വിനയാർപ്പണം: ഭാഗം 37

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

അരമണിക്കൂര്‍ കഴിഞ്ഞതും കോളിംങ് ബെല്ല് അടിച്ചു അച്ഛന് പിറകെ വിച്ചുവും അപ്പുവും കലിപൂണ്ട് വിനുവും ഡോറിനടുത്തേക്ക് പോയി ''കയറി വാ മോനെ..,, അച്ഛന്‍ അര്‍ജുനെ സ്വീകരിച്ചിരുത്തുന്നത് കണ്ട് അപ്പുവും വിച്ചുവും അവനെ ദയനീയ മായി നോക്കി ''ഹാ പിന്നെ അര്‍ജു ഞാന്‍ ഗ്രിള്‍ഡ് കരിമീന്‍ മാറ്റി.,ഗ്രിള്‍ഡ് കോഴി ആക്കിയാലോന്ന് ആലോചിക്കാണ്.,, വിച്ചൂന്‍റെ അച്ഛന്‍ അര്‍ജുന്‍റെ അടുത്തിരുന്നു തോളില്‍ കൈ ഇട്ടോണ്ട് പറഞ്ഞു ''എനിക്ക് ഏതായാലും കുഴപ്പമില്ല അങ്കിള്‍..,, അര്‍ജു വിനയം വാരി വിതറി ''അങ്ങനെ ആണോ മോനെ എന്നാ ആദ്യം നമുക്ക് ഇത്തിരി മസാല വാരി തേക്കാം..,, അല്ലേഡാ വിനൂ...,, വിച്ചൂന്‍റെ അച്ഛന്‍ ഇത്രയും പറഞ്ഞ് അര്‍ജുന്‍റെ തോളിലുള്ള പിടിമുറുക്കി കുനിച്ച് നിര്‍ത്തി രണ്ട് കൈ കൊണ്ടും ചുറ്റി പിടിച്ചു ''ഡാ..മോനെ വിനൂ ഇത്രയും നേരത്തെ ബാത്ത്റൂം വാസം മനസ്സില്‍ ധ്യാനിച്ച് അച്ഛന്‍റേം കൂടെ ചേര്‍ത്ത് കൊടുക്കഡാ..,, അച്ഛന്‍ പറഞ്ഞതും വിനു ഒാടി വെന്ന് അര്‍ജുനെ അടിക്കാനും കുത്താനും തുടങ്ങി ''അയ്യോ അമ്മേ..ഒാടിവായോ... വിളിച്ച് വരുത്തി കൊല്ലാന്‍ നോക്കുന്നെ..,,

ഡാ കാലമാടാ അടിക്കാതെഡാ തെണ്ടി.,, അര്‍ജു അലറാന്‍ തുടങ്ങി ''അച്ഛാ അച്ഛനെ കാലമാടാന്ന് വിളിച്ചു..,, വിനു അച്ഛനെ എരി കേറ്റാന്‍ നോക്കി ''അത്രക്ക് ധൈര്യോ.,ഒരു കടികൂടെ വെച്ച് കൊട് .,, അച്ഛന്‍ പറഞ്ഞതും വിനു അര്‍ജുന്‍റെ പുറത്ത് ആഞ്ഞ് കടിച്ചു ''ആ...ഹ്...,,അയ്യോ എന്നെ പട്ടി കടിച്ചെ..,, അര്‍ജുന്‍ വീണ്ടും അലറി ''എന്‍റെ ദൈവമേ..,, നിങ്ങളെല്ലാം കൂടെ ആ കൊച്ചിനെ എന്നതാ ചെയ്യുന്നെ., നിങ്ങള്‍ക്കെന്താ മന്‍ഷ്യാ ഭ്രാന്തായോ..,, ഡാ..മാറടാ വിനൂ മാറാന്‍..,, അമ്മ ഒാടിവെന്ന് വിനൂനെ പിടിച്ച് മാറ്റി അമ്മയെ കണ്ട് അച്ഛനും അര്‍ജുന്‍റെ മേലിലുള്ള പിടിവിട്ടു അര്‍ജു ക്ഷീണിച്ച് സെറ്റില്‍ കിടന്നു ''അപ്പൂ..,,നിന്‍റെ ചേട്ടായിയെ അല്ലെ ഇവരീ തല്ലുന്നെ., നിനക്കൊന്ന് പിടിച്ച് മാറ്റിയാലെന്താ..,, അമ്മ ഗൗരവത്തോടെ അപ്പൂന് നേരെ തിരിഞ്ഞു ''എന്‍റെ അമ്മേ എങ്ങനെ പിടിച്ച് മാറ്റാനാ., അമ്മേടെ മൂത്ത മകന്‍ ദേ എന്‍റെ രണ്ട് കൈയ്യും പിടിച്ച് വെച്ചേക്കുവാ..,, അപ്പു ഇത് പറഞ്ഞതും വിച്ചു വേഗം കൈ വിട്ട്‌ അമ്മക്ക് ഇളിച്ച് കൊടുത്തു അമ്മ അതിന് അവനെ ഒന്ന് തുറുക്കനെ നോക്കി ''മോനെ അര്‍ജൂ..,,തൈലം ചൂടാക്കി പുരട്ടി തരട്ടെ..,,

