വിനയാർപ്പണം: ഭാഗം 47

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

വിച്ചു അച്ഛനൊന്ന് ഇളിച്ച് കൊടുത്ത് തലേന്നത്തെ പത്രം കൈയ്യിലെടുത്ത് അവനും കോഫി കുടിച്ചോണ്ട് വായിക്കാന്‍ തുടങ്ങി അതിന്‍റെ ഇടക്കാണ് വിച്ചൂനെ നോക്കി കൊണ്ട് അച്ഛന്‍റെ ഒരു ചോദ്യം അത് കേട്ട് കോഫി കുടിച്ചോണ്ട് നിന്ന വിച്ചു തരിപ്പില്‍ കയറി ചുമക്കാന്‍ തുടങ്ങി ''എന്ത് പറ്റി മോനേ..,, അച്ഛന്‍ ആക്കിയ മട്ടില്‍ വിച്ചുനോട് ചോദിച്ച് കൊണ്ട് തലയില്‍ കൊട്ടികൊടുത്ത് ''അ...അച്ഛനെന്താ ചോദിച്ചെ..,, വിച്ചു വിക്കി ചോദിച്ചു ''ഇന്നലത്തെ ടെറസിലെ കിടത്തം എങ്ങനെ ഉണ്ടായിരുന്നൂന്ന്..,, ''അച്ഛനെങ്ങനെ അറിയാം..,, വിച്ചു ഒന്ന് പരുങ്ങി കൊണ്ട് ചോദിച്ചു ''ഞാന്‍ കണ്ടു നീ രണ്ട് പേരേയും കൊണ്ട് പുറകിലെ കോണി വഴി മുകളിലോട്ട് പോയത് നീ പുറത്ത് പോയതും ഞാന്‍ കോണി വഴി മുകളിലേക്ക് പോയപ്പോ അല്ലെ അവിടെ ഡെക്കറേറ്റ് ചെയ്തത് കണ്ടത് സത്യം പറയാലോ അതൊക്കെ കണ്ടപ്പോ നിന്‍റെ ഉമ്മനേം വിളിച്ച് ഒന്നൂടെ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാന്‍ തോന്നി..,, അച്ഛന്‍ പറയുന്നത് വിച്ചു വായിം തുറന്ന് കേട്ട് നിന്നു ''അയ്യ.,ഈ വയസ്സാംക്കാലത്ത് കിളവന്‍റെ ഒരാഗ്രഹം..,,

വിച്ചു അവന്‍റെ ചമ്മല് മറച്ച് വെച്ച് അച്ഛനെ കളിയാക്കി ''എന്താടാ., എന്‍റെ ഭാര്യയേം കൊണ്ടാണ് ഫസ്റ്റ് നൈറ്റ് ആഘോഷിക്കുന്നത്., അല്ലാതെ മീന്‍വില്‍ക്കാന്‍ വരുന്ന സുമതി ആയിട്ടല്ല., ''സുമതി ആയിട്ട് ആഘോഷിക്കാന്‍ ചെന്നാലും മതി., പിറ്റേന്ന് പത്രത്തിന്‍റെ ഫ്രണ്ട് പേജില് ''മീന്‍ക്കാരിയുമായി അവിഹിതം:ഭര്‍ത്താവിനെ ചെരവ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍''!! '''ദൈവമേ..,,കരിനാക്ക് വളച്ചൊന്നും പറയാതെ., അല്ല നീ ഇത് വിഷയം മാറ്റാണല്ലോ., നീ പോയന്‍റിലോട്ട് വാ, ഇന്നലത്തെ ടെറസിലെ കിടത്തെത്തെ പറ്റി പറ.,, അച്ഛന്‍ വീണ്ടും വിച്ചുവിനിട്ട് കൊട്ടി ''എന്‍റെ അച്ഛാ ഒന്ന് പതുക്കെ പറ., ഇതിപ്പോ ഈ നാട്ടാര് മുയുവന്‍ അറിയും., ഒരുവിധത്തില്‍ അമ്മയില്‍ നിന്നും കല്ലുവില്‍ നിന്നും രക്ഷപ്പെട്ട് വന്നിരിക്കാണ്., ആരോടും പറഞ്ഞ് നാറ്റിക്കരുത്., പ്ലീസ്., അപേക്ഷയാണ് അച്ഛാ..,, വിച്ചു അച്ഛന്‍റെ നേരെ കൈ കൂപ്പി ''ഹഹഹ.,, നീ പേടിക്കണ്ടടാ., ഞാനും ഇങ്ങനെ തന്നെ ആയിരുന്നു., നിനക്കറിയോ ഞങ്ങളെ കല്ല്യാണത്തിന് അച്ഛന്‍ എനിക്കൊരു സമ്മാനം തന്നു.,

