വിനയാർപ്പണം: ഭാഗം 31

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

'അപ്പൂ...,,, ''ഹ്മ്..,, ''എന്ത് ഭംഗിയാടീ നിന്നെ കാണാന്‍..,, കടിച്ച് തിന്നാന്‍ തോന്നുവാ..,, വിച്ചു പറയുന്നത് കേട്ട് അപ്പൂന്‍റെ മുഖം ചുവന്ന് തുടുത്തു വിച്ചു അവളെ തലയില്‍ കെട്ടിവെച്ച തോര്‍ത്തഴിച്ച് മാറ്റി അവളെ കഴുത്തില്‍ പിടിച്ച് മുഖം ഉയര്‍ത്തി ആ പനിനീര്‍ ധളങ്ങള്‍ കവര്‍ന്നെടുത്തു ആദ്യം ഒന്ന് ഞെട്ടി പിന്മാറാന്‍ നിന്ന അപ്പുവിനെ അധരങ്ങള്‍ വേര്‍പ്പെടുത്താതെ തന്നെ വിച്ചു ഇറുകെ പുണര്‍ന്നു അപ്പു ഒന്ന് ഉയര്‍ന്ന് പൊങ്ങി രണ്ട് കൈയ്യും അവന്‍റെ കഴുത്തിലൂടെ ഇട്ട് വിച്ചൂന്‍റെ മുടി കൊരുത്തു വലിച്ചു ദീര്‍ഘ ചുംബനത്തിന് ശേഷവും വീണ്ടും രണ്ടാളും പരസ്പരം മത്സരിച്ച് ചുംബിച്ചു കൊണ്ടിരുന്നു ചുണ്ട് പൊട്ടി രക്തം പൊടിഞ്ഞിട്ടും വിട്ടുമാറാതെ കൂടുതല്‍ ആവേശത്തോടെ നുണഞ്ഞ് കൊണ്ടിരുന്നു ഒടുക്കം ശ്വാസം വിലങ്ങിയതും രണ്ടാളും ഒരു കിതപ്പോടെ വേര്‍പ്പിരിഞ്ഞു അപ്പു അവന്‍റെ നെഞ്ചിലേക്ക് ചാഞ്ഞു വിച്ചു അവളെ ചേര്‍ത്ത് പിടിച്ചു അപ്പുവിന് നാണം കാരണം മുഖം ഉയര്‍ത്തി നോക്കാന്‍ പറ്റാതായി വിച്ചു അവളെ നെഞ്ചില്‍ നിന്നടര്‍ത്തി മാറ്റി

കൈ കെട്ടി തലയും താഴ്ത്തി നില്‍ക്കുന്ന അപ്പുവിനെ കള്ളചിരിയോടെ നോക്കി നിന്നു ഇത് മനസ്സിലാക്കിയ അപ്പു നാണം മറച്ച് വെച്ച് അവനെ ചുണ്ട് കൂര്‍പ്പിച്ച് നോക്കി വിച്ചു അതേ കള്ളചിരിയോടെ അപ്പൂനെ വലിച്ചടുപ്പിച്ചു കുതറി മാറാന്‍ നിന്ന അവളെ വീണ്ടും ഇടുപ്പിലൂടെ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ച് ചുണ്ടില്‍ പൊടിഞ്ഞ ബ്ലെഡ് തുടച്ച് കൊടുത്ത് നെറ്റിയില്‍ സ്നേഹത്തോടെ ചുംബിച്ചു '''വിച്ചൂ..,,,അപ്പൂ...,,,ഭക്ഷണം കഴിക്കാന്‍ വാ.,, താഴെ നിന്ന് അമ്മയുടെ ശബ്ദം കേട്ടതും രണ്ടാളും താഴേക്ക് പോയി അച്ഛനും വിനുവും കഴിക്കാന്‍ റെഡിയായിരിക്കാണ് ''എവിടെ ആയിരുന്നു അമ്മേ..,,ഞാന്‍ വന്നപ്പോ കണ്ടില്ലല്ലോ?..,, എല്ലാവര്‍ക്കും ചോര്‍ വിളംബി കൊടുക്കുന്ന അമ്മയുടെ കൈയ്യില്‍ നിന്നും പാത്രം വാങ്ങി അപ്പു വിളംബി കൊണ്ട് ചോദിച്ചു ''ഞാന്‍ അപ്പുറത്തെ സുമിദ്രേടെ വീട്ടിലൊന്ന് പോയതായിരുന്നു മോളെ., അമ്മ മറുപടി പറഞ്ഞു ''ഇന്ന് ആരൊക്കെ കുറ്റം പറഞ്ഞു..,,

