വിനയാർപ്പണം: ഭാഗം 5

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

 അപ്പുട്ടാ...,,പിണങ്ങല്ലേടീ..,, സോറി മുത്തേ..,,ഞാന്‍ മനപൂര്‍വ്വം അല്ല സത്യം...,,അപ്പുട്ടാ..,,നില്‍ക്ക്..,പ്ലീസ്..അപ്പൂ...,,, അപ്പൂന്‍റെ പിന്നാലെ ഒാരോന്ന് വിളിച്ച് പറഞ്ഞ് പോകുന്ന വിനൂനെ ചുറ്റുമുള്ളവര്‍ ഒന്നും മനസ്സിലാകാതെ നോക്കി നിന്നു കുറച്ച് സമയം കഴിഞ്ഞതും രണ്ടും കൂടെ തോളില് കൈയ്യും ഇട്ട് ചിരിച്ച് സംസാരിച്ചോണ്ട് വരുന്നു ''ദൈവമേ...ഈ കുരുട്ടും വിനും വല്ല പ്രേമത്തിലും ആകോ.,എന്നാ എന്‍റെ അവസ്ഥ ഗോവിന്ദ..,, മിക്കവാറും എല്ലാവരെ മുന്നിലും ഞാന്‍ നാണംകെട്ട് നില്‍ക്കേണ്ടി വരും...,, അവര് നടന്ന് വരുന്നതിനനുസരിച്ച് വിച്ചൂന്‍റെ ഹൃദയ മിടിപ്പ് കൂടി കൊണ്ടിരുന്നു '''വിനു നിങ്ങളെങ്ങനെ പരിചയം., അവരെത്തിയതും വിച്ചു ചാടി കയറി ചോദിച്ചു '''ഇതാണ് വിച്ചൂ..ഞാന്‍ പറയാറുള്ള കൊള്ളിമോള്..,, എന്നും പറഞ്ഞ് വിനു ഒന്നൂടെ അപ്പൂനെ ചേര്‍ത്ത് പിടിച്ചു ''ദൈവമേ... അപ്പു മോളെ ആയിരുന്നോ ചെക്കാ നീ വിളിക്കുമ്പോ വാ തോരാതെ പറഞ്ഞിരുന്ന നിന്‍റെ അപ്പൂട്ടന്‍..,, വിനൂന്‍റെ അമ്മ അപ്പൂനെ ചേര്‍ത്ത് പിടിച്ചു '''ഏതായാലും നിന്‍റെ ആഗ്രഹം പോലെ നിന്‍റെ ഏട്ടത്തിയമ്മ ആയി തന്നെ അപ്പൂനെ കിട്ടിയല്ലോ.,

കേട്ടോ മോളെ ഇവന് വല്ല്യ ആഗ്രഹായിരുന്നു നിന്നെ കൊണ്ട് വിച്ചൂന്‍റെ കല്ല്യാണം നടത്തണം എന്ന്,, വിച്ചൂന്‍റെ അച്ഛന്‍ ഇങ്ങനെ പറഞ്ഞതും അപ്പു വിനൂനെ കൂര്‍പ്പിച്ച് നോക്കി.,അതിന് വിനു അപ്പൂന് മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിച്ച് കൊടുത്തു '''നിങ്ങളെങ്ങനെ പരിചയം എന്ന് പറഞ്ഞില്ലല്ലോ..,, അപ്പൂന്‍റെ അച്ഛന്‍ ചോദിച്ചു '''അത് അങ്കിളെ., ഞാന്‍ പത്ത് കഴിഞ്ഞാണ് മുംബൈയിലേക്ക് പോയത്., പ്ലസ് വണ്‍ ക്ലാസ് സ്റ്റാര്‍ട്ട് ചെയ്യുന്ന അന്ന് സ്ക്കൂളിന്‍റെ പടി ചവിട്ടിയതും ദാ ഈ നില്‍ക്കുന്ന നിങ്ങളെ പുന്നാര മോളെയാണ് കണ്ടത് ,അതും സീനിയേര്‍സിന്‍റെ രൂപത്തില്‍ •••••••••••••••••••••••••••••••••• ''ഡോ.,ഒന്നവിടെ നിന്നെ., കുറച്ച് സീനിയേര്‍സിന്‍റെ കൂട്ടത്തില്‍ നിന്നൊരുത്തിയെന്നെ വിളിച്ചു., പെണ്‍കുട്ടികളായോണ്ട് കുറച്ച് ഡീസന്‍റായി ചെന്നു., ഫസ്റ്റ് ഇമ്പ്രഷന്‍ തന്നെ കുളമാക്കണ്ടല്ലോ ''കണ്ടപ്പോ തന്നെ മലയാളിയെ പോലെ അതാ തന്നെ വിളിച്ചെ..,,ഹ്മ്..പറ പേരന്താ?.,

