വിനയാർപ്പണം: ഭാഗം 41

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

അപ്പു ഒച്ച വെക്കാന്‍ നോക്കിയതും വിച്ചു അവളെ വായ പൊത്തി ''മിണ്ടാതിരിയെഡീ.,ഞാന്‍ നിന്‍റെ ഭര്‍ത്താവാണ്., കല്ല്യാണം കഴിഞ്ഞ് ഇത്ര ആയിട്ടും നിന്‍റെ ചാരിത്ര്യം നശിച്ചിട്ടില്ലെന്നറിഞ്ഞാ എനിക്കാ നാണക്കേട്..,, വിച്ചു പറയുന്നത് കേട്ട് അപ്പു അവന്‍റെ കൈ മാറ്റി ഉറക്കെ ചിരിച്ചു അപ്പൂന്‍റെ ചിരി കണ്ടതും വിച്ചൂനൊരു കുസൃതി തോന്നി വിച്ചു അപ്പൂന്‍റെ തോളില്‍ കിടന്ന സാരി ഒറ്റ വലി സാരി മാറിലൂടെ ഊര്‍ന്ന് വീണു അത് വരെ കിടന്ന് ചിരിച്ചോണ്ടിരുന്ന അപ്പൂന്‍റെ ചിരി സ്വിച്ചിട്ട് പോലെ നിന്നു വിച്ചു അപ്പൂന്‍റെ മാറിലേക്ക് മുഖം പൂഴ്ത്തിയതും അപ്പു ചാടി എണീറ്റ് സാരി വേഗം നേരെയിട്ടു ''എന്താ വിച്ചേട്ടാ ഈ കാണിച്ചെ., അപ്പു കുറച്ച് ദേഷ്യത്തോടെ തന്നെയാണത് ചോദിച്ചത് ''നീ കല്ലൂനെ ഡ്രസ്സ് ചേഞ്ച് ചെയ്യണം എന്ന് പറഞ്ഞ് പുറത്തേക്കയച്ചതല്ലെ., അതോണ്ട് ഞാന്‍ സഹായിക്കാന്ന് വെച്ചു..,,

''അയ്യ ഇങ്ങനെയുള്ള സഹായൊന്നും വേണ്ട., സാര്‍ പോയാട്ടെ.,ഞാന്‍ ചേഞ്ച് ചെയ്തോളാം..,, അപ്പു അവനെ പുറത്താക്കാന്‍ നോക്കി ''നീയല്ലെ കല്ലൂനോട് ഞാന്‍ നിന്‍റെ ഭര്‍ത്താവായോണ്ട് ഡ്രസ്സ് മാറുന്നത് കണ്ടാലും കുഴപ്പല്ലെന്ന് പറഞ്ഞെ., അതോണ്ട് ഞാന്‍ കണ്ടിട്ടെ പോകുന്നൊള്ളു.,, വിച്ചു ബെഡില്‍ തന്നെ ഇരുന്നു ''വിച്ചേട്ടാ കളിക്കല്ലെ.,,ഒന്ന് പോയേ എനിക്ക് മാറ്റണം., ''ഞാന്‍ പോകൂല.,നീ തന്നെയല്ലെ എന്നെ പിടിച്ച് വെച്ചേ..,, വിച്ചു ബെഡിലേക്ക് കിടന്നതും അപ്പൂന് അവന്‍ പോകില്ലെന്ന് മനസ്സിലായി അപ്പു കുര്‍ത്തയും പാന്‍റും എടുത്ത് വിച്ചൂനെ നോക്കി കൊഞ്ഞനം കുത്തി ഡ്രസ്സിംങ് റൂമിലേക്ക് കയറി ഇത് കണ്ട് വിച്ചു ചമ്മി റൂമില്‍ നിന്ന് പുറത്തേക്ക് പോകാന്‍ നിന്നു '''അതെയ്.,പുറത്ത് പോയി കല്ലൂന്‍റിം കുല്ലൂന്‍റിം അടുത്തെങ്ങാനും പോയി ഇരുന്നാലുണ്ടല്ലോ തിളച്ച വെള്ളം ഞാന്‍ തലയിലൂടെ ഒഴിക്കും..,,

