വിനയാർപ്പണം: ഭാഗം 39

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

വിച്ചു രാവിലെ അപ്പൂനെയും വിനൂനേയും കോളേജില്‍ ഇറക്കി കൊടുത്ത് കമ്പനിയിലേക്ക് എന്തോ ആവിശ്യത്തിനായി പോയി തിരക്കെല്ലാം കഴിഞ്ഞ് അതിന്‍റെ ക്ഷീണത്തില് വീട്ടില്‍ വന്ന് കിടന്നുറങ്ങി കുറച്ച് കഴിഞ്ഞതും വിച്ചൂന്‍റെ കവിളില്‍ എന്തോ തണുപ്പനുഭവപെട്ടു പതിയെ കണ്ണ് ചിമ്മി തുറന്നതും വിച്ചൂന്‍റെ കണ്ണിലേക്കൊരു പ്രകാശം തട്ടി താനെ കണ്ണടഞ്ഞ് പോയി എന്താണെന്നറിയാനുള്ള ആകാംശയില്‍ കണ്ണ് വീണ്ടും വലിച്ച് തുറന്നു നീണ്ട നാസിക തുമ്പിലായി ഒരു ചുവന്ന കല്ല് മൂക്കുത്തി പ്രകാശിക്കുന്നത് കണ്ടതും വിച്ചു ചാടി എണീറ്റു '''അപ്പൂ...,,,വാവേ...,,,നീ...നീ..മൂക്ക് കുത്തിയോ..,, ഞാനീ മൂക്കുത്തിയില്‍ ഒന്ന് ചുംബിച്ചോട്ടെ..,, വിച്ചു അപ്പൂന്‍റെ മുഖം ആവേശത്തോടെ കൈകളില്‍ കോരിയെടുത്ത് മൂക്കുത്തിയില്‍ മൃദുവായി ചുംബിച്ചു ''ഇഷ്ട്ടായോ..,, അപ്പു ആര്‍ദൃമായി ചോദിച്ചു ''ഹ്മ്...,,ഒത്തിരി., നിനക്കെങ്ങനെ അറിയാം എനിക്ക് മൂക്ക് കുത്തുന്നത് ഇഷ്ട്ടാന്ന് അതും ചുവന്ന കല്ല്.,, ''അമ്മ ഒരിക്കെ എന്നോട് പറഞ്ഞിരുന്നു.,

വിച്ചു എപ്പോയും പറയും അവന് ചുവന്ന കല്ല് മൂക്കുത്തിയിട്ട പെണ്ണിനെ കെട്ടണം എന്ന്., അന്ന് പിന്നെ നമ്മള്‍ കീരിയും പാമ്പും ആയോണ്ട് മൂക്ക് കുത്തുന്നത് ഇഷ്‌ട്ടായിട്ടും ഞാന്‍ കുത്തിയില്ല..,, അപ്പു പറഞ്ഞ് നിര്‍ത്തി വിച്ചൂനെ നോക്കി കണ്ണിറുക്കി ''എഡീ..,,കള്ളി പെണ്ണേ..,, എന്നിട്ട് ഇതിപ്പോ എങ്ങനെ കുത്തി.,, വിച്ചു ഒന്നൂടെ ആ മൂക്കുത്തിയില്‍ തൊട്ടു ''അതോ.,എക്സാം കഴിഞ്ഞ് വന്നപ്പോ വിനൂന്‍റെ കൂടെ പോയി കുത്തി., ,എന്നിട്ട് നൊന്തോ എന്‍റെ പെണ്ണിന്..,, ''നൊന്തിട്ടൊന്നുല്ല., പക്ഷെ നിക്ക് ഭയങ്കര പേടിയായിരുന്നു., എന്‍റെ പേടി കണ്ട് ജ്വല്ലറിയില്‍ ഉള്ളവരൊക്കെ കളിയാക്കി., ആ വിനു കുരിപ്പ് വീഡിയോയും എടുത്തു..,, അപ്പു പരിഭവത്തോടെ പറഞ്ഞു ''ആണോ സാരല്ല., നിനക്ക് ബ്ലാക്ക് സ്റ്റോണ്‍ ആണ് ഇഷ്ടം എന്ന് ഒരിക്കെ അര്‍ജു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ടല്ലോ., എന്തേ ബ്ലാക്ക് സ്റ്റോണ്‍ വാങ്ങാതിരുന്നെ..,,

