വിനയാർപ്പണം: ഭാഗം 33

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

അപ്പൂന്‍റെ ഫോണിലേക്ക് തുരതുരേ മെസ്സേജ് ട്യൂണ്‍ വെന്നതും വിച്ചു അത് തുറന്ന് നോക്കി ''l love you appu....♡♡♡'!!! എന്ന കുറേ മെസ്സേജ് കണ്ടതും വിച്ചൂന്‍റെ രക്തം തിളച്ചു '''അപ്പൂ.....!!!!!!!!!! വിച്ചു വീട് കുലുങ്ങും വിതം അലറി ''എന്താ വിച്ചേട്ടാത്.,,ഇങ്ങനെ അലറി വിളിച്ചാല്‍ നാട്ടുക്കാര് ഒാടി വരുട്ടോ..,, അപ്പു ഒാടി കിതച്ച് വന്ന് കൊണ്ട് പറഞ്ഞു ''ആര് വന്നാലും കേട്ടാലും എനിക്കെന്താ..,, ആരാഡീ ഇത്..,,ഏതവനാ നിനക്ക് i love you അയക്കാന്‍..,, വിച്ചു കലിപ്പോടെ ചോദിച്ചു ''അത് ഏതേലും നരമ്പന്‍ ആകും., നിങ്ങളെ കൈയ്യില്‍ അല്ലെ മന്‍ഷ്യാ ഫോണ്‍., അങ് ചോദിക്ക് ആരാന്ന്..,, അപ്പു അതിലേറെ കലിപ്പിലായി., ''അത് ശരിയാണെല്ലോ., എന്‍റെ ഭാര്യയെ വിളിച്ച് തോന്നിവാസം പറയാന്‍ ആര്ക്കാണിത്ര ധൈര്യം..,, വിച്ചു ഇങ്ങനെ പറഞ്ഞതും വീണ്ടും മെസ്സേജ് ട്യൂണ് വന്നു വിച്ചു അപ്പൂനെ ഒന്ന് നോക്കി മെസ്സേജ് ഒാപ്പണ്‍ ചെയ്തു

അപ്പുവും മെസ്സേജ് കാണാന്‍ വിച്ചൂന്‍റെ കഴുത്തിലൂടെ കൈയ്യില്‍ കാലെത്തി നോക്കി അപ്പൂന്‍റെ കാട്ടി കൂട്ടല്‍ കണ്ട് വിച്ചു ബെഡിലിരുന്നു.,അടുത്തായി അപ്പുവും വിച്ചു ഫോണിലേക്ക് നോട്ടം മാറ്റി..,, ''അപ്പൂസേ..,,ഏട്ടന്‍റെ മുത്ത് എന്താ റിപ്ലെ തരാത്തെ., ആ വിനയ് ഉണ്ടോ അവിടെ..,, മെസ്സേജ് കണ്ടതും വിച്ചു അപ്പൂനെ ഒരു നോട്ടം., അത് കണ്ട് അപ്പു അവനൊന്ന് ഇളിച്ച് കൊടുത്തു ''വിച്ചേട്ടന്‍ എന്നെ നോക്കീട്ടെന്താ., എനിക്കൊന്നും അറീല ഈ കാട്ടുകോഴിയെ., നമ്മളെ തെറ്റിക്കാന്‍ ആരോ അയക്കുന്നതാണന്നാ എനിക്ക് തോന്നുന്നെ..,, എന്നാലും ആരായിരിക്കും ഈ നരമ്പന്‍., അപ്പു താടിക്കും കൈ കൊടുത്ത് ആലോചിച്ചു ''അതെന്നെ ഞാനും ആലോചിക്കുന്നെ., നിന്നെ പ്രേമിക്കാന്‍ മാത്രം ഗതികെട്ടവന്‍ ആരാണിത്.,, വിച്ചു അപ്പൂനെ പിരികേറ്റി ''എനിക്കെന്താ മന്‍ഷ്യാ ഒരു കുറവ് ഞാന്‍ നല്ല സുന്ദരിയല്ലെ..,,

