വിനയാർപ്പണം: ഭാഗം 44

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

വീട്ടിലെത്തി വണ്ടി പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക് കയറി അപ്പു സിറ്റ് ഒൗട്ടില്‍ നിന്ന് അകത്തേക്കുള്ള ഡോര്‍ ഒാപ്പണ്‍ ചെയ്തതും രണ്ട് ഭാഗത്ത് നിന്നും പാര്‍ട്ടി പോപ്പര്‍ പൊട്ടി അപ്പൂന്‍റെ മേലേക്ക് വീണു അപ്പു ഞെട്ടി മുന്നോട്ട് നോക്കിയതും മുന്നിലുള്ള കാഴ്ച്ച കണ്ട് അപ്പൂന്‍റെ കണ്ണ് വിടര്‍ന്നു വീടാകെ ബ്ലാക്ക് ആന്‍റ് സില്‍വര്‍ ബലൂണ്‍ വെച്ച് ഡെക്കറേറ്റ് ചെയ്തിട്ടുണ്ട്., ഹാളിലായി ഒത്തുകൂടിയ കൂടപിറപ്പുകളേയും ഫ്രണ്ട്സിനേയും കണ്ടതും അപ്പൂന്‍റെ കണ്ണ് നിറഞ്ഞു ഇത് കണ്ട് വിച്ചു അപ്പൂനെ ചേര്‍ത്ത് പിടിച്ചു ''എല്ലാവരും കൂടെ എന്നെ പറ്റിച്ചല്ലെ., അപ്പു വിച്ചൂന്‍റെ നെഞ്ചിനിട്ട് കുത്തി അവനെ കെട്ടിപിടിച്ചു ''സര്‍പ്രൈസ് തന്നതല്ലെ ഇഷ്ടായോ എന്‍റെ പെണ്ണിന്...,, വിച്ചു കാതോരം വന്ന് ചോദിച്ചു ''ഹ്മ്..,,ഒത്തിരി..,, അപ്പു വിച്ചുവില്‍ നിന്ന് വിട്ട് നിന്ന് കണ്ണ് തുടച്ച് മുന്നോട്ട് നടന്നു വിച്ചൂന്‍റെ അമ്മയും അച്ഛനും ഒാടി വന്ന് അപ്പൂനെ ചേര്‍ത്ത് പിടിച്ച് വിഷ് ചെയ്തു അപ്പു നോക്കുമ്പോ അവളെ അച്ഛനും അമ്മയും കൈ കെട്ടി ചിരിച്ചോണ്ട് അവളെ തന്നെ നോക്കി നില്‍ക്കുന്നു.,

അപ്പു ഒാടി ചെന്ന് രണ്ട് പേരേയും ഒരുമിച്ച് കെട്ടിപിടിച്ചു ''ഒാ..അച്ഛനും അമ്മക്കും മാത്രേ ഒള്ളോ., നമ്മക്കൊന്നും ഇല്ലേ കെട്ടിപിടുത്തം., അര്‍ജുന്‍റെ ശബ്ദം കേട്ട് അപ്പു തിരിഞ്ഞ് നോക്കി അവിടെ അര്‍ജുവും വിനുവും വിച്ചുവും അപ്പൂന്‍റെ കാട്ടി കൂട്ടല്‍ നോക്കി നില്‍ക്കാണ് അപ്പു ചെന്ന് അര്‍ജുനേയും വിനൂനേയും കെട്ടിപിടിച്ച് വിച്ചൂനെ നോക്കി കൊഞ്ഞനം കുത്തി അതിന് മറുപടിയായി വിച്ചു അവളെ നോക്കി കണ്ണുരുട്ടി ''ഒരാള്‍ക്കിവിടെ ഫാമിലിയെ കിട്ടിയപ്പോ ഫ്രണ്ട്സിനെ ഒന്നും വേണ്ട..,, അപ്പോയാണ് അപ്പു ഐശൂനേയും അഞ്ചൂനേയും ശ്രദ്ധിച്ചത് അപ്പു ഒാടി ചെന്ന് അവരോട് സംസാരിച്ച് നിന്നു '''മതി..മതി ചെന്ന് റെഡിയായി വാ.,

