വിനയാർപ്പണം: ഭാഗം 28

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

വിച്ചൂന്‍റെ അടുതെത്തി അവനെ കെട്ടിപിടിക്കാന്‍ നിന്നതും വിച്ചു അവളെ രണ്ട് കൈയ്യിലും കോരിയെടുത്ത് വട്ടം കറക്കി അപ്പു അവന്‍റെ കഴുത്തിലൂടെ കൈയ്യിട്ട് നെഞ്ചില്‍ പറ്റി ചേര്‍ന്നു വിച്ചു അവളെ താഴെ നിര്‍ത്തി രണ്ട് പേരും കുറച്ച് നിമിഷം മുഖത്തോട് മുഖം നോക്കി നിന്നു. അടുത്ത സെക്കന്‍റില്‍ രണ്ടാളും കണ്ണീരോടെ ഇറുക്കെ കെട്ടിപിടിച്ചു രണ്ട് പേരും മൗനത്തെ കൂട്ട്പിടിച്ച് കുറേ സമയം അങ്ങനെ തന്നെ നിന്നു വിച്ചു അപ്പൂനെ തന്നില്‍ നിന്നടര്‍ത്തി മാറ്റി നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു., ആദ്യത്തെ സ്നേഹ ചുംബനം അപ്പു കണ്ണടച്ച് സ്വീകരിച്ചു ''ഹലോ..,,റൊമാന്‍സ് ഒക്കെ അങ് വീട്ടില്‍ ഇത് കോളേജാണ്..,, രണ്ട് പേരും തിരിഞ്ഞ് നോക്കിയപ്പോ വിച്ചൂന്‍റിം അപ്പൂന്‍റിം ഫ്രണ്ട്സും പിന്നെ അവിടെ ഇവിടെ ഒക്കെയായി കോളേജിലെ പിള്ളേരും. വിച്ചുവും അപ്പുവും എല്ലാരിം നോക്കി ഒരു വളിച്ച ഇളി ഇളിച്ചു അര്‍ജുനെ കണ്ടതും അപ്പു വിച്ചൂന്‍റെ പുറകിലൊളിച്ചു അത് കണ്ട് വിച്ചു അവളെ വലിച്ച് മുന്നോട്ടിട്ട് അപ്പൂന്‍റെ തോളിലൂടെ കൈയ്യിട്ട് ചേര്‍ത്ത് നിര്‍ത്തി

'''എന്തൊക്കെ ആയിരുന്നു തല്ല്, അടി, കച്ചറ,ദേഷ്യം,പ്രതികാരം., ഇപ്പോയോ രണ്ട് ദിവസം ഭാര്യയെ കാണാതെ കണ്ടപ്പോ എന്താ പ്രഹസനം..,, അര്‍ജു പറഞ്ഞു ''അതൊക്കെ നിനക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല അളിയാ..,, ഈ സ്നേഹം പ്രണയം ഒക്കെ ഉണ്ടല്ലോ.,അതങ് ഹൃദയത്തില്‍ കയറി കൂടിയാല്‍ പിന്നെ ഒാരോ നിമിഷവും അവര് നമ്മളിലായിരിക്കും ജീവിക്കാ..,, ആ ജീവന് നമ്മളില്‍ നിന്ന് രണ്ട് ദിവസം പോയിട്ട് രണ്ട് സെക്കന്‍റ് പോലും മാറി നിന്നാല്‍ നെഞ്ച് പൊട്ടുന്ന വേദനയാണ്., അത്രക്കും കാഠിന്യം ഏറിയതാണ് ഈ പ്രണയം., അത് താലി കെട്ടിയ ഭാര്യ കൂടെ ആകുമ്പോ പറയണോ..,, '''എന്തൊക്കെയാഡാ ഇവന്‍ ഈ പറയുന്നെ., റാഷി അന്തം വിട്ട് ചോദിച്ചു ''അവന് പ്രേമം മൂത്ത് വട്ടായതാ, പേടിക്കണ്ട അത് രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞ് ആ ആവേശം അങ് കെട്ടടങ്ങുമ്പോ അങ് മാറിക്കോളും.,,

എബി ഇങ്ങനെ പറഞ്ഞതും വിച്ചു അവനെ തുറുക്കനെ നോക്കി '''ഡീ...,,കുരിപ്പെ ഇങ്ങട്ട് വാടീ..,, വിച്ചൂനോട് ചേര്‍ന്ന് നില്‍ക്കുന്ന അപ്പു ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിപ്പോ ഐശുവും അഞ്ചുവും കുറച്ച് മാറി നില്‍ക്കുന്നു അപ്പു വിച്ചുവിനും ഫ്രണ്ട്സിനും ഒന്ന് ചിരിച്ച് കൊടുത്ത് അവരെ അടുത്തോട്ട് പോയി പോണ വഴിക്ക് അര്‍ജുന്‍റെ കാലിനിട്ടൊരു ചവിട്ട് കൊടുക്കാനും മറന്നില്ല അവരെ അടുതെത്തിയതും രണ്ട് പേരും അവളെ ഒന്ന് മൊത്തത്തില്‍ നോക്കി ''എഡീ അഞ്ചൂ..,,നിനക്കറിയോ ഒരാള്‍ക്ക് വിച്ചൂനെ ഭര്‍ത്താവായി കാണാന്‍ പറ്റില്ല അവനെ കാണുന്നതെ ദേഷ്യാണ്., കല്ല്യാണം മുടക്കണം അവനിട്ട് പണി കൊടുക്കണം., ഇതൊക്കെ പറഞ്ഞതാരാന്ന് നിനക്കറിയോഡീ...,, ഐശു അപ്പൂനെ ഇടം കണ്ണിട്ട് നോക്കി അഞ്ചൂനോട് പറഞ്ഞു ''എനിക്കെങ്ങനെ അറിയാനാ നിന്നോടല്ലെ പറഞ്ഞെ., പക്ഷെ ഈ ശത്രുക്കള്‍ മിത്രം ആകാനുള്ള ഒരു വഴി എനിക്കിപ്പോ മനസ്സിലായി..,, അഞ്ചു ഐശൂനോട് തിരിച്ച് പറഞ്ഞു '''അതെന്ത് വഴിയാ അഞ്ചൂ..,, '

'താലി., കഴുത്തില് കെട്ടുമ്പോ മനസ്സിലും കൂടെയങ് കെട്ടിയാ മതി., ''മതി മതി രണ്ടും കൂടെ എന്നെയിട്ട് വാരിയത്., എന്‍റെ ദൈവമേ സ്നേഹിക്കുന്നതും തെറ്റാണോ..,, അപ്പു ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു ചുമ്മാ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോയാണ് അര്‍ജു അഞ്ചൂനെ വായീ നോക്കുന്നത് കണ്ടത് '''ചേട്ടായീ..,, അപ്പു കുറച്ച് ഉച്ചത്തില്‍ അവനെ കൈ കൊണ്ട് മാടി വിളിച്ചതും അര്‍ജു അവരെ അടുത്തോട്ട് വന്നു