വിനയാർപ്പണം: ഭാഗം 40

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

ഐയര്‍പോട്ടിനുള്ളില്‍ കല്ലൂന് വേണ്ടി രണ്ട് പേരും കാത്തിരുന്നു '''ഹായ്...കല്ലൂ...,, വിച്ചു പറയുന്നത് കേട്ട് അപ്പു മുന്നോട്ട് നോക്കിയപ്പോയതും സ്പെക്സ് വെച്ച ഒരു മോഡേണ്‍ പെണ്‍കുട്ടി വന്ന് വിച്ചൂനെ കെട്ടിപിടിക്കാന്‍ നിന്നതും അപ്പു പെട്ടന്ന് രണ്ട് പേര്‍ക്കിടയിലും കയറി നിന്നു ''ഡോ..,, വന്നവള്‍ അപ്പൂന് നേരേ ദേഷ്യത്തോടെ എന്തോ പറയാന്‍ നിന്നതും അപ്പു പെട്ടന്നവളെ കെട്ടിപിടിച്ചു ''ഹായ് കല്ലൂ..,,ഞാന്‍ അര്‍പ്പണ വിച്ചേട്ടന്‍റെ വൈഫാണ്..,, അപ്പു കല്ലുവില്‍ നിന്ന് വിട്ട് മാറി വിച്ചൂനോട് ഒട്ടിനിന്നു ''ഹ്മ്..,,അറിയാം.,ഫോട്ടോ കണ്ടിരുന്നു ..,, ഹെലോ വിച്ചൂ..,,എന്തൊക്കെ., സത്യം പറയാലോ നിന്നെ ഒത്തിരി മിസ്സ് ചെയ്തു., കല്ല്യാണം കഴിഞ്ഞതില്‍ പിന്നെ നീ ആകെ ക്ഷീണിച്ചല്ലോടാ..,, കല്ലു വിച്ചൂന്‍റെ കൈയ്യില്‍ പിടിച്ച് തൂങ്ങി ഒാരോന്ന് പറഞ്ഞതും അപ്പു അവളെ നോക്കി പല്ല് കടിച്ചു ''ഹേയ്..,,നിനക്ക് തോന്നുന്നതാകും കല്ലു., വിച്ചു മറുപടി പറഞ്ഞു ''കല്ലൂന് തോന്നുന്നതൊന്നും അല്ല വിച്ചേട്ടാ..,, ശരിക്കും ഇന്നൊരു ക്ഷീണമുണ്ട് മുഖത്ത്‌., അതെങ്ങനെ രാത്രി ഉറങ്ങിയാലല്ലെ., ഇത്രക്ക് ആക്രാന്തം പാടില്ല വിച്ചേട്ടാ..,, അപ്പു നാണത്തോടെ പറയുന്നത് കേട്ട് വിച്ചു വായിം തുറന്ന് അപ്പൂനെ നോക്കി., എന്നിട്ട് കല്ലൂന് ഇളിച്ച് കൊടുത്തു

