വിനയാർപ്പണം: ഭാഗം 48

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

അപ്പു വിച്ചൂന്‍റെ നെറ്റിയില്‍ അമര്‍ത്തി ചുംബിച്ച് പോകാന്‍ നിന്നതും വിച്ചു വീണ്ടും അവളെ കരവലയത്തിനുള്ളിലാക്കി അപ്പൂന്‍റെ അധരം കവര്‍ന്നതും ആരോ ഡോര്‍ തുറന്നതും ഒരുമിച്ചാണ് രണ്ടാളും ഞെട്ടി മുന്നോട്ട് നോക്കുമ്പോള്‍ കല്ലു ദേഷ്യത്തോടെ രണ്ട് പേരേയും നോക്കി നില്‍ക്കുന്നു ''ആ..ഹ് കല്ലൂ താനെന്താ ഇവിടെ.,, വിച്ചൂന് ചമ്മലും ദേഷ്യവും ഒക്കെ ഒരുമിച്ച് വന്നിരുന്നു ''ഞാന്‍ നിന്നെ വിളിക്കാന്‍ വന്നതാ എനിക്കൊന്ന് പുറത്ത് പോകണം.,, കല്ലു അപ്പൂനെ തുറുക്കനെ നോക്കി വിച്ചൂനോട് പറഞ്ഞു ''നീ വിനൂനെ കൂട്ടി പൊക്കോ.,എനിക്കിത്തിരി തിരിക്കുണ്ട്.,, വിച്ചു കല്ലൂനോട് ഇങ്ങനെ പറഞ്ഞ് ഫോണെടുത്ത് ബെഡില്‍ പോയി കിടന്നു ''അങ്ങനെ പറയല്ല വിച്ചൂ..,, വിനൂനോട് ഞാന്‍ ഉടക്കിയിരിക്കാണ്., അവന്‍ വരില്ല നീ തന്നെ വാ..,, കല്ലു കൊഞ്ചി കൊണ്ട് വിച്ചൂന്‍റെ അടുത്തായി ബെഡില്‍ ഇരുന്നു വിച്ചു അപ്പൂനെ ഇടം കണ്ണിട്ട് നോക്കി അവള്‍ കല്ലൂനെ കൊല്ലാനുള്ള ദേഷ്യത്തില്‍ നില്‍ക്കാണ് ''നിനക്ക് പുറത്ത് പോകല് അത്യാവിശ്യാണോ., അല്ലേല് നീ ലിസ്റ്റ് വാട്സ്ആപ്പ് ചെയ്താല്‍ മതി ഞാന്‍ കൊണ്ട് വരാം.,

വിച്ചു പറഞ്ഞത് കേട്ട് അപ്പൂന് സന്തോഷായി ''അയ്യോ അത് പറ്റത്തില്ലെന്നെ., എനിക്ക് പാര്‍ലറില്‍ ഒന്ന് കേറണം., പിന്നെ ഫ്രണ്ടിനേയും ഒന്ന് കാണണം., പ്ലീസ് വിച്ചൂ..,,പറ്റില്ലെന്ന് പറയെല്ലെഡാ..,, കല്ലു കൈയ്യില്‍ പിടിച്ച് കെഞ്ചിയതും അപ്പു ദേഷ്യത്തോടെ രണ്ട് പേരേയും നോക്കി ഡോറ് ശക്തിയില്‍ അടച്ച് താഴേക്ക് പോയി രാവിലെത്തെ ബ്രേക്ക് ഫാസ്റ്റ് ടേബിളില്‍ എടുത്ത് വെച്ചപ്പോയും അപ്പൂന് കല്ലൂനെ എങ്ങനെ വീട്ടില്‍ നിന്ന് എന്ന ചിന്തയായിരുന്നു എല്ലാവരും ബ്രേക്ക് ഫാറ്റ് കഴിക്കാന്‍ ഇരുന്നു ''കല്ലു എന്താ രാവിലെ തന്നെ ഒരുങ്ങി നില്‍ക്കുന്നെ., എങ്ങോട്ടേലും പോകുന്നുണ്ടോ.,, വിച്ചൂന്‍റെ അച്ഛന്‍ ചോദിച്ചു ''ഒന്ന് പുറത്ത് വരെ പോകാനുണ്ട് അങ്കിള്‍.,, കല്ലു ഇങ്ങനെ പറഞ്ഞ് വേഗം കഴിച്ചോണ്ടിരുന്നു ''എങ്ങനെ കല്ലുമോളെ പോകുന്നെ., അമ്മ ചോദിച്ചു ''വിച്ചൂന്‍റെ കൂടയാ ആന്‍റി., കല്ലൂ അപ്പൂനെ നോക്കി പുച്ഛിച്ച് കൊണ്ട് അമ്മക്ക് മറുപടി കൊടുത്തു

