വിനയാർപ്പണം: ഭാഗം 51

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

അതോ ഒരു ഉള്‍പ്രേരണയില്‍ അപ്പു കല്ലൂന്‍റെ റൂമിന് അടുത്തേക്ക് നടന്നു റൂമിന് പുറതെത്തിയതും അടക്കി പിടിച്ച സംസാരം കേട്ട് അപ്പു ചാരിയ വാതില്‍ മെല്ലെ തുറന്നു ഉള്ളിലെ കാഴ്ച്ച കണ്ട് ഭൂമിപിളര്‍ന്ന് താഴേക്ക് പോയിരുന്നെങ്കിലെന്ന് അപ്പൂന് തോന്നി ''വിച്ചുവും കല്ലുവും കെട്ടിപിടിച്ച് നില്‍ക്കുന്നു..,, തളര്‍ന്ന് വീഴാന്‍ പോയ അപ്പു ദേഷ്യത്തോടെ അവര്‍ക്ക് നേരെ ഒാടിയടുത്ത് ഒരു ഭാര്യയുടെ അധികാരത്തോടെ കല്ലൂനെ വലിച്ച് മുഖം നോക്കി ഒന്ന് പൊട്ടിച്ചു ''അപ്പൂ..,,!!എന്താ നീ ഈ കാണിച്ചെ ..,, കവിളില്‍ കൈ വെച്ച് നില്‍ക്കുന്ന കല്ലൂനെ നോക്കി വിച്ചു അപ്പൂനോട് ദേഷ്യത്തോടെ ചോദിച്ചു അതിന് മറുപടിയായി അപ്പു വിച്ചൂനെ തുറിച്ച് നോക്കി ''ഡീ..,,നീ എന്ത് ധൈര്യത്തിലാ എന്‍റെ കവിളില്‍ കൈ വെച്ചേ..,, കല്ലു ദേഷ്യത്തോടെ അപ്പൂന്‍റെ നേരെ പൊട്ടിതെറിച്ചു

എന്നാല്‍ അപ്പു അവളെ നോക്കി പുച്ഛിച്ച് വിച്ചൂന്‍റെ കൈപിടിച്ച് വലിച്ച് റൂമിലേക്ക് പോയി ശക്തിയില്‍ ഡോറടച്ചു എന്നിട്ട് വിച്ചൂനെ മൈന്‍റ് പോലും ചെയ്യാതെ ബുക്കെടുത്ത് പഠിക്കാനിരുന്നു '''ഡീ..,കല്ലൂനെ ഒരു ആവിശ്യവും ഇല്ലാതെ അടിച്ചിട്ട് നീ ഇരുന്ന് പഠിക്കുന്നോ..,, വിച്ചു അപ്പൂനെ പിടിച്ച് എണീപ്പിച്ച് കലിപ്പോടെ ചോദിച്ചു ''പിന്നെ ഞാനെന്താ തലയും കുത്തി നില്‍ക്കണോ., ആ അടി നിങ്ങള്‍ക്കും കൂടി ഉള്ളതാ., ഭര്‍ത്താവായി പോയി അല്ലെങ്കില്‍ എന്‍റെ കൈ നിങ്ങളെ കവിളിലും കൂടെ പതിഞ്ഞേനെ., അപ്പു വിച്ചൂന്‍റെ മുന്നില്‍ കൈ കെട്ടി നിന്നോണ്ട് പറഞ്ഞു ''എന്നാ അടിക്കെടി നീ എന്നെ. വിച്ചൂന് തന്‍റെ ദേഷ്യം കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാതായി ''തല്‍ക്കാലം ഇപ്പോ അടിക്കാന്‍ മനസ്സില്ല.,ഇനി വേണ്ടി വെന്നാ ചിലപ്പോ അടിച്ചൂന്നും വെരും., ഒാരോ അനാവിശ്യം ചെയ്ത് വെച്ചിട്ട് എന്‍റെ മുന്നില്‍ വന്ന് ഇങ്ങനെ നില്‍ക്കാന്‍ നാണമില്ലല്ലോ..,, അപ്പു വിച്ചൂനെ നോക്കി പുച്ഛിച്ചു '''എന്ത് അനാവിശ്യമാടീ ഞാന്‍ ചെയ്തെ.,കല്ലൂനെ കെട്ടിപിടിച്ചതോ..,, ''ആ..ഹ് അത് തന്നെ.,,