''കുറവുണ്ടോ കൂടുതലുണ്ടോ എന്നറിയാന്‍ നീ വല്ലോം കാണിച്ച് തന്നാലല്ലെ..,, വിച്ചു അപ്പൂനെ നോക്കി കണ്ണുറുക്കി ''ച്ഛീ..,,വൃത്തികേട് പറയാതെ മെസ്സേജ് അയക്കുന്നവനെ കണ്ട് പിടിക്ക്..,, അപ്പു പറഞ്ഞതും വീണ്ടും മെസ്സേജ് ട്യൂണ്‍ വന്നു ''അപ്പൂ...,,നിനക്കെന്നെ മനസ്സിലായില്ലെ..,, മെസ്സേജ് കണ്ട് അപ്പുവും വിച്ചുവും മുഖത്തോട് മുഖം നോക്കി എന്നിട്ട് വിച്ചു ഫോണില്‍ ടൈപ്പ് ചെയ്ത് ''ഇല്ല എനിക്ക് മനസ്സിലായില്ല..,, ''ഇത് ഞാനാണ് നിന്‍റെ മാത്രം ഉണ്ണി..,, റിപ്ലെ വന്നതും വിച്ചു അപ്പൂനെ നോക്കി ''എന്നെ നോക്കണ്ട.,എനിക്കാകെ അറിയുന്ന ഉണ്ണി.,ഉണ്ണി മുകുന്ദനാ അങ്ങേര് എന്തായാലും എനിക്ക് മെസ്സേജ് അയക്കില്ലല്ലോ..,, അപ്പു പറഞ്ഞു ''എന്നാ ഇനി നമുക്കൊരു കളി കളിച്ചാലോ അപ്പൂ..,, വിച്ചു അപ്പൂനെ നോക്കി കണ്ണിറുക്കി., അപ്പു അതിന് തംസപ്പ് കാണിച്ചു അങ്ങനെ അപ്പൂന്‍റെ ഫോണില്‍ നിന്ന് വിച്ചു ഉണ്ണിക്ക് മെസ്സേജ് അയക്കാന്‍ തുടങ്ങി

''ഉണ്ണിയേട്ടാ സത്യം പറഞ്ഞാ എനിക്കിയാളെ മനസ്സിലായില്ല., ഒരു ഫോട്ടോ പെട്ടന്നയക്കോ എന്‍റെ ഹസ്ബന്‍റിപ്പോ വെരും അതാ പെട്ടന്നയക്കണെ..,, മെസ്സേജ് സെന്‍റ് ചെയ്തു ''അത് വേണ്ട ബേബീ..,,നമ്മുക്ക് നേരിട്ട് കാണാം..,, ഉണ്ണിയുടെ റിപ്ലെ വന്നു ''ഉണ്ണിയേട്ടന് എന്നെ അത്രക്ക് ഇഷ്ട്ടാണോ..,, എന്നെ എവിടെ വെച്ചാ കണ്ടേ..,, വിച്ചു അപ്പൂനെ നോക്കി ചിരിച്ച് മെസ്സേജ് സെന്‍റ് ചെയ്തു '''എനിക്ക് എന്‍റെ ജീവനേക്കാള്‍ ഇഷ്ട്ടവാ..,, ബാക്കിയെല്ലാം നേരിട്ട് കാണുമ്പോ പറയാം..,, ഉണ്ണിയുടെ റിപ്ലെ വിച്ചൂനത്ര പിടിച്ചില്ല ''ജീവിനേക്കാള്‍ ഇഷ്‌ട്ടമാണെന്ന് പറഞ്ഞാല്‍ എനിക്ക് വേണ്ടി മരിക്കാന്‍ തെയ്യാറാണോ..,, വിച്ചു ടൈപ്പ് ചെയ്യുന്നത് കണ്ട് അപ്പു അവനെ വായിം തുറന്ന് നോക്കി ''നിനക്ക് വേണ്ടി നൂര്‍ വട്ടം മരിക്കാനും ഞാന്‍ തെയ്യാറാണ് അപ്പൂ..,, റിപ്ലെ വന്നതും വിച്ചൂന്‍റെ ദേഷ്യം നുരഞ്ഞ് പൊന്തി ''എങ്കില്‍ പോയി ചാവടാ പട്ടി..,, വിച്ചു ഇങ്ങനെ ടൈപ്പ് ചെയ്ത് സെന്‍റാന്‍ നിന്നതും അപ്പു ഫോണ്‍ തട്ടി പറിച്ച് വാങ്ങി ''ഈ വിച്ചേട്ടന്‍ ഇപ്പോ എല്ലാം കുളമാക്കിയേനെ.,നമുക്കാളെ കണ്ടെത്തണ്ടേ.,

