വിനയാർപ്പണം: ഭാഗം 52

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

''വിച്ചേട്ടന്‍ കാര്യം എന്താന്ന് പറ.,, അപ്പു തിടുക്കം കൂട്ടി ''കല്ലു പ്രഗ്നന്‍റാണ്..,, '''എന്ത്,,,!!!! വിച്ചു എണീറ്റിരുന്ന് പറഞ്ഞതും അപ്പു വിശ്വസിക്കാന്‍ പറ്റാതെ ചാടിയെണീറ്റു ''കല്ലു പ്രഗ്നന്‍റാണെന്ന്..,, വിച്ചു വീണ്ടും പറഞ്ഞതും അപ്പു തറഞ്ഞ് നിന്ന് പോയി ''വി..വിച്ചേട്ടാ..,,നിങ്ങളിത് എന്താ പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ,, കല്ലൂന്‍റെ കല്ല്യാണം പോലും കഴിഞ്ഞിട്ടില്ല., തമാശക്ക് പോലും ഒരു പെണ്ണിനെ കുറിച്ചിങ്ങനെ പറയരുത് വിച്ചേട്ടാ.,, അപ്പൂന് എവിടെന്നെക്കെയോ ദേഷ്യം ഇരച്ചെത്തി ''അപ്പോ നീ പറഞ്ഞ് വരുന്നത് ഞാന്‍ കളവ് പറയാണെന്നാണോ., നിനക്ക് വേണേല് വിശ്വസിച്ചാല്‍ മതി., ''പക്ഷെ വിച്ചേട്ടാ എങ്ങനെ., അവളെ ഇങ്ങനെ ഒരു അവസ്ഥയില്‍ എത്തിച്ചതാരാ., എനിക്കെന്തോ വിശ്വസിക്കാന്‍ പറ്റുന്നില്ല.,, അപ്പു വിശ്വസിക്കാന്‍ കഴിയാതെ ബെഡില്‍ തലക്ക് കൈ കൊടുത്തിരുന്നു ''ഹാ..,,എല്ലാം ഞാനെല്ലാം വിശദമായി പറഞ്ഞ് തെരാം., ആദ്യം എന്‍റെ സഹധര്‍മിണി പോയി എനിക്കൊരു ചൂട് കട്ടനിട്ട് കൊണ്ട് വാ..,, വിച്ചു ഇതും പറഞ്ഞത് ബെഡിലേക്കിരുന്നതും അപ്പു കലിപ്പോടെ ചാടി എണീറ്റു

''ദേ മനുഷ്യാ., സീരിയസ്സായി ഒരു കാര്യം ചോദിക്കുമ്പോ ഒരു കട്ടനും കുട്ടനും., ഒരു പെണ്‍കുട്ടീടെ ജീവിതമാ., എത്രയുംപ്പെട്ടന്ന് തീരുമാനം ഉണ്ടാക്കണം., അതോണ്ട് വേഗം സത്യങ്ങളൊക്കെ പറഞ്ഞോ., എല്ലാം പറയാതെ കട്ടന്‍ പോയിട്ട് ഒരു പച്ചവെള്ളം പോലും നിങ്ങള്‍ക്കീ വീട്ടില്‍ നിന്ന് കിട്ടില്ല.,, ''നീ എന്തിനാ പെണ്ണേ ഇങ്ങനെ നിന്ന് തുള്ളുന്നെ., ഞാന്‍ പറയാന്ന് പറഞ്ഞില്ലെ., വിച്ചു എണീറ്റിരുന്നു ''ഹാ എന്നാ വേഗം പറ..,, അപ്പു വിച്ചൂന്‍റെ അടുത്തേക്ക് നീങ്ങിയിരുന്നു ••••••••••••••••••••••••••••••••••••••••• ''രോഹിത്'' ''രോഹിത് റാം..,, അവനാണ് കല്ലൂന്‍റെ കഥയിലെ വില്ലനും നായകനും., ആരടി ഉയരവും സിക്സ് പാക്ക് ബോഡിയും കട്ടതാടിയും ഉള്ള പാലക്കാടന്‍ പയ്യന്‍ ''ദേ..,,വിച്ചേട്ടാ..,,നിങ്ങളിത് ആ ചെറ്റയെ വിവരിക്കാതെ കാര്യത്തിലേക്ക് വാ., പാലക്കാടുള്ള ഒരുത്തന്‍ ദുബായിലുള്ള കല്ലു ആയി എങ്ങനെ ബന്ധം..,, അപ്പൂന് കല്ലൂന്‍റെ ജീവിതത്തില്‍ നടന്നത് എന്താന്ന് അറിയാന്‍ ആകാംശയായി ''ഞാന്‍ പറഞ്ഞ് വരുന്നല്ലെ ഒള്ളു അപ്പൂ..,, നീ ഇങ്ങനെ ഇടയില്‍ കയറി വെടിവെക്കാതെ.,,