അമ്മ അര്‍ജൂന്‍റെ മുടിയില്‍ തലോടി ''തൈലം പുരട്ടിയിട്ടൊന്നും കാര്യമില്ലാന്‍റി., തിരുമ്മലിന് പോകുക തന്നെ വേണ്ടി വെരും..,, അര്‍ജു ക്ഷീണത്തോടെ തലപൊക്കി ''ആണോ..,,എന്നാ ഞാനെന്‍റെ സീരിയലിന്‍റെ ബാക്കി പോയി കാണട്ടെ..,, അമ്മ ഇതും പറഞ്ഞ് പോയി ''അച്ഛാ..,,ഇവനിട്ട് ഇനിയും കൊടുക്കണം എന്നുണ്ട് പക്ഷെ തീരെ സ്റ്റാമിന ഇല്ല., അമ്മ പോയതും വിനു അച്ഛനെ നോക്കി പറഞ്ഞു ''സ്റ്റാമിന ഇല്ലെന്നോ., പോലീസ്ക്കാരന്‍റെ മകനാണ് പറയിപ്പിക്കരുത്..,, അച്ഛന്‍ വിനൂനോടായ് പറഞ്ഞു ''എന്‍റെ അച്ഛാ ഉള്ള സ്റ്റാമിന മുഴുവന്‍ ഈ തെണ്ടി കാരണം ബാത്ത്റൂമിലായില്ലെ., വിനു സങ്കടത്തോടെ പറഞ്ഞു ''ചേട്ടായീ..,,എങ്ങനെ ഉണ്ട്.,, അപ്പു പതിയെ അര്‍ജുന്‍റെ അടുത്തിരുന്നു ''അടിപൊളി.,പെങ്ങളെ കെട്ടിച്ചയച്ച വീട്ടില്‍ നിന്ന് നല്ല ഉഗ്രന്‍ സദ്യയല്ലെ കിട്ടിയേ..,, അര്‍ജു അപ്പൂനെ നോക്കി പല്ല് കടിച്ചു ''എന്നാലും എന്‍റെ അങ്കിളെ., വിനു എന്നെ തല്ലിയത് ഒാക്കെ., നിങ്ങള്‍ തല്ലാന്‍ പറഞ്ഞത് എന്തിനാന്ന് മനസ്സിലായില്ല., വല്ല മുന്‍വൈരാഗ്യവും ഉണ്ടോ..,, അര്‍ജു പതിയെ എണീറ്റ് സെറ്റില് ചാരിയിരുന്ന് ചോദിച്ചു

''നീ വിനൂന് ഇട്ട് വെച്ച പണിയില്‍ ഞാനും ഇരയായി., എന്‍റെ പൊന്നോ സ്വര്‍ഗവും നരഗവും കണ്ടു കുറച്ച് മണിക്കൂര്‍.., അതിന്‍റെ നന്ദി കാണിക്കാനാ നിന്നെ വിളിച്ച് വരുത്തിയെ..,, അച്ഛന്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു ''ഒാ..ഹ് അങ്കിള് കൈയ്യിട്ട് വാരിയല്ലെ., ഏതായാലും എന്‍റെ ബോഡിയൊക്കെ ഒന്ന് റീസെറ്റ് ചെയ്യണം., എഡാ..വിച്ചൂ എന്നെ അടുത്തുള്ള ഏതേലും ഉഴിച്ചില്‍ കേന്ദ്രത്തില്‍ ആക്കിതാഡാ..,, അര്‍ജു വിച്ചൂനോടായ് പറഞ്ഞു ''അയ്യോ മോനെ പോകല്ലെ., ഞാന്‍ ഗ്രിള്‍ഡ് ചിക്കന്‍ ഒാഡര്‍ ചെയ്തിട്ടുണ്ട്., ഇപ്പോ എത്തും അത് കഴിച്ചിട്ട് പോകാം..,, വിച്ചൂന്‍റെ അച്ഛന്‍ പറഞ്ഞു ''അയ്യോ വേണ്ടായേ.., ഇനിയും പണി താങ്ങാന്‍ വയ്യ., ഗ്രിള്‍ഡ് വിം ചിക്കനാകും., അര്‍ജു പറഞ്ഞു ''ഒന്ന് പോ പൊട്ടാ., അച്ഛന്‍ കാര്യം പറഞ്ഞതാ., കഴിച്ചേചും പോകാം..,, വിച്ചു പറഞ്ഞതും കോളിംങ് ബെല്ലടിച്ചു വിച്ചു ഡെലിവെറി ബോയില്‍ നിന്ന് ഫുഡ് വാങ്ങി ''സാധനം എത്തി..,, അപ്പൂ പോയി ഇതെല്ലാം ടേബിളില്‍ വെക്ക്..,, വിച്ചു കവറ് അപ്പൂന് നേരെ നീട്ടി ''എന്തിന്.,അതിങ് താ..,,

