വിനയാർപ്പണം: ഭാഗം 46

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

''ആന്‍റീ..,,ഈ ഡോര്‍ തുറക്കാന്‍ പറ്റുന്നില്ലല്ലോ..,, കല്ലൂന്‍റെ ശബ്ദം കേട്ടതും അപ്പുവും വിച്ചുവും മുഖത്തോട് മുഖം നോക്കി '''ഞാന്‍ അങ്ങോട്ട് വരാം കല്ലു മോളെ., ആ ഡോര്‍ അല്പം മുറുക്കാണ്., എല്ലാര്‍ക്കൊന്നും തുറക്കാന്‍ കഴിയില്ല..,, അമ്മയുടെ ശബ്ദം കൂടെ കേട്ടതും വിച്ചുവും അപ്പുവും എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നു ''അയ്യോ വിച്ചേട്ടാ ഇനി നമ്മള്‍ എന്തോന്ന് ചെയ്യും.,, അപ്പു പേടിയോടെ വിച്ചൂന്‍റെ കൈ മുറുകെ പിടിച്ചു ''നീ എന്തിനാ പെണ്ണെ ഈ പേടിക്കുന്നെ., നമ്മള്‍ ഇവിടെ ലോക്ക് ചെയ്തേക്കല്ലെ., വിച്ചു അപ്പൂന്‍റെ ആശ്വസിപ്പിക്കാന്‍ നോക്കി ''അച്ഛനിപ്പോ വന്ന് ചവിട്ടി പൊളിക്കും., അച്ഛന്‍റെ ഒറ്റ ചവിട്ടിന് ഈ വാതില് രണ്ട് കഷ്ണാകും., അതും അല്ല., അവരെങ്ങാനും നമ്മളെ റൂമിലേക്ക് പോയാല്‍ നമ്മളില്ലെന്ന് മനസ്സിലാകും., അതോണ്ട് എങ്ങനേലും റൂമിലെത്തണം.,,

അപ്പു പറഞ്ഞത് ശരിയാന്ന് വിച്ചൂനും തോന്നി ''ഹ്മ്..,,ഒരു ഐഡിയ ഉണ്ട് നീ വാ., വിച്ചു ഡോറിന്‍റെ കീ ശബ്ദമുണ്ടാക്കാതെ എടുത്ത് അപ്പൂന്‍റെ കൈ പിടിച്ച് ടെറസിന്‍റെ ബാക്ക് ഭാഗത്തിലേക്ക് വന്നു ''വിച്ചേട്ടനെന്തിനാ കീയും കൊണ്ട് ഇങ്ങോട്ട് വന്നെ., ''നീ മിണ്ടാതെ എന്‍റെ കൂടെ വരാന്‍ നോക്ക് പെണ്ണെ., കാണാന്‍ പോകുന്ന പൂരം പറഞ്ഞറീക്കണോ., ദാ നോക്ക് ആ കോണി കണ്ടോ ഇന്നലെ ഇവന്‍റിന്‍റെ ആള്‍ക്കാരും ഞാനും കയറിയതാ., ആദ്യം ഞാന്‍ ഇറങ്ങിയിട്ട് നിനക്ക് പിടിച്ച് തരാം.,, വിച്ചു അപ്പൂന്‍റെ മറുപടി കാത്ത് നില്‍ക്കാതെ താഴേക്കിറങ്ങി ''അയ്യോ.,അമ്മേ താഴേക്ക് നോക്കിയിട്ടെന്നെ പേടിയാകുന്നു., ഞാനങ്ങെനെ ഇറങ്ങും..,, അപ്പു മനസ്സില്‍ പറഞ്ഞു '''ദൈവമേ..,,ഇതില്‍ നിന്ന് വീണ് ചാകാണേല് അപ്പോ തന്നെ എന്നെ പ്രേതമാക്കി കല്ലൂനിട്ട് പണി കൊടുക്കാന്‍ അവസരം തരണേ..,,