അര്‍ജു വരുന്നത് കണ്ടതും അഞ്ചു കുറച്ച് ഡീസന്‍റായി ''ചേട്ടായീ...,,ചേട്ടായി അല്ലെ പാതി രാത്രി വിളിച്ച് അഞ്ചൂന്‍റെ മറുക് ഇടത്തെ കവിളിലാണോ വലത്തെ കവിളിലാണോ എന്ന് ചോദിച്ചിരുന്നെ?..,, അപ്പു പറയുന്നത് കേട്ട് അര്‍ജു അഞ്ചൂനെ നോക്കി വളിച്ച് ചിരി ചിരിച്ചു '''ഇതാ നിങ്ങളെ കാമുകി.,നോക്കിക്കോ എവിടെ ആണെന്ന്..,, അപ്പു ഇങ്ങനെ പറഞ്ഞതും അര്‍ജു കിട്ടിയ ചേന്‍സില്‍ അഞ്ചൂനെ തന്നെ നോക്കി നിന്നു ഇത് കണ്ടു അഞ്ചു നാണത്തോടെ തല താഴ്ത്തി ''ഹലോ ചേട്ടായി മറുക് എവിടെയാന്ന് നോക്കിയാ മതി അല്ലാതെ അവളെ നോക്കി വെള്ളം ഇറക്കണ്ട., പറയ് എവിടെ മറുക്?.,,

''അത് ദാ വലത്തെ കവിളില് ചുണ്ടിന് മേലെ..,, അര്‍ജു പറഞ്ഞു ''പക്ഷെ നമ്മളെ അഞ്ചൂന്‍റെ മറുകിനൊരു പ്രത്യേകതയുണ്ട്., ഇന്ന് വലത്തെ കവിളിലാണേല് നാളെ ഇടത്തെ കവിളിലാകും..,, ''അതെന്താ ഇവളെ മറുക് അപ്പുറം ഇപ്പുറം ചാടി കളിക്കാണോ..,, അര്‍ജു മനസ്സിലാകെ ചോദിച്ചു ''മ്ഹ്..,അതല്ല.,ഇതാ ഇതിങ്ങനെ മായിക്കാം., അപ്പു അഞ്ചൂന്‍റെ ചുണ്ടിന്‍റെ മുകളിലുള്ള കണ്‍മഷി കൊണ്ടു കുത്തിട്ട മറുക് മായിച്ചു ''എഡീ..,വഞ്ചകീ..,,അത് ഡ്യൂബ്ലിക്കേറ്റ് മറുകാലെ., എന്‍റെ സ്വപ്നങ്ങളാ നീ നശിപ്പിച്ചെ., ആദ്യരാത്രി ആദ്യത്തെ കിസ്സ് നിന്‍റെ മറുകില് തരാന്‍ നിന്നതാ ഞാന്‍, അതൊക്കെ വെള്ളത്തില്‍ വരച്ച വര പോലെ ആയില്ലെ ദുഷ്ട്ടെ..,, അര്‍ജു കള്ളകണ്ണീരോലിപ്പിച്ച് മൂക്ക് പിഴിഞ്ഞു '''സോറി അര്‍ജുവേട്ടാ...,,ഫസ്റ്റ് നൈറ്റില്‍ അര്‍ജുവേട്ടന്‍ പറയുന്നിടത്തെല്ലാം ഞാന്‍ മറുകിട്ട് തരാം ഏട്ടന്‍ എത്ര വേണേലും കിസ്സ് ചെയ്തോ.,, അഞ്ചു നാണത്തോടെ അര്‍ജൂന്‍റെ കൈ പിടിച്ച് പറഞ്ഞു ''കയറി പോടീ ക്ലാസിലേക്ക്..,, അര്‍ജു ഒച്ചയിട്ടതും അഞ്ചു ഒന്ന് ഞെട്ടി ക്ലാസിലേക്കോടി അത് കണ്ട് അപ്പുവും ഐശു ചിരിച്ചോണ്ട് പോകാന്‍ നിന്നതും വിച്ചു അവളെ പുറകീന്ന് വിളിച്ചു ''അപ്പൂ..,,എക്സാം കഴിഞ്ഞാല്‍ എന്‍റെ ഫോണിലേക്കൊരു മിസ്സ് കോള്‍ ഇടണെ., നമ്മുക്ക് ഒരുമിച്ച് പോകാം..,,

