വിനയാർപ്പണം: ഭാഗം 34

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

''വിച്ചേട്ടാ..,,ഞാന്‍ തനിച്ചെങ്ങനാ.,വിച്ചേട്ടനും വാ..,, ''ഹ്മ്..,നീ ആദ്യം അവന്‍ വെന്നോന്ന് ചോദിച്ചോക്ക്..,, വിച്ചു പറഞ്ഞതും അപ്പു മെസ്സേജയച്ചു അവന്‍ വന്നിട്ടുണ്ടെന്നറിഞ്ഞതും അപ്പു ആദ്യം കാറില്‍ നിന്നിറങ്ങി., ''വിച്ചേട്ടനും വാ എനിക്കെന്തോ പേടിയാകുന്നു..,, അപ്പു കാറില്‍ ഇരിക്കുന്ന വിച്ചൂനോട് പറഞ്ഞു ''നീ ആരെ ഈ പേടിക്കുന്നെ ആ ഉണ്ണിയേയോ., അത് ഏതേലും മണ്ണുണ്ണി ആയിരിക്കും അല്ലാതെ നിന്നെ ആരേലും പ്രേമിക്കോ..,, വിച്ചു അപ്പൂനെ പിരികേറ്റി ''ദേ വിച്ചേട്ടാ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട..,, ''അച്ചോടാ ഏട്ടന്‍റെ മുത്തിന് ദേഷ്യം പിടിക്കുന്നുണ്ടോ..,, വിച്ചു വീണ്ടും അവളെ കളിയാക്കി അതിന് വിച്ചൂന് നേരെ ഒരു കത്തുന്ന നോട്ടം നോക്കി അപ്പു കഫെയിലേക്ക് കയറാന്‍ നിന്നതും വിച്ചു കാറില്‍ നിന്ന് വേഗത്തിലിറങ്ങി അപ്പൂന്‍റെ കൈയ്യില്‍ കൈ ചേര്‍ത്ത് പിടിച്ച് അകത്തേക്ക് കയറി ''ഉണ്ണിയേട്ടന്‍ ഫസ്റ്റേ..,, എന്നും പറഞ്ഞ് മുന്നിലേക്ക് ചാടിയ ആളെ കണ്ട് രണ്ട് പേരും കണ്ണും തള്ളി നോക്കി നിന്നു

വിച്ചു അപ്പൂന്‍റെ കൈ വിട്ട് മുന്നില്‍ നില്‍ക്കുന്നവന് കരണം നോക്കി ഒന്ന് കൊടുത്തു മുന്നില് കവിളില്‍ കൈ വെച്ച് നില്‍ക്കുന്നവനെ രൂക്ഷമായി നോക്കി വിച്ചു ചുറ്റുമൊന്ന് വീക്ഷിച്ചു എല്ലാവരും അവരെയാണ് ശ്രദ്ധിക്കുന്നത് എന്ന് മനസ്സിലാക്കിയ വിച്ചു അവന്‍റെ കൈ പിടിച്ച് കഫെയിലെ ആളൊയിഞ്ഞ ഭാഗത്തേക്ക് നടന്നു പുറകില്‍ ചിരി പിടിച്ച് വെക്കാന്‍ കഴിയാതെ മുഖം പൊത്തി ചിരിച്ച് അപ്പുവും ''പ്ഫ...,,സ്വന്തം പെങ്ങളെ ജീവിതം നശിപ്പിക്കുന്നോഡാ തെണ്ടി.., വിച്ചു വീണ്ടും അടിക്കാന്‍ പോയതും അര്‍ജു കൈ കൂപ്പി അപ്പൂന്‍റെ ബാക്കിലൊളിച്ചു ''അളിയാ..,,,ക്ഷമിക്കണം.. ഒരു തമാശക്ക് ചെയ്തതാ., ഇന്ന് ഏപ്രീല്‍ ഒന്നാണ്., നിങ്ങളെ വിളിച്ച് വരുത്തി ഏപ്രീല്‍ ഫൂള്‍ ആക്കാന്‍ നിന്നതാ..,, എന്നാലും എന്ത് അടിയാ അടിച്ചെ.,, അര്‍ജു കവിള്‍ പൊത്തിപിടിച്ചോണ്ട് പറഞ്ഞു ''അവന്‍റൊരു ഏപ്രീല്‍ ഫൂള്‍., നീ ഒറ്റക്ക് പ്ലാന്‍ ചെയ്തതാണോ അതോ അണിയറയില്‍ വേറെ വല്ലവരും ഉണ്ടോ..,, ''ഉണ്ടല്ലോ.,നിന്‍റെ അനിയന്‍ വിനു..,,, അര്‍ജു പറഞ്ഞു ''എന്നിട്ട് ആ തെണ്ടിയെവിടെ..,,