കൂട്ടത്തിലെ തലതെറിച്ചവളാണെന്ന് കണ്ടാല്‍ തന്നെ അറിയാം ''വിനീഷ് കൃഷ്ണ..,, ''അയ്യേ..,,ഈ പേരെനിക്ക് ഇഷ്ട്ടായില്ല., അതോണ്ട് വിനീഷ് ഒരു കാര്യം ചെയ്യ് ഒരു പത്ത് ഏത്തം ഇട്ടോ., ഒപ്പം ''കാക്ക പൂച്ച മ്യാവൂ...,,എന്നൂടെ പറഞ്ഞോ..,,, ''എനിക്കൊന്നും പറ്റില്ല.,എന്‍റെ പേര് ഇഷ്ട്ടായില്ലെങ്കില്‍ എന്‍റെ അച്ഛനോട് പോയി ഏത്തം ഇടാന്‍ പറ..,, '''സ്വന്തം തന്തക്ക് വിളിക്കുന്നോഡാ..,, ഇടെടാ ഏത്തം..,, ആ അഹങ്കാരി ഇങ്ങനെ പറഞ്ഞതും എന്‍റെ പെരുവിരല്‍ മുതല്‍ ദേഷ്യം കയറിയെങ്കിലും മനസ്സില്‍ അവളെ തെറി വിളിച്ച് ഏത്തം ഇടാന്‍ തുടങ്ങി., അതും ചെറിയ കുട്ടികളെ പോലെ.,''കാക്ക പൂച്ച മ്യാവൂന്ന് പറഞ്ഞ് അവള്‍മാരെ ചിരി കണ്ടിട്ട് എല്ലാത്തിനേയും തൂക്കി എടുത്ത് എറിയാന്‍ തോന്നി '''അര്‍പ്പണാ..,,ആ വരുന്നത് സീനിയേര്‍സാണെന്ന് തോന്നുന്നു.,ഒാടിക്കോ..,, അതിലൊരുത്തി പറഞ്ഞതും എല്ലാം കൂടെ ജീവനും കൊണ്ട് ഒാടി ''