വിച്ചൂന്‍റെ അടുതെത്തിയ അപ്പൂനോട് വിച്ചു പറഞ്ഞു ''അതിന് വിച്ചേട്ടന് ക്ലാസില്ലേ..,, ''കട്ട്..,, വിച്ചു അപ്പൂനെ നോക്കി കണ്ണിറുക്കി '''അയ്യടാ..,,ക്ലാസ് കട്ടാക്കാനാ പ്ലാനെല്ലെ., എക്സാം തുടങ്ങാറായി ഞാന്‍ പോകുവാണേ..,, ''അപ്പൂ..,,അങ്ങോട്ട് നോക്കിക്കെ..,, യാത്ര പറഞ്ഞ് പോകാന്‍ നിന്ന അപ്പൂനോട് വിച്ചു ബാക്കിലേക്ക് വിരല് ചൂണ്ടി പറഞ്ഞതും അപ്പു തിരിഞ്ഞ് നോക്കിയ നിമിഷം അവളെ കവിളില്‍ അമര്‍ത്തി ചുംബിച്ച് വിച്ചു അവന്‍റെ ബ്ലോക്കിലേക്ക് ഒാടി ആദ്യം ഒന്ന് ഞെട്ടിയ അപ്പു പിന്നെ അവന്‍ പോയ വഴിയെ കവിളില്‍ കൈ വെച്ച് ചിരിച്ചോണ്ട് നോക്കി നിന്ന് ഐശൂന്‍റെ അടുത്തോട്ട് പോയി ''വിച്ചു ഭയങ്കര റൊമാന്‍സ് ആണെല്ലെ..,, ഐശു ചോദിച്ചു ''പിന്നേ..,,ഭയങ്കര റൊമാന്‍സാ..,,എന്നെ കിടത്തി ഉറക്കാറില്ല..,, ഒരു പഞ്ചിന് കിടക്കട്ടേന്ന് അപ്പു മനസ്സില് വിചാരിച്ച് പറഞ്ഞു ആദ്യത്തെ റൊമാന്‍സ് ആണെന്ന് അവളോട് പറയാന്‍ വയ്യല്ലോ ''അല്ല ഐശുമ്മാ..,,നമ്മളെ വിനൂനെ കണ്ടില്ലല്ലോ..,, ''അവന്‍ നമ്മളെ താഴെത്തെ ബ്ലോക്കിന്‍റെ മുന്നിലിട്ട ബെഞ്ചില്ലെ അതിലിരുന്ന് ഒടുക്കത്തെ പഠിപ്പാണ്‌.,

ഞങ്ങളെ ഒന്നും അടുത്തേക്ക് അടുപ്പിക്കുന്നില്ല..,, ''വിനുവോ..,,നിനക്ക് ആള്‍ മാറിയതാവും., അവനാകാന്‍ വഴിയില്ല.,, അപ്പു വിശ്വാസം ഇല്ലാതെ പറഞ്ഞു ''നീ വേണേല് വിശ്വസിച്ചാല്‍ മതി..,, ദാ നോക്ക്..,, ഐശു ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ അപ്പു പകച്ച് പോയി അവനതാ ഇരുന്ന് പഠിക്കുന്നു അപ്പു ശബ്ദം ഉണ്ടാക്കാതെ അവന്‍റെ ബാക്കില്‍ പോയി നിന്നു ബുക്കിലേക്ക് നോക്കിയ അപ്പു വായ പൊത്തി ചിരി കണ്‍ട്രോള്‍ ചെയ്തു നിന്നു മഹാന്‍റെ പഠിപ്പ് ബുക്ക് തല തിരിച്ച് പിടിച്ചാണ് ശരിക്ക് നോക്കിയപ്പോയാണ് അപ്പൂന് കാര്യം