ഞാന്‍ ബെഡില്‍ ഡ്രസ്സ് വെച്ചിട്ടുണ്ട്..,, വിച്ചു പറഞ്ഞതും അപ്പു സ്റ്റെയര്‍ കയറി റൂമിലേക്ക് പോയി ഫ്രഷായി വന്ന് ബെഡിലെ കവറ് തുറന്ന് നോക്കി ബ്ലാക്ക് നെറ്റ് സാരിയില്‍ സ്റ്റോണ്‍ കൊണ്ട് ഡിസൈന്‍ ചെയ്തിട്ടുണ്ട്, സില്‍വര്‍ കളര്‍ സ്ലീവ് ലെസ് ബ്ലൗസും അപ്പൂന് സന്തോഷം കൊണ്ട് തുള്ളി ചാടാന്‍ തോന്നി അപ്പു പെട്ടന്ന് സാരി ഉടുത്തു മുഖത്ത് പൗഡര്‍ മാത്രമിട്ട് കണ്‍മഷി കണ്ണിന് ചുറ്റും കട്ടിയില്‍ എഴുതി ചുണ്ടില്‍ കുറച്ച് മാത്രം ലിപ്സ്റ്റികിട്ട് ജര്‍മന്‍ സില്‍വര്‍ കളര്‍ ചോക്കര്‍ മാലയും അതിന്‍റെ തന്നെ കമ്മലും എടുത്തിട്ടു മുടി അഴിച്ചിട്ട് ഒന്ന് ഒതുക്കി വെച്ച് ഒരു കുഞ്ഞ് ബ്ലാക്ക് പൊട്ടും കൂടെ തൊട്ട് കണ്ണാടിയില്‍ നോക്കിയപ്പോ അപ്പൂന് അപ്പൂനോട് തന്നെ അസൂയ തോന്നി അപ്പു വേഗം ഡോര്‍ തുറന്ന് താഴേക്ക് പോയി ••••••••••••••••••••••••••••••••••••••

അപ്പു റെഡിയാകാന്‍ പോയ സമയം വിച്ചുവും ബാക്കിയുള്ളവരും കേക്കല്ലാം സെറ്റാക്കി കുറച്ച് കഴിഞ്ഞതും അപ്പു സ്റ്റയര്‍ ഇറങ്ങി വരുന്നത് കണ്ട വിച്ചു കണ്ണ് തള്ളി നോക്കിനിന്നു ബ്ലാക്ക് സാരിയില്‍ അപ്പു അതീവ സുന്ദരിയായിരുന്നു ബ്ലാക്ക് വൈരകല്ല് മൂക്കുത്തി അപ്പൂന്‍റെ മൂക്കില്‍ കിടന്ന് തിളങ്ങി വിച്ചു അവളെ ഒന്നാകെ ആസ്വദിച്ച് പരിസരം മറന്ന് നിന്നു ''എന്തോന്നാഡാ സ്വന്തം പോപ്പര്‍ട്ടിയെ തന്നെ ആരേലും വായീനോക്കോ..,, അര്‍ജു വിച്ചൂന്‍റെ പുറം നോക്കി ഒന്ന് കൊടുത്തോണ്ട് ചോദിച്ചു ''പിന്നെ കണ്ടവന്മാരുടെ പെണ്ണുപിള്ളമാരെ വായിനോക്കണോ..,, വിച്ചു അര്‍ജുന് നേരെ തിരിഞ്ഞു ''ആ..ഹ് അതാണ് ആണത്തം.,, അര്‍ജു ഇളിച്ചോണ്ട് പറയുന്നത് കേട്ട് വിച്ചു അവന്‍റെ വയറിനിട്ട് ഒന്ന് കൊടുത്ത് അപ്പൂന്‍റെ അടുത്തേക്ക് പോയി അപ്പൂനെ ഡെക്കറേറ്റ് ചെയ്ത ടേബിളിന് മുന്നില്‍ നിര്‍ത്തി കുറേ ഫോട്ടോ എടുപ്പിന് ശേഷം അപ്പു കേക്ക് കട്ട്‌ ചെയ്തു കേക്ക് കട്ടിംങും ഫുഡടിയും കഴിഞ്ഞ് എല്ലാരും കൂടെ ഒാരോ ഗെയിം ഒക്കെ കളിച്ച് ഹാളില്‍ സംസാരിച്ചിരുന്നു