അപ്പു ഡ്രസ്സിംങ് റൂമില്‍ നിന്ന് പുറത്തേക്ക് തലയിട്ട് ഇങ്ങനെ പറഞ്ഞ് ഡോറടിച്ചു '''കുശുമ്പത്തി പാറു.,, വിച്ചു ചിരിച്ചോണ്ട് റൂമില്‍ നിന്ന് പോയി  അപ്പു ഡ്രസ്സ് ചേഞ്ച് ചെയ്ത് ഇറങ്ങിയപ്പോയാണ് ഗാര്‍ഡന്‍ ഏരിയയില്‍ നിന്ന് ചിരിയും കളിയും കേള്‍ക്കുന്നത് അപ്പു ബാല്‍ക്കണിയിലേക്ക് ചെന്ന് ഗാര്‍ഡണ്‍ ഏരിയയിലേക്ക് നോക്കി അവിടെ ഒരു ചെയറില്‍ വിച്ചു ഇരിക്കുന്നുണ്ട്., അടുത്തായി നിന്ന് കൊണ്ട് കല്ലു വിച്ചൂന്‍റെ ഹെയറ് മസാജ് ചെയ്തോണ്ട് എന്തെക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ട് ഈ കാഴ്ച്ച കണ്ട് അപ്പു രക്തം തിളച്ചു '''കണ്ടോ കണ്ടോ ഇതാ ഞാന്‍ പറഞ്ഞെ കല്ലു വെന്നാല്‍ പിന്നെ വിച്ചൂന്‍റെ പിറകില്‍ നിന്ന് മാറൂല., വിനു അപ്പൂന്‍റെ അടുത്ത് വന്ന് നിന്നു ''ഡാ..,,വിനുട്ടാ അവളെ അങ് തട്ടി കളഞ്ഞാലോ..,, അപ്പു പല്ലിറുമ്പി ''എനിക്കൊന്നും വയ്യ ജയിലില്‍ പോയി ഗോതമ്പുണ്ട തിന്നാന്‍., നീ തട്ടെ കൊല്ലെ എന്താന്ന് വെച്ചാ ചെയ്തോ..,,

വിനു കൈ ഒഴിഞ്ഞു ''എന്‍റെ വിനൂ..,,നിന്‍റെ മണ്ടത്തരം കല്ലൂനെ ഇവിടെന്ന് കെട്ട് കെട്ടിക്കുന്നവരെ എങ്കിലും നിര്‍ത്തണം., എന്നിട്ട് സീരിയസ്സായി അവളെ പറഞ്ഞയക്കാന്‍ എന്‍റെ കൂടെ നില്‍ക്കണം..,, അപ്പു വിനൂനെ ബാല്‍ക്കണിയിലെ ചെയറില്‍ പിടിച്ചിരുത്തി ''കെട്ട്യോന്‍ കൈ വിട്ട് പോകോ എന്ന് നല്ല പേടി ഉണ്ടല്ലെ., വിനു ഉറക്കെ ചിരിച്ചു ''ഡാ പൊട്ടാ.,എന്‍റെ കൂടെ എങ്ങാനും നിന്നില്ലെങ്കിലുണ്ടല്ലോ നിന്‍റെ പാറൂനോട് നിനക്ക് വേറെ ലൈനുണ്ടെന്ന് പറയും..,, '''അയ്യോ അപ്പുട്ടാ ചതിക്കരുത്., അല്ലെങ്കിലെ അവള്‍ക്കെന്നെ ഒടുക്കത്തെ സംശയമാ., ഞാന്‍ നിന്‍റെ കൂടെ തന്നെ ഉണ്ടാകും പ്രോമിസ്., നിന്‍റെ പ്ലാന്‍ പറഞ്ഞോ., ഞാന്‍ എന്താ ചെയ്യേണ്ടത്..,, അവളെ തട്ടണോ തട്ടാം., വിനു കൈ കെട്ടി നിഷ്കളങ്കമായി അപ്പൂന്‍റെ മുന്നിലിരുന്നു '''അതൊക്കെ നമുക്ക് പിന്നീട് ഡിസ്കസ് ചെയ്യാം., പിന്നെയ് നാളെത്തെ പ്രത്യേകത എന്താന്ന് നിനക്കറിയോ..,,

