വിനയാർപ്പണം: ഭാഗം 42

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

ഒാ..ഹ് ഒരു കല്ലു., കേട്ടു കേട്ട് മടുത്തു., ഇനി ഇതിനെ കുറിച്ച് എനിക്ക് ഒന്നും കേള്‍ക്കണ്ട..,, അപ്പു പുതപ്പെത്ത് തലവഴി മൂടി തിരിഞ്ഞ് കിടന്നു എന്നാ അപ്പൂന് ഉറക്കം വന്നതേയില്ലെ പന്ത്രണ്ട് മണി ആയതും അപ്പു മെല്ലെ വിച്ചൂനെ തിരിഞ്ഞ് നോക്കി ആള് നല്ല ഉറക്കത്തിലാന്ന് കണ്ടതും അപ്പു സങ്കടത്തോടെ തിരിഞ്ഞ് കിടന്നു ഫോണില് മെസ്സേജ് ട്യൂണ് വന്നതും അപ്പു എടുത്ത് നോക്കി ഒത്തിരി പേര് ബര്‍ത്ത് ഡേ വിഷസ് കൃത്യം പന്ത്രണ്ട് മണിക്ക് തന്നെ അയച്ചിട്ടുണ്ട് അതും കൂടെ കണ്ടതും അപ്പൂന് സങ്കടം സഹിക്ക വയ്യാതെ കണ്ണു നീര് കവിളിലൂടെ ചാലിട്ടൊഴുകി അപ്പു കുറച്ച് സമയം കൂടെ വിച്ചു വിഷ് ചെയ്യുന്നത് കാത്തിരുന്നെങ്കിലും കാര്യ മുണ്ടായില്ല അപ്പു കണ്ണുനീര് അമര്‍ത്തി തുടച്ച് ദേഷ്യത്തോടെയും സങ്കടത്തോടെയും കണ്ണ് ഇറുക്കെ അമര്‍ത്തി കിടന്നു കുറച്ച് കഴിഞ്ഞതും വിച്ചു അപ്പൂനെ അരയിലൂടെ ചുറ്റിപിടിച്ചതും അപ്പു സന്തോഷത്തോടെ തിരിഞ്ഞ് വിച്ചൂന്‍റെ നെഞ്ചില്‍ ചേര്‍ന്ന് കിടന്നു എന്നാല്‍ വിച്ചു ഉറക്കത്തിലായിരുന്നു

അപ്പൂനെ ചേര്‍ത്ത് പിടിച്ചത് ഇത് കണ്ടതും അപ്പു ദേഷ്യത്തോടെ വിച്ചൂനെ ഒറ്റ തള്ള് വെച്ച് കൊടുത്തു വിച്ചു അതാ കിടക്കുന്നെ താഴെ ''അയ്യോ അമ്മേ..,,എന്‍റെ നടു നിനക്കെന്താടീ ഭ്രാന്തായോ., വിച്ചു നടു ഉഴിഞ്ഞ് അപ്പൂനെ തുറിച്ച് നോക്കി സോഫയില്‍ പോയി കിടന്നു അപ്പു അത് ചുണ്ട് പുറത്തേക്കുന്തി നോക്കി നിന്നപ്പോയാണ് അപ്പൂന്‍റെ ഫോണിലേക്ക് കുറേ മെസ്സേജ് നോട്ടിഫിക്കേഷന്‍ വന്നത് അപ്പു നോക്കുമ്പോ വിനു ബര്‍ത്ത് ഡേ വിഷസ് അയച്ചതാണ് കൂടെ അവര് രണ്ട് പേരും ഉള്ള പഴയ ഫോട്ടോ മുതല്‍ ഇന്ന് എടുത്ത ഫോട്ടോ വരെ അയച്ചിട്ടുണ്ട് '''പോടാ പട്ടി!!! നിന്‍റെ മറ്റവള്‍ക്ക് കൊണ്ട് കൊട് ബര്‍ത്ത് ഡേ വിഷ്., ഞാന്‍ പറഞ്ഞില്ലെ നിന്നോട് വിച്ചേട്ടന്‍ വിഷ് ചെയ്തിട്ട് വിഷ് ചെയ്താല്‍ മതീന്ന്..,, അപ്പു വിനൂന് റിപ്ലെ കൊടുത്തു ''അപ്പോ നിന്‍റെ കെട്ട്യോന്‍ ഇത് വരെ വിഷ് ചെയ്തില്ലെ., സാരല്ലട്ടോ നമുക്കവനെ വെളിച്ചത്ത് ചോര്‍ കൊടുത്ത് ഇരുട്ടത്ത് കിടത്താം..,, ''നീ പോടാ മരമാക്രീ..,, അപ്പു റിപ്ലെ സെന്‍റ് ചെയ്ത് ഫോണ്‍ സ്വിച്ച് ഒാഫ് ചെയ്ത് തലയിണയില്‍ മുഖം പൂഴ്ത്തി കിടന്നു