വിച്ചു ചുറ്റും നോക്കി ''ഇവിടെ എവിടെയോ ഉണ്ടായിരുന്നു..,, അര്‍ജു കഫെ മുയുവന്‍ തപ്പിയെങ്കിലും അവനെ കണ്ടില്ല ''ഇപ്പോ ചേട്ടായിക്കെന്ത് മനസ്സിലായി..,, അപ്പു കൈ കെട്ടി അര്‍ജുനോട് ചോദിച്ചു ''ഈ കാലത്ത് ഒരു പട്ടിയേയും വിശ്വസിക്കാന്‍ പറ്റത്തില്ലെന്ന്., എന്നാലും സംഭവം കൈയ്യീന്ന് പോയെന്ന് മനസ്സിലായപ്പോ ആ ചെറ്റ മുങ്ങിയല്ലോ.,ലവനെ ഞാനൊന്ന് കാണുന്നുണ്ട്..,, അര്‍ജു വിനൂനെ മനസ്സില്‍ ശരിക്കും അങ് സ്മരിച്ചു ''എന്നാലും എന്‍റെ ഉണ്ണി ചേട്ടായീ..,, എനിക്കും വേണ്ടി മരിക്കാന്‍ വരെ തയ്യാറാണെന്ന് പറഞ്ഞല്ലോ.,അത് ശരിക്കും പറഞ്ഞതാണോ ചേട്ടായി..,, അപ്പു അര്‍ജുന്‍റെ കൈയ്യില്‍ തൂങ്ങി താടിയിലൊക്കെ തൊട്ട് കൊഞ്ചലോടെ ചോദിച്ചു ''ഒന്ന് പോടീ അവിടെന്ന് എനിക്ക് ഭ്രാന്തല്ലെ., അര്‍ജു അവളെ പിടിച്ച് മാറ്റിയതും അപ്പു മുഖവീര്‍പ്പിച്ച് വിച്ചൂന്‍റെ അടുത്തോട്ട് നിന്നു ഇത് കണ്ട് അര്‍ജു ചിരിയോടെ അപ്പൂന്‍റെ കൈ പിടിച്ച് വലിച്ച് ചേര്‍ത്തി നിര്‍ത്തി ''നീ എന്‍റെ ജീവന്‍ തന്നെയാഡീ പെണ്ണെ.., എന്‍റെ കുഞ്ഞ് പെങ്ങള്‍ ഇല്ലെങ്കില്‍ ഈ അര്‍ജുന്‍ ഇല്ല..,,

