വിനയാർപ്പണം: ഭാഗം 49

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

'അപ്പൂ..,,നിനക്കീ ഗൗണ്‍ ഇഷ്ടായ സ്ഥിതിക്ക് നീ ഇത് എടുത്തോ., ഇന്നലെ നിന്‍റെ ബര്‍ത്ത് ഡേക്ക് എനിക്ക് ഗിഫ്റ്റ് ഒന്നും തരാന്‍ പറ്റിയില്ല അത് കൊണ്ട് ഇതെന്‍റെ വക നിനക്കുള്ള ബര്‍ത്ത് ഡേ ഗിഫ്റ്റ്.,, കല്ലു പറയുന്നത് കേട്ട് അപ്പു കണ്ണും തള്ളി അവളെ നോക്കി ''ദൈവമേ..,,കല്ലൂന് ഇങ്ങനെ ഒക്കെ സംസാരിക്കാന്‍ അറിയാമോ., അതോ ഇനി ഗൗണില്‍ അവള്‍ എനിക്കിട്ട് വല്ല പണിയും പണിതിട്ടുണ്ടോ..,, അപ്പു എന്ത് ചെയ്യണം എന്നറിയാതെ കല്ലൂനെ നോക്കിയൊന്ന് ചിരിച്ചു ''എന്നാ ഇത് പാക്ക് ചെയ്യല്ലെ അപ്പൂ..,, കല്ലു സ്നേഹത്തോടെ ചോദിച്ചു ''ഹേ..,,വേ..വേണ്ട.,ഇത് എനിക്കിട്ടാല്‍ ഭംഗി ഉണ്ടാകില്ല., എനിക്ക് ദാ ആ ഡിസ്പ്ലേക്ക് വെച്ച അനാര്‍ക്കലി ചുരിദാര്‍ മതി., അപ്പു പറഞ്ഞത് കേട്ട് കല്ലു ഒന്ന് നെറ്റി ചുളിച്ചു ''അതിലേറെ നിനക്ക് ചേരുന്നത് ഈ ഗൗണ്‍ ആണ് അപ്പൂ..,, കല്ലു അപ്പൂന്‍റെ തീരുമാനം മാറ്റാന്‍ നോക്കി ''ഞാനീ ടൈപ്പ് ഗൗണ്‍ ഇടാറില്ല കല്ലൂ.., ഇത് നീ എടുത്തോ., ഞാന്‍ ആ അനാര്‍ക്കലി എടുത്തോളാം..,, അപ്പു വേഗം ആ അനാര്‍ക്കലി എടുത്ത് പാക്ക് ചെയ്യിച്ച് ബില്ല് കല്ലൂന്‍റെ കൈയ്യില്‍ കൊടുത്ത് വേഗം ആ ഷോപ്പില്‍ നിന്നിറങ്ങി വിച്ചൂന്‍റെ അടുത്തേക്ക് പോയി ഒരു ദീര്‍ഘശ്വാസം എടുത്തു ''എന്ത് പറ്റി നീ ആകെ ടെന്‍ഷന്‍ അടിച്ച പോലെ ഉണ്ടല്ലോ നിന്‍റെ മുഖം കണ്ടിട്ട്.,

വിച്ചു അപ്പു വന്ന ഉടനെ അവളെ വെപ്രാളം കണ്ട് ചോദിച്ചു ''ഹേയ്.,വിച്ചേട്ടന് തോന്നാകും., എനിക്ക് ദാഹിക്കുന്നു ജ്യൂസ് വേടിച്ച് തെരോ., ''ഹാ എന്നാ വാ,കല്ലു എവിടെ?., വിച്ചു ചോദിച്ചപ്പോ അപ്പു ഡ്രസ്സ് നോക്കിയ ഷോപ്പിന്‍റെ ഭാഗത്തേക്ക് നോക്കി ''ഹാ ദാ വരുന്നു..,, അപ്പു കല്ലൂനെ ചൂണ്ടി പറഞ്ഞു ''കല്ലൂ..,,വാ നമുക്കൊരു ജ്യൂസ് കുടിക്കാം..,, വിച്ചു ഫുഡ് കോര്‍ണറിലേക്ക് നടന്നതും അപ്പു അവന്‍റെ കൈ പിടിച്ച് അവന്‍റെ ഒപ്പം നടന്നു കല്ലു പിന്നില്‍ ഫോണില്‍ തോണ്ടി അവരെ പിന്തുടര്‍ന്നു ഒരു ടേബിളില്‍ മൂന്ന് പേരും ഇരുന്നു ''എന്ത് ജ്യൂസാ വേണ്ടത് നിങ്ങള്‍ക്ക്., '''നിക്ക് ചോക്ലേറ്റ് ഷേക്ക് മതി വിച്ചേട്ടാ., ''എനിക്ക് കാപ്പിചീനോ മതി ജ്യൂസ് വേണ്ട., വിച്ചു ഒാഡര്‍ കൊടുത്ത് അവരെ അടുത്ത് വെന്നിരുന്നു ''വിച്ചേട്ടാ.,കല്ലു എനിക്ക് ബര്‍ത്ത് ഡേ ഗിഫ്റ്റായിട്ട് ഒരു ചുരിദാര്‍ വാങ്ങി തന്നു., അപ്പു പറയുന്നത് കേട്ട് കല്ലു ഒരു തെളിച്ചമില്ലാത്ത ചിരിചിരിച്ചു ''ആ..ഹ., വേറെ എന്തേലും വാങ്ങിക്കാനുണ്ടോ നിങ്ങള്‍ക്ക്‌, ഇനി വീട്ടില്‍ പോകല്ലെ., അതോ ബീച്ചിലോട്ട് പോണോ., വിച്ചു ചോദിച്ചു ''നോ.,എനിക്ക് വീട്ടില്‍ പോണം.,