കത്തിയത് മുന്നിലെ ക്ലാസിലുള്ള ഫസ്റ്റ് ഇയേഴ്സിനെ വായീനോക്കാണ് പുള്ളി ഇവന്‍റെ പാറു കോളേജിലില്ലാത്തത് ഭാഗ്യം ഇത് കണ്ടാല്‍ മിക്കവാറും അവള്‍ ഇവനെ അരിഞ്ഞ് സൂപ്പാക്കും അപ്പു അവനെ പേടിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു ''ഹായ് പാര്‍വ്വതി നീ എന്താ ഇവിടെ..,, അപ്പു ഉറക്കെ ചോദിച്ചതും വിനു ഞെട്ടി എണീറ്റതും കൈയ്യിലെ ബുക്ക് താഴെ വീണു ചുറ്റും നോക്കിയപ്പോയാണ് അപ്പൂനേയും ഐശൂനേയും കണ്ടത് ''ഡീ..,,കൊള്ളി മോളെ പറ്റിച്ചതാണെല്ലെ..,,

മനുഷ്യനെ സമാധാനത്തോടെ ലൈനടിക്കാനും സമ്മതിക്കില്ല തെണ്ടി!! വിനു അപ്പൂന്‍റെ നടുപുറം നോക്കി ഒന്ന് കൊടുത്തു കൃത്യം കൊണ്ടത് ബാഗിന്മേലും ''അയ്യോ..,,അമ്മേ...എന്‍റെ കൈ., നീ എന്താടീ അമ്മി കുട്ടിം കൊണ്ടാണോ നടക്കുന്നെ മനുഷ്യന്‍റെ കൈ പോയി..,, വിനു കൈ കുടഞ്ഞോണ്ട് ക്ലാസിലേക്ക് കയറി പോയി അത് കണ്ട് അപ്പുവും ഐശുവും പൊട്ടി ചിരിച്ചു ''അല്ല അപ്പൂ..,,ആരാ പാര്‍വ്വതി അവന്‍റെ പുതിയ ലൈനാണോ..,, ''ആ..,,അവന്‍ ഞങ്ങളെ കല്ല്യാണത്തിന് മുംബൈയില്‍ നിന്ന് നാട്ടില്‍ വന്നപ്പോ ഏതോ ട്യൂഷന്‍ സെന്‍ററിന്‍റെ മുന്നില്‍ നിന്ന് കണ്ടതാ., നമ്മളെ ഹൈസ്ക്കൂളില് തന്നെയാ പ്ലസ് ടു., ഇപ്പോ മൂന്ന് മാസായിട്ട് രണ്ടും പ്രേമിച്ച് നടക്കാണ് .,, എവിടെ വരെ പോകും എന്തോ..,, ഇരുപത്തി നാല് മണിക്കൂറും പാറൂന്നും പറഞ്ഞ് നടക്കാ., എന്നാലോ കോഴിത്തരത്തിന് ഒരു കുറവും ഇല്ല., അവസാനം അവള് തേച്ചിട്ട് പോയിട്ടില്ലേല്‍ കാണാം..,, അപ്പുവും ഐശുവും എക്സാം ഹാളിലേക്ക് കയറി

എക്സാം ഹാളില്‍ നിന്നിറങ്ങിയതും അപ്പു വിച്ചൂന് മിസ്സ് കോള്‍ ഇട്ട് പാര്‍ക്കിംങ് ഏരിയയിലേക്ക് പോയി അവിടെ വിച്ചു ബുള്ളറ്റില്‍ കയറി ഇരിപ്പുണ്ട് ''വിച്ചേട്ടന്‍ ഇത്രപെട്ടെന്നെത്തിയോ.., '''ക്ലാസില്‍ നിന്നിട്ട് ഫുള്‍ ബോറടി ഞാന്‍ കുറച്ച് സമയം ആയി ഇവിടെ വന്ന് നിന്നിട്ട്.., നീ കയറ്..,, വിച്ചു ബുള്ളറ്റ് സ്റ്റാര്‍ട്ടാക്കിയതും അപ്പു കയറി ഇരുന്നു വിച്ചു അവളെ മിററിലൂടെ നോക്കിയതും അപ്പു അവളെ കൈ എടുത്ത് അവന്‍റെ തോളില്‍ വെച്ചു അവന്‍ മിററിലൂടെ നോക്കി കണ്ണുരുട്ടിയതും അപ്പു ഒരു ചിരിയോടെ അവന്‍റെ വയറില്‍ ചുറ്റി പിടിച്ച് അവന്‍റെ പുറത്ത് തല വെച്ച് കിടന്നു യാത്രയില്‍ രണ്ടാളും അല്പ നേരം ഒന്നും മിണ്ടിയില്ല ''ഞാന്‍ ഒത്തിരി ആഗ്രഹിച്ചതാ വിച്ചേട്ടന്‍റെ കൂടയുള്ള ഈ യാത്ര..,, മൗനത്തിന് വിള്ളല് വീഴ്ത്തി അപ്പു പറഞ്ഞു ''ഞാനും..,,നമ്മുക്കിനി മുതല്‍ യാത്ര പോകാലോ..,,ഒരുപാട്..,, നമ്മുടേത് മാത്രമായ യാത്രകള്‍..,, വിച്ചു അവളെ ഒന്ന് തിരിഞ്ഞ് നോക്കി ''അയ്യോ..വിച്ചേട്ടാ..,, ഇതെങ്ങോട്ടാ എന്‍റെ വീട്ടിലേക്കല്ലെ..,, വിച്ചു വേറെ വഴിയിലൂടെ തിരിച്ചത് കണ്ട് അപ്പു ചോദിച്ചു ''ഇനി നിന്നെ ഞാന്‍ നിന്‍റെ വീട്ടില്‍ നിര്‍ത്തിയത് തന്നെ., അല്ല നിനക്ക് നിന്‍റെ വീട്ടില്‍ പോണോ..,, പോണെങ്കില്‍ പൊക്കോ ഞാന്‍ കൊണ്ടാക്കി തന്നേക്കാം..,,

വിച്ചു നീരസത്തോടെ പറഞ്ഞു ''അതല്ലെന്‍റെ വിച്ചേട്ടാ..,, എന്‍റെ ഡ്രസ്സൊക്കെ വീട്ടില്‍ അല്ലെ അതും അല്ല അമ്മയോടൊന്നും പറഞ്ഞില്ലല്ലോ., വിച്ചേട്ടന്‍ നേരത്തെ പറഞ്ഞിരുന്നേല് അച്ഛനോട് ഞാന്‍ കോളേജില്‍ന്ന് പറഞ്ഞേനെ..,, ''അതോര്‍ത്തെന്‍റെ പെണ്ണ് പേടിക്കണ്ട., വൈകീട്ട് അര്‍ജു നിന്‍റെ കൊണ്ട് പോയ ബാഗ് അതേ പോലെ തന്നെ കൊണ്ട് തെരും., പിന്നെ അച്ഛനോട് ഞാന്‍ കോളേജില്‍ നിന്ന് പറഞ്ഞു., നിന്‍റെ അമ്മക്ക് വിളിച്ചും പറഞ്ഞു. വിച്ചു പറഞ്ഞതും അപ്പു വീണ്ടും അവനെ ഒന്നൂടെ ശക്തിയില്‍ കെട്ടിപിടിച്ചിരുന്നു  വിച്ചുവും അപ്പുവും പോകുന്ന വഴി ഒരു പാര്‍ക്കില്‍ കയറി പാര്‍ക്കില്‍ ഒരുപാട് സമയം കൈകോര്‍ത്ത് പിടിച്ച് നടന്നു അവിടെ ഇവിടെയായി കുറച്ച് കപ്പിള്‍സുണ്ട്., പിന്നെ കുഞ്ഞുങ്ങളെ കൊണ്ട് വന്ന അച്ഛനമ്മമാരും ''അപ്പൂ..