വിച്ചു രാവിലെ എണീക്കുമ്പോ തന്നെ കാണുന്നത് സെറ്റ് സാരി ഒക്കെ ഉടുത്ത് നില്‍ക്കുന്ന അപ്പൂനെയാണ് ''നല്ല കണി., അപ്പൂ..,,ലൗ യൂ ഡാ..,, സുന്ദരിയായിട്ടുണ്ട് എന്‍റെ പെണ്ണ്., അല്ല ഇന്ന് സെറ്റ് സാരി ഉടുത്താണോ എക്സാമിന് പോകുന്നെ..,, വിച്ചു സോഫയില്‍ എണീറ്റിരുന്നു ''ഞാന്‍ അമ്പലത്തില്‍ പോയി വരാണ്..,, ''ആ..ഹ എക്സാമിന് ജയിക്കാനാകും., ഞാന്‍ പാതി ദൈവം പാതി എന്നാണേലും ബാക്കി പാതി നീ തന്നെ പഠിച്ചെഴുതണം..,, വിച്ചു എണീറ്റ് അപ്പൂന്‍റെ അടുത്തേക്ക് നടന്നു '''പാതിയല്ല., മുയുവനും ഞാന്‍ പഠിച്ചിട്ടുണ്ട്.,, അപ്പു ഗൗരവത്തോടെ അതും പറഞ്ഞ് ഡ്രസ്സിംങ് റൂമിലേക്ക് കയറി പോയി ഇത് കണ്ട് വിച്ചു ഒരു ബാത്ത് ടൗവല്‍ എടുത്ത് ബാത്ത് റൂമിലേക്കും കയറി വിച്ചു ബാത്ത് റൂമില്‍ നിന്ന് ഇറങ്ങിയപ്പോയേക്കും അപ്പു കോളേജില്‍ പോകാന്‍ റെഡിയായിട്ടുണ്ട് ''വേഗം ഡ്രസ്സ് ചെയ്യ്., എനിക്ക് എക്സാം സ്റ്റാര്‍ട്ട് ചെയ്യാന്‍ ടൈം ആയി..,, അപ്പു ബാഗെടുത്ത് തോളിലിട്ടു ''അയ്യോ ഞാനിന്നില്ല., നീ വിനൂന്‍റെ കൂടെ ബൈക്കില്‍ പൊയ്ക്കോ., കല്ലു ഒറ്റക്കല്ലെ അവള്‍ക്കൊരു കമ്പനി കൊടുക്കാന്‍ ഞാനിന്ന് കോളേജില്‍ പോണില്ല..,,

ഇത് കേട്ടതും അപ്പൂന് ഇത് വരെ ഉണ്ടായിരുന്ന ദേഷ്യവും സങ്കടവും എല്ലാം ഇരട്ടിയായി നാല് തെറിപറയാന്‍ തോന്നിയെങ്കിലും അപ്പു ദേഷ്യത്തോടെ വിച്ചൂനെ കനപ്പിച്ചൊന്ന് നോക്കി ഡോര്‍ തുറന്ന് പോകാന്‍ നിന്നു ഇത് കണ്ട് വിച്ചു അപ്പൂന്‍റെ കൈയ്യില്‍ പിടിച്ച് വലിച്ച് അവനോട് ചേര്‍ത്ത് നിര്‍ത്തി ''ഹാ..,,ഇനി പറ., എന്തിനാ ഈ മുഖം ഇങ്ങനെ കടുന്നല് കുത്തിയ പോലെ വീര്‍പ്പിച്ച് വെച്ചേക്കുന്നേ.,ഹേ..,, ''ഒന്നുല്ല..,, അപ്പു മറ്റെവിടേക്കോ നോക്കി മറുപടി പറഞ്ഞു ''അല്ലല്ലോ..,എന്തോ ഉണ്ട്., പറ എന്‍റെ ചക്കര കുട്ടിയല്ലെ..,, വിച്ചു അപ്പൂന്‍റെ താടിപിടിച്ചതും അപ്പു വിച്ചൂന്‍റെ കൈ തട്ടിമാറ്റി ഡോറും തുറന്ന് പോയി ''ഡീ..,,ഒരു ഉമ്മയെങ്കിലും തന്നിട്ട് പോടീ..,, വിച്ചു വിളിച്ച് പറഞ്ഞു ''അത് നിങ്ങളെ മറ്റവളോട് പറ കല്ലൂനോട്..,, അപ്പു വിച്ചു കേള്‍ക്കാതെ പിറുപിറുത്ത് താഴേക്ക് പോയി കല്ലു എണീറ്റിട്ടുണ്ടായിരുന്നില്ല അപ്പു അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞ് വിനൂന്‍റെ കൂടെ കോളേജിലോട്ട് പോയി കോളേജിലെത്തിയതും അര്‍ജു ഒാടി വന്ന് അപ്പൂനെ കെട്ടിപിടിച്ചു '''ഹാപ്പി ബര്‍ത്ത് ഡേ അപ്പൂസേ..,,