''കല്ലൂ..,,വാ കാര്‍ അവിടെയാണ് പാര്‍ക്ക് ചെയ്തത്..,, വിച്ചു പറഞ്ഞതും ലഗേജുമായി കല്ലു അവന്‍റെ ബാക്കില്‍ നടന്നു അപ്പു പിന്നെ കല്ലൂനെ കണ്ടതില്‍ പിന്നെ വിച്ചൂന്‍റെ കൈ വിട്ടതുമില്ല.,, ലഗേജ് ഡിക്കില്‍ വെച്ച് ഫ്രണ്ടിലെ സീറ്റില്‍ ഇരിക്കാന്‍ പോയ കല്ലൂന്‍റെ കാലില്‍ അപ്പു അറിയാത്ത പോലെ ഹൈ ഹീലുള്ള ചെറുപ്പ് വെച്ച് ചവിട്ടി ''ആ..ഹ്..,,ഹേയ് അര്‍പ്പണാ കാലെടുക്കഡോ..,, കല്ലു അലറിയതും അപ്പു വേഗം കാലെടുത്തു '''അയ്യോ..,,സോറി സോറി അറിയാതെ ചവിട്ടിയതാ കല്ലൂ..,, കല്ലൂനോട് സങ്കടം മുഖത്ത് ഫിറ്റ് ചെയ്ത് ഇങ്ങനെ പറഞ്ഞതും വിച്ചു ഹോണടിച്ചു ഇത് കേട്ടതും അപ്പു ചാടികേറി മുന്നിലിരുന്നു മിററിലൂടെ ബാക്ക് സീറ്റില്‍ ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്ന കല്ലൂനെ അപ്പൂന് ശരിക്ക് കാണായിരുന്നു ''കല്ലൂ..,,നിനക്ക് എത്ര ലീവുണ്ട്..,, '''വണ്‍ മന്ത് ലീവ് കിട്ടിയൊള്ളു വിച്ചൂ..,, നമുക്ക് ഈ വണ്‍ മന്ത് അടിച്ച് പൊളിച്ച് എന്‍ഞ്ചോയ് ചെയ്യണം., നൈറ്റ് റൈഡ് മസ്റ്റാണ്..,, വിച്ചൂന്‍റെ ചോദ്യത്തിനുള്ള കല്ലൂന്‍റെ മറുപടി അപ്പൂനത്ര പിടിച്ചില്ല '''പൂതനക്ക് അടിച്ച് പൊളിക്കണം പോലും മിക്കവാറും ഇന്ന് തന്നെ ഇവളെ ഞാന്‍ അടിച്ച് പൊളിച്ച് തിരിച്ച് ഫ്ലൈറ്റ് കയറ്റിക്കേണ്ടി വരും..,, അപ്പു മനസ്സില്‍ പറഞ്ഞു ''കല്ലൂ..,,തന്‍റെ പേര് കല്ല്യാണി എന്നല്ലെ., അല്ല താനെന്താ ഞങ്ങളെ കല്ല്യാണത്തിന് വരാതിരുന്നെ..,,

അപ്പു ചോദിച്ചു ''ഹോ..,,വിച്ചൂന്‍റെ മേരേജ് എനിക്കൊരിക്കലും അസെപ്റ്റ് ചെയ്യാന്‍ പറ്റിയില്ല., സോ ഞാന്‍ വന്നില്ല..,, കല്ലു ഇങ്ങനെ പറഞ്ഞതും അപ്പൂന് പല സംശയങ്ങളും മനസ്സിലേക്ക് വന്നു അപ്പു പിന്നെ മിണ്ടിയതേ ഇല്ല., വിച്ചുവും കല്ലുവും വീടെത്തുന്നത് വരെ ഒാരോന്ന് സംസാരിച്ചിരുന്നു വീട്ടിലെത്തിയതും കല്ലൂനുള്ള സ്വീകരണവും എല്ലാവരിം സ്നേഹവും കണ്ട് അപ്പൂന് അസൂയ തോന്നി കല്ലൂനായിട്ട് സ്പെഷ്യലായി അമ്മ ഫുഡെല്ലാം ഉണ്ടാക്കിയിരുന്നു അല്ലാവര്‍ക്കും കല്ലൂനോടുള്ള സ്നേഹം കണ്ടപ്പോ തന്നെ അപ്പൂന് മനസ്സിലായി അവള്‍ എല്ലാവര്‍ക്കും എത്രത്തോളം പ്രിയപെട്ടതാണെന്ന് ഭക്ഷണം കഴിച്ച പാത്രങ്ങളെല്ലാം കഴുകി അടുക്കള ഒതുക്കി അപ്പു റൂമിലേക്ക് ചെന്നു ഡോര്‍ തുറന്നതും കാണുന്നത് ബെഡില്‍ വിച്ചൂന്‍റെ തോളില് ചാരിയിരുന്ന് സംസാരിക്കുന്ന കല്ലൂനെയാണ് വിച്ചുവും ചിരിച്ചോണ്ട് ഒാരോന്ന് സംസാരിക്കുന്നുണ്ട് അപ്പൂന് അടിമുടി ദേഷ്യം കയറി ഡോറില്‍ ആഞ്ഞ് തല്ലിയതും കല്ലു ഞെട്ടി വിച്ചൂന്‍റെ തോളില്‍ നിന്ന് തലപൊക്കി അപ്പു ആദ്യം വിച്ചൂനെയാണ് നോക്കിയത് എന്നാ വിച്ചു അപ്പൂനെ നോക്കി ചുണ്ട് കൊണ്ട് കിസ്സ് കൊടുക്കുന്ന പോലെ ആഗ്യം കാണിച്ചതും അപ്പു തിരിച്ച് രൂക്ഷമായി നോക്കി അകത്തേക്ക് കടന്നു

