വിനയാർപ്പണം: ഭാഗം 43

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

ബീച്ചെത്തിയതും അപ്പു മണല്‍ പരപ്പിലേക്കിറങ്ങി ഒാരോ തിരയും അപ്പൂന്‍റെ കാലിനെ പുണര്‍ന്ന് കൊണ്ടിരുന്നു ഏതോ ലോകത്തെന്ന പോലെ അപ്പു കടലിന്‍റെ ഭംഗി ആസ്വദിച്ച് കൊണ്ടിരിക്കുമ്പോ അപ്പുന്‍റെ അരയില്‍ ഒരു കൈ വെന്ന് ചുറ്റിപിടിച്ചു അപ്പു ഞെട്ടി കുതറി മാറാന്‍ നിന്നപ്പോയാണ് ചേര്‍ത്ത് പിടിച്ചയാള്‍ വലത് കൈ അപ്പൂന്‍റെ മുന്നിലേക്ക് നീട്ടിയത് അപ്പു ആ കൈയ്യിലേക്ക് അദ്ഭുതത്തോടെ നോക്കി നിന്നു ആ കൈ വെള്ളയില്‍ കൊള്ളുന്ന അത്ര ചെറിയ ക്യൂട്ടായിട്ടുള്ള റെഡ് വെല്‍വെറ്റ് കേക്ക് അതില്‍ '' Happy birth day ma better half എന്നെഴുതിയിട്ടുണ്ട് ഒരു കുഞ്ഞു ക്യാന്‍റിലും കത്തിച്ച് വെച്ചിട്ടുണ്ട് അപ്പു ശില പോലെ അനങ്ങാതെ നിന്നു വിച്ചു അപ്പൂന്‍റെ അരയില്‍ പിടിച്ച ഇടത് കൈ മാറ്റി അപ്പൂന്‍റെ മുന്നില്‍ വന്ന് നിന്ന് വീണ്ടും ആ കേക്ക് നീട്ടി '''വിധിയുടെ വിളയാട്ടത്തില്‍ താലിയുടെ ബലത്തോടെ എന്‍റെ ഹൃദയത്തില്‍ കയറി കൂടിയ എന്‍റെ ജീവന്‍റെ പാതിക്ക് ഒരായിരം പിറന്നാള്‍ ആശംസങ്ങള്‍,,,

ഇനിയും ഒരായിരം ജന്മങ്ങള്‍ എന്‍റെ പാതിയായി ഈ നെഞ്ചില്‍ ചേര്‍ന്ന് കിടക്കാനും എന്‍റെ പ്രണയം നിന്നലേക്കൊഴുക്കാനും സാധിക്കട്ടെ..,, വിച്ചു റൊമാന്‍റിക്കായി ൈ പറഞ്ഞ് ഇടത് കൈ കൊണ്ട് അപ്പൂനെ വീണ്ടും ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ ചുംബിച്ചു ഇത്ര ഒക്കെ ആയിട്ടും അപ്പൂന്‍റെ ഭാഗത്ത് നിന്ന് യാതൊരു ഭാവമാറ്റവും ഇല്ല ''അപ്പൂ..,,ഞാന്‍ വിഷ് ചെയ്തിട്ട് നീ എന്താ ഒന്നും മിണ്ടാത്തെ., ഈ കേക്ക് എങ്കിലും വാങ്ങിക്ക്., കൈ കടയുന്നു., വിച്ചു വലത് കൈ ഇപ്പോയും നീട്ടിപിടിച്ചോണ്ടിരിക്കാണ് ''ഈ വിഷ് രാത്രി പന്ത്രണ്ട് മണിക്കാണേല് എനിക്ക് സന്തോഷായേനെ., വിഷ് ചെയ്യുന്ന ടൈം കണ്ടില്ലെ ഒമ്പത് മണി., ഏറ്റവും അവസാനം വിഷ് ചെയ്യുന്നത് ഏതായാലും എന്‍റെ ഭര്‍ത്താവായി., വളരെ സന്തോഷം., അല്ല ഇപ്പോ ആരാ എന്‍റെ ബര്‍ത്ത് ഡേ ആണെന്ന് ഒാര്‍മിപ്പിച്ച് തന്നെ., ആ കല്ലിന്‍റെ കൂടെ കൂടി എല്ലാം മറന്നതല്ലായിരുന്നോ..,, അപ്പു പുച്ഛത്തോടെ പറഞ്ഞതും വിച്ചു പൊട്ടിചിരിച്ചു ''എന്തിനാ ചിരിക്ക്ണെ..,, ''മൈ ഡിയര്‍ വൈഫീ..,, നിന്‍റെ കറക്ട് ബര്‍ത്ത് ഡേ ദേ ഇപ്പോയാ.,

നിന്നെ നിന്‍റെ അമ്മ പ്രസവിച്ചത് ഇതേ ദിവസം ഇതേ ടൈമിലാ., ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് ഞാന്‍ വിഷ് ചെയ്യോന്ന് അറിയാന്‍ നോക്കുന്നതൊക്കെ ഒളികണ്ണിട്ട് ഞാന്‍ കണ്ടിരുന്നു., നിന്നെ കെട്ടിപിടിച്ചത് ഉറക്കത്തിലൊന്നും അല്ല., നിന്‍റെ കരച്ചില് കണ്ടപ്പോ ശരിക്കും സങ്കടം വെന്നു., അപ്പോ തന്നെ കേറി വിഷ് ചെയ്യാന്‍ തോന്നിയെങ്കിലും എനിക്കെന്തോ ഈ ടൈമില്‍ തന്നെ വിഷ് ചെയ്യാന്‍ ഒരു വാശി., എന്നാലും എന്‍റെ അപ്പു എത്ര ദേഷ്യമുണ്ടെങ്കിലും ഭര്‍ത്താവിനെ തള്ളി കട്ടിലിന് താഴെയിടുന്നത് ശരിയല്ലട്ടോ..,, വിച്ചു കണ്ണിറുക്കി പറഞ്ഞ് നിര്‍ത്ത് ''സോറി വിച്ചേട്ടാ..,, ആന്‍റ് ലൗ യൂ സോ മച്ച്.., ഞാന്‍ ഇതൊന്നും അറിയാതെ ഒത്തിരി സങ്കടപ്പെട്ടു., അപ്പു വിച്ചൂനെ കെട്ടിപിടിച്ചു ''നീയെയ് ആദ്യം ഈ കേക്ക് ഒന്ന് പിടിച്ചെ, കൈ നീട്ടിപിടിച്ച് എന്‍റെ കൈ കടയുന്നു അപ്പോയാണ് അപ്പുവും അത് ശ്രദ്ധിച്ചത് വന്നത് മുതല്‍ വിച്ചു കൈ നീട്ടിപിടിച്ചിരിക്കാണ് അപ്പു ആ കേക്ക് വാങ്ങാതെ അതിലെ കാന്‍റില്‍ ഊതി എന്നിട്ട് കാന്‍റില് മാറ്റി

ആ കുഞ്ഞി ക്യൂട്ട് കേക്ക് കൈയ്യില്‍ എടുത്ത് വിച്ചൂന്‍റെ വായിലേക്ക് വെച്ച് കൊടുക്കാന്‍ നിന്നു ''നിക്ക് നിക്ക് ഇത് മുറിക്കണ്ടെ., ന്നാ കത്തി., വിച്ചു ഒരു കുഞ്ഞി കത്തി നീട്ടി അപ്പു അത് വാങ്ങി കേക്ക് മുറിച്ച് വിച്ചൂന്‍റെ വായിലേക്ക് വെച്ച് കൊടുത്ത് വിച്ചു അപ്പുവിനും എന്നിട്ട് രണ്ട് പേരും മണല്‍ പരപ്പില്‍ ഇരുന്നു അപ്പു വിച്ചൂന്‍റെ തോളിലേക്ക് ചാഞ്ഞു ''അപ്പൂ....,, വിച്ചു ആര്‍ദ്രമായി വിളിച്ചു ''ഹ്മ്..,, ''ഇഷ്ടായോ..,, ''ഒത്തിരി., '''ഒരു ഗിഫ്റ്റും കൂടെ തന്നോട്ടെ.,, വിച്ചു ചോദിച്ചതും അപ്പു വിച്ചൂന്‍റെ തോളില്‍ നിന്ന് തലപൊക്കി രണ്ട് കൈയ്യും വിച്ചൂന്‍റെ നേരെ നീട്ടി വിച്ചു ഒരു കുഞ്ഞ് ബോക്സ് ആ കൈവെള്ളയില്‍ വെച്ച് കൊടുത്തു അപ്പു ആകാംശയോടെ തുറന്ന് നോക്കി ബ്ലാക്ക് വൈരകല്ല് മൂക്കുത്തി അപ്പു വിശ്വാസം വരാതെ അതിലേക്ക് നോക്കി നിന്നു അത് കണ്ട് വിച്ചു അതെടുത്ത് അപ്പൂന്‍റെ മൂക്കില്‍ കിടന്ന മൂക്കുത്തി അഴിച്ച് പുതിയതിട്ട് കൊടുത്തു ''ഇപ്പോ എന്‍റെ പെണ്ണ് കൂടുതല്‍ സുന്ദരിയായി., വിച്ചു അവളെ മൂക്കിന്‍ തുമ്പില്‍ ചെറുതായി കടിച്ചു അപ്പു കണ്ണ് നിറച്ച് അവനെ നോക്കി