വിച്ചു പറഞ്ഞത് കേട്ട് അപ്പു അക്ഷമയോടെ വിച്ചൂന്‍റെ മുഖത്തേക്ക് നോക്കി '''ദുബായില്‍ കല്ലൂന്‍റെ ഫ്ലാറ്റിന്‍റെ തൊട്ടടുത്തെ ഫ്ലാറ്റിലാണ് രോഹിത് താമസിക്കുന്നത് അവന് ദുബായില്‍ ഒരു കമ്പനിയില്‍ മാനേജര്‍ ആയി വര്‍ക്ക് ചെയ്യാണ്., അപ്പൂന്‍റെ സ്ക്കൂളിന്‍റെ തൊട്ടടുത്തായിട്ടാണ് രോഹിതിന്‍റെ കമ്പനി രോഹിതും കല്ലൂന്‍റെ ഫാമിലിയും മാത്രമായിരുന്നു ആ ഫ്ലാറ്റില്‍ മലയാളികളായിട്ട് ഉണ്ടായിരുന്നത് അത് കൊണ്ട് തന്നെ കല്ലൂന്‍റെ ഫാമിലിയായിട്ട് രോഹിത് നല്ല കൂട്ടായിരുന്നു എത്രതോളം എന്ന് വെച്ചാല്‍ രോഹിതിനെ പരിചയപ്പെട്ടത് മുതല്‍ അവന്‍റെ കിടത്തം മാത്രമായിരുന്നു അവന്‍റെ റൂമില്‍ കല്ലൂന്‍റെ അമ്മ അവനെ ഒരു മകനെ പോലെ കൊണ്ട് നടന്നു അത് കൊണ്ട് തന്നെ കല്ലൂന്‍റെ സ്ക്കൂളിലേക്കുള്ള പോക്കും വരവും രോഹിതിന്‍റെ കൂടെയായിരുന്നു അത് തന്നെയാണ് അവരെ ബന്ധത്തിലേക്ക് നയിച്ചത്..,, '''ച്ഛെ..,, ഒരു മകനെ പോലെ കൊണ്ട് നടന്നിട്ടും., അവരെ അവന്‍ ചതിച്ചല്ലോ., എങ്ങനെ മനസ്സ് വെന്നു ആ ചെറ്റക്ക് അതിന്., ഇവനെയൊക്കെ ചുട്ട് കൊല്ലണം..,,

അപ്പു ഉറഞ്ഞ് തുള്ളാന്‍ തുടങ്ങി ''ഡീ കുരുട്ടെ., നിന്നോട് ഞാന്‍ പറഞ്ഞു തോക്കില്‍ കയറി വെടിവെക്കല്ലെന്ന്., മുയുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ അവള് നാഗവല്ലിയെ പോലെ ഉറഞ്ഞ് തുള്ളാന്‍ നില്‍ക്കുന്നു..,, വിച്ചു അപ്പൂനെ നോക്കി കണ്ണുരുട്ടി ബാല്‍ക്കണിയിലേക്ക് പോയി ''യ്യോ വിച്ചേട്ടാ.,സോറി ഞാനിനി മിണ്ടില്ല., വിച്ചേട്ടനാണേ സത്യം.,, അപ്പു ബാല്‍ക്കണിയിലേക്കോടി വിച്ചൂന്‍റെ തലയില്‍ കൈ വെച്ചു സത്യം ചെയ്തു ''എന്‍റെ പൊന്നോ.,എന്‍റെ തലയില്‍ തൊട്ടൊന്നും സത്യം വെച്ചേക്കല്ലെ.,, ആകെയുള്ള തലയാ.,അതെങ്ങാനും പൊട്ടിതെറിച്ചാല്‍ എന്നെ കാണാന്‍ ഒരു രസവും ഉണ്ടാകൂല..,, ''എന്‍റെ വിച്ചേട്ടാ ചീഞ്ഞ കോമഡി പറയാതെ നിങ്ങള് മാറ്ററിലോട്ട് വരി., ''നമ്മള് എവിടെ നിര്‍ത്തിയെ., ഹാ..,,,അങ്ങനെ അവര് പോലും അറിയാതെ രണ്ട് പേരുടെ മനസ്സിലും പ്രണയം മൊട്ടിട്ടു., അത് ആദ്യം തുറന്ന് പറഞ്ഞത് കല്ലു ആണ്.,