'ഇപ്പോ എന്‍റെ ജീവനും ജീവിതവും എല്ലാം എന്‍റെ വിച്ചേട്ടനല്ലെ., അപ്പോ വിച്ചേട്ടന്‍റെ ഇഷ്ടങ്ങളും ഞാന്‍ എന്‍റേതാക്കി മാറ്റി., അപ്പു വിച്ചൂന്‍റെ നെഞ്ചിലേക്ക് ചാഞ്ഞു ''എനിക്കിപ്പോ സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടതെന്നറിയുന്നില്ല., ഞാന്‍ നിന്നെ ഒന്ന് എടുത്ത് കറക്കട്ടെ..,, വിച്ചു പറയേണ്ട താമസം അപ്പു രണ്ട് കൈയ്യും അവന് നേരെ നീട്ടി വിച്ചു എണീറ്റ് അപ്പൂനെ കൈകളില്‍ ഉയര്‍ത്തി അപ്പു അവന്‍റെ കഴുത്തിലൂടെ കൈയ്യിട്ടതും വിച്ചു അവളെയും കൊണ്ട് കറങ്ങി അപ്പു അവന്‍റെ നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു '''അപ്പൂ...,,,I Love You So much,,,, വിച്ചു ഉറക്കെ വിളിച്ച് പറഞ്ഞു ''I love You to വിച്ചേട്ടാ..,, അപ്പു അവന്‍റെ ശരീരത്തിലൂടെ ഊര്‍ന്നിറങ്ങി രണ്ട് പേരും പരസ്പരം കുറച്ച് നേരം കെട്ടിപിടിച്ച് നിന്നു '''അതേയ്.,രണ്ടിനോടും നിന്ന് റൊമാന്‍സിക്കാതെ ഫുഡ് കഴിക്കാന്‍ വരാന്‍ പറഞ്ഞു..,, വിനു വാതില്‍ തുറന്ന് വന്നതും അപ്പു വിച്ചുവില്‍ നിന്ന് വിട്ട്നില്‍ക്കാന്‍ നോക്കിയെങ്കിലും വിച്ചു സമ്മതിച്ചില്ല ''നീ പൊക്കോ ഞങ്ങള് വെന്നോളാം..,, വിച്ചു വിനൂനെ പറഞ്ഞ് വിടാന്‍ നോക്കി

''നാല് നേരം റൊമാന്‍സ് വെട്ടിവിഴുങ്ങിയാ വയറ് നിറയൂല അതിന് അമ്മേടെ സ്പെഷ്യല്‍ മോര് കറിം അവിയലും കൊണ്ടാട്ടമുളകും പപ്പടം ചുട്ടതും നല്ല നാടന്‍ പുഴമീന്‍ വാഴഇലയില്‍ പൊള്ളിച്ചതും തന്ന വേണം.,, വിനു പറഞ്ഞതും അപ്പൂന്‍റേം വിച്ചൂന്‍റേം കണ്ണ് വിടര്‍ന്നു ''വിച്ചേട്ടാ നമുക്ക് പിന്നെ റൊമാന്‍സിക്കാം ഇപ്പോ ഇങ് വന്നെ നല്ല വിശപ്പ്..,, അപ്പു വിച്ചൂന്‍റെ കൈപിടിച്ച് വലിച്ച് താഴേക്ക് കൊണ്ട് പോയി അമ്മേടെ ഉഗ്രന്‍ ഭക്ഷണം കഴിച്ച് എല്ലാവരും സിറ്റ് ഒൗട്ടില്‍ ഒരുമിച്ച് കൂടി ''വിച്ചൂ..,,,ഇന്ന് രാത്രിയല്ലെ നമ്മളെ കല്ലു വരുന്നത് നീ പോകില്ലെ എെയര്‍പോര്‍ട്ടിലേക്ക്..,, അമ്മ വിച്ചുവിന് നേരെ തിരിഞ്ഞു ''ഞാന്‍ തന്നെ പോകും., അവളെ കണ്ടിട്ട് എത്ര നാളായെന്നോ..,, വിച്ചു ആവേശത്തോടെ പറഞ്ഞു ''ആരാ അമ്മെ കല്ലു..,, ഇത് വരെ പറഞ്ഞ് കേട്ടില്ലല്ലോ..,, അപ്പു സംശയത്തോടെ ചോദിച്ചു ''അത് നമ്മുടെ വകയിലൊരു അമ്മാവന്‍റെ മോളാണ്..,, അമ്മ പറഞ്ഞു ''വിദേശത്ത് സെറ്റിള്‍ഡാണോ അവര്.,, ''ആഡീ..,,അപ്പൂ..,, അവരെ ഫാമിലി ഫുള്‍ ദുബായിലാ., ഇവള്‍ വെക്കേഷനില്‍ നമ്മുടെ വീട്ടിലാ വന്ന് നില്‍ക്കാറ്.