''താങ്ക്യൂ ചേട്ടായീ..,, ''എന്താ പിറന്നാളായിട്ട് ചേട്ടായീടെ മുത്തിന്‍റെ മുഖത്തൊരു തെളിച്ചമില്ലാത്തെ., അര്‍ജു അപ്പൂന്‍റെ തലയില്‍ തലോടി ''അത് ഒാളെ കെട്ട്യോന്‍ വിഷ് ചെയ്തില്ലെന്നും പറഞ്ഞ് മുഖം വീര്‍പ്പിച്ചിരിക്കാ., വിനു ആണ് മറുപടി കൊടുത്തത് ''അയ്യേ.,അതിനാണോ., അതവന് ഒാര്‍മ ഇല്ലാഞ്ഞിട്ടാകും., അല്ല അവനിന്ന് കോളേജിലേക്കില്ലെന്ന് പറഞ്ഞു എന്ത് പറ്റി., അര്‍ജു അവളെ ആശ്വസിപ്പിച്ച് കൊണ്ട് ചോദിച്ചു ''അത് വീട്ടിലൊരു കല്ല് കടി വന്നിട്ടുണ്ട്., അവള്‍ക്ക് കൂട്ടിനാന്നും പറഞ്ഞ് അവളെ പിറകെ നടക്കാണ്., അപ്പു താല്‍പര്യമില്ലാതെ പറഞ്ഞു., എന്നാ അര്‍ജുനോ ഫ്രണ്ട്സിനോ അത് മനസ്സിലായില്ല ''എന്‍റെ അര്‍ജു ഞങ്ങളെ കസിനില്ലെ കല്ലു അവള് വന്നിട്ടുണ്ട്., വിനു പറഞ്ഞു ''ആ..ഹ കല്ല്യാണി വന്നിട്ടുണ്ടോ., ഐബി ആവേശത്തോടെ ചോദിച്ചു ''ഐബിച്ചായാ നിങ്ങള്‍ക്കെന്താ ഇത്ര സന്തോഷം., വേണേല് ഞാന്‍ സെറ്റാക്കി തരട്ടോ.,, അപ്പു ആവേശത്തോടെ പറഞ്ഞു ''കര്‍ത്താവേ..,,വേണ്ടോ..,, അവള്‍ക്ക് നിന്‍റെ കെട്ട്യോനെന്നാ ഭ്രാന്താ ഞാന്‍ ഇഷ്ടാന്ന് പറഞ്ഞ് പോയാ അവളെന്‍റെ തലവെട്ടും..,,