വിനു അമ്മയെ കളിയാക്കി ''നീ പോടാ ചെക്കാ..,, നാട്ടിലായാലും വീട്ടിലായാലും നിന്നെ ക്കുറിച്ചെ കുറ്റം പറയാന്‍ കാണൂ..,,, അമ്മ വിനൂനിട്ട് കൊട്ടി ''അത് കറക്ട്..,, അച്ഛനും അവനിട്ട് താങ്ങി ''ഞാനെയ് പൊട്ടിമുളച്ച് ഉണ്ടായതല്ല., നിങ്ങളെ രണ്ടിന്‍റേയും ആണ് മകന്‍ അപ്പോ ഇത്ര ഒക്കെ ഗുണം ഉണ്ടാകൂ..,, മത്തന്‍ കുത്തിയാ കുമ്പളം മുളക്കില്ല.,, വിനു അച്ഛനേയും അമ്മയേയും പുച്ഛിച്ച് ഭക്ഷണം വായിലേക്ക് കുത്തികയറ്റി ''ഈ അമ്മേടേം അച്ഛറ്റേയും മകന്‍ തന്നെ ഞാനും എന്നിട്ട് എനിക്കൊരു കുഴപ്പവും ഇല്ലല്ലോ..,, വിച്ചു അഭിമാനത്തോടെ പറഞ്ഞു ''നിന്‍റെ കുഴപ്പൊന്നും പുറത്ത് പറയാന്‍ പറ്റില്ല അതാ ആരും ഒന്നും പറയാത്തെ..,, അച്ഛന്‍ ഇന്ന് സ്റ്റേഷനില്‍ വെച്ചുണ്ടായത് മനസ്സില്‍ വെച്ച് ഇങ്ങനെ പറഞ്ഞതും അപ്പു പൊട്ടിചിരിച്ചു അത് കേട്ട് അപ്പൂന്‍റെ അടുത്തിരിക്കുന്ന വിച്ചു അവളെ കാലിനിട്ടൊരു ചവിട്ട് കൊടുത്തതും അപ്പൂന്‍റെ ചിരി സ്വിച്ചിട്ട് പോലെ നിന്നു

 ഭക്ഷണം കഴിച്ചിട്ടും വിച്ചു റൂമിലേക്ക് പോകാതെ കിച്ചണില്‍ ചുറ്റി പറ്റി നിന്നു ''എന്താടാ പതിവില്ലാതെ അടുക്കളയില്‍ നിനക്കൊരു ചുറ്റികളി .,, അമ്മ വിച്ചൂന് നേരെ തിരിഞ്ഞു ''അ..അതമ്മേ..,,അച്ചാര്‍ അല്ല വെള്ളം റൂമിലേക്ക് കൊണ്ട് പോകാന്‍..,, വിച്ചു നിന്ന് വിക്കി ''അച്ചാറും വെള്ളവോ., നീയെന്താ അടിക്കാന്‍ പോകാണോ..,, ''അയ്യോ..,,അമ്മേ ഞാന്‍ കള്ള് കുടിക്കാറില്ലെന്ന് അമ്മക്കറിഞ്ഞൂടെ., വെള്ളം മാത്രം മതി., വിച്ചു നിഷ്ക്കളങ്കമായി ചിരിച്ചു ''മോന്‍റെ ഇളക്കം അമ്മക്ക് മനസ്സിലാകുന്നുണ്ട്., അപ്പു അങ് വന്നോളും., നീ ഇപ്പോ പോകാന്‍ നോക്ക്..,, അമ്മക്ക് കാര്യം പിടികിട്ടി ''അപ്പോ വെള്ളം..,, ''വേണേല് എടുത്ത് കൊണ്ട് പോടാ..,, അമ്മ പറഞ്ഞതും വിച്ചു ജെഗെടുത്ത് കുടത്തില്‍ നിന്ന് വെള്ളം നിറച്ചു '''വേഗം റൂമിലേക്ക് വാ..,, പാത്രം കഴുകുന്ന അപ്പൂന്‍റെ ഇടുപ്പില്‍ ഒന്ന് പിച്ചി വിച്ചു വെള്ളവും കൊണ്ട് റൂമിലേക്കോടി അമ്മ അവന്‍റെ കാട്ടി കൂട്ടല്‍ കണ്ട് അപ്പൂനെ നോക്കി കള്ളചിരി ചിരിച്ചു '''ചെല്ല് ചെല്ല്..,,ഇനി നിന്നെ കാണാതായാല്‍ എന്‍റെ മോനിപ്പോ നിന്നെ എടുത്ത് പൊക്കി കൊണ്ട് പോകും,, അമ്മ അപ്പൂനെ കിച്ചണീന്ന് പറഞ്ഞയച്ചു