സീനിയേര്‍സിനെ കണ്ട് സീനിയേര്‍സ് തന്നെ ഒാടുന്നത് എന്തിനാന്ന് കരുതി എന്‍റെ കിളി പോയി., പിന്നെ നോക്കി നില്‍ക്കാതെ ഞാന്‍ ക്ലാസ് തപ്പി കണ്ടുപിടിച്ചു ക്ലാസിലേക്ക് വലത്കാല് എടുത്ത് വെച്ചതും കേള്‍ക്കുന്നത് ഒരു കൊലചിരിയാണ്., നോക്കിയപ്പോ കണ്ടതോ എന്നെ റാഗ് ചെയ്ത അവളുമാര് ഇരുന്ന് വട്ടം കൂടി സൊറ പറയ്ണ്., ക്ലാസ് മാറിയെന്ന് കരുതി അകത്തോട്ട് വെച്ച വലത് കാല് പുറത്തോട്ട് തന്നെ വെച്ചു. ഒന്നൂടെ നോക്കിയപ്പോ മനസ്സിലായി ക്ലാസ് മാറിയിട്ടില്ലെന്ന് പിന്നീട് എന്‍റെ ദേഷ്യം ഏതിലൂടെ ഒക്കെയാ വന്നതെന്ന് എനിക്ക് തന്നെ അറിയില്ല '''ഡീ കൊള്ളി...,, ഞാന്‍ അലറി വിളിച്ചതും ക്ലാസ് നിശ്ശബ്ദമായി, അവളാണെങ്കില്‍ എന്നെ നോക്കി വളിച്ച ഇളി ഇളിക്കുന്നു ഞാനവളെ കൈ പിടിച്ച് വലിച്ച് ക്ലാസിന്‍റെ ഫ്രണ്ടിലോട്ടിട്ടു '''ഇടടീ ഏത്തം.,പത്തും പത്തും ഇരുപത് വട്ടം ഏത്തം ഇടണം നീ അതും ഈ കാണുന്ന പിള്ളേരെ മുന്നില്‍ വെച്ച്..,, '''അയ്യോ വിനീഷേ.,ഒരു കൈയ്യബദ്ധം നാറ്റിക്കരുത് പ്ലീസ്..,, വേണേല്‍ ആരും കാണാതെ ഞാന്‍ നിന്‍റെ കാല് പിടിക്കാ..,, അവള് എന്നെ പിന്തിരിപ്പിക്കാന്‍ നോക്കിയേലും ഞാന്‍ വിട്ടില്ല.,

അവസാനം എന്നെ നോക്കി പേടിപ്പിച്ചവള്‍ ഏത്തമിടാന്‍ തുടങ്ങി '''അയ്യയ്യോ മോളെങ്ങോട്ടാ ഈ പോണെ., ''കാക്ക പൂച്ച മ്യൂവു'' എന്ന് പറഞ്ഞിടടീ കൊള്ളി മോളെ..,, അവളെ ഏത്തം ഇടല് കഴിഞ്ഞതും എന്നെ നോക്കി ചുണ്ട് കൂര്‍പ്പിച്ച് പോകാന്‍ നിന്ന അവളെ ഞാന്‍ പിടിച്ച് വെച്ചു ''എന്താടാ കൊരങ്ങാ നിനക്കിനി വേണ്ടത്..,, ഇങ്ങനെ ചോദിച്ച അവളെ മുന്നിലേക്ക് ഞാനെന്‍റെ കൈ നീട്ടി എന്‍റെ കൈയ്യിലേക്കവള്‍ സംശയത്തോടെ നോക്കി '''ഈ ഹിന്ദിക്കാരന്‍ പയ്യമ്മാരെ ഇടയില്‍ നിന്നൊരു ആശ്വാസത്തിനായി ഇടക്കൊരു മലയാളത്തില്‍ തെറി പറയാനെങ്കിലും എനിക്കൊരു ഫ്രണ്ടിനെ വേണമായിരുന്നു.., പോരുന്നോ എന്‍റെ കൂടെ..,,, ആദ്യം എന്നെ ദേഷ്യത്തോടെ നോക്കി പിന്നെ മുഖത്തോരു ചിരി വിരിയിച്ച് എന്‍റെ കൈയ്യിലേക്കവള്‍ കൈ ചേര്‍ത്ത് വെച്ചു '''ഇടക്ക് ആക്കേണ്ട.,എപ്പോയും തെറി വിളിച്ചോന്നെ., അവളെ പറച്ചില്‍ കേട്ട് ഞാന്‍ പൊട്ടിചിരിച്ചു •••••••••••••••••••••••••