വിച്ചു താഴേന്ന് അപ്പൂനോട് ഇറങ്ങാന്‍ ആക്ഷനിട്ടതും അപ്പു ഇങ്ങനെ പ്രാര്‍ത്ഥിച്ചോണ്ട് താഴേക്കിറങ്ങി ഒരുവിതം താഴെ എത്തിയതും അപ്പു ദീര്‍ഘ നിശ്വാസത്തോടെ വിച്ചൂനെ നോക്കി വിച്ചു അപ്പൂന്‍റെ കൈ പിടിച്ച് ആരുമില്ലെന്ന് ഉറപ്പാക്കി കിച്ചണ്‍ വഴി അകത്തേക്ക് കയറി., കിച്ചണിന്‍റെ ഒരു മൂലയില്‍ ഒളിച്ചിരുന്ന് ഹാളില്‍ ആരുമില്ലെന്ന് ഉറപ്പ് വരുത്തി അപ്പൂന്‍റെ കൈപിടിച്ച് വിച്ചു മുകളിലേക്ക് ഒറ്റ ഒാട്ടം സ്റ്റെയര്‍ ഒാടി കയറിയപ്പോ തന്നെ അപ്പൂന്‍റെ സാരി ഒരുഭാഗത്ത് നിന്ന് അഴിഞ്ഞ് തുടങ്ങിയിരുന്നു ഒരു വിധം അതും പൊക്കിപിടിച്ച് വിച്ചൂന്‍റെ കൂടെ ഒാടി റൂമിലെത്തി രണ്ട് പേരും മുഖത്തോട് മുഖം നോക്കി ദീര്‍ഘ നിശ്വാസം വിട്ടതും അപ്പൂന്‍റെ സാരി അഴിഞ്ഞ് വീണതും ഒരുമിച്ചായിരുന്നു ഒരു നിമിഷം അപ്പു സ്റ്റെക്കായി നിന്നെങ്കിലും പെട്ടന്ന് വിച്ചൂന്‍റെ കണ്ണ് പൊത്തി ''നീ എന്തോന്നാ അപ്പൂ ഈ കാണിക്കുന്നെ.,

വിച്ചു അവളെ കൈ എടുത്ത് മാറ്റാന്‍ നോക്കി ''കൈയ്യെടുത്താ വിച്ചേട്ടന്‍ കാണൂലെ അതാ., ''അയ്യ അല്ലേല് ഞാനൊന്നും കണ്ടിട്ടില്ല., ഇപ്പൊ ഏതായാലും എനിക്ക് കാണാന്‍ ടൈമുല്ല., അവര് ഡോര്‍ ചവിട്ടി പൊളിക്കുന്നതിന് മുന്നെ അവിടെ എത്തണം..,, വിച്ചു അപ്പൂന്‍റെ കൈ വിടീപ്പിച്ച് അപ്പൂനെ നോക്കാതെ ഡോര്‍ തുറന്ന് അമ്മയുടേയും കല്ലൂന്‍റേയും അടുത്തേക്ക് പോയി ''എന്താ..എന്താ ഇവിടെ രണ്ടും കൂടി പണി., വിച്ചു ഒന്നും അറിയാത്ത പോലെ അമ്മയോട് ചോദിച്ചു ''ആ..ഹ് വിച്ചൂ ഈ ഡോര്‍ തുറക്കാന്‍ പറ്റുന്നില്ലഡാ.,, അങ്കിളിപ്പോ വരാന്ന് പറഞ്ഞിട്ടുണ്ട്., അപ്പോയേക്കും നീ ഒന്ന് നോക്ക്..,, കല്ലു പറഞ്ഞു ''അമ്മ മാറി നില്‍ക്ക് ഞാനൊന്ന് നോക്കട്ടെ., ''നീ നോക്കീട്ടൊന്നും കാര്യല്ല., ഇതിന്‍റെ ചാവി കാണാനില്ല., നിന്‍റെ റൂമിലെങ്ങാനും ഉണ്ടോ..,, അമ്മ ചോദിച്ചു ''അയ്യോ ഞാനത് മറന്നു., കീ ഇതാ എന്‍റെ പോക്കറ്റിലുണ്ട്.,