അപ്പു അമ്മക്കൊരു ചമ്മിയ ചിരി ചിരിച്ച് കൊടുത്ത് റൂമിലേക്ക് പോയി റൂമിന്‍റെ മുന്നിലെത്തിയതും അപ്പു ഒന്ന് ശ്വാസം എടുത്ത് വിട്ടു അപ്പു ഒന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ വിച്ചു ബെഡ് റൂമൊരു മണിയറ ആക്കും എന്ന് അവള്‍ക്ക് നന്നായി അറിയാമായിരുന്നു അപ്പു മെല്ലെ ഡോര്‍ തുറന്ന് സാധാരണ റൂമിലേക്ക് കയറുന്ന പോലെ കയറി വിച്ചു ബെഡിലിരുന്ന് മടിയില്‍ തലയണ വെച്ച് അതില്‍ കൈ കുത്തി എന്തോ ആലോചിച്ച് ചിരിക്കാണ് അപ്പു വേഗം പോയി നാളത്തെ എക്സാമിന്‍റെ ബുക്കെടുത്ത് പഠിക്കാനിരുന്നു ''നീ എന്താ അപ്പൂ ഈ കാണിക്കുന്നെ?..,, അവള്‍ പഠിക്കാനിരിക്കുന്നത് കണ്ട് വിച്ചു ബെഡില്‍ നിന്ന് ചാടി എണീറ്റോണ്ട് ചോദിച്ചു ''നാളെ എക്സാം അല്ലെ വിച്ചേട്ടാ..,, കുറേ പഠിക്കാനുണ്ടന്നെ..,, അപ്പൂന് അവന്‍റെ മുഖം കണ്ടിട്ട് ചിരി വരുന്നുണ്ടായിരുന്നു ''രാവിലെ എണീറ്റ് പഠിക്കാ..,, നീ ഇപ്പോ വാ നമ്മുക്ക് കിടക്കാം..,, വിച്ചു അപ്പൂന്‍റെ അടുത്തേക്ക് ഒരു ചെയര്‍ വലിച്ചിട്ടിരുന്നു