എങ്കില്‍ കുറച്ച് സ്നേഹത്തോടെ റിപ്ലെ കൊടുക്കണം., അപ്പു വിച്ചൂനെ കണ്ണുരുട്ടി നോക്കി എന്നിട്ട് അപ്പു മെസ്സേജ് ടൈപ്പ് ചെയ്തു ''ഇത്രക്കും എന്നെ സ്നേഹിക്കുന്നയാള്‍ ഉണ്ടായിട്ടും ഞാന്‍ അറിയാതെ പോയല്ലോ., എത്രയും പെട്ടന്ന് നമുക്ക് കാണണം..., പറ്റുകയാണെങ്കില്‍ നാളെ തന്നെ..,, അപ്പു മെസ്സേജ് സെന്‍റ് ചെയ്തു ''ഒാക്കെ ഡിയര്‍..,,നാളെ രാവിലെ പത്ത് മണിക്ക് നമ്മുക്ക് മീറ്റ് ചെയ്യാം., ലൊക്കേഷന്‍ ഞാന്‍ അയക്കാം..,, ഉണ്ണീടെ മെസ്സേജ് വന്നതും വിച്ചു ഒരു പുച്ഛത്തോടെ ചിരിച്ചു ''നാളെ കാണാം.,Bye അപ്പു ഫോണ്‍ ഒാഫാക്കി വിച്ചൂനെ നോക്കി ''അപ്പോ നാളെ അങ്കതളത്തിലേക്ക് പോകാം അല്ലെ അപ്പൂ..,, വിച്ചു നിഗൂഢമായി ചിരിച്ചു ബെഡിലേക്ക് കിടന്നു ''അയാളെ എല്ലെങ്കിലും ബാക്കി വെക്കണെ വിച്ചേട്ടാ..,, അപ്പു വിച്ചൂന്‍റെ കവിളില്‍ നുള്ളി പോകാന്‍ നിന്നു ''ഹാ..,,അങ്ങനെയങ് പോയാലോ..,, ഇവിടെ കിടക്ക്..,,

നമ്മുക്ക് കുറച്ച് കൊച്ച് വര്‍ത്താനം ഒക്കെ പറഞ്ഞിരിക്കാന്നെ..,, വിച്ചു പ്രത്യേക താളത്തില്‍ പറഞ്ഞു ''വേണ്ടായേ., എന്‍റെ ഭര്‍ത്തൂന്‍റെ കൊച്ച് വര്‍ത്താനം വേറെ എവിടേലും എത്തും അതോണ്ട് ഞാ പോണ്..,, അപ്പു വേഗം കിച്ചണിലേക്ക് മുങ്ങി അത് കണ്ട് വിച്ചു ചിരിച്ചോണ്ട് തിരിഞ്ഞ് കിടന്നു കുറച്ച് കഴിഞ്ഞതും വിച്ചു എണീറ്റ് താഴേക്ക് പോയി കിച്ചണിലേക്കൊന്ന് നോക്കിയപ്പോ അപ്പു തിരിക്കിട്ട് കറിയുണ്ടാക്കാണ് വിച്ചു പരിസരം ഒന്ന് വീക്ഷിച്ചു ആരും ഇല്ലെന്ന് കണ്ടെതും വിച്ചു പുറകിലൂടെ പോയി കെട്ടിപിടിച്ചു പെട്ടന്ന് ഞെട്ടിയ അപ്പൂന്‍റെ കൈയ്യില്‍ നിന്ന് കറി ഇളക്കി കൊണ്ടിരുന്ന തവി താഴെ വീണു '''എന്‍റെ വിച്ചേട്ടാ പേടിപ്പിച്ച് കളഞ്ഞല്ലോ..,, അപ്പു വിച്ചൂന്‍റെ പിടി വിടീപ്പിക്കാന്‍ ശ്രമിച്ചോണ്ട് പറഞ്ഞു ''ഹാ..,,കിടന്ന് പിടക്കാതെ അടങ്ങി നില്‍ക്ക് പെണ്ണെ..,,

