വിനയാർപ്പണം: ഭാഗം 29

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

''കണ്ടോ, കോളേജ് പിള്ളേരാണ്., ക്ലാസും കട്ട് ചെയ്തു പാര്‍ക്കില്‍ വന്ന് ഉമ്മ വെച്ച് കളിക്കാ., ഇവനെ രണ്ട് പൊട്ടിച്ച് രണ്ട് പേരേയും പോലീസില്‍ ഏല്‍പിക്കാം..,, അതിലൊരുത്തന്‍ പറയുന്നത് കേട്ട് അപ്പുവും വിച്ചുവും ഞെട്ടി മുഖത്തോട് മുഖം നോക്കി ''നിന്‍റെ സിന്ദൂരം എവിടെ കുരുപ്പേ..,, വിച്ചു തല താഴ്ത്തി അപ്പൂനോട് ചോദിച്ചു ''അത് മുഖം കഴുകിയപ്പോ പോയന്നെ.,താലി പുറത്തേക്കിടണോ..,, അപ്പു മെല്ലെ ചോദിച്ചു ''വേണ്ട.,അതവിടെ കിടക്കട്ടെ., അവര് നമ്മളെ പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോകട്ടെ കോമഡിയാകും..,, വിച്ചു ചിരിച്ചോണ്ട് പറഞ്ഞതും അപ്പൂനും ചിരി പൊട്ടി ''രണ്ടിന്‍റേയും അഹങ്കാരം കണ്ടോ..,, നാട്ടുക്കാര് പിടിച്ചിട്ടും രണ്ടും കൊഞ്ചി കുഴയാണ്., പിടിച്ച് പൊട്ടിക്കെഡാ ഇവനെ..,, അതിലൊരാള്‍ പറഞ്ഞതും അതിലെ മസിലെന്‍ വിച്ചൂന്‍റെ കോളറില്‍ പിടിച്ച് വലിച്ച് മുഖത്തിനിട്ട് ഒന്ന് പൊട്ടിക്കാന്‍ നിന്നതും വിച്ചു അയാളെ കൈ പിടിച്ച് താഴ്ത്തി

''ദേഹത്ത് തൊട്ടുള്ള കളി ഒന്നും വേണ്ട., നിങ്ങള്‍ക്ക് പോലീസില്‍ ഏല്‍പിക്കണമെങ്കില്‍ അതാകാം., അവര് അടിക്കാണേല് കൈയ്യും കെട്ടി ഞാന്‍ കൊണ്ടോളാം., അപ്പോ സാദാചാര ഗുണ്ടകളെ, അയ്യോ സോറി നല്ല നാട്ടുക്കാരെ ഞങ്ങളെ വേഗം സ്റ്റേഷനില്‍ എത്തിക്ക്..,, വിച്ചു പറയുന്നത് കേട്ട് അവര് മൂന്നും കിളി പോയി നിന്നു ''രണ്ടിനേയും തൂക്കിയെടുത്ത് വണ്ടിയില്‍ ഇടെടാ..,, അതിലെ താടിക്കാരന്‍ പറഞ്ഞു ''ഞങ്ങളെ തൂക്കിയെടുക്കാന്‍ നിങ്ങള് ക്രൈയ്ന്‍ ഒന്നും അല്ലല്ലോ., വണ്ടി എവിടേന്ന് പറഞ്ഞാല്‍ മതി ഞങ്ങള്‍ വന്നോളാം..,, വിച്ചു ഗൗരവത്തോടെ പറഞ്ഞതും അവര് വണ്ടി കാണിച്ച് കൊടുത്തു തെറ്റ് ചെയ്തവരെ പോലെ രണ്ട് പേരും അവരെ വണ്ടിയില്‍ കയറി '''ഇറങ്ങടാ ഇങ്ങോട്ട്..,, അതിലൊരുത്തന്‍ വിച്ചൂന് നേരെ ചീറിയതും വിച്ചു അയാളെ കലിപ്പില്‍ നോക്കി സ്റ്റേഷന്‍റെ മുന്നില്‍ ഇറങ്ങി '''അവനോട് ഒട്ടിനില്‍ക്കാതെ നടക്ക് കൊച്ചെ., വീട്ടിലുള്ളവരെ പറയിപ്പിക്കാനായി അഴിഞ്ഞാടി നടക്കുവാ..,, അത് കേട്ടതും അപ്പൂന്‍റെ കൈ തരിച്ചു അത് മനസ്സിലാക്കിയ വിച്ചു അവളെ കൈ പിടിച്ച് കണ്ണടച്ച് കാണിച്ചു