''ന്തിനാ കരയുന്നെ നൊന്തോ.,ഹേ, വിച്ചു അവളെ താടി ഉയര്‍ത്തി ചോദിച്ചു ''സന്തോഷം കൊണ്ടാ, ഞാന്‍ ഒരുപാട് ആഗ്രഹിച്ചതാ ഇങ്ങനൊരു മൂക്കുത്തി.,, ''അതെനിക്കറിയാലോ., അതെല്ലെ ഞാനിത് തന്നെ വാങ്ങിച്ചെ., നമുക്ക് വീട്ടില്‍ പോയാലോ..,, വിച്ചു ചോദിച്ചു ''മ്ഹ്..,,കുറച്ച് കഴിഞ്ഞ് പോകാ വിച്ചേട്ടാ., ഇച്ചിരി നേരം കൂടെ ഞാനിങ്ങനെ ഇരിക്കട്ടെ..,, അപ്പു അവന്‍റെ തോളിലേക്ക് ചാഞ്ഞ് കൈയ്യില്‍ ചുറ്റിപിടിച്ചു ••••••••••••••••••••••••••••••••••••••••• ''ഹ്മ്...,,ഇനി മതി എണീറ്റെ.,പോകാം.,, വിച്ചു അപ്പൂനെ കുത്തിപൊക്കി ''അയ്യോ വിച്ചേട്ടാ എന്‍റെ ഒപ്പം വന്ന സാധനത്തിനെ കാണാനില്ല.,, അപ്പു ചുറ്റും നോക്കി കൊണ്ട് പറഞ്ഞു '''വിനു അല്ലെ.,അവന്‍ അപ്പൊ തന്നെ കല്ലൂനേം കൊണ്ട് വീട്ടീ പോയി., ''അപ്പോ ഇതെല്ലാം നിങ്ങളെ പ്ലാനായിരുന്നല്ലെ ദുഷ്ടാ.., അപ്പു പരിഭവത്തോടെ വിച്ചൂന്‍റെ വയറ്റിനിട്ടൊരു ഇടി കൊടുത്തു രണ്ട് പേരും പാര്‍ക്കിംങ് ഏരിയയിലേക്ക് പോയി ''വിച്ചേട്ടാ ബുള്ളറ്റ് ഞാനോടിച്ചോട്ടേ..,, ''അതിന് നിനക്ക് ഒാടിക്കാനറിയോ.,

വിച്ചു അദ്ഭുതത്തോടെ ചോദിച്ചു അതിന് മറുപടിയായി അപ്പു തോള്‍ പൊക്കി കാണിച്ചു '''അയ്യോടീ..,,നിനക്ക് പിറന്നാളിന്‍റെ അന്ന് തന്നെ ചരമ വാര്‍ഷികവും ആഘോഷിക്കാന്‍ എന്താ ഇത്ര ആഗ്രഹം.,, ''ഒന്ന് പോ വിച്ചേട്ടാ..,, ഞാന്‍ മുന്നിലിരിക്കാം വിച്ചേട്ടന്‍ ഒാടിച്ചോ.,, അപ്പു വിച്ചൂനെ നോക്കി കണ്ണിറുക്കി ''നല്ല ഐഡിയ കയറ്.,, അപ്പൂനെ മുന്നിലിരുത്തി വിച്ചു ബുള്ളറ്റെടുത്തു ഡ്രൈവിംങിനിടയിലും വിച്ചു അപ്പൂന്‍റെ മേലെ ഒാരോ കുസൃതി ഒപ്പിക്കാന്‍ തുടങ്ങി അവസാനം അപ്പൂന് മുന്നിലിരുന്നത് അബദ്ധമായി എന്ന് വരെ തോന്നി വീട്ടിലെത്തി വണ്ടി പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക് കയറി അപ്പു സിറ്റ് ഒൗട്ടില്‍ നിന്ന് അകത്തേക്കുള്ള ഡോര്‍ ഒാപ്പണ്‍ ചെയ്തതും രണ്ട് ഭാഗത്ത് നിന്നും പാര്‍ട്ടി പോപ്പര്‍ പൊട്ടി അപ്പൂന്‍റെ മേലേക്ക് വീണു അപ്പു ഞെട്ടി മുന്നോട്ട് നോക്കിയതും മുന്നിലുള്ള കാഴ്ച്ച കണ്ട് അപ്പൂന്‍റെ കണ്ണ് വിടര്‍ന്നു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story