നമ്മുക്കിവിടെ ഇരിക്കാം..,, വിച്ചു ആളൊയിഞ്ഞ ബെഞ്ചില്‍ അപ്പൂനെ പിടിച്ചിരുത്തി അവളോട് ചേര്‍ന്ന് അവനും ഇരുന്നു '''അപ്പൂ...,,ഒരു സ്വപ്നം പോലെ തോന്നുവാടീ പെണ്ണേ..,, വിധിയുടെ വിളയാട്ടം കൊണ്ട് ഒന്നായതല്ലെ നമ്മള്‍.,, കീരിയും പാമ്പും പോലെ നടന്ന നമ്മള്‍ ഇങ്ങനെ ചേര്‍ന്നിരിക്കുമ്പോ വിശ്വസിക്കാന്‍ പറ്റുന്നില്ല..,, വിച്ചു പറഞ്ഞതും അപ്പു അവനില്‍ നിന്ന് കുറച്ച് വിട്ടിരുന്നു ''നീ ഇതെന്താ അപ്പൂ കാണിക്കുന്നെ, വിച്ചു നെറ്റിചുളിച്ചു ''ചേര്‍ന്നിരിക്കുമ്പോ വിശ്വസിക്കാന്‍ പറ്റുന്നില്ലന്നെല്ലെ പറഞ്ഞെ.,

ഞാനൊന്ന് വിട്ട് ഇരുന്ന് നോക്കിയതാ., ഇപ്പോ വിശ്വസിക്കാന്‍ പറ്റുന്നുണ്ടോ വിച്ചേട്ടാ..,, അപ്പു പറഞ്ഞ് നിര്‍ത്തിയതും വിച്ചു അവളെ വലിച്ച് തന്നോട് ചേര്‍ത്തിരുത്തി അരയിലൂടെ കൈയ്യിട്ട് ലോക്ക് ചെയ്തു '''എന്ത് ചളിയാ പെണ്ണെ ഇത്., നീ ഇത്തിരി റൊമാന്‍റികാക് അപ്പൂ..,, വിച്ചു പറഞ്ഞ് നിര്‍ത്തിയതും അപ്പു അവന്‍റെ മുഖം കൈയ്യില്‍ കോരിയെടുത്തു കണ്ണ് തള്ളി നോക്കി നിന്ന വിച്ചൂന്‍റെ നെറ്റിയില്‍ അവള്‍ അമര്‍ത്തി ചുംബിച്ചു രണ്ട് കണ്ണിലും ചുംബിച്ച ശേഷം അപ്പു അവനില്‍ നിന്ന് വിട്ട് നിന്നു എന്നാ ആ നിമിഷം തന്നെ വിച്ചു അവളെ വലിച്ചടുപ്പിച്ച് അവളെ മുഖം ചുംബനം കൊണ്ട് മൂടി ''ഹലോ..,,എന്താത്.,ഇതൊന്നും ഇവിടെ പറ്റില്ല..,, അപ്പൂന്‍റെ മുഖത്ത് ആവേശത്തോടെ ചുംബിച്ച് കൊണ്ടിരുന്ന വിച്ചു ഇത് കേട്ട് അപ്പുവില്‍ നിന്ന് മാറി നിന്നു രണ്ട് മൂന്ന് ആണുങ്ങള്‍ അവരെ മുന്നില്‍ വന്ന് നിന്നു ''കണ്ടോ, കോളേജ് പിള്ളേരാണ്., ക്ലാസും കട്ട് ചെയ്തു പാര്‍ക്കില്‍ വന്ന് ഉമ്മ വെച്ച് കളിക്കാ., ഇവനെ രണ്ട് പൊട്ടിച്ച് രണ്ട് പേരേയും പോലീസില്‍ ഏല്‍പിക്കാം..,, അതിലൊരുത്തന്‍ പറയുന്നത് കേട്ട് അപ്പുവും വിച്ചുവും ഞെട്ടി മുഖത്തോട് മുഖം നോക്കി....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story