''അവളെ കൈ വിടടാ..,,ഇത്ര ഒക്കെ ആയിട്ട് അവന്‍റെ അഹങ്കാരം കണ്ടോ..,, '''ഇവളെ ഉമ്മ വെക്കാന്‍ അറിയാമെങ്കില്‍ കൈ പിടിക്കാനും എനിക്കറിയാം., ചേട്ടമ്മാര്‍ ചുമ്മാ കിടന്ന് പിടക്കാതെ കേസ് ഫയല്‍ ചെയ്യാന്‍ നോക്ക്..,, വിച്ചു അവര്‍ക്ക് മറുപടി കൊടുത്തു '''കണ്ടോ കണ്ടോ ഇത്ര ഒക്കെ ആയിട്ടും അവനൊരു കുലുക്കവും ഇല്ല., ഡാ ചെക്കാ നിന്നെ പോലോത്തെ ഒരുപാടെണ്ണത്തിനെ പിടിച്ചതാ ഞങ്ങള്‍, അതികം ഇങ്ങോട്ടെടുത്താ പല തെളിയാ കേസും നിന്‍റെ ഒക്കെ പേരിലാക്കാന്‍ ഞങ്ങള്‍ക്കറിയാം..,, കൂട്ടത്തിലെ മുതിര്‍ന്നവന്‍ എന്ന് തോന്നുന്ന ആള്‍ പറഞ്ഞു ''അപ്പോ ചേട്ടന്മാര്‍ക്ക് ഇത് തന്നെ അല്ലെ പണി., നല്ല തണ്ടും തടിം ഉണ്ടല്ലോ.,മറ്റുള്ളവരെ പ്രൈവസിയില്‍ എത്തി നോക്കാതെ അന്തസ്സായി പണിയെടുത്ത് കാശ് ഉണ്ടാക്കികൂടെ..,, അപ്പൂന്‍റെ ദേഷ്യം കണ്ട്രോള്‍ വിട്ടിരുന്നു ''ദേ കൊച്ചെ കിടന്ന് പിടക്കല്ലെ., ഇവിടെത്തെ എസ് ഐ സാര്‍ ആള്‍ ഭീകരനാ., സാറിന്‍റെ കൈയ്യില്‍ നിങ്ങളെ അങ് കിട്ടിയാല്‍ ജയിലില്‍ പോയി അരിയുണ്ട തിന്നേണ്ടി വരും.., ''വോ..,,തിന്നോളാമേ..,, അപ്പുവും വിച്ചുവും അവരെ നോക്കി പുച്ഛിച്ചു സ്റ്റേഷന്‍റെ അകത്തേക്ക് കയറി