''വിച്ചൂ..,,കം ഫാസ്റ്റ്..,, കല്ലൂന്‍റെ ഫുഡടി കഴിഞ്ഞതും അവള്‍ ഒരു ഹാന്‍റ് ബാഗും കൈയ്യില്‍ പിടിച്ച് സണ്‍ഗ്ലാസും വെച്ച് പുറത്തേക്ക് പോയി ''അപ്പൂ..,,വേഗം പോയി ഒരുങ്ങി വാ..,, കിച്ചണില്‍ പാത്രം കഴുകി വെക്കായിരുന്ന അപ്പൂനോട് വിച്ചു പറഞ്ഞു ''എന്തിന്..,, അപ്പു താല്‍പര്യമില്ലാതെ ചോദിച്ചു ''പുറത്ത് പോകണ്ടേ., ''അയ്യോ എന്നേം കൊണ്ട് പോകോ കല്ലൂന്‍റെ കൂടെ., അപ്പൂന്‍റെ കണ്ണ് വിടര്‍ന്നു ''അതെന്താ എന്‍റെ ഭാര്യ അവളെ കൂടെ പോരില്ലെ.,, വിച്ചു അപ്പൂനെ ആക്കികൊണ്ട് ചോദിച്ചു ''പോരാണ്ട്., എങ്ങനേലും അവള്‍ക്കിട്ടൊരു പണി കൊടുക്കാന്‍ അവസരം നോക്കി നില്‍ക്കായിരുന്നു.,, അപ്പൂന്‍റെ വായില്‍ നിന്ന് അറിയാതെ ഇങ്ങനെ പുറത്ത് വന്നതും വിച്ചു മനസ്സിലാകാതെ അവളെ നോക്കി ''വി..വിച്ചേട്ടാ..,,ഞാനിപ്പോ ഡ്രസ്സ് മാറ്റി വരാവെ..,, അപ്പു പതര്‍ച്ചയോടെ വേഗം റൂമിലേക്കോടി വിച്ചുവും അവളെ ബാക്കില്‍ പോയി അപ്പു പെട്ടന്ന് ഒരുങ്ങാന്‍ നിന്നെങ്കിലും കല്ലൂനിട്ടൊരു പണി കൊടുക്കാന്ന് വെച്ച് ഒരു സാരിയെടുത്ത് സാവധാനം ചുറ്റി കൊണ്ടിരുന്നു ചെറുതായി ഒരു മേക്കപ്പും ഹെയര്‍സ്റ്റെയ്ലും ചെയ്തപ്പോയേക്കും ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു

''വിച്ചേട്ടാ സോറി.,ഈ സാരി ചുറ്റാന്‍ പറ്റുന്നുണ്ടായിരുന്നില്ല അതാ ലേറ്റായത്.,, ബാല്‍ക്കണിയില്‍ ഫോണില്‍ നോക്കി കൊണ്ടിരുന്ന വിച്ചൂനോടായ് അപ്പു പറഞ്ഞു ''അത് കുഴപ്പല്ല.,നീ വാ..,, വിച്ചു അപ്പൂന്‍റെ കൈപിടിച്ച് താഴത്തോട്ട് പോയി ''എന്താ വിച്ചൂ ഇത്., എത്ര ടൈം ആയി ഞാന്‍ വൈറ്റ് ചെയ്യുന്നു., എന്‍റെ ഫ്രണ്ടവിടെ രണ്ട് മണിക്കൂറായി പോസ്റ്റാണ്., വേഗം വണ്ടിയെടുക്ക്..,, കല്ലു കൊഞ്ചികൊണ്ട് വിച്ചൂന്‍റെ അടുത്തേക്ക് വന്നപ്പോയാണ് സാരിയൊക്കെ ചുറ്റി നില്‍ക്കുന്ന അപ്പൂനെ കണ്ടത്., ''അപ്പു!!,,വിച്ചൂ..,,ഇവള്‍ എന്താ നമ്മുടെ കൂടെ.,, കല്ലു ദേഷ്യത്തോടെ പല്ല് കടിച്ചു ''അപ്പൂന് ഒന്ന് പുരിഗം ത്രട് ചെയ്യാനുണ്ട്., നീ ഏതായാലും പാര്‍ലറില്‍ പോകുകയല്ലെ., അതോണ്ട് ഞാന്‍ കൂട്ടിയതാണവളെ.,, വിച്ചു ഇതും പറഞ്ഞ് കാര്‍ സ്റ്റാര്‍ട്ട് ചെയ്തതും അപ്പു ഫ്രണ്ടില്‍ കയറി ഇരുന്നു ഇത് കണ്ട് കല്ലു കലിപ്പോടെ ബാക്കില്‍ കയറി വാതില്‍ അടച്ച് മുഖം വീര്‍പ്പിച്ച് പുറത്തേക്ക് നോക്കിയിരുന്നു അപ്പുവും വിച്ചുവും ഒാരോന്ന് സംസാരിച്ചിരുന്നു ഇടക്ക് കല്ലൂനോടും സംസാരിച്ചെങ്കിലും അവള്‍ കൂടുതല്‍ താല്‍പര്യം കാണിച്ചില്ല പാര്‍ലറിയില്‍ ചെന്ന് കല്ലൂന്‍റെ ഹെയര്‍ കളര്‍ ചെയ്തു .,

അപ്പു ത്രടും., അവിടെ നിന്ന് തന്നെ കല്ലൂന്‍റെ ഫ്രണ്ടിനേയും മീറ്റ് ചെയ്ത് അവര്‍ മാളിലേക്ക് പോയി മാളില്‍ ചെന്ന് അപ്പുവും കല്ലുവും ഡ്രസ്സ് നോക്കാന്‍ തുടങ്ങി ''അപ്പൂ..,,ഇതെങ്ങനെ ഉണ്ട്., ഒരു ഗൗണ്‍ അപ്പൂന് കാണിച്ച് കൊടുത്ത് കല്ലു ചിരിച്ചോണ്ട് ചോദിച്ചു ''നൈസ്.,എനിക്കിഷ്ടായി കല്ലൂ..,നിനക്ക് നന്നായി ചേരും., അപ്പു ഒാരോ ഡ്രസ്സ് നോക്കുന്നുണ്ടേലും അവളെ ചിന്ത മുയുവന്‍ കല്ലൂന് പണി കൊടുക്കുന്നതിനെ കുറിച്ചായിരുന്നു അത് കൊണ്ട് തന്നെ കല്ലു ചോദിച്ചത് കേട്ട് അപ്പു ഒന്ന് ഞെട്ടിയിരുന്നു ''അപ്പൂ..,,നിനക്കീ ഗൗണ്‍ ഇഷ്ടായ സ്ഥിതിക്ക് നീ ഇത് എടുത്തോ., ഇന്നലെ നിന്‍റെ ബര്‍ത്ത് ഡേക്ക് എനിക്ക് ഗിഫ്റ്റ് ഒന്നും തരാന്‍ പറ്റിയില്ല അത് കൊണ്ട് ഇതെന്‍റെ വക നിനക്കുള്ള ബര്‍ത്ത് ഡേ ഗിഫ്റ്റ്.,, കല്ലു പറയുന്നത് കേട്ട് അപ്പു കണ്ണും തള്ളി അവളെ നോക്കി ''ദൈവമേ..,,കല്ലൂന് ഇങ്ങനെ ഒക്കെ സംസാരിക്കാന്‍ അറിയാമോ., അതോ ഇനി ഗൗണില്‍ അവള്‍ എനിക്കിട്ട് വല്ല പണിയും പണിതിട്ടുണ്ടോ..,, അപ്പു എന്ത് ചെയ്യണം എന്നറിയാതെ കല്ലൂനെ നോക്കിയൊന്ന് ചിരിച്ചു ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story