അപ്പു ചോദിച്ചു ''പിന്നേ..അറിയാതെ., ദൈവത്തിന് പറ്റിയ ഏറ്റവും വലിയ തെറ്റ്., ഒരു ദുരന്തത്തെ ഭൂമിയിലേക്ക് അയച്ച ദിവസം,, വിനു പറഞ്ഞത് കേട്ട് അപ്പു അവന്‍റെ വയറിനിട്ടൊരു കുത്ത് കൊടുത്തു '''പോടാ കൊരങ്ങാ., അതല്ലഡാ.,എന്‍റെ ബര്‍ത്തി ഡേ ആണെന്ന് വിച്ചേട്ടന് ഒാര്‍മ ഉണ്ടോ ആവോ..,, അപ്പു നഖം കടിച്ചു ''ഒാര്‍മയില്ലെങ്കിലെന്താ., ഞാന്‍ ഒാര്‍മിച്ച് കൊടുത്തോളാം.,, ''കൊല്ലും ഞാന്‍ പട്ടി!! നീ ആരോടും പറയണ്ട., വിച്ചേട്ടന്‍ ഇന്ന് പന്ത്രണ്ട് മണിക്ക് വിഷ് ചെയ്താല്‍ മതിയായിരുന്നു., വിച്ചേട്ടന്‍ വിഷ് ചെയ്യാതെ നീ വിഷ് ചെയ്യരുത് മനസ്സിലായോ..,, ''അതിന് ആര് നിന്നെ വിഷ് ചെയ്യുന്നു., വിനു അപ്പൂനെ പുച്ഛിച്ചു ''അല്ല അപ്പു., അമ്മയോടോ അച്ഛനോടോ പറയട്ടെ., നീ ഈ വീട്ടില്‍ വെന്ന ആദ്യത്തെ പിറന്നാളല്ലെ., പാര്‍ട്ടി ചുമ്മാ ഒഴിവാക്കണോ.,,

വിനു ചോദിച്ചു ''നിനക്ക് നിന്‍റെ മറ്റവളെ വിളിക്കാനല്ലെ., തല്‍കാലം നിന്‍റെ വായ ഒന്ന് അടച്ച് വെച്ചാമതി, ''എന്‍റെമ്മോ ഞാ പോണ്‌., കെട്ട്യോന്‍റെ സ്നേഹം ഒരു ബര്‍ത്ത് ഡേ വിഷിലെല്ലെ അളക്കുന്നെ..,, വിനു പിറുപിറുത്ത് റൂമില്‍ന്ന് പോയി ''കാമുകന്‍റെ സ്നേഹം ബര്‍ത്ത് ഡേ വിഷിലാണോന്ന് നിന്‍റെ പാറൂന്‍റെ ബര്‍ഡേക്ക് വിഷ് ചെയ്യാഞ്ഞാ മനസ്സിലാകും..,, അപ്പു അവന്‍ പോയ വഴിയെ വിളിച്ച് പറഞ്ഞ് ബാല്‍ക്കണിയില്‍ നിന്ന് പുറത്തേക്ക് നോക്കി വിച്ചുവും കല്ലുവും ഫോണില് നോക്കി എന്തോ പറഞ്ഞ് ചിരിക്കുന്നു അപ്പു ദേഷ്യത്തോടെ ബാല്‍ക്കണിയിലെ ഡോര്‍ അമര്‍ത്തി അടച്ച് റൂമില്‍ ചെന്ന് കല്ലൂനെതിരെ കുറച്ച് പ്ലാനെല്ലാം ആലോചിച്ച് താഴേക്ക് ചെന്നു ഗൗരവത്തോടെ ഗാര്‍ഡനിലേക്ക് ചെന്ന അപ്പു അവരെ അടുതെത്തിയതും മുഖത്ത് പുഞ്ചിരി ഫിറ്റ് ചെയ്തു അപ്പൂനെ കണ്ടതും കല്ലു ഒന്ന് പുച്ഛിച്ച് വിച്ചൂനോട് ഒന്നൂടെ ചേര്‍ന്നിരുന്നു

