വിനയാർപ്പണം: ഭാഗം 36

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

വിച്ചുവും അമ്മയും അപ്പുവും കൂടെ ഫുഡ് കഴിച്ച് സിറ്റ് ഒൗട്ടില്‍ സംസാരിച്ചിരിക്കുമ്പോയാണ് അച്ഛന്‍റെ പോലീസ് ജീപ്പ് മുറ്റത്ത് വന്ന് നിര്‍ത്തിയത് അതില്‍ നിന്ന് ഇറങ്ങി വരുന്ന അച്ഛന്‍റെ കോലം കണ്ട് മൂന്ന് പേരും അറിയാതെ എണീറ്റ് നിന്നു അച്ഛനെ അതാ രണ്ട് പോലീസ്ക്കാര്‍ താങ്ങി ഇറക്കുന്നു '''അയ്യോ..,,ഏട്ടനിത് എന്നാ പറ്റി.,? അമ്മ വെപ്രാളപ്പെട്ട് മുറ്റത്തേക്കിറങ്ങി ''ഞങ്ങള് സാറിനെ ഒന്ന് കിടത്തട്ടെ., പോലീസ്ക്കാര്‍ അച്ഛനെ കൊണ്ട് സെറ്റില്‍ കിടത്തി ''ദൈവമേ എന്ത് പറ്റി എന്‍റെ കൃഷ്ണേട്ടന്..,, വല്ല അടിപിടി കേസിലും തലയിട്ടിടുണ്ടാകും..,, അമ്മ നിലത്ത് ഇരുന്ന് അച്ഛന്‍റെ മുഖത്തും തലയിലും തൊട്ട് നോക്കി കൊണ്ടിരുന്നു ''സാറിനിപ്പോ കുഴപ്പൊന്നും ഇല്ല ചേച്ചി., ഞങ്ങള്‍ വരുന്ന വഴിക്ക് ഡോക്ടറെ കാണിച്ച് ക്ഷീണത്തിന് ട്രിപ്പിട്ടിരുന്നു., ഇനി ഒന്ന് ഉറങ്ങി എണീറ്റാല്‍ തീരാവുന്നതെ ഉള്ളു..,, ഇതാ മരുന്ന് ഉറങ്ങി എണീറ്റിട്ട് കൊടുത്താല്‍ മതി., പോലീസ്ക്കാര് മരുന്ന് വിച്ചൂനെ ഏല്‍പിച്ചിട്ട് ജീപ്പെടുത്ത് പോയി ''എന്തോന്നാ വിച്ചു അവന്മാര് പറഞ്ഞിട്ട് പോയേ., ഏട്ടന് കുഴപ്പൊന്നുല്ലന്ന് പറഞ്ഞിട്ട് ഇങ്ങേരന്താ വാഴ വെട്ടിയിട്ട പോലെ കിടക്കുന്നെ..,, അമ്മ ആധിയോടെ ചോദിച്ചു

''എന്‍റെ അമ്മാ.,അച്ഛന് ലൂസ് മോഷനാണ്., ക്ഷീണം ഉണ്ടാകും ഉറങ്ങിക്കോട്ടെ., നിലവിളിച്ച് ആളെ കൂട്ടണ്ട.,, വിച്ചു അമ്മയെ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു ''വിനൂനും ഇത് തന്നെയാണല്ലോ., രണ്ടും കൂടെ നമ്മളറിയാതെ എന്തോ കഴിച്ചിട്ടുണ്ട്., കണ്ട് പിടിക്കണം മക്കളെ.., അമ്മ പറഞ്ഞത് കേട്ട് അപ്പൂന് ചിരി പൊട്ടി ''എന്തിന്.,അമ്മക്കും ഇവരെ പോലെ കിടക്കണോ..,, വിച്ചു ചോദിച്ചു ''വേണ്ടായെ..,, നീ അച്ഛനെ എടുത്ത് റൂമില് കിടത്ത് അവിടെ ആകുമ്പോ ഐസിയില് കിടക്കാം.,ഇവിടെ ചൂടാണ്..,, ''ഒന്ന് പോ അമ്മേ..,, നിങ്ങളെ കെട്ട്യോന്‍ പത്ത് അമ്പത് കിലോ മസില് ഉരുട്ടി കയറ്റിയിട്ടുണ്ട് അതൊന്നും എന്നെ കൊണ്ട് ഒറ്റക്ക് പൊന്തത്തില്ല..,, വിച്ചു വേഗം സ്ഥലം കാലിയാക്കി ''അമ്മേ..,,നമുക്ക് രണ്ട് പേര്‍ക്കും കൂടെ അച്ഛനെ റൂമില് കിടത്താം..,, അപ്പു മുന്നോട്ട് വന്നു ''വേണ്ട മോളെ., നമ്മളെ കൊണ്ടൊന്നും കൂട്ടിയാ കൂടൂല., വിച്ചു പറഞ്ഞ പോലെ ഇങ്ങേരെ മസിലന്‍ കൈ തന്നെ നമ്മള്‍ രണ്ടാളും കൂടിയാ പൊന്തില്ല., മോള് പോയി പഠിച്ചോ., വിനു എണീറ്റിട്ടുണ്ടെങ്കില്‍ അവനും രണ്ടക്ഷരം പഠിപ്പിച്ച് കൊടുക്ക്.,,

അമ്മ അപ്പൂനെ അകത്തേക്കയച്ച് അച്ഛന്‍റെ ഒാരത്തായിരുന്ന് സാരി തലപ്പ് കൊണ്ട് അച്ഛന്‍റെ വിയര്‍പ്പ് ഒപ്പിയെടുത്തു ••••••••••••••••••••••••••••••••••••••••••••• അപ്പു വിനൂന്‍റെ റൂമിലേക്ക് പോയി വിനു അപ്പോയും നല്ല ഉറക്കാണ് പാവല്ലെ ഉറങ്ങിക്കോട്ടെ എന്ന് കരുതി അപ്പു ശല്യപ്പെടുത്താതെ റൂമിലേക്ക് പോയി ഉച്ച ടൈം ആയോണ്ട് ഒന്ന് കിടക്കാന്‍ തോന്നിയെങ്കിലും പഠിക്കാന്‍ ഒരുപാട് ഉള്ളത് കൊണ്ട് പഠിക്കാന്‍ ഇരുന്നു വിച്ചു ആണേങ്കില്‍ ബാല്‍ക്കണിയില്‍ ഇരുന്നു ആരോടെ ഫോണില് ചിരിച്ച് സംസാരിക്കാണ് ••••••••••••••••••••••••••••••••••••••••• വിച്ചു ഫോണ്‍ വിളിച്ച് വന്നപ്പോ അപ്പു നല്ല പഠിക്കലിലാണ് വിച്ചു ഒരു ചെയര്‍ എടുത്ത് അവളെ അടുത്തേക്കിട്ട് അതില്‍ ഇരുന്ന് അപ്പൂന്‍റെ സ്റ്റെഡീ ടേബിളില്‍ തലവെച്ച് അവളെ തന്നെ നോക്കി കിടന്നു അപ്പു പുരികം പൊക്കി എന്താന്ന് ചോദിച്ചു വിച്ചു ചുമല്‍ കൂഞ്ചി ഒന്നുമില്ലെന്ന് പറഞ്ഞു അത് കണ്ട് അപ്പു പഠനത്തിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു വീണ്ടും വിച്ചൂന്‍റെ നോട്ടം കണ്ട് അപ്പു ബുക്കെടുത്ത് അവന്‍റെ തലക്കിട്ടൊന്ന് കൊടുത്തു ''എന്താ വിച്ചേട്ടാ ഇങ്ങനെ നോക്കുന്നെ..,, ''ഞാനെയ് നിന്‍റെ സൗന്ദര്യം ആസ്വദിക്കായിരുന്നു..,,

''അയ്യടാ., ആരാ വിളിച്ചിരുന്നെ ഭയങ്കര ചിരി ആയിരുന്നല്ലോ..,, അപ്പു ചോദിച്ചു ''ആ..ഹ് അത് നിന്‍റെ ചേട്ടായി ആയിരുന്നു., വിനൂന്‍റെ അവസ്ഥ അറിയാന്‍ വിളിച്ചതാ..,, വിച്ചു ഒന്നൂടെ അപ്പൂന്‍റെ അടുത്തോട്ടിരുന്നു ''അപ്പോ വിച്ചേട്ടന്‍ വീഡിയോ എടുത്തത് അയച്ച് കൊടുത്തില്ലായിരുന്നോ..,, ''ഇല്ലന്നെ.,അതില് അച്ഛന്‍ കഴിക്കുന്നതില്ലെ., അച്ഛന്‍ കഴിച്ചത് അവനോട് പറയണ്ടാ., ഏതായാലും അച്ഛനിത് പൊക്കും., അര്‍ജുനെ ഇട്ട് അച്ഛന്‍ അലക്കുന്നത് നമുക്ക് കാണാഡീ..,,ഒരു എന്‍റര്‍ടൈംമെന്‍റ്..,, വിച്ചു ചിരിച്ചു ''എടാ ദുഷ്ട്ടാ..,, കൂട്ട് നിന്നതിന് അച്ഛന്‍റേന്ന് നിങ്ങള്‍ക്കും കിട്ടും..,, അപ്പു പറഞ്ഞു ''അതൊക്കെ ഞാന്‍ നൈസായിട്ട് അര്‍ജുന്‍റെ തലേക്കിടും..,, ''വിച്ചേട്ടന്‍ ചേട്ടായിക്ക് ഇന്ന് നമ്മളെ പറ്റിച്ചതിനുള്ള പണി കൊടുക്കാണെല്ലെ., ''യാ..യാ..,,നിനക്ക് മനസ്സിലായല്ലെ., വിച്ചു വീണ്ടും ചിരിച്ചു ''മതി,,മതി വിച്ചേട്ടന്‍ പോയേ എനിക്ക് പഠിക്കാനുണ്ട്.., അപ്പു ഇങ്ങനെ പറഞ്ഞതും വിച്ചു അവന്‍റെ കവിള് കാണിച്ച് കൊടുത്ത് പ്ലീസെന്ന് പറഞ്ഞു

അപ്പു ചിരിച്ചോണ്ട് കിസ്സ് കൊടുക്കാന്‍ പോയതും വിച്ചു പെട്ടന്ന് കവിള് മാറ്റി ചുണ്ട് അപ്പൂന് നേരെ പിടിച്ചതും അപ്പൂന്‍റെ അധരം വിച്ചൂന്‍റെ അധരവുമായി കൂട്ടി മുട്ടി കണ്ണ് തള്ളിയ അപ്പൂനെ വിച്ചു തന്നോടടുപ്പിച്ച് വിച്ചൂന്‍റെ പ്രണയം അവള്‍ക്കായ് ചൊരിഞ്ഞു അവസാനം അപ്പൂന്‍റെ ചുണ്ടിനെ മോചിപ്പിച്ച് കവിളില് അമര്‍ത്തി ഒരു കിസ്സും കൊടുത്ത് ഫോണ്‍ കൈയ്യിലിട്ട് കറക്കി മൂളിപ്പാട്ടും പാടി എണീറ്റ് ബാല്‍ക്കണിയിലേക്ക് പോയി അപ്പു വിച്ചു പോയ വഴിയെ നോക്കി ചിരിച്ച് പഠിക്കാന്‍ തുടങ്ങി ••••••••••••••••••••••••••••••••••••••••• രാത്രി ഒരു ഏഴോട് അടുത്തതും വിച്ചൂനേയും അപ്പൂനേയും താഴെ ഗസ്റ്റ് റൂമിലേക്ക് അച്ഛന്‍ വിളിപ്പിച്ചു ''അയ്യോ വിച്ചേട്ടാ നിക്ക് പേടിയാകുന്നു., അച്ഛന്‍ എന്താ എന്നെ കുറിച്ച് കരുതാ..,, അപ്പു നഖം കടിച്ച് വേവലാതിയോടെ പറഞ്ഞു ''നീ ബാഗ് പാക്ക് ചെയ്തോ., അച്ഛന്‍ നിന്നെ ഇപ്പോ തന്നെ വീട്ടിലേക്ക് പറഞ്ഞ് വിടും,, വിച്ചു അപ്പൂനെ ഒന്നൂടെ പേടിപ്പിക്കാന്‍ നോക്കി ''ഒന്ന് പോ വിച്ചേട്ടാ പേടിപ്പിക്കാതെ..,, അയ്യോ ഇനി എങ്ങാനും എന്നെ പറഞ്ഞ് വിടോ..,, അപ്പു അങ്ങോട്ടും ഇങ്ങോട്ടും നടന്നു ''എന്ത് പേടിയാണ് പെണ്ണേ നിനക്ക്., നീ വേഗം വന്നെ..,,

വിച്ചു അപ്പൂന്‍റെ കൈപിടിച്ച് താഴെ ഗസ്റ്റ് റൂമിലേക്ക് കൊണ്ട് പോയി റൂമിന് മുന്നിലെത്തി വിച്ചുവും അപ്പുവും ഉള്ളിലേക്ക് പാളി നോക്കി ഒരു സോഫയില്‍ അച്ഛന്‍ കാലിമ്മെ കാല് കയറ്റി വെച്ച് ഏതോ മാഗസിന്‍ വായിക്കുന്നുണ്ട് കണ്ടിട്ട് ആള് ആദ്യത്തെ പോലെ കരുത്തനായിട്ടുണ്ട് തൊട്ടപ്പുറത്ത് വിനു ഭയങ്കര ചിന്തയിലാണ് മിക്കവാറും ബര്‍ഗറിന് പിന്നിലുള്ളലവര്‍ക്കുള്ള പണി ആലോചിക്കാവും ''അമ്മയെ കാണാനില്ല., റൂമിലായിരിക്കും രംഗം ഏറകുറെ ശാന്തം ''രണ്ട് പേരും ഒളിച്ച് കളിക്കാതെ കയറി വാ..,, അച്ഛന്‍ മാഗസിനില്‍ നിന്ന് നോട്ടം മാറ്റാതെ പറഞ്ഞതും രണ്ടാളും ഇളിച്ചോണ്ട് റൂമിലേക്ക് കയറി ''എങ്ങനെ ഉണ്ടച്ഛാ സുഖായോ..,, അപ്പു കയറിയപാടെ എടുത്തടിച്ച് ചോദിച്ചതും വിച്ചു അവളെ കൈപിടിച്ച് അമര്‍ത്തി ''ഹ്മ്..,, രണ്ട് പേരും അവിടെ ഇരിക്ക്..,, അല്ലേല് വേണ്ട ഇങ്ങോട്ട് നീങ്ങി നില്‍ക്ക്.. , അച്ഛന്‍ ഇങ്ങനെ പറഞ്ഞതും ഇരിക്കാനിരുന്ന രണ്ട് പേരും ചമ്മി എണീറ്റ് അച്ഛന്‍റെ അടുത്ത് നിന്നു വിനു ആണേല് രണ്ടിനേയും കടിച്ച് തിന്നാനുള്ള ദേഷ്യത്തില്‍ നില്‍ക്കാണ് ''എന്താ അച്ഛാ വിളിച്ചെ.,,

വിച്ചു പരമാവധി വിനയത്തോടെ ചോദിച്ചു ''നിങ്ങളെ ഒന്ന് കാണാന്‍ വിളിച്ചതാ മക്കളെ..,, അച്ഛന്‍ ചിരിച്ചോണ്ട് പറഞ്ഞു ''അതിനായിരുന്നോ..,, ഞാന്‍ പറഞ്ഞില്ലെ അപ്പൂ അച്ഛന്‍ ചുമ്മാ വിളിച്ചതാന്ന്., അല്ല അച്ഛാ ഇന്ന് എന്ത് പറ്റി., വെട്ടിയിട്ട വാഴക്കൊല കൊണ്ട് വരുന്ന പോലെ രണ്ട് പോലീസ്ക്കാരാണെല്ലോ അച്ഛനെ കൊണ്ട് വന്നെ., എന്ത് പറ്റി അച്ഛാ..,, വിച്ചു അച്ഛന്‍റെ അടുത്തുള്ള വിനു തള്ളിമാറ്റി അവിടെ ഇരുന്നു അച്ഛന്‍റെ തോളില് കൈയ്യിട്ട് ചോദിച്ചു ''പ്ഫാ...!!!!!!!!എണീക്കെടാ..,, അച്ഛന്‍ അലറിയതും വിച്ചു തന്നതാനെ എണീറ്റ് നിന്നു ഇത് കണ്ട് അപ്പു കിടുകിടാ വിറക്കാന്‍ തുടങ്ങി ''എന്‍റെ അച്ഛാ..,,ഇങ്ങനെ അലറണ്ട., ഇപ്പോ ഒന്ന് റെഡിയായതെ ഒള്ളു., വീണ്ടും പണി ഉണ്ടാക്കണ്ട., പറയൂ അച്ഛാ..,, എങ്ങനെ ഉണ്ടായിരുന്നു ഇന്നെത്തെ എക്സ്പീരിയന്‍സ്..,, വിച്ചു അച്ഛനെ കൂസാകാതെ വീണ്ടും അച്ഛന്‍റെ അടുത്തിരുന്ന് തോളില് കൈയ്യിട്ട് മറ്റെ കൈ മൈക്കായി പിടിച്ച് കൊടുത്ത് അച്ഛനോട് ചോദിച്ചു ''പോടാ..,കളിയാക്കാതെ., ബാത്ത് റൂമില്‍ പോയി മന്‍ഷ്യന്‍റെ ഊപ്പാടിളകി., എന്‍റെ വിച്ചൂ..,,മറ്റു പോലീസ്ക്കാരെ മുന്നില് എന്‍റെ തൊലി ഉരിഞ്ഞ് പോയി.,,

അച്ഛന്‍റേയും വിച്ചൂന്‍റേയും ഭാവമാറ്റം കണ്ട് അപ്പൂന്‍റെ കിളി പോയി ''നീയെന്താ അപ്പൂ കിളിപോയി നില്‍ക്കുന്നെ., ഇവിടെ വെന്നിരി., അച്ഛന്‍ മക്കളെ ഇടയില്‍ ഇങ്ങനയാടീ പൊട്ടി., എന്നാല്‍ വര്‍ക്കില് ഭയങ്കര സ്ട്രിക്ടാട്ടോ.., എന്‍റെ അച്ഛാ ഈ അപ്പു നിങ്ങള്‍ വിളിച്ചത് കേട്ടിട്ട് പേടിച്ചിരിക്കായിരുന്നു..,, അച്ഛന്‍റെയും മക്കളേം സ്നേഹം കണ്ട് അപ്പൂന്‍റെ ചൊടിയില്‍ പുഞ്ചിരി വിടര്‍ന്നു ആ ചിരിയോടെ വിനൂനെ നോക്കിയതും അപ്പൂന്‍റെ ചിരിമാഞ്ഞു വിനു അത്രക്കും ദേഷ്യത്തില്‍ ആയിരുന്നു അപ്പു അവനൊന്ന് ഇളിച്ച് കൊടുത്തു വേഗം വിച്ചൂന്‍റെ അടുത്തിരുന്നു., പിന്നെ അറിയാതെ പോലും വിനൂന്‍റെ മുഖത്തേക്ക് നോക്കിയില്ല ''ആ..ഹ് കളിയും ചിരിയും അവിടെ നില്‍ക്കട്ടെ., നിങ്ങള്‍ ബര്‍ഗര്‍ വാങ്ങിയ ഷോപ്പ് പറഞ്ഞ് താ., ജനങ്ങളെ ഹെല്‍ത്തിന് വില കൊടുക്കാത്ത അവരെ ഷോപ്പ് ഞാന്‍ പൂട്ടിക്കും., അച്ഛന്‍ സീരിയസ്സായി '''ബര്‍ഗറ് ഷോപ്പില്‍ നിന്ന് വാങ്ങിയതല്ല അച്ഛാ., അത് ഒരു ഉന്ത് വണ്ടീന്ന് വാങ്ങിയതാ., അത് ഉന്തി ഉന്തി കേരളാ ബോഡര്‍ കഴിഞ്ഞ് തമിഴ്നാട് എത്തീട്ടുണ്ടാകും..,, വിച്ചു കൂളായി പറഞ്ഞു ''ഡാ..,,മോനെ ഞാന്‍ നിന്‍റെ തന്തയാ.,

ഇത് നിങ്ങള്‍ വിനൂന് ബര്‍ഗറില് പണി കൊടുത്തതാന്ന് മനസ്സിലായി., അതോണ്ട് മക്കള് വേഗം എല്ലാം തുറന്ന് പറഞ്ഞോ., ഇല്ലേല് അച്ഛന്‍റെ വേറെ മുഖം നിങ്ങള് കാണേണ്ടി വരും മക്കള്‍ക്ക് അച്ഛനെ അറിയാലോ..,, പിന്നെ ചൂരലാകും നിന്നോട് സംസാരിക്കാ..,, കുറെ കിട്ടിയതല്ലെ..,, അച്ഛന്‍ പറഞ്ഞത് കേട്ട് അപ്പു വീണ്ടും പേടിച്ച് വിറക്കാന്‍ തുടങ്ങി ''അത് പിന്നെ അച്ഛാ..,, ''വിച്ചൂ..,,സത്യം, സത്യം പോലെ പറഞ്ഞോ., ഇതിന് പിന്നില്‍ നീ ആണേലും അപ്പു ആണേലും ഇനി വേറെ ആര് ആണെങ്കിലും എന്‍റെ അടുത്ത് നിന്ന് നല്ല പണിഷ്മെന്‍റ് കിട്ടും., അവിടെ ചിരിം കളിം ഉണ്ടാകൂല., നാളെ വിനൂന് പരീക്ഷ ഉള്ളതാ., അതും പോലും ആലോചിക്കാതെയാ നിങ്ങളെ കളി.,, അച്ഛന്‍ ഗൗരവത്തോടെ പറഞ്ഞതും വിച്ചു ഇന്നലെ അപ്പൂന്‍റെ ഫോണിലേക്ക് മെസ്സേജ് അയച്ചത് മുതല്‍ ഇന്ന് കഫെയില്‍ നടന്നതും വിനു മുങ്ങിയതിന് അര്‍ജു ബര്‍ഗറില്‍ പണിതതും എല്ലാം പറഞ്ഞു..,, എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോ അച്ഛന്‍ ഗൗരവത്തോടെ ഫോണെടുത്ത് ആര്‍ക്കോ ഡയല്‍ ചെയ്തു എല്ലാവരും കാത്കൂര്‍പ്പിച്ചിരുന്നു ''ഹലോ..,,അര്‍ജു മോനല്ലയോ., നീ എവിടെ മോനേ..,, ''..........,

, ''ക്ലബ്ബിലോ..,,എന്നാ ഇങ്ങ് വീട് വരെ വാ മോനേ..,, എന്‍റെ ഫ്രണ്ട് ജോസഫ് നല്ല കരിമീന്‍ കൊണ്ട് വന്നിട്ടുണ്ട്., ഞങ്ങള്‍ എല്ലാവരും കൂടെ അത് ഗ്രില്ലില്‍ ചുട്ടോണ്ടിരിക്കാണ്., മോനും വാ..,,നമ്മുക്ക് എല്ലാവര്‍ക്കും ഒരുപിടി പിടിക്കാന്നെ..,,, ''..........,, ''ശരി മോനേ..,,പെട്ടന്ന് വരണെ.., അച്ഛന്‍ ഫോണില്‍ പറയുന്നത് കേട്ട് എല്ലാവരിം കിളി പോയി ആ മണ്ടന്‍ അച്ഛന്‍ പറഞ്ഞത് കേട്ട് ഇപ്പോ വരും..,, അവന് അറിയില്ലല്ലോ അച്ഛന്‍ ഗ്രില്ലില് ചുടാന്‍ പോകുന്ന കരിമീന്‍ അവന്‍ തന്നെയാന്ന് അരമണിക്കൂര്‍ കഴിഞ്ഞതും കോളിംങ് ബെല്ല് അടിച്ചു അച്ഛന് പിറകെ വിച്ചുവും അപ്പുവും കലിപൂണ്ട് വിനുവും ഡോറിനടുത്തേക്ക് പോയി ''കയറി വാ മോനെ..,, അച്ഛന്‍ അര്‍ജുനെ സ്വീകരിച്ചിരുത്തുന്നത് കണ്ട് അപ്പുവും വിച്ചുവും അവനെ ദയനീയ മായി നോക്കി .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story