വിനയാർപ്പണം: ഭാഗം 30

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

വിച്ചു അപ്പൂനും അച്ഛനും ഒന്ന് വളിച്ച ഇളി ഇളിച്ച് കൊടുത്ത് കൈ മടക്കി കൂത്തി മുഖത്ത് ഗൗരവം ഫിറ്റ് ചെയ്ത് അവര്‍ പോയ വഴിയെ പോയി സ്റ്റേഷനില്‍ നിന്ന് ഇറങ്ങുന്ന അവരെ വിച്ചു കൈ കൊട്ടി വിളിച്ചു '''ചേട്ടന്മാരൊന്ന് നിന്നാട്ടെ...,, വിച്ചൂന്‍റെ ശബ്ദം കേട്ടതും മൂന്ന് പേരും തിരിഞ്ഞു നോക്കി വിച്ചു ഗൗരവം വിടാതെ അവരെ അടുത്തോട്ട് നടന്നു ''എന്താ..,, ഒരുത്തന്‍ ചോദിച്ചു ''ചേട്ടമ്മാരെ പേരൊന്ന് പറഞ്ഞാട്ടെ..,, ''അതെന്തിനാ താനറിയുന്നെ..,, മസിലന്‍ ചോദിച്ചു ''ചരമ കോളത്തില്‍ കൊടുക്കാന്‍..,, ച്ഛീ...പേര് പറയഡാ..,, വിച്ചു ഒച്ചയിട്ടതും മൂന്നും ഒന്ന് ഞെട്ടി ''എന്‍റെ പേര് ആന്‍റണി .,ഇത് രമേശ്.., ഇവന്‍ സിദ്ദീഖ്.,, അതിലെ താടിക്കാരന്‍ പെട്ടന്ന് പറഞ്ഞു ''ഹാ..,,അപ്പോ നിങ്ങളില്‍ പ്രായം കൊണ്ട് ചെറുതാരാ..,, വിച്ചു ചോദിച്ചു ''ഞാനാ..,, മസിലന്‍ കുറച്ച് ഗമയോടെ നെഞ്ചും വിരിച്ച് പറഞ്ഞു ''അച്ഛാ ഒന്നിങ് വന്നെ..,, വിച്ചു വിളിച്ചതും അവരെ വീക്ഷിച്ചോണ്ടിരുന്ന വിച്ചൂന്‍റെ അച്ഛന്‍ അങ്ങോട്ട് വന്നു.,

പിറകിലായി അപ്പുവും '''അച്ഛാ...,,ഇത് രമേശ്., കൂട്ടത്തില്‍ പ്രായം കുറവ് ഇവനാ., കൊടുക്കാന്‍ ഉള്ളതങ് കൊടുത്തേക്ക്..,, വിച്ചു പറഞ്ഞതും കാര്യം മനസ്സിലായ അച്ഛന്‍ മസിലന്‍ കൈ വീശി ഒന്ന് കൊടുത്തു വിച്ചൂന്‍റെ അച്ഛന്‍റെ കരുത്തുറ്റ കൈ കൊണ്ട് കവിളത്ത് ഒന്ന് പൊട്ടിയതും നെഞ്ചും വിരിച്ച് നിന്ന മസിലന്‍ അതാ കിടക്കുന്നു ഭൂമിയില്‍ മുത്തികൊണ്ട്..,, ''അയ്യോ എന്നാ അച്ഛാ ഈ കാണിച്ചെ., പാവം മസിലും പെരുപ്പിച്ചോണ്ട് നടന്നവനെ ഒരു അടിക്ക് താഴെ ഇട്ടല്ലോ..,, ഇനി എത്ര അവിഹിതം പൊക്കാനുള്ളതാ..,, അല്ലെ ചേട്ടാ..,, അപ്പു ഇങ്ങനെ പറഞ്ഞതും മസിലന്‍ അപ്പൂനെ ഒന്ന് നോക്കി പൊടിയും തട്ടി എണീറ്റു ''അപ്പോ മസിലളിയാ.,ഇപ്പോ അച്ഛന്‍ തന്ന അടി എന്തിനാന്ന് പറഞ്ഞ തരേണ്ടല്ലോ., ബാക്കി ഉള്ള രണ്ടെണ്ണത്തിനും സൗകര്യം പോലെ അതങ് വീതിച്ച് കൊടുത്തേക്ക്..,, ഞാന്‍ തരേണ്ടത് അച്ഛന്‍ അങ് തന്നു എന്നങ് കരുതിയേക്ക്.