അപ്പു ചെന്ന് അവരെ ഇടക്ക് കയറി ഇരിക്കാന്‍ നോക്കിയതും വിനു റൂമിലേക്ക് ഒാടി കയറി അപ്പൂനെ തള്ളി മാറ്റി കല്ലൂന്‍റിം വിച്ചൂന്‍റിം ഇടക്ക് കയറിയിരുന്നു ഇത് കണ്ട് അപ്പു വിനൂന്‍റിം വിച്ചൂന്‍റിം ഇടക്ക് കയറി പിന്നെ അങ്ങോട്ട് വിനൂന്‍റെ തള്ളായിരുന്നു വിനൂന്‍റെ തള്ള് സഹിക്ക വയ്യാതെ വിച്ചു ഫോണെടുത്ത് കളിക്കാന്‍ തുടങ്ങി ''സത്യം പറഞ്ഞാല്‍ വിച്ചൂന് ഒരു മോഡേണ്‍ പെണ്‍കുട്ടിയായിരുന്നു മേച്ച്.,, കല്ലു പറഞ്ഞതിന് അപ്പു മറുപടി പറയാന്‍ നിന്നെങ്കിലും വിനു ഇടയില്‍ കയറി ഗോളടിച്ചു ''കല്ലൂ..,,അപ്പു ഭയങ്കര മോഡേണാണ്., ചില സമയത്ത് അവള് പുള്ളി ട്രൗസര്‍ പോലും ഇടാറുണ്ട്., അല്ലേഡീ അപ്പൂ..,, '''അതേയതെ., ചിലപ്പോ അത് പോലും ഇടാറില്ല., വിനു പറഞ്ഞതിന് മറുപടിയായി അപ്പു അവനെ നോക്കി പല്ല് കടിച്ചോണ്ട് മറുപടി പറഞ്ഞു ''വാട്ട് ഇടാറില്ലെന്നോ., കല്ലു കണ്ണ് തള്ളി ചോദിച്ചു ''അ..അതല്ല.,ചില ട്രൗസറിന് പുള്ളിപോലും ഉണ്ടാകാറില്ലെന്ന് പറഞ്ഞതാ..,, എന്നും പറഞ്ഞ് അപ്പു കല്ലു കാണാതെ വിനൂന്‍റെ കൈയ്യിട്ടൊരു നുള്ള് കൊടുത്തു ''ശരിക്കും നിങ്ങളാണ് മാച്ച്‌., വിനൂ തനിക്ക് അപ്പൂനെ പ്രേമിച്ചൂടായിരുന്നോ..,, കല്ലൂന്‍റെ ചോദ്യം കേട്ടതും ഇത് വരെ ഫോണില്‍ ചാറ്റി കൊണ്ടിരുന്ന വിച്ചു തല ഉയര്‍ത്തി അവരെ നോക്കി

''ഒന്ന് പോയേഡീ.., ഇതെന്‍റെ പാറു കേള്‍ക്കണ്ട., അല്ലെങ്കിലെ തേക്കാന്‍ ഒരു അവസരം കാത്തിരിക്കാണ് അവള്., ഇതെങ്ങാനും അവളെ ചെവിയില്‍ എത്തിയാല്‍ ആളെ വെച്ച് എന്നെ വാര്‍ക്കും..,, എന്നും പറഞ്ഞ് വിനു അവിടെന്ന് എണീറ്റ് പോയി ''കല്ലൂ..,,എനിക്കൊന്ന് ഡ്രസ്സ് മാറണം താനൊന്ന് പുറത്തേക്ക് ഇറങ്ങോ..,, അപ്പു ആവിശ്യത്തിലധികം വിനയം വാരിവിതറി ചോദിച്ചു ''ഇറ്റ്സ് ഒാക്കെ., വിച്ചൂ..,,വാ നമുക്ക് ഗാര്‍ഡണിലേക്ക് പോകാം..,, കല്ലു വിച്ചൂനെ പിടിച്ചെണീപ്പിച്ചതും അപ്പു വിച്ചൂനെ അവിടെ തന്നെ പിടിച്ചിരുത്തി ''കല്ലു പൊക്കോ., വിച്ചേട്ടന്‍ എന്‍റെ ഭര്‍ത്താവല്ലെ., ഇവിടെ നിന്നാലും കുഴപ്പല്ല..,, ''ഹ്മ്..,, കല്ലു ഒന്ന് അമര്‍ത്തി മൂളി പോയതും അപ്പു ഡോറടച്ച് ലോക്ക് ചെയ്ത് തിരിഞ്ഞ് നോക്കിയപ്പോ വിച്ചു ഫോണിലേക്ക് തന്നെ നോക്കിയിരിക്കാണ് അപ്പു വേഗം ഫോണ്‍ വാങ്ങി വെച്ച് കൈയ്യും കെട്ടി വിച്ചൂനെ നോക്കി '''എന്താണ് മൈ സ്വീറ്റ് പൊണ്ടാട്ടി ഇങ്ങനെ നോക്കുന്നെ,,, '''കുന്തം..,, സത്യം പറഞ്ഞോ മന്‍ഷ്യാ നിങ്ങള്‍ക്കവളെ ഇഷ്ട്ടല്ലെ?., അപ്പു ഗൗരവത്തോടെ ചോദിച്ചു ''ലവളെ..,??? ''അവളെ തന്നെ ആ കല്ലിനെ..,, അപ്പു പല്ല് കടിച്ചു ''കല്ലൂനെയോ..,,അവളെ എനിക്ക് ഇഷ്ടം തന്നെയാണെല്ലോ.,, വിച്ചു കൂസലില്ലാതെ പറഞ്ഞതും അപ്പു ഒാടി പോയി