വിച്ചു അപ്പൂനെ അവന്‍റെ നേരെ നിര്‍ത്തിച്ച് വയറിലൂടെ ചുറ്റി പിടിച്ചു ചെവികരുകില്‍ ചുണ്ട് ചേര്‍ത്ത് പറഞ്ഞതും അപ്പു ഒന്ന് വിറച്ചോണ്ട് വിച്ചൂന്‍റെ കണ്ണിലേക്ക് നോക്കി വിച്ചൂന്‍റെ കണ്ണിലെ പ്രണയകടലില്‍ മുങ്ങും തോറും അവള്‍ക്ക് അവളെ തന്നെ നഷ്ട്ടപ്പെടുന്ന പോലെ തോന്നി രണ്ട് പേരും മതിവരാതെ കണ്ണിലൂടെ പ്രണയം കൈമാറി അതിന്‍റെ അവസാനം എന്നോണം അപ്പു നാണത്തോടെ മുഖം താഴ്ത്തി ഇത് കണ്ട് വിച്ചു അപ്പൂന്‍റെ താടിയില്‍ പിടിച്ച് മുഖം ഉയര്‍ത്തി അപ്പൂന്‍റെ രണ്ട് കണ്ണിലും അമര്‍ത്തി ചുംബിച്ചു ''വി..വിച്ചേട്ടാ..,,ആരേലും കാണും.,വിച്ചേട്ടനിപ്പോ പോ..,, അപ്പു അവനെ തള്ളിമാറ്റാന്‍ നോക്കി ''മ്ഹ്..,, വിച്ചു നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി അപ്പൂന്‍റെ മുഖത്തേക്ക് തലതാഴ്ത്തി അത് കണ്ട് അപ്പു കണ്ണ് ഇറുക്കെ അടച്ച് വിച്ചൂന്‍റെ ഷര്‍ട്ടില്‍ പിടി മുറുക്കി വിച്ചു അത്യന്തം പ്രണയത്തോടെ അവളെ ചെഞ്ചുണ്ട് സ്വന്തമാക്കി ''അയ്യോ...,,അമ്മേ..,,അച്ഛാ ടൈറ്റാനിക്ക് ലൈവായി കാണണമെങ്കില്‍ ഒാടിവായോ..,, വിനൂന്‍റെ ശബ്ദം കേട്ടതും വിച്ചു അപ്പുവില്‍ നിന്നകന്ന് മാറി

''നീ ഇപ്പോ എവിടെന്ന് പൊട്ടിമുളച്ചു മരഭൂതമേ?.,, വിച്ചു ദേഷ്യത്തോടെ ചോദിച്ചു ''ചൂടാവാതെ ബ്രോ..,, നിങ്ങള്‍ കണ്ട്ന്യൂ ചെയ്യൂ..,,ലൈവായി കാണാന്‍ അടിപൊളിയാ..,, വിനു പ്രത്യേക താളത്തില്‍ പറഞ്ഞതും അപ്പു വിച്ചൂന്‍റെ പുറകിലൊളിച്ചു ''പ്ഫാ..,ഭാര്യ ഭര്‍ത്താക്കന്മാരെ സ്വകാര്യതയില്‍ ഒളിഞ്ഞ് നോക്കാന്‍ നാണമില്ലെ തെണ്ടീ നിനക്ക്.,, നീ പോയി ട്യൂഷന്‍ സെന്‍ററിന്‍റെ മുന്നില്‍ വായിനോക്ക്., നിന്‍റെ മറ്റവള്‍ കാത്തിരിക്കുന്നുണ്ടാകും..,, ''താങ്ക്സ് ബ്രോ ഒാര്‍മിപ്പിച്ച് തന്നതിന് എന്‍റെ പാറു അവിടെ വൈറ്റിംങായിരിക്കും.,, അപ്പോ ശെരി നിങ്ങള്‍ കണ്ടിന്യൂ.. വിനു കൂളിംങ് ഗ്ലാസിലൊന്ന് ഊതി കണ്ണില്‍ വെച്ച് പോയി ഇത് കണ്ട് ഒരു ദീര്‍ഘ നിശ്വാസത്തോടെ നിന്ന അപ്പൂനെ വിച്ചു വീണ്ടും കൈകുള്ളിലാക്കി കിസ്സ് ചെയ്യാന്‍ പോയി ''ഡാ..,,ചെക്കാ..,,നീ ഇപ്പോ അടുക്കളയില്‍ നിന്ന് എണീറ്റ് പോകാറില്ലെ..,,