തെറ്റ് ചെയ്തവര്‍ക്കിട്ട് പൊട്ടിക്കാന്‍ അല്ലെങ്കിലും എന്നേക്കാള്‍ അധികാരം അച്ഛന് തന്നെയാ., വിച്ചു രമേശിന്‍റെ തോളില്‍ തട്ടി പറഞ്ഞു '''നാട്ടുക്കാരേന്ന് തല്ല് കിട്ടി ചാകണ്ടേല് ഉടായിപ്പ് കേസൊഴിവാക്കി പണിയെടുത്ത് ജീവിക്കാന്‍ നോക്ക്., ഹ്മ് പൊക്കോ..,, വിച്ചൂന്‍റെ അച്ഛന്‍ പറഞ്ഞു ''അയ്യോ പോകല്ലെ ഒരു മിനിറ്റ് അപ്പൂ..,,ഇങ്ങോട്ട് വാ...,, വിച്ചു അപ്പൂനെ അടുത്തേക്ക് വിളിച്ച് അവളെ കവിളില്‍ അമര്‍ത്തി ചുംബിച്ചു ''ഹാ..ഇനി പൊക്കോ..,, അവര് മൂന്നാളും വിച്ചൂനെ വായിം തുറന്ന് നോക്കി അതിനിടക്ക് അപ്പുവും വിച്ചുവും അച്ഛനോട് യാത്ര പറഞ്ഞ് അവരെ വണ്ടിയില്‍ തന്നെ കയറി ''ചേട്ടമ്മാരെ ആ പാര്‍ക്കില്‍ തന്നെ ഞങ്ങളെ കൊണ്ട് വന്നിടത്ത് കൊണ്ടാക്കിയാ മതി..,, വിച്ചു പറഞ്ഞത് കേട്ട് മൂന്ന് പേരും അവനെ നോക്കി പല്ല്കടിച്ചു എസ് ഐയ്യുടെ മോനായോണ്ട് അവര് ദേഷ്യം കണ്‍ട്രോള്‍ ചെയ്ത് വണ്ടിയില്‍ കയറി പാര്‍ക്കിലേക്ക് വിട്ടു പോകുന്ന വഴി മുയുവന്‍ അവരെ കാണിക്കാനായി വിച്ചു അപ്പൂനെ തോണ്ടിയും ഇടക്കോരോ ഉമ്മയും കൊടുത്തോണ്ടിരുന്നു പാര്‍ക്കെത്തിയതും അപ്പുവും വിച്ചുവും വണ്ടിയില്‍ നിന്നിറങ്ങി

അവര് മൂന്നാളും അപ്പൂനേയും വിച്ചൂനേയും നോക്കി കൈ കൂപ്പി വേഗം പോയി അതില്‍ തന്നെ ഉണ്ടായിരുന്നു എല്ലാം..,, അവര് പോയതും അപ്പു കൈ കെട്ടി വിച്ചൂനെ നോക്കി ''എന്താടീ കുരുട്ടടക്കെ നോക്കുന്നെ..,, വിച്ചു അവളെ നോക്കി സൈറ്റഡിച്ച് കൊണ്ട് ചോദിച്ചു ''വിച്ചേട്ടന്‍ ആന വളവനാട്ടോ..,, ''എന്തോന്ന്..,, വിച്ചു മനസ്സിലാകാതെ ചോദിച്ചു ''വിച്ചേട്ടന്‍ അവരെ ചൂടാക്കാനാണേലും അവസരം മുതലാക്കുക അല്ലായിരുന്നോ എന്നെ കിസ്സെയ്ത്..,, അപ്പു ചുണ്ട് കൂര്‍പ്പിച്ചു ''ശ്ശോ മനസ്സിലാക്കി കളഞ്ഞു കൊച്ചു കള്ളി., ഒന്നൂടെ തരട്ടെ..,, വിച്ചു അവളെ കവിളില്‍ നുള്ളി ''അയ്യടാ,,ഒന്ന് പോ ഉമ്മച്ചാ..,, എന്നും പറഞ്ഞ് അപ്പു വിച്ചൂന്‍റെ ബൈക്കിന്‍റെ അടുത്തേക്ക് നടന്നതും വിച്ചു അവളെ കൈ പിടിച്ച് വലിച്ച് അപ്പൂന്‍റെ കൈ അവളെ പുറകിലേകാക്കി മറ്റേ കൈ കൊണ്ട് അപ്പൂന്‍റെ വയറില്‍ ചുറ്റി പിടിച്ചു വിച്ചൂന്‍റെ നെഞ്ചില്‍ പുറം തിരിഞ്ഞ് ഒട്ടി നില്‍ക്കുന്ന അപ്പൂന്‍റെ മുടി മുഖം കൊണ്ട് മാറ്റി വിച്ചു കഴുത്തില്‍ അമര്‍ത്തി കടിച്ചു