അര്‍ജു അപ്പൂന്‍റെ നെറുകില്‍ ചുണ്ടമര്‍ത്തിയതും അപ്പൂന്‍റെ കണ്ണ് നിറഞ്ഞു അപ്പു സ്നേഹത്തോടെ അര്‍ജുനെ കെട്ടിപിടിച്ചു വിച്ചു ഇതെല്ലാം ഒരു ചിരിയോടെ ഒപ്പിയെടുത്തു ''പിന്നെ എനിക്കുള്ള ഒരു പേടിയെന്താന്ന് വെച്ചാല്‍ ഈ മരങ്ങോടന്‍റെ കൈയ്യില്‍ ആണല്ലോ നിന്നെ ഏല്‍പിച്ചെ., എനിക്ക് കിട്ടിയ പോലൊരു അടി നിനക്ക് കിട്ടിയാല്‍ നിന്നെ ഒന്ന് വടിച്ചെടുക്കാന്‍ പോലും ഉണ്ടാകില്ല.,, അര്‍ജു ഇങ്ങനെ പറഞ്ഞതും അത് വരെ ചിരിച്ചോണ്ടിരുന്ന വിച്ചൂന്‍റെ മുഖം മാറി അത് മനസ്സിലാക്കിയ അര്‍ജു അവനൊന്ന് ഇളിച്ച് കൊടുത്തു പിന്നെ അങ്ങോട്ട് രണ്ടും കൂടെ കഫെ ആണെന്ന് പോലും ഒാര്‍ക്കാതെ തെറി വിക്ഷേപണം ആയിരുന്നു അവരെ കച്ചറ ഇന്നൊന്നും കഴിയില്ലെന്ന് മനസ്സിലാക്കിയ അപ്പു ടേബിളില്‍ ഇരുന്നു വേണ്ടതൊക്കെ ഒാഡര്‍ ചെയ്ത് കഴിക്കാന്‍ തുടങ്ങി തെറി അഭിലേഷം കഴിഞ്ഞ് രണ്ടും ക്ഷീണിച്ച് തളര്‍ന്ന് കിതച്ച് നോക്കുമ്പോ അപ്പു ഭയങ്കര തീറ്റയാണ് ടേബിളിലുള്ള സാധനങ്ങള്‍ കണ്ട് രണ്ടിന്‍റേയും കണ്ണ് തള്ളി

''ഡീ..,,കുരുട്ടെ.,ഇനി വല്ലോം ഒാഡര്‍ ചെയ്യാന്‍ ബാക്കിയുണ്ടോ..,, വിച്ചു അവളെ അടുത്ത് ചെയര്‍ വലിച്ചിട്ടിരുന്നു ''ഒന്നൂടെ വെരാനുണ്ട് വിച്ചേട്ടാ..,, ഇവരുടെ സ്പെഷ്യല്‍ ഡിഷാണ്., കുറച്ച് ടൈം എടുക്കുംന്നാ പറഞ്ഞെ..,, അപ്പു നിഷ്കളങ്കമായി പറഞ്ഞ് തീറ്റ കണ്ടിന്യൂ ചെയ്തു '''ഡാ..,മണ്ണുണ്ണി നിനക്ക് ഇങ്ങോട്ട് തന്നെ എഴുന്നള്ളണായിരുന്നു..,, വിച്ചു അര്‍ജുനെ നോക്കി പല്ല്കടിച്ച് അതിന് ഒന്ന് ചിരിച്ച് കൊടുത്ത് അര്‍ജു വിച്ചുവില്‍ നിന്ന് കുറച്ച് നീങ്ങിയിരുന്നു ആരോഗ്യം മുഖ്യം ബിഗിലെ ''എന്‍റെ വിച്ചൂ..,,നീ എന്‍റെ പെങ്ങള്‍ക്ക് ഒന്നും വീട്ടില്‍ന്ന് കൊടുക്കാറില്ലെ., രണ്ട് ദിവസായിട്ട് പട്ടിണി ആണെന്ന് തോന്നുന്നല്ലോ..,, അര്‍ജു പോലും ആദ്യായിട്ടായിരുന്നു അപ്പൂന്‍റെ ഇങ്ങനൊരു തീറ്റ കാണുന്നത് ''ഒന്ന് പോയേഡാ.,മൂന്ന് കുറ്റി പുട്ട് ചുട്ടാല്‍ അതിലെ രണ്ട് കുറ്റി ഇവള്‍ തന്നെ തിന്നും.,, വിച്ചു പറഞ്ഞത് കേട്ട് അപ്പു കഴിപ്പ് നിര്‍ത്തി വിച്ചൂനെ തുറിച്ച് നോക്കി ''ദേ വിച്ചേട്ടാ കള്ളം പറഞ്ഞാ ഈ കേക്ക് പീസെടുത്ത് വായീ കുത്തി കേറ്റും..,,