നല്ല headache ഉണ്ട്., കല്ലു താല്‍പര്യമില്ലാതെ പറഞ്ഞു അതില്‍ നിന്ന് തന്നെ അപ്പൂന് മനസ്സിലായി കല്ലു വിചാരിച്ച കാര്യം നടന്നില്ലെന്ന് അപ്പു മനസ്സില്‍ ചിരിച്ച് വിച്ചൂനോടും കല്ലൂനോടും ഒാരോന്ന് സംസാരിച്ചിരുന്നു എന്നാ കല്ലു സംസാരിക്കാന്‍ ഇന്‍ട്രസ്റ്റ് ഇല്ലാത്ത പോലെ ഫോണില്‍ കളിച്ചിരുന്നു ജ്യൂസെല്ലാം കുടിച്ച് മൂന്ന് പേരും എണീക്കാന്‍ നിന്നതും അപ്പു അറിയാത്ത പോലെ ഗ്ലാസില്‍ ബാക്കിയുള്ള ജ്യൂസ് മറിച്ചു കല്ലൂന്‍റെ വൈറ്റ് ടോപ്പില്‍ ചോക്ലേറ്റ് ജ്യൂസ് വീണതും കല്ലു ചാടി എണീറ്റു ''ഹേയ്.,താനന്താടോ ഈ കാണിച്ചെ., കല്ലു ഒച്ചയെടുത്തു ''കല്ലൂ..,,നീ എന്തിനാ അപ്പൂനോട് ചൂടാകുന്നത്., അവള്‍ അറിയാതെ തട്ടിയതല്ലെ., അത് കഴുകിയാല്‍ പോകും., നീ വാഷ് റൂമില്‍ പോയി വാ..,, വിച്ചു പറഞ്ഞതും കല്ലു അപ്പൂനെ തുറിച്ച് നോക്കി വാഷ് റൂമിലേക്ക് പോയി കല്ലു പോയതും വിച്ചു അപ്പൂന്‍റെ ചെവിക്ക് കേറിപിടിച്ചു ''ഡീ..പെണ്ണേ.,നീ മനപൂര്‍വ്വം ജ്യൂസ് കല്ലൂന്‍റെ മേലേക്ക് ഒഴിച്ചതല്ലെ., ''അയ്യോ..സത്യായിട്ടും വിച്ചേട്ടാ എന്‍റെ കൈ തട്ടിയതാ., ''ഡീ കള്ളിപെണ്ണെ.,വീണ്ടും കള്ളം പറയുന്നോ., ഞാന്‍ കണ്ടു നീ തട്ടുന്നത്., വിച്ചു വീണ്ടും അവളെ ചെവി പിടിച്ച് തിരിച്ചതും അപ്പു വേദന കൊണ്ട് ഞെരിപിരി കൊള്ളാന്‍ തുടങ്ങി ''സോറി വിച്ചേട്ടാ.,ഇനി ചെയ്യൂല., നിക്ക് നോവുന്നു ചെവീന്ന് വിടി പ്ലീസ്.,