''എസ് ഐ സാറില്ലെ..,, സ്റ്റേഷനിലെ കോണ്‍സ്റ്റബിളോട് അതിലൊരുത്തന്‍ ചോദിച്ചു '''അകത്തുണ്ട്‌., എന്താ കേസ്..,, ''അത് സാറേ ഒരു അവിഹിതമാണ്..,, കോണ്‍സ്റ്റബിള്‍നോട് അവര്‍ പറഞ്ഞു അപ്പോയാണ് പുറകിലുള്ള അപ്പൂനേയും വിച്ചൂനേയും പോലീസ് കണ്ടത് കോണ്‍സ്റ്റബിള്‍ എന്തോ പറയാന്‍ നിന്നതും വിച്ചു അയാള്‍ക്ക് കണ്ണിറുക്കി കാണിച്ചു ''ഒരു പരാതി എഴുതിയിട്ട് സാറിനെ പോയി കണ്ടോളു..,, ''അങ്ങോട്ട് കയറ് പിള്ളേരെ..,, മൂന്നാളും വിച്ചൂനേയും അപ്പൂനേയും ഉള്ളിലേക്ക് കയറ്റി അവര് പരാതി എഴുതി എസ് ഐ യ്യെ കാണാന്‍ ചെന്നു  ''ഹ്മ്..,അപ്പോ അവിഹിതം അല്ലെ.,, കഴിഞ്ഞ ആഴ്ച്ച നിങ്ങള്‍ പിടിച്ചോണ്ട് വന്ന രണ്ടണ്ണത്തിന്‍റെ കല്ല്യാണം കഴിഞ്ഞു., തന്നെ ഒക്കെ കണ്ടാല്‍ ഒരു നന്ദി പറയാന്‍ പറഞ്ഞിരുന്നു. നിങ്ങളൊരു കാര്യം ചെയ്യ് പോയി ബ്രോക്കറ് പണി ചെയ്യ്., ബെസ്റ്റ് ജോലിയാ.,കൈയ്യില് കാശും കിട്ടും., ഇതൊരുമാതിരി മറ്റേടത്തെ പണിം ചെയ്ത് നടക്കാണ്..,,

അവര് കൊടുത്ത പരാതി വായിച്ച് കൊണ്ട് എസ് ഐ പറഞ്ഞു ''ഇത് എന്നത്തേയും പോലെ അല്ല സാറേ..,, പാര്‍ക്കില്‍ വെച്ച് പരിസര ബോധം ഇല്ലാതെ ഉമ്മ വെച്ച് കളിക്കാണ്., അതും കോളേജ് പിള്ളേര്., വെറുതെ വിടാന്‍ പറ്റോ., രണ്ട് പൊട്ടിക്കാന്‍ കൈ തരിച്ചതാ., പക്ഷെ ആ ചെക്കന് അഹങ്കാരം..,, '''ഡോ..,,പൊട്ടിക്കേണ്ടവര്‍ക്ക് ഞങ്ങള്‍ പോലീസാര് പൊട്ടിച്ചോളാം., കൈ തരിക്കുമ്പോ കാണുന്നവരെ മുഴുവന്‍ പൊട്ടിക്കാന്‍ നിന്നാല്‍ അവര്‍ക്ക് പകരം ജയിലില്‍ കിടക്കേണ്ടത് നിങ്ങളാകും., ഏതായാലും അവരെ ഇങ്ങ് വിളിക്ക്..,, എസ് ഐ സീറ്റിലേക്ക് ചാരി ഇരുന്നു തൊപ്പി ഊരി ടേബിളില്‍ വെച്ചു അവര് പോയി അപ്പൂനേയും വിച്ചൂനേയും കൊണ്ട് വന്നു അപ്പുവും വിച്ചുവും കയറി വരുന്നത് കണ്ട് എസ് ഐ സാര്‍ ആദ്യം ഒന്ന് ഞെട്ടി പിന്നെ പൊട്ടിചിരിച്ചു '''എ..എന്താ സാര്‍ ചിരിക്കുന്നെ., ഞങ്ങള്‍ പറഞ്ഞ പിള്ളേരിതാ..,, സാറിന്‍റെ ചിരി കണ്ട് അവരെ കിളി പോയിരുന്നു