അപ്പു പറഞ്ഞതും വിച്ചു കൈ കൂപ്പി അര്‍ജു പിന്നെ അധികം നേരം നോക്കി നില്‍ക്കാതെ അപ്പൂന്‍റെ ഒപ്പം കൂടി കഴിക്കാന്‍ തുടങ്ങി അത് കണ്ട് വിച്ചുവും അടങ്ങി നിന്നില്ല തീറ്റയെല്ലാം കഴിഞ്ഞതും ബില്ലെത്തി അര്‍ജു ബില്ല് തുറന്ന് നോക്കിയതും കണ്ണ് തള്ളി 2999/- ''ചേട്ടാ ഒരു രൂപയുടെ കോപീകോ കൂടെ തരുമോ 3000തികക്കാനായിരുന്നു.,ചില്ലറയില്ല അതോണ്ട.,, അര്‍ജു പറഞ്ഞതും ''ശെരി സാറെന്നും പറഞ്ഞ് പോണ വെയ്റ്ററെ കണ്ട് അര്‍ജു വായിം തുറന്ന് നോക്കി നിന്നു അര്‍ജു വിച്ചൂനൊന്ന് ഇളിച്ച് കൊടുത്ത് ബില്ല് വിച്ചൂന്‍റെ അടുത്തേക്ക് നീക്കി വെച്ചു ''നീ തന്നെയങ് കൊടുത്താല്‍ മതി., ഏപ്രീല്‍ ഫൂളാക്കാന്‍ വരുത്തിച്ചതല്ലെ , നിനക്കിട്ട് ഞങ്ങളെ വകയൊരു പണിയിരിക്കട്ടെ..,,, വിച്ചു അര്‍ജുന് നേരെ തന്നെ നീക്കി വെച്ചു ''അപ്പോ അങ്ങനെയാണ് കാര്യങ്ങള്‍ അല്ലെ., വെയ്റ്റര്‍ ഒരു ഷവര്‍മ്മ പാര്‍സല്‍..,, അര്‍ജു വിളിച്ച് പറഞ്ഞു ''സോറി സാര്‍ ഷവര്‍മ്മ ആയിട്ടില്ല., രണ്ട് മണിക്ക് ശേഷമെ ആകൂ..,, ''അങ്ങനെയെങ്കില്‍ ഒരു ബര്‍ഗര്‍.,, അര്‍ജു ഒാഡര്‍ കൊടുത്തു

''എന്തോന്നാഡാ.,ഇതൊന്നും തികയാഞ്ഞിട്ടാണോ ഇനി ബര്‍ഗര്‍ പാര്‍സല്‍ വാങ്ങുന്നെ.,, വിച്ചു തലക്ക് കൈ വെച്ചു ''ഇത് നിന്‍റെ അനിയനാ., കൂടെ നിന്ന് ചതിച്ചതിന്., അവനിട്ട് ഞാനിന്ന് സ്പെഷ്യല്‍ ബര്‍ഗര്‍ കൊടുക്കും..,, അര്‍ജു എന്തോ ചിന്തിച്ച് പറഞ്ഞു ബില്ല് പേ ചെയ്ത് ബര്‍ഗറും കൊണ്ട് മൂന്നാളും ഇറങ്ങി ''ഒരു മിനിറ്റ് ഞാനിപ്പോ വരാം.., ഇതും കൂടെ ദയവ് ചെയ്ത് കേറ്റരുത് പ്ലീസ്., ബര്‍ഗര്‍ അപ്പൂന്‍റെ കൈയ്യില്‍ കൊടുത്ത് അര്‍ജു അടുത്തുള്ള കടയിലേക്ക് കയറി അപ്പുവും വിച്ചുവും കാറില്‍ കയറി ''എന്നാലും എന്‍റെ അപ്പൂ എന്ത് തീറ്റയാടീ ഇത്., ഈ കുഞ്ഞ് വയറില്‍ ഇതിനും മാത്രം സ്ഥലം എവിടെ..,, വിച്ചു വയറിലേക്ക് കൈ കൊണ്ട് വന്നതും അപ്പു അത് തട്ടിമാറ്റി ''എന്‍റെ വിച്ചേട്ടാ.,അത് ചേട്ടായിക്കിട്ടൊരു പണി കൊടുത്തതാ., ഇനി ഇങ്ങനെയുള്ള പണിയും കൊണ്ട് നമ്മടെ അടുത്തേക്ക് വരില്ല.,, അപ്പു വിച്ചൂനെ നോക്കി സൈറ്റഡിച്ചു ''സംഭവം കൊള്ളാം., പക്ഷെ നാളെ നിനക്ക് എക്സാം അല്ലെ., വയറ് പണിമുടക്കിയാ എന്തോന്ന് ചെയ്യും., വിച്ചു പിരിഗം പൊക്കി