ഐബി പറഞ്ഞത് കേട്ട് അപ്പു ഒന്ന് ഞെട്ടി ''അപ്പോ അവളെന്‍റെ വിച്ചേട്ടനെ തട്ടിയെടുക്കോ..,, അപ്പു ഇടര്‍ച്ചയോടെ ചോദിച്ചു ''അവളെ പ്ലാനതാകും.,നീ അവളെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ., റാഷി പറഞ്ഞതും അപ്പു കരയാനെന്ന പോലെയായി ''രണ്ടും ഒന്ന് മിണ്ടാതിരുന്നേ., അങ്ങനേ ഒന്നും ഉണ്ടാകൂല നിങ്ങളെ കല്ല്യാണം കഴിഞ്ഞ സ്ഥിതിക്ക് അവള് അതെല്ലാം വിട്ടിട്ടുണ്ടാകും..,, അര്‍ജു അപ്പൂനെ ചേര്‍ത്ത് പിടിച്ചു ''ഉറപ്പല്ലെ., എന്നെ ആശ്വസിപ്പിക്കാന്‍ പറയല്ലല്ലോ..,, അപ്പു ചുണ്ട് പുറത്തേക്കുന്തി ചോദിച്ചു ''അല്ലെന്‍റെ പൊട്ടി., ഇപ്പൊ ചേട്ടായീടെ കുട്ടി എക്സാം എഴുതി വാ..,, അര്‍ജു അപ്പൂനെ വിനൂന്‍റെ കൂടെ പറഞ്ഞയച്ചു ''ചേട്ടായീ..,,വിച്ചേട്ടനോട് എന്‍റെ ബര്‍ത്ത് ഡേ ആണെന്ന് പറയരുതെ., ''ഇല്ലെന്നെ., അര്‍ജുന്‍റെ ഉറപ്പ് കിട്ടിയതും അപ്പു വിനൂന്‍റെ കൂടെ ക്ലാസിലേക്ക് നടന്നപ്പോയാണ് അപ്പൂന്‍റെ അച്ഛന്‍ ഫോണില്‍ സംസാരിച്ചോണ്ട് വന്നത് ''ശിവദാസന്‍ സാറെ ഗുഡ് മോണിംങ്.,, അപ്പു അച്ഛനെ പോയി കെട്ടിപിടിച്ചു ''അച്ഛേടെ പിറന്നാള്ക്കാരി എത്തിയോ.,

അച്ഛനും അമ്മയും ഫോണ്‍ വിളിച്ചിട്ട് സ്വിച്ച് ഒാഫാണല്ലോ., ''അത് അച്ഛേ ചാര്‍ജ് തീര്‍ന്ന് സ്വിച്ച് ഒാഫായതാ., ഇനി എന്നെ വിഷ് ചെയ്യി., അപ്പു ഇങ്ങനെ പറഞ്ഞതും അച്ഛന്‍ അവളെ കെട്ടിപിടിച്ച് നെറ്റിയില്‍ ഒരു മുത്തം കൊടുത്തു ''ഹാപ്പി ബര്‍ത്ത് മൈ സ്വീറ്റ് എയ്ഞ്ചല്‍,,, ''താങ്ക്യൂ അച്ഛേ..,, അപ്പു തിരിച്ചും അച്ഛന്‍റെ കവിളില്‍ ഒരു മുത്തം കൊടുത്തു ''പിന്നെ എക്സാം കഴിഞ്ഞാല്‍ നേരെ വീട്ടിലോട്ടാണ്., അവിടെ അമ്മ സദ്യ ഒരുക്കീണ്ട്.,പിന്നെ എല്ലാ വര്‍ഷത്തെ പോലെ ചെറിയൊരു കേക്ക് കട്ടിങും., വിച്ചൂനേയും വിളിക്കണം.,, ''അയ്യോ വിച്ചേട്ടനെ വിളിക്കണ്ട., കമ്പനിയിലെന്തോ അര്‍ജന്‍റുണ്ടെന്ന് പറഞ്ഞ് പോയേക്കാണ്..,, ''ആണോ., എന്നാ അച്ഛേടെ പൊന്ന് പോയി നന്നായി പരീക്ഷ എഴുതി വാ..,, അച്ഛന്‍ അപ്പൂനെ അനുഗ്രഹിച്ച് വിട്ടു  എക്സാം കഴിഞ്ഞ് വിനൂന്‍റെ കൂടെ അപ്പു അപ്പൂന്‍റെ വീട്ടിലേക്ക് പോയി അര്‍ജുനും അച്ഛനും നേരത്തെ പോയിരുന്നു വീട്ടിലെത്തി എല്ലാവരും കൂടെ സദ്യ കഴിച്ചു ചെറുതായി അലങ്കരിച്ച ഹാളില്‍ എല്ലാവരും കൂടെ കേക്ക് കട്ട് ചെയ്ത് ഫോട്ടോസൊക്കെ എടുത്തു ഫോട്ടോസൊന്നും വിച്ചൂന് അയച്ച് കൊടുക്കരുതെന്ന് അപ്പു പ്രത്യേകം എല്ലാവരിം ഒാര്‍മിപ്പിച്ചു