അവന്‍റെ കോളറില്‍ പിടുത്തമിട്ടു '''നാണമില്ലല്ലോ മന്‍ഷ്യാ കല്ല്യാണം കഴിഞ്ഞിട്ടും ഏതോ ഒരു പെണ്ണിനെ പ്രേമിക്കാന്‍..,, ''നീ ഇത് എന്താ ഈ പറിണെ., കല്ലൂനെ ഇഷ്ടാന്ന് പറഞ്ഞത് അവളെന്‍റെ പെങ്ങളായോണ്ടാണ്..,, വിച്ചു കോളറില്‍ നിന്നുള്ള പിടിവിടീച്ചു '''എന്നിട്ട് അച്ഛനും അമ്മയും ഇങ്ങനൊരു മകളുള്ള കാര്യം പറഞ്ഞില്ലല്ലോ..,, ''രക്ത ബന്ധം കൊണ്ടല്ല കുരുട്ടെ സ്നേഹ ബന്ധം കൊണ്ട്., പെങ്ങളില്ലാത്ത എനിക്ക് അവളെന്‍റെ പെങ്ങളാ..,, വിച്ചു പറയുന്നത് കേട്ട് അപ്പൂന് കുറച്ച് ആശ്വാസം തോന്നി '''അവള്‍ക്ക് അങ്ങനെ അല്ലെങ്കിലോ..,, അപ്പു നഖം കടിച്ചു ''എങ്ങനെ., നീ അതും ഇതും പറഞ്ഞ് നില്‍ക്കാതെ ഇങ് വന്നെ നമുക്ക് കുറച്ച് സ്നേഹിക്കാം..,, വിച്ചു അപ്പൂനെ കെട്ടിപിടിക്കാന്‍ നിന്നതും അപ്പു അവനെ തള്ളി മാറ്റി ''അയ്യടാ..,,ഇതിന് ഒരു തീരുമാനം ഇല്ലാതെ മോന്‍ റൊമാന്‍സിക്കാന്‍ വരണ്ട.., ''ആ..ഹ അത്രക്കായോ ഇങ് വാഡീ..,, വിച്ചു അപ്പൂനെ ബെഡിലേക്ക് തള്ളി അവളെ മുകളില്‍ കയറി കിടന്നു '''അയ്യോ..,,അമ്മേ ആരേലും ഒാടിവായോ ഈ വിച്ചേട്ടെനെന്‍റെ ചാരിത്ര്യം നശിപ്പിക്കാന്‍ നോക്കുന്നെ..,, അപ്പു ഒച്ച വെക്കാന്‍ നോക്കിയതും വിച്ചു അവളെ വായ പൊത്തി ''മിണ്ടാതിരിയെഡീ.,ഞാന്‍ നിന്‍റെ ഭര്‍ത്താവാണ്., കല്ല്യാണം കഴിഞ്ഞ് ഇത്ര ആയിട്ടും നിന്‍റെ ചാരിത്ര്യം നശിച്ചിട്ടില്ലെന്നറിഞ്ഞാ എനിക്കാ നാണക്കേട്..,, വിച്ചു പറയുന്നത് കേട്ട് അപ്പു അവന്‍റെ കൈ മാറ്റി ഉറക്കെ ചിരിച്ചു അപ്പൂന്‍റെ ചിരി കണ്ടതും വിച്ചൂനൊരു കുസൃതി തോന്നി...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story