''ഒരു കുഴപ്പവും ഉണ്ടാകൂല., ഇതേ അര്‍പ്പണയാ., അപ്പു ഗമയോടെ പറഞ്ഞു ''എന്നാ ഈ അര്‍പ്പണ കുട്ടി വിച്ചേട്ടനൊരു മുത്തം തന്നെ..,, വിച്ചു കവിള്‍ കാട്ടി കൊടുത്തതും അപ്പു കവിളില്‍ അമര്‍ത്തി കടിച്ചു ''ആ..ഹ്‌ നീ ശരിക്കും ഒരു പട്ടികുട്ടി തന്നെയാ എന്നാ വേദനയാ.,, വിച്ചു കവിള്‍ ഉഴിഞ്ഞോണ്ട് പറഞ്ഞു അത് കേട്ട് അപ്പു അവന്‍റെ കോളറില്‍ പിടിച്ച് വലിച്ച് കടിച്ചിടത്ത് അമര്‍ത്തി ചുംബിച്ചു ''ഇപ്പോ വേദന മാറിയോ..,, അപ്പു കണ്ണിറുക്കി ''ഒന്നൂടെ തന്നാ മാറും..,, വിച്ചു കവിള്‍ കൊണ്ട് വന്നതും അപ്പു അത് ചിരിയോടെ തട്ടിമാറ്റി അപ്പോയേക്കും അര്‍ജു ബേക്ക് ഡോര്‍ തുറന്ന് കയറി ''അപ്പൂ ആ ബര്‍ഗര്‍ ഇങ് താ..,, അര്‍ജു ബര്‍ഗറിന്‍റെ പാക്ക് വാങ്ങി പൊളിച്ചു വിച്ചുവും അപ്പുവും അവനെന്താ ചെയ്യാന്‍ പോകുന്നതെന്ന് നോക്കി നിന്നു അര്‍ജു പാക്കിലുള്ള ടൊമേറ്റോ കെച്ചപ്പെടുത്ത് അതിലേക്ക് ഇപ്പോ കടയില്‍ നിന്ന് വാങ്ങിയ വിംമ്മിന്‍റെ പാക്ക് പൊളിച്ച് മിക്സ് ചെയ്തു ബര്‍ഗറിന്‍റെ ബണ്ണ് തുറന്ന് മിക്സ് ചെയ്തത് എല്ലായിടത്തും ആക്കി ബണ്‍ വെച്ച് ബര്‍ഗറ് പാക്കിലേക്ക് തന്നെയിട്ടു എല്ലാം റെഡിയായതും അര്‍ജു രണ്ടിനേയും നോക്കി ചിരിച്ചു