പകുതി വാര്‍ത്തതും പകുതി ഒാടുമായ ഒരു ഒറ്റനില വീട്., അന്ന് വളരെ ചുരുക്കായിരുന്നു വാര്‍പ്പിന്‍റെ വീട്., അതോണ്ട് എല്ലാവരും തറവാട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക് മാറി ഞങ്ങളെ കല്ല്യാണത്തിന്‍റെ അന്ന് രാത്രി ഞങ്ങള്‍ ആരും കാണാതെ ടെറസില്‍ കയറി ഫസ്റ്റ് നൈറ്റ് ആഘോഷിക്കാന്‍ പ്ലാനിട്ട് ടെറസിലേക്ക് പോയപ്പോ എന്‍റെ അച്ഛനും അമ്മയും അതാ ടെറസില്‍ പായ വിരിച്ച് കിടന്ന് ഫുള്‍ റൊമാന്‍സ്., ഞങ്ങള്‍ വേഗം അവിടെന്ന് ഒാടി റൂമിലേക്ക് പോയി., ടെറസ് പോയെങ്കില്‍ പോയി., റൂമില്‍ നിന്ന് റൊമാന്‍സിക്കാ എന്ന് വെച്ചപ്പോ നിന്‍റെ അമ്മ ടെറസില്‍ നിന്നെല്ലാതെ ഫസ്റ്റ് നൈറ്റ് ആഘോഷിക്കൂലാന്ന്., അന്ന് അവളെന്നെ പട്ടിണിക്കിട്ടങ്കിലും പിറ്റേന്ന് ടെറസില്‍ പോയി നേരം പുലരുവോളം അവളെ ഞാന്‍ ഉറക്കിയില്ല..,, അച്ഛന്‍ ഗമയോടെ പറഞ്ഞു '''എന്‍റെ അച്ഛാ വല്ലാത്ത സംഭവായി പോയി.,

എന്നാലും മുത്തച്ഛനും മുത്തശ്ശിം കൊള്ളാലോ..,, ഞാനൊക്കെ എത്രയോ ബേധം., എനിക്ക് തോന്നുന്നത് നിങ്ങളെ പാരമ്പര്യാണ് എനിക്കെന്നാണ്., എന്നാലും എന്‍റെ അച്ഛാ രാവിലെ വരെ അമ്മയെ ഉറക്കാത്തത് ശെരിയായില്ല..,,മോശം വളരെ മോശം..,, വിച്ചു അച്ഛനെ കളിയാക്കി മെല്ലെ അവിടെന്ന് മുങ്ങി റൂമിലേക്ക് പോയി. ''ലവന്‍ മുങ്ങിയതല്ലേന്നൊരു സംശയം'' വിച്ചൂന്‍റെ പോക്ക് കണ്ട് അച്ഛന്‍ വായിം തുറന്ന് അവനെ നോക്കി നിന്നു •••••••••••••••••••••••••••••••••••• വിച്ചു റൂമിന്‍റെ ഡോറില് മുട്ടിയതും അപ്പു ഡോര്‍ തുറന്ന് വിച്ചൂന് ഒന്ന് ചിരിച്ച് കൊടുത്ത് പുറത്തേക്ക് പോകാന്‍ നിന്നതും വിച്ചു അപ്പൂന്‍റെ കൈപിടിച്ച് വലിച്ച് അകത്തേക്കിട്ടു എന്നിട്ട് അപ്പൂനെ ചുമരോട് അടുപ്പിച്ച് നിര്‍ത്തി ''കുളിച്ച് കുറിയൊക്കെ തൊട്ട് സുന്ദരി ആയിട്ടുണ്ടല്ലോ..,, വിച്ചു അപ്പൂന്‍റെ കണ്ണിലേക്ക് നോക്കി കൊണ്ട് പറഞ്ഞു '''ഞാനല്ലേലും സുന്ദരിയല്ലെ.

, ''ഹ്മ് മേക്കപ്പിട്ടാല്..,, ''ഒന്ന് പോ വിച്ചേട്ടാ., അപ്പു വിച്ചൂനെ തള്ളിമാറ്റി പോകാന്‍ നിന്നു ''ഹാ..,,പോവല്ലെ., ഞാനൊരു തമാശ പറഞ്ഞതല്ലെ., രാവിലെ തന്നെ ഒരു സ്ട്രോങ് കിസ്സ് താഡീ..,,ഒര് എനര്‍ജിക്കാ..,, ''എനര്‍ജിക്ക് മോനിപ്പോ കോഫി കുടിച്ചില്ലെ.,അത് മതി., ''അത് നീ എങ്ങനെ അറിഞ്ഞു., ''കല്ല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസായി., നിക്കറിയാലോ ന്‍റെ ഭര്‍ത്തൂന് രാവിലെ കോഫിന്‍റെ അസുഖം ഉള്ളത്., ഏതായാലും ഇനി ഉമ്മ കിട്ടാണ്ട് എനര്‍ജി ഇല്ലാതിരിക്കണ്ട,,, അപ്പു വിച്ചൂന്‍റെ നെറ്റിയില്‍ അമര്‍ത്തി ചുംബിച്ച് പോകാന്‍ നിന്നതും വിച്ചു വീണ്ടും അവളെ കരവലയത്തിനുള്ളിലാക്കി അപ്പൂന്‍റെ അധരം കവര്‍ന്നതും ആരോ ഡോര്‍ തുറന്നതും ഒരുമിച്ചാണ് രണ്ടാളും ഞെട്ടി മുന്നോട്ട് നോക്കുമ്പോള്‍ കല്ലു ദേഷ്യത്തോടെ രണ്ട് പേരേയും നോക്കി നില്‍ക്കുന്നു ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story