വിനയാർപ്പണം: ഭാഗം 3

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

അവന്‍റെ അടുത്തെത്തി കിതച്ച് കൊണ്ട് നിന്ന അപ്പൂനെ ബാക്കില്‍ നിന്നാരോ തള്ളിയതും ബാലന്‍സ് കിട്ടാതെ അവള്‍ വിച്ചൂനെ കൂട്ടി നിലത്തേക്ക് ലാന്‍റായി....,, വീണ ഷോക്കില്‍ ഇറുകെ അടച്ച കണ്ണ് മെല്ലെ തുറന്നതും എന്നെ തന്നെ നോക്കി നില്‍ക്കുന്ന വിച്ചൂനെ കണ്ട് അവളും മിഴി ചിമ്മാതെ നോക്കി നിന്നു '''അയ്യോ അപ്പൂ..സോറി സോറി, ഐ യാം റിയലീ സോറീ ഡീ..,, കണ്ണും കണ്ണും നോക്കി നില്‍ക്കുന്ന സമയത്താണ് പിന്നില്‍ നിന്നൊരു അശരീരീ കേട്ടത്., ആരാണെന്നറിയാന്‍ അപ്പു തല ഉയര്‍ത്തി നോക്കി., തന്‍റെ ഉറ്റ സുഹൃത്ത് ഐശു ., '''നോക്കി നില്‍ക്കാതെ എണീക്ക് കുരുട്ടെ.,മനുഷ്യന്‍റെ നടു ബഞ്ചറാക്കാന്‍ വേണ്ടി രാവിലെ തന്നെ ഒരുങ്ങി കെട്ടി വെന്നേക്കാണ്., വിച്ചു കിടന്ന് അലറി '''നീ വേണേല് എണീച്ച് പോടാ ഉമ്മച്ചാ.., '''ഉമ്മച്ചന്‍ നിന്‍റെ കെട്ട്യോന്‍.,നിന്ന് ചെലക്കാതെ എണീറ്റ് പോടി പട്ടീ...,, വിച്ചൂന്‍റെ അലറല്‍ കേട്ടതും അപ്പൂനെ ഐശു പിടിച്ച് എണീപ്പിച്ചു ''അപ്പൂ..സോറി ഡാ...,നീ ഒാടുന്നത് കണ്ട് ഞാന്‍ പേടിച്ചിട്ട് എന്താ എന്നറിയാന്‍ വേണ്ടി നിന്‍റെ പിറകെ ഒാടിയതാ..,,പെട്ടന്ന് നീ നിന്നത് കണ്ടില്ല.,അറിയാതെ തള്ളിയതാ..,,

സോറി സോറി ഒന്നും പറ്റിയില്ലല്ലോ..,, ഐശു വെപ്രാളത്തോടെ അപ്പൂന്‍റെ കൈയ്യെല്ലാം പിടിച്ചു നോക്കി '''നീ ഇങ്ങനെ വെപ്രാളപ്പെടല്ലെന്‍റെ ഐശുമ്മാ..,,എനിക്കൊന്നും പറ്റിയില്ല..,, '''നിനക്കെങ്ങനെ പറ്റാനാ എന്‍റെ മേലെ സുഖിച്ച് കിടക്കല്ലായിരുന്നോ..,, ഊരന്‍റെ എല്ലൊക്കെ പൊടിഞ്ഞെന്നാ തോന്നുന്നെ..,, വിച്ചു നടുവിന് കൈ കൊടുത്തൊന്ന് നിവര്‍ന്ന് നിന്നു '''അല്ലേലും തനിക്ക് കുറച്ച് എല്ല് കൂടുതലാ...,,അതൊന്ന് പൊടിഞ്ഞാലെ നീ നോര്‍മലാകൂ..,, അപ്പു വിച്ചുവിന് നേരെ തിരിച്ചടിച്ചു '''എന്‍റെ അപ്പൂ..,നിന്ന് അടിയുണ്ടാക്കാതെ നീ ക്ലാസിലേക്ക് വെന്നെ..,, രണ്ടും തമ്മില്‍ കണ്ടാല്‍ വാക്ക് കൊണ്ട് വെട്ടും കുത്തുമാണ്., രണ്ടിന്‍റെ കല്ല്യാണം കഴിഞ്ഞാ കൈയ്യാകളി ആകും എന്നാ തോന്നുന്നെ..,, ഐശു അപ്പൂന് പിടിച്ച് കൊണ്ട് പോകാന്‍ നോക്കി ''ആ..ഹ് കല്ല്യാണം, അത് പറഞ്ഞപ്പോയാ ഞാന്‍ വെന്ന കാര്യം ഒാര്‍മ വെന്നെ., ഐശൂ...,,നീ ക്ലാസിലേക്ക് വിട്ടോ..,, എനിക്കീ ഉമ്മച്ചനോട് ചിലത് സംസാരിക്കാനുണ്ട് ഒരു പത്ത് മിനിറ്റോണ്ട് ഞാന്‍ ക്ലാസിലെത്തും..,, '''ശരി അപ്പൂ..,,രണ്ടും അടി ഉണ്ടാക്കരുതെ.,കാര്യം പറഞ്ഞിട്ട് ക്ലാസിലോട്ട് വെന്നേക്കണം..,,