''എന്‍റെ ചേട്ടായീ..,,നാളെ ഞങ്ങള്‍ക്ക് എക്സാമാണ്. വിനൂനെ മൂലയില്‍ കിടത്താനാണോ പ്ലാന്‍., പാവം ചെക്കന്‍..,, അപ്പു സങ്കടത്തോടെ പറഞ്ഞു ''ചങ്കിനോട് അത്ര സിംപതി ഒന്നും വേണ്ട., ഡാ വിച്ചൂ നിനക്ക് അനിയനോട് പാവം തോന്നുന്നുണ്ടോ..,, അര്‍ജു ചോദിച്ചു ''ഹേയ് എനിക്കിത് കുറഞ്ഞൂന്നാ തോന്നുന്നെ..,, ''എന്‍റെ വിച്ചേട്ടാ.,പാവം ആ വിനുട്ടന്‍. നിങ്ങളും കൂടെ ഇതിന് കൂട്ട് നില്‍ക്കാണോ..,, അപ്പു പരിഭവത്തോടെ ചോദിച്ചു ''നീ പേടിക്കണ്ട അപ്പൂസേ..,, നാളെ എക്സാം ആയോണ്ട് മാത്രം ഞാന്‍ ഒരു ഗുളിക കൂടെ വാങ്ങിയിട്ടുണ്ട് , അവന്‍ മിനിമം ഒരു പത്ത് വട്ടം ബാത്ത് റൂമില്‍ കയറി ഇറങ്ങിയാല്‍ ഈ ഗുളിക കൊടുത്തോണ്ടൂ അവിടെ നില്‍ക്കും.. , അര്‍ജു ഗുളികയെടുത്ത് അപ്പൂന്‍റെ കൈയ്യില്‍ കൊടുത്തു ''വിച്ചൂ ഈ ബര്‍ഗര്‍ നിന്നെ ഏല്‍പിക്കാണ് ഇത് നീ സുരക്ഷിതമായി വിനൂനെ ഏല്‍പിക്കണം., പിന്നെ എന്നെയൊന്ന് ക്ലബ്ബില് ഇറക്കി താ.

, ആ വിനു തെണ്ടി എന്‍റെ ബൈക്കും കൊണ്ടാ സ്ഥലം വിട്ടെ..,, അര്‍ജു പറഞ്ഞു അര്‍ജുനെ ക്ലബ്ബിലിറക്കി വിച്ചുവും അപ്പുവും വീട്ടിലേക്ക് പോയി വീട്ടിലേക്ക് കയറിയപ്പോ തന്നെ കാണുന്നത് സെറ്റില്‍ മലര്‍ന്ന് കിടന്ന് ടീവി കാണുന്ന വിനൂനെയാണ് ''ഡാ ചെര്‍ക്കാ ഇന്നാ ബര്‍ഗര്‍., നിന്‍റെ കൂട്ടുക്കാരി നിനക്ക് ബര്‍ഗര്‍ വാങ്ങാതെ ഷോപ്പില്‍ന്ന് പോരില്ലെന്ന് വാശിപിടിക്കാ., ഇന്നാ കഴിച്ചോ..,, വിച്ചു ബര്‍ഗര്‍ വിനൂന് കൊടുത്ത് ഭാവമാറ്റം ഒന്നും കൂടാതെ അവിടെന്ന് പോയി ''താങ്ക്സ് അപ്പുട്ടാ..,, വിനു അപ്പൂനോട് പറഞ്ഞതും അപ്പു ഒന്ന് ചിരിച്ച് കൊടുത്ത് വിച്ചൂന്‍റെ പുറകെ പോയി അപ്പുവും വിച്ചുവും ഹാളില്‍ നിന്ന് പോയി വിനു കാണാതെ ഒളിഞ്ഞ് നിന്ന് അവനെ വീക്ഷിക്കാന്‍ തുടങ്ങി അര്‍ജുന്‍റെ ഒാഡര്‍ പ്രകാരം വീഡിയോ എടുക്കാനും മറന്നില്ല വിനു അപകടം ഒന്നും അറിയാതെ ടീവിയിലേക്ക് നോക്കി പാക്കെറ്റ് തുറന്നു ''അയ്യോ പാവം.,ഇപ്പോ കഴിക്കും..,, അപ്പു പറഞ്ഞു ''മിണ്ടാതിരിയെഡീ.,, വിച്ചു അപ്പൂന്‍റെ വായ പൊത്തിപിടിച്ചു വീണ്ടും വിനൂനെ നോക്കി പാക്കെറ്റ് പൊളിച്ച് ബര്‍ഗര്‍ വായീലേക്ക് വെക്കാന്‍ നിന്നതും അച്ഛന്‍ ആ വഴി വന്നു ''വിനൂ..,,അച്ഛനും താഡാ ബര്‍ഗര്‍.., അച്ഛന്‍ വിനൂന്‍റെ കൈയ്യില്‍ നിന്ന് ബര്‍ഗര്‍ വാങ്ങിയതും അപ്പൂന്‍റേയും വിച്ചൂന്‍റേയും കണ്ണ് തള്ളി ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story