്തോടെ ഡ്രസ്സെല്ലാം മാറ്റി എക്സാമാണെന്ന ടെന്‍ഷനൊന്നും അവള്‍ക്കില്ലായിരുന്നു വിച്ചൂനെ കാണുന്നതിനുള്ള സന്തോഷത്തില്‍ അവള്‍ നന്നായി ഒരുങ്ങി കരി നീല ചുരിദാറില്‍ അപ്പു ഒന്നൂടെ സുന്ദരിയായിരുന്നു അപ്പു ബാഗുമെടുത്ത് താഴേക്ക് ചെന്നു ''അച്ഛ പോയോ അമ്മേ..,, ''ഹാ പോയി.,പ്രാര്‍ത്ഥിച്ചിറങ്ങ്., നന്നായി എക്സാമെഴുതിട്ട് വാ,, അമ്മ അവളെ തലയില്‍ തലോടിയതും അപ്പു അമ്മേടെ കവിളില്‍ ചുംബിച്ചു കാറില്‍ കയറി ''എന്താ ചേട്ടായി ഇങ്ങനെ നോക്കുന്നെ?..,, ഡ്രൈവിംങ് സീറ്റിലിരുന്നു അര്‍ജു അവളെ അടിമുടി നോക്കുന്നത് കണ്ട് അപ്പു ചോദിച്ചു ''നീ പോകുന്ന വഴി വല്ല കല്ല്യാണ വീട്ടിലും കയറുന്നുണ്ടോ., വല്ലാണ്ട് ഒരുങ്ങിയിട്ടുണ്ടല്ലോ..,, ''അ..അത് പിന്നെ എക്സാമെഴുതുമ്പോ കുറച്ച് വൃത്തിയിലും മെനയിലും എഴുതാന്ന് വെച്ചു., ചുമ്മാ സംസാരിച്ച് നില്‍ക്കാതെ ചേട്ടായി വണ്ടി എടുത്ത് ഹൈ സ്പീഡില്‍ പറപ്പിക്ക്.., അപ്പു പറഞ്ഞു

''ഹ്മ്..,,കെട്ട്യോനെ കാണാനുള്ള ത്വര എനിക്ക് മനസ്സിലാകുന്നുണ്ട്..,, അര്‍ജു വണ്ടിയെടുത്തതും അപ്പൂന്‍റെ ഹൃദയം എന്തെന്നില്ലാതെ മിടിക്കാന്‍ തുടങ്ങി ചുണ്ടിലൊരു പുഞ്ചിരി ഒളിപ്പിച്ച് പുറത്തേക്ക് നോക്കിയിരുന്നു കോളേജ് എത്തും തോറും നാണവും സന്തോഷവും മറ്റെത്തെക്കെയോ പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാരങ്ങളും അപ്പൂനെ പൊതിഞ്ഞു കോളേജ് ഗേറ്റ് കടന്നതും അപ്പൂന്‍റെ കൈ മടിയില്‍ വെച്ച ബാഗില്‍ പിടി മുറുകി പാര്‍ക്കിംങ് ഏരിയയില്‍ എത്തിയതും അപ്പു വേഗം ഡോര്‍ തുറന്നു പുറത്തേക്കിറങ്ങി മുന്നിലേക്ക് നോക്കിയതും തന്‍റെ നേരെ വരുന്ന വിച്ചൂനെ കണ്ടതും അവളെ കണ്ണ് നിറഞ്ഞു അപ്പു സന്തോഷം കൊണ്ട് നിറഞ്ഞൊലിക്കുന്ന തന്‍റെ കണ്ണ് അമര്‍ത്തി തുടച്ച് വിച്ചൂനെ ലക്ഷ്യമാക്കി ഒാടി വിച്ചൂന്‍റെ അടുതെത്തി അവനെ കെട്ടിപിടിക്കാന്‍ നിന്നതും വിച്ചു അവളെ രണ്ട് കൈയ്യിലും കോരിയെടുത്ത് വട്ടം കറക്കി അപ്പു അവന്‍റെ കഴുത്തിലൂടെ കൈയ്യിട്ട് നെഞ്ചില്‍ പറ്റി ചേര്‍ന്നു വിച്ചു അവളെ താഴെ നിര്‍ത്തി രണ്ട് പേരും കുറച്ച് നിമിഷം മുഖത്തോട് മുഖം നോക്കി നിന്നു. അടുത്ത സെക്കന്‍റില്‍ രണ്ടാളും കണ്ണീരോടെ ഇറുക്കെ കെട്ടിപിടിച്ചു.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story