ഈ സമയം ഒക്കെ വിച്ചൂന് ഇരിക്കാനോ നില്‍ക്കാനോ പറ്റാത്ത അവസ്ഥയായിരുന്നു കാരണം വിച്ചു അപ്പൂനായി ഒരു വലിയ സര്‍പ്രൈസ് കരുതി വെച്ചിട്ടുണ്ട് അതും ഒരു പുതിയ ജീവിതത്തിലേക്കുള്ള തുടക്കം ''നിനക്കെന്താടാ മൂലക്കുരു ഉണ്ടോ., വിച്ചൂന്‍റെ അച്ഛന്‍ വിച്ചൂന്‍റെ ചെവിയില്‍ ചോദിച്ചു ''അതെന്താ അച്ഛാ അങ്ങനെ പറഞ്ഞെ., ''നിന്‍റെ ഇരുത്തം കണ്ട് ചോദിച്ചതാ., മൂലക്കുരു ആണേല് പേടിക്കണ്ടടാ., എന്‍റെ അറിവില്‍ ഒരു സൂപ്പര്‍ ഡോക്ടറുണ്ട്..,, ''ഒാ..ഹ് അച്ഛന്‍റെ മൂലക്കുരു ആ ഡോക്ടറാകും എടുത്തത്., ഒന്ന് പോ അച്ഛാ..,, വിച്ചു അച്ഛനെ കളിയാക്കി അവിടെന്ന് എണീറ്റു ''എന്നാ ഞങ്ങളിറങ്ങാണ് കൃഷ്ണാ..,, അപ്പൂന്‍റെ അച്ഛന്‍ വിച്ചൂന്‍റെ അച്ഛനെ കെട്ടിപിടിച്ചു എല്ലാവരോടും യാത്ര പറഞ്ഞ് അവരിറങ്ങിയതും ബാക്കി ഫ്രണ്ട്സും അവരെ ബാക്കിലായി ഇറങ്ങി പിന്നെ വീട്ടുക്കാര് മാത്രമായി ''ഭയങ്കര ക്ഷീണം നമുക്ക് കിടന്നാലോ അപ്പൂ..,, വിച്ചു എല്ലാവരും പോയതും ഊര നിവര്‍ത്തി കൊണ്ട് വെപ്രാളം പരമാവധി മറച്ച് വെച്ചോണ്ട് പറഞ്ഞു ''കുറച്ച് നേരം കൂടെ കഴിയട്ടെ വിച്ചേട്ടാ..,

അപ്പു ഇതും പറഞ്ഞ് സെറ്റില്‍ ഇരുന്നതും വിച്ചു അവളെ നോക്കി പല്ല് കടിച്ചു ''നിനക്കെന്താടാ ഒരു വെപ്രാളം.,ന്തേലും ഒപ്പിച്ചിട്ടുണ്ടോ..,, അച്ഛന്‍ ചോദിച്ചു ''ഹേ..യ്..,,ഞാ..ഞാനെന്ത് ഒപ്പിക്കാന്‍., അപ്പൂ ഞാന്‍ ഉറങ്ങാന്‍ പോവാണേ..,, വിച്ചു ഒന്ന് പരുങ്ങി കളിച്ച് റൂമിലേക്കോടി റൂമിലെത്തിയതും ഒന്ന് ഫ്രഷായി പുതിയ ഒരു ടീ ഷര്‍ട്ടും ഷോട്സും എടുത്തിട്ട് പെര്‍ഫ്യൂമടിച്ച് മുടിയെല്ലാം സെറ്റ് ചെയ്തു ''ഈ അപ്പു ഇതെന്താ വരാത്തെ., വിച്ചു റൂമില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ''ഒാ..ഹ് ഈ പെണ്ണിത് എല്ലാം കുളമാക്കും., നേരം പന്ത്രണ്ട് മണി ആകാറായി., ഇനി എല്ലാം കഴിഞ്ഞ് എപ്പോ കിടക്കാനാ..,, വിച്ചു നീരസത്തോടെ ബെഡിലിരുന്നു ''വിച്ചേട്ടന്‍ ക്ഷീണമുണ്ടെന്ന് പറഞ്ഞിട്ട് ഇത് വരെ ഉറങ്ങിയില്ലെ., അപ്പു റൂമിലേക്ക് കയറി വന്നു ''ഇന്നത്തെ ദിവസം ഞാന്‍ ഉറങ്ങിയത് തന്നെ., നീ ഇങ് വന്നെ..,, വിച്ചു ചാടി എണീറ്റ് അപ്പൂനെ വലിച്ച് നെഞ്ചിലേക്കിട്ട് അരയില്‍ ചുറ്റിപിടിച്ച് അവളെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു ''എ..എന്താ വിച്ചേട്ടാ ഉദ്ദേശം..,,