''വിച്ചൂ..,,ടൈം ആയി വാ ഷോപ്പിംങിന് പോകാം..,, കല്ലു വിച്ചൂനോട് പറഞ്ഞു ''ആ..ഹ് അപ്പൂ..,,ഞാന്‍ കല്ലൂന്‍റെ കൂടെ ഒന്ന് പുറത്ത് പോയി വരാം,, വിച്ചു അപ്പൂന്‍റെ തോളിലൊന്ന് തട്ടി ബുള്ളറ്റ് പാര്‍ക്ക് ചെയ്തിടത്തേക്ക് പോയി സ്റ്റാര്‍ട്ട് ചെയ്തതും കല്ലു ചാടി കയറി അവനോട് ഒട്ടി നിന്നു ''ദുഷ്ടന്‍ എന്നോട് പോരുന്നോ എന്ന് പോലും ചോദിച്ചില്ല.,, അപ്പു ചുണ്ട് പുറത്തേക്കുന്തി മനസ്സില്‍ പറഞ്ഞു ''കണ്ടോ അപ്പുട്ടാ കല്ലു വിച്ചൂനെ കെട്ടിപിടിച്ചിരിക്കുന്നെ., അല്ലെങ്കിലും അപ്പൂ നീ ഒന്ന് ആലോചിച്ച് നോക്ക് ആരേലും രാത്രി ഷോപ്പിങിന് പോകോ., ഇത് മിക്കവാറും കൈ വിട്ട് പോകും., വിനു അപ്പൂന്‍റെ അടുത്ത് വന്ന് പറഞ്ഞു ''നീ ഇത് കൃത്യ സമയത്ത് എരി തീയില്‍ എണ്ണ ഒഴിക്കാന്‍ എത്തുന്നുണ്ടല്ലോ., എന്നെ ദേഷ്യം പിടിപ്പിക്കാതെ പോയി രണ്ടക്ഷരം പഠിക്കാന്‍ നോക്ക്..,, അപ്പു കല്ലൂനോടുള്ള ദേഷ്യം വിനൂനോട് തീര്‍ത്ത് കിച്ചണിലേക്ക് പോയി

കിച്ചണില്‍ ചെന്നതും എക്സാം ആണെന്നും പറഞ്ഞ് അമ്മ പഠിക്കാന്‍ വിട്ടു അപ്പൂന് പഠിച്ചിട്ടൊന്നും തലയില്‍ കയറുന്നുണ്ടായിരുന്നില്ല., വിച്ചുവും കല്ലുവും വരാന്‍ വൈകുന്നതിനെ കുറിച്ചായിരുന്നു മനസ്സില്‍ മുഴുവന്‍ ഒരുവിധം എന്തെക്കെയോ പഠിച്ച് മനസ്സമാധാനം കിട്ടാതെ അപ്പു താഴേക്ക് പോയി സിറ്റ് ഒൗട്ടില്‍ അവര് വെരുന്നതും കാത്തിരുന്നു അവര് വന്നതും കല്ലു കുറേ കവറും കൊണ്ട് അപ്പൂനെ മൈന്‍റ് ചെയ്യാതെ അകത്തേക്ക് പോയി വിച്ചു അപ്പൂന്‍റെ അടുത്ത് വന്നിരുന്നതും അപ്പു ദേഷ്യത്തോടെ എണീറ്റ് റൂമില്‍ പോയി വിച്ചു പുറകെയും., '''അപ്പൂ..,സോറി.,ബുള്ളറ്റിലായോണ്ട് നിന്നെ കൊണ്ട് പോകാന്‍ പറ്റിയില്ല.., വിച്ചു ബെഡ് ഷീറ്റ് വിരിച്ച് കൊണ്ടിരുന്ന അപ്പൂനെ പുറകില്‍ നിന്ന് കെട്ടിപിടിച്ചു ''കാറെടുത്തൂടായിരുന്നോ., എന്നാ നിക്കും പോരായിരുന്നല്ലോ., അപ്പു വിച്ചൂനെ തട്ടിമാറ്റി ബെഡില്‍ കയറി കിടന്നു ''അതിന് കല്ലൂന് ബുള്ളറ്റില്‍ പോകണമെന്ന് പറഞ്ഞപ്പോ.... ''ഒാ..ഹ് ഒരു കല്ലു., കേട്ടു കേട്ട് മടുത്തു., ഇനി ഇതിനെ കുറിച്ച് എനിക്ക് ഒന്നും കേള്‍ക്കണ്ട..,, അപ്പു പുതപ്പെത്ത് തലവഴി മൂടി തിരിഞ്ഞ് കിടന്നു എന്നാ അപ്പൂന് ഉറക്കം വന്നതേയില്ലെ പന്ത്രണ്ട് മണി ആയതും അപ്പു മെല്ലെ വിച്ചൂനെ തിരിഞ്ഞ് നോക്കി........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story