''നീ എന്നെ കുറിച്ച് അങ്ങനെയാണോ അപ്പൂ മനസ്സിലാക്കിയെ., ഞാന്‍ കല്ലൂനെ മറ്റൊരു രീതിയില്‍ കെട്ടിപിടിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ., വിച്ചൂന്‍റെ ശബ്ദമൊന്ന് ഇടറി ''വിച്ചേട്ടനിനി പറയാന്‍ പോകുന്നത് കല്ലൂനെ പെങ്ങളെ പോലെ കണ്ട് കെട്ടിപിടിച്ചെതെന്നാകും., എന്നോട് എന്തും പറയാലോ., പിന്നെ ഏതൊരു ഭാര്യക്കും ഭര്‍ത്താവ് മറ്റൊരുത്തിയെ കെട്ടിപിടിച്ച് നില്‍ക്കുന്നത് കാണാനുള്ള മനകട്ടി ഒന്നും ഉണ്ടാകൂല,, അപ്പു ഇത്രയും പറഞ്ഞ് വീണ്ടും പഠിക്കാനായി ഇരുന്നു ''ഹോ..,,അപ്പോ നീ പറഞ്ഞ് വരുന്നത് നിനക്കെന്നെ ഒരു വിശ്വാസവും ഇല്ലന്നാണോ അപ്പൂ..,, വിച്ചു അപ്പൂന്‍റെ അടുത്തായി ഇരുന്ന് അപ്പൂന്‍റെ താടിയില്‍ പിടിച്ച് അവളെ മുഖം വിച്ചൂന്‍റെ നേരെപിടിച്ചു '''എന്‍റെ വിച്ചേട്ടാ നിങ്ങളെ എനിക്ക് വിശ്വാസാണ്., പിന്നെ കല്ലു വിച്ചേട്ടനെ വേറൊരു രീതിയില്‍ കാണുന്നത് എനിക്ക് സഹിക്കൂല., ഇന്നേ വരെ ഞാന്‍ വിച്ചേട്ടനെ അല്ലാതെ ഒരു പുരുഷനേയും മോഹിച്ചിട്ടില്ല., വിധിയായി എനിക്ക് കൊണ്ട് തന്ന നിധിയാണ് വിച്ചേട്ടന്‍.,

ആ നിധി കല്ലൂന് വേണ്ടി പകുത്ത് കൊടുക്കാന്‍ എന്‍റെ ശരീരത്തില്‍ ജീവന്‍ ഉള്ളിടത്തോളം എനിക്ക് പറ്റില്ല.,, അപ്പൂന്‍റെ കണ്ണില്‍ നിന്ന് കല്ലൂനീര്‍ ഉറ്റി വിച്ചൂന്‍റെ കൈയ്യിലേക്ക് വീണു ''അയ്യേ..,,നീ കരയാണോ കുരുട്ട്മണീ..,, നിനക്ക് തോന്നുന്നുണ്ടോ നിന്‍റെ ഉമ്മച്ചന്‍ നിന്നെ വിട്ട് പോകും എന്ന്..ഹേ..,, വിച്ചു ചിരിച്ചോണ്ട് ഇങ്ങനെ ചോദിച്ചതും അപ്പു ചുണ്ട് പുറത്തേക്കുന്തി തലയാട്ടി ''പിന്നെന്തിനാ നീ പേടിക്കുന്നതെന്‍റെ പെണ്ണേ..,, ''അറീല.,എനിക്കെന്തോ പേടി., കല്ലു എന്തിനാ വിച്ചേട്ടനെ കെട്ടിപിടിച്ചെ., അവള് കരയുന്നുണ്ടായിരുന്നല്ലോ., അതോ കല്ലൂന്‍റെ അടവാണോ..,, അപ്പു ചോദിച്ചു ''അടവൊന്നും അല്ല., കല്ലു ഒരു വലിയ പ്രശ്നത്തില്‍ പെട്ടിരിക്കാണ്..,, വിച്ചു ചെയറില്‍ നിന്നെണീറ്റ് ബെഡില്‍ പോയി തലക്ക് പിറകില്‍ കൈ വെച്ച് കിടന്നു ''എന്താ വിച്ചേട്ടാ പ്രശ്നം.,, അപ്പു വിച്ചൂന്‍റെ തലക്കടുത്തായി വന്നിരുന്നു.,, ''ഹ്മ് പറയാം., നിനക്ക് ചിലപ്പോ അവളെ രക്ഷിക്കാനാകും., നീയും ഞങ്ങളെ കൂടെ നില്‍ക്കണം.,, ''വിച്ചേട്ടന്‍ കാര്യം എന്താന്ന് പറ.,, അപ്പു തിടുക്കം കൂട്ടി ''കല്ലു പ്രഗ്നന്‍റാണ്..,, '''എന്ത്,,,!!!! വിച്ചു എണീറ്റിരുന്ന് പറഞ്ഞതും അപ്പു വിശ്വസിക്കാന്‍ പറ്റാതെ ചാടിയെണീറ്റു ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story