ഐശു പോയതും അപ്പു വിച്ചൂന്‍റെ നേരെ തിരിഞ്ഞു അവിടെ ദേഷ്യം കൊണ്ട് വിറച്ച് കണ്ണും മുഖവും ചുവപ്പിച്ച് നില്‍ക്കുന്ന വിച്ചൂനെ കണ്ട് അപ്പു സംശയത്തോടെ നോക്കി അടുത്ത നിമിഷം അപ്പൂന്‍റെ കൈ പിടിച്ച് ബാക്കിലേക്ക് തിരിച്ച് വിച്ചു അവനോടടുപ്പിച്ചു ''വിച്ചേട്ടാ...,,കൈ വിട് വിച്ചേട്ടാ..പ്ലീസ്.,ശെരിക്കും നോവുന്നുണ്ട്...,, ''വേദനിക്കാന്‍ തന്നെ പിടിച്ചെ.,നീ ഇനി ഉമ്മച്ചാന്ന് വിളിക്കോ..,, നിന്നോടാ ചോദിക്കുന്നെ...,,വിളിക്കോന്ന്..,, വിച്ചൂന്‍റെ അലറല്‍ കേട്ടതും അപ്പു ചുണ്ട് പുറത്തേക്കുന്തി അവനെ നോക്കി..,, ''അയ്യ..,,ഒരു ഇള്ള കുട്ടി..,,പറയഡീ..,,വിളിക്കോന്ന്..,, വിച്ചു പിടി ഒന്നൂടെ മുറുക്കി ''മ്ഹ്..,,വിളിക്കൂല...,, വിച്ചു കൈ വിട്ടതും അപ്പു തന്‍റെ കൈ നോക്കി., ''ബ്ലെഡീ ഗ്രാമവാസി തെണ്ടി ഉമ്മച്ചന്‍..,, വിച്ചൂന്‍റെ കൈപിടിമുറുകിയിടത്ത് ചുവന്ന പാട് കണ്ടതും ശബ്ദം താഴ്ത്തി തെറി വിളിച്ച് അവനെ തറപ്പിച്ചൊന്ന് നോക്കി ''നീ..,,എന്തേലും പറഞ്ഞായിരുന്നോ..,,

വിച്ചൂന്‍റെ ചോദ്യത്തിന് തലകുലുക്കി ഇല്ലെന്ന് പറഞ്ഞതും ഒരു ചിരിയോടെ വിച്ചു അപ്പൂനെ ചുമരോടടുപ്പിച്ചു., ഇനി എന്താന്നുള്ള രീതിയില്‍ അപ്പു അവനെ തല ഉയര്‍ത്തി നോക്കി ''ഇനി നീയെങ്ങാനും ഉമ്മച്ചാന്ന് വിളിച്ചാല്‍ ഞാനതങ് പ്രാവര്‍ത്തികമാക്കും..,,മനസ്സിലായോ കുരുട്ടെ..,, ''എന്തോന്ന്'' അപ്പു മനസ്സിലാകാതെ അവനെ നോക്കി ''ഞാന്‍ ഉമ്മ വെക്കാതെ തന്നെ നീ എന്നെ ഉമ്മച്ചാന്ന് വിളിക്കുന്നു., അതോണ്ടിനി ആ വിളിയൊരു സത്യമാകാന്‍ നീ ഇനി എപ്പോ വിളിക്കുന്നോ അവിടെ വെച്ചിനി ഞാന്‍ നിന്നെ കിസ്സെയ്യും..,, അതും നിന്‍റെ ചുണ്ടില്‍..,, അവസാനം അവളെ കാതില്‍ വെന്ന് പതുക്കെ പറഞ്ഞതും അവന്‍റെ നിശ്വാസം തട്ടി അപ്പു പൊള്ളി പിടഞ്ഞ് അവനെ തള്ളി മാറ്റി..,, '''കണ്ടോ..,കണ്ടോ നമ്മുടെ കണ്ണൊന്ന് തെറ്റിയപ്പോയേക്കും രണ്ടും കൂടെ റൊമാന്‍സിക്കുന്നത് കണ്ടോ..,, ശബ്ദം കേട്ട് അപ്പുവും വിച്ചുവും തിരിഞ്ഞ് നോക്കി അവരുടെ അടുത്തേക്ക് നടന്ന് വരുന്ന അര്‍ജുനേയും റാഷിയേയും എബിയേയും കണ്ട് രണ്ടും ഡീസന്‍റായി അവര്‍ക്ക് ഇളിച്ച് കൊടുത്തു ''അപ്പൂസേ..,,ഇതിനായിരുന്നല്ലെ നീ എന്നെ കൂടെ വിളിക്കാതെ ഇങ് പോന്നത്..,,