''ഇനി ഉമ്മച്ചാന്ന് വിളിക്കുമ്പോ ഇത് ഒാര്‍ത്താല്‍ മതി..,, വിച്ചു കടിച്ചിടത്ത് ഒന്ന് ചുണ്ട് പതിപ്പിച്ച് ബുള്ളറ്റിന്‍റെ അടുത്തേക്ക് നടന്നു അപ്പുവും ചുണ്ട് പുറത്തേക്കുന്തി അവന്‍റെ പുറകെ പോയി  വീട്ടിലെത്തിയതും അപ്പു ഇറങ്ങി അകത്തേക്ക് കടക്കാന്‍ നിന്നതും വിനു ഡോറിന്‍റെ മുന്നില്‍ അവളെ തടഞ്ഞ് നിര്‍ത്തി ''ഹ്മ്..,എന്താടാ.., അപ്പു പുരിഗം പൊക്കി ''നീയെന്താ ഇവിടെ?..,, വിനു ഗൗരവത്തോടെ ചോദിച്ചു ''അയ്യോ..,,സേട്ടന്‍ അറിഞ്ഞില്ലെ., ഇവിടെത്തെ മൂത്ത മകന്‍ എന്നെ താലികെട്ടിയത്., അപ്പു അവനെ കളിയാക്കി പറഞ്ഞു ''ആണോ.,ഞാന്‍ അറിഞ്ഞില്ല., ഡീ കൊള്ളിമോളെ നീ എക്സാം കഴിഞ്ഞിട്ടെ വരൂന്നും പറഞ്ഞ് പോയിട്ട് ഇന്ന് ഇവിടേക്ക് കെട്ടിയെടുത്തത് എന്തിനാന്ന്..,, ''ഞാനെയ് എന്‍റെ കെട്ട്യോന്‍റെ വീട്ടിലേക്കാണ് വന്നത്. അതിന് നിനക്കെന്താ മരഭൂതമെ..,, ''മരുഭൂതം നിന്‍റെ കെട്ട്യോന്‍..,, ''വിച്ചേട്ടാ..,,ഈ വിനു നിങ്ങളെ മരുഭൂതം എന്ന് വിളിച്ചു..,,

ബുള്ളറ്റ് പാര്‍ക്ക് ചെയ്ത് അങ്ങോട്ട് വന്ന വിച്ചു ഇതാണ് കേട്ടത് ''നീ എന്നെ മരുഭൂതം എന്ന് വിളിക്കോ കാട്ടുക്കോഴി..,, വിച്ചു വിനൂനെ തൂക്കിയെടുത്ത് മുറ്റത്ത് സൈഡിലുള്ള പൂളില്‍ കൊണ്ടിട്ട് കൈ കുടഞ്ഞ് അകത്തേക്ക് പോയി '''ഹഹഹ...,നിനക്കിത് തന്നെ വേണമെടാ വീഡികുറ്റീ..,, അപ്പു വിനൂനെ കളിയാക്കി ചിരിച്ചു ''ചിരിക്കെടീ..,നല്ലോണം ചിരിക്ക്., ഇത് നിന്‍റെ അവസാനത്തെ ചിരിയായിരിക്കും., വിനു മുഖത്തെ വെള്ളം തുടച്ചോണ്ട് പറഞ്ഞു ''നീ എന്നെ എന്തോന്ന് ചെയ്യും മരതലയാ..,, ''നിന്‍റെ പല്ലിടിച്ച് താഴെ ഇടും., പിന്നെ നീ ഇളിക്കാനായി വാ തുറക്കൂല..,,, വിനു പൂളില്‍ നിന്ന് കയറി ''നിന്‍റെ പാര്‍വ്വതീടെ പല്ല് കൊഴിക്കടാ തെണ്ടി..,, പൂളില്‍ നിന്ന് കയറിയ വിനൂനെ ഒന്നൂടെ പൂളിലേക്ക് തള്ളിയിട്ട് അപ്പു അകത്തേക്ക് ഒാടി -

അപ്പു റൂമിലേക്ക് ചെന്നപ്പോ വിച്ചു ഫ്രഷായി ഇറങ്ങാണ് അപ്പു ഒരു സാരിയെടുത്ത് ഫ്രഷാകാന്‍ കയറി ഫ്രഷായി ഇറങ്ങിയതും മുന്നില്‍ തന്നെ വിച്ചൂനെ കണ്ട് അപ്പു പുറകിലേക്ക് വേച്ച് പോയതും വിച്ചു അവളെ ഇടുപ്പിലൂടെ കൈയ്യിട്ട് പിടിച്ചു നഗ്നമായ തന്‍റെ വയറില്‍ വിച്ചൂന്‍റെ കൈയ്യിലെ ഇളം ചൂട് തട്ടിയതും അപ്പു ഉയര്‍ന്ന് പൊങ്ങി അവന്‍റെ കോളറില്‍ പിടി മുറുക്കി ''അപ്പൂ...,,, ''ഹ്മ്..,, ''എന്ത് ഭംഗിയാടീ നിന്നെ കാണാന്‍..,, കടിച്ച് തിന്നാന്‍ തോന്നുവാ..,, വിച്ചു പറയുന്നത് കേട്ട് അപ്പൂന്‍റെ മുഖം ചുവന്ന് തുടുത്തു വിച്ചു അവളെ തലയില്‍ കെട്ടിവെച്ച തോര്‍ത്തഴിച്ച് മാറ്റി അവളെ കഴുത്തില്‍ പിടിച്ച് മുഖം ഉയര്‍ത്തി ആ പനിനീര്‍ ധളങ്ങള്‍ കവര്‍ന്നെടുത്തു ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story