വിച്ചു കീ എടുത്ത് ഡോര്‍ തുറന്നു ''അല്ല ഇതെന്തിനാ മനുഷ്യനെ മെനക്കെടുത്താന്‍ നിന്‍റെ ട്രൗസറിന്‍റെ കീശേലും കൊണ്ട് നടക്കുന്നെ., അമ്മ ദേഷ്യത്തോടെ ചോദിച്ചു ''അ..അത് പിന്നെ., അല്ല ഈ രാവിലെ തന്നെ ടെറസില് നിങ്ങള്‍ക്ക് രണ്ടിനും എന്താ പണി., വിച്ചു വിഷയം മാറ്റി ''അത് ഇന്നലെ വിനുവും കല്ലും കൂടെ തല്ല് കൂടി വിനു ഇവളെ മടക്കി വെച്ച ഡ്രസ്സിലൂടെയെല്ലാം വെള്ളം ഒഴിച്ചു., അത് ഉണക്കാനിട്ടിരുന്നു.,അതെടുക്കാനാ., അല്ല നിന്നേം അപ്പൂനേം റൂമില് കണ്ടില്ലല്ലോ എവിടേനി., അമ്മ ചോദിച്ചു ''അ..അത് ഞങ്ങളൊന്ന് ജോഗിംങിന് പോയതാ.,, ''അതെന്താടാ ഇന്ന് എന്നും ഇല്ലാത്തൊരു ജോഗിംങ്..,, എന്തോ കള്ള ലക്ഷണം ഉണ്ടല്ലോ., അമ്മ വിച്ചൂനെ ചൂഴ്ന്ന് നോക്കി ''അതെന്താ ഞങ്ങള്‍ക്ക് പൊക്കൂടെ., ഇന്ന് തൊട്ട് പോകാന്‍ തീരുമാനിച്ചതാ., വേണേല്‍ നാളെ മുതല്‍ അമ്മയും പോരി., ഈ വയറൊന്ന് കുറയട്ടേന്നേ..,,

'''ഞാനില്ലേ..,,നിങ്ങളങ് പോയാ മതി., എനിക്കിനി അതിന്‍റെ കുറവും കൂടെയൊള്ളു., അമ്മ ഇതും പറഞ്ഞ് പോയതും വിച്ചു ആശ്വാസത്തോടെ റൂമിലേക്ക് പോകാന്‍ നിന്നു '''വിച്ചൂ..,,ഇതെന്താ നിന്‍റെ മുടിയില്‍..,, കല്ലു വന്ന് വിച്ചൂന്‍റെ മുടിയില്‍ നിന്ന് എന്തോ എടുത്തതും വിച്ചു നോക്കുമ്പോ അപ്പൂന്‍റെ ഒരു കമ്മല്‍ ''അത് പിന്നെ കല്ലു., അപ്പൂന്‍റെ സെല്‍ഫീന്ന് ഞാന്‍ തലയിട്ടപ്പോ., ച്ചെ ഞാനിത് എന്തൊക്കെയാ ഈ പറയുന്നെ..,, വിച്ചു സ്വയം തലക്കടിച്ച് കല്ലൂനെ നോക്കി ഒന്ന് ഇളിച്ച് കൊടുത്തു ''ഹ്മ്...,,നടക്കട്ടെ.,,നടക്കട്ടെ..,, കല്ലു വിച്ചൂനെ നോക്കി അര്‍ത്ഥം വെച്ച് മൂളി ഡ്രസ്സുമായി പോയി

വിച്ചു ചമ്മി റൂമിലേക്ക് പോയപ്പോ അപ്പു ഡോര്‍ അടച്ചിട്ടുണ്ട് അപ്പു ഫ്രഷാകായിരിക്കും എന്ന് കരുതി വിച്ചു താഴേക്ക് പോയി അമ്മയുടെ അടുത്ത് നിന്ന് ഒരു കപ്പ് കോഫി വാങ്ങി സിറ്റ് ഒൗട്ടിലേക്ക് പോയി അവിടെ അച്ഛനും ചായ കുടിച്ച് പത്രം വായിക്കുന്നുണ്ട് വിച്ചു അച്ഛനൊന്ന് ഇളിച്ച് കൊടുത്ത് തലേന്നത്തെ പത്രം കൈയ്യിലെടുത്ത് അവനും കോഫി കുടിച്ചോണ്ട് വായിക്കാന്‍ തുടങ്ങി അതിന്‍റെ ഇടക്കാണ് വിച്ചൂനെ നോക്കി കൊണ്ട് അച്ഛന്‍റെ ഒരു ചോദ്യം അത് കേട്ട് കോഫി കുടിച്ചോണ്ട് നിന്ന വിച്ചു തരിപ്പില്‍ കയറി ചുമക്കാന്‍ തുടങ്ങി ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story