'''അയ്യോ..,,അതല്ല ചേട്ടായീ..,,എനിക്ക് കുറച്ച് നോട്ട് കംപ്ലീറ്റാക്കാന്‍ ഉണ്ടായിരുന്നു ..,, അപ്പു കള്ളം തട്ടിവിട്ടു '''ഹ്മം..,,ഹ്മം..,,ഞങ്ങള് കണ്ടു രണ്ടാളും കൂടെ ഇവിടെ നോട്ട് കംപ്ലീറ്റാക്കുന്നത്..,, റാഷി അവരെ കളിയാക്കിയതും അപ്പു വിച്ചൂനെ കൂര്‍പ്പിച്ചു നോക്കി '''എന്താടീ കുരുട്ടെ നോക്കുന്നെ..,,കണ്ണ് ഞാന്‍ കുത്തി പൊട്ടിക്കും..,, '''അയ്യോ..,,മതി രണ്ടിന്‍റേം ഡ്രാമ..,, രണ്ടാളും ഞങ്ങളെ കാണുമ്പോ എന്താ അടി., ആരും ഇല്ലാത്തപ്പോയോ പൊരിഞ്ഞ റൊമാന്‍സും., അര്‍ജൂ..,,പെട്ടന്നിവരെ കെട്ടിച്ച് വിടുന്നതാ നല്ലത്., എബി ഇങ്ങനെ പറഞ്ഞതും ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലന്ന് മനസ്സിലായതും ഞാന്‍ ക്ലാസിലേക്ക് വലിഞ്ഞു ''അയ്യോ..,,ഉമ്മച്ചനോട് പറയാന്‍ വെന്ന കാര്യം പറഞ്ഞില്ലല്ലോ..,, ശ്ശോ..,,ഇനി അവസരം കിട്ടുമ്പോ പറയാം ഇല്ലേല് ഫോണ്‍ വിളിച്ച് പറയാം...,, എന്നൊക്കെ വിചാരിച്ച് ക്ലാസിലേക്ക് നടന്നു ക്ലാസില്‍ ടീച്ചേഴ്സാരും എത്തിയിട്ടില്ലായിരുന്നു.,

അപ്പു ഐശൂന്‍റെ അടുത്ത് പോയിരുന്നു '''എന്തായി അപ്പൂ ഭാവി കെട്ട്യോനോട് പറയാന്‍ പോയ കാര്യം ഒക്കെ പറഞ്ഞോ..,, '''ഇല്ല ഐശൂ..,,പറയാന്‍ പറ്റിയില്ല..,, എങ്ങനേലും ഈ കല്ല്യാണം മുടക്കണം,നീ ഒരു വഴി പറഞ്ഞ് താ..,, ''എന്തിനാ അപ്പൂ കല്ല്യാണം മുടക്കുന്നെ..,ഇപ്പോ എല്ലാവരും ഹാപ്പിയെല്ലെ..,, അതും അല്ല എല്ലാവരും വിചാരിച്ച് വെച്ചേക്കുന്നെ നിങ്ങള്‍ മുടിഞ്ഞ പ്രേമത്തിലാന്നാ..,, എനിക്കും ഒരു ചെറിയ സംശയം നിങ്ങള്‍ ആരും അറിയാതെ ലൈന്‍ വലിക്കുന്നുണ്ടോന്ന്...,, ഐശു അതും പറഞ്ഞ് ചിരിച്ചു ''ദേ..ഐശു.,വെറുതെ എന്‍റെ കൈയ്യിന് പണി ഉണ്ടാക്കരുത്., ചുമ്മാതല്ല നിന്‍റെ ഇക്ക ഗള്‍ഫിലേക്ക് നാട് വിട്ടത്..,, ''ഡീ..,,അപ്പൂ..,,പാവം എന്‍റെ ഇക്കാനെ പറഞ്ഞാലുണ്ടല്ലോ..,, അപ്പു എന്തോ തിരിച്ച് പറയാന്‍ നിന്നതും ക്ലാസിലേക്ക് മിസ്സ് കയറി വന്നു അപ്പു താടിക്കും കൈ കൊടുത്ത് ഇന്നുണ്ടായതൊക്കെ ഒാര്‍ത്തു നോക്കി ''ശരിക്കും വിച്ചേട്ടനെന്നെ ഇഷ്‌ട്ടായിരിക്കോ..,,ഇനി വിച്ചേട്ടനാണോ ഈ കല്ല്യാണം നടത്താന്‍ കാരണം., അങ്ങനെ ആണേല്‍ ആ ഉമ്മച്ചെന്‍റെ മരണം എന്‍റെ കൈ കൊണ്ടായിരിക്കും..,,