അവിടെന്ന് തുടങ്ങിയ ഫ്രണ്ട്ഷിപ്പാണ് ഞങ്ങളുടേത്., എന്‍റെ അപ്പൂട്ടിയായി ഇവളും., ഇവളെ വിനുട്ടനായി ഞാനും ആ സ്ക്കൂളില്‍ വിലസി സ്നേഹം കൂടുമ്പോ ഞാനിവളെ കൊള്ളി മോളേ എന്നും അവളെന്നെ........... എന്നും പറഞ്ഞ് വിനു നിര്‍ത്തി '''എന്താടാ നിര്‍ത്തി കളഞ്ഞെ., ഞാന്‍ പറയാം., സ്നേഹം കൂടുമ്പോ ഞാനിവനെ വീഡി കുറ്റ്യേന്നും വിളിക്കും...,, അപ്പു പറഞ്ഞത് കേട്ട് അവിടൊരു ചിരി മുഴങ്ങി '''ഞങ്ങളെ സ്നേഹം കണ്ട് ടീച്ചേഴ്സിന് വരേ ഞങ്ങള്‍ പ്രണയത്തിലാണെന്ന് സംശയായിരുന്നു...,, ഈ മണ്ടശിരോമണിയെ ഒക്കെ ആരേലും പ്രണയിക്കോ..,, വിനു അതും പറഞ്ഞ് ചിരിച്ചു '''മണ്ടശിരോമണി നിന്‍റെ തന്ത...,, അപ്പു വിനൂന്‍റെ ചെവിയില്‍ പതുക്കെ പറഞ്ഞു '''അച്ഛാ...,, വിനു അലറി '''എന്താടാ മോനേ..,, ''ഒന്നുല്ല..,, ''അല്ല ഇങ്ങനെ ഫ്രണ്ട്സായിരുന്ന നിങ്ങളെന്തിനാ പിണങ്ങിയെ.,, അര്‍ജു ചോദിച്ചു '''അത് മറ്റൊരു കഥ.. പ്ലസ് ടു ഫൈനല്‍ എക്സാമിന്‍റെ രണ്ട് ദിവസം മുന്നെ ഇവളും ഞാനും ഒന്ന് ചെറുതായി ഒടക്കി.,

ഉടക്കിലായോണ്ട് എന്നെ ദേഷ്യം പിടിപ്പിക്കാനായി അവിടെ അടുത്തുള്ള കോളേജിലെ ഭൂലോക ഫ്രോഡായ ഒരുത്തനുണ്ട് ഇവളെ പിറകെ ഒലിപ്പിച്ച് നടക്കുന്നവന്‍., അവനോട് മിണ്ടരുതെന്ന് ഞാന്‍ പറഞ്ഞതാ, എന്നെ ദേഷ്യം പിടിപ്പിക്കാനായി ഇവള്‍ അവനോട് പോയി മിണ്ടി., അത് കണ്ട ഞാന്‍ എക്സാം കഴിയോളം അപ്പൂനോട് മിണ്ടിയില്ല. ലാസ്റ്റ് എക്സാമിന്‍റെ അന്ന് ഇവള്‍ സോറി പറഞ്ഞ് എന്‍റെ അടുത്തക്ക് വന്നതും ഞാന്‍ കൈ വീശി ഒന്ന് കൊടുത്തു അതിന് ശേഷം ഇന്നാണ് കാണുന്നെ., '''അതെന്താ നിങ്ങള് പിന്നീട് കോണ്‍ടാക്ട് ചെയ്യാഞ്ഞെ..,, വിച്ചൂന്‍റെ അച്ഛന്‍ ചോദിച്ചു ''അതല്ലെ അച്ഛാ നിങ്ങള് ഞാന്‍ നാട്ടില് വന്ന് രണ്ട് ദിവസം കഴിഞ്ഞ് ഫുള്‍ ടൈം ഫോണിലാന്നും പറഞ്ഞ് എടുത്ത് എറിഞ്ഞെ..,, ''അതിലെ സിം എടുത്ത് വേറെ ഫോണിലേക്കിട്ടൂടായിരുന്നോ..,, അര്‍ജു ചോദിച്ചു '''അതിനി ഈ മഹാനായ അച്ഛന്‍ ഫോണ്‍ വലിച്ചെറിഞ്ഞത് അമ്പല കുളത്തിലേക്കാണ്..,, അത് കേട്ട് എല്ലാവരും ചിരിച്ചു '''അല്ല മോളെങ്ങനെ മുംബൈയില്‍ എത്തിയെ., വിച്ചൂന്‍റെ അമ്മ ചോദിച്ചു '''അതെന്‍റെ പെങ്ങള്‍ മുംബൈയിലാണ്.,