, ദേ ഇരുപത്തിനാല് മണിക്കൂറും നിന്‍റെ കെട്ട്യോന്‍റെ കൂടെ ആയിരിക്കും..,, വിനു പറഞ്ഞ് കേട്ട് അപ്പൂന് എന്തോ അപായ സൂചന മുഴങ്ങി ഇത് മിക്കവാറും പണിയാകും ''ഡാ..,,വിനൂ..,,ഇവള്‍ എന്‍റെ കൈക്ക് പണി ഉണ്ടാക്കോ..,, അപ്പു മെല്ലെ ശബ്ദം താഴ്ത്തി വിനൂനോട് ചോദിച്ചു ''മിക്കവാറും,, നീ സൂക്ഷിക്കുന്നത് നല്ലതാ., അല്ലെങ്കില്‍ കാത്തു വെച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും വിനു അപ്പൂനെ ഒന്നൂടെ പേടിപ്പിച്ചു ''നീ എന്‍റെ കൂടെ നില്‍ക്കണേ..,, അല്ല അവളെങ്ങനെ കാണാന്‍ എന്നേക്കാള്‍ സുന്ദരിയാണോ..,, അപ്പു ആരും കേള്‍ക്കാതെ വിനൂനോട് ചോദിച്ചു '''അയ്യോ..,,നീ അസ്സല് പെണ്ണ് തന്നെ., നേരിട്ട് കാണുമ്പോ അങ് അറിഞ്ഞാമതി., ഞാ പോണ് എന്‍റെ പാറൂട്ടി വിളിക്കാന്‍ ടൈമായി..,, വിനു എണീറ്റ് പോയി ''ദൈവമേ..,,ഇവന്‍റെ പാറൂ ഇവനെ തേച്ച് എട്ട് നിലയില്‍ വാര്‍ക്കണേ..,, അപ്പു മനസ്സില്‍ പ്രാര്‍ത്ഥിച്ച് വിച്ചൂന്‍റെ നേരെ നോക്കി ഫോണില്‍ ചിരിച്ചോണ്ട് ചാറ്റിങിലാണ് അപ്പു മെല്ലെ തലയിട്ട് നോക്കുമ്പോ കല്ലു എന്ന് സേവ് ചെയ്ത നമ്പര്‍ കണ്ടതും ഫോണ് ഒറ്റ തട്ട്