അപ്പൂന്‍റെ ദയനീയഭാവം കണ്ട് വിച്ചു അപ്പൂന്‍റെ ചെവിവിട്ട് അവളെ മുഖം കൈയ്യിലെടുത്തു ''ന്‍റെ അപ്പുട്ടാ..,,നീ വിചാരിക്കുമ്പോലെ എനിക്ക് അവളോട് ഒരു ചുക്കും ഇല്ല., പെങ്ങളില്ലാത്ത എനിക്ക് അവള് പെങ്ങളെ പോലെയാ., തിരിച്ച് അവള്‍ക്കും.,, '''അവള്‍ക്ക് അങ്ങനെ അല്ലെങ്കിലോ..,, അപ്പു വിച്ചൂന്‍റെ കൈ തട്ടിമാറ്റി ചുണ്ട് പിളര്‍ത്തി സങ്കടത്തോടെ വിച്ചൂനെ നോക്കി ''അങ്ങനെ അല്ലെങ്കില്‍ നമ്മള്‍ക്ക് കല്ലൂനെ വീട്ടില്‍ നിന്ന് ചവിട്ടിപുറത്താക്കാ..,, എന്താ പോരേ..,, വിച്ചു ചിരിച്ചോണ്ട് ചോദിച്ചു ''ഹ്മ് മതി..,, അപ്പു കണ്ണിറുക്കി വിച്ചൂനോട് ചേര്‍ന്ന് നിന്നു ''വിച്ചൂ പോകാം..,, കല്ലു വന്നതും ഇങ്ങനെ പറഞ്ഞോണ്ട് ഒറ്റപോക്ക്., അപ്പുവും വിച്ചുവും ആടിപാടി സാവധാനം പാര്‍ക്കിംങ് ഏരിയയില്‍ എത്തിയപ്പോ കല്ലു ഉണ്ട് അക്ഷമയോടെ കാറില്‍ ചാരിനില്‍ക്കുന്നു വിച്ചു കാറിന്‍റെ ഡോര്‍ തുറന്നതും കല്ലു ദേഷ്യത്തോടെ ബാക്ക് ഡോര്‍ തുറന്ന് ശക്തിയില്‍ അടച്ചു വീട്ടിലെത്തിയതും അവരെ മൈന്‍റ് പോലും ചെയ്യാതെ കല്ലു ഒറ്റ പോക്ക് ഇതെല്ലാം അപ്പു നല്ലോണം ആസ്വദിക്കുന്നുണ്ടായിരുന്നു അപ്പു മൂളിപാട്ടും പാടി അകത്തേക്ക് പോയി

'''അമ്മാ..,,അച്ഛന്‍ പോയോ.,, അപ്പു കിച്ചണിലേക്ക് ചെന്ന് അമ്മയെ ചുറ്റിപിടിച്ചു ''ആ..ഹ കാന്താരി ഷോപ്പിങൊക്കെ കഴിഞ്ഞ് വന്നോ., അച്ഛന്‍ എന്തോ കേസിന്‍റെ ഭാഗായിട്ട് അര്‍ജന്‍റായി ഇപ്പോ പോയൊള്ളു., ''ആണോ.,അല്ല എന്താ ഇന്ന് ഉച്ചത്തേക്ക് സ്പെഷ്യല്‍ .,, അപ്പു പാത്രങ്ങളൊക്കെ തുറന്ന് നോക്കി '''നിന്‍റെ ഫേവറേറ്റ് ഫ്രൈഡ് റൈസും ചിക്കന്‍ ചില്ലിയും.,, '''ലൗ യൂ..,,അമ്മാ..,, അപ്പു അമ്മയെ കവിളില്‍ ഉമ്മ വെച്ചു '''മതി മതി സോപ്പിങ്., നീ പോയി ഡ്രസ്സ് മാറ്റിക്കോ., ഇവിടെത്തെ പണിയൊക്കെ കഴിഞ്ഞു., ഇനി ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വന്നാ മതി., അമ്മ അപ്പൂനെ മുകളിലേക്കയച്ചു അപ്പു സ്റ്റെയര്‍ കയറി റൂമിലേക്ക് പോകാന്‍ നിന്നതും പിന്നെ എന്തോ ഒാര്‍ത്ത പോലെ വിനൂന്‍റെ റൂമിലേക്ക് പോയി ഡോര്‍ തുറന്ന് നോക്കുമ്പോ വിനു കാര്യായിട്ട് ഫോണും പിടിച്ച് എങ്ങട്ടോ നോക്കി ആലോചനയിലാണ് ''ഡാ...,,, അപ്പു അവന്‍റെ പുറകില്‍ നിന്ന് ഒച്ചയിട്ടു ''അയ്യോ അമ്മാ..,, വിനു പേടിച്ച് ഞെട്ടിപിടഞ്ഞെണീറ്റതും ദാ പോകുന്നു ഫോണ് താഴേക്ക് ''കാലമാടത്തി.,നീയായിരുന്നോ ഇത്.,മനുഷ്യനെ പേടിപ്പിക്കാന്‍ എന്‍റെ ഫോണ്‍ ചത്തൂന്നാ തോന്നുന്നെ.,, വിനു ഫോണ്‍ എടുത്ത് നോക്കി., ഭാഗ്യത്തിന് ഒന്നും പറ്റിയില്ല ''അല്ല നീ ഇപ്പോ എന്തിനാ ഇങ്ങോട്ട് എഴുന്നള്ളിയെ., ''നീ എന്തിനാടാ വിനുട്ടാ ഇങ്ങനെ ഹീറ്റാകുന്നെ.,