അപ്പു പതര്‍ച്ചയോടെ ചോദിച്ചു ''ദുരുദ്ദേശം..,, നിനക്കൊരു സര്‍പ്രൈസ് ഉണ്ട്.,, എന്നും പറഞ്ഞ് വിച്ചു സെല്‍ഫ് തുറന്ന് കുറച്ച് മുല്ല പൂ എടുത്ത് അപ്പൂന്‍റെ മുടിയില്‍ ചൂടി ''ഹായ് മുല്ല പൂ..,,ഇതാണോ സര്‍പ്രൈസ് ., ഇതെന്തെ നേരത്തെ തരാതിരുന്നെ..,, അപ്പു കണ്ണാടിയില്‍ തിരിഞ്ഞും മറിഞ്ഞും നോക്കി ''ഇത് തരേണ്ട സമയം ഇതാണ്., ഞാന്‍ നിന്‍റെ കണ്ണ് പൊത്താണ്., ഇനി സംസാരിച്ച് വീട്ടിലുള്ളവരെ കൂടെ അറിയിച്ച് നാറ്റിക്കരുത്., ഈ സര്‍പ്രൈസ് നീ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല.,, എന്നും പറഞ്ഞ് വിച്ചു റൂമിന്‍റെ ഡോര്‍ തുറന്ന് അപ്പൂന്‍റെ കണ്ണ് കൈ കൊണ്ട് പൊത്തി ടെറസിലേക്ക് നടന്നു ടെറസില്‍ എത്തിയ ഉടനെ വിച്ചു കൈ എടുത്തു ''അപ്പൂ..,,ഇനി കണ്ണ് തുറന്നോ..,, വിച്ചു വേഗം ടെറസിന്‍റെ ഡോര്‍ ലോക്കാക്കി അപ്പു പതുക്കെ കണ്ണ് തുറന്നു മുന്നില് വൈറ്റ് ആന്‍റ് റെഡ് തീമില്‍ ഒരു റൊമാന്‍റിക് വൈബുള്ള ബെഡ് മണിയറ പോലെ ഒരുക്കിയിട്ടുണ്ട് റോസ് പെറ്റല്‍സും കാന്‍റില്‍സും വൈറ്റ് കര്‍ട്ടണും ബലൂണ്‍സും എല്ലാം കൂടെ ഒരു ഫസ്റ്റ് നൈറ്റ് മൂഡ് തന്നെ ക്രിയേറ്റ് ചെയ്തിട്ടുണ്ട് ''അപ്പൂ..,,,നമുക്ക് തുടങ്ങിയാലോ..,, വിച്ചു അപ്പൂന്‍റെ ചെവികരുകില്‍ വന്ന് ആര്‍ദ്രമായി ചോദിച്ചു വിച്ചൂന്‍റെ നിശ്വാസം അപ്പൂന്‍റെ കഴുത്തില്‍ തട്ടിയതും അവളൊന്ന് പുളഞ്ഞു വിച്ചു അപ്പുവിനെ കോരിയെടുത്ത് ബെഡിനരികിലേക്ക് നടന്നു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story