'''ഡീ..,,എന്ത് പണിയാ ഈ കാണിച്ചെ., എന്‍റെ ഫോണിപ്പോ രണ്ട് കഷ്ണം ആയേനെ..,, വിച്ചു താഴെ വീണ ഫോണെടുത്ത് കൊണ്ട് പറഞ്ഞു ''അയ്യോ സോറി വിച്ചേട്ടാ അറിയാതെ....,, ''എന്ത് അറിയാതെ., ഇത് എത്ര രൂപേടെ ഫോണാണെന്നറിയോ., വിച്ചു ദേഷ്യത്തോടെ ഫോണ് തിരിച്ചും മറിച്ചും നോക്കി '''അവള് അറിയാതെ കൈ തട്ടീതാന്ന് പറഞ്ഞില്ലെ., പിന്നെന്തിനാ നീ ചൂടാവുന്നെ., അവന്‍റെ ഒരു ഫോണ്..,, അമ്മ അപ്പൂനെ സപ്പോര്‍ട്ട് ചെയ്തതും വിച്ചു അപ്പൂനെ കടുപ്പിച്ച് നോക്കി എണീറ്റ് പോയി ഇത് കണ്ട് അപ്പുവും ചവിട്ടി തുള്ളി അകത്തേക്ക് പോയി •••••••••••••••••••••••••••••••••••••••• വിച്ചു കല്ലൂനെ ഐയര്‍പോട്ടില്‍ നിന്ന് കൂട്ടാന്‍ വേണ്ടി റെഡിയായി മൂളിപാട്ടും പാടി മിററില്‍ നോക്കി മുടി ചീകുമ്പോയാണ് അപ്പു സാരി ഒക്കെ ഉടുത്ത് റെഡിയായി വന്നത് ''വിച്ചേട്ടാ..,,പോകാം..,, അപ്പു സാരി ശരിയാക്കി കൊണ്ട് ചോദിച്ചു '''അതിന് നീ എങ്ങോട്ടാ ഒരുങ്ങി കെട്ടി..,, വിച്ചു നെറ്റി ചുളിച്ചു ''ഞാന്‍ നിങ്ങളെ കൂടെ ഐയര്‍പോട്ടിലേക്ക്., ''നീ എന്തിനാ പോരുന്നെ., കല്ലൂനെ കൂട്ടാന്‍ ഞാന്‍ തനിച്ച് പൊക്കോളാം ..,, ''ചുമ്മാ സംസാരിച്ച് നില്‍ക്കാതെ വിച്ചേട്ടാ..,, കല്ലു അവിടെ വൈറ്റിംങാവും..,, അപ്പു വിച്ചൂനെ ഒന്നും പറയാന്‍ സമ്മതിക്കാതെ താഴെ പോയി കാറില്‍ കയറി

വിച്ചുവും ഗൗരവത്തോടെ കാറില്‍ വന്ന് കയറി ശക്തിയില്‍ ഡോറടച്ചു വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും അപ്പു സിറ്റ് ഒൗട്ടില്‍ ഫോണും തോണ്ടി നില്‍ക്കുന്ന വിനൂന് തംസപ് കാണിച്ചു ''വിച്ചേട്ടന്‍റെ മുഖത്തെന്താ കടുന്നല് കുത്തിയോ വീര്‍ത്തിരിപ്പുണ്ടല്ലോ..,, അപ്പു ചിരി കടിച്ച് പിടിച്ചോണ്ട് പറഞ്ഞു ''നീ ഒന്ന് മിണ്ടാതെ നിന്നെ അപ്പൂ..,, എന്‍റെ മൂടത്ര ശരിയല്ല..,, വിച്ചു ഡ്രൈവിംങില്‍ കോണ്‍സണ്ട്രേന്‍റ് ചെയ്തു ''ശരിയാ എനിക്കും തോന്നിയിട്ടുണ്ട്..,, ''എന്ത്..,, വിച്ചു ഗൗരവത്തോടെ അപ്പൂന്‍റെ നേരെ തിരിഞ്ഞതും അപ്പു ചുമല്‍ കൂഞ്ചി പുറത്തേക്ക് നോക്കിയിരുന്നു കുറച്ച് സമയത്തെ യാത്രക്ക് ശേഷം ഐയര്‍പോട്ടില്‍ എത്തിയതും കാര്‍ പാര്‍ക്ക് ചെയ്തു രണ്ട് പേരും ഇറങ്ങി ''അപ്പൂ..,,നീ പോരണം എന്നില്ല., ഞാന്‍ അവളെ കൂട്ടി വണ്ടിയിലേക്ക് വരാം..,, ''ഒാ..ഹ് വേണ്ടന്നെ.,, അപ്പു വേഗം മുന്നോട്ട് നടന്നു ••••••••••••••••••••••••••••••••••••• ഐയര്‍പോട്ടിനുള്ളില്‍ കല്ലൂന് വേണ്ടി രണ്ട് പേരും കാത്തിരുന്നു '''ഹായ്...കല്ലൂ...,, വിച്ചു പറയുന്നത് കേട്ട് അപ്പു മുന്നോട്ട് നോക്കിയപ്പോയതും സ്പെക്സ് വെച്ച ഒരു മോഡേണ്‍ പെണ്‍കുട്ടി വന്ന് വിച്ചൂനെ കെട്ടിപിടിക്കാന്‍ നിന്നതും അപ്പു പെട്ടന്ന് രണ്ട് പേര്‍ക്കിടയിലും കയറി നിന്നു...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story