പറ എന്താ എന്‍റെ ചെക്കന് പറ്റിയെ., എന്തായാലും ഈ ഏട്ടത്തിയമ്മയോട് പറയെന്നെ..,, അപ്പു വിനൂന്‍റെ അടുത്ത് വന്നിരുന്ന് അവന്‍റെ പുറത്ത് തട്ടി ''അയ്യോ ഒരു ഏട്ടത്തിയമ്മ വന്നേക്കുന്നു., നീ പോയേ അപ്പൂ എന്‍റെ മൂഡ് ശെരിയല്ല.,, ''അച്ചോടാ.,കലിപ്പിലാണല്ലോ., പറ മുത്തേ നമുക്ക് എന്തുണ്ടേലും സോള്‍വാക്കാന്നെ.,, ''അതില്ലെ അപ്പൂ..,, പാറു എന്നെ തേക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്., അവള്‍ക്കിപ്പോ ഒടുക്കത്ത ജാഡയാടീ., എന്നെ ഒരുമാതിരി അടിമയാക്കുന്ന പോലെ.,, വിനു സങ്കടത്തോടെ പറഞ്ഞു ''അയ്യേ അതാണോ., അവള്‍ പോയാ അവളെ അനിയത്തി., അല്ല വിനു നീ കല്ലൂനെ നോക്കിക്കോഡാ നിങ്ങളെ കല്ല്യാണം ഞാന്‍ നടത്തി തെരും..,, ''ഒന്ന് പോയേഡീ., ആ കുരുശിനെയെടുത്ത് തലയില്‍ വെക്കാന്‍ എനിക്ക് വട്ടല്ലെ., നിനക്ക് വിച്ചൂനെ അവള്‍ തട്ടിയെടുക്കോന്നുള്ള പേടിയെല്ലെ.,

മിക്കവാറും അവളെ ആകമന ഉദ്ദേശം അതാകും., നീ ഒന്ന് സൂക്ഷിച്ചോ..,, വിനു അപ്പൂനെ പിരികയറ്റിയതും അപ്പു നഖം കടിച്ച് വിനൂനെ ദയനീയമായി നോക്കി ''ഡാ..,,അവളെന്‍റെ വിച്ചേട്ടനെ തട്ടിയെടുക്കോ.,, ''സാധ്യത കൂടുതലാ..,, വിനു ഒന്നൂടെ പേടിപ്പിച്ചു ''പോടാ..,,പേടിപ്പിക്കാതെ., നിന്‍റെ അടുത്തേക്ക് വരണ്ടായിരുന്നു,, അപ്പു ടെന്‍ഷനോടെ റൂമിലേക്ക് പോയി റൂമില്‍ വിച്ചൂനെ കണ്ടില്ല., അത് കൊണ്ട് തന്നെ അപ്പു ഡോറടച്ച് ഡ്രസ്സെല്ലാം മാറ്റാന്‍ നിന്നു കമ്മലും മാലയും അഴിച്ച് ഷെല്‍ഫില്‍ വെച്ചു മുടി പൊക്കികെട്ടി സാരി തോളില്‍ നിന്ന് പിന്നഴിച്ച് താഴെയിട്ടു സാരിയുടെ ഞെറി അരയില്‍ നിന്ന് താഴേക്കിട്ടതും രണ്ട് കൈകള്‍ അപ്പൂന്‍റെ ഇടുപ്പില്‍ ചുറ്റി അപ്പു ഒന്ന് ഉയര്‍ന്ന് പൊങ്ങിയതും അപ്പൂന്‍റെ കഴുത്തില്‍ ചുടുനിശ്വാസം തട്ടി അപ്പൂന്‍റെ കണ്ണ് കൂമ്പിയടഞ്ഞു ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story