എങ്കിലും അപ്പൂന് വിച്ചൂനെ വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു അച്ഛന്‍റെ വക അപ്പൂന് ഒരു പുതി വയലിന്‍ കിട്ടി., അപ്പു വയലിന്‍ പഠിച്ചിട്ടുണ്ടെങ്കിലും അതികം ആര്‍ക്കും അതറിയില്ല., അമ്മയും അര്‍ജുവും ഒാരോ ജോഡി ഡ്രസ്സും അപ്പൂന് കൊടുത്തു ഗിഫ്റ്റെല്ലാം കിട്ടി അപ്പു സന്തോഷത്തോടെ വിനൂന്‍റെ കൂടെ വിച്ചൂന്‍റെ വീട്ടിലേക്ക് പോയി വീട്ടിലെത്തി ഗിഫ്റ്റെല്ലാം റൂമില്‍ വേഗം ഒളിപ്പിച്ച് വെച്ചു ''അമ്മാ..,,വിച്ചേട്ടനെന്തെ., ''അവനും കല്ലുവും പുറത്ത് പോയിരിക്കാണ്‌,, ഇത് കേട്ടതും അപ്പു ദേഷ്യത്തോടെ കിച്ചണില്‍ നിന്ന് റൂമിലേക്ക് പോകാന്‍ നിന്നു ''മോളെ അപ്പൂ.,ഭക്ഷണം കഴിച്ചേചും പോ., ''വേണ്ടമ്മാ.,ഞാന്‍ വരുന്ന വഴിക്ക് വീട്ടില്‍ കയറിയിരുന്നു., അപ്പു ഇതും പറഞ്ഞ് റൂമിലേക്ക് പോയി വൈകുന്നേരം ആയതും വിച്ചുവും കല്ലുവും വന്നു അപ്പു രണ്ടാളേയും മൈന്‍റ് ചെയ്തതേയില്ല വിച്ചു മിണ്ടാന്‍ ശ്രമിച്ചെങ്കിലും അപ്പു ഒഴിഞ്ഞ് മാറി ••••••••••••••••••••••••••••••••••

• ''വിച്ചൂ..,,നമുക്ക് റൈഡിന് പോയാലോ., രാത്രി കല്ലു ചോദിക്കുന്നത് കേട്ട് അപ്പു തല ഉയര്‍ത്തി വിച്ചൂനെ നോക്കി ''അത് വേണോ കല്ലൂ..,, വിച്ചു അപ്പൂനെ പാളി നോക്കി കല്ലൂനോട് ചോദിച്ചു ''എന്താണ് വിച്ചൂ ഇത്., നീ എന്നോട് പ്രോമിസ് ചെയ്തതെല്ലെ., കല്ലു കൊഞ്ചി കുഴഞ്ഞ് വിച്ചൂനോട് ഒട്ടി നിന്നതും വിച്ചു അപ്പൂനെ ദയനീയമായി നോക്കി കല്ലൂനെ കൊണ്ട് റൈഡിന് പോയി അവര് പോയതും അപ്പു ദേഷ്യം കൊണ്ട് അടിമുടി വിറക്കാന്‍ തുടങ്ങി '''കണ്ടോ.,കല്ലു വിളിച്ചപ്പോ പട്ടിയെ പോലെ അവളെ പുറകെ പോയത്., ഇന്നെ വരെ എന്നെ ഒരു റൈഡിനും കൊണ്ട് പോയീല്ല., അവളെ കൂടെ കൂടി എന്‍റെ ബര്‍ത്ത് ഡേ പോലും മറന്നു ദുഷ്ടന്‍., ''നിനക്ക് റൈഡിന് പോകാന്‍ ഞാനില്ലേഡീ., കമോണ്‍.., വിനു അച്ഛന്‍റെ ബുള്ളറ്റിന്‍റെ കീയെടുത്ത് അപ്പൂനേയും കൊണ്ട് പോയി ''ബീച്ചിലേക്ക് പോയാലോ..,, വിനു ചോദിച്ചു ''ഞാനങ്ങോട്ട് പറയാന്‍ നില്‍ക്കായിരുന്നു..,, എന്നും പറഞ്ഞ് അപ്പു വിനൂന്‍റെ പുറത്ത് തലചാഴ്ച്ചു ബീച്ചെത്തിയതും അപ്പു മണല്‍ പരപ്പിലേക്കിറങ്ങി ഒാരോ തിരയും അപ്പൂന്‍റെ കാലിനെ പുണര്‍ന്ന് കൊണ്ടിരുന്നു ഏതോ ലോകത്തെന്ന പോലെ അപ്പു കടലിന്‍റെ ഭംഗി ആസ്വദിച്ച് കൊണ്ടിരിക്കുമ്പോ അപ്പുന്‍റെ അരയില്‍ ഒരു കൈ വെന്ന് ചുറ്റിപിടിച്ചു .......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story