''ഞാനൊരു പഞ്ചിന് ചിരിച്ചതാടോ..,, ഇൗ സിനിമയില്‍ ഗുണ്ടകളൊക്കെ ചിരിക്കാറില്ലെ അത് പോലെ..,, എസ് ഐ അതും പറഞ്ഞ് സീറ്റില്‍ നിന്ന് എണീറ്റു ''ഒാ..ഹ് അതായിരുന്നോ ഞങ്ങളങ് പേടിച്ചു., രണ്ടിനും നല്ലത് കൊടുക്ക് സാറെ., വീട്ടിലും അറിയിച്ചേക്ക്..,, അതിലെ പ്രായമായ ആള്‍ പറഞ്ഞു ''അത് ഞാനേറ്റു..,,ഡാ ഇങ്ങോട്ട് നീങ്ങി നില്‍ക്ക്..,,നിന്നോടും കൂടെ ഇനി പറയണോ..,,ഇങ്ങോട്ട് നില്‍ക്കഡീ..,, എസ് ഐ ഒച്ചയിട്ടതും വിച്ചുവും അപ്പുവും സാറിന്‍റെ അടുത്തോട്ട് നിന്നു സാര്‍ അവര്‍ക്ക് ചുറ്റും കൈ പുറകില്‍ കെട്ടി റൗണ്ടടിക്കാന്‍ തുടങ്ങി പെട്ടന്ന് അവരെ നടുക്ക് കയറി നിന്ന് ഇടത് കൈ കൊണ്ട് അപ്പൂന്‍റെ ചെവിയും വലത് കൈ കൊണ്ട് വിച്ചൂന്‍റെ ചെവിയും പിടിച്ച് തിരിച്ചു ''ആ..ഹ് ചെവീന്ന് വിടച്ഛാ..,,പ്ലീസ് നല്ല വേദന.,, രണ്ടാളും അലറി ''നിങ്ങള്‍ക്ക് രണ്ടിനും ഉമ്മ വെക്കാന്‍ വീട്ടില് നിങ്ങളെ റൂമില്‍ തന്നെ ഫുട്ബോള്‍ കളിക്കാനുള്ള സ്ഥലമുണ്ടല്ലോ., അത് തികയാഞ്ഞിട്ടാണോ നാട്ടുക്കാരെ കൊണ്ട് പറയിപ്പിക്കാന്‍ പാര്‍ക്കില്‍ നിന്ന് ഒാരോന്ന് ഒപ്പിക്കുന്നത്..,, വിച്ചൂന്‍റെ അച്ഛന്‍ അവരെ ചെവി ഒന്നൂടെ തിരിച്ച് അവരെ നോക്കി കണ്ണുരുട്ടി

''ഉമ്മ വെക്കുന്നത് അത്ര തെറ്റാണേല് ഞങ്ങള്‍ വീട്ടില്‍ നിന്ന് പോലും വെക്കുന്നില്ല പോരെ..,, പിന്നെ അച്ഛനും ഇതൊന്നും പാടില്ല പറ്റോ..,, വിച്ചു അവസാനം ശബ്ദം കുറച്ച് പറഞ്ഞു ''ഹേയ് ഇങ്ങനെയുള്ള കടുത്ത തീരുമാനങ്ങളൊന്നും എന്‍റെ മക്കളെടുക്കാന്‍ പാടില്ല., ഒരു കാര്യം ചെയ്യ് എവിടെന്നാന്ന് വെച്ചാ നിങ്ങള്‍ ഉമ്മ വെച്ചോ അച്ഛനൊരു കുഴപ്പവും ഇല്ല., ''എന്താ സാര്‍ ഇവിടെ നടക്കുന്നെ., സാറിനെ എന്താ ഇവര് അച്ഛാന്ന് വിളിക്കുന്നേ..,, അച്ഛന്‍റേയും മക്കളുടേയും കാട്ടി കൂട്ടല്‍ കണ്ട് അവരാകെ ഷോക്കായി നില്‍ക്കായിരുന്നു ''നിങ്ങളെ കാര്യം ഞാനങ് മറന്നു., ആ..ഹ് പിന്നെ നിങ്ങള്‍ ഈ അവിഹിതം എന്‍റെ മുന്നിലേക്ക് തന്നെ കൊണ്ട് വന്നത് നന്നായി ഈ നില്‍ക്കുന്നത് എന്‍റെ മോനാണ് വിനയ് കൃഷ്ണ ഇത്......,, '''മകന്‍റെ കാമുകിയാണെല്ലെ., കൃഷ്ണ സാറെ ഈ അവസരത്തില്‍ പറയാന്‍ പാടുണ്ടോ എന്നറീല എങ്കിലും പറയാണ് നാട്ടുക്കാരെ നന്നാക്കാന്‍ നടക്കുന്ന സമയം വീട്ടുക്കാരെ നന്നാക്കി കൂടെ..,, ''പ്ഫാ..,,നിര്‍ത്തഡാ പന്ന കിളവാ..,, വിച്ചൂന്‍റെ അച്ഛന്‍ അയാളെ അടിക്കാന്‍ ചെന്നു ''സാര്‍ ക്ഷമിക്കണം.,അയാള്‍ക്ക് തെറ്റ് പറ്റിയതാ..,,