''അയ്യോ നാളെ കൊണ്ടൊന്നും തീരില്ലെന്നെ കുറേയുണ്ട്..,, ''പ്ലീസ് അപ്പൂ..,,ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റല്ലെ..,, വിച്ചൂനോട് കെഞ്ചി ''ഫസ്റ്റ് നൈറ്റോ.,കല്ല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസായി., ഫസ്റ്റ് നൈറ്റ് എന്നാ കല്ല്യാണം കഴിഞ്ഞ അന്നത്തെ രാത്രിയാ..,, അപ്പു തിരുത്തി '''അതെനിക്കറിയാം., അന്ന് നടക്കേണ്ടതൊന്നും നടന്നീല്ലല്ലോ..,, അതോണ്ട്...........,, വിച്ചു ഒന്ന് നിര്‍ത്തി '''അതോണ്ട്..,,അയ്യടാ..,,ഇന്ന് ഒന്നും നടക്കൂല.,മോനതിന് പൂതിയും വെക്കണ്ട.., അപ്പു അവന്‍റെ കവിളില്‍ നുള്ളി ''എടീ ദുഷ്‌ട്ടെ.,എന്നോടീ ചതി വേണ്ടായിരുന്നു., മൂന്ന് മാസായി ഞാന്‍ പട്ടിണി കിടക്കാന്‍ തുടങ്ങീട്ട്.., വിച്ചു കള്ളകണ്ണീരൊലിപ്പിച്ചു ''ചുമ്മാ കളവ് പറയാതെ വിച്ചേട്ടാ.., ഇപ്പോയും കൂടെ വെട്ടിവിഴുങ്ങിയെ ഒള്ളൂ..,, ''ഈ കുരുട്ടിത്., അപ്പൂ...,,പ്ലീസ് ഡാ..നമ്മുക്ക് സ്നേഹിക്കാന്നെ..,, വിച്ചു അപ്പൂന്‍റെ വലത്തെ കൈ എടുത്ത് അതില്‍ അമര്‍ത്തി ചുംബിച്ചു ''വിച്ചേട്ടാ..,,എനിക്ക് പഠിക്കാനുണ്ടായിട്ടാ സത്യം..,,

''അല്ലാതെ പേടി ഉണ്ടായിട്ടല്ല..,, വിച്ചു ഒന്ന് ചിരിച്ചു അതിന് അപ്പുവും ഒന്ന് ചിരിച്ച് കൊടുത്തു ''ശരി നീ പഠിച്ചോ., നീ മനസ്സ് കൊണ്ട് ഒാക്കെയായിട്ട് ഒന്നാകാം നമുക്ക്., ഇപ്പോ എന്‍റെ കുരുട്ട് മണി നാളെത്തേക്കുള്ളത് നന്നായി പഠിച്ചോ..,, എനിക്ക് കുറച്ച് മെയ്ല്‍ ചെക്ക് ചെയ്യാന്‍ ഉണ്ട്..,, വിച്ചു അവളെ ചെവിക്കടുത്തായി ഉമ്മ വെച്ച് എണീറ്റ് ബെഡില്‍ ചാരിയിരുന്ന് ലാപ്പെടുത്ത് മടിയില്‍ വെച്ച് മെയ്ല്‍ ചെക്ക് ചെയ്തോണ്ടിരുന്നു അപ്പുവും സന്തോഷത്തോടെ പഠിക്കാനിരുന്നു -- അപ്പു ഉറക്കം വന്നതും ബുക്ക് മടക്കി വെച്ച് എണീറ്റു സമയം നോക്കിയപ്പോ ഒരു മണി കഴിഞ്ഞിട്ടുണ്ട് ബെഡില് ലാപ് തുറന്ന് വെച്ച് ഇരുന്ന് സുഖമായി ഉറങ്ങുന്ന വിച്ചൂനെ കണ്ട് ചെറുപുഞ്ചിരിയോടെ നോക്കി നിന്നു ലാപെടുത്ത് വെച്ച് വിച്ചൂനെ മെല്ലെ ബെഡില്‍ കിടത്തി വിച്ചൂന് ചേര്‍ന്ന് കിടന്ന് അവന്‍റെ നെറ്റിയില്‍ ചുംബിച്ച് അവനെ ചുറ്റി പിടിച്ച് നെഞ്ചില്‍ തലവെച്ച് അപ്പുവും കിടന്നു രണ്ട് കൈ വന്ന് അപ്പൂനെ പൊതിഞ്ഞ് പിടിച്ചു ''ഉറങ്ങിയില്ലായിരുന്നോ..,, അപ്പു മെല്ലെ ചോദിച്ചു ''മ്മ്.,ഇപ്പോ ഉണര്‍ന്നെ ഒള്ളു..,, ഉറങ്ങിക്കോ.,നാളെ എക്സാം ഉള്ളതല്ലെ..,, വിച്ചു അവളെ ഒന്നൂടെ ഇറുകെ പിടിച്ച് പുറത്ത് തട്ടിയുറക്കി...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story