ഡോറിന്‍റെ അവിടെ നിന്ന് എളിയില്‍ കൈ വെച്ച് കൊണ്ട് അമ്മ ചോദിച്ചു ''ദാ വെന്നു അടുത്തത്.,ഞാ പോണ്..,, വിച്ചു അവിടെന്ന് നിരാശയോടെ സ്ഥലം വിട്ടു ''അച്ഛനും അമ്മയും എന്തെ ലേറ്റായത്., അപ്പു ചമ്മല്‍ മറച്ച് വെച്ചു പറഞ്ഞു ''ഞങ്ങള്‍ കറക്ട് സമയത്താ മോളെ വന്നത് അതോണ്ട് പുന്നാര മോന്‍റെ കള്ളത്തരം പിടിച്ചില്ലെ., അച്ഛന്‍ പറഞ്ഞതും അപ്പു ചമ്മി തിരിഞ്ഞ് നിന്ന് കറി ഇളക്കി കൊണ്ടിരുന്നു  രാത്രി ആയതും വിച്ചൂന്‍റെ മനസ്സില്‍ നാളെ അപ്പൂന് മെസ്സേജ് അയച്ച ഉണ്ണിയെ കാണാന്‍ പോകുന്ന കാര്യമായിരുന്നു അപ്പു റൂമിലേക്ക് വന്നപ്പോയേക്കും വിച്ചു ആലോചിച്ച് ആലോചിച്ച് ഉറങ്ങി പോയിരുന്നു അപ്പു ചെറു ചിരിയോടെ ഫ്രഷായി വന്ന് വിച്ചൂന്‍റെ നെറ്റിയില്‍ ചുംബിച്ച് വിച്ചൂനോട് ചേര്‍ന്ന് അവന്‍റെ ചൂട് പറ്റി കിടന്നു .

''അപ്പൂ...,,ഒന്ന് വേഗം ഇറങ്ങുന്നുണ്ടോ നീ, പത്ത് മണി കഴിഞ്ഞു..,, വിച്ചു കാറിന്‍റെ ബോണറ്റില്‍ ചാരി നിന്ന് വീടിന്‍റെ ഉള്ളിലേക്ക് നോക്കി ഉറക്കെ അപ്പൂനെ വിളിച്ചു ''ഹോ..,ദാ വരുന്നു വിച്ചേട്ടാ..,, അപ്പു സാരി ഒന്നൂടെ ശെരിയാക്കി വീട്ടിലുള്ളവരോട് യാത്രപറഞ്ഞ് കാറിലേക്ക് കയറി അപ്പു കയറിയതും വിച്ചു കാര്‍ കത്തിച്ച് വിട്ടു ഉണ്ണി പറഞ്ഞ കഫെയുടെ മുന്നില്‍ കാര്‍ നിര്‍ത്തി ''വിച്ചേട്ടാ..,,ഞാന്‍ തനിച്ചെങ്ങനാ.,വിച്ചേട്ടനും വാ..,, ''ഹ്മ്..,നീ ആദ്യം അവന്‍ വെന്നോന്ന് ചോദിച്ചോക്ക്..,, വിച്ചു പറഞ്ഞതും അപ്പു മെസ്സേജയച്ചു അവന്‍ വന്നിട്ടുണ്ടെന്നറിഞ്ഞതും അപ്പു ആദ്യം കാറില്‍ നിന്നിറങ്ങി.,...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story