അതിലെ മസിലന്‍ മുന്നോട്ട് വന്നു ''ഹ്മ്..,,ശരി.,പിന്നെ ഇതെന്‍റെ മകന്‍റെ വൈഫാണ്., ഇവരെ ഇനി എവിടെ കണ്ടാലും ഇങ്ങോട്ട് കെട്ടിയെടുക്കാന്‍ നില്‍ക്കണ്ട., വേഗം സ്ഥലം വിടാന്‍ നോക്ക് മൂന്നെണ്ണവും..,, വിച്ചൂന്‍റെ അച്ഛനിങ്ങനെ പറഞ്ഞതും അവര് പോകാന്‍ നിന്നു ''ഹാ..,പിന്നെ നിങ്ങള് ഇവരെ ഫോട്ടോ വല്ലോം എടുത്തിട്ടുണ്ടോ., ''അ..അത് സാര്‍ ഒരെണ്ണം..,, ''അതവിടെ തന്നെ വെച്ചോ ഡിലീറ്റ് ചെയ്യണ്ട.,,അത് കാണുമ്പോ എങ്കിലും ചീറ്റിപോയ ഈ സംഭവം ഒാര്‍മ വരും..,, അപ്പോ ഈ കുരു പൊട്ടുന്ന സ്വഭാവം അങ് മാറിക്കോളും.,, ചെല്ല് ചെല്ല്..,, '''അച്ഛന്‍ ഇത് എന്ത് പണിയാ കാണിച്ചതാ..,, ഒന്നുല്ലേല് അവര്‍ക്ക് രണ്ടടി കൊടുക്കായിരുന്നു., അല്ലെങ്കില്‍ അവരോട് സോറി എങ്കിലും പറയിപ്പിക്കായിരുന്നു..,, വിച്ചു അച്ഛനോട് പരാതി പറഞ്ഞു ''എന്നാ നീ പോയി രണ്ട് പൊട്ടിക്കഡാ ചെക്കാ...,, അച്ഛന്‍ പറഞ്ഞതും മുണ്ട് മടക്കി കുത്തി മാസ്സായി പോകാന്‍ നിന്നപ്പോയാണ് വിച്ചു മുണ്ടല്ല താനിട്ടത് പാന്‍റാണെന്ന ഒാര്‍മ വെന്നത് വിച്ചു അപ്പൂനും അച്ഛനും ഒന്ന് വളിച്ച ഇളി ഇളിച്ച് കൊടുത്ത് കൈ മടക്കി കൂത്തി മുഖത്ത് ഗൗരവം ഫിറ്റ് ചെയ്ത് അവര്‍ പോയ വഴിയെ പോയി സ്റ്റേഷനില്‍ നിന്ന് ഇറങ്ങുന്ന അവരെ വിച്ചു കൈ കൊട്ടി വിളിച്ചു '''ചേട്ടന്മാരൊന്ന് നിന്നാട്ടെ...,,....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story