അവിടെന്ന് തൊട്ട് കല്ലൂന്‍റെ വീട്ടുക്കാര് അറിയാതെ അവര് തകര്‍ത്ത് പ്രണയിച്ചു ഇടക്ക് രോഹിത് ലീവിന് നാട്ടിലേക്ക് പോരും ആ സമയത്ത് അവര് കാണാതെ ഫോണിലൂടെ പ്രണയിച്ചു അങ്ങനെ നാല് വര്‍ഷം അവര് ശെരിക്കും സന്തോഷത്തോടെ പ്രണയിച്ചു നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അതായത് അഞ്ച് മാസം മുന്നെ കല്ലു കുറച്ച് ഷോപ്പിംങിന് വേണ്ടി പുറത്ത് പോയി തിരിച്ച് വെന്നപ്പോ മഴ കൊണ്ട് ആകെ നനഞ്ഞിരുന്നു വേഗം ഫ്ലാറ്റിലേക്ക് കയറി കല്ലൂന്‍റെ അപ്പാര്‍ട്ട്മെന്‍റിന്‍റെ അകത്ത് കയറിയപ്പോ കണ്ടത് സോഫയില്‍ ഇരിക്കുന്ന രോഹിതിനെയാണ് ''ഹാ രോഹിത്തേട്ടനോ ഇതെപ്പോ വന്നു..,, കല്ലു അകത്തേക്ക് കയറി ഡോറടച്ച് തിരിഞ്ഞ് നിന്ന് ചോദിച്ചു ''ഞാന്‍ കുറച്ച് ടൈം ആയി വെന്നിട്ട് കല്ലൂ..,, അല്ല ഷോപ്പിങൊക്കെ കഴിഞ്ഞോ., ആകെ നനഞ്ഞല്ലോ ശ്രദ്ധിക്കണ്ടെ നീ..,, രോഹിത് കല്ലൂനെ നോക്കി കണ്ണുരുട്ടി ''ഒന്നും പറയണ്ട രോഹിത്തേട്ടാ ആകെ മഴ നനഞ്ഞു., അല്ല പപ്പേം മമ്മയും എവിടെ കണ്ടില്ലല്ലോ.,, കല്ലു ചുറ്റും നോക്കി ''ആ..ഹ് അങ്കിളും ആന്‍റിയും അങ്കിളിന്‍റെ ഫ്രണ്ടിനെ മീറ്റ് ചെയ്യാന്‍ പോയി,

നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് എന്നോട് നിന്നോട് പറയാന്‍ ഏല്‍പിച്ചതാ., ''ആണോ.,ഫോണ്‍ സ്വിച്ച് ഒാഫായി., ഞാനീ ഡ്രസ്സ് ചേഞ്ച് ചെയ്തിട്ട് വരാം., ഏട്ടന്‍ ഇരിക്ക് ഞാന്‍ എന്നിട്ട് നല്ല ചൂട് ചായ ഇട്ട് തെരാം.,, കല്ലു രോഹിത്തിനോട് പറഞ്ഞു ''ചായ ഒക്കെ പിന്നെ ഇടാം., നീ ഇങ്ങനെ നനഞ്ഞ് പനി പിടിപ്പിക്കാതെ., വേഗം പോയി ചേഞ്ച് ചെയ്യ്..,, രോഹിത് ശകാര രൂപത്തില്‍ പറഞ്ഞതും കല്ലു വേഗം റൂമിലേക്ക് കയറി ബാത്ത് ടൗവ്വല്‍ എടുത്ത് തല തുടച്ച് വേഗം ടീഷര്‍ട്ട് ഊരിയതും ബാക്കില്‍ തൊട്ടടുത്തായി രോഹിത്ത് നില്‍ക്കുന്നു കല്ലു വേഗം ടീ ഷര്‍ട്ട് കൊണ്ട് മാറ് മറച്ചു ''രോഹിത്തേട്ടാ എന്ത് പണിയാ ഈ കാണിച്ചെ., പുറത്തേക്ക് നിന്നേ..,,ഹാ വേഗം..,, കല്ലൂന്‍റെ മനസ്സിലൂടെ പേടി നീങ്ങി കൊണ്ടിരുന്നു കല്ലു ഒരു കൈ കൊണ്ട് രോഹിത്തിനെ പുറത്തേക്ക് തള്ളിയെങ്കിലും അവന്‍ കല്ലൂനെ ഇടത് കൈ കൊണ്ട് ചുറ്റി പിടിച്ച് വലത് കൈയ്യിന്‍റെ ചൂണ്ട് വിരല്‍ കല്ലൂന്‍റെ ചുണ്ടില്‍ വെച്ച് മിണ്ടെല്ലെന്ന് പറഞ്ഞു കല്ലു പേടിയോടെ അവന്‍റെ മുഖത്തേക്ക് നോക്കി ഉമിനീരിറക്കി ..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story