അവളെ മകളും അപ്പൂന്‍റെ അതേ പ്രായാണ്., അങ്ങനെ പത്ത് കഴിഞ്ഞ് അവിടെ പഠിക്കണമെന്ന് പറഞ്ഞ് പോയതാ., പഠിക്കലൊന്നും അല്ല ലക്ഷ്യം അവിടെ കറങ്ങി നടക്കാനാണ്..,, അപ്പൂന്‍റെ അച്ഛന്‍ അവളെ തലയില്‍ തലോടി '''മതി മതി ഇനി ചടങ്ങ് നടക്കട്ടെ...., ആരോ പറഞ്ഞതും വീണ്ടും ഫോട്ടോ എടുപ്പിലേക്ക് തിരിഞ്ഞു സമയം ഒരുപാടായതും വിച്ചുവും വീട്ടുക്കാരും പോകാനായിറങ്ങി ''കുരുട്ടേ... നാളെയാണ് ഫസ്റ്റ് നൈറ്റ് മറക്കണ്ട....,, വിച്ചു അപ്പൂന്‍റെ ചെവികരുതികില്‍ വന്ന് പറഞ്ഞ് അവളെ നോക്കി കണ്ണിറുക്കി ഒരു ഫൈയിംങ് കിസ്സും കൊടുത്ത് പോയി അത് വരെ ചിരിച്ചോണ്ടിരുന്ന അപ്പൂന്‍റെ മുഖം മങ്ങി ഹൃദയ മിടിപ്പ് ഉച്ചത്തിലായി ♥♥♥♥♥♥♥♥♥ സമയമായി താലി എടുത്ത് കെട്ടിക്കോളു..,, പൂജാരി പറഞ്ഞതും ചില്ലി റെഡ് കളര്‍ സാരിയും ഡാര്‍ക്ക് ഗ്രീന്‍ കളര്‍ സ്റ്റോന്‍ വര്‍ക്കുള്ള ബ്ലൗസും ഇട്ട് സുന്ദരിയായ അപ്പൂന്‍റെ കഴുത്തിലേക്ക് കസവ് മുണ്ടും ഗോള്‍ഡന്‍ കളര്‍ കസവ് ഷര്‍ട്ടും ഇട്ട് സുന്ദരനായ വിച്ചു താലി ചാര്‍ത്തി മൂന്ന് കെട്ട് കെട്ടി ഒരു നുള്ള് സിന്ദൂരം നെറ്റിയില്‍ തൊട്ടപ്പോയും കൂപ്പ് കൈയ്യോടെ നിന്ന അപ്പൂന് എന്ത് പ്രാര്‍ത്ഥിക്കണം എന്നറിയില്ലായിരുന്നു ''മിസ്സിസ് വിനയ് കൃഷ്ണ..,, വിച്ചു അപ്പൂന്‍റെ ചെവിക്കരുകില്‍ ചുണ്ടടുപ്പിച്ചു നേര്‍ത്ത ശബ്ദത്തില്‍ വിളിച്ചു അവന്‍റെ നിശ്വാസം തട്ടിയതും ഒരു പിടച്ചിലോടെ അപ്പു അവനെ നോക്കി.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story