'''അര്‍പ്പണാ സ്റ്റാന്‍ന്‍റപ്പ്..,,, മിസ്സിന്‍റെ അലര്‍ച്ച കേട്ടതും അപ്പു ഞെട്ടിതരിച്ച് എണീറ്റ് നിന്നു..,, '''അര്‍പ്പണാ..,,ഞാന്‍ ഇപ്പോ എടുത്ത ഭാഗമൊന്ന് എക്സ്പ്ലെയ്ന്‍ ചെയ്യ്..,,മ്..പെട്ടന്ന്...,, '''അത്...മിസ്സ്...ഞാ..ഞാന്‍...,, '''നിന്ന് വിക്കാനല്ല പറഞ്ഞത്., ക്ലാസില്‍ ശ്രദ്ധിക്കാന്‍ പറ്റില്ലെങ്കില്‍ ക്ലാസില്‍ ഇരിക്കരുത്..,, ഗെറ്റൗട്ട്!!!! ഇന്നെടുത്ത പോസ്സന്‍ നാളെ പതിനഞ്ച് പ്രാവിശ്യം എന്നെ എഴുതി കാണിച്ചിട്ട് ക്ലാസില്‍ കയറിയാല്‍ മതി ''ത്രിപ്തിയായി''' അപ്പു ഐശൂന് ഇളിച്ച് കൊടുത്ത് ക്ലാസിന് പുറത്ത് പോയി '''കണാരേട്ടാ..,,ഒരു ബ്ലാക്ക് ടീ ആന്‍ഡ് ടു ഉഴുന്ന് വട കൂടെ ചട്ട്ണീം പോന്നോട്ടെ..,, അപ്പു നേരെ കാന്‍റീനില്‍ പോയി വിളിച്ച് പറഞ്ഞു ക്ലാസ് ടൈം ആയോണ്ട് ഒന്ന് രണ്ട് പേരെ ഉണ്ടായിരുന്നൊള്ളു ചായിം കുടിച്ച് ഉഴുന്ന് വട ചട്ട്ണിയില്‍ മുക്കി കഴിച്ചപ്പോ ക്ലാസില്‍ നിന്ന് പുറത്താക്കിയത് നന്നായെന്ന് തോന്നി ചായ കുടിച്ച് കഴിഞ്ഞപ്പോയാണ് ആ നഗ്ന സത്യം അറിഞ്ഞത്., കാശെടുത്തീല്ലെന്ന്...,, '''കണാരേട്ടാ....,,കാശ് ചേട്ടായി തരുട്ടോ...,, അപ്പു സ്ഥിരം ഡയലോഗ് പറഞ്ഞതും ഇത് എത്ര കേട്ടതാന്നുള്ള രീതിയില്‍ കണാരേട്ടന്‍ അവളെ നോക്കി ചിരിച്ചു ''അപ്പൂ...,, കാന്‍റീനില്‍ നിന്നിറങ്ങിയതും അര്‍ജുന്‍റെ വിളി കേട്ടവള്‍ നിന്നു '''ചേട്ടായീ..,,കാന്‍റീനില്‍ കാശ് കൊടുക്കാനുണ്ടേ..,, അപ്പു അര്‍ജുന്‍റെ കൈ പിടിച്ച് പറഞ്ഞു

''നിനക്കിത് തന്നെയാണോ കുരുട്ടെ പണി., നിന്‍റെ പേരിലൊരു പറ്റ് ബുക്ക് തന്നെ ആ പാവം കണാരേട്ടന്‍ മാറ്റി വെച്ച്ണ്..,, അര്‍ജുന്‍റെ ബാക്കിലായ് വെന്ന വിച്ചു പറഞ്ഞു '''നീ പോടാ ഉമ്മച്ചാ.,നിന്നോടൊന്നും അല്ലല്ലോ കാശ് കൊടുക്കാന്‍ പറഞ്ഞെ..,, എന്‍റെ ചേട്ടായിയോടല്ലെ..,, '''ഡീ..,,കുരുട്ടെ ഞാന്‍ നേരത്തെ പറഞ്ഞത് നീ മറന്നോ..,,അര്‍ജു ഇവിടെ നില്‍ക്കുന്നോണ്ട് നിന്‍റെ ഭാഗ്യം..,, ഇതിനുള്ളത് ഞാന്‍ തന്നില്ലേല് എന്‍റെ പേര് നീ നിന്‍റെ പട്ടിക്കിട്ടോ..,, ശബ്ദം താഴ്ത്തി അപ്പൂനോടിങ്ങനെ പറഞ്ഞ് വിച്ചു കാന്‍റീനിലേക്ക് കയറി പോയി..,, '''അയ്യോ..,,ശരിക്കും അവനെന്നെ പിടിച്ച് കിസ്സെയ്യോ., അപ്പു അവന്‍ പറഞ്ഞതോര്‍ത്ത് കാറ്റ് പോയ ബലൂണ്‍ പോലെ ക്ലാസിലോട്ട് പോയി..,, അവളെ പോക്ക് കണ്ട് അര്‍ജു ഒന്നും മനസ്സിലാകാതെ നിന്നു  കോളേജ് കഴിഞ്ഞ് വീട്ടിലെത്തി ഫ്രഷായി ചായ കുടിച്ചിരുന്നപ്പോയാണ് അറിയുന്നത് കല്ല്യാണം ഈ മാസം 25ന് നിശ്ചയിച്ചത് ''എന്താ അമ്മേ ഇത്ര പെട്ടന്ന് കല്ല്യാണം നടത്തുന്നെ..,,രണ്ട് മാസം കഴിഞ്ഞാല്‍ എന്‍റെ എക്സാമാണ് അത് കഴിഞ്ഞിട്ട് പോരായിരുന്നോ ഈ കല്ല്യാണും സല്‍ക്കാരൊക്കെ..,,

അപ്പു മുഖം വീര്‍പ്പിച്ചു ''ഈ അടുത്ത് 25 നെ നല്ല മുഹൂര്‍ത്തം ഒള്ളു.,പിന്നെ ഉള്ള ഡേറ്റ് എട്ട് മാസം കഴിഞ്ഞിട്ടാണ്., ''എന്നിട്ടെന്‍റെ പിതാജി എവിടെ പോയി..,, അപ്പു ചായ ഊതി കുടിച്ചോണ്ട് ചോദിച്ചു ''ശിവേട്ടനും കൃഷ്ണേട്ടനും കൂടെ മണ്ഡഭം ബുക്ക് ചെയ്യാന്‍ പോയേക്കാണ്.,അര്‍ജും പോയിട്ടുണ്ട്.., '''ഭഗവാനേ..കൈ വിട്ട് പോകാണല്ലോ..,എന്തേലും ചെയ്തെ പറ്റൂ...,,വിച്ചേട്ടന് വിളിച്ച് സംസാരിക്കാം,അല്ലാതെ വേറെ വഴിയില്ല..,, അപ്പു മനസ്സിലോര്‍ത്ത് റൂമിലേക്ക് പോയി ബെഡിലേക്ക് വീണ് ഫോണെടുത്ത് വിച്ചൂന്‍റെ നമ്പറിലേക്കടിച്ചു രണ്ട് റിംങിന് ശേഷം ഫോണെടുത്തു '''ഹലോ..,,അപ്പൂ...,,മോളെ പറയഡാ...,, ഭഗവാനേ...,,നമ്പര്‍ മാറിയോ.., അപ്പു സ്ക്രീനിലേക്ക് നോക്കി ,, ഉമ്മച്ചന്‍ എന്ന് കണ്ടതും അവളെ കിളിപോയി ഇത് അത് തന്നെ..,,ഉമ്മച്ചന് ഭ്രാന്തായി..,, അപ്പു ഫോണ്‍ വീണ്ടും ചെവിയോടടുപ്പിച്ചു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story