അമ്മോയ് കൂയ് കമോണ്‍ വിനു വിച്ചൂന്‍റേന്ന് കവറ് വാങ്ങി നിലത്ത് വെച്ച് പടിഞ്ഞിരുന്നു അത് കണ്ട് മറ്റുള്ളവരും ചുറ്റും ഇരുന്നു അമ്മ കണ്ണീര്‍ സീരിയലൊക്കെ കണ്ട് കണ്ണ് തുടച്ച് കൂട്ടത്തില്‍ വന്നിരുന്നു പിന്നെ അങ്ങോട്ട് അടിയും പിടിയും പണി കൊടുത്തതും വാങ്ങിയതും എല്ലാം മറന്ന് കൈയ്യിട്ട് വാരി തിന്നാന്‍ തുടങ്ങി തീറ്റെയെല്ലാം കഴിഞ്ഞ് അര്‍ജു പോയി കൂടെ വിച്ചുവും ക്ലബ്ബിലേക്ക് ഇറങ്ങി വിനൂനേയും അപ്പൂനേയും അച്ഛന്‍ പഠിക്കാന്‍ ഇരുത്തിച്ചു അമ്മ വീണ്ടും ടീവിക്ക് മുന്നിലേക്ക് •••••••••••••••••••••••••••••••••••••••• പഠിത്തമെല്ലാം കഴിഞ്ഞ് ഉറക്കം തൂങ്ങി അപ്പു റൂമിലേക്ക് പോയി വിച്ചു എത്തിയിട്ടുണ്ടായിരുന്നില്ല അപ്പു ബെഡില്‍ കിടന്നു., വിച്ചൂനെ കാത്തിരുന്നെങ്കിലും അറിയാതെ ഉറങ്ങി പോയി °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° വിച്ചു വരുമ്പോ കാണുന്നത് അപ്പു ഉറങ്ങുന്നതാണ് ഡോര്‍ തുറക്കുന്ന സൗണ്ട് കേട്ട് അപ്പു ചാടി എണീറ്റു ''എന്തോന്നാ അപ്പൂ.., ഭര്‍ത്താവിന് വേണ്ടി ഉറക്കൊഴിച്ച് കാത്തിരിക്കണം എന്നറീലെ..,, വിച്ചു ഷര്‍ട്ടയിച്ച് ഹാങ്കറില്‍ തൂക്കി ''പൂമുഖ വാതില്‍ക്കല്‍ കണ്ണില് മണ്ണെണ്ണ ഒഴിച്ച് ഉറക്കം കളഞ്ഞ് കാത്തിരിക്കണം എന്നൊക്കെയുണ്ട്‌.,

പക്ഷെ..,, അപ്പു ബെഡില്‍ എണീറ്റിരുന്നു ''പക്ഷെ.,,!! വിച്ചു അപ്പു ചോദിച്ചതിന്‍റെ ബാക്കിയായി ചോദിച്ച് അവളെ ഒാരത്തായി ഇരുന്നു ''പക്ഷെ സൗകര്യം ഇല്ല., ഭാര്യ വീട്ടില് കാത്തിരിക്കുന്നുണ്ടെന്നറീലെ., നേരത്തെ വീട്ടില്‍ വെന്നാലെന്താ., തെണ്ടി തിരിഞ്ഞ് വരുന്ന സമയം കണ്ടോ പത്രണ്ട് മണി.,, അപ്പു നുള്ളിപൊറുക്കി ഒാരോന്ന് പറയുന്നത് വിച്ചു കണ്ണ് തള്ളി നോക്കി നിന്നു ''അപ്പൂ..,,വാവേ..,,ഉറക്കത്തിലാണോഡീ..,, വിച്ചു അപ്പൂന്‍റെ താടിയില്‍ പിടിച്ച് കൊഞ്ചിച്ച് കൊണ്ട് ചോദിച്ചു ''ദേ മന്‍ഷ്യാ നിങ്ങള്‍ക്ക് ഇത് കേട്ടിട്ട് ഉറക്കത്തിലാന്ന് തോന്നുന്നുണ്ടോ., കല്ല്യാണം കഴിഞ്ഞ പ്രായപൂര്‍ത്തിയായ ചെക്കനെല്ലെ നിങ്ങള്‍ നേരത്തെ വീടണഞ്ഞാലെന്താ..,, അപ്പു നിര്‍ത്തുന്നില്ലെന്ന് കണ്ടതും വിച്ചു ഒന്നൂടെ അവളോട് ചേര്‍ന്ന് നിന്ന് അവളെ ചെചുണ്ട